എന്റെ അഹങ്കാരം

രചന : സിജാസ് സിജ

എനിക്ക് ഒരു പാറ പൊട്ടിക്കുന്ന മടയിലാണ് ജോലി…. പൊട്ടിച്ചിടുന്ന പാറകൾ ഞാൻ വീണ്ടും ചുറ്റിക കൊണ്ട് അടച്ചു പൊട്ടിച്ച് ചെറുതാക്കി ഇട്ടുകൊടുക്കുമായിരുന്നു….

പാറ കല്ലുകൾ എന്റെ മുൻപിൽ വളരെ നിസ്സാരമായിരുന്നു….

ഒരു ദിവസം ഞാൻ ചുറ്റികയും തോളിൽ ഇട്ട് നടന്നു പോകുമ്പോൾ ഒരു വലിയ വീട് കണ്ടു….നല്ല ഭംഗിയുള്ള ആ വീട് കണ്ട് എനിക്കും അങ്ങനെ വീടും വേണം, പൈസക്കാരൻ ആകണം എന്ന് മോഹിച്ചു….. മോഹം പോലെ കുറച്ചു നാൾ കൊണ്ട് ഞാൻ അതുപോലെ പൈസയുള്ള ഉള്ള ആളായി മാറി…എനിക്ക് മുന്നിൽ വന്ന പാവപ്പെട്ടവരെ ഒന്നും ഞാൻ കണ്ടതേയില്ല…

അങ്ങനെ പോകുമ്പോൾ ഒരു ദിവസം വഴിയിലൂടെ ഒരു കാറിൽ ഒരു മന്ത്രി ചീറിപ്പാഞ്ഞു പോകുന്നു…കൂടെ അനുഗമിക്കാൻ കുറെ ആളുകൾ…. പരിചരിക്കാൻ ആളുകൾ… വെയിൽ കൊള്ളാതെ ഇരിക്കാൻ കുട പിടിച്ചു കൊടുക്കാൻ ആളുകൾ…

ഞാനും അതുപോലെ ആഗ്രഹിച്ചു….. അങ്ങനെ ഞാനും മന്ത്രിയായി…. ആരെയും വിലവച്ചില്ല… ഒരുദിവസം നോക്കുമ്പോൾ നല്ല വെയിൽ….കാറിൽ നിന്നും പുറത്തിറങ്ങി…കുട ചൂടിതന്ന ആളെ മാറ്റി സൂര്യനെ ഒന്ന്‌ നോക്കി….

ഇത്രയ്ക്ക് ശക്തിയുള്ള സൂര്യൻ ആയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു….

പെട്ടെന്ന് ഞാൻ സൂര്യൻ ആയി മാറി…..

ആകാശത്തിരുന്നു ഞാൻ എന്റെ ചൂട് കൊണ്ട് ജനങ്ങളെ വട്ടം കറക്കി… വെള്ളം കിട്ടാതെ എല്ലാം വറ്റി വരണ്ടു…

അപ്പോൾ ഒരു വലിയ കാർ മേഘം വന്നു എന്നെ മൂടി കളഞ്ഞു…. എന്നെ മറക്കാൻ പറ്റിയ കഴിവ് കാർമേഘത്തിന് ഉണ്ടായിരുന്നത് കണ്ട് ഞാൻ കാർ മേഘം ആകാൻ മോഹിച്ചു….

പെട്ടെന്ന് ഞാൻ കാർ മേഘമായി മാറി….

മഴയായ് ഞാൻ തിമിർത്തു പെയ്തു…കുളങ്ങളും പുഴകളും നിറഞ്ഞു…വെള്ളപൊക്കം മൂലം ജനങ്ങൾ ഓട്ടം തുടങ്ങി… അപ്പോൾ ഒരു കാറ്റ് വന്നു എന്നെ തള്ളി കൊണ്ടുപോയി…പല ഭാഗത്താക്കി….

എന്നെക്കാൾ ശക്തി കാറ്റിന് ഉണ്ടായിരുന്നു…

ഞാൻ ഒരു കൊടുംങ്കാറ്റാകാൻ മോഹിച്ചു…

പെട്ടെന്ന് ഞാൻ കറ്റായി മാറി…

നാട്ടിലുള്ള സകല വസ്തുക്കളെയും കാറ്റായി വന്നു ഞാൻ നശിപ്പിച്ചു തുടങ്ങി….

പക്ഷെ വലിയ പർവതങ്ങൾ മാത്രം നശിക്കാതെ നിൽക്കുന്നത് കണ്ടു…

ഞാൻ പർവതം ആകാൻ മോഹിച്ചു…

അങ്ങനെ ഞാൻ ഒരു പർവതം ആയി മാറി…..

വെയിലത്തും മഴയത്തും കാറ്റത്തും ഒക്കെ ഞാൻ അഹങ്കരിച്ചു നിന്നു…

അപ്പോഴതാ പാർവത്തിന്റെ താഴെ നിന്നും ഒരു ശബ്ദം കേട്ട് ഞാൻ നോക്കി….

അവിടെ ഒരു പാറ പൊട്ടിക്കുന്ന ഒരാൾ വന്നു എന്റെ ഒരു ഭാഗം വലിയ ഒരു ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്നു….

മര്യാദയ്ക്ക് പാറ പൊട്ടിച്ചു ജോലിയെടുത്തു ജീവിച്ച ഞാനായിരുന്നു….

ആവശ്യമില്ലാത്ത മോഹങ്ങൾ…. അഹങ്കാരം കൊണ്ട് എന്റെ വില ഞാൻ മനസിലാക്കാതെ പോയി….

ശുഭം…

രചന : സിജാസ് സിജ

Leave a Reply

Your email address will not be published. Required fields are marked *