നിനവറിയാതെ, PART 5

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

രചന: Aparna Shaji

അങ്ങനെ പൊക്കൊണ്ടിരുന്നപ്പോൾ ആണ് മാധുവിന്റെ CAR വേറെയൊരു കാറിൽ ഇടിക്കുന്നത്..

സച്ചി : എടാ ഞാൻ നോക്കാം അവർ അല്ലെ wrong side ഇൽ വന്നത്..

മാധു : ok ..സച്ചി നീ ആയിട്ട് ഒന്നും തുടങ്ങേണ്ട..

ഇല്ല.. അവൻ door തുറന്ന് പുറത്തേക്കിറങ്ങി പിന്നാലെ അമ്മുവും..

ബിയർ ബോട്ടിൽ ഒക്കെ പിടിച്ച് ഒരുത്തൻ ആ കാറിൽ നിന്ന് ഇറങ്ങി. മുൻപിൽ നിന്നത് സച്ചി ആയിരുന്നു എങ്കിലും അവൻ നോക്കിയത് അമ്മുവിനെ ആയിരുന്നു..

” മക്കളെ ധൈര്യം ആയി ഇറങ്ങിക്കോ couples ആടാ ” അവൻ അവരുടെ കാറിൽ ഇരിക്കുന്നവരോട് പറഞ്ഞു.. അത് കേട്ടതാമസം വേറെ രണ്ടെണ്ണം കൂടി ഇറങ്ങി വന്നു.. അപ്പോഴേക്കും അക്ഷയ്യും വന്നു..

“എവിടേക്ക് ആണവോ എല്ലാവരും ,വേണേൽ ഞങ്ങളും ഒരു കമ്പനി തരാം ” അതിൽ ഒരുത്തൻ പറഞ്ഞു ..

” മോളേ അവിടെ സ്ഥലം കുറവണേൽ ഇതിലേക്ക് കയറിക്കോ .ഞങ്ങൾ കൊണ്ടുപോയി വിടാം ”

സച്ചി : ഒരെണ്ണം കൊടുക്കുന്നോ

അവൾ ഇല്ലെന്ന് തല ആട്ടി..

സച്ചി : എങ്കിൽ കാറിൽ കയറിക്കോ

അക്ഷയ് : അപ്പോൾ എങ്ങനാ സച്ചി ,ഇവര് കമ്പനി തരാന്ന് പറഞ്ഞ സ്ഥിതിക്ക് കൊടുത്തിട്ട് പോകാല്ലേ

അതും പറഞ്ഞു രണ്ടു പേരും അടി തുടങ്ങി. അടി ,ഇടി ,ചവിട്ട് എല്ലാം ഉണ്ടായിരുന്നു..

അമ്മു : മാധുവിന് പേടി ആയിട്ട് ആണോ ,അതോ വേദുവിന് വേണ്ടി മാത്രമേ fight ചെയ്യുകയുള്ളോ ?

മാധു : ഞാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല.. ഇത് അവർക്ക് നേരെ ചൊവ്വേ പെരുമാറാൻ പോലും ഇല്ല..ഞാൻ ചെന്നാൽ അവൻമാർ ആദ്യം എന്നെ ഓടിക്കും..

അമ്മു : അല്ലാതെ പേടിച്ചിട്ട് അല്ല..

മാധു : മിണ്ടാതെ ഇരുന്നില്ലെങ്കിൽ അവരുടെ കൂടെ വിട്ടേക്കും .

അത്‌ കേട്ടതും വേദു ഒന്ന് ചിരിച്ചു.

അമ്മു : ഭാഗ്യം നിനക്ക് ജീവൻ ഉണ്ടല്ലോ? നീ നോക്കിക്കേ സഖാവ് തകർക്കുവാണല്ലോ ? ആ അടിയുടെ സ്റ്റൈൽ കണ്ടാൽ അറിയാം നമ്മുടെ രാജു അണ്ണന്റെ (പൃഥ്വിരാജ്)ഫാൻ ആന്ന് തോന്നുന്നു.

ഇതെല്ലാം കേട്ടിട്ട് ചിരി വന്നെങ്കിലും മാധു ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.

അമ്മു എന്തൊക്കെ പറഞ്ഞിട്ടും വേദു അങ്ങോട്ട് നോക്കി പോലും ഇല്ല..

മാധു : മതി ..സച്ചി.. അക്ഷയ് ..വാ.. അല്ലെങ്കിൽ നമ്മൾ late ആകും..

നമ്മുടെ സച്ചി ആണേൽ ഒരു white ടീ ഷർട്ടും അതിന് പുറമെ ഒരു വയലറ്റ് ഷർട്ടും ആയിരുന്നു ഇട്ടത്.. ഷർട്ട് ഒക്കെ ഊരി കയ്യിൽ പിടിച്ച് ആണ് കക്ഷി തിരിച്ചു വന്ന് കാറിൽ കയറിയത്.എന്നിട്ട് അവൻ ഒരു 2000 ത്തിന്റെ നോട്ട് മാധുവിന്റെ കയ്യിൽ കൊടുത്തു.. “ഇത് അവന്മാർ തന്നതാ കുറെ സോറിയും പറഞ്ഞിട്ടാണ് പോയത് ”

സച്ചി : അമ്മു തനിക്ക് സങ്കടം ആയോ ?

മാധു : അതിനു എന്തെങ്കിലും മനസ്സിലായെങ്കിൽ അല്ലേ. ഇവൾക്ക് അതിനുള്ള ബുദ്ധി ഒന്നും ഇല്ല..

സച്ചി : പാവം ടാ..വെറുതെ വിട്..

മാധു : അപ്പോൾ നമ്മുടെ സ്ഥലം എത്തി മക്കളെ.. മെയിൻ റോഡിൽ നിന്ന് ഒരിടവഴിയിലേക്ക് കയറിയപ്പോൾ മാധു പറഞ്ഞു.

സച്ചി : ഇത്ര കൃത്യമായി വരാൻ നീ ഇതിന് മുൻപ് ഇവിടെ വന്നിട്ട് ഉണ്ടോ ?

മാധു : നല്ല ഡ്രൈവർമാർക്ക്‌ അങ്ങനെ ഒന്നും വഴി തെറ്റില്ല മോനെ

അമ്മു : അപ്പോൾ ഡ്രൈവർ ആന്ന് സമ്മതിച്ചു അല്ലേ ?

മാധു : ഇതിന് മടുപ്പ് ഒന്നും ഇല്ലേ.. എടാ സച്ചി അക്ഷയ് നെ ഒന്ന് വിളിച്ചെ.

സച്ചി : അവൻ ബാക്കിൽ തന്നെ ഉണ്ട്.

മാധു : ഒരു horn അടിച്ചിട്ട് പറഞ്ഞു.. ഇറങ്ങിക്കോ സ്ഥലം എത്തി..

ആദ്യം ഇറങ്ങിയത് അമ്മു ആയിരുന്നു. അവളുടെ പിന്നാലെ വേദുവും പിന്നെ സച്ചിയും മാധുവും ഇറങ്ങി.. അവർ എല്ലാവരും ഇറങ്ങിയപ്പോഴേക്ക് അക്ഷയ് and പാർട്ടി വന്നു.. രാത്രയിൽ ആണ് അവർ ചെന്നത്..

വേദു ഇത്‌ഏതോ കൊട്ടാരം പോലെ ഇല്ലേ ..എന്നാ വലുതാല്ലേ ?

സച്ചി : കൊട്ടാരം പോലെ അല്ല. കൊട്ടാരം തന്നെയാ..

മാധു : നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് ഞാൻ ഒന്നും പറയാത്തെ..

എന്താ മാധവ് അവിടെ തന്നെ നിന്നത്.. കയറി വാടോ അകത്തേക്ക്..

മാധു : ഇത് എന്റെ ഫ്രണ്ട് ആദിത്യൻ ഞങ്ങൾ ഒക്കെ ആദിന്ന് വിളിക്കും. അവൻ ആദിയെ എല്ലാവർക്കും പരിചയപ്പെടുത്തി അതുപോലെ അവന്റെ കൂടെ ഉള്ളവരെ അവനും.. പിന്നീട് കുറെ സമയം പരിചയപ്പെടൽ ആയിരുന്നു.. എന്നിട്ട് എല്ലാവരും റൂമിലേക്ക് പോയി.. ഒരു വലിയ യാത്ര കഴിഞ്ഞതിന്റെ ക്ഷീണം എല്ലാവർക്കും ഉണ്ടായിരുന്നു.. അമ്മുവും വേദുവും അച്ചുവും ആരതിയും എല്ലവരും ഒരു റൂമിൽ തന്നെ കൂടി..

അതുപോലെ മാധു ,സച്ചിയും , അക്ഷയും വേറെ ഒരു റൂമിലും..

********

യദു : ഏട്ടാ ഇനി എങ്ങോട്ടാ ?

കിച്ചൂ : left എടുത്ത് ഒരു 10 min കൂടെ പോയാൽ മതി .

എന്താ ഏട്ടാ ഇത്ര കാര്യമായി നോക്കുന്നെ

കിച്ചൂ : രാത്രി എത്ര സുന്ദരി ആന്ന് നോക്കുവായിരുന്നു. നക്ഷത്രങ്ങളും നിലാവും രാത്രിയെ അല്ല ഈ ഇരുട്ടല്ലേ ശരിക്കും അവരെ ശോഭിപ്പിക്കുന്നെ ?

പിന്നെ.. നല്ല ഭംഗി ആയിരിക്കും.. ഈ ഇരുട്ടിൽ ഒരു പത്ത് min നിലക്ക്.. കുറക്കന്റെ കൂവലും ,നരിയുടെ ഓരിയിടലും , വവ്വാലുകളും എല്ലാം കൂടെ ചേരുമ്പോൾ അടിപൊളി ആകും..

കിച്ചൂ : സൗന്ദര്യബോധമില്ലാത്ത തെണ്ടി..

അത് പറഞ്ഞതും കിച്ചൂ വീണ്ടും സൈലന്റ് ആയി..

സ്വപ്നസുന്ദരിയെ കൊണ്ട്‌ ഭയങ്കര ശല്യം ആണോ ഏട്ടാ ?

കിച്ചൂ : വിട്ടെക്കെടാ ആ പാവം എവിടെ എങ്കിലും ജീവിച്ചോട്ടെ..

യദു ..നീ എന്തിനാ കാർ നിർത്തിയത്..

ഏട്ടൻ ഒന്ന് അങ്ങോട്ട് നോക്കിക്കേ..

കിച്ചൂ : ഈ പാമ്പിനെ കണ്ടിട്ട് ആണോ ?

ഏട്ടന് അത് കണ്ടിട്ട് ഒന്നും തോന്നിയില്ലേ ?

കിച്ചൂ :എന്ത് തോന്നാൻ.. വണ്ടിയെടുക്കേടാ..

എന്റെ ഏട്ടാ അത് ഏതെങ്കിലും ഒരു നാഗകന്യക ആയിരിക്കും..

കിച്ചൂ : കന്യക ആണോ കന്യകൻ ആണോ എന്ന് ഒക്കെ മോൻ പോയി നോക്കിയിട്ട് വന്നേക്ക്.. ഞാൻ പോകുവാ..

അത്രക്ക് ധൈര്യം ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആരായിരുന്നു.. പിന്നെ നാഗകന്യകമാർക്ക് ഒക്കെ ഭയങ്കര look ആയിരിക്കും.. അതുകൊണ്ട് നമുക്ക് പോയേക്കാം .

കിച്ചൂ : അതാ നല്ലത് മോൻ വേഗം വണ്ടി വിട്ടോ ..

യദു : ദാ.. ആ കാണുന്നത് ഒരു റിസോർട്ട് ആന്ന് തോന്നുന്നു ..

കിച്ചൂ : തോന്നൽ അല്ല അത് തന്നെ ..

******** (പിറ്റേ ദിവസം രാവിലെ)

അച്ചു : അമ്മു ..വേദു എണീക്ക്..ഇത് നമ്മുടെ വീട് അല്ല..

ആരതി : അവർ കിടക്കട്ടെ ചേച്ചി.. വിളിക്കേണ്ട..

അച്ചു : രണ്ടും ഉറക്ക പിശാശ് ആന്നെ.. വിളിച്ചില്ലെങ്കിൽ ഇപ്പോൾ ഒന്നും ഉണരില്ല..

അമ്മു : എന്റെ അച്ചു ..ഇവിടെയും സമാധാനം തരില്ലല്ലേ

അച്ചു : ഇല്ല.. ഏറ്റുവാടി..അതിനെയും വിളിച്ചോ ?

ചേച്ചിമാർ എണീറ്റോ ? ആദിത്യന്റെ സഹോദരി അഥിതി ആയിരുന്നു ചോദിച്ചത്..

അച്ചു : aahm.. ഞങ്ങൾ ഇപ്പോൾ വരാം ..

അഥിതി : ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു

ആരതി : നന്നായി ഉറങ്ങി..

അഥിതി : പെട്ടെന്ന് താഴേക്ക് വാട്ടോ..

അച്ചു : ok ടാ..

എല്ലാവരും food ഒക്കെ കഴിച്ചിട്ട് അവിടെ എല്ലാം ഒന്ന് കറങ്ങാൻ തീരുമാനിച്ചു..

ആദി : ഇതാണ് സർപ്പക്കാവ് .നാഗകന്യകമാർ കുടിയിരിക്കുന്ന സർപ്പക്കാവ് ..

മാധു : ഇതാണല്ലേ അപ്പോൾ നീ എപ്പോഴും പറയുന്ന സ്ഥലം..

ആദി : അത് തന്നെ..

വേദു : എന്ത് രസവാ ഇവിടം ഒക്കെ കാണാൻ.. ഇവിടെ നിൽക്കുമ്പോൾ എന്തോ ഒരു പ്രിതേക ഫീൽ ഉള്ളത് പോലെ ..ഇളം കാറ്റും.. ചുറ്റും മരവും.. കിളികളും.. പ്രകൃതിയുടെ സൗന്ദര്യം വിളിചോതുന്ന സ്ഥലം.. ഇവിടെ വന്നപ്പോൾ തൊട്ട് എന്തോ ഒരു സുഗന്ധം വരുന്നല്ലോ അത്‌ എന്തിന്റെയാ ?

ആദി : ഒരു മരത്തിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു ആ സർപ്പസുഗന്ധിയുടെയാ..ആ സുഗന്ധം അങ്ങനെ ആർക്കും ഇഷ്ട്ടപെടാറില്ല..

അമ്മു : ദേ പാമ്പ്..

ആദി : അത് പാമ്പ് അല്ലെടോ.. ഒരു അരണ അല്ലേ..

അമ്മു : അരണ വലുതാകുമ്പോൾ പാമ്പ് ആവില്ലേ..

എല്ലാവർക്കും ചിരിക്കണോ കരയണോ എന്ന് അറിയില്ല..

മാധു : ആദി ..ബുദ്ധി ഇത്തിരി കുറവുള്ള കുട്ടിയാണ്..ഇതിനെ mind ചെയ്യേണ്ട..

സച്ചി : അല്ലെടാ നോക്കിക്കേ ദേ അവിടെ ഒരു പാമ്പ്..

അത് കണ്ടതും എല്ലാവരും ഞെട്ടി.. വേദു വേഗം മാധുവിന്റെ കയ്യിൽ പിടിച്ച് ആ പിന്നിൽ ഒളിച്ചു..

ഒരു വലിയ സർപ്പം അവരെ തന്നെ നോക്കുന്ന പോലെ തോന്നി..

ആദി :പേടിക്കേണ്ട.. നിങ്ങളുടെ കൂടെ ആരാ ആയില്യം നക്ഷത്രം ഉള്ളത്‌

വേദു : അച്ചു നിന്റെ ആയില്യം അല്ലേ അതും പറഞ്ഞവൾ നോക്കുമ്പോൾ അച്ചുവിനെ കാണുന്നില്ല..

അക്ഷയ് : അമ്മു.. അച്ചു എവിടെ ?

അക്ഷയ് ദേഷ്യപെട്ട് ചോദിച്ചു. ആ ചോദ്യം കേട്ടാണ് എല്ലാവരും ശരിക്കും ഞെട്ടിയത്..

അമ്മു :ഇവിടെ ഉണ്ടായിരുന്നു .

മാധു : വാ നോക്കാം..

ആദി : ടെൻഷൻ ആവേണ്ട ഇവിടെ എവിടെ എങ്കിലും കാണും.. കൗതുകം നിറഞ്ഞ കാഴ്ചകൾ ഇവിടെ ഒരുപാട് ഉണ്ട്..

എല്ലാവരും അവിടെ എല്ലാം ഓടി നടന്നു തിരഞ്ഞു.. മാധു വേദുവിനെ ആ കയ്യിൽ നിന്ന് വിടാതെ അവന്റെ ഒപ്പം നിർത്തികൊണ്ടാണ് തിരഞ്ഞത്..

അവിടെ താഴേക്ക് ഒരു വഴി കണ്ട് സച്ചി അതിലെ താഴേക്ക് ഇറങ്ങി.. ഇറങ്ങി ചെല്ലുമ്പോൾ എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ട്.. താഴേക്ക് ചെല്ലും തോറും അത് കൂടി കൂടി വന്നു.. അപ്പോൾ ആണവൻ ആ കുളത്തിൽ എന്തോ താഴുന്നത് കണ്ടത്..

മാധു..അക്ഷയ് ..ഓടി വാ.. അവൻ അവരെ വിളിച്ചിട്ട് അതിലേക്ക് ചാടി.. അവൻ വിളിച്ചിടത്തേക്ക് എല്ലാവരും വന്നു.. ഏതാനും സെക്കന്റുകൾക്ക് ശേഷം അവൻ അച്ചുവുമായി പൊങ്ങി വന്നു.. അക്ഷയ് ഓടി ചെന്ന് അവളെ ആ കൈകളിലേക്ക് വാങ്ങി.. അവളെ കാണാതെ ആയിട്ട് 5 മിനിറ്റിൽ കൂടുതൽ കഴിഞ്ഞിരുന്നു.. അപ്പോഴേക്കും സംഭവം അറിഞ്ഞു ആദിയുടെ അമ്മയും അച്ഛനും ഒക്കെ വന്നിരുന്നു.. അവളെ അവിടെ കിടത്തി വയറിൽ അമർത്തി കുറച്ചു വെള്ളം കളഞ്ഞു.. എന്നിട്ടും ആൾക്ക് അനക്കം ഒന്നും ഇല്ല.. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. ആരും ഒന്നും മിണ്ടാതെ നിശ്ചലമായി നിൽക്കുവാണ്.. അക്ഷയ് സച്ചിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. അമ്മു കൃത്രിമ ശ്വാസം ഒക്കെ നൽകി നോക്കി അനക്കം ഒന്നും ഇല്ല.. വേദിക ആ കൈകളിൽ തിരുമ്മി കൊണ്ട് അച്ചു എന്ന് വിളിച്ചു.. ഏതാനും സെക്കന്റുകൾക്ക്‌ ശേഷം ഒരു മൂളൽ കേട്ടപ്പോൾ എല്ലാവരും ഞെട്ടി.. അവളെ എടുത്ത് അവിടെ അടുത്തൊരു ഹോസ്പിറ്റലിൽ കൊണ്ട്‌പോയി..

(വൈകിട്ട് ഒരു 4 മണി )

ക്ഷീണം ഒക്കെ കുറഞ്ഞു നമ്മുടെ അച്ചു അത്യാവശ്യം സെറ്റ് ആയി വന്നതായിരുന്നു.. പെണ്പടകൾ എല്ലാം അവളുടെ അടുത്തുണ്ട്. അപ്പോഴാണ് മാധുവും അക്ഷയും കൂടെ അവിടേക്ക് വന്നത്..

അക്ഷയ് : അച്ചു ..ഇപ്പോൾ എങ്ങനെ ഉണ്ട്..

അച്ചു : ഇപ്പോൾ കുഴപ്പം ഒന്നുമില്ല..

അക്ഷയ് : എന്നാൽ മോളൊന്നു എണീറ്റെ അവിടുന്ന്..

അവൾ എണീറ്റ് നിന്നതും അക്ഷയ് അവളുടെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു..

അച്ചുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റിറ്റിറ്റ് വീണു..കവിളിൽ കൈയ്യും വച്ച് ഒരക്ഷരം പോലും മിണ്ടാതെ അവൾ ശില പോലെ നിന്നു..

ആ അടി എന്തിനെന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും കൂടെ നിന്ന എല്ലാവർക്കും പിടി കിട്ടി.അപ്പോഴും ആ കണ്ണുകളിൽ അവളോടുള്ള അവന്റെ ഇഷ്ട്ടം ആയിരുന്നു എല്ലാവരും കണ്ടത്.

ഭാഗ്യം ഈ കലിപ്പന് എങ്ങാനും എന്നോട് പ്രണയം തോന്നിയിരുന്നെങ്കിൽ.. എന്റമ്മോ.. അമ്മു മനസ്സിൽ ഓർത്തു

അക്ഷയ് : ഇത് എന്തിനാന്ന് മനസ്സിലായില്ലെങ്കിൽ.. നമ്മൾ അത്രയും പേര് ഒരുമിച്ച് നിന്നപ്പോൾ ആരോടും പറയാതെ പോയതിന്.അതുംആദ്യമായി വരുന്ന ഒരു സ്ഥലം. ഇപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ഈ അടി എന്നും ഓർമയിൽ ഉണ്ടാവണം ..

അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി..

അമ്മു : അച്ചു വേദന ഉണ്ടോ ?

അച്ചു : ഏയ്‌ ഒട്ടും ഇല്ല.. അടി കിട്ടുമ്പോൾ നല്ല സുഖം ആണല്ലോ.. അവൾ അമ്മുവിനെ കണ്ണുരുട്ടി ഒന്ന് നോക്കി.

മാധു : അച്ചു ..അവന് നിന്നെ ഒരുപാട് ഇഷ്ട്ടവാ.. അത് ഈ കുറച്ചു സമയം കൊണ്ട് ഞങ്ങൾ കണ്ടതാണ്. പിന്നെ ആളിത്തിരി ചൂടൻ ആന്ന് അറിയല്ലോ.. അതുകൊണ്ട് ok പറയുവാണേൽ അവനോടു സംസാരിക്കുമ്പോൾ ഇത്തിരി സ്പേസ് ഇട്ട് നിൽക്കണം. അല്ലെങ്കിൽ അടി എപ്പോൾ വരും എന്ന് പറയാൻ പറ്റില്ല.. പിന്നെ പെണ്കുട്ടികളെ തല്ലി ആണത്തം കാണിക്കുന്ന ഒരാൾ അല്ല അവൻ പക്ഷെ ഇന്നത്തെ പോലെ തല്ല് ഇരന്നു വാങ്ങുന്ന സ്വഭാവം കണ്ടതുകൊണ്ടു പറഞ്ഞതാ.. അവനെ അറിയാല്ലോ.. ഇനി എല്ലാം തന്റെ ഇഷ്ട്ടം. അത് പറഞ്ഞിട്ട് മാധുവും പുറത്തേക്ക് പോയി..

അമ്മു : വന്ന കാര്യം നടന്നില്ലെകിൽ എന്താ ഒരാളുടെ കാര്യം സെറ്റ് ആയല്ലോ ..

അച്ചു : അമ്മു ഒന്ന് മിണ്ടാതെ ഇരിക്കാമോ ?

വേദു : എന്താ അമ്മു വന്ന കാര്യം ?ഞാൻ അറിയാത്ത എന്ത് കാര്യവാ ..

അമ്മു : അത് അറിയണം എങ്കിൽ ഞങ്ങളുടെ കൂടെ ഉണ്ടാവണം. ലൈബ്രറി തെണ്ടി നടന്നാൽ പോരാ.നീ ഞങ്ങളോട് എല്ലാം പറഞ്ഞിട്ട് ഉണ്ടോ ?

ആ ചോദ്യം ഒരു ചാട്ടുളി പോലെ വേദുവിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.. ശരിയാണ് ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ലായിരുന്നു.. പക്ഷേ ഇപ്പോൾ താൻ അവരിൽ നിന്ന് പലതും മറച്ചു പിടിക്കുവാൻ കഷ്ട്ടപെടുന്നു.. എല്ലാം തുറന്നു പറഞ്ഞാലോ ? വേണ്ട.. ഇത് എന്റെ സങ്കടം അല്ലേ.. അത് പറഞ്ഞു അവരെയും വേദനിപ്പിക്കേണ്ട അവൾ മനസ്സിൽ പറഞ്ഞു ആശ്വസിച്ചു

 ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

രചന: Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *