ഗൗരീപരിണയം….ഭാഗം…29

ഇരുപത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 28

ഭാഗം…29

മുറ്റത്ത് ഒരു കാർ വന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു……..

കാറിൽ നിന്നിറങ്ങിയ ആൽബിയേയും അവന്റെ അമ്മയെയും കണ്ട് എല്ലാവരുടെ മുഖവും മങ്ങി………വീരഭദ്രൻ പുഞ്ചിരിയോടെ തന്നെ അവരെ അകത്തേക്ക് ക്ഷണിച്ചു….

“ഇവിടെ ഒരുപാട് ആൾക്കാരുണ്ടല്ലോ…..ഗൗരി മോളുടെ ബന്ധുക്കളാ അല്ലേ….”

സോഫയിലിരുന്നു കൊണ്ട് വിഷ്ണുവിനെയും വൈദുവിനെയും നോക്കി ആനിയമ്മ ചോദിച്ചു……

വീരഭദ്രനും വിപിയും ഹാളിന്റെ ഒരു സൈഡിലായി നിന്നു…..ആൽബിയുടെ കണ്ണുകൾ ദൂരെ മാറി നിൽക്കുന്ന ഗൗരിയിൽ തന്നെയായിരുന്നു….

“മ്……മോളുടെ കൂടെയുള്ളതാ….”

സരോജിനിയമ്മയ്ക്ക് ആനിയമ്മയുടെ മുഖത്ത് നോക്കാൻ തന്നെ വിഷമം തോന്നി….അത് ഗൗരിയുടെ കാര്യം കൊണ്ടാണെന്ന് ആനിയമ്മയ്ക്കും മനസ്സിലായി…..

“കണ്ണെനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്…..അമ്മയോടും പിണക്കമാണോ……വിപി മോനെ… നിനക്കും പിണക്കമാണോ…..”

ആനിയമ്മ ചോദിച്ചത് കേട്ട് വീരഭദ്രന്റെ കണ്ണുകൾ നിറഞ്ഞു…..അവൻ ആനിയമ്മയുടെ അടുത്തേക്ക് വേഗത്തിൽ ചെന്നു…..മുട്ടുകുത്തി അവരുടെ മുന്നിലായിരുന്നു…..വിപിയും അവരുടെ അടുത്തേക്ക് വന്നു….

“സോറിയമ്മേ…ഞാൻ…… ആൽബിയോട് തെറ്റ് ചെയ്തു……ഒരിക്കലും തമ്മിൽ പിണങ്ങില്ലെന്ന് വാക്ക് തന്നിട്ട്…….ഇപ്പോൾ നമ്മള് തമ്മിൽ പിണങ്ങി…….അവനെന്നോട് ദേഷ്യമാണ്…..”

വീരഭദ്രൻ പറഞ്ഞത് കേട്ട് ആൽബി പുച്ഛത്തോടെ അവനെ നോക്കി

ആനിയമ്മ വീരഭദ്രന്റെ കൈയിൽ പിടിച്ച് സോഫയിലേക്കിരുത്തി…….

“സാരമില്ല….. പോട്ടെ….വഴക്ക് തീർക്കാനാണ് ഈ വയ്യാതെ ഇരിക്കണ ഞാൻ തന്നെ ഇത്രയും ദൂരം വന്നത്…….നിങ്ങള് സംസാരിച്ച് വഴക്ക് തീർക്ക്…..ഞാൻ ഗൗരി മോളോട് ഒന്നു സംസാരിക്കട്ടെ”

ആനിയമ്മയെ വീരഭദ്രൻ പിടിച്ചു എഴുന്നേൽപ്പിച്ചു…. അവരെല്ലാം അകത്തേക്ക് പോയി….

വിപിയും ആൽബിയുടെ അടുത്തായി വന്നിരുന്നു……അവന്റെ മുഖം കടുത്തിരുന്നു….മുഖത്ത് എന്തോ ഉറപ്പിച്ചതു പോലെയുള്ള ഭാവമായിരുന്നു…….

“ആൽബീ……വിട്ട്കളയെടാ….നമ്മള് ഒരുമിച്ച് പഠിച്ചവരല്ലേ….കൂട്ടുകാരല്ലേ….പരസ്പരം സഹിക്കാനും ക്ഷമിക്കാനുമൊക്കെ നമുക്കല്ലേ കഴിയൂ…..”

വിപി ആൽബിയുടെ തോളിൽ കൈയമർത്തികൊണ്ട് പറഞ്ഞു……..ആൽബി അവൻ വച്ച കൈ എടുത്ത് മാറ്റി വിപിയുടെ മുഖത്ത് പുച്ഛത്തോടെ നോക്കി……..

“എനിക്ക് ക്ഷമിക്കാൻ കഴിയില്ല വിപീ…..ഞാൻ സ്നേഹിച്ചതാണ് ഗൗരിയെ……എന്റെ കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹത്തോടെ വിളിച്ചു കൊണ്ട് വന്നതാണ്…എന്നിട്ട്….ഇവൻ ആരോട് ചോദിച്ചിട്ടാ അവളെ താലി കെട്ടീയത്….അവൾക്ക് എന്നോടാണ് ഇഷ്ടമെന്ന് അവളുടെ മമ്മി പറഞ്ഞപ്പോഴെങ്കിലും ഇവന് വിട്ട് തരാമായിരുന്നില്ലേ………അവളുടെ സൗന്ദര്യം കണ്ടപ്പോൾ ഇവൻ മയങ്ങിപ്പോയോ….ഇവന് എവിടുന്ന് പൊട്ടിമുളച്ചു അവളോടുള്ള സ്നേഹം…….”

ആൽബി ദേഷ്യത്തിൽ കിതച്ചു കൊണ്ടാണ് സംസാരിച്ചത്…. കുറ്റബോധത്തോടെയുള്ള വീരഭദ്രന്റെ ഇരിപ്പ് കണ്ട് വിപിയ്ക്ക് വിഷമം തോന്നി……….

“ആൽബീ……നീ അവനെ തെറ്റിദ്ധരിച്ച് സംസാ….”

“നിർത്ത് വിപീ….നീ ഇവനെ ന്യായീകരിക്കാൻ നോക്കണ്ട……ഇവൻ ചെയ്തത് തെറ്റ് തന്നെയാണ്….. അതുകൊണ്ട് ഞാൻ മമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട്…ഞങ്ങൾ ഗൗരിയെ കൂട്ടിക്കൊണ്ടു പോകാനാണ് വന്നത്…ബന്ധുക്കളോ ജാതിയോ മതമോ ഒന്നും എനിക്ക് പ്രശ്നമല്ല….😡”

ആൽബി പറഞ്ഞത് ഞെട്ടലോടെയാണ് വീരഭദ്രൻ കേട്ടത്……അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടങ്ങിയിരുന്നു….

ആൽബി തുടർന്നു….

“ഗൗരിയ്ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം…..അവളുടെ സമ്മതം ചോദിക്കാനാണ് മമ്മയും കൂടെ വന്നത്….അവൾക്ക് കൂടെ വരാൻ സമ്മതമാണെങ്കിൽ ആരൊക്കെ എതിർത്താലും ഞാനവളെ കൊണ്ടു പോകും….😡”

വീരഭദ്രനെ രൂക്ഷമായി നോക്കിയാണ് ആൽബി അവസാന വാചകം പറഞ്ഞത്……..

വീരഭദ്രൻ ദേഷ്യത്തോടെ ചാടിയെണീറ്റു…ഗൗരിയെ നഷ്ടപ്പെടുമെന്ന ഓർമ പോലും അവനെ ചെകുത്താനാക്കി മാറ്റിയിരുന്നു ……

“വീരഭദ്രനെ മാത്രമേ നീ കണ്ടിട്ടുള്ളു ആൽബീ…….. എന്നിലെ ചെകുത്താനെ നിനക്കറിയില്ല😡……നീ കൊണ്ടു പോകുമോടാ….😡”

ആൽബിയുടെ കഴുത്തിൽ പിടിച്ച് സോഫയിലേക്ക് ചേർത്ത് വച്ച് അവൻ അലറി….അവന്റെ കൈകരുത്തിൽ ആൽബിയുടെ കണ്ണുകൾ തുറിച്ചു.. ശ്വാസമെടുക്കാൻ അവൻ ബുദ്ധിമുട്ടുന്നത് കണ്ട് വിപി അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചിട്ടും വീരഭദ്രൻ പിടി വിടാതെ വിപിയെ തട്ടി മാറ്റി…..

അവന്റെ അലർച്ച കേട്ട് അകത്തു നിന്ന് എല്ലാവരും ഓടി വന്നു…

“കണ്ണാ….വിടാൻ….”

സരോജിനിയമ്മയുടെ ഒച്ച കേട്ട് വീരഭദ്രൻ പെട്ടെന്ന് ആൽബിയെ വിട്ടു മാറി നിന്നു…എന്നാലും അവന്റെ മുഖത്തെ ദേഷ്യം കുറഞ്ഞിരുന്നില്ല….അവൻ തളർച്ചയോടെ സോഫയിലേക്കീരുന്നു…..അവന്റെ മനസ്സ് തളർന്നു പോയിരുന്നു…. ഒരു വശത്ത് പ്രിയപ്പെട്ട കൂട്ടുകാരൻ മറുവശത്ത് തന്റെ പ്രാണൻ….. ഗൗരിയ്ക്ക് വേണ്ടി അവൻ അത്രയും സ്വാർത്ഥ നായി മാറിയിരുന്നു…..

“ഇപ്പോൾ മനസ്സിലായില്ലേ…ഇവൻ മനപ്പൂർവ്വം എന്നെ ചതിച്ചതാ….. കോടിക്കണക്കിന് വരുന്ന സ്വത്തിന്റെ ഏക അവകാശിയാണ് ഗൗരിയെന്ന് അറിഞ്ഞപ്പോൾ അവന്റെ മനസ്സ് മാറി….”

ആൽബി വെറുപ്പോടെ പറഞ്ഞത് കേട്ട് സരോജിനിയമ്മ വിശ്വസിക്കാനാവാതെ വീരഭദ്രനെ നോക്കി…. കാർത്തുവിന്റെ മുഖത്തും സംശയമായിരുന്നു….

ഗൗരിയും വിഷ്ണുവും നിസ്സഹായരായി നോക്കി നിന്നു……. വീരഭദ്രൻ ഗൗരിയുടെ മുഖത്തേയ്ക്കാണ് നോക്കിയത്…..അവൾ തന്നെ തെറ്റിദ്ധരിക്കുമോ എന്ന ചിന്ത അവനെ ആകെ തളർത്തിക്കളഞ്ഞു….അവളുടെ മുഖത്തെ ആശങ്ക അവനിൽ ഭയമുളവാക്കി….

“ആൽബീ……നിർത്ത് …..നമ്മള് വഴക്ക് കൂടാൻ വന്നതല്ലല്ലോ……ഗൗരി തീരുമാനിക്കട്ടെ എന്ത് വേണമെന്ന്…. ജീവിതം അവളുടേതാണ്……”

ആനിയമ്മയുടെ വാക്കുകൾ കേട്ട് എല്ലാവരും ഒരു മറുപടിയ്ക്കായി ഗൗരിയെ നോക്കി….അവൾ കുറ്റബോധത്തോടെ തല കുനിഞ്ഞു നിന്നു…… ഒരു മറുപടി പറയാൻ അവൾ ബുദ്ധിമുട്ടുന്നത് പോലെ വീരഭദ്രന് തോന്നി….

“സോറി……സോറീആൽബീ….ആൽബിയോടുള്ള കടപ്പാടിന്റെ പേരിലാണ് ഞാൻ മമ്മിയോട് ആൽബിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്….അല്ലാതെ ആൽബിയോട് അങ്ങനൊരിഷ്ടം എനിക്കിതുവരെ…തോന്നി….തോന്നിയിട്ടില്ല…..”

ഗൗരിയുടെ വാക്കുകൾ ഞെട്ടലോടെയാണ് ആൽബി കേട്ടത്……അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. മനസ്സിൽ കൂട്ടിവച്ചിരുന്ന സ്വപ്നങ്ങളൊക്കെയും തകർന്നു പോയത് അവൻ മനസ്സിലാക്കി…ആനിയമ്മയും വേദനയോടെയാണ് ആ വാക്കുകൾ കേട്ടത്…..ആൽബിയ്ക്ക് ഗൗരിയോടുള്ള ഇഷ്ടം ആനിയമ്മ കുറച്ചു നാളുകൾ കൊണ്ട് തന്നെ മനസ്സിലായിരുന്നു…….വീരഭദ്രന്റെ മനസ്സും കണ്ണും നിറഞ്ഞു……മനസ്സിനുള്ളിൽ നീറിയിരുന്ന ഒരു വലിയ പ്രശ്നം പരിഹരിച്ചത് പോലെ അവന് തോന്നി……

എല്ലാവർക്കും ഗൗരിയുടെ വാക്കുകൾ ആശ്വാസം പകർന്നെങ്കിലും സരോജിനിയമ്മയുടെ മനസ്സിൽ മാത്രം സംശയം മുളപൊട്ടി….

“അപ്പോ……നീയും കൂടി ചേർന്നാണ് എന്നെ ചതിച്ചത് അല്ലേ ഗൗരീ…….”

പറഞ്ഞു കൊണ്ട് അവൻ പൊട്ടിച്ചിരിച്ചു….പിന്നെ വേദനയോടെ ഗൗരിയെ നോക്കി…..പതിയെ അവന്റെ മുഖത്ത് ക്രൂരഭാവം തെളിയാൻ തുടങ്ങി…….

“ഒരുമിച്ച് സുഖിച്ചു ജീവിക്കാമെന്ന് സ്വപ്നം കാണണ്ട രണ്ടുപേരും……സമ്മതിക്കില്ല ഞാൻ…..സ്നേഹം കാണിച്ചു കൊതിപ്പിച്ചിട്ട് ഇപ്പോൾ….. നിനക്ക് ഇവനെ മതി അല്ലേ…….കരുതിയിരുന്നോ നീ…..😡”

വാക്കുകളിൽ പക നിറച്ച് കൊടുങ്കാറ്റു പോലെ അവൻ പുറത്തേക്കിറങ്ങി പ്പോയി…..അവൻ പോകുന്നത് വിഷമത്തോടെ എല്ലാവരും നോക്കി നിന്നു….

“മോനെ കണ്ണാ…..അവന് ഒരുപാടിഷ്ടമാണ് ഗൗരിയെ…..എന്റെ മോൻ മര്യാദയ്ക്ക് ഒന്നുറങ്ങിയിട്ട് ദിവസങ്ങളായി…അവളെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് അവൻ വന്നത്…അതാ ഈ വയ്യായ്കയിലും ഞാനും കൂടി വന്നത്……പോട്ടെ…..”

സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് ഇറങ്ങിപ്പോകുന്ന ആനിയമ്മയെ വേദനയോടെ വീരഭദ്രൻ നോക്കി നിന്നു…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കോളേജിൽ വാകമരച്ചുവട്ടിൽ ഗൗരിയും വിഷ്ണുവും കൂടി സംസാരിച്ചിരിക്കയായിരുന്നു….

“ഗൗരീ….കണ്ണേട്ടനോട് നിന്റെ സ്നേഹം നീ തുറന്ന് പറയെടീ….ഇല്ലെങ്കിൽ ഇതു പോലെയുള്ള പ്രശ്നങ്ങൾ ഇനിയുമുണ്ടാകും…”

വിഷ്ണുവിന് ഗൗരിയെ ക്കുറിച്ചുള്ള ആധിയായിരുന്നു…

“വേണ്ട വിച്ചൂ….ആദ്യം കണ്ണേട്ടൻ പറയട്ടെ….. മൂടിവച്ചിരിക്കുന്ന സ്നേഹം അങ്ങേര് പുറത്ത് കൊണ്ടു വരട്ടെ…..”

“മ്…..നിന്റെ ഇഷ്ടം പോലെ ചെയ്യ്….പക്ഷേ ഒരു കാര്യം നീ മറക്കരുത്….ആൽബി….അവനേറ്റ മുറിവ് വലുതാണ്….. അവൻ മടങ്ങിവരും പഴയത് പോലെ സുഹൃത്തായല്ല…..വില്ലനായി……”

വിഷ്ണു ആശങ്കയോടെ പറഞ്ഞു……

“എനിക്കറിയാം വിച്ചൂ….പക്ഷെ….”

“അതേയ്……പാർവ്വതിയെ വീരഭദ്രൻ സാറ് വിളിക്കുന്നു………സ്പോർട്സ് റൂമിലോട്ട് പോകാൻ പറഞ്ഞു…..”

കുറച്ചു ദൂരെയായി നിന്ന് ആയില്യ പുച്ഛത്തോടെ പറഞ്ഞിട്ട് തലവെട്ടിച്ച് പോകുന്നത് കണ്ട് ഗൗരിയും വിഷ്ണുവും സംശയത്തോടെ പരസ്പരം നോക്കി……..

“സ്പോർട്സ് റൂമിലോ……വീരഭദ്രൻ സാറോ…..അതും ഇവളോട് പറഞ്ഞ് വിട്ടിരിക്കുന്നു….🤔”

വിഷ്ണുവും ഗൗരി പറഞ്ഞതിനെ കുറിച്ച് ആലോചിക്കയായിരുന്നു….

“ഇതിലെന്തോ പണിയുണ്ടല്ലോ വിച്ചൂ…..ഇവള് പറഞ്ഞത് വച്ച് നോക്കുമ്പോൾ സ്പോർട്സ് റൂമിൽ നമുക്കുള്ള പണി കാത്തിരിപ്പുണ്ട്😠…..”

“എന്നാൽപ്പിന്നെ നമ്മുടെ നരേട്ടനായിരിക്കും..ഇന്നലത്തെ ഫോട്ടോ ഏൽക്കാത്തതു കൊണ്ട് പുതിയ പണിയുമായി ഇറങ്ങിയതായിരിക്കും…😉…”

ഗൗരി അദ്ഭുതത്തോടെ വിഷ്ണുവിനെ നോക്കി….

“ആണോ വിച്ചൂ….നരേന്ദ്രനാണോ അത് ചെയ്തത്…..നിനക്ക് അറിയാമായിരുന്നോ….☹️”

“പിന്നല്ലാതെ……അയാളല്ലാതെ പിന്നെ ആരാടീ നമുക്കിവിടെ ശത്രു…..പിന്നെ ദേവിടീച്ചറിന് കണ്ണേട്ടനോട് ഒരിത് ഉള്ളതായി നീ ശ്രദ്ധിച്ചിട്ടില്ലേ……അപ്പോൾ ആങ്ങളെയും പെങ്ങളും കൂടി നിനക്കുള്ള വലയും വിരിച്ച് കാത്തിരിപ്പുണ്ട്….ചെല്ല്….”☺️

“പോയി നോക്കാം അല്ലേ….നരേന്ദ്രന് അടുത്ത സസ്‌പെൻഷൻ റെഡിയാക്കി കൊടുത്തിട്ട് വരാം….😄”

ചിരിച്ചു കൊണ്ട് ഗൗരി എഴുന്നേറ്റു….

മുപ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 30

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *