നിന്റെ മാത്രം സ്വന്തം ഭാഗം 28

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

ഭാഗം 28

അച്ചു പേടിച്ച് ഞെട്ടിയിരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവന്റെ ഭാവം മാറി…..

“അയ്യോടാ…..എന്റെ അച്ചുക്കുട്ടി പേടിച്ചു പോയോ……..പേടിക്കണ്ട കേട്ടോ….ശിവേട്ടൻ നിന്നെ ഒന്നും ചെയ്യൂല…പക്ഷെ അവന്റെ പേര് പോലും മോള് പറയരുത്….”

മനുവിനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“അച്ചൂ… നീ അവനെ ഓർത്ത് കരയരുത്… എനിക്കിഷ്ടമല്ല….. ശിവേട്ടന് ദേഷ്യം വരും……”

അവൻ ഭ്രാന്തനെപ്പോലെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു….

“കുഞ്ഞിലെ നിനക്ക് ശിവേട്ടൻ എന്ന് വച്ചാൽ ജീവനായിരുന്നല്ലോ അച്ചൂ……..എന്റെ പ്രണയം നിന്നെ അറിയിച്ചത് മുതൽ നീയെന്നെ അകറ്റാൻ തുടങ്ങിയതല്ലേ…..നിന്റെ മനസ്സിന് മറ്റാരും അവകാശിയായി വരാതിരുന്നത് കൊണ്ടാണ്… ഞാൻ കുറച്ചു മാറി നിന്നത്…പക്ഷേ അവൻ ഒരു തെണ്ടിച്ചെറുക്കൻ….അനാഥൻ…..ഗതിയില്ലാത്തവൻ……”

“മനുവേട്ടൻ എന്റെ ഭർത്താവാണ് ശിവദേവ്….. എന്റെ ഭർത്താവിനെക്കുറിച്ച് ഒരക്ഷരം മിണ്ടാനുള്ള യോഗ്യത നിനക്കില്ല…….” അച്ചു പൊട്ടിത്തെറിച്ചു…. അവളുടെ ശബ്ദം അടച്ചിട്ട മുറിയിൽ ഉയർന്നു കേട്ടു…..

“ഓഹോ…നിന്റെ മനുവേട്ടൻ അല്ലേ….അവനിപ്പോൾ നിന്നെ കാണാതെ ഭ്രാന്ത് പിടിച്ചു അലയുന്നുണ്ടാവും…” ശിവ ആ ഓർമയിൽ പൊട്ടിച്ചിരിച്ചു…..

അച്ചുവിനും അതറിയാമായിരുന്നു…..

“മനുവേട്ടാ……മനുവേട്ടാ……..”

അവൾ അലറി വിളിക്കുന്നത് കേൾക്കാൻ കഴിയാതെ ശിവ ചെവി പൊത്തിപ്പിടിച്ചു…. കുറച്ചു കഴിഞ്ഞു അവളുടെ ശബ്ദം നേർത്തതായി വന്നപ്പോൾ അവൻ തലയുയർത്തി നോക്കി…. ഇരുന്ന കസേര മാറ്റിയിട്ട് അവൻ നിലത്തേക്കിരുന്നു….നിലത്ത് വീണ ചില്ല് അവന്റെ കാലിലേക്ക് തറച്ചിറങ്ങി….അതൊന്നും അവനറിയുന്നില്ലെന്ന് അവൾക്ക് തോന്നി….

“അച്ചൂ… നീ എന്നെ ഒരു വട്ടമെങ്കിലും ഇഷ്ടമാണെന്ന് പറയുമോ…..” അവൻ നിറകണ്ണുകളോടെ അവളെ നോക്കി……

“എനിക്കിഷ്ടമാണ് ശിവേട്ടനെ……”

ശിവ അദ്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി……അവൾ പറയുന്നത് കേൾക്കാനായി കാതോർത്തു….

“എന്റെ സഹോദരനായിട്ട്….ഒരു നല്ല സുഹൃത്തായി…..” അവളുടെ മറുപടിയിൽ അവന്റെ തെളിഞ്ഞ മുഖം മങ്ങി……അവൻ നിലത്തേക്ക് കിടന്നു….. ചില്ലുകഷ്ണങ്ങൾ അവന്റെ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കി…….

“മനു അവൻ മിടുക്കനാണ്….അവന്റെ ബിസിനസ് രണ്ടു വർഷം കൊണ്ട് ഒരുപാട് വളർന്നു…..സ്വന്തമായി രണ്ട് റെസ്റ്റോറന്റ് …വലിയ വലിയ ഒരുപാട് സ്ഥാപനങ്ങളുമായി കോൺട്രാക്ട്….പിച്ചക്കാരൻ ആയിരുന്നവൻ മുതലാളിയായി…..അവന്റെ ചിലവിലല്ലേ നീയും വർഷയും പഠിക്കുന്നത് പോലും…….” അച്ചു ശിവയെ നോക്കി അഹങ്കാരത്തോടെ ഒന്ന് ചിരിച്ചു…..

“അത് മാത്രമല്ല…. വേറെയും ഒരുപാട് കുട്ടികളെ പഠിക്കാൻ സഹായിക്കുന്നുണ്ട് മനുവേട്ടൻ….. ഒരുപാട് അനാഥാലയങ്ങളിൽ സഹായിക്കുന്നുണ്ട്…..എനിക്ക് വേണ്ടി കൊട്ടാരം പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ…..” അച്ചു ഒന്നു നിർത്തിയിട്ട് ശിവയെ നോക്കി പുചഛത്തോടെ ഒന്നു ചിരിച്ചു…..

“അന്നന്നെ വെല്ലുവിളിച്ചതല്ലേ മനുവേട്ടൻ വിജയിച്ചു കാണിച്ചാൽ പിന്നെ നമുക്കിടയിൽ ശല്യമായി വരില്ലെന്ന് …..വാക്ക് തന്നതല്ലേ……….. ഇപ്പോൾ ഞങ്ങൾക്ക് മുന്നിൽ തോറ്റു നിൽക്കുന്നത് നീയാണ് ശിവാ….”

ശിവ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു…..

“ശരിയാ….ഞാൻ അങ്ങനൊരു വാക്ക് തന്നിരുന്നു…..പക്ഷെ…… നിന്നെ വിട്ടുകളയാൻ എനിക്ക് പറ്റുന്നില്ല അച്ചൂ……….”

“അപ്പോൾ ….വാക്കിന് വിലയില്ല അല്ലേ…പിന്നെ നിന്റെ സ്നേഹത്തിന് എന്തു വിലയാണ് ഉണ്ടാവുക……”

ശിവ ദേഷ്യത്തോടെ ചാടിയെണീറ്റ്….ദേഷ്യം കൊണ്ട് വിറച്ച് അച്ചുവിന്റെ കഴുത്തിലേക്ക് കൈകൾ നീട്ടിയെങ്കിലും ഒരു നിമിഷം അവനൊന്ന് ആലോചിച്ചു… നീട്ടിയ കൈകൾ പിൻവലിച്ച് അവൻ തിരികെ പോയിരുന്നു…..

“,ശരി ….ഞാൻ തന്ന വാക്ക് തെറ്റിച്ചതല്ലേ…… അതുകൊണ്ട് ഒരു അവസരം അവന് ഞാൻ കൊടുക്കാം…….നിന്നെയും കൊണ്ട് ഇവിടുന്ന് ഇപ്പോൾ തന്നെ പോകാനുള്ള എല്ലാ കാര്യങ്ങളും ഞാൻ റെഡിയാക്കിയിരുന്നു…..എന്നാൽ നമ്മളിപ്പോൾ പോകുന്നില്ല….ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ അവനുള്ള സമയമാണ്……അതിനുള്ളിൽ അവൻ വന്നാൽ…..ഞാൻ തോൽവി സമ്മതിക്കും…….”

അവൻ മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി…….

“സമ്മതം……”

അച്ചുവിന്റെ വാക്കുകൾ ദൃഢമായിരുന്നു…..അവളുടെ പ്രാണനിലുള്ള വിശ്വാസമായിരുന്നു….അവളുടെ മുഖത്തെ പ്രതീക്ഷ കണ്ട് ശിവ അവളെ നോക്കി പുചഛത്തോടെ ചിരിച്ചു…… അവന്റെ മുറിവുകളിൽ നിന്ന് ചോര പൊടിയാൻ തുടങ്ങിയിരുന്നു…….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

“മനൂ….ആദർശ് പറഞ്ഞത് വച്ചു നോക്കുമ്പോൾ അവന്റെ ഫ്രണ്ട്സും വീട്ടുകാരുമായുള്ള എല്ലാ ബന്ധവും അവൻ ഉപേക്ഷിച്ചു…… അവന്റെ കൈയിലും അച്ചുവിന്റെ കൈയിലും ഫോൺ ഇല്ലാത്തതിനാൽ ടവർ ലൊക്കേഷൻ അറിയാനും പറ്റില്ല……അവൻ ബുദ്ധിപരമായി പ്ലാൻ ചെയ്തിട്ടുണ്ട്…..” ആദി നെടുവീർപ്പോടെ പറഞ്ഞത് കേട്ട് മനു അവനെ ദയനീയമായി നോക്കി…..

“എന്റെ അച്ചു…..എനിക്ക് പറ്റില്ല ആദിയേട്ടാ….. ശ്വാസം നിലച്ചു പോകും അവളില്ലാതെ…… എന്റെ അശ്രദ്ധ കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്…..” മനു മുഖം പൊത്തി പൊട്ടിക്കരഞ്ഞു……

ആകാശ് അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു……..ആദിയുടെ കണ്ണുകളും നിറഞ്ഞൊഴുകി….

“മനൂ….നമ്മള് എങ്ങോട്ടോ പോകുന്നത്….വീട്ടിൽ നിന്ന് വിളിച്ചപ്പോഴൊക്കെ ഓരോ കള്ളം പറഞ്ഞ് രക്ഷപ്പെടുവാ…..”

ആദി സംശയത്തോടെ വണ്ടിയൊതുക്കി തിരിഞ്ഞ് മനുവിനെ നോക്കി………

“മനൂ …എന്താ നിന്റെ പ്ലാൻ…..” അക്കുവും അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…..

“ഇന്നലെ ഞാനും അച്ചുവും വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ ശിവയുടെ മുറിയിൽ നിന്ന് ഒരുത്തൻ ഇറങ്ങിപ്പോയിരുന്നു…ഞങ്ങളെ അവൻ കണ്ടിരുന്നില്ല……അവൻ വന്ന വണ്ടി നമ്പർ രാത്രി തന്നെ ആദർശിന്റെ കൈയ്യിൽ കൊടുത്ത് അവന്റെ അഡ്രസ്സ് എടുത്തിരുന്നു… ഉറപ്പില്ല…..എന്നാലും നമുക്കു അന്വേഷിക്കാം…” മനുവിന്റെ മുഖത്ത് പക്ഷെ നിരാശയായിരുന്നു.. അവനൊന്നുമറിയില്ലെങ്കിൽ……

“ആദിയേട്ടാ വണ്ടിയെടുക്ക്..” ആകാശ് പ്രതീക്ഷയോടെ പറഞ്ഞു…….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

അച്ചു ക്ലോക്കിലേക്ക് നോക്കി…സമയം നാലര കഴിഞ്ഞു….. അച്ചുവിന്റെ കെട്ടൊക്കെ അഴിച്ചിരുന്നു…ശിവ പുറത്ത് നിന്ന് പൂട്ടി പോയിരിക്കയാണ്…..അച്ചു അസ്വസ്ഥതയോടെ മുറിയിൽ അങ്ങോട്ടമിങ്ങോട്ടും നടന്നു…….

കുറച്ച് കഴിഞ്ഞപ്പോൾ ശിവ സന്തോഷത്തോടെ മുറിയിലേക്ക് കയറി വന്നു….അവന്റെ നോട്ടം ക്ലോക്കിലേക്കായിരുന്നു…..

“സമയം 4.50..ഇനി അവൻ വരില്ല…നമുക്കു പോകാം അല്ലേ അച്ചൂ….ഇനി നമ്മൾ മാത്രം….ശിവദേവും അർച്ചനയും ..” അവന്റെ കണ്ണുകൾ അവളുടെ ചുവന്നു തുടുത്ത അധരങ്ങളിലേക്ക് ചെന്നു….

അച്ചു പേടിയോടെയും നിസ്സഹായതയോടെയുംനിന്നു.. അവളുടെ മനസ്സിൽ മനുവിന്റെ ചിത്രങ്ങൾ തെളിഞ്ഞു വന്നു…..മനു ഇനി വരില്ലെന്ന് അവൾ ഉറപ്പിച്ചു……

‘മനുവേട്ടാ……..എന്നെ രക്ഷിക്കൂ……’അവൾ തേങ്ങിക്കരഞ്ഞു…..ശിവ അടുത്തേക്ക് വരുന്നത് കണ്ണീരിനിടയിലും അവൾ കണ്ടു…….അച്ചു പേടിച്ച് പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു…….. ശിവ അവളുടെ കൈകളിൽ പിടിക്കാനായി കൈയുയർത്തീയതും വാതിൽ ആരോ ശക്തമായ ചവിട്ടി ത്തുറന്നു…..

മുന്നിൽ ചുവന്ന് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന മനുവിനെ കണ്ട് ശിവ ഞെട്ടി… മനു വേദനയോടെ അച്ചുവിനെ നോക്കി… അവരുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു…. തനിച്ചാക്കിയതിന് അവളുടെ കണ്ണുകളിൽ നോക്കി അവൻ ആയിരം മാപ്പ് പറഞ്ഞിരുന്നു… രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു………ആദിയും ആകാശും അകത്തേക്ക് കയറി വന്നു…..

അച്ചു മനുവിന്റെ അടുത്തേക്ക് ഓടി…അവനെ മുറുകെ കെട്ടിപ്പിടിച്ചു… അവനും തിരികെ അവളെ പുണർന്ന് കരയുകയായിരുന്നു…. രണ്ടുപേരുടെയും സ്നേഹം കണ്ട് ആദിയുടെയും ആകാശിന്റെയും കണ്ണുകൾ നിറഞ്ഞു…. മനു അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി…. ചുറ്റും നിൽക്കുന്നവരെ പോലും അവർ ശ്രദ്ധിച്ചിരുന്നില്ല……

ആകാശ് ആദിയും ശിവയുടെ നേരെ തിരിഞ്ഞു….അവരുടെ രൂക്ഷമായ നോട്ടത്തിൽ ശിവ തല കുനിച്ചു…. മനു ശിവയ്ക്ക് നേരെ തിരിഞ്ഞു….

“എന്റെ പെണ്ണിനെ തൊടാൻ മാത്രം നീ വളർന്നു അല്ലേ…..നിന്റെ സ്നേഹം ആത്മാർഥമാണെന്ന് വിചാരിച്ചാണ് ഞാൻ ഇത്രയും നാളും നിന്നോട് ക്ഷമിച്ചത്……നിനക്ക് സ്നേഹമല്ല വാശിയാണെന്ന് ഇന്നെനിക്കു മനസ്സിലായി….”

മനു അച്ചുവിനെ മാറ്റി നിർത്തി… ശിവയുടെ അടുത്തേക്ക് വന്നു…..

“ഇനി നീ ഞങ്ങളുടെ ജീവിതത്തിൽ വരാൻ പാടില്ല….. കൊല്ലും നിന്നെ ഞാൻ…..”

മനു ശിവയുടെ കഴുത്തിൽ മുറുകെ പിടിച്ചു… അവന്റെ കണ്ണിൽ തീയായിരുന്നു…… മനുവിന്റെ കൈകൾ തട്ടി മാറ്റി ശിവ മനുവിനെ ആഞ്ഞു ചവിട്ടി…മനു ഭിത്തിയിൽ പോയിടിച്ച് നിന്നു….ശിവയിൽ നിന്ന് ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു…. ആദിയും ആകാശും ശിവയുടെ നേർക്ക് പോകാനൊരുങ്ങിയപ്പോൾ മനു കൈയുയർത്തി അവരെ തടഞ്ഞു…..

മനു ഓടി വന്ന് ശിവയെ അതുപോലെ തന്നെ ആഞ്ഞു ചവിട്ടി… ശിവ താഴേക്ക് വീണു…. മനു അവിടെ നിന്ന് തന്നെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ച് പിന്നെയും ചവിട്ടി….കഴുത്തിൽ മുറുകെ പിടിച്ചു….ശിവയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ച് വന്നു…..

ആദിയും അക്കുവും ദേഷ്യത്തിൽത്തന്നെ ശിവയെ നോക്കി നിൽക്കയായിരുന്നു…ആദി അച്ചുവിനെയും ചേർത്ത് പിടിച്ചിട്ടുണ്ട്…..

“കൊന്നേക്ക് മനൂ…..എനി….എനിക്ക് ജീവിക്കണ്ട……നിന്റെ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോയി….നീ എന്നെ തോൽപ്പിച്ചു…”

മനു ശിവയുടെ കഴുത്തിൽ നിന്നും കൈയ്യെടുത്തു…അവന്റെ തോളിൽ ഒന്ന് തട്ടി…

“ശിവാ….സ്നേഹം പിടിച്ചു വാങ്ങലല്ല……. നമ്മൾ സ്നേഹിക്കുവർ നമ്മളെയും സ്നേഹിക്കണമെന്ന് വാശിപിടിക്കരുത്….അതിന് ആത്മാർത കാണില്ല……നമ്മൾ ഇഷ്ടപ്പെടുന്നവരുടെ സന്തോഷമല്ലേ നമുക്ക് വലുത്…… നിന്നെ സ്നേഹിക്കാൻ ഉറപ്പായും ഒരു പെൺകുട്ടി കാത്തിരിപ്പുണ്ടാകും……നീ പൊയ്ക്കൊ….”

ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അവൻ മനുവിനെ കെട്ടിപ്പിടിച്ചു…..

“മാപ്പ്….വരില്ല ഒരിക്കലും നിങ്ങൾക്കിടയിൽ….”

അവൻ മനുവിൽ നിന്ന് അകന്നു മാറി പുറത്തേക്ക് പോയി….

ആദിയും അക്കുവും അച്ചുവും ഒരുമിച്ചു മനുവിനെ കെട്ടിപ്പിടിച്ചു…..

ഇരുപത്തിഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 29

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *