ചെന്നൈയിലേക്ക് ട്രെയിൻ കയറാൻ പോകുമ്പോൾ അവളും അവന്റെ കൂടെ പോയിരുന്നു…

രചന: എന്ന് സ്വന്തം ബാസി

“എവിടെ നോക്കിയാടി കല്ല് എറിയുന്നെ,നീ ഒക്കെ ഇവിടെ ഉണ്ടെന്നു കരുതി റോഡിലൂടെ ആർക്കും പോകണ്ടേ… ”

ഏറു കൊണ്ട വേദനയിൽ സ്വയം അറിയാതെ അവൻ ഉച്ചത്തിൽ ചീത്ത വിളിചെങ്കിലും അവൾ നിന്നു കരയാൻ തുടങ്ങിയപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്നായി.

“എറിഞ്ഞു തല പൊളിച്ചതും പോരാഞ്ഞിട്ട് നിന്ന് ചിണുങ്ങാതെ ഒരു ഗ്ലാസ്‌ വെള്ളം എങ്കിലും കൊണ്ട് വന്നു കൊടുക്കെടീ ”

കൂടെ ഉണ്ടായിരുന്ന രമേശ്‌ അവളെ നോക്കി പറഞപ്പോൾ കരഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടി.

“നിന്നോട് ഞാൻ നുറ് തവണ പറഞ്ഞതാ മാവിൽ എറിയണ്ടാന്ന്,ആണ് ആണെന്നാ അവളുടെ വിചാരം…” പിറു പിറുത്ത് കൊണ്ട് കയ്യിൽ ഒരു ശീലയും മരുന്നുമായി അവളുടെ അമ്മ പുറത്തേക്കു ഓടി വരുമ്പോൾ തല തായ്ത്തി കയ്യിൽ ഒരു ഗ്ലാസ്‌ വെള്ളവുമായി അവളും പിന്നിൽ ഉണ്ടായിരുന്നു.

“യ്യോ നമ്മുടെ അനു മോൻ അല്ലെ അത്, മോൻ എപ്പോഴേ വന്നു… സോറി മോനെ… ഈ പെണ്ണ് പറഞ്ഞാൽ കേൾക്കില്ല… കെട്ടിച്ച് വിടാൻ പ്രായം ആയിട്ടുണ്ടെന്ന ബോധം വേണ്ടേ ഇപ്പോഴും കുട്ടികളുടെ കളിയാ… ഓ വല്ലാതെ ചോര വരുന്നുണ്ടല്ലോ… ”

അതും പറഞ്ഞു അവർ നെറ്റിയിലെ മുറിവിൽ പഞ്ഞി വച്ചപ്പോൾ അത് കയ്യിൽ വാങ്ങികൊണ്ട് അവൻ പറഞ്ഞു.

“ഏയ് കുഴപ്പം ഇല്ല ചേച്ചി, കുട്ടികൾ ആവുമ്പോൾ അത് ഒക്കെ ഉണ്ടാവും, അത് ചെറുതായി ഒന്ന് തോൽ പോയൊള്ളു… അത് കുറച്ചു കഴിഞ്ഞാൽ ശരിയാകും… ”

അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി, കണ്ണീർ ഒലിക്കുന്നുണ്ടെങ്കിലും ആ മുഖം ഒന്ന് തെളിഞ്ഞു.

“ഇത് ചേച്ചിടെ മോൾ ആണോ… ”

“അല്ല, മോൾടെ മോളാ… അവൾ പോയി, ഇപ്പൊൾ ഈ വീട്ടിൽ ഇവളും ഞാനും തന്നെ ഒള്ളു… ” അവൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവർ തുടർന്നു.

“മോൻ എപ്പോ വന്നു, അവിടെ പോയപ്പോൾ ഇപ്പൊ ഇവിടുള്ളോരെ ഒന്നും വേണ്ടാണ്ടായി ലെ… ”

“അങ്ങനെ ഒന്നുല്ല ചേച്ചി പഠനോം കാര്യങ്ങളും ഒക്കെ ആയപ്പോൾ അതിന്റെ തിരക്കിലായി, പിന്നെ ഇടക്ക് ഇവിടെ വന്നോണ്ടിരുന്നാൽ അമ്മയുടെയും അച്ഛന്റെയും ഓർമ്മകൾ പഠനത്തെ വല്ലാതെ ഉലക്കും എന്നൊരു തോന്നൽ… ഇപ്പോൾ പഠനം ഒക്കെ കഴിഞ്ഞു ഇനി ഇവിടേക്ക് തന്നെ വരണം… ” ഒന്ന് നിർത്തി കൊണ്ട് അവൻ തുടർന്നു.

“ഒരു വർഷം കൂടെ അവിടെ തന്നെ തങ്ങേണ്ടി വരും… അപ്പോഴേക്കും ട്രാൻസ്ഫർ റെഡിയാകും…പിറന്ന നാടാണേലും ഇവിടെ ഇപ്പോൾ എനിക്ക് അറിയുന്നോരായി നിങ്ങളും പിന്നെ ഈ രമേശുംതന്നെ ഉള്ളു…അപ്പൊ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി… “അതും അവൻ ഒന്ന് ചിരിച്ചു.

” ചേച്ചി ഞാൻ ഇറങ്ങട്ടെ ആ ചാവി ഇങ്ങെടുത്തെ,ഇരുട്ടും മുന്നേ വീടു ഒക്കെ ഒന്ന് പൊടി തട്ടി എടുക്കണം… പിന്നെ ഒരാഴ്ച ഇവിടെ ഒക്കെ തന്നെ കാണും ട്ടോ… ” അതും പറഞ്ഞു അവൻ പടിയിറങ്ങി നടന്നു. “അതെ ഞങ്ങൾ പോവും വരെ കല്ലൊന്നും എറിഞെക്കല്ലേ… “താഴത്തെ പടിയിൽ നിന്നും തിരിഞ്ഞു നിന്നു കൊണ്ടവൻ കളിയാക്കിയപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു. നാണത്തോടെ അവൾ തൂണിൻറെ മറവിലേക്ക് മുഖം പൂഴ്ത്തി.

***** “അതെ മാഷേ, അമ്പലത്തിൽ നിന്ന് എന്തെ മൈൻഡ് ചെയ്യാതിരുന്നെ, ഏറു കൊണ്ട ദേഷ്യം ഇപ്പോം തീർന്നില്ലേ… എന്നോട് ഇപ്പോഴും ദേഷ്യത്തിലാണോ… ” കയ്യിൽ ഒരു മാങ്ങയും പിടിച്ചു കൊണ്ട് അവന്റെ വീടിന്റെ മുന്നിൽ വന്നു നിന്ന് അവൾ ചോദിച്ചു.

“യ്യോ ഇന്ന് ആരേലും തല പൊളിച്ചോ,”അവളെ കയ്യിലേക്ക് നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ ദേഷ്യത്തോടെ മുഖം വീർപ്പിച്ചു കൊണ്ട് അവൾ തല തായ്ത്തി നിന്നു.

“ടീ… പിണങ്ങല്ലേഡോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ… നീ കേറി ഇരി…ഞാൻ വെള്ളം എടുക്കാം… ”

ചിരിച്ചു കൊണ്ട് അവൻ അകത്തേക്ക് പോയപ്പോൾ അവൾ പഴയ ആ വീടിന്റെ സിറ്റോട്ടിലെ മരക്കസേരയിൽ ചെന്നിരുന്നു.

അവൾക്ക് നീട്ടിയ കളർ വെള്ളം വാങ്ങി വായിലേക്ക് ആക്കലും മുറ്റത്തേക്ക് നീട്ടി തുപ്പലും ഒപ്പമായിരുന്നു. തന്നെ കളിയാക്കിയതിനു പകരമായി അവന്റെ മുഖത്തു നോക്കി ആര്ത്തു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

“മാഷേ ആദ്യം ആയിട്ട് ആണല്ലേ വെള്ളം ഉണ്ടാക്കുന്നെ,പഞ്ചാസാരയില്ല ..”

തോറ്റവന്റെ ചിരിയോടെ ആ എന്ന് തലയാട്ടി അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ “യ്യോ മാഷ് ഇവിടെ ഇരി ഞാൻ എടുത്തോളാം എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു.

“ഇതെന്താ മാഷേ… ” ഫോണിലെ വാട്സ്ആപ്പ് കാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അവനും വിട്ടില്ല.

“യ്യേ വാട്സ്ആപ്പ് ഒന്നും അറിയില്ലേ ഇത്രേം വലിപ്പം ആയിട്ടും… “അവൻ കളിയാക്കി ചിരിച്ചപ്പോൾ അവളുടെ മുഖം വാടി.

“നമ്മക്ക് ഫോൺ ഒന്നും വാങ്ങാൻ വകയില്ല മാഷേ… ബാംഗ്ലൂരിൽ പോയപ്പോൾഫോൺ വിളിക്കാൻ അവിടുന്ന് കുട്ടുകാരി കൾ പഠിപ്പിച്ചതാണ്, ഇല്ലേൽ അതും അറിയില്ല… “അവൾ വിളറിയ ഒരു ചിരി ചിരിച്ചപ്പോൾ അവൻ സോറി പറഞ്ഞു.

“ഏയ്‌ അതൊന്നും കുഴപ്പം ഇല്ല മാഷേ… മാഷിന് അവിടെ എന്താ ജോലി… ”

“ഡോക്ടറാണ്… ഒരാഴ്ചത്തേക്ക് ലീവ് എടുത്തതാണ്.,അല്ല നീ എന്തിനാ ബാംഗ്ളൂർ പോയെ… ”

“നഴ്സിംഗ് നു,”

“എന്നിട്ട് … ”

“എന്നിട്ടെന്താ ഫീസ് അടക്കാൻ അമ്മച്ചിന്റെ പക്കൽ പൈസ ഇല്ലന്ന് ആയപ്പോ ഞാൻ നിർത്തി… ”

അവളുടെ മുഖത്ത് ദുഃഖം നിഴലിച്ചത് കണ്ടപ്പോൾ ഒരു നെടു അവന്റെ മനസ്സ് ആരും ഇല്ലാത്ത അനാഥനായ തന്റെ ഭൂത കാലത്തേക്ക് യാത്ര ചെയ്തു.

“എന്താണ് മാഷേ ചിന്തിച്ചു കൂട്ടുന്നെ… ഞാൻ പോവാണ് അമ്മച്ചി വരുമ്പോഴേക്കും ചോറ് ആകണം, പിന്നെ ഉച്ചക്ക് അങ്ങോട്ട്‌ വന്നാൽ നല്ല സാമ്പാറും ചോറും ഉണ്ണാട്ടോ… ”

അവൾ പോയപ്പോൾ അവന്റെ ചിന്ത വീണ്ടും ഭൂത കാലത്തേ തേടി പോയി. അച്ഛനും അമ്മയും പോയപ്പോൾ പിന്നെ അനാഥലയത്തിൽ ആയിരുന്നു. ജീവിതം ജയിക്കാനുള്ള

വാശിയിൽ പത്താം ക്ലാസ്സിലും പ്ലസ് ട്ടുവിലും ഉന്നത വിജയം ലഭിച്ചപ്പോൾ അനാഥലയത്തിലെ അധ്യാപകർ തന്നെയാണ് ഉയർന്ന പഠനത്തിന് അവസരം ഒരുക്കിയത്. ഡോക്ടർ ആകണം

എന്ന് ആഗ്രഹം പറഞ്ഞപ്പോൾ ആവശ്യ സഹായം നൽകിയതും അവർ തന്നെയാണ്. അവൾ പറഞ്ഞത് പോലെ പണക്കാരായ കുട്ടികളുടെ കയ്യിലെ ഫോണും ലാപ്ടോപും ഒക്കെ

കണ്ടപ്പോൾ അന്ന് ഏറെ അത്ഭുതത്തോടെ തന്നെയായിരുന്നു ഞാനും നോക്കിയതു. അവർ പലരും സിനിമക്ക് പോകുമ്പോൾ പണം ഇല്ലാതെ വരുന്നില്ല എന്ന് പറഞ്ഞു എത്ര

രാത്രികളിലാണ് ഞാൻ റൂമിൽ തനിച്ചു കിടന്നുറങ്ങിയത്. അവന്റെ ചിന്തകൾ കാട്

കയറുമ്പോൾ അവളെ ഒരിക്കലും തന്നെ പോലെ ആകാൻ അനുവാദിക്കില്ലെന്ന് അവൻ മനസ്സ് കൊണ്ട് പ്രതിജ്ഞ ചെയ്തിരുന്നു.

“ഡോ… സിനിമക്ക് പോയാലോ ” ഉച്ച ഭക്ഷണം കഴിഞ്ഞു അവൻ അവളോട്‌ ചോദിച്ചു.

“യ്യോ ഞാൻ ഇല്ല, എനിക്ക് അതൊന്നും ശീലം ഇല്ല… “ഓരോന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ടിരിന്നപ്പോൾ അവളുടെ അമ്മച്ചി കു‌ടി സപ്പോർട്ട് ചെയ്തപ്പോൾ അവൾ വരാം എന്നായി.

പിന്നെ അവളുമായി അടി കൂടിയും മാവിൽ എറിഞ്ഞും കുളത്തിൽ ചാടിയും റൈടിനു പോയും പാതിരാത്രി പുഴ വക്കിൽ പോയിരുന്നുമെല്ലാം അവളുടെ അവളുടെ

സന്തോഷങ്ങൾക്ക് നിറം പകർന്നു കൊണ്ടിരുന്ന,അനാഥലയത്തിന്റെ ചുമരുകൾക്കുള്ളിൽ നഷ്ട്ടം വന്ന ആ പഴയ ബാല്യം അവളിലൂടെ തിരിച്ചെടുത്ത ആ ഏഴു പകലുകൾക്ക് ഏഴു

മിനുറ്റിന്റെ ദൈർഗ്യം മാത്രമെ തോന്നിയൊള്ളു. അതിനിടെ എപ്പോഴോ ആരും ഇല്ലാത്ത തന്റെ ജീവിതത്തിൽ അവളിലൂടെ അവൻ ആരെയൊക്കെയോ ലഭിക്കുകയും ചെയ്തിരുന്നു.

ചെന്നൈയിലേക്ക് ട്രെയിൻ കയറാൻ പോകുമ്പോൾ അവളും അവന്റെ കൂടെ പോയിരുന്നു.

“അവിടെ പോകുമ്പോൾ ഇനി എന്നെ ഒക്കെ ഓർമിക്കോ… ” ട്രെയിൻ കയറാൻ നിൽക്കുന്ന അവനെ നോക്കി അവൾ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു.

“കരയല്ലെഡോ… നിന്നെ അല്ലാതെ വേറെ ആരെ എനിക്ക് ഓർക്കാൻ ഉള്ളത്… ദേ കരയാതെ ആ കൈ ഇങ്ങു നീട്ടിയെ… ”

അവളുടെ നീട്ടിയ വലതു കയ്യിലേക്ക് ഒന്നാം തരം ഒരു മൊബൈൽ ഫോൺ വച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.

“അതെ ഇനി ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കാഞ്ഞ ഉണ്ടല്ലോ… “അവൻ സങ്കടത്തിനിടയി ലും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ ഇനി മോൾ ഞാൻ പറയുന്ന ഒരു കാര്യം കൂടി കേൾക്കോ… ”

അവന്റെ മുഖത്തു തന്നെ നോക്കി അവൾ “ആ”എന്ന് തലയാട്ടി.

“ബാംഗ്ലൂർ പോണം കോഴ്സ് ഫുൾ ആക്കണം… അമ്മച്ചിടെ കയ്യിൽ കുറച്ചു പണം ഏൽപ്പിച്ചിട്ടുണ്ട്… ബാക്കി ഞാൻ അയക്കാം… ഞാൻ വരുമ്പോഴേക്കും നല്ല ഒരു നൈസ് ആകണം… ”

അത് പറഞ്ഞു തീരും മുന്നേ ട്രെയിൻ യാത്ര ആരംഭിക്കാനുള്ള അനോൻസ് അവിടെമാകെ മുഴങ്ങി കേട്ടു.

ട്രെയിൻ നീങ്ങി തുടങ്ങും മുന്നേ അവളുടെ ചെവിയിൽ മുഖം ചേർത്ത് വച്ചു കൊണ്ട് അവൻ പറഞ്ഞു.

“അതെ ഇനി മാവിൽ എറിഞ്ഞു ആരേം തലയിൽ കല്ലെു വീഴ്ത്താൻ നിൽക്കണ്ട ട്ടോ, നിന്നെ തേടി ഞാൻ തന്നെ വരും… ”

സ്റ്റേഷൻ വിട്ട് ട്രെയിൻ അകന്നകന്നു പോകും തോറും ആ ഹൃദയങ്ങൾ രണ്ടും അടുത്തടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

രചന: എന്ന് സ്വന്തം ബാസി

ഇഷ്ട്ടം ആയാലും ഇല്ലേലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ കുറിക്കണേ 💞💞

Leave a Reply

Your email address will not be published. Required fields are marked *