ഗൗരീപരിണയം….ഭാഗം…31

മുപ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 30

ഭാഗം…31

വൈദു തലമുടി വിടർത്തിയിട്ട് ഒരു കുഞ്ഞ് പൊട്ട് നെറ്റിയിൽ വച്ചിട്ട് കണ്ണാടിയിലേക്ക് നോക്കി….

‘മ്…….ഇത്തിരി പൗഡറും കൂടി ഇടാം…. വിപിച്ചേട്ടൻ എന്നെ കണ്ട് ഞെട്ടണം…,😊..’

വൈദു കുറച്ചു പൗഡർ കൂടി മുഖത്ത് തേച്ച് പിടിപ്പിച്ചു…. മതിയാവാത്തത് പോലെ ലിപ്സ്റ്റികും കുറച്ചു കൂടിയിട്ടു…….കണ്ണാടിയിൽ ചെരിഞ്ഞും തിരിഞ്ഞുമൊക്കെ അവളുടെ ഭംഗിയിൽ അഭിമാനം കൊണ്ടു……

‘ഇതിൽ വീഴും…ഉറപ്പായി വീഴും😎…..എന്റെ വൈദൂ….നീയെന്ത് സുന്ദരിക്കുട്ടിയാ☺️……’

സ്വന്തമായി തോളിൽ തട്ടി അഭിനന്ദിച്ച് കൊണ്ട് അവൾ വിപിയുടെ അടുത്തേക്ക് പോയി….

ഹാളിൽ ടിവി കാണുകയായിരുന്ന വിപിയുടെ അടുത്തായി വൈദു വന്നിരുന്നു………. വൈദു അടുത്തിരിക്കുന്നത് കണ്ടെങ്കിലും വിപി മൈൻഡ് ചെയ്യാതെ ടിവിയിൽ ശ്രദ്ധിച്ചിരുന്നു…..

“വിപിച്ചേട്ടാ….. എന്നെ കാണാൻ സുന്ദരിയല്ലേ🤓……”

“മ്….ഈ വീടിന്റെ മുന്നിൽ കേറി നിൽക്ക് കണ്ണ് തട്ടാതിരിക്കാൻ കോലം വച്ചിരിക്കുന്നതാണെന്ന് ആൾക്കാര് വിചാരിച്ചോളും….😏”

വൈദു മുഖം കൂർപ്പിച്ചു അവനെ നോക്കി….. വിപി അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു…..

“വിപിചേട്ടാ…..എന്നോട് പിണക്കമാണോ….🙁”

“നിന്നോട് ഇണങ്ങിയിട്ട് വേണ്ടേ പിണങ്ങാൻ…..നീയൊന്നു പോയേ വൈദൂ….എനിക്ക് സമാധാനത്തോടെ സിനിമ കാണണം…..😏”

” ചേട്ടന് സമാധാനത്തിന്റെ വെള്ളനിറമാണ് ഇഷ്ടമെന്ന് അറിഞ്ഞിട്ടി ഞാൻ വെള്ളപാവാടയും ബ്ലൗസും കാർത്തു ചേച്ചിയുടെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടത്……☹️”

“വെള്ളസാരിയും ബ്ലൗസും മതിയായിരുന്നു🙄😒”

“ആണോ……വെള്ളസാരിയും ബ്ലൗസുമിട്ടാൽ എന്നെ ഇഷ്ടപ്പെടുമോ☺️…”

വിപി ദയനീയമായ മുഖത്തോടെ അവളെ നോക്കി….

“ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുവാ…എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ…ഇല്ല അല്ലേ…..😣”

“ഒന്നു പോ വിപിചേട്ടാ….. വെറുതെ സിനിമാ ഡയലോഗ് പറയാതെ….എന്നാൽ ഞാൻ പോയി വെള്ളസാരി തപ്പിയിട്ട് വരാം….😘😜”

വൈദു മുകളിലേക്ക് ഓടുന്നതും നോക്കി വിപി തലയിൽ കൈവച്ചിരുന്നു….

സ്വിമ്മിംഗ് പൂളിൽ നിന്ന് നനഞ്ഞു കുതിർന്ന് വിഷ്ണു മുറിയിലേക്ക് വന്നപ്പോൾ ഗൗരി കട്ടിലിൽ ഇരുന്ന് തകർത്ത പഠിത്തമായിരുന്നു….

‘ഇവളിതെന്താ പഠിക്കുന്നത്🤔….അങ്ങനെയൊരു പതിവില്ലല്ലോ…’

“ടീ …ഗൗരീ നീയെന്താ പഠിക്കുന്നത്….അതും ഇവിടിരുന്ന്….🤔…സാധാരണ കോപ്പിയടിച്ചല്ലേ നീ പരീക്ഷയെഴുതാറ്🤣”

വിഷ്ണു ചോദിച്ചത് കേട്ട് ഗൗരി മുഖം കൂർപ്പിച്ചു അവനെ നോക്കി…….

“അത്…..പിന്നെ പഠിക്കാനുണ്ടായിരുന്നു……..അല്ല ..നീയെന്താ നനഞ്ഞിരിക്കുന്നത് …..പോയി ഡ്രസ്സ് മാറിയിട്ട് വാ വിച്ചൂ…..”

“അതൊക്കെ ഞാൻ മാറാം…..എന്തോ പ്രശ്നമുണ്ടല്ലോ എന്റെ ഗൗരിക്കുട്ടിയ്ക്ക്…..എന്താടാ🤔…..”

വിഷ്ണു വാത്സല്യത്തോടെ ചോദിച്ചപ്പോൾ ഗൗരി നിരാശയിൽ നെടുവീർപ്പിട്ടു☹️…..

“ഞാൻ പറയാം…… നീ പോയി ഡ്രസ്സ് മാറ്റിയിട്ട് വാ…🙁”

“ഓകെ…….വന്നിട്ട് പറയണേ….😊….”

വിഷ്ണു കബോർഡിൽ നിന്ന് ഡ്രസ്സെടുത്ത് ബാത്ത്‌റൂമിലേക്ക് കയറി…..ഡ്രസ്സ് മാറ്റി ഫ്രഷായി പുറത്തേക്കിറങ്ങി…..

“ഇനി പറ ……എന്താ കാര്യം….”

വിഷ്ണു കണ്ണാടിയിൽ നോക്കി തലചീകിയിട്ട് ഗൗരിയുടെ അടുത്തേക്ക് വന്നിരുന്നു…..ഗൗരി എന്തോ ടെൻഷനിൽ നഖം കടിച്ചു കൊണ്ട് ദയനീയമായ മുഖത്തോടെ വിഷ്ണുവിനെ നോക്കി😒….

“അത് വിച്ചൂ………ഞാനിന്ന് ഇവിടെ കിടക്കട്ടെ ….നിന്റെ കൂടെ…..😒”

വിഷ്ണു പുരികം ചുളിച്ച് സംശയഭാവത്തിൽ അവളെ നോക്കി.🤔….

“അതെന്താടീ…… നീ കണ്ണേട്ടന്റെ മുറിയിലല്ലേ എന്നും കിടക്കുന്നത്……ഇന്നെന്താ പ്രശ്നം…… പോരാത്തതിന് കണ്ണേട്ടൻ നിന്നെ ഭാര്യയായി അംഗീകരിച്ച ദിവസം കൂടെയല്ലേയിന്ന്…….😊”

“അതാണ് പ്രശ്നവും……😣…..”

“ഒരു പ്രശ്നവുമില്ല….. നീ മുകളിൽ പോയി കണ്ണേട്ടനെ വിളിച്ചിട്ട് വാ….നമുക്കു ഫുഡ് കഴിക്കണ്ടേ……എന്നിട്ട് തീരുമാനിക്കാം …..മ്….ചെല്ല്….😬.”

“ഞാൻ പോണോ വിച്ചൂ…..😨”

“ദേ പെണ്ണേ…..പോയി വിളിച്ചോണ്ട് വാടീ😡”

ഗൗരി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു… വിഷ്ണുവിനെ നോക്കി മുഖം കൂർപ്പിച്ചു കൊണ്ട് എഴുന്നേറ്റു മുകളിലേക്ക് പോയി….

ഗൗരി പേടിയോടെ മുറിയിലേക്ക് കയറി….. കട്ടിലിൽ ചാരിയിരുന്ന് എന്തോ വായിച്ചു കൊണ്ടിരിക്കുന്ന വീരഭദ്രനെ കണ്ടതും അവളൊന്ന് വിറച്ചു…….

“നീ ഇപ്പോഴും വന്നില്ലായിരുന്നെങ്കിൽ ഞാൻ അവിടെ വന്ന് തൂക്കിക്കൊണ്ട് വന്നേനെ…..😡”

ബുക്കിൽ നിന്നും കണ്ണെടുക്കാതെ വീരഭദ്രൻ പറയുന്നത് കേട്ട് ഗൗരി പേടിയോടെ അവനെ നോക്കി…..അവന്റെ മുഖത്തെ ഗൗരവം.. തന്നെ കാണാത്തതുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി…….ഗൗരി അനങ്ങാതെ നിൽക്കുന്നത് കണ്ട് അവൻ ബുക്ക് മടക്കി കട്ടിലിൽ വച്ചിട്ട് എഴുന്നേറ്റു……

“എവിടെയായിരുന്നു ഇത്രയും നേരം..😡….”

“അത്….വിച്ചുവിന്റെ മുറിയിൽ….. പഠിക്കയായിരുന്നു….😥”

വീരഭദ്രൻ അതിശയത്തിൽ അവളെ നോക്കി…..

“ഇന്നെന്താ പ്രത്യേകിച്ച് ഒരു പഠിത്തം…അല്ലെങ്കിൽ ബുക്കെടുത്താൽ അലർജി വരുന്ന ആളല്ലേ😮……….ഞാൻ കോളേജിൽ വച്ച് പറഞ്ഞതല്ലേ നിന്നോട് സംസാരിക്കണമെന്ന്…😡”

ഗൗരി അവന്റെ ദേഷ്യം കണ്ട് ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു…..അവളുടെ ശരീരം വിറയ്ക്കുന്നത് പോലെ അവന് തോന്നി….

“മ്…..സാരമില്ല…… എനിക്ക് സംസാരിക്കാനുള്ളത് നീ വായിച്ചറിഞ്ഞെന്ന് നിന്റെ ബാഗിൽ നിന്ന് എന്റെ ഡയറി കിട്ടിയപ്പോൾ എനിക്ക് മനസ്സിലായി….😬”

ഗൗരി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…….അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ മുഖത്തേക്ക് പതിയെ ഊതി…..അവന്റെ ശ്വാസത്തിന്റെ തണുപ്പിൽ അവൾ കണ്ണുകൾ ചിമ്മിയടച്ചു…..

“പേടിച്ച് പോയോ എന്റെ പെണ്ണ്…..ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിച്ചതല്ലേ😘….ഡയറി വായിച്ചതിന് എനിക്ക് ദേഷ്യമില്ല കേട്ടോ…ഹൃദയം കൊണ്ടായിരുന്നു ഞാനത് എഴുതിയത്…… പിന്നെ ദേഷ്യം വന്നത്……… ഇത്രയും സമയമായിട്ടും നിന്നെ കാണാതെ വന്നപ്പോൾ ഭ്രാന്ത് പിടിച്ചിരിക്കയായിരുന്നു… എന്റെ ദേഷ്യം പോലെ തീവ്രമാണ് ദേവീ എന്റെ പ്രണയവും….. നീ താങ്ങുമോ,😉…”

ഗൗരി ഒരു കുഞ്ഞ് പരിഭവത്തോടെ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു…… വീരഭദ്രൻ അവളുടെ മടക്കിവച്ചിരുന്ന തലമുടി അഴിച്ചിട്ടു……കുറച്ചു മുടി കൈയിലേക്ക് എടുത്ത് മണപ്പിച്ച് നോക്കി….ഗൗരി ഒരു പിടച്ചിലോടെ അവനെ നോക്കി……

“എന്തോ ഒരു പ്രത്യേക മണമാണ് നിന്റെ മുടിയ്ക്ക്……എന്നെ വല്ലാണ്ട് മത്ത് പിടിപ്പിക്കുന്ന മണം…”

ഗൗരിയുടെ കവിളുകൾ നാണത്താൽ ചുവന്നു……..നെഞ്ചിടിപ്പിന്റെ വേഗത കൂടിയപ്പോൾ അവൾ വെപ്രാളത്തിൽ അവനിൽ നിന്ന് കുറച്ചു അകന്ന് നിന്നു…വീരഭദ്രൻ കണ്ണ് കൂർപ്പിച്ച് അവളുടെ അടുത്തേക്ക് പിന്നെയും ചേർന്ന് നിന്നു……..അവന്റെ പ്രണയഭാവം കണ്ട് നാണത്തോടെ അവൾ തല താഴ്ത്തി…..

“ദേവീ…..”

“മ്മ്…..”

“ഇഷ്ടമാണോ നിനക്കെന്നെ…..”

“………”

“ഇഷ്ടമല്ലേ……”

അവൾ ആണെന്നുള്ള അർത്ഥത്തിൽ തലകുലുക്കി…

“അല്ലെങ്കിൽ നല്ല നാവാണല്ലോ….ഇപ്പോളെന്ത് പറ്റി എന്റെ ദേവിയ്ക്ക്……..”

അവളുടെ വയറിൽ കൈചുറ്റി പിടിച്ച് തന്നോട് ചേർത്ത് കൊണ്ട് അവളുടെ കവിളിൽ കുസൃതി ച്ചിരിയോടെ അവൻ മുഖം കൊണ്ടുരസി..അവന്റെ മീശയും കുറ്റിത്താടിയുമൊക്കെ അവളുടെ കവിളിൽ കൊണ്ടുകയറി…. …ഗൗരി വിറച്ചു കൊണ്ട് അവന്റെ കൈയിലേക്ക് അള്ളിപ്പിടിച്ചു…….അവളുടെ മുഖത്ത് വിരിയുന്ന നാണം തന്നോടുള്ള ഇഷ്ടമാണെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു……

“ഇത്രയും നാളും മുന്നിലുണ്ടായിരുന്നപ്പോൾ പിടിച്ച് നിൽക്കായിരുന്നു ഞാൻ……..ഇനി വയ്യ…..എന്ത് ചുവപ്പാണ് നിന്റെ ചുണ്ടുകൾക്ക്……..നിന്റെ സൗന്ദര്യം എന്നെ വല്ലാതെ കീഴടക്കുന്നു…….”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…..അവൾക്ക് പ്രവീണിന്റെ വാക്കുകൾ ഓർമ വന്നു….

“നിന്റെ ഈ കത്തിജ്വലിച്ച് നിൽക്കുന്ന സൗന്ദര്യം എനിക്ക് ആസ്വദിക്കാനുള്ളതാണ്…… അത് ഞാൻ സ്വന്തമാക്കും……”””

അവളുടെ മിഴികൾ നിറഞ്ഞത് കണ്ടപ്പോൾ വീരഭദ്രൻ ഞെട്ടലോടെ അവളിൽ നിന്ന് അകന്നു മാറി……

“എന്താടോ…..എന്ത്പറ്റി…..എന്തിനാ താൻ കരയുന്നെ…..ഞാൻ തൊട്ടത് തനിയ്ക്ക് ഇഷ്ടമായില്ലേ……”

ഗൗരി ഏങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു……അവൻ പരിഭ്രമത്തിൽ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തലയിൽ തഴുകി…..

“എനിക്ക്…..പ്രവീണിനെ പേടിയാ കണ്ണേട്ടാ…. അയാള് ഇനിയും വരും…..എന്റെ കണ്ണേട്ടന്റെ അടുത്ത് നിന്ന് അയാളെന്നെ അകറ്റും….എന്റെ നശിച്ച സൗന്ദര്യമാണ് എന്റെ ശത്രു……ഇതിന് വേണ്ടിയല്ലേ പ്രവീണും സിദ്ധാർത്ഥുമൊക്കെ ……”

അവളുടെ കരച്ചിൽ ഉച്ചത്തിലായി…..അവളുടെ വിഷമം മനസ്സിലാക്കിയത് പോലെ വീരഭദ്രൻ അവളെ ചേർത്ത് പിടിച്ചു……

“ദേവീ…….കരയല്ലേ…..ആരും വരില്ല….ഈ ദേവനിൽ നിന്ന് അവന്റെ ദേവിയെ പിരിക്കാൻ ആർക്കും കഴിയില്ല…..എന്റെ പെണ്ണിന് കാവലായി ഈ വീരഭദ്രനുണ്ടാകും എന്നും…നീയിപ്പോൾ വെറും പാർവ്വതിയല്ല……എന്റെ ഭാര്യയാണ്….എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ സ്വത്ത്…..നമ്മൾ പരസ്പരം സ്നേഹിക്കുന്നവരാണ്……നിനക്ക് എന്നോടുള്ള സ്നേഹം ഞാൻ നേരെത്തെ തിരിച്ചറിഞ്ഞതാണ് ഗൗരീ……ആ സ്നേഹം മനസ്സിലാക്കിയത് കൊണ്ടാണ് നിന്റെ ശരീരത്തിൽ ഞാൻ തൊട്ടതും……..”

ഗൗരി നിറഞ്ഞ കണ്ണുകളോടെ മുഖമുയർത്തി അവനെ നോക്കി…..പെട്ടെന്ന് ഒരു ഉൾപ്രേരണയാൽ അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു…നെറ്റിയിലും കണ്ണിലും കവിളിലുമായി അവൾ ചുംബനങ്ങൾ കൊണ്ട് മൂടി……വീരഭദ്രൻ ഷോക്കേറ്റതു പോലെ തരിച്ച് നിന്നു പോയി……… അവളുടെ ചുണ്ടുകളിലെ തണുപ്പ് ശരീരത്തിൽ നിറഞ്ഞതും അവനിലെ വികാരങ്ങൾക്ക് ചൂട് പിടിച്ച് തുടങ്ങിയിരുന്നു….. അകന്നു മാറാൻ തുടങ്ങിയ ഗൗരിയെ പുറം കഴുത്തിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് ആവേശത്തോടെ അവൻ ആഴ്ന്നിറങ്ങി…..ഗൗരി ഞെട്ടലോടെ കുതറാൻ നോക്കിയെങ്കിലും അവൻ ബലമായി അവളെ ചേർത്ത് പിടിച്ചു…..ഗൗരിയുടെ കണ്ണുകൾ തുറിച്ചു വന്നു…പിന്നെ പതിയെ നിർവൃതിയോടെ അവൾ കണ്ണുകളടച്ചു…..ആദ്യചുംബനത്തിന്റെ ലഹരിയിൽ വിട്ട് മാറാൻ കഴിയാതെ അവർ ചുംബിച്ചു കൊണ്ടിരുന്നു……പതിയെ അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ അരിച്ചിറങ്ങി…..അവളുടെ ആലിലവയറിൽ അവന്റെ കൈകൾ അമർന്നപ്പോൾ…..ഗൗരി അവന്റെ ഷർട്ടിൽ ഒന്നുകൂടിഅമർത്തി പിടിച്ചു……ആവേശത്തോടെ വീരഭദ്രൻ ഗൗരിയുമായി കട്ടിലിലേക്ക് മറിഞ്ഞു…..കിതപ്പോടെ അവളിൽ നിന്ന് മുഖമുയർത്തി അവളിൽ അമർന്നു…….കണ്ണുകളടച്ച് വശ്യതയോടെ കിടക്കുന്ന ഗൗരിയെ അവൻ ചുംബനങ്ങൾ കൊണ്ട് മൂടി….അവരുടെ അധരങ്ങൾ പിന്നെയും കോർത്തപ്പോൾ അവന്റെ കൈകൾ അവളിട്ടിരിക്കുന്ന ഷർട്ട് അഴിച്ചു മാറ്റാനായി നീങ്ങി……..

“കണ്ണേട്ടാ……… കണ്ണേട്ടാ……”

കാർത്തുവിന്റെ ശബ്ദം കേട്ട് ഞെട്ടലോടെ അവർ പിടഞ്ഞെണീറ്റു….ഗൗരിയ്ക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി….

“എന്താ….എന്താ കാർത്തു…..”

പതറിക്കൊണ്ട് വീരഭദ്രൻ വിളിച്ചു ചോദിച്ചു….

“കഴിക്കാൻ വരുന്നില്ലേ…..ഗൗരിയെയും വിളിച്ചു കൊണ്ട് വരുവോ……വിപിൻ ചേട്ടൻ പോകുവാണെന്ന് പറഞ്ഞു…….”

“ശരി….വന്നേക്കാം…. നീ പൊയ്ക്കൊ…..”

വീരഭദ്രന്റെ മറുപടി കേട്ട് കാർത്തു താഴേക്ക് പോയി………

കാർത്തു പോയെന്ന് മനസ്സിലായപ്പോൾ അവൻ ഗൗരിയുടെ നേർക്ക് തിരിഞ്ഞു….അവന്റെ വശ്യമായ നോട്ടം നേരിടാനാവാതെ നാണത്തോടെ ഗൗരി എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും വീരഭദ്രൻ അവളെ മടിയിലേക്ക് പിടിച്ചിരുത്തി….

“കഴിച്ചിട്ട് വേഗം മുറിയിലേക്ക് വരണം…..ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യെടോ….😍”

ഗൗരി കുറുമ്പോടെ അവനെ തള്ളിമാറ്റി എഴുന്നേറ്റു……

“വഷളൻ…… താൻ ചെകുത്താനല്ലെടോ കാമദേവനാ…….😜”

“ടീ…🤐…..”

കുസൃതിച്ചിരിയോടെ വാതില് തുറന്നോടുന്ന ഗൗരിയെ കണ്ട് പുഞ്ചിരിയോടെ അവനും പുറത്തേക്കിറങ്ങി…..

വീരഭദ്രൻ താഴേക്ക് വന്നപ്പോൾ വിപിൻ പോകാനിറങ്ങിയിരുന്നു…..

“വിപീ….കഴിച്ചോടാ നീ……”

“കഴിച്ചെടാ….നിന്നെ കാത്തിരുന്നതാ….നീ വന്നേ……”

വിപിൻ വീരഭദ്രനെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി…..

“എന്താ മോനെ നിന്റെ മുഖത്തൊരു തെളിച്ചം….ഇന്ന് തന്നെ ആക്രാന്തം കാണിച്ചു എന്റെ പെങ്ങളെ കൊല്ലുമോ നീ….😉”

വിപിൻ കുസൃതിച്ചിരിയോടെ ചോദിക്കുന്നത് കേട്ട് വീരഭദ്രൻ കപടഗൗരവത്തിൽ അവനെ നോക്കി കണ്ണുരുട്ടി……

“ഒന്നു പോടാ…..ഞാനവളെ ഒന്നും ചെയ്തില്ല….😒”

“അത് മനസ്സിലായി…..താഴേക്ക് വന്നപ്പോൾ ഗൗരിയുടെ ചുണ്ട് പൊട്ടിയിരിക്കുന്നത് കണ്ടു….നീ പണിതുടങ്ങിയെന്ന് മനസ്സിലായി….മ്…..കള്ളക്കാമുകാ….നടക്കട്ടെ….പക്ഷെ അതിനെ കൊല്ലരുത്….😊”

“ഒന്നു പോടാ………അത് വേറെന്തെങ്കിലും ആയിരിക്കും…..😒”

“ചത്താലും സമ്മതിക്കൂല അല്ലേ….എന്നാൽ ശരി …..ഇനി നാളെ കോളേജിൽ കാണാം….”

വിപിൻ യാത്ര പറഞ്ഞു കാറിൽ കയറിപ്പോയി …വീരഭദ്രൻ അകത്തേക്കും കയറി…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വിപിൻ കാറ് ഒതുക്കിയിട്ടു….വാതിൽ തുറന്നു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോളാണ് ബാഗ് എടുക്കാത്ത കാര്യം ഓർത്തത്….കാറ് തുറന്ന് ബാഗെടുത്തപ്പോളാണ് കൈയ്യിലിരുന്ന മൊബൈൽ ഫോണടിച്ചത്……..ഒപ്പം പഠിച്ച ഒരു കൂട്ടുകാരനായിരുന്നു ഫോണിൽ……ബാഗ് കാറിന്റെ മുകളിൽ വച്ച് കാറിൽ ചാരി നിന്ന് അവൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു…..

കാറിന്റെ സൈഡിലെന്തോ അനക്കം കേട്ട് വിപിൻ ഫോൺ മാറ്റിപ്പിടിച്ച് അങ്ങോട്ട് നോക്കി… ആരെയും കാണാത്തത് കൊണ്ട് അവൻ പിന്നെയും ഫോണിൽ സംസാരിച്ചു…..എന്നാൽ അവന് പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി……അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി….

പുറകിൽ വെള്ളസാരിയുമുടുത്ത് നിൽക്കുന്ന വൈദുവിനെ കണ്ട് അന്തം വിട്ട് അവന്റെ കൈയിലിരുന്ന ഫോൺ അറിയാതെ നിലത്തേക്ക് വീണു😳……

“വിപിചേട്ടാ….. ഇത് ഞാനാ വൈദു…..”

ഞെട്ടി നിൽക്കുന്ന അവനെ വൈദു ഒന്നു കുലുക്കി നോക്കി😱…….

“വൈദു……ഞാനെന്താ ഇവിടെ….😢…..”

“ഇത് വിപിച്ചേട്ടന്റെ വീടല്ലേ…..😒”

വിപി തന്റെ വീട്ടിലേക്ക് ഒന്ന് നോക്കി….. പെട്ടെന്ന് ബോധം വന്നത് പോലെ വൈദുവിന്റെ നേർക്ക് തിരിഞ്ഞു…….

“ശരിയാ….ഇതെന്റെ വീടാണല്ലോ….നീയെന്താ ഇവിടെ…..😢”

“ഞാൻ വെള്ളസാരിയുടുത്ത് വന്നപ്പോൾ വിപിചേട്ടൻ കാറിൽ കയറി…എന്നെ ഒന്ന് നോക്കിയത് പോലുമില്ല…പിന്നെ ഞാൻ ആരും കാണാതെ പുറകിലെ സീറ്റിൽ കയറി കുനിഞ്ഞിരുന്നു….🙁….”

കൂസലില്ലാതെയുള്ള അവളുടെ നിൽപ്പ് കണ്ട് വിപിയ്ക്ക് ദേഷ്യം വന്നു…….

“ടീ…..നിന്നെ കാണാതെ അവിടെയുള്ളവർ ഇപ്പോൾ വിഷമിക്കയായിരിക്കും….ഓരോ തോന്നിവാസം കാണിച്ചിട്ട് നിൽക്കുന്നത് കണ്ടില്ല…😡….അഹങ്കാരി….”

അവന്റെ ദേഷ്യം കണ്ട് വൈദു തലകുനിച്ചു നിന്നു…..

“എന്താടീ….ഒന്നും മിണ്ടാത്തെ….😡😡😡..വാ കാറിൽ കയറ്…ഇപ്പൊത്തന്നെ കൊണ്ടാക്കാം…”

വിപി പറഞ്ഞത് കേട്ട് വൈദു തലയുയർത്തി അവനെ നോക്കി….. കള്ളനോട്ടത്തിൽ നിന്നിട്ട് പെട്ടെന്ന് വീടിനകത്തേക്ക് അവളോടി….

“വൈദൂ….നിൽക്കാൻ😡😡….നിന്നെ ഞാനിന്ന് കൊല്ലുമെടീ😡”

വിപിൻ അവൾക്ക് പുറകേ അകത്തേക്ക് ഓടി……

“വൈദൂ…വന്നേ വീട്ടിൽ പ്പോകാം…..😡”

“ഞാൻ വരില്ല……വിപിൻ ചേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറ……എന്നാൽ നമുക്കു പോകാം😊”

“😡…വൈദു വെറുതെ തോന്നിവാസം പറയരുത്……വന്നേ….😡”

“ഇല്ല ചേട്ടാ….എന്നോട് ഇഷ്ടമാണെന്ന് പറയാതെ ഇവിടുന്ന് ഒരടി അനങ്ങൂല…,,😊”

വിപി ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു…..

“മര്യാദയ്ക്ക് വരാനാണ് നിന്നോട് പറഞ്ഞത്….നിനക്ക് തമാശിക്കാനുള്ള പാവയല്ല ഞാൻ……😡….”

“ഐ ലവ് യൂ വിപിച്ചേട്ടാ……ഈ വൈദുവിന് ഒരുപാട് ഇഷ്ടമാണ് ഈ മാഷിനെ…..😘😍.. ”

വൈദുവിന്റെ കവിളത്ത് ആഞ്ഞടിച്ചു കൊണ്ടായിരുന്നു വിപിൻ അതിന് മറുപടി കൊടുത്തത്……… വൈദു വേദനയോടെ കൈ കവിളത്ത് ചേർത്ത് വച്ച് വിപിയെ നോക്കി….. അവൻ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കയായിരുന്നു….

വൈദുവിന് പെട്ടെന്ന് തലകറങ്ങുന്നത് പോലെ തോന്നി…. നേരെ നിൽക്കാൻ ശ്രമിച്ചെങ്കിലും ബോധം മറഞ്ഞ് അവൾ താഴേക്ക് വീഴാൻ തുടങ്ങിയതും വിപിന്റെ കൈകൾ അവളെ താങ്ങിയിരുന്നു……

അവളെ സോഫയിലേക്ക് കിടത്തിക്കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ വിപിൻ ടെൻഷനോടെ ചുറ്റും നോക്കി……

പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് വിപി ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി…..പുറത്ത് വണ്ടിയിൽ നിന്നിറങ്ങിയ നരേന്ദ്രനെയും ജോമോനെയും കണ്ട് വിപിൻ ഞെട്ടി……..

മുപ്പത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 32

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *