ഗൗരീപരിണയം….ഭാഗം…26

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

ഭാഗം…26

ഡയറിയിൽ നിന്നും ഒരു ഫോട്ടോ പറന്ന് വന്ന് ഗൗരിയുടെ മുന്നിലായി വീണു…..നിലത്തേക്ക് വീണ ഫോട്ടോ കണ്ട് ഗൗരി ഷോക്കേറ്റതു പോലെ തരിച്ച് നിന്നു…. വിഷ്ണുവിന്റെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു……

ഗൗരി വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ കൈയിലേക്ക് എടുത്തു……

“ഗൗരീ…..ഈ ഫോട്ടോ…..ഇത് നീ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ അരങ്ങേറ്റം നടത്തിയതിന്റെയല്ലേ…..ഇതെങ്ങനെ കണ്ണേട്ടൻെ കൈയിൽ……”

അവളുടെ മുഖത്തും അതേ ചോദ്യമായിരുന്നു……. ഗൗരി പെട്ടെന്ന് തന്നെ ഡയറി കുനിഞ്ഞെടുത്തു….അതിന്റെ പേജുകൾ വേഗത്തിൽ മറിച്ച് നോക്കി…അതിൽ എന്താണെന്നറിയാൻ അവളുടെ ഹൃദയം വ്യഗ്രത പൂണ്ടു…… അതിൽ നിന്നും പിന്നെയും നാലഞ്ച് ഫോട്ടോ കൂടി അവൾ എടുത്തു…..അതൊക്കെ അവൾ പ്ലസ്‌ടു പഠിക്കുമ്പോൾ ഉള്ളതായിരുന്നു

ഒരു പേജിൽ ഗൗരിയുടെ മുഖം മനോഹരമായി വരച്ചിരുന്നു…ചിത്രത്തിന് താഴെ എഴുതിയിരിക്കുന്ന വാക്കുകൾ കണ്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…..

“ചെകുത്താന്റെ ദേവി…”

വിശ്വസിക്കാനാകാതെ അവർ പരസ്പരം നോക്കി…..ഗൗരി ഒരു വിതുമ്പലോടെ പേജുകൾ മറിച്ചു…..മിഴിനീർ കാഴ്ചയെ മറച്ചപ്പോൾ അവൾ കണ്ണുകൾ അമർത്തി തുടച്ചു…

“നീ നൃത്തം ചെയ്തത് എന്റെ ഹൃദയത്തിലാണ് ദേവി……നിന്റെ മിഴികളിൽ തെളിയുന്ന ഭാവങ്ങളൊക്കെയും എന്റെ മിഴികൾ കൊണ്ട് ഞാൻ ഒപ്പിയെടുത്തിരുന്നു…..നിന്നിലാണെന്റെ മനസ്സ്…….നിന്നിലാണെന്റെ പ്രണയം…….നിന്നിലാണെന്റെ സന്തോഷം……നിന്റെ ദേവനാകാൻ ഓരോ ജന്മങ്ങളിലും ഞാൻ കാത്തിരിക്കും…….”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..ആ വരികളിൽ അവൾ നിറഞ്ഞ പ്രണയത്തോടെ തലോടി…..

അതിൽ നിന്നും ഗൗരി അറിയുകയായിരുന്നു തന്റെ ദേവന്റെ മനസ്സ്……അരങ്ങേറ്റത്തിന് കണ്ടത് മുതൽ പുറകേ നടക്കുന്നതും….വഴിയിൽ കാത്തു നിൽക്കുന്നതും….ദേവിയുടെ ഓർമകളിൽ ഉറക്കമില്ലാത്ത അവന്റെ രാത്രികളും……അരികിലേക്ക് ഓടിയെത്താൻ തുടിച്ചുകൊണ്ടിരുന്ന അവന്റെ മനസ്സും ഗൗരി അറിയുകയായിരുന്നു……

“ഗൗരീ……നീയറിയാതെ വർഷങ്ങളായി കണ്ണേട്ടൻ നിന്നെ സ്നേഹിക്കുന്നുണ്ട്….ഭ്രാന്തമായി സ്നേഹിക്കുന്നു……പക്ഷെ……. പിന്നെ ആൽബി എങ്ങനെ നിങ്ങളുടെ ഇടയിൽ വന്നു…..”

ഗൗരിയുടെ മനസ്സിലും അതേ സംശയം തോന്നിയിരുന്നു…..

“അതാണ് എന്റെയും സംശയം….. ഇതിന്റെ അടുത്ത ഡയറി കിട്ടിയാൽ അതറിയാൻ പറ്റും……..കണ്ണേട്ടനെ ബിസിനസ്സിൽ സഹായിച്ചത് ആൽബിയുടെ അച്ഛനാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…..കണ്ണേട്ടൻ ആൽബിയുടെ വീട്ടിൽ വരുമ്പോളാവും എന്നെ കണ്ടത്…….”

വിഷ്ണുവും അവൾ പറഞ്ഞത് ശരിയെന്ന അർത്ഥത്തിൽ ഗൗരിയെ നോക്കി……

“അപ്പോൾ കണ്ണേട്ടൻ മനപ്പൂർവ്വമാണ് നിന്നെ വിവാഹം കഴിച്ചത്…..അന്ന് നടന്നതൊക്കെ മുൻപേ പ്ലാൻ ചെയ്തിട്ടുണ്ട്……”

അത് കേട്ടപ്പോൾ ഗൗരിയ്ക്ക് വീരഭദ്രനോട് ദേഷ്യം തോന്നി…….പക്ഷേ കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി……

“നമ്മളിതൊക്കെ അറിഞ്ഞെന്ന് തൽക്കാലം കണ്ണേട്ടനറിയണ്ട…….എന്നെ പറ്റിച്ചതല്ലേ…… നിനക്കറിയില്ലേ വിച്ചൂ..ഞാൻ ആ മനുഷ്യനെ സ്നേഹിക്കുന്നത്…… എന്നിട്ടും മനപ്പൂർവ്വം മനസ്സിനെ നിയന്ത്രിച്ച് നിർത്തി അയാൾ ഏതോ ഒരു ദേവിയുടെ സ്വന്തമാണെന്ന് വിചാരിച്ചിട്ട്…… ഇന്നിപ്പോൾ …..എനിക്കറിയില്ല വിച്ചൂ……പക്ഷേ ഒരുപാട് സന്തോഷിക്കുന്നുണ്ട് ഞാൻ……. ആ ചെകുത്താന്റ ദേവി ഞാനാണെന്ന് അറിഞ്ഞപ്പോൾ………”

ഗൗരി ഏങ്ങലോടെ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..അവൻ രണ്ടുകൈകളും കൊണ്ട് അവളെ ചേർത്ത് പിടിച്ചു…….അവന്റെയും കണ്ണുകൾ നിറഞ്ഞു ഗൗരിയുടെ കണ്ണുനീർ അവനെ അത്രയും വിഷമിപ്പിച്ചിരുന്നു…………..

എന്നാൽ അവരുടെ ചിത്രം ദൂരെ നിന്നും നരേന്ദ്രന്റെ ഫോണിലെ ക്യാമറ ഒപ്പിയെടുത്തിരുന്നു………..

ഉച്ചയ്ക്ക് കാന്റീനിൽ ചെല്ലുമ്പോൾ വീരഭദ്രനും ദേവിടീച്ചറും നരേന്ദ്രനും അവിടെയുണ്ടായിരുന്നു…… ഗൗരിയും വിഷ്ണുവും അവരുടെ എതിരെയുള്ള റ്റേബിളിലാണിരുന്നത്…വീരഭദ്രനെ കണ്ടപ്പോൾ തന്നെ ഓടിച്ചെന്ന് അവന്റെ മുഖത്ത് ഒരായിരം ഉമ്മകൾ കൊണ്ട് മൂടാൻ അവളുടെ മനസ്സ് ആഗ്രഹിച്ചെങ്കിലും അവൾ മനപ്പൂർവ്വം അവനെ മെൻഡ് ചെയ്യാതെ തിരിഞ്ഞിരുന്നു…..അപ്പോൾ തന്നെ കാർത്തുവും വൈദുവും കൂടി വന്നു……. വീരഭദ്രന്റെ നോട്ടം ഇടയ്ക്കിടെ ഗൗരിയിലേക്ക് പാളി വീണു….ഗൗരി അത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ കാർത്തുവിനോടും വൈദുവിനോടും സംസാരിച്ചിരുന്നു………….

ഗൗരിയെ പ്രണയപൂർവ്വം നോക്കുന്ന വീരഭദ്രനെ കണ്ട് ദേവിടീച്ചർ അമർഷം ഉള്ളിലൊതുക്കി സഹിച്ചിരുന്നു അത് മനസിലാക്കിയ പോലെ നരേന്ദ്രൻ അവളെ സാരമില്ല എന്ന അർത്ഥത്തിൽ കണ്ണുകൾ അടച്ചു കാണിച്ചു……

വൈകുന്നേരം തിരികെ പോകുമ്പോഴും ഗൗരി നിശബ്ദയായിരുന്നു…….എപ്പോഴും ബഹളം വച്ചിരുന്ന ഗൗരിയുടെ മൗനം വീരഭദ്രനെ അസ്വസ്ഥനാക്കി……….

റൂമിലെത്തി ഫ്രഷായി വീരഭദ്രൻ താഴേക്കിറങ്ങി……..

‘എന്തുപറ്റി പെണ്ണിന്…..ഇനി ശ്രീയും ഞാനും ഒരുമിച്ചിരുന്നത് കണ്ടിട്ടാണോ…….അല്ലെങ്കിലും ശ്രീയുടെ പെരുമാറ്റം ഈയിടെയായി കുറച്ചു ഓവറാകുന്നുണ്ട്…..ഇനി പാർവ്വതി തെറ്റിദ്ധരിച്ച് കാണുമോ…..എന്തായാലും അവളോട് വഴക്കുണ്ടാക്കാതെ ഒരു സുഖം തോന്നുന്നില്ല…’

അവൻ സ്റ്റെപ്പിറങ്ങി വരുമ്പോൾ സരോജിനിയമ്മ ഗൗരിയുടെ കാലുകളിൽ എണ്ണയിട്ട് ഉഴിഞ്ഞ് കൊടുക്കുന്നതാണ് കണ്ടത്………….

“മോളുടെ കാലിന് പെട്ടെന്ന് എന്തുപറ്റി…ഞാൻ കണ്ണനോട് പറയട്ടെ ..നമുക്കു ആശുപത്രിയിൽ പോകാം……”

സരോജിനിയമ്മ കൈയിലെ എണ്ണ ഗൗരിയുടെ കാലുകളിലേക്ക് പുരട്ടിക്കൊണ്ട് ചോദിച്ചു…..

“അത്രയൊന്നുമില്ല അമ്മേ …..ചെറിയൊരു വേദനയേയുള്ളു…..അമ്മ തൊട്ടപ്പോൾ അതും മാറി……”

അമ്മയുടെ കവിളിൽ പിടിച്ച് കൊഞ്ചലോടെ അവൾ പറയുന്നത് കേട്ട് ചുണ്ടിലൂറിയ ചിരിയുമായി വീരഭദ്രൻ ഹാളിലെ സോഫയിൽ വന്നിരുന്നു………കാർത്തുവും വിഷ്ണുവും വൈദുവും ഗൗരിയുടെ അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു……

ഗൗരി അവൻ വന്നത് കണ്ടെങ്കിലും അങ്ങോട്ടേക്ക് നോക്കിയതേയില്ല…….

“എങ്ങനെ വേദനിക്കാതിരിക്കും ഒരുപാട് ഓടിയതല്ലേ…….”

വിഷ്ണു പറയുന്നത് കേട്ട് എല്ലാവരും സംശയത്തോടെ അവന്റെ നേരെ നോക്കി…വീരഭദ്രൻ പുരികം ചുളിച്ചു സംശയത്തിൽ നോക്കുന്നത് കണ്ട് വിഷ്ണു ഒന്ന് പതറി……

“അത്….അത് പിന്നെ ഗൗരി……അല്ല ഡയറി…..😒”

അവൻ അബദ്ധം പറ്റിയത് പോലെ ഗൗരിയെ നോക്കി….. അവളാണെങ്കിൽ ദേഷ്യത്തിൽ പല്ലും കടിച്ച് അവനെ നോക്കി ദഹിപ്പിക്കയാണ്.😡😡😡……

“അത് പിന്നെ ഗൗരിയ്ക്ക് ഡയറി മിൽക്ക് വേണമെന്ന് പറഞ്ഞിട്ട്…..അത്….വാങ്ങാൻ വേണ്ടി ഓടിയതാ……അവൾക്ക് ഡയറിമിൽക്ക് വലിയ ഇഷ്ടമാ….അല്ലേ ഗൗരീ….😒”

വിഷ്ണു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു………

“അതിന് ഇങ്ങനെ ഓടണോ….☹️..കണ്ടില്ലേ കാലൊക്കെ ചുവന്നിരിക്കുന്നത്……”

അമ്മ അത് പറഞ്ഞപ്പോൾ വീരഭദ്രൻ ചാടിയെണീറ്റു…… അവൻ ഗൗരിയുടെ അടുത്തേക്ക് വെപ്രാളത്തിൽ വന്നു……

“എവിടെ….നോക്കട്ടെ……നിനക്ക് വേദനയുണ്ടോ…….”

അവളുടെ കാലുകളിൽ പിടിച്ച് കുറച്ചു പൊക്കിക്കൊണ്ട് അവൻ പരിഭ്രമത്തിൽ ചോദിച്ചു…. ഗൗരി ദേഷ്യത്തോടെ കാലുകൾ പുറകിലേക്ക് വലിച്ചു…..

“എനിക്ക് കുഴപ്പമൊന്നുമില്ല……😡😡…..എന്റെ കാര്യം നോക്കാൻ താൻ വരണ്ട…..”

“അല്ലെങ്കിലും നിന്റെ കാര്യം നോക്കാൻ എനിക്ക് വലിയ താല്പര്യവുമില്ല😡😡”

“പിന്നെ എന്തിനാടോ താനെന്റെ കാല് പിടിക്കാൻ വന്നത്😡”

“നിന്റെ കാല് പിടിക്കാൻ നിന്റെ മറ്റവനെ പോയി വിളിക്കെടീ….യക്ഷീ…..😡😡”

അമ്മ പെട്ടെന്ന് എഴുന്നേറ്റ് വിഷ്ണുവിന്റെ അരികിലേക്ക് പോയി നിന്നു……..അവര് നാലു പേരും ഒരു സിനിമ കാണും പോലെ അവരുടെ വഴക്കും ആസ്വദിച്ചു നിന്നു……

“വിളിക്കുമെടോ……..ആൽബി വരും എന്നെ കൊണ്ട് പോകും ഇടയിലേക്ക് താൻ വരാതിരുന്നാൽ മതി…..😡😡”

വീരഭദ്രന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി……. മുഷ്ടി ചുരുട്ടിപ്പിടിച്ച് അവൻ ദേഷ്യമടക്കാൻ ശ്രമിച്ചു…. അവന്റെ കണ്ണുകൾ ചുവന്നു…..

“നീ പോകുമോടീ….😡😡😡…..പോകുമോന്ന്….”

ഗൗരിയെ ഒന്നുലച്ച് കൊണ്ട് അവൻ ഉറക്കെ അലറിക്കൊണ്ട് ചോദിച്ചത് കേട്ട് എല്ലാവരും നടുങ്ങി….

“കണ്ണാ…… എന്തായിത്……നീ കെട്ടിയ താലി ഉപേക്ഷിച്ചിട്ട് അവളെവിടെ പോകാനാ…..”

അമ്മ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു….. വീരഭദ്രൻ ഗൗരിയെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്കിറങ്ങിപ്പോയി…….

വിഷ്ണുവും ഗൗരിയെ ദേഷ്യത്തിൽ നോക്കിയിട്ട് മുറിയിലേക്ക് കയറിപ്പോയി……

‘മഹാദേവാ….. ദേഷ്യം വന്നാണ് പോയത്….. ആൽബിയുടെ പേര് പറഞ്ഞ് പ്രകോപിപ്പിച്ചത് മനസ്സിലുള്ളത് പുറത്ത് വരുമെന്ന് വിചാരിച്ചിട്ടാണ്……പാവം വിഷമമായെന്ന് തോന്നുന്നു…… എന്നാലും എനിക്ക് അറിയണം കണ്ണേട്ടാ…. കണ്ണേട്ടന്റെ വായിൽ നിന്ന് തന്നെ അറിയണം……ദേവിയോടുള്ള അവളുടെ ദേവന്റെ പ്രണയം…..’ അതോർത്തപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

ഒരു മണിക്കൂർ കഴിഞ്ഞാണ് വീരഭദ്രൻ തിരികെ വന്നത്…….ആരേയും ശ്രദ്ധിക്കാതെ അവൻ മുകളിലേക്ക് കയറിപ്പോയി…

രാത്രി എല്ലാവരും കൂടി ഹാളിലിരുന്ന് ടി വി കാണുകയായിരുന്നു…..അമ്മ അടുക്കളയിൽ തിരക്കിലാണ്….. വൈദു ഒരു പ്ലേറ്റ് നിറയെ മാമ്പഴം കൊണ്ട് വച്ച് കഴിക്കുന്നുണ്ട്….. വിഷ്ണു മാമ്പഴം തട്ടിപ്പറിച്ചെടുക്കാൻ നോക്കുന്നുണ്ട്😋….. അവൻ ഇടയ്ക്കിടെ ഓരോ കഷ്ണങ്ങൾ അവളുടെ കണ്ണ് വെട്ടിച്ച് എടുത്തു കഴിക്കും…….. വൈദു ഇതൊന്നുമറിയാതെ സിനിമയിൽ ലയിച്ചിരുന്നു…..അവസാനത്തെ കഷ്ണം മാമ്പഴവും വിഷ്ണു അകത്താക്കി……വൈദു ടിവിയിൽ നോക്കിക്കൊണ്ട് പാത്രത്തിൽ തപ്പിയതും വിഷ്ണു അതിലേക്ക് അവന്റെ ഫോൺ വച്ചു കൊടുത്തുഔ😉……വൈദു ഫോണെടുത്ത് വായിലേക്ക് വയ്ക്കാൻ തുടങ്ങിയിട്ട് ബോധം വന്നത് പോലെ കൈയിലേക്ക് നോക്കി……….

വിഷ്ണുവിന്റെ കള്ളച്ചിരി കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അത് അവന്റെ പണിയാണെന്ന്😠……അവളുടെ മുഖം കൂർപ്പിച്ചുള്ള നോട്ടം കണ്ട് വിഷ്ണു പതിയെ സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്കോടി……

“ടാ…..മാമ്പഴക്കള്ളാ😡😡…..”

വൈദു അടുത്തിരുന്ന ഫ്ലവർവെയ്സ് എടുത്തു അവന്റെ പുറകേയോടീ…….അവനെ ഉന്നം വച്ച് ഫ്ലവർവെയ്സ് ശക്തിയോടെ എറിഞ്ഞു…..

എന്നാൽ അകത്തേക്ക് കയറി വന്ന വിപിയുടെ നെറ്റിയിൽ തന്നെ കറക്ടായി വന്നിടിച്ച് ഫ്ലവർവെയ്സ് താഴെ വീണു പൊട്ടിച്ചിതറി…..

“അയ്യോ……ഉൽക്ക വന്നിടിച്ചേ…….എന്റെ തല പൊട്ടിയേ…😭😭😭”

വിപിൻ കരഞ്ഞുകൊണ്ട് നിലവിളിക്കുന്നത് കേട്ട് എല്ലാവരും ഓടി വന്നു…

“അയ്യോ വിപിച്ചേട്ടാ….എന്ത് പറ്റി…..”

ഗൗരി വന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…… വൈദു കാർത്തുവിന്റെ പുറകിൽ മറഞ്ഞ് നിന്നു……..

“ഗൗരീ…….എന്റെ നെറ്റിയിൽ ഉൽക്ക വന്നിടിച്ചേ…😭”

“എന്റെ വിപിച്ചേട്ടാ…. അത് ഉൽക്കയല്ല….ഫ്ലവർവെയ്സാ…..ഈ വൈദു വിഷ്ണുവിനെ എറിഞ്ഞതാ….”

കാർത്തു അവനെ സമാധാനിപ്പിച്ചു….

“ആണോ…….എന്നാൽ എന്നെ ആ സോഫയിലേക്കിരുത്ത്…….എന്നിട്ട് ഒരു ആംബുലൻസ് വിളിക്ക്..😭….ഉൽക്ക വന്നിടിച്ചില്ലെങ്കിലും എന്റെ നെറ്റി ദേ കണ്ടില്ലേ ഉൽക്ക പോലെയായത്…….”

വൈദുവിനെ പല്ല്കടിച്ചു ദേഷ്യത്തിൽ നോക്കിക്കൊണ്ട് അവൻ പറഞ്ഞു……..

“ഓ…അത്രയ്ക്ക് ഒന്നുമില്ല….. ഒരു ചെറിയ മുറിവ്….അതിനാ കൊച്ചുപിള്ളേരെപ്പോലെ മോങ്ങുന്നത്…..😏”

വൈദു പുച്ഛത്തോടെ പറയുന്നത് കേട്ട് ഗൗരി അവളെ ദേഷ്യത്തിൽ നോക്കി…..

“വിഷ്ണൂ……നിന്റെ അനിയത്തിയോട് മര്യാദയ്ക്കിരിക്കാൻ പറ…..അല്ലെങ്കിൽ ഇവളെ ഞാൻ കൊല്ലും…..😭😡”

വൈദു അവനെ മുഖം കൂർപ്പിച്ചു നോക്കി…. വിഷ്ണു ഒന്നുമറിയാത്ത ഭാവത്തിൽ വേറെങ്ങോട്ടോ നോക്കി നിന്നു…………..

രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും വീരഭദ്രൻ താഴേക്ക് വരാത്തത് കൊണ്ട് ഗൗരിയ്ക്കും ഒന്നും കഴിയ്ക്കാൻ തോന്നിയില്ല….. അവൾ ചോറിൽ വെറുതെ കൈയിട്ടിളക്കി ഇരുന്നു……

“അമ്മേ….ആ ചിക്കൻ കറിയിങ്ങോട്ടെടുത്തേ….നല്ല വിശപ്പ്😋”

വിപിൻ ചോദിക്കുന്നത് കേട്ട് അമ്മ ചിക്കൻ കറിയെടുത്ത് അവന്റെ പ്ലേറ്റിൽ വിളമ്പിക്കൊടുത്തു……..

“എന്തൊരു തീറ്റയാ…..ഇതൊക്കെ എങ്ങോട്ടാ പോകുന്നത്…..😏”വൈദു അവനെ നോക്കി പുച്ഛിച്ചു…..

“ദേ വിഷ്ണൂ…. ഈ പെണ്ണിനോട് മര്യാദയ്ക്കിരിക്കാൻ പറ…..മനുഷ്യന്റെ കോൺസൻട്രേഷൻ പോകുന്നു…..🤗”

വിപിൻ ചോറ് ഉരുളയാക്കി ഗുഹ പോലെയുള്ള വായിലേക്ക് വച്ച് കൊണ്ട് പറഞ്ഞു……..

“അതേയ്…. തനിക്ക് വീട്ടിൽ കഴിക്കാനൊന്നുമില്ലേ…….എപ്പോഴും ഇവിടെയാണല്ലോ…..വീട്ടുകാര് ശല്യം കാരണം ഓടിച്ചു വിടുന്നതാണോ…..😡”

വൈദു പറഞ്ഞത് കേട്ട് വായിലേക്ക് വയ്ക്കാനെടുത്ത ഉരുള അവന്റെ കൈയ്യിൽ നിന്ന് പ്ലേറ്റിലേക്ക് ഊർന്നുവീണു…..വിപിയുടെ കണ്ണുകൾ നിറഞ്ഞു…..മുഖത്ത് വന്ന വിഷമം മറച്ച് അവൻ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു………അമ്മയ്ക്കും കാർത്തുവിനും അവന്റെ വിഷമം മനസ്സിലായി…..

“ഇപ്പോളാണ്….. ഒരു… കാര്യം……ഓർമ വന്നത്……ഞാൻ….. നാളെ വരാം……”അവന്റെ വാക്കുകൾ ഇടറിപ്പോയി…..

“മോനെ കഴിച്ചിട്ട് പോ……”

“വേണ്ടമ്മേ……വിശപ്പ് പോയി…..”

നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങി പോകുന്ന വിപിയെ നോക്കി ഗൗരിയും വിഷ്ണുവും വൈദുവും ഒന്നും മനസ്സിലാകാതെ നിന്നു……

“വിപിച്ചേട്ടന് ആരുമില്ല….. അചഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയി….അവരുടേത് പ്രണയ വിവാഹമായതുകൊണ്ട് ബന്ധുക്കളൊന്നുമില്ല…….ആ വിഷമം മറയ്ക്കാനാ ഈ കളിയും ചിരിയുമൊക്കെ…… പാവം…..ഒരോന്നോർത്ത് ഒറ്റയ്ക്കിരുന്ന് വിഷമിക്കുന്നത് കൊണ്ട് കണ്ണേട്ടനാ ഇവിടേക്ക് വിളിച്ചു കൊണ്ട് വരുന്നത്……”

കാർത്തു പറഞ്ഞത് കേട്ട് ഗൗരിയ്ക്കും വിഷ്ണുവിനും ഒരുപാട് വിഷമമായി…..വൈദുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്ക് പതിച്ചു……..

രാത്രി കുറച്ചു പേടിയോടെ ഗൗരി മുറിയിലേക്ക് കയറി……കുടിക്കാനുള്ള വെള്ളം കൊണ്ട് റ്റേബിളിൽ വച്ച് തിരിഞ്ഞതും എന്തോ കണ്ട് കൊണ്ട് അവൾ പെട്ടെന്ന് റ്റേബിളിലേക്ക് നോക്കി…… ഒരു വലിയ ബോക്സ് നിറയെ ഇരിക്കുന്ന ഡയറി മിൽക്ക് കണ്ട് അവളുടെ മുഖം വിടർന്നു……

“ഇനി ഇത് വാങ്ങാൻ ഓടി കാല് വേദന വരുത്തണ്ട……”

ബാൽക്കണിയിലേക്കുള്ള വാതിലിൽ നിന്നുകൊണ്ട് വീരഭദ്രൻ പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ പ്രണയത്തിന്റെ പുഞ്ചിരി വിടർന്നു…..

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫

അങ്ങനെ ഗൗരി ഡയറിയും വായിച്ചു…..

ഇനി ഇത് വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതൂ…..

രചനകൾ ഇഷ്ടപെട്ടാൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കൂ കഥ ഷെയർ ചെയ്തും ലൈക് ചെയ്തും കമന്റ് ചെയ്തും കൂടാതെ നിങളുടെ രചനകൾ പേജിൽ ഉൾപെടുത്താൻ പ്രണയകഥകൾ pranaya kathakal ഫേസ്ബുക് പേജിലേക് അയക്കാവുന്നതാണ്

1 thought on “ഗൗരീപരിണയം….ഭാഗം…26

Leave a Reply

Your email address will not be published. Required fields are marked *