അബോഷൻ

രചന : രഞ്ജിത്ത്

അന്നും പതിവ്‌ കലഹത്തിനൊടുവിലാണ്‌ ശ്യാം വീട്ടിൽ നിന്നിറങ്ങിയത്‌..

അനുപമക്ക്‌ ഇതെന്താണെന്ന് മനസിലാകുന്നില്ല.. എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലുകാണാൻ നേർച്ചകളും വഴിപാടുകളും ആയി അമ്പലങ്ങൾന്തോറും കയറി ഇറങ്ങുന്നു.. ആശുപത്രികൾതോറും കണക്കുകൂട്ടാനാകാത്ത കാശുമായി കാത്തുനിൽക്കുന്നു.. അതിനിടയിലാണ്‌ അനുപമ വയറിൽ തുടിക്കുന്ന ജീവനെ.. അവളെ ഇതെങ്ങനെ പറഞ്ഞു മനസിലാക്കും…!! !

ജീവിതത്തിന്റെ താളവും ചലനവും ഒത്തുചേരുന്നത്‌ ഒരു പെണ്ണ്‌ പൂർണ്ണയാകുന്നത്‌ മാതൃത്തത്തിൽ കൂടിയാണെന്ന് അവളുടെ തലയിൽ എന്താണെത്ര പറഞ്ഞാലും മനസിലാകാത്തത്‌.. അവൾക്കെപ്പോഴും കരിയർ,, സൗന്ദര്യം,, ബ്യൂട്ടി കോമ്പറ്റീഷ്യൻ..

അവളല്ല അവൾക്ക്‌ ചുറ്റും ഉള്ള ആ പിശാശുകളെ വേണം ആദ്യം അടിച്ചോടിക്കാൻ അവറ്റകളുടെ ഒരു മഹിളാ സംഘടന മൈ…..ക്കെല്ലാം രണ്ടും മൂന്നും കുട്ടികൾ ഉണ്ട്‌ ഈയുള്ളവന്റെ ജീവിതത്തിൽ എന്തിനാണിങ്ങനെ കടന്ന് വന്ന് കൊല്ലാകൊല ചെയ്യുന്നത്‌ ആവോ നശൂലങ്ങൾ…!! !

ഇന്ന് തിരികെ ഫ്ലാറ്റിൽ ചെന്നാൽ ആദ്യം അത്‌ തന്നെ ചെയ്യണം ഇനിയും ഫ്ലാറ്റിനെ അവറ്റകളുടെ കൂത്തരങ്ങാൻ അനുവദിച്ചു കൂടാ ചിന്തിച്ച്‌ ചിന്തിച്ച്‌ ഓഫീസ്‌ എത്തിയത്‌ അറിഞ്ഞില്ല…!! !

സാർ.. ഡോർ തുറക്കുന്നതിനിടയിൽ ഡ്രയ്‌വർ ശ്രീധരേട്ടൻ വീണ്ടും ലീവിന്റെ കാര്യം ഓർപ്പിച്ചു മോളുടെ കുഞ്ഞിന്റെ ഇരുപത്തെട്ടാണ്‌ നാളെ കഴിഞ്ഞ്‌..

അതിനെന്താ ശ്രീധരേട്ടാ രണ്ട്‌ ദിവസം അല്ലേ പറഞ്ഞേ രണ്ടാക്കണ്ട മൂന്നുദിവസം എടുത്തോളൂ.. റിസപ്ഷനിൽ പറഞ്ഞിട്ടുണ്ട്‌ രണ്ട്‌ മാസത്തെ സാലറിയും അഡ്വാൻസ്‌ ആയി വാങ്ങിച്ചോളൂ കാശിനാവശ്യം ഒത്തിരി വരുന്നതല്ലേ… പിന്നെ ഇതിരിക്കട്ടെ പേഴ്സിൽ നിന്ന് എണ്ണി നോക്കാതെ ശ്യാം കയ്യിൽ തടഞ്ഞ അത്രയും നോട്ടുകൾ എടുത്ത്‌ ശ്രീദരേട്ടന്റെ കയ്യിൽ വച്ചു കൊടുത്തു.. അവൾക്കൊരു കുഞ്ഞുടുപ്പ്‌ വാങ്ങി കൊടുക്കണം നല്ല തൂവെള്ള നിറത്തിൽ കുഞ്ഞുമാലഖകുട്ടിക്ക്‌…!! !

ശ്രീധരന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി ശ്യാം നടന്ന് സ്റ്റെപ്പുകൾ കയറി മറഞ്ഞിട്ടും കണ്ണുകൾ തുടക്കാതെ ശ്രീധരൻ തൊഴു കയ്യോടെ നിന്നു…!! !

ഓഫീസ്‌ മുറിയിൽ പേപ്പർ വെയിറ്റായി ശ്യാം തന്നെ കൊണ്ടു വന്നതാണ്‌ ആ ചില്ലിൽ കൊത്തിയ കുഞ്ഞു പെൺകുട്ടിയെ അവനതിൽ പതിയെ ഒരു തുവലിലെന്ന പോലെ തലോടി കൊണ്ടിരുന്നു.. ഫോൺ നിലക്കാതെ ശബ്ദിച്ച്‌ തുടങ്ങിയപ്പോൾ സ്ക്രീനിലേക്കൊന്ന് നോക്കി അമ്മ…!! !

ആ അമ്മേ കുറച്ച്‌ തിരക്കായി പോയി അതാ കോൾ കണ്ടില്ല…

അത്‌ സാരമില്ലടാ..

എന്താ അമ്മേ വിളിച്ചേ..

നീ വൈകീട്ട്‌ ഇറങ്ങുമ്പോൾ എത്ര തിരക്കാണേലും ഇത്രേടം വരെ ഒന്ന് വന്നിട്ട്‌ പോണം…!! !

ആ ശരി അമ്മേ…!! !

ഓഫീസിൽ നിന്നിറങ്ങി ശ്യാം പിന്നെയും വണ്ടിയിൽ തൂക്കിയിട്ടിരുന്ന വെള്ളാരം കണ്ണുള്ള പാവകുട്ടിയെ തന്നെ നോക്കി കനാൽ പുറത്തിലൂടെ കരിപടരാത്ത റോഡിലൂടെ അമ്മയുടെ അടുത്തെത്തി…!! !

പരാതികളോടെ ലക്ഷ്മി അമ്മ മകനെ വരവേറ്റു..

പോയി പോയി നിനക്കിപ്പോൾ വിളിച്ചല്ലാതെ വരണം എന്നില്ലാതായേക്കുന്നു…

എന്റെ ലക്ഷ്മി കുട്ടി തിരക്കുകൾ കൊണ്ടല്ലേ…

ഓ പിന്നെ പെറ്റതള്ളയെ കാണാൻ പറ്റാത്ത ഒരു തിരക്ക്‌…

അത്‌ പിന്നെ ലക്ഷ്മി കുട്ടിക്ക്‌ ഈ വീട്‌ വിട്ട്‌ വരാൻ വലിയ ഗമയല്ലേ.. ഞാൻ എത്രയായി വിളിക്കുന്നു അങ്ങോട്ട്‌ വരാൻ.

ഇല്ലട മോനെ നിന്റെ അച്ചൻ അലിഞ്ഞു ചേർന്ന മണ്ണാണിത്‌ ഇത്‌ വിട്ട്‌ ഞാൻ എവിടേക്കും ഇല്ല… ഞാൻ വിളിച്ചേ അനുപക്ക്‌ കുറച്ച്‌ തൈലോം.. ലേഹ്യോം ഒക്കെ ശരിയാക്കി വച്ചിട്ടുണ്ട്‌ അത്‌ തന്ന് വിടാനാ ഒന്നും അറിയാത്ത കുട്ട്യാ നീ നല്ല പോലെ നോക്കണം…! !

ലക്ഷ്മികുട്ടിയമ്മ വരാന്തയിലേക്ക്‌ നോക്കി ശബ്ദമുയർത്തി വിളിച്ചു പറഞ്ഞു…

രാമൻ നായരെ അതൊക്കെ എടുത്ത്‌ വണ്ടിയിലേക്ക്‌ വച്ചോളൂ. ഡാ കുറച്ച്‌ പുളിമാങ്ങയും കൂടി വച്ചിട്ടുണ്ട്‌ അവൾക്ക്‌ കൊതികാണും നീയതൊന്നും അറിഞ്ഞ്‌ എന്റെക്കുട്ടിക്ക്‌ വാങ്ങികൊടുക്കില്ല എല്ലാറ്റിനും ഞാൻ തന്നെ വേണം..

ഈ തൊട്ടിൽ കൂടി എടുക്കാർന്നു വണ്ടിൽ കൊണ്ടോവാൻ പറ്റോടാ..?? അല്ലേൽ വേണ്ട ഞാൻ വരണുണ്ട്‌ ന്റെ കുട്ടിയെ കാണാൻ അപ്പോ കൊണ്ടുവരാം…!! !

ശ്യാം ഫ്ലാറ്റിലേക്ക്‌ വണ്ടിയോടിക്കുമ്പോൾ മനസിൽ നിറയെ അമ്മയുടെ മുഖവും ആ സന്തോഷവും ആയിരുന്നു.. അനുവിനെ എന്ത്‌ പറഞ്ഞായാലും ഈ അബോഷനിൽ നിന്ന് മാറ്റണം മനസിലുറച്ച്‌ ശ്യാം ലിഫ്റ്റിന്റെ ഡോർ തുറന്നിറങ്ങി..

നിറുത്താതെ അടിച്ച കോളിംഗ്‌ ബെല്ലിനൊടുവിൽ പരിചിതയല്ലാത്ത ഒരു സ്ത്രീ വന്നു ഡോർ തുറന്നിട്ട്‌ ഒന്നും മിണ്ടാതെ ഉള്ളിലേക്ക്‌ തിരികെ നടന്ന് പോയി..

ശ്യാം ഷൂസഴിച്ച്‌ സ്റ്റാന്റിൽ വച്ച്‌ ഹാളിലേക്കെത്തിയതെ ഉള്ളു ഉള്ളിൽ ഡയനിംഗ്‌ ടേബിളിൽ നിന്ന് ഉറക്കെയുള്ള കൂട്ടച്ചിരികൾ ശ്യാമിനെ വരവേറ്റൂ.. ശ്യാമിനെ കണ്ട്‌ ഭയന്നിട്ടോ ഭയം അഭിനയിച്ചോ ചിരികൾ അപ്രത്യക്ഷമായി ബിയർ ഗ്ലാസുകൾ വിരലുകളിൽ ടേബിളിനുമുകളിൽ തന്നെ ചിത്രം വരച്ചു…!! !

ശ്യാം ടൈ ലൂസാക്കുന്നതിനിടക്ക്‌ ടേബിളിൽ കൂടിയിരുന്ന അഭിനവ കൊച്ചമ്മമാരുടെ ഇടയിൽ നിന്ന് അനുപമ വിളിച്ചു പറഞ്ഞു..

ശ്യാം ഫയിനലി ആം ജസ്റ്റ്‌ ഡൂ ദാറ്റ്‌.. ലുക്ക്‌ ജസ്‌ സേ താങ്ക്സ്‌ റ്റൂ നീന മാത്യൂ.. ഇവളാണ്‌ ആ ടാബ്ലറ്റ്‌ കൊണ്ടു തന്നത്‌…

ശ്യാം കളിപ്പാട്ടം നഷ്ടമായ കുട്ടിയെ പോലെ എന്ത്‌ ചെയ്യണമെന്നറിയാതെ അമ്മ തന്നുവിട്ട ആ കവർ അതുപോലെലെ നിലത്തിട്ടു പിന്നെ രൂക്ഷമായി ഒന്ന് ടേബിളിലേക്ക്‌ നോക്കി…

അതുവരെ പ്രസന്നമായിരുന്ന ടേബിളിലെ മുഖങ്ങളെല്ലാം പെട്ടന്ന് കാർമ്മേഘം ഉരുണ്ട്‌ കൂടി ആകാശം പോലെയായി.. ചിലർ ഹാന്റ്‌ ബാഗ്‌ ശ്യാമിനെ നോക്കി കൊണ്ട്‌ തന്നെ പരതി നോക്കി ചെയറുകൾക്കിടയിൽ…!! !

ശ്യാം കനത്ത ശബ്ദത്തോടെ മുറിയുടെ വാതിൽ വലിച്ചടച്ചു.. ബെഡിലേക്ക്‌ മലർന്ന് കിടന്ന് ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ചു..

ആന്റി ആന്റിയുടെ കാലത്തൊന്നും ഈ അബോഷൻ ഇല്ലായിരുന്നോ…?? ?

എന്താ മോനെ…?? ?

ചെയ്തൂടായിരുന്നില്ലേ ആന്റി ഇങ്ങനെ ഒരു മോളെ പെറ്റുവളർത്തിയതിലും നല്ലത്‌ അതായിരുന്നു…!! !

ശ്യാമിന്റെ കയ്യിൽ നിന്ന് ഫോൺ താഴെക്ക്‌ ഊർന്ന് ബെഡിൽ വീണു.. കണ്ണുകൾ നിറഞ്ഞ്‌ വാർന്നൊഴുകി.. ഒരു കൊച്ച്‌ കുട്ടിയെ പോലെ മുകളിലേക്ക്‌ നോക്കി കിടന്ന് മുടികൾ കോർത്തുപിടച്ചയാൾ ഉച്ചത്തിൽ അലറി കരഞ്ഞു…!!

രചന : രഞ്ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *