നിന്റെ മാത്രം സ്വന്തം ഭാഗം 29

 

ഇരുപത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 28

ഭാഗം 29

ഇന്നാണ് ആകാശിന്റെയും ആദിയുടെയും വിവാഹം…

വർഷയെയും ദെച്ചുവിനെയും അണിയിച്ചൊരുക്കിയതും കൈപിടിച്ച് വിവാഹ പന്തലിൽ കൊണ്ടിരുത്തിയതുമെല്ലാം അച്ചുവും ശിവാനിയും ചേർന്നായിരുന്നു…

ആദിയുടെ വിവാഹമായിരുന്നു ആദ്യം നടത്തിയത്….

ദെച്ചുവിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ നഷ്ടപ്പെട്ടുപോയ പ്രണയം തിരികെ കിട്ടിയ സന്തോഷമായിരുന്നു ആദിയ്ക്ക്…….

ദെച്ചുവിന്റെ അമ്മാവനാണ് ദെച്ചുവിന്റെ കൈ പിടിച്ചു കൊടുത്തത്…..

ആദിയുടെയും ദെച്ചുവിന്റെയും വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി…..

ശേഖരന്റെയും ദേവകിയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ആദി മനുവിനെ കെട്ടിപ്പിടിച്ചു……

“എന്റെ എല്ലാ സന്തോഷങ്ങൾക്കും കാരണം മനുവാണ്….ദെച്ചുവിനെ കണ്ടു പിടിച്ചതും.. എന്റെ കുടുംബത്തെ സംരക്ഷിച്ചതും…..ഞങ്ങളെ നിസ്വാർത്ഥമായി സ്നേഹിക്കാൻ പഠിപ്പിച്ചതും മനുവിന്റെ നല്ല മനസ്സുകാരണമാണ്….ഒരു അപേക്ഷയും കൂടിയുണ്ട് എനിക്ക്…”

മനു എന്താണെന്നുള്ള ഭാവത്തിൽ ആദിയെ നോക്കി…..

“ഇനി ഞങ്ങളുടെ കൂടെ നിക്കണം…വീട് അച്ചുവിന്റെയും മനുവിന്റെയും പേരിലേക്ക് മാറ്റിയിട്ടുണ്ട്…. ഇനി മനുവിന്റെ വീട്ടിലേക്ക് പോകരുത്…..”

മനു പുഞ്ചിരിയോടെ അച്ചുവിനെ നോക്കി.. ..അച്ചു അവനെ അതേ പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു..

” അച്ചുവിന്റെ കഴുത്തിൽ താലി കെട്ടിയതു. മുതൽ നിങ്ങളെല്ലാം എന്റെ സ്വന്തമായിരുന്നു ആദിയേട്ടാ……. എന്റെ കടമ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു…

പിന്നെ…..വീടൊന്നും ഞങ്ങൾക്ക് വേണ്ട ആദിയേട്ടാ……എന്റെ രാജകുമാരിക്ക് വേണ്ടി ഞാനൊരു കൊട്ടാരം പണിയുന്നുണ്ട്…..”

മനുവിനോട് നന്ദി പറയുകയായിരുന്നു മനസ്സ് കൊണ്ട് ഒരു കുടുംബം മുഴുവനും…..

ശേഖരൻ വന്ന് മനുവിന്റെ കൈ പിടിച്ചു….

“എന്റെ മകളെ രാജകുമാരിയെപ്പോലെ നോക്കുന്ന നിന്നോട് നന്ദി പറഞ്ഞാൽ മതിയാവില്ലെന്നെനിക്കറിയാം……..എന്നാലും ഈ അചഛൻ നിന്നോട് നന്ദി പറയുകയാ…..മോൻ ഞങ്ങളുടെ കൂടെ താമസിക്കണം…..”

മനു ശേഖരന്റെ കൈയിൽ പിടിച്ചു…..

“അച്ഛാ……ഒരിക്കലും എന്നോട് നന്ദി പറയരുത്…….നിങ്ങളെയൊക്കെ വിട്ട് ഞങ്ങൾ പോവില്ല……”

എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു..

“അതെ…..ഇനി എന്റെ കല്യാണം കഴിഞ്ഞിട്ട് ബാക്കി പറഞ്ഞാൽ പോരെ……”

ദയനീയമായി ആകാശ് ചോദിക്കുന്നത് കേട്ട് എല്ലാവരും ചിരിച്ചു….. ശേഖരൻ ആകാശിനെ പന്തലിൽ കൊണ്ടിരുത്തി……

വർഷയെ അച്ചുവും ശിവാനിയും ദെച്ചുവും ചേർന്ന് കൊണ്ടു പോകാനായി തിരിഞ്ഞതും മനു വർഷയുടെ കൈകളിൽ പിടിച്ചു നിർത്തി…

എല്ലാവരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി………

“മോളെ……നിനക്ക് മനുവേട്ടൻ ഒരു വിവാഹ സമ്മാനം തരാൻ പോകുവാ…..നീ ഇത്രയും നാളും കാത്തിരുന്ന ഒരു സമ്മാനം……”

വർഷ ആകാംഷയോടെ മനുവിനെ തന്നെ നോക്കി നിന്നു…….

മനു അവളുടെ കൈയിലേക്ക് ഒരു പേപ്പർ കൊടുത്തു……

വർഷ പേപ്പർ തുറന്ന് നോക്കി….. അതിൽ എഴുതിയിരിക്കുന്നത് കണ്ട് വർഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..മനു വർഷയെ ചേർത്ത് പിടിച്ചു….

വർഷ കരയുന്നത് കണ്ട് ആകാശ് ടെൻഷനോടെ എഴുന്നേറ്റു……….

കൗസല്യ വർഷയെ ഓടി വന്നു പിടിച്ചു…. അച്ചു അവളെ തോളിൽ തട്ടി സമാധാനിപ്പിച്ചു……

കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ വർഷയുടെ കണ്ണുകൾ തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആദിയിൽ പതിഞ്ഞു……..

മനു അവളെ കണ്ണുകൾ കൊണ്ട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു…… വർഷ ആദിയുടെ അടുത്തേക്ക് നടന്നു…അവളുടെ കാലുകൾ ഇടറിയിരുന്നു….. തേങ്ങലുകൾ ഉച്ചത്തിലായി…….

“മോളെ………”

ആദി വിളിച്ചതും വർഷ ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു…….

“ഏട്ടാ……….”

ആർക്കും ഒന്നും മനസ്സിലായില്ല……..

“വർഷയുടെ നഷ്ടപ്പെട്ടുപോയ ചേട്ടൻ ആദിയാണ്………..അതിന്റെ DNA റിപ്പോർട്ടാണിത്……..”

മനുവിന്റെ വാക്കുകൾ കേട്ട് കൗസല്യ ഞെട്ടി മനുവിനെ നോക്കി…….

“അന്ന് വർഷയുടെ കാല് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ….. ദെച്ചു ചേച്ചിയുടെ സഹായത്തോടെ വർഷയുടെയും ആദിയേട്ടന്റെ ബ്ലഡ് സാമ്പിൾ എടുത്ത് DNA ടെസ്റ്റ് ചെയ്യാൻ കൊടുത്തു……. ആദിയേട്ടനാണ് വർഷയുടെ കല്യാണത്തിന് സർപ്രൈസ് കൊടുക്കാമെന്ന് പറഞ്ഞത്……..”

മനുവിന്റെ വാക്കുകൾ അദ്ഭുതത്തോടെയാണ് എല്ലാവരും കേട്ടത്….. കൗസല്യ ആദിയെ പോയി കെട്ടിപ്പിടിച്ചു………. മൂന്ന് പേരും കരയുകയായിരുന്നു……. ശേഖരന്റെയും ദേവകിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി……

“മോനെ…….ഇനി പോവല്ലെ മോനെ അമ്മയെ വിട്ട്………”

“ഇല്ല അമ്മേ……ഇനി ഞാൻ എങ്ങോട്ടും പോകില്ല….അമ്മ കരയാതെ…..”

ദെച്ചുവും അടുത്ത് വന്ന് അമ്മയെ സമാധാനിപ്പിച്ചു…….എല്ലാവരും സന്തോഷത്തോടെ അവരെ പൊതിഞ്ഞു……..

ആദി വർഷയെ പിടിച്ച് ആകാശിന്റെ അടുത്ത് കൊണ്ട് നിർത്തി……..വർഷ അപ്പോഴും കരയുകയായിരുന്നു…… ആദി ദേവകിയെയും കൗസല്യയെയും രണ്ടു വശങ്ങളിലായി ചേർത്ത് പിടിച്ചു……. ശേഖരൻ അവന്റെ തലയിൽ സ്നേഹപൂർവ്വം തലോടി…………

സന്തോഷത്തോടെ കണ്ണ് നിറച്ച് നിൽക്കുന്ന അച്ചുവിനെ കണ്ട് ആദി അവളുടെ അടുത്തേക്ക് ചെന്നു….അവളെയും പിടിച്ചു കൊണ്ട് വർഷയുടെ അടുത്തേക്ക് ചെന്ന് നിന്നു…..

ശേഖരൻ താലിയെടുത്ത് ആകാശിന്റെ കൈയ്യിൽ കൊടുത്തു………

താലികെട്ടിയപ്പോൾ വർഷ കണ്ണടച്ചു കൈകൂപ്പി നിന്നു……

താലി കെട്ടുസമയത്തൊക്കെ അച്ചുവിന്റെ കണ്ണുകൾ മനുവിനെ തേടുകയായിരുന്നു….. എന്നാൽ മനു അപ്പോഴേക്കും അവിടെനിന്ന് പോയിരുന്നു……….

വർഷയും ആകാശും ശേഖരന്റെയും ദേവകിയുടെയും കൗസല്യയുടെയും അനുഗ്രഹം വാങ്ങി…..

“ആദർശേട്ടാ….മനുവേട്ടനെ കണ്ടോ…..”

“ഇല്ല അച്ചൂ…..ഞാനും മനുവേട്ടനെ നോക്കിയാ നടക്കുന്നത്……”

“ഇതെവിടെപ്പോയി…..”

അച്ചു ഓഡിറ്റോറിയം മുഴുവനും മനുവിനെ അന്വേഷിച്ച് നടന്നു…….

ഓഡിറ്റോറിയത്തിന് പുറത്ത് നിന്ന് ഹാളിലേക്ക് കയറാൻ തുടങ്ങിയപ്പോളാണ് ഒരറ്റത്ത് തൂണിന്റെ പുറകിൽ മറഞ്ഞ് നിൽക്കുന്ന മനുവിനെ അച്ചു കണ്ടത്….അവൾ അവിടേക്ക് ഓടുകയായിരുന്നു…..

“മനുവേട്ടാ……..എന്താ ഇവിടെ വന്ന് നിൽക്കുന്നെ……..മനുവേട്ടാ…….”

തിരിഞ്ഞ് നിൽക്കുന്ന മനുവിനെ അവൾ ബലമായി പിടിച്ച് നേരെ നിർത്തി…….. മനു കരഞ്ഞുകൊണ്ട് അച്ചുവിനെ കെട്ടിപ്പിടിച്ചു……….അവൻ അച്ചുവിന്റെ തോളിൽ തലചായ്ച്ച് തേങ്ങിക്കൊണ്ടിരുന്നു……. അച്ചു ആകെ പകച്ചുപോയി……

“എന്തിനാ മനുവേട്ടൻ കരയുന്നെ….മനുവേട്ടൻ കരയുമ്പോൾ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ…..” അച്ചുവും വിതുമ്പിപ്പോയി………

“എന്നെയും അന്വേഷിച്ചു ആരെങ്കിലും വരുമോ അച്ചൂ…..എന്റെ അച്ഛനും അമ്മയും എന്നെ തിരക്കി വരുമോടീ……..അവരെന്തിനാ എന്നെ ഉപേക്ഷിച്ചത്……അവരെ പൊന്നുപോലെ സ്നേഹിക്കുമായിരുന്നല്ലോ ഞാൻ…….എനിക്ക് എന്റെ അമ്മയെയും അച്ഛനെയും കാണാൻ കൊതിയാവുന്നു…….നെഞ്ച് പൊട്ടുന്ന പോലെ തോന്നുവാ അച്ചൂ……”

മനു പറയുന്നത് കേട്ട് അച്ചു കരഞ്ഞ് പോയി… അവന്റെ മുഖം കൈകുമ്പിളിലെടുത്ത് നെറ്റിയിൽ സ്നേഹചുംബനം നൽകി…..

“ഞാനില്ലേ മനുവേട്ടാ…… നമുക്കു ഒരു കുടുംബം ഇല്ലേ…..മനുവേട്ടൻ വിഷമിക്കല്ലെ…..” അച്ചു അവനെ ആശ്വസിപ്പിച്ചു……..

“വർഷ എപ്പോഴും പറയാറില്ലേ…അവളുടെ നഷ്ടപ്പെട്ടുപോയ ചേട്ടൻ ഞാനാണെന്ന്….. അങ്ങനെ ആയിരിക്കണേയെന്ന് ഞാനും ഒരുപാട് പ്രാർത്ഥിച്ചിരുന്നു അച്ചൂ….പക്ഷെ…… ആദിയേട്ടനോട് അസൂയ തോന്നിപ്പോയി…….”

അച്ചു അവനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്നറിയാതെ വിഷമിച്ചു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“അകത്ത് എല്ലാവരും നമ്മളെ അന്വേഷിക്കും….. മനുവേട്ടൻ വന്നേ….ഇവിടെ നിന്ന് വെറുതെ കരയാതെ…..” അച്ചു മനുവിനെ സ്നേഹപൂർവ്വം ശാസിച്ചു…..

മനു അപ്പോളാണ് കല്യാണത്തിന്റെ കാര്യം ഓർത്തത്…..

“അയ്യോ…..കല്യാണം കഴിഞ്ഞോ….വാ നമുക്കു അകത്തേക്ക് പോകാം…….” മനു അച്ചുവിന്റെ കൈയും പിടിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയതും മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന വർഷയെയാണ് കണ്ടത്……….

വർഷ ഓടി വന്ന് മനുവിനെ കെട്ടിപ്പിടിച്ചു…..

“എനിക്ക് ആദിയേട്ടനും മനുവേട്ടനും ഒരുപോലെയാണ്…. ഒരു വ്യത്യാസവുമില്ല..എനിക്ക് ഒരു സഹോദരന്റെ സ്നേഹവും വാത്സല്യവും തന്നത് എന്റെ മനുവേട്ടനാണ്…….അതുകൊണ്ട് എനിക്ക് നിങ്ങളെ രണ്ടുപേരെയും വേണം…….”

വർഷ പറഞ്ഞത് കേട്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മനു അവളെ ചേർത്ത് പിടിച്ചു…

“എനിക്കും സഹോദരങ്ങളില്ല….മനുവേട്ടൻ എന്നെയും കൂടെ കൂട്ടുവോ….ഒരു കാന്താരി അനിയത്തിയായിട്ട്……”

ശിവാനി പറഞ്ഞുകൊണ്ട് മനുവിന്റെ കൈകളിൽ പിടിച്ചു…… മനു അവളെയും സന്തോഷത്തോടെ ചേർത്ത് പിടിച്ചു……

“എനിക്കും ഒരു സഹോദരനില്ല മനൂ…എന്നെയും കൂടി…..”

ദെച്ചുവും അവരോടൊപ്പം ചേർന്നു……

“”എന്നാൽ ഞങ്ങളും കൂടി….””

ആദിയും ആകാശും ആദർശും അവരെ പൊതിഞ്ഞു…..

“ദേ എല്ലാം കൂടി എന്റെ മനുവേട്ടനെ കൊല്ലരുത് കേട്ടോ…..”അച്ചു കള്ളപരിഭവത്തിൽ പറഞ്ഞുവെങ്കിലും അവളുടെ മനസ്സ് നിറഞ്ഞിരുന്നു…….. മനുവിന്റെ വിഷമം ഒരു പരിധി വരെയെങ്കിലും കുറഞ്ഞെന്ന് അവൾക്ക് മനസ്സിലായി….

അക്കു അച്ചുവിനെയും കൂടി അവർക്കിടയിലേക്ക് വലിച്ചിട്ടു…..

കണ്ടുനിന്നവർക്ക് അവരുടെ സ്നേഹം കണ്ട് അസൂയ തോന്നി……

ശേഖരനും ദേവകിയും മക്കളുടെയും മരുമക്കളുടെയും സ്നേഹം കണ്ട് സന്തോഷത്തോടെ കണ്ണുകൾ തുടച്ചു….. അച്ചുവിന് ജാതകദോഷം തന്ന ദൈവത്തിനോട് ശേഖരൻ നന്ദി പറഞ്ഞു……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈകിട്ട് വീട്ടിൽ വച്ച് തന്നെ ചെറിയൊരു റിസപ്ഷൻ വച്ചിരുന്നു……

മനു റൂമിലേക്ക്‌ വന്നപ്പോൾ അച്ചു ബാത്ത്റൂമിൽ ആയിരുന്നു…..

“അച്ചൂ………എന്റെ ഡ്രസ്സ് എവിടെ……”

“അവിടെ കട്ടിലിൽ വച്ചിട്ടുണ്ട് …” അച്ചു ബാത്ത്‌റൂമിൽ നിന്ന് വിളിച്ച് പറയുന്നത് കേട്ട് മനു കട്ടിലിൽ നോക്കി…….

അവിടെ ഒരു ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് പാന്റും കണ്ട് മനു സംശയിച്ചു നിന്നു…..

“വായിനോക്കി നിൽക്കണ്ട മനുവേട്ടനിന്ന് പാന്റിട്ടാൽ മതി….”

അച്ചു മനുവിന്റെ അടുത്ത് വന്ന് പാന്റ് എടുത്ത് മനുവിന്റെ കൈയിലേക്ക് കൊടുത്തു….. മനു ദയനീയമായി പാന്റിലേക്കും അച്ചുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി…..

“നോക്കണ്ട…..ഇതും ഇട്ട് വന്നാൽ മതി…” അച്ചു കപടദേഷ്യത്തിൽ പറഞ്ഞു……

“എനിക്ക് ഇതൊന്നും ഇട്ട് ശീലമില്ല…..ശരിയാവില്ല….. അച്ചൂ പ്ലീസ്…..ഞാൻ മുണ്ടുടുത്തോളാം……” മനു വിഷമത്തോടെ പറഞ്ഞു……..

“പറ്റില്ല….. എന്നോട് സ്നേഹമുണ്ടെങ്കിൽ മനുവേട്ടൻ ഇതിടും……”

“അച്ചൂ….പ്ലീസ് മോളെ……”

അച്ചു മനുവിന്റെ അടുത്ത് വന്ന് അവന്റെ മുണ്ട് വലിച്ചഴിക്കാൻ നോക്കി…..

“നീയെന്നെ പീഡിപ്പിക്കാൻ നോക്കുവാണോടീ…. വിട്…..അച്ചൂ…ഞാനിട്ടോളാം…..”

“മിടുക്കൻ….പെട്ടെന്ന് ഇട്ടിട്ട് വാ ഞാൻ താഴെ കാണും…….”

അച്ചു പുറത്തേക്ക് പോയി…..

കുറച്ചു കഴിഞ്ഞപ്പോൾ പാന്റിട്ട് അനിഷ്ടത്തോടെ മുഖം പിടിച്ച് താഴേക്ക് വരുന്ന മനുവിനെ കണ്ട് എല്ലാവരും നോക്കി നിന്നു….പുതിയ വേഷം മനുവിന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു….

“അടിപൊളിയായിട്ടുണ്ട് മനുവേട്ടാ…..”

ആദർശ് അവന്റെ അടുത്ത് വന്ന് പറഞ്ഞു….. അച്ചുവും സൂപ്പർ ആയിട്ടുണ്ടെന്ന് ആക്ഷൻ കാണിച്ചു…..

ദെച്ചുവിന്റെ വീട്ടിൽ നിന്നും കുറച്ചു ആളുകൾ വന്നിരുന്നു…..ശേഖരന്റെ സഹോദരങ്ങളെ മാത്രം വിളിച്ചിരുന്നില്ല…..

ആദർശിന്റെയും ശിവാനിയുടെയും കുറച്ചു ഫ്രണ്ട്സ് വന്നിരുന്നു….

ശേഖരൻ മനുവിനെ അഭിമാനത്തോടെ ചേർത്ത് നിർത്തി എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു…….

അച്ചുവിന്റെ കൂടെ പഠിക്കുന്ന കുറച്ചു പേരും ഉണ്ടായിരുന്നു….. മനുവിനെ എല്ലാവരും പരിചയപ്പെട്ടു….

വർഷയും അച്ചുവും ഫ്രണ്ട്സുമായി സംസാരിച്ച് നിൽക്കുമ്പോളാണ് മനുവിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ടു സംസാരിക്കുന്നത് അച്ചു ശ്രദ്ധിച്ചത്….

അച്ചു വർഷയോട് പറഞ്ഞിട്ട് മനുവിന്റെ അടുത്തേക്ക് പോയി……

“നീയാരാ…എന്നെ ക്ഷണിക്കാൻ തെരുവിൽ തെണ്ടി നടക്കുന്നവൻ പുറത്ത് നിന്നാൽ പോരെ…..തെരുവ് തെണ്ടി…….”

പറഞ്ഞു തീർന്നതും അവളുടെ കവിളിൽ ശക്തമായി ഒരടി വീണു… കവിളിൽ കൈവച്ച് അവൾ ഞെട്ടി തിരിഞ്ഞ് നോക്കി..രൗദ്രഭാവവുമായി നിൽക്കുന്ന അച്ചുവിനെ കണ്ട് അവൾ പേടിച്ച് പോയി….. മനുവും ഞെട്ടി നിൽക്കയാണ് അച്ചുവിന്റെ ഭാവം കണ്ടിട്ട്…..

“ആരാ മനുവേട്ടാ ഇവള്…..” അച്ചു അവളെത്തന്നെ ദേഷ്യത്തിൽ നോക്കി നിന്നു….

“സുമതിചേച്ചിയുടെ മകൾ മീനാക്ഷി…..”

“ഓ ആ സാധനമായിരുന്നോ ഇത്…മനുവേട്ടൻ നേരെത്തെ പറയണ്ടെ……” അച്ചു പുചഛത്തോടെ അവളെ നോക്കി ഒന്നു ചിരിച്ചു…..

“നിന്നെ ഞാൻ കാത്തിരിക്കുവാരുന്നു….വാടീ ഇവിടെ…..”

അച്ചു അവളെയും കൊണ്ട് ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്തേക്ക് വലിച്ചു കൊണ്ട് പോയി….

“അച്ചൂ…വേണ്ട മോളെ……”മനു അവളെ തടയാൻ നോക്കിയെങ്കിലും നടന്നില്ല……

“നീയെന്തിനാടീ എന്റെ വീട്ടിൽ വന്നത്…..”

“അത്….അത് ശിവാനിയുടെ കൂടെ പഠിക്കുന്നതാണ്….”മീനാക്ഷിയുടെ വാക്കുകൾ ഇടറിയിരുന്നു…

“നീയിപ്പോൾ എന്തിനാ എന്റെ മനുവേട്ടനോട് ചൂടായത്…..”

“അത് എന്നെ ഫുഡ് കഴിക്കാൻ വിളിച്ചു…..”

അച്ചു മനുവിനെ രൂക്ഷമായി ഒന്ന് നോക്കി….. അച്ചുവിന്റെ കൈ ഉയർന്ന് പൊങ്ങി…മീനാക്ഷിയുടെ ഇരു കവിളത്തും അച്ചു മാറി മാറി അടിച്ചു….. മനു അവളെ ബലമായി അവിടെനിന്ന് വലിച്ചു കൊണ്ട് പോയി…..

“നിന്റെ അമ്മയെ കാണാൻ ഞാൻ വരുന്നുണ്ട്.. ബാക്കി അവിടെ കൊടുത്തോളാം ഞാൻ…..”

വലിച്ച് കൊണ്ട് പോകുന്നതിനിടയിൽ മീനാക്ഷിയെ നോക്കി അച്ചു പറഞ്ഞു….. മീനാക്ഷി രണ്ടു കവിളിലും കൈ വച്ച് തരിച്ച് നിന്നു….

ഹാളിലെത്തിയതും മനുവിന്റെ കൈ വിടുവിച്ചു അച്ചു ദേഷ്യത്തോടെ മുകളിലേക്ക് കയറിപ്പോയി……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദേവകി ദെച്ചുവിനെയും വർഷയെയും ഓരോ ഗ്ലാസ് പാലുമായി റൂമിലേക്ക്‌ വിട്ടു…….

ദെച്ചു ചെറിയ പേടിയോടെയും നാണത്തോടെയും മുറിയിലേക്ക് കയറി…. ആദി അവളെയും കാത്ത് കട്ടിലിൽ ഇരിക്കയായിരുന്നു……

ദെച്ചുവിന് ആദിയുടെ മുഖത്തേക്ക് നോക്കാൻ പോലും നാണം തോന്നി……

“വാടോ….ഇവിടെ വന്ന് ഇരിക്ക്…..” ആദി വിളിക്കുന്നത് കേട്ട് ദെച്ചു ആദിയുടെ അടുത്തായി ചെന്നിരുന്നു…..

“ഇത്രയും കാലം എനിക്ക് വേണ്ടി കാത്തീരുന്നിട്ട് സ്വന്തമായപ്പോൾ മുഖത്ത് നോക്കാൻ വയ്യേ….. ഒന്നു നോക്കടോ ……..”

ആദി അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി….. ദെച്ചു നാണത്തോടെ ആദിയുടെ മുഖത്തേക്ക് നോക്കിയതും അവരുടെ കണ്ണുകൾ കോർത്തു……

“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ആദീ…നീയെന്റെ സ്വന്തമായെന്ന്…..കാത്തിരിക്കുമ്പോഴും തിരികെ കിട്ടുമെന്ന് ഒരുറപ്പുമില്ലായിരുന്നു……” ദെച്ചുവിന്റെ വാക്കുകളിൽ വേദന ഉണ്ടായിരുന്നു..

ആദി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….. പിന്നെ രണ്ടു കണ്ണുകളിലും കവിളിലും ഉമ്മ കൊടുത്തു….

“ഇപ്പോൾ വിശ്വാസമായോ…..മ്……….. ഇന്നെനിക്കു ഒരുപാട് സന്തോഷമുള്ള ദിവസമാണ്…എന്റെ അമ്മയെയും സഹോദരിയെയും തിരിച്ചു കിട്ടിയ ദിവസം…. എന്റെ പ്രണയത്തെ നേടിയ ദിവസം……”അവന്റെ സന്തോഷം കണ്ട് ദെച്ചു അവനെ നോക്കിയിരുന്നു…..

ആദി വശ്യതയോടെ ദെച്ചുവിനെ നോക്കി…..ദെച്ചുവിന്റെ മുഖം കുനിഞ്ഞു…… അവൻ അവളെ കഴുത്തിൽ കൂടി കൈയിട്ട് തന്നിലേക്ക് ചേർത്ത് ചുണ്ടുകളിൽ ആവേശത്തോടെ ഉമ്മ വച്ചു…..മധുരമേറിയ ചുംബനത്തിൽ പരസ്പരം ലയിച്ചു ചേർന്നിരുന്നു…….ഏറെ നേരത്തിന് ശേഷം ചുണ്ടുകൾ വേർപെടുത്തി…..അവൻ അവളെ കട്ടിലിലേക്ക് കിടത്തി…..

അവളുടെ മാറിൽ നിന്നു സാരി വലിച്ചു മാറ്റി അവളിലേക്ക് അമർന്നു….

ആകാശ് പാൽ പകുതി കുടിച്ച ശേഷം വർഷയ്ക്ക് കൊടുത്തു….. അവൾ നാണത്തോടെ അത് വാങ്ങി കുറച്ചു കുടിച്ച ശേഷം റ്റേബിളിൽ വച്ചു……

“വർഷാ…..സന്തോഷമായോ….”

“മ്മ്….”

“ഇനി ചേട്ടന്റെ കാര്യം പറയുമ്പോൾ കരയുമോ…”

വർഷ ഇല്ലെന്ന് തലയാട്ടി….

“നീയെന്താ സംസാരിക്കാത്തെ അല്ലെങ്കിൽ നല്ല നാവാണല്ലോ…..” വർഷ അവനെ മുഖം കൂർപ്പിച്ചു ഒന്നു നോക്കി…

“നോക്കണ്ട…വർത്താനം പറയാൻ തുടങ്ങിയാൽ നിർത്താത്ത ആള് ഇന്ന് മിണ്ടാതിരിക്കുന്നത് കണ്ടിട്ട് ചോദിച്ചതാ…..”

“അത്……..ഒന്നുമില്ല…..”

“അപ്പൊ നമുക്കു തുടങ്ങാം അല്ലെ…..”

വർഷ പേടിയോടെ ആകാശിന്റെ മുഖത്ത് നോക്കി…….

“നീയെന്താ നോക്കുന്നെ….വേണ്ടെ…..” അവളുടെ മുഖം ചുവന്നു തുടുക്കുന്നതും കണ്ണുകളിൽ നാണം വിരിയുന്നതും അവൻ നോക്കി ആസ്വദിച്ചു…… അവളുടെ പൂവിതൾ പോലെയുള്ള അധരങ്ങളിൽ നോട്ടം എത്തിയതും അവൻ പ്രണയത്തോടെ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു……. വർഷയുടെ കൈകൾ ആകാശിന്റെ ഷർട്ടിൽ മുറുകി….. ആവേശത്തോടെ ചുണ്ടുകളിലെ മധുരം നുകർന്ന ശേഷം അവളെ പൊക്കിയെടുത്ത് കട്ടിലിലേക്ക് കിടത്തി…

അവളുടെ ശരീരത്തിൽ ആകാശിന്റെ കൈകളും ചുണ്ടുകളും ഒഴുകി നടന്നു……പതിയെ വസ്ത്രങ്ങൾ തമ്മിലുള്ള മറ ഇല്ലാതായി…. അവന്റെ ഓരോ സ്നേഹതലോടലിലും ചുംബനങ്ങളിലും അവളുടെ നഖങ്ങൾ അവന്റെ നഗ്നമായ പുറത്ത് അമർന്നു…. മനസ്സു കൊണ്ടും ശരീരം കൊണ്ടും വർഷ ആകാശിന്റേതായി മാറി….

“അച്ചൂ…..പ്ലീസ് ഒത്തിരി നാള് അവരുടെ വീട്ടിൽ നിന്നതല്ലേ…..മീനാക്ഷീയും മിഥുനെയും എന്റെ സഹോദരങ്ങളായേ ഞാൻ കണ്ടിട്ടുള്ളു….അതാണ് കണ്ടപ്പോൾ ഓടിച്ചെന്ന് സംസാരിച്ചത്……”

അച്ചു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു…..

“ശരിയാ..നീ പറഞ്ഞിട്ടുണ്ട് ആരുടെ മുന്നിലും തല കുനിഞ്ഞു നിൽക്കരുതെന്ന്….സോറി….”

“എങ്കിൽ നാളെത്തന്നെ ആ സുമതിയെ കാണാൻ എന്നെ കൊണ്ട് പോകണം പറ്റുമോ….”

“അത് വേണോ അച്ചൂ…..”മനു അപേക്ഷ പോലെയാണ് ചോദിച്ചത്….

“ഇല്ലെങ്കിൽ എന്നോടു മിണ്ടണ്ട…….”

“ശരി കൊണ്ടു പോകാം ….പക്ഷെ നീ അവരെ തല്ലരുത്…..”

അച്ചു ആലോചനയോടെ കുറച്ചു നേരം ഇരുന്നു……

“ഞാൻ ശ്രമിക്കാം….ഉറപ്പ് പറയാൻ പറ്റില്ല…..”

“അച്ചൂ…..പിണക്കം മാറിയോ…..”മനു ദയനീയമായി അവളെ നോക്കി….

“മ്….കുറച്ചു മാറി….”അവൾ കുറുമ്പോടെ പറഞ്ഞു…..

“,എന്നാൽ ബാക്കി ഞാൻ മാറ്റിത്തരട്ടെ….” അവന്റെ വഷളൻ ചിരി കണ്ട് അച്ചു പതിയെ എഴുന്നേറ്റു….

“വേണ്ട മനുവേട്ടാ…..മുഴുവനും മാറി……” അച്ചു ഓടാനായി തിരിഞ്ഞതും മനു അവളെ വലിച്ച് നെഞ്ചിലേക്കിട്ടു…..

“നമുക്കും ആഘോഷിക്കണ്ടേ ഫസ്റ്റ് നൈറ്റ്…..” അവൻ കള്ളച്ചിരിയോടെ ചോദിച്ചു…..

“നമ്മുടേത് കഴിഞ്ഞതല്ലേ…….” അച്ചു അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…..

“അത് ആ വീട്ടിലെ ഫസ്റ്റ് നൈറ്റ്…… ഇന്ന് ഈ വീട്ടിലെ ഫസ്റ്റ് നൈറ്റ്…….”

മുപ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 30

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *