നിനവറിയാതെ, PART 4

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

PART 4

രചന: അപർണ്ണ ഷാജി

മാധു : എന്റെ അറിവിൽ അവൾക്ക് വേറെ ഒരാളെ ഇഷ്ട്ടവാ

അമ്മു , അച്ചു : ആരെ ?

മാധു : അത് ഞാൻ പറയില്ല. നിങ്ങൾ best frnds അല്ലേ ചോദിച്ചു നോക്ക്. പിന്നെ വേദു പറഞ്ഞോ അവൾക്ക് സച്ചിയെ ഇഷ്ട്ടം ആന്ന് ?

അച്ചു : ഇല്ല. പക്ഷേ MBA ക്ക് പഠിക്കുമ്പോൾ ഒരു പ്രൊപ്പോസൽ വന്നപ്പോൾ അവൾ സെറ്റ് ആന്ന് പറഞ്ഞു.

അമ്മു : ആരെയാന്ന് ചോദിച്ചു സാഹിത്യത്തിൽ ആയിരുന്നു മറുപടി .അതിൽ നിന്ന് ഞങ്ങൾ കണ്ടുപിടിച്ചതാണ് സച്ചി ആന്ന്..

അച്ചു : മാധുനോട് അവൾ ആരുടെ കാര്യം ആണ് പറഞ്ഞത് ഒരു ക്ലു തരാമോ ?

അമ്മു : അത് ബുദ്ധിമുട്ട് ആണെങ്കിൽ ഫോട്ടോ കാണിച്ചാൽ മതി..

മാധു : ഈ ബുദ്ധികൊണ്ടു MBA പാസ്സായ തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.

അച്ചു : അതിനെ Mind ചെയ്യേണ്ട

മാധു : നിങ്ങൾ പറഞ്ഞ പോലെ വേദുവിന് സച്ചിയെ ഇഷ്ട്ടം ആന്ന് എനിക്ക് തോന്നുന്നില്ല..

അച്ചു : അതൊരു പക്ഷേ ശരി ആയിരിക്കാം .പക്ഷേ അവളുടെ change ?

മാധു : അത് ഞാനും ശ്രദ്ധിച്ചു.. പഴയ ആ കുസൃതി ഒന്നുമില്ല. എന്തോ ഒന്ന് എല്ലാവരിൽ നിന്നും ഒളിക്കാൻ നോക്കുന്നുണ്ട്. പിടിച്ചു നിൽക്കാൻ ആയിരിക്കും ഈ മുഖംമൂടി..

അച്ചു : അത് എന്താന്ന് കണ്ടുപിടിക്കേണ്ടേ ?

മാധു : അത് ചോദിച്ചാൽ പോരെ ?

അച്ചു : പറയുമെന്ന് തോന്നുന്നില്ല. അവളുടെ best frnd ആയ ഏട്ടനോട് ഇതുവരെ പറഞ്ഞില്ലല്ലോ. ഇനി ചോദിച്ചാലും ചിലപ്പോൾ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.

അമ്മു : അതുകൊണ്ട് അല്ലേ ഞാൻ പറഞ്ഞത് ,നമുക്ക് അവരെ set ആക്കാന്ന്. അവർ നല്ല matching അല്ലേ. രണ്ബീർ and ദീപികാനെ പോലെ . അവർ made for each other ആന്നെ.

മാധു : അമ്മു താൻ ഈ job ഒക്കെ കളഞ്ഞിട്ട് ഒരു മാട്രിമോണി തുടങ്ങിക്കോ ..നല്ലൊരു ഭാവി കാണുന്നു.

അമ്മു : thank you

അച്ചു :എന്റെ അമ്മു കുറച് സമയം എങ്കിലും ഒന്നുമിണ്ടതെ ഇരിക്കാമോ

ഒരുലോഡ്‌ പുച്ഛം വാരി വിതറിയിട്ട് അവൾ ഇത്തിരി മാറി നിന്നു.

അച്ചു : മാധു ഞാൻ ഒരു idea പറയാം. നമുക്ക് എല്ലാവർക്കും കൂടെ ഒരു trip പോയാലോ ? ഒരു 1 week എല്ലാവർക്കും ഒരു change ആകും..

അമ്മു : Wow ..കിടു idea.. നമുക്ക് ഊട്ടിക്കു പോയാലോ

അച്ചു : plzz ഒന്ന് ഒഴിവാകാമോ?

മാധു : ഇക്കാര്യത്തിൽ അതിനെ കുറ്റം പറയേണ്ട .trip എന്ന് കേൾക്കുന്നതെ മലയാളി ആദ്യം പറയുന്ന place ആണ് ഊട്ടി, മൈസൂർ ,ബാംഗ്ലൂർ. ഇപ്പോൾ പിന്നെ എല്ലാവരും കുറച്ച് കൂടെ update ആയുട്ടുണ്ട്. ഇത് പോലെ കുറച്ചെണ്ണം ഒഴിച്ച്..

അമ്മു : എന്നാൽ ഹൈദരബാദ് ന് പോയാലോ ? അല്ലെങ്കിൽ ഡൽഹി ?

മാധു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി car il ഇരുത്തി door അടച്ചു.

മാധു :അവിടെ ഇരുന്നോണം മിണ്ടാതെ

അതുകണ്ടിട്ട് ചിരി വന്നെങ്കിലും അമ്മു ഉള്ളിലൊതുക്കി..

അമ്മു : നമുക്ക് അങ്ങനെ കറങ്ങാൻ എന്നതിലുപരി അത്യവാശ്യം relax ചെയ്യാൻ പറ്റിയ ഒരു place. City ഒന്നും വേണ്ട.

മാധു : എന്റെ ഒരു frnd ന്റെ വീട്ടിൽ കുറെ ആയി വിളിക്കുന്നു. അവിടെ പോകാം. ഈ പറഞ്ഞ പോലത്തെ atmosphere ഉള്ള ഒരു സ്ഥലം.

അച്ചു : എന്നാൽ അത് fix ചെയ്യാം. വെറുതെ ഒരു trip എന്ന് വേദുവിനോട് പറഞ്ഞാൽ മതി. പിന്നെ സച്ചി വരുമോ?

മാധു : പിന്നെ trip ഇഷ്ട്ടം അല്ലാത്ത ആരാണ് ഉള്ളത്.അവൻ കഴിഞ്ഞ ദിവസം കൂടെ പറഞ്ഞതെ ഒള്ളു.. ഭയങ്കര മടുപ്പ് ആന്ന്.നമ്മൾ മാത്രം ആയാൽ ഒരു ത്രിൽ കാണില്ല അതുകൊണ്ട് അക്ഷയ്നെയും കൂടെ വിളിക്കാം

അമ്മു : അത് കുഴപ്പമില്ല.

മാധു : വേദു സമ്മതിച്ചാലും സച്ചി സമ്മതിക്കുമെന്നു തോന്നുണ്ടോ ?

അച്ചു : വേദുവിന്റെ കാര്യത്തിലെ ഞങ്ങൾക്ക് doubt ഒള്ളു.സച്ചി സമ്മതിക്കും.

മാധു : അതെന്താ ഇത്ര ഉറപ്പ് ?

അച്ചു : അതും ചിലപ്പോൾ ഞങ്ങളുടെ തോന്നൽ ആയിരിക്കും. വേദിക പറയുന്ന പോലെ ആ കണ്ണുകളിൽ അവളോടുള്ള പ്രണയം 2,3 തവണ കണ്ടിട്ടുണ്ട്. ഒന്ന് കോഫി ഷോപ്പിൽ വച്ച് വേദുവിനോട് ആരോ എന്തോ പറഞ്ഞപ്പോൾ അവനിട്ടു ഒരെണ്ണം കൊടുക്കാൻ മാധുവിനെക്കാൾ ആവേശം സച്ചിക്ക് ആയിരുന്നു.

മാധു : അയ്യേ.. അതാണോ ?അവൻ സ്ത്രീകളെ respect ചെയ്യുന്ന ഒരാളാണ് അവന്റെ മുൻപിൽ വച്ച് ആര് ആരോട് മോശമായി പെരുമാറിയാലും അങ്ങനെ തന്നെ react ചെയ്യും. അല്ലാതെ അത് വേദുവിനോട് ഇഷ്ട്ടം കൂടുതൽ ഉണ്ടായിട്ട് അല്ല. അതാണ് അവന്റെ character.

അച്ചു : ok അത്‌ വിട്ടു. പിന്നീട് നമ്മൾ എല്ലാവരും മൂവിക്ക് പോയപ്പോൾ അന്ന് വേദു ഇല്ലായിരുന്നു. സാധാരണ ഓളം വെക്കുന്ന സച്ചി അന്ന് ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുവായിരുന്നു.

മാധു : അന്ന് തലവേദന എന്തോ ആന്ന് പറഞ്ഞല്ലേ ഇരുന്നെ

അച്ചു : അത്‌വെറുതെ പറഞ്ഞത് ആയിക്കൂടെ

മാധു : ok സമ്മതിച്ചു. എന്തായാലും ഈ trip കഴിയുമ്പോൾ അറിയാല്ലോ .ഇനി എന്തൊക്കെ ആണോ നടക്കാൻ പോകുന്നേ

അച്ചു : ഇതുവരെ place പറഞ്ഞില്ലല്ലോ ?

മാധു : അത് surprise.

********

യദു : അമ്മേ ഏട്ടൻ വന്നില്ലേ

അമ്മ : റൂമിൽ കാണും. മൂഡ് ഓഫ് ആയി ആണ് വന്നേ

യദു : അമ്മ ശ്രദ്ധിക്കാത്ത കൊണ്ട് ആയിരിക്കും. ഇന്ന് ഏട്ടനും അച്ഛനും കൂടെ ഓഫീസിൽ എന്തായിരുന്നു പ്രകടനം. പാവം ഞാൻ

അമ്മ : എന്തെങ്കിലും പറഞ്ഞോ ?

യദു : ഞാൻ പറഞ്ഞിട്ടില്ലായിരുന്നോ ഓഫീസിലെ ഒരു അഞ്ജലിയുടെ കാര്യം. ഞാൻ ഇന്ന് late ആയി അല്ലേ ഇവിടുന്ന് പോയത്‌. “അഞ്ജലി യദു sir നെ തിരക്കി നടക്കുവായിരുന്നു ” എന്നും പറഞ്ഞ് എന്നെ കൊന്നില്ലെന്നെ ഒള്ളു.

അമ്മ : അല്ലെങ്കിലും അവര് നല്ല കാര്യം ഒന്നും ചെയ്യില്ല..

യദു : അമ്മേ .. എന്നാലും ഏട്ടൻ ഓഫീസിൽ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്നത് ആയിരുന്നു. ഇവിടുന്ന് പോകുന്ന ആളെ അല്ല ഓഫീസിൽ എത്തിയാൽ. Mr.Perfect അതാണ് ഓഫീസിൽ ചെന്നാൽ ഏട്ടൻ.. വീട്ടിൽ വന്നാലോ Mr. defect എനിക്ക് തോന്നുന്നു ഈ വീടിന്റെ problem ആന്ന്

അച്ഛൻ : വീടിന് എന്താ യദു ഇത്ര problem വലുപ്പം കുറവാണോ ?

യദു : sorry father . I’m very busy.ഞാൻ അമ്മയോട് എല്ലാം പടഞ്ഞിട്ടുണ്ട്. ചോദിച്ചാൽ മതി

അച്ഛൻ : ok sir..

അമ്മ : യദു പറഞ്ഞതിലും കാര്യം ഉണ്ട്. നമുക്ക് ഒരു ജ്യോത്സ്യനെ കാണണം. കിച്ചുവിന് എന്തൊക്കെയോ ദോഷം ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു

അച്ഛൻ : അതിന് എന്താ നമുക്ക് പോകാം. നാളെ അല്ലെ അവർ പോകുന്നേ അത് കഴിഞ്ഞിട്ട് പോകാം

അമ്മ : അതുമതി.

യദു : ഏട്ടാ.. ഏട്ടോ..

കിച്ചൂ : സോപ്പിടാൻ ആണോ?.

യദു : ഇപ്പോൾ അല്ല. but എന്റെ ഏട്ടനെ ഇങ്ങനെ കാണുന്നെ എനിക്ക്‌ഇഷ്ട്ടം അല്ല. പെട്ടെന്ന് മറക്കാൻ പറയുന്നില്ല.. പക്ഷേ നമുക്ക്‌ കണ്ടുപിടിക്കാം ഏട്ടാ.. ഇങ്ങനെ ഗ്ലൂമി ആവല്ലേ..

കിച്ചൂ : ചില ഇഷ്ടങ്ങൾ അങ്ങനെയാ നമ്മൾ എത്ര സ്നേഹിച്ചാലും കിട്ടില്ല. അടുത്തുണ്ടെങ്കിലും കണ്ടെത്താൻ കഴിയില്ല.. ഒന്നെനിക്കറിയാം ഇപ്പോൾ ഞങ്ങൾ ഒരുപാട് ഒരുപാട് അകലെയാ. ഇനി കാണാൻ പറ്റുമെന്ന പ്രതീക്ഷയില്ല.. പിന്നെ ഗോപികയിൽ നിന്ന് രക്ഷിച്ചതിന് നന്ദി.

യദു :ഏട്ടാ.. അവൾ എന്റെ ഏട്ടന് പറ്റിയ ആളല്ല.. അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം. ഈ കല്യാണലോചന ഞാൻ മുടക്കി. എന്ന് കരുതി എപ്പോഴും ഈ സഹായം പ്രതീക്ഷിക്കരുത്. എനിക്ക് പറ്റിയ ഏട്ടത്തിനെ കിട്ടിയാൽ അപ്പോൾ ഞാൻ ok പറയും.

കിച്ചൂ : നിനക്ക് പറ്റിയ ആളെ ആണേൽ മെന്റൽ ഹോസ്പിറ്റലിൽ പോയി തിരഞ്ഞാൽ മതി.

യദു : അത് ഓർത്തു ഏട്ടൻ വിഷമിക്കേണ്ട ഞാൻ എവിടുന്ന് എങ്കിലും കണ്ടുപിടിച്ചോളാം. പക്ഷേ നാളെ എന്റെ കൂടെ ആ പഴയ ഏട്ടൻ ആയിട്ട് വന്നേക്കണം.

കിച്ചൂ : ഇല്ലെങ്കിൽ

യദു : വന്നില്ലെങ്കിൽ അത് എന്റെ ഏട്ടൻ അല്ല.

കിച്ചൂ : സെന്റി അടിക്കാതെ ..നീ പോഡേയ്

യദു : ഇപ്പോൾ ഞാൻ പോകുവാ. പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം..

********

മാധു : അമ്മേ.. അച്ഛാ ഇവിടെവാ..ഒരു കാര്യം പറയട്ടെ..

അമ്മ : കാര്യം പറ മാധു കളിക്കാതെ

മാധു : അതല്ലേ ഞാൻ പറഞ്ഞു വരുന്നേ ഞങ്ങൾ നാളെ ഒരു trip പോകുന്നു.

അമ്മ: നിങ്ങൾ ആരൊക്കെ ?

മാധു : ഞാനും ,സച്ചി ,അക്ഷയ് അവന്റെ അനിയത്തി ,വേദുട്ടി ,അമ്മു അച്ചു .

അമ്മ : ഇതെന്താ ഇപ്പോൾ പെട്ടെന്ന് ?

മാധു : just for a change

അമ്മ : നിനക്ക് ഇത്തിരി കുട്ടിക്കളി കൂടുന്നുണ്ട്.

അച്ഛൻ :എവിടേക്ക് ?

മാധു:വെങ്കിട്ടെശ്വരപുരം

അമ്മ : വേണ്ട

അമ്മ : വേണ്ട..

മാധു : അമ്മേ.. ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു. ഇനി പോകേണ്ടന്ന് പറഞ്ഞാൽ

അമ്മ : പോകേണ്ടെന്നു പറഞ്ഞില്ലല്ലോ.. അവിടേക്ക് പോകേണ്ട എന്ന് ആണ് പറഞ്ഞത്

മാധു : അവിടെ പോയാൽ എന്താ കുഴപ്പം ..എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന്റെ വീട്ടിൽ ചെല്ലണം എന്നും പറഞ്ഞു കുറേ ആയി വിളിക്കുന്നു.ഇനിയും ചെന്നില്ലെങ്കിൽ അവൻ മിണ്ടില്ലെന്നാ പറഞ്ഞത്..

അമ്മ : എന്നതൊക്കെ പറഞ്ഞാലും മാധു ഞാൻ സമ്മതിക്കില്ല..

മാധു : അമ്മക്ക് എന്തു പറ്റി.. അവിടെ പോയാൽ എന്താ പ്രോബ്ലെം .അമ്മ അവിടെ പോയിട്ട് ഉണ്ടോ ?

അമ്മ : മാധു നീ പറയുന്ന കേൾക്ക്..

മാധു : അച്ഛാ ഒന്ന് help ചെയ്യൂ..ഈ അമ്മയോട് ഒന്ന് പറ..

അച്ഛൻ : ശോഭേ ..അവര് അവിടെ പോയിട്ട് വരട്ടെ.. താൻ എന്തിനാ തടയുന്നെ ?

മാധു : അതേ അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ..

അമ്മ :ഇനി ഞാൻ തടയുന്നില്ല

മാധു : അമ്മ ഞങ്ങളുടെ മുത്തല്ലേ..

അമ്മ : ഒത്തിരി അങ്ങു സുഖിപ്പിക്കല്ലേ.. പിന്നെ മാധു വേദുട്ടിയെ ശ്രദ്ധിച്ചോണം..

മാധു : അത് ഞാൻ നോക്കിക്കോളാം..അമ്മ വെറുതെ ടെൻഷൻ അടിക്കേണ്ട..

അമ്മ : നീയൊക്കെ കൂടെ ടെൻഷൻ അടിപ്പിക്കുവല്ലേ..

മാധു : അച്ഛാ ..അമ്മ പറയുന്ന കേട്ട് അച്ഛൻ ബിപി കൂട്ടേണ്ട.. ഞങ്ങൾ പോയിട്ട് പെട്ടെന്ന് ഇങ്ങു വരും..

അമ്മ : അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും. പിന്നെ ഞാൻ വിളിക്കുമ്പോൾ ഒക്കെ മര്യാദക്ക് ഫോൺ എടുത്തോണം.. അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി..

മാധു : എന്നാലും അച്ഛാ.. ഈ തൊട്ടവാടിയെ കാരയിക്കാതെ ഇരിക്കുന്ന അച്ഛനെ ഞാൻ സമ്മതിച്ചിരിക്കുന്നു..

അച്ഛൻ : പാവമാ..സ്‌നേഹ കൂടുതൽ കൊണ്ട് അല്ലേ.. ഇത്തിരി നേരം നിങ്ങൾ പിണങ്ങി മാറി നിന്നാൽ ആ ഹൃദയം തകർന്നു പോകും..

മാധു : അത് ഞങ്ങൾക്ക് അറിയാല്ലോ..ആ ശകാരം കേൾക്കാൻ ഒരു പ്രിത്യേക സുഖം ആന്നെ.. അതിന് അല്ലെ ഇടക്ക് ഇങ്ങനെ വഴക്ക് ഉണ്ടാക്കുന്നെ..

അച്ഛൻ : അങ്ങനെ ഒത്തിരി വഴക്കിടാൻ നിൽക്കേണ്ടട്ടോ.

മാധു : ആ കണ്ണ് നിറഞ്ഞാൽ ഈ ഹൃദയം തകരും അല്ലേ.. കൊച്ചു കള്ളൻ.. എനിക്ക് എല്ലാം മനസിലാക്കുന്നുണ്ട്‌

അച്ഛൻ : മാധു നീ.. അച്ഛൻ അവനെ അടിക്കാൻ വന്നതെ അവൻ ഓടി..

ഠോ.. നമ്മുടെ വേദുവിനെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതായിരുന്നു മാധു പക്ഷെ ചീറ്റിപ്പോയി..

മാധു : വേദുട്ടി..ഇവിടെ ഒന്നും ഇല്ലേ..

വേദു : ഇല്ലല്ലോ.. നാമിപ്പോൾ ഹിമാലയൻ താഴവരാത്തിലൂടെ നടക്കുവാണല്ലോ..

മാധു : ha.. ഹ.. നല്ല സ്റ്റാൻഡേർഡ് ഉള്ള തമാശ..

വേദു : ഇതിനാണോ ഓടി വന്നത്..

മാധു : വേദുട്ടിക്ക് സങ്കടം ആയോ ?

എന്റെ മാധു..ഈ ഏട്ടൻ കൂടെ ഉള്ളപ്പോൾ എനിക്ക് എന്ത് സങ്കടം..

മാധു : പിന്നെ എന്താ മോള് റൂമിൽ തന്നെ ഇരുന്നത് ?

ആരാണ് ഒരു change ആഗ്രഹിക്കാത്തത്.. കുറെ ആയില്ലേ ഈ റൂമിൽ ഒക്കെ ഇങ്ങനെ ഇരുന്നിട്ട് ..

മാധു : അത്രയേ ഒള്ളോ ..വേറെ സങ്കടം ഒന്നും ഇല്ലേ

അല്ലല്ലോ അതും പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു ആ തോളിൽ തല വച്ചു കിടന്നു..ഈ തോളിൽ കിടന്ന് ഉറങ്ങിട്ടും കുറെ ആയി.. അടുത്ത ജന്മത്തിലും ഈ മാധുന്റെ വേദുട്ടി ആയിട്ട് ജനിക്കാൻ പറ്റണേ..

മാധു : അപ്പോഴും എനിക്ക് സമാധാനം തരില്ലല്ലേ

എടാ തടിയാ.. കൊള്ളാല്ലോ മനസ്സിലിരുപ്പ്.. ഇതുപോലെ ഒരു അനിയത്തിയെ വേണ്ടെന്നോ .. അതും പറഞ്ഞവൾ അവിടെ കിടന്ന തലയിണ എടുത്ത് അവനെ അടിച്ചു.. പിന്നെ അടി ആയി ഇടി ആയി ആകെ ബഹളം. നോക്കുമ്പോൾ ചൂലുമായി അമ്മ നിൽക്കുന്നു.. വേദുട്ടി ഓടിക്കോ എന്ന് പറഞ്ഞവൻ അമ്മയുടെ ചൂലിൽ പിടിച്ചു.. അവൾ പോയി എന്ന് കണ്ടപ്പോൾ പിന്നാലെ അവനും ഓടി..

രണ്ട് പേരും ഓടി അച്ഛന്റെ എടുത്ത് പോയി നിന്നു. അച്ഛനാ ഞങ്ങളെ വഷളാക്കുന്നെ എന്നും പറഞ്ഞ് അച്ഛനെ കുറെ വഴക്ക് പറഞ്ഞിട്ട് അമ്മ പോയി..

അച്ഛൻ നോക്കുമ്പോൾ രണ്ടുപേരും മാറി നിന്ന് ചിരിക്കുന്നു..

അച്ഛൻ : എന്നെ വഴക്ക് കേൾപ്പിച്ചിട്ടു ചിരിക്കുവാല്ലേ.. ആഹാ..

അച്ഛൻ വടി എടുക്കാൻ പോയതാന്ന് ഉറപ്പായപ്പോൾ രണ്ട് പേരും വീണ്ടും ഓടി..

ഇത്തവണ വേദു ഓടിയപ്പോൾ മേശയിൽ തട്ടി ഫ്ലവർ vase താഴെ വീണു പൊട്ടി..

ഒന്നും അറിയാത്ത പോലെ താഴോട്ടു നോക്കി പോകാൻ തുടങ്ങുമ്പോൾ അമ്മ മുൻപിൽ..

അമ്മ : വേദു.. നിനക്ക്

അപ്പോഴേക്കും അച്ഛനും മാധുവും വന്നു..

മാധു : അമ്മേ ..വേദുട്ടി അല്ല ഞാൻ എന്നിട്ട് അച്ഛനെ നോക്കി ചിരിച്ചിട്ട് ഞാനും അച്ഛനും അല്ലെ കാരണം. വേദുനെ ഒന്നും പറയേണ്ട.

അച്ഛൻ : ഇതും എന്റെ തലയിൽ വച്ചല്ലേടാ ദുഷ്ട്ടാ (ആത്മ)

അത് മനസ്സിലാക്കിയിട്ടു എന്നോണം മാധു അച്ഛനെ നോക്കി ഒരാളിഞ്ഞ ചിരി പാസ്സാക്കി..

അമ്മ : എന്റെ മാധു നീയും അച്ഛനും കൂടെ അല്ലേ ഇവളെ ഇങ്ങനെ support ചെയ്യുന്നേ.. നാളെ വേറെ ഒരു വീട്ടിൽ ചെല്ലേണ്ട കുട്ടിയാ..അതുകൊണ്ട് അല്ലേ ഞാൻ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടും വഴക്ക് പറയുന്നേ ..

അത് കേട്ടതും എല്ലാവരും കാറ്റു പോയ ബലൂൺ പോലെ ആയി.. എന്നിട്ടും മാധു എവിടുന്നോ ഒരു ചിരി ഫിറ്റ് ചെയ്തു പറഞ്ഞു

മാധു : അത് അപ്പോൾ അല്ലേ.. എന്റെ വേദു നല്ല കുട്ടി അല്ലേ

വേദു : അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ..

അമ്മ : കല്യാണം കഴിയുമ്പോൾ പറഞ്ഞു കൊടുക്കാൻ ഏട്ടനെയും കൂട്ടിക്കോ

മാധു : എന്റെ വേദുട്ടിക്ക് വേണ്ടി ഞാൻ എവിടെയും പോകും.

ഇനിയും അവിടെ നിന്നാൽ അമ്മ കല്യാണക്കാര്യം പറഞ്ഞു കരയിക്കും എന്ന് ഉറപ്പായപ്പോൾ മാധു ,വേദുവിനെയും വിളിച്ച് റൂമിലേക്ക് പോയി..

അവളുടെ മനസ്സ് അറിയാൻ എന്നോണം അവൻ പറഞ്ഞു ” അമ്മ പറഞ്ഞത് കാര്യം ആക്കേണ്ട നമുക്ക് ഇവിടെ അടുത്ത് ആരെങ്കിലും set ആക്കാം ” എങ്ങനെ ഉണ്ട് idea ?

വേദു : ഞാൻ അതിലും കിടു idea പറയട്ടെ..

ആന്ന്.. പറ..

കല്യാണം കഴിക്കാതെ ഇരുന്നാലോ ?എന്റെ idea അല്ലേ പൊളി ? അവൾ ഒരു പുരികം പൊക്കി ചോദിച്ചു.

ഈ topic ഇവിടെ വച്ചു നിർത്താം ആദ്യം മോള് പോയി bag pack ചെയ്യൂ.

അവർ റൂമിൽ പോയി എന്ന് ഉറപ്പായപ്പോൾ അമ്മ അച്ഛനോട് പറഞ്ഞു.

അമ്മ : നമുക്ക്‌ വേദുവിന് ഒരു പയ്യനെ കണ്ടുപിടിക്കേണ്ടേ ? എനിക്ക് എന്തൊക്കെയോ ഒരു പേടി പോലെ.. നമുക്ക് ആ ജ്യോത്സ്യനെ ഒന്ന് പോയി കണ്ടാലോ ? എന്തോ മനസ്സിനെ അലട്ടുന്ന പോലെ

അച്ഛൻ : അത് കുട്ടികൾ അവിടേക്ക് പോകുവാന്ന് കേട്ടിട്ട് വെറുതെ തോന്നുന്നതായിരിക്കും. ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട..

അമ്മ : അതും ഉണ്ട്..പക്ഷേ അതു മാത്രമല്ല.. വേദുവിന് എന്തോ ആപത്തു വരുന്ന പോലെ മനസ്സ് പറയുന്നു.

അമ്മ : അതും ഉണ്ട്.. അത് മാത്രം അല്ല. വേദുവിന് എന്തോ ആപത്തു വരുന്ന പോലെ മനസ്സ് പറയുന്നു.

അച്ഛൻ : അത് ഓർത്തു ഇനി ബിപി കൂട്ടേണ്ട. നമുക്ക് അടുത്ത ദിവസം തന്നെ ജ്യോത്സ്യനെ കാണാം..

അമ്മ : അതു മതി.

*******

യദു : ഏട്ടാ ..ഏട്ടാ

കിച്ചൂ : യദു sir നല്ല കലിപ്പിൽ ആണല്ലോ ?എന്തുപറ്റി

ഏട്ടൻ അറിഞ്ഞോ നമ്മുടെ കൂടെ അനു വരുന്ന കാര്യം ?

( അനു – അനഘ ) കിച്ചുവിന്റെ അച്ഛന്റെ partner ടെ മകൾ .നമ്മുടെ കിച്ചുവിന്റെ മനസ്സ് കീഴടക്കാൻ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് 3,4 വർഷം ആയി .കിച്ചുവിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ ആളെ വലിയ കാര്യമാ.. നമ്മുടെ യദുവിന് മാത്രം ആളെ കാണുന്നതെ ദേഷ്യമാണ്.

കിച്ചൂ : ഇല്ല എന്നോട് ആരും പറഞ്ഞില്ല.

ഏട്ടൻ പറഞ്ഞാൽ മതി അനു ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല. നിങ്ങൾ ഒരുമിച്ച് പൊക്കോ

കിച്ചൂ : എന്തൊക്കെയാ യദു നീ പറയുന്നേ ?നീ ഇല്ലാതെ ഞാൻ പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

എന്നാൽ ഏട്ടൻ ready ആയിക്കോ അവളുടെ കാര്യം ഞാൻ ഏറ്റു..

യദു ആള് പാവം ആണെങ്കിലും വാശി പിടിച്ചാൽ കാര്യം നടത്തിയിരിക്കും. അങ്ങനെ അവന്റെ വാശിക്കുമുന്പിൽ അച്ഛനും അമ്മയും കീഴടങ്ങി..

അങ്ങനെ bag ഒക്കെ pack ചെയ്തു വന്നതായിരുന്നു നമ്മുടെ അനു. അങ്ങനെ അനുവിന്റെ good ബുക്കിൽ യദുവിന് ഒരു red mark കൂടെ വീണു..

കിച്ചൂ :യദു..വായോ.. പോകാം..

ഞാൻ റെഡി..

കിച്ചൂ : അമ്മേ ഞങ്ങൾ അപ്പോൾ പോകുവാ.. അവൻ അമ്മയെ കെട്ടിപിടിച്ചു ആ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് bag ഒക്കെ എടുത്തു വച്ചു..

യദുവും അമ്മക്ക് tata ഒക്കെ കൊടുത്തു car ഇൽ കയറി. Drive ചെയ്തത് യദു ആയിരുന്നു.

********

മാധു : അക്ഷയ് നിയും ആരതി (അക്ഷയ് ടെ sister) അച്ചുവും കൂടെവാ.

അക്ഷയ് : ok ടാ..

അക്ഷയ് ആളിത്തിരി കലിപ്പൻ ആണ്. അതുകൊണ്ട് നമ്മുടെ അമ്മുവിനെ അറിയല്ലോ ആ car ഇൽ കയറ്റിയാൽ ഒരു കൊലപാതകത്തിന് വരെ chance ഉള്ളത് കൊണ്ട് മാത്രം മാധു risk എടുക്കാതെ അവളെ അവന്റെ car ഇൽ കയറ്റി..

അപ്പോൾ നമ്മുടെ മാധുവും ,സച്ചിയും , അമ്മുവും ,വേദുവും ഒരു കാറിലും. മറ്റേ കാറിൽ അക്ഷയ് ,ആരതി and അച്ചു..അവിടെ നമ്മുടെ അക്ഷയ് post ആയി പോയി.. അച്ചുവും ആരതിയും കയറിയപ്പോൾ തന്നെ കത്തിയടി ആയിട്ട് back ഇൽ തന്നെ ഇരുന്നു. നമ്മുടെ കലിപ്പൻ പാട്ട് ഒക്കെ കേട്ടും അങ്ങനെ പോയി..

മാധു ആയിരുന്നു driving.. വേദു പുറത്തേക്ക് നോക്കി കണ്ണ് തുറന്നു സ്വപ്നം കണ്ടിരുന്നു. അമ്മു മാക്സിമം വെറുപ്പിച്ചോണ്ടിരുന്നു. സച്ചി അതിന് കൗണ്ടർ അടിച്ചും അങ്ങനെ പൊക്കൊണ്ടിരുന്നപ്പോൾ ആണോ മാധുവിന്റെ car വേറെ ഒരു car ഇൽ പോയി ഇടിക്കുന്നത്..

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

രചന: അപർണ്ണ ഷാജി

Like and comment ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി..❤️❤️. നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു രണ്ടുവരിയിൽ കുറിക്കാൻ ശ്രമിക്കണേ..

Leave a Reply

Your email address will not be published. Required fields are marked *