ഗൗരീപരിണയം….ഭാഗം…25

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

ഭാഗം…25

വീരഭദ്രൻ ഒന്നമർത്തി മൂളിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി…… അവൻ പോയി എന്നുറപ്പായപ്പോൾ ഗൗരി ദേഷ്യത്തിൽ അവന്റെ ബാഗെടുത്ത് നിലത്തേക്കെറിഞ്ഞു…..അതിൽ നിന്നും ഒരു ഡയറി നിലത്തേക്ക് വീണത് കണ്ട് അവളുടെ മുഖം വിടർന്നു………..

ഗൗരി വീരഭദ്രൻ വരുന്നുണ്ടോയെന്ന് ഒളിഞ്ഞു നോക്കി……അവന്റെ അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് അവൾ ഡയറിയുടെ പേജ് തുറന്നതും…..

“നീയിതുവരെ എഴുതിത്തുടങ്ങിയില്ലേ😡…”

ചെകുത്താന്റ ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ട് അവൾ ഡയറി പുറകിലേക്ക് മറച്ചു പിടിച്ചു……

“അത്….പിന്നെ….ബുക്ക്.. കാർത്തൂന്റെ മുറിയിലാ….😒”

“ശരി…പെട്ടെന്ന് പോയി എടുത്തിട്ട് വാ……അഞ്ച് മിനിട്ടിനുള്ളിൽ തിരികെ വരണം… അല്ലെങ്കിൽ അവിടെ വന്ന് തൂക്കിയെടുത്ത് കൊണ്ടു വരും ഞാൻ😡….”

“മ്…..”

പേടിച്ചരണ്ട മുഖത്തോടെ ചെകുത്താനെ നോക്കി തലയാട്ടിയ ശേഷം ഗൗരി പുറകിലേക്ക് ഡയറി ഒന്നുകൂടി ചേർത്ത് വച്ചു……ചെകുത്താനെ നോക്കിക്കൊണ്ട് തന്നെ അവൾ എഴുന്നേറ്റ് പുറകിലേക്ക് നടന്നു…….

“😕നിനക്കെന്താടീ… ഒരു കള്ളലക്ഷണം……നീയെന്താ പുറകോട്ട് നടക്കുന്നത്…☹️.”

ഗൗരിയൊന്ന് പതറി…..അവളുടെ മുഖത്തെ പരിഭ്രമം കണ്ട് അവൻ സംശയത്തിൽ മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി……..

“അത് പിന്നെ…പുറകിലോട്ട് നടക്കാൻ പ്രാക്ടീസ് ചെയ്യുന്നതാ…..🙄”

“നിനക്ക് വട്ടുണ്ടോടീ….😬…പോയി ബുക്കെടുത്തിട്ട് വാടീ😡😡😡”

അവന്റെ അലർച്ച കേട്ടതും ഗൗരി ഡയറിയും കൊണ്ട് പുറത്തേക്കോടി…………

കാർത്തുവിന്റെ മുറിയിൽ കയറി അവൾ പെട്ടെന്ന് തന്നെ ഡയറി ബാഗിലേക്ക് വച്ചു….. കിതപ്പടക്കി കുറച്ച് നേരം റ്റേബിളിൽ ചാരി നിന്നു………പിന്നെ ബാഗിൽ നിന്ന് ബുക്കെടുത്തിട്ട് ബാഗ് ഭദ്രമായി റ്റേബിളിന്റെ അടിയിലേക്ക് ഒളിപ്പിച്ചു……..കാർത്തു മുറിയില്ലാത്തത് കാരണം അവൾ ആശ്വസിച്ചൂ കൊണ്ട് പുറത്തേക്കിറങ്ങി…….

ഗൗരി മുറിയിലേക്ക് വരുമ്പോൾ ചെകുത്താൻ കട്ടിലിൽ തലയുടെ പുറകിൽ കൈ മടക്കി വച്ച് ചാരിയിരിക്കയായിരുന്നു……..അവൻ കണ്ണുകൾ കൂർപ്പിച്ചു ഗൗരവത്തിൽ നോക്കുന്നത് കണ്ട് ഗൗരി ഓടിപ്പോയി ചെയറിലിരുന്നു….വെപ്രാളത്തിൽ ബുക്കെടുത്ത് സ്പീഡിൽ നോട്ടെഴുതാൻ തുടങ്ങി…… വീരഭദ്രൻ അവൾ എഴുതുന്നതും നോക്കി അങ്ങനെ തന്നെയിരുന്നു…. ഇടയ്ക്ക് അവൾ പേടിയോടെ നോക്കുമ്പോൾ കണ്ണുരുട്ടി കാണിയ്ക്കും……അത് കാണുമ്പോൾ അവൾ പെട്ടെന്ന് ബുക്കിലേയ്ക്ക് നോക്കിയിരിക്കും…..

അവൻ എന്തോ ആലോചിച്ചു കൊണ്ട് എഴുന്നേറ്റു…ഗൗരിയുടെ അരികിലേക്ക് ചെയർ നീക്കിയിട്ട് അതിലിരുന്നു…..ഗൗരി ഇടംകണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു…..അവൻ അടുത്തേയ്ക്ക് ഇരുന്നതും അവളുടെ കൈ വിറച്ചിട്ട് ഒരക്ഷരം പോലും എഴുതാൻ പറ്റാതെ അവൾ നിസ്സഹായായി അവനെ നോക്കി……

“ഇന്ന് കാന്റീനിൽ ജോമോൻ വന്നതും വിഷയമുണ്ടാക്കിയ കാര്യവും ഞാനറിഞ്ഞു പാർവ്വതീ……നീ സൂക്ഷിക്കണം ഒറ്റയ്ക്ക് എങ്ങോട്ടും പോകരുത്… എന്തുണ്ടെങ്കിലും എന്നോട് പറയണം…. ”

ഗൗരി ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി….. അവന്റെ ശാന്തത നിറഞ്ഞ മുഖം അവൾ നോക്കിയിരുന്നു…..അവന്റെ ശബ്ദത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു….. അത് തന്നോടുള്ള കരുതലാണെന്ന തിരിച്ചറിവിൽ അവളുടെ മനസ്സ് നിറഞ്ഞു…

“പിന്നെ..ഒരു കാര്യം… അത്….ആൽബി നിന്നെ പീന്നീട് വിളിച്ചോ….”

ഒരു മടിയോടെ അവൻ ചോദിക്കുന്നത് കേട്ട് അവൾ മനസ്സിൽ ചിരിച്ചു……

“ഇല്ല…..വിളിച്ചില്ല…..”

അവൾ പറഞ്ഞ മറുപടി കേട്ട് അവന്റെ മുഖം വിടരുന്നത് കൗതുകത്തോടെ അവൾ നോക്കിയിരുന്നു……

“മ്….ഈ ശനിയാഴ്ച നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം…..നിന്റെ ഡാഡിയെ കാണണ്ടേ…..”

ഗൗരി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി….. താൻ മനസ്സിൽ ഒളിപ്പിച്ചു വച്ച ആഗ്രഹം അവൻ മനസ്സിലാക്കിയതിൽ അവൾക്ക് ആശ്ചര്യം തോന്നി……

“പോണം……എനിക്കെന്റെ ഡാഡിയെ കാണണം……. ഡാഡിയുടെ അവസ്ഥയിൽ എനിക്ക് പേടിയുണ്ട്…..എന്റെ ഡാഡി പാവമാണ്….”

ഗൗരി കരഞ്ഞുതുടങ്ങിയിരുന്നു…..വീരഭദ്രന് അവളുടെ കരച്ചിൽ കണ്ട് വല്ലാത്ത അസ്വസ്ഥത തോന്നി……

“പാർവ്വതീ…… താൻ കരയാതിരിക്ക്…..നമുക്ക് വേണെമെങ്കിൽ ഡാഡിയെ ഇങ്ങോട്ട് കൊണ്ടു വരാം……ഇവിടെ താമസി…..”

അവൻ പറയാൻ വന്നത് കൈ കാണിച്ചു തടഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു…..മുഖം പൊത്തിക്കരയുന്ന ഗൗരിയെ അവൻ തോളിൽ പിടിച്ച് തന്റെ നെഞ്ചിലേയ്ക്ക് ചായ്ച്ചു…..ഗൗരിയും അവന്റെ സാമീപ്യം ആഗ്രഹിച്ചത് പോലെ അവനെ പുണർന്നു…….

“എന്റെ ..ഡാ..ഡിയെ കൊണ്ട്… കൊണ്ട് വന്നാൽ… മമ്മി സഹിക്കില്ല….മമ്മിയ്ക്ക് അത്രയ്ക്ക് ഇഷ്ടാ ഡാഡിയോട്……. അതുകൊണ്ടാ മമ്മി എന്നെ മാറ്റി നിർത്തിയിട്ട് ഡാഡിയുടെ മകനെ സ്നേഹിച്ചത്……”

വിങ്ങിക്കരയുന്നതിനിടയിൽ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….. വീരഭദ്രന്റെയു കണ്ണ് നിറഞ്ഞിരുന്നു…. അവൾ എത്രമാത്രം അവരെ സ്നേഹിക്കുന്നതെന്ന് അവന് മനസ്സിലായിരുന്നു…. അവൻ സമാധാനിപ്പിക്കാനായി അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു….കുറച്ചു സമയം അവർ അങ്ങനെതന്നെയിരുന്നു…..അവന്റെ നെഞ്ചിലെ ചൂടിൽ സ്വയം മറന്നിരുന്ന അവളുടെ മനസ്സിൽ ദേവിടീച്ചറുടെ മുഖം തെളിഞ്ഞു വന്നു….. പിടച്ചിലോടെ അവനിൽ നിന്നകന്ന് അവൾ തിരിഞ്ഞിരുന്നു…അവൾ വേർപെട്ടപ്പോൾ അവനും ബോധം വന്നതുപോലെ പെട്ടെന്ന് എഴുന്നേറ്റു……രണ്ടുപേർക്കും തമ്മിൽ നോക്കാൻ ചമ്മലായി……വീരഭദ്രൻ പെട്ടെന്ന് ബാൽക്കണിയിലേക്ക് പോയി……..ഗൗരി നെടുവീർപ്പോടെ ബുക്കിലേയ്ക്ക് നോക്കി എഴുതാൻ തുടങ്ങി……….

അടുക്കളയിൽ പണിയൊക്കെ ഒതുക്കി കാർത്തു കുടിയ്ക്കാനുള്ള വെള്ളവുമെടുത്ത് മുറിയിലേക്ക് പോകാനൊരുങ്ങി….

“കാർത്തൂ……..😍😘😘😘”

മുന്നിൽ പ്രണയഭാവത്തോടെ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവളുടെ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നു…..

“എന്താ വിഷ്ണൂ……എന്തെങ്കിലും പറയാനുണ്ടോ….😍”

“അത് ഞാനൊരു കാര്യം….. ഇന്ന് കോളേജിൽ നിന്ന് വന്നത് മുതൽ കാർത്തുവിനോട് പറയാൻ………അത് പിന്നെ….😍😍”

“എനിക്കറിയാം….വിഷ്ണു പറയാൻ പോകുന്നത് എന്താണെന്ന്…..എന്നാലും വിഷ്ണുവിന്റെ വായിൽ നിന്ന് തന്നെ എനിക്കത് കേൾക്കണം😍😘😘😘”

നാണം കൊണ്ട് കാർത്തുവിന്റെ മുഖം ചുവന്നു….വിഷ്ണു പറയാൻ പോകുന്നതിന് നെഞ്ചിടിപ്പോടെ അവൾ കതോർത്തു…….

“നിനക്കറിയാമോ…..ഹാവൂ….രക്ഷപ്പെട്ടു…. നിന്നോട് എങ്ങനെ പറയുമെന്ന് ടെൻഷനടിച്ച് ഇരിക്കയായിരുന്നു ഞാൻ….. ഇനി നാളെ പുറത്ത് നിൽക്കണ്ടല്ലോ😊”

നാണത്തോടെ തലകുനിച്ച് നിന്നിരുന്ന കാർത്തു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…..

“പുറത്ത് നിൽക്കാനോ🤔…….വിഷ്ണു എന്തിനെ കുറിച്ചാ പറയുന്നത്…..”

“അത് കണ്ണേട്ടൻ നോട്ടെഴുതാൻ പറഞ്ഞിരുന്നു……..നീ എഴുതിത്തരുമോന്ന് ചോദിക്കാനല്ലേ ഞാൻ വന്നത്….😊😊”

കാർത്തു ദേഷ്യത്തോടെ മുഖം വെട്ടിത്തിരിച്ചു….😡😡

“വെറുതെ ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ഇലയിട്ടിട്ട് ചോറില്ലെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യണം….ഇനി കാർത്തൂ…തത്തമ്മേ എന്നൊക്കെ വിളിച്ച് പുറകേ വരട്ടെ…..😡😡”

പിറുപിറുത്തുകൊണ്ട് സ്റ്റെപ്പ് കയറിപ്പോകുന്ന.കാർത്തുവിനെ നോക്കി വിഷ്ണു വായും തുറന്നു നിന്നു😮..

“ഇവളെന്താ ഇലയിട്ട് ചോറ് തന്നില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് പോണത്🤔….ഇനി ഇവളുടെ പിറന്നാളായിരിക്കുമോ ഇന്ന്🙄 …..അയ്യോ……. ഹാപ്പി ബെർത്ത് ഡേ റ്റൂ യൂ…..കാർത്തൂ🤓……”

വിഷ്ണു താഴെ നിന്ന് വിളിച്ച് പറയുന്നത് കേട്ട് കാർത്തു ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു…..

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

പിറ്റേന്ന് ജോമോന്റെ പ്രശ്നം കാരണം വീരഭദ്രനും അവരോടൊപ്പം കാറിലാണ് കോളേജിലേയ്ക്ക് പോയത്…………ഗൗരിയും വിഷ്ണുവും വീരഭദ്രന്റെ റിലേറ്റീവ്സ് ആണെന്ന് ഏകദേശം സ്റ്റാഫിനൊക്കെ അറിയാമായിരുന്നു……

വീരഭദ്രൻ അവരെ ക്ലാസിൽ കൊണ്ടാക്കാനായി അവരുടെ കൂടെ പോയി…….

“വീരൂ……”

പുറകിൽ നിന്ന് ദേവിടീച്ചറുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി…..

“ശ്രീ എപ്പോൾ വന്നു……ബ്രദറ് വന്നില്ലേ……”

“മ്….വന്നിട്ടുണ്ട്…….ഇന്നല്ലേ അവൻ ജോയിൻ ചെയ്യുന്നത്….. കാർ പാർക്ക് ചെയ്തിട്ട് ഇപ്പൊ വരും…..”

മറുപടിയായി വീരഭദ്രൻ പുഞ്ചിരിച്ചു…..ഗൗരിയും വിഷ്ണുവും ആശങ്കയോടെ പരസ്പരം നോക്കി…… കാർ പാർക്കിംഗിൽ നിന്ന് നടന്നു വരുന്ന നരേന്ദ്രനെ കണ്ട് അവർ ഞെട്ടിത്തരിച്ചു………..

“ഹായ്……വീരഭദ്രൻ സർ സുഖമാണോ….. ഇതൊക്കെയാരാ…..വിപിൻ സാറെവിടെ കണ്ടില്ലല്ലോ….”

ഗൗരിയെയും മറ്റുള്ളവരെയും ചൂണ്ടിക്കാട്ടി നരേന്ദ്രൻ ചോദിക്കുന്നത് കേട്ട് ഗൗരി സംശയത്തിൽ മുഖം ചുളിച്ചു..ഒരു പരിചയവുമില്ലാത്ത പോലെയുള്ള നരേന്ദ്രന്റെ നിൽപ്പ് കണ്ട് ഗൗരിയും വിഷ്ണുവിനും ആശ്ചര്യം തോന്നി….

“വിപിൻ ഇന്ന് ലീവാണ് നരേന്ദ്രാ….ഇത് എന്റെ അനിയത്തി കാർത്തിക….പിന്നെ ഇവര് മൂന്നുപേരും എന്റെ കസിൻസാണ്….പിന്നെ..കാർത്തൂ….ഇത് നരേന്ദ്രൻ ദേവിടീച്ചറുടെ ബ്രദറാണ്…….”

വീരഭദ്രൻ പരിചയപ്പെടുത്തിയത് കേട്ട് ഗൗരിയുടെ മുഖം മങ്ങി….നരേന്ദ്രൻ ദേവിടീച്ചറുടെ ബ്രദറാണെന്നറിഞ്ഞപ്പോൾ ഗൗരിയ്ക്ക് അവനോടുള്ള ദേഷ്യം കൂടി…..അവളുടെ വാടിയ മുഖം കണ്ട് വിഷ്ണുവിനും വിഷമമായി……….

“നീയും കൂടെ വാ വീരൂ……നമുക്ക് ഒരുമിച്ചു ഓഫീസിലേക്ക് പോകാം…….ഇവനെയൊന്ന് പ്രിൻസിപ്പലിന് പരിചയപ്പെടുത്തി കൊടുക്ക്…..”

ദേവിടീച്ചർ പറഞ്ഞത് കേട്ട് വീരഭദ്രൻ ഇടംകണ്ണിട്ട് ഗൗരിയെ നോക്കി…. അവളുടെ കുശുമ്പ് പിടിച്ച ചുവന്ന മുഖം കണ്ട് അവൻ മനസ്സിൽ ചിരിച്ചു കൊണ്ട് ദേവിടീച്ചറെ നോക്കി ശരിയെന്ന അർത്ഥത്തിൽ തലയാട്ടി……ദേവിടീച്ചർ ഗൗരിയെ നോക്കി ഒന്നു പുച്ഛിച്ചു😏…

“നിങ്ങള് ക്ലാസിൽ പൊയ്ക്കൊ…. ഞാൻ ഇവരോടൊപ്പം പോയിട്ട് വരാം…..”

കാർത്തു തലയാട്ടിക്കൊണ്ട് വൈദുവിനെയും വിളിച്ചു ക്ലാസിലേക്ക് പോയി……….

ദേവിടീച്ചറും വീരഭദ്രനും എന്തോ സംസാരിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോയി…….നരേന്ദ്രൻ അവരുടെ പുറകിലായി നടന്നു…..പെട്ടെന്ന് ഗൗരിയെ ഒന്ന് തിരിഞ്ഞു നോക്കി….അവൻ മെല്ലെ അവരുടെ അടുത്തേക്ക് നടന്നു വന്നു…..

“എന്റെ ഒരു വർഷം……ഒരു വർഷമാണ് നീയൊക്കെ രണ്ടുംകൂടി നശിപ്പിച്ചത്…..ഞാൻ അനുഭവിച്ച അപമാനവും വേദനയും നിങ്ങൾക്ക് മടക്കിത്തന്നിട്ടേ നരേന്ദ്രൻ ഇവിടെ നിന്ന് പോകൂ…..ഓർത്തു വച്ചോളു പാർവ്വതീ ബാലകൃഷ്ണനും വിഷ്ണു മഹേന്ദ്രനും…….😡😡”

അവന്റെ വാക്കുകളിലെ ഭീഷണി അവർക്ക് മനസ്സിലായി…. മുഖത്ത് ക്രൂരത നിറഞ്ഞ ഭാവവുമായി അവരെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു അവൻ തിരിഞ്ഞ് നടന്നു പോയി……..

വിഷ്ണുവും ഗൗരിയും ഭയത്തോടെ പരസ്പരം നോക്കി…… പതിയെ ആ നോട്ടം ഒരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി….. വിഷ്ണു അവന്റെ വലതു കൈ അവൾക്ക് നേരെ നീട്ടി ഗൗരി ചിരിയോടെ ആ കൈയിൽ മുറുകെ പിടിച്ചു…..ഞങ്ങളെ ആർക്കും തോൽപ്പിക്കാനാകില്ല എന്ന അർത്ഥമുണ്ടായിരുന്നു അതിന്….. അവർ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു…………

വീരഭദ്രന്റെ ക്ലാസിൽ എല്ലാവരും അവനെ പേടിച്ച് ശ്രദ്ധിച്ചിരുന്നു….. എന്നാൽ ഗൗരിയുടെ മനസ്സ് മുഴുവനും ബാഗിനകത്തെ ഡയറിയിലായിരുന്നു……

‘മഹാദേവാ… ഇതെങ്ങനെയാ ഒന്ന് വായിക്കുക….വീട്ടിൽ പോയാൽ ചെകുത്താൻ കാണും……പുറത്തിറങ്ങിയാൽ വിഷ്ണു കാണും………എന്തെങ്കിലും വഴി കണ്ടു പിടിച്ചേ പറ്റൂ…..🤔🤔……’

“പാർവ്വതീ😡😡…….ക്ലാസിൽ ശ്രദ്ധിക്കാതെ താനെന്താ ആലോചിച്ചിരിക്കുന്നത്….പഠിയ്ക്കാൻ വയ്യെങ്കിൽ പുറത്ത് പോയിരുന്നു ആലോചിക്ക്……….😡😡…..”

വീരഭദ്രൻ ദേഷ്യപ്പെട്ടപ്പോൾ ഗൗരി സന്തോഷത്തോടെ ബാഗുമെടുത്ത് ചാടിയെണീറ്റു……..

“താങ്ക്യൂ……സർ……”

കിട്ടിയ ചാൻസ് മുതലാക്കി സന്തോഷത്തോടെ പുറത്തേക്കോടുന്ന ഗൗരിയെ കണ്ട് ചെകുത്താൻ മുഷ്ടി ചുരുട്ടി ദേഷ്യത്തിൽ റ്റേബിളിൽ ഇടിച്ചു…..

ക്ലാസിന് പുറത്തെ കോറിഡോറിൽ വന്ന് നിന്ന് ഗൗരി വിറയ്ക്കുന്ന കൈകളോടെ ഡയറി പുറത്തേക്കെടുത്തു…..അത് തുറക്കാൻ പോയതും…….

“പാർവ്വതീ..😡😡……”

ചെകുത്താന്റെ ഗർജ്ജനത്തിൽ പേടിച്ച് ഗൗരിയുടെ കൈയ്യിൽ നിന്ന് ഡയറി ഊർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണു……. ഗൗരി പരിഭ്രമത്തോടെ അവനെ നോക്കി……

“നീ ഇവിടെ നിൽക്കണ്ട…..😡ഓഫീസിൽ പോയി പ്രിൻസിപ്പലിന്റെ പെർമിഷൻ വാങ്ങിയിട്ട് ഇനിയെന്റെ ക്ലാസിലിരുന്നാൽ മതി………😡”

അവൻ ചാടിത്തുള്ളി അകത്തേക്ക് പോയതും ഗൗരി ദീർഘനിശ്വാസത്തോടെ താഴേക്ക് നോക്കി….എന്നാൽ അവിടെ കണ്ട കാഴ്ച ഗൗരിയെ ഞെട്ടിക്കുന്നതായിരുന്നു😳…

ഒരു പെൺകുട്ടി ഡയറിയെടുത്ത് കൈയിൽ വച്ച് പേജ് തുറന്നു നോക്കുന്നു…..എന്നിട്ട് പരിഭ്രമത്തോടെ ആ ഡയറിയും കൊണ്ട് ഓടി പോകുന്നു….. ഗൗരി വർദ്ധിച്ച ഹൃദയമിടിപ്പോടെ താഴേക്കോടി…….കോളേജിന്റെ എല്ലാ നിലയിലും ഗൗരി ആ കുട്ടിയെ തിരഞ്ഞു…..ഒരിടത്തും കാണാതെ നിരാശയോടെ അവൾ ബിൽഡിംഗിന് പുറത്തേക്കിറങ്ങി….. എന്നാൽ അവൾക്ക് മുന്നിലൂടെ നടന്ന് പോകുന്ന ആ പെൺകുട്ടിയെ കണ്ട് ഗൗരി ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് ഓടി……

“അതേയ്…..ഒന്നു നിൽക്കുമോ…..”

ഗൗരി വിളിക്കുന്നത് കേട്ട് ആ പെൺകുട്ടി തിരിഞ്ഞു നിന്നു……

“എന്താ……😦”

“അത് കുട്ടിയുടെ കൈയിൽ ഒരു ഡയറി കിട്ടിയില്ലേ…..അത് എവിടെ….”

ഗൗരി ചോദിച്ചത് കേട്ട് ആ കുട്ടി അവളെ മുഖം കൂർപ്പിച്ചു സംശയത്തിൽ നോക്കി….

“അതിന്റെ ഫ്രണ്ട് പേജിൽ വീരഭദ്രൻ എന്നെഴുതിയിരിക്കുന്നത് കണ്ട് ഞാൻ പേടിച്ച് ഓഫീസിൽ കൊണ്ടു പോയി പ്രിൻസിപ്പലിന്റെ കൈയിൽ കൊടുത്തു…”

ഗൗരി തലയിൽ കൈ വച്ച് നിലത്തേക്കിരുന്നു…..

“മ്…..കുട്ടി പൊക്കോളു………😰😰”

അത് ഗൗരിയെ രൂക്ഷമായി നോക്കിക്കൊണ്ട് നടന്നു പോയി…..

വാലിന് തീ പിടിച്ചത് പോലെ തന്റെ അടുത്തേക്ക് ഓടി വരുന്ന ഗൗരിയെ കണ്ട് പ്രിൻസിപ്പൽ പരിഭ്രമിച്ചു…….

“സർ…..സർ….ഡയറി…😤”ഗൗരി കിതപ്പടക്കാൻ പാട് പെട്ടുകൊണ്ട് ചെയറിലേക്കിരുന്നു…ഓടിയോടി അവൾ തളർന്നു പോയിരുന്നു…..

“എന്താ മോളെ….എന്ത് പറ്റി …ആ നരേന്ദ്രൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ…..,😥”

അവൾ ഇല്ലെന്ന് തലയാട്ടി… കിതപ്പ് കാരണം അവൾക്ക് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു……

“സർ…..നേരെ..ത്തെ….ഒരു…കുട്ടി കൊണ്ട് വന്ന….ഡയറി….എവിടെ……”

“അത് വീരഭദ്രൻ സാറിന്റെയല്ലേ…..അത് ഞാൻ സാറിന് കൊടുക്കാൻ നിങ്ങളുടെ ക്ലാസിലുള്ള ആ കുട്ടിയില്ലേ ആയില്യ അതിന്റെ കൈയ്യിൽ കൊടുത്തു വിട്ടു….ആ കുട്ടി പറഞ്ഞു സാറ് ക്ലാസിലുണ്ടെന്ന്……😒”

ഗൗരി തലയിൽ കൈവച്ച് കൊണ്ട് അവിടുന്ന് എഴുന്നേറ്റോടി..ഡയറി വീരഭദ്രന്റെ കൈയിൽ കിട്ടിയാലുള്ള അവസ്ഥ ഓർത്തപ്പോൾ അവളുടെ കാലിന്റെ വേഗത കൂടി……പ്രിൻസിപ്പൽ പുറകിൽ നിന്നും എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു……..

രണ്ടാം നിലയിൽ സ്റ്റാഫ് റൂമിന് മുന്നിലൂടെ നടന്നു പോകുന്ന ആയില്യയെ കണ്ട് ഗൗരി അടുത്തേക്ക് പോകാൻ തുടങ്ങിയതും ആയില്യയുടെ അടുത്തേക്ക് വരുന്ന ദേവിടീച്ചറെ കണ്ട് അവൾ പരിഭ്രമിച്ചു……

ദേവിടീച്ചർ ആയില്യയോട് സംസാരിക്കുന്നതും ഡയറി കൈയിലേക്ക് വാങ്ങുന്നതും ഗൗരി നെഞ്ചിടിപ്പോടെ കണ്ടു നിന്നു……ആയില്യ പോയതിന് ശേഷം ദേവിടീച്ചർ ഡയറിയുമായി സ്റ്റാഫ് റൂമിലേക്ക് കയറി…….

‘മഹാദേവാ…… പെട്ടല്ലോ……എല്ലാം കൈവിട്ടു പോയല്ലോ…….😫’…..ഗൗരി സ്റ്റാഫ് റൂമിന്റെ വാതിലിന് മറവിലായി നിന്ന് അകത്തേക്ക് നോക്കി…….

ദേവിടീച്ചർ സന്തോഷം നിറഞ്ഞ മുഖവുമായി ഡയറി തുറന്നു…. ഡയറിയുടെ ആദ്യത്തെ പേജിൽ എഴുതിയിരിക്കുന്ന വീരഭദ്രൻ എന്ന പേരിലൂടെ ദേവിടീച്ചർ പ്രണയപൂർവ്വം തഴുകി…….. അടുത്ത പേജ് മറിച്ചതും…..

“ശ്രീദേവി ടീച്ചർ ആർട്‌സ് ഡേയെ ക്കുറിച്ച് സംസാരിക്കാൻ മീറ്റിങ് വിളിച്ചിട്ടുണ്ട്….വാ ഒരുമിച്ച് പോകാം…..”

മറ്റൊരു ടീച്ചർ വന്ന് വിളിച്ചതും ദേവിടീച്ചർ നിരാശയോടെ ഡയറി ബാഗിലേക്ക് വച്ചു…വന്ന ടീച്ചറിന്റെ കൂടെ പുറത്തേക്കിറങ്ങിപോയി….

ഗൗരി വാതിലിന്റെ മറവിൽ നിന്ന് പുറത്തേക്ക് വന്നു ചുറ്റുമൊന്ന് കറങ്ങി നോക്കി… ക്ലാസ് ടൈം ആയതിനാൽ പുറത്തൊന്നും ആരുമില്ലായിരുന്നു…….ഗൗരി പതുങ്ങി അകത്തേക്ക് കയറി……ദേവിടീച്ചറുടെ ബാഗ് കണ്ടപ്പോൾ ശ്വാസം വലിച്ച് വിട്ട് നെഞ്ചത്ത് കൈ വച്ചു….പതിയെ ബാഗെടുത്ത് തുറന്ന് ഡയറി എടുത്ത് ഗ്രൗണ്ടിലേക്ക് ഓരോട്ടമായിരുന്നു…….

വാകമരത്തിന്റ ചുവട്ടിലായി വന്നിരുന്ന് ഡയറി നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കണ്ണടച്ച് നിന്ന് കിതച്ചു…വിയർപ്പ് കണങ്ങൾ നെറ്റിയിൽ കൂടി കവിളിലേക്ക് ഒഴുകിയിറങ്ങി…ഉച്ചത്തിൽ മിടിക്കുന്ന ഹൃദയതാളത്തിലേക്ക് ഡയറി അവൾ ചേർത്ത് പിടിച്ചു…….പെട്ടെന്ന് ആരോ അവളുടെ കൈയ്യിൽ നിന്ന് ഡയറി പിടിച്ചു വാങ്ങി……. ഗൗരി ഞെട്ടലോടെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ ഡയറിയും പിടിച്ച് നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവൾ ആശ്വസിച്ചു……

“ഗൗരിക്കുട്ടീ….. എന്താ ഒരു കള്ളലക്ഷണം….. ഇത് വീരഭദ്രൻ സാറിന്റെ ഡയറിയാണല്ലോ😕……മ്………ഇത് വായിക്കാൻ വേണ്ടിയാണല്ലേ നീ ക്ലാസിൽ നിന്ന് ചാടിയത്……😛”

ഗൗരി അവനെ മുഖം കൂർപ്പിച്ചു നോക്കി….

“വിച്ചൂ….നീ മര്യാദയ്ക്ക് അതിങ്ങ് തന്നേ……,😠”

അവളുടെ കുറുമ്പ് കണ്ട് വിഷ്ണുവിന് ഒരു കുസൃതി തോന്നി….

“,അയ്യോടാ…..പെണ്ണിന് ദേഷ്യം വന്നല്ലോ……തരൂല മോളെ…..നീ അങ്ങനെയിപ്പോൾ വായിക്കണ്ട……😉”

ഗൗരി അവന്റെ കൈയിൽ നിന്ന് ഡയറി പിടിച്ചു വാങ്ങാൻ വേണ്ടി അവന്റെ കൈയ്യിൽ പിടിച്ച് വലിച്ചു……വിഷ്ണു ഗൗരി പിടിക്കാതിരിക്കാൻ കൈ മുകളിലേക്ക് ഉയർത്തി പിടിച്ചു…. ഗൗരി അത് വാങ്ങാനായി ഉയരുന്തോറും വിഷ്ണു ഡയറി ഉയർത്തിക്കൊണ്ടിരുന്നു… പെട്ടെന്ന് വിഷ്ണുവിന്റെ കൈയ്യിൽ നിന്ന് ഡയറി താഴേക്ക് ഊർന്നുവീണു…….

ഡയറിയിൽ നിന്നും ഒരു ഫോട്ടോ പറന്ന് വന്ന് ഗൗരിയുടെ മുന്നിലായി വീണു…..നിലത്തേക്ക് വീണ ഫോട്ടോ കണ്ട് ഗൗരി ഷോക്കേറ്റതു പോലെ തരിച്ച് നിന്നു…. വിഷ്ണുവിന്റെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു……

ഗൗരി വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ കൈയിലേക്ക് എടുത്തു……

“ഗൗരീ…..ഈ ഫോട്ടോ…..ഇത് നീ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ അരങ്ങേറ്റം നടത്തിയതിന്റെയല്ലേ…..ഇതെങ്ങനെ കണ്ണേട്ടൻെ കൈയിൽ……”

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ഇനി ഗൗരി എന്താണെന്ന് വച്ചാൽ ചെയ്യട്ടെ…..

രണ്ട് വാക്കെങ്കിലും എഴുതാതെ പോകരുത് പ്ലീസ്……ഡയറിയ്ക്ക് വേണ്ടി അത്രയും ഓടിയതല്ലേ….

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

Leave a Reply

Your email address will not be published. Required fields are marked *