ഗൗരീപരിണയം….ഭാഗം…32

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

ഭാഗം…32

ഗൗരീപരിണയം….പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് വിപി ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി…..പുറത്ത് വണ്ടിയിൽ നിന്നിറങ്ങിയ നരേന്ദ്രനെയും ജോമോനെയും കണ്ട് വിപിൻ ഞെട്ടി……..

“ഈശ്വരാ….ഇവൻമാരെന്താ ഇവിടെ….😯…..”

നരേന്ദ്രനും ജോമോനും പരസ്പരം എന്തോ സംസാരിച്ചു നിൽക്കുന്നത് കണ്ട് വിപി പതിയെ കർട്ടൻ നേരെയാക്കി…..മുൻ വശത്തെ വാതിൽ ശബ്ദമുണ്ടാക്കാതെ ചാരിയതും നരേന്ദ്രൻ വാതിലിലേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു…അവൻ പെട്ടെന്ന് കൈകൾ വലിച്ച് വാതിൽ അങ്ങനെതന്നെ വച്ചു… വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നരേന്ദ്രനും ജോമോനും വേറെ മൂന്ന് ആൾക്കാരും വാതിലിന്റെ നേർക്ക് നടന്നു വരുന്നത് കണ്ടു……

വിപി പോക്കറ്റിൽ ഫോണിന് വേണ്ടി തപ്പി നോക്കി…..

“ഛെ….ഫോൺ പുറത്താണല്ലോ….കാറിന്റെ അടുത്തല്ലേ വീണത്…..എടുക്കാൻ മറന്നുപോയി😢…”

അവൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു പോയി…..

“ഇവളെയും എന്നെയും കൂടി ഒരുമിച്ചിവിടെ കണ്ടാൽ പ്രശ്നമാണല്ലോ…😨..എന്ത് ചെയ്യും…..🤔..”

വിപി പെട്ടെന്ന് എന്തോ ഓർത്തത് പോലെ സോഫയിൽ കിടന്ന വൈദുവിനെ തൂക്കിയെടുത്ത് അടുക്കളഭാഗത്തേക്ക് പോയി……..

നരേന്ദ്രനും ജോമോനും ഹാളിലേക്ക് കയറി……

“അവൻ മുകളിൽ കാണും……നിങ്ങള് പോയി പിടിച്ച് കൊണ്ട് വാ…..ദേവി പറഞ്ഞതനുസരിച്ച് അവനിവിടെ ഒറ്റയ്ക്കാ….അതുകൊണ്ട് വേറെ പ്രശ്നമൊന്നുമില്ല….”

നരേന്ദ്രൻ പറഞ്ഞു കൊണ്ട് ഹാളിലെ സോഫയിലേക്കിരുന്നു…….കൂടെവന്നവർ മുകളിലേക്ക് ധൃതിയിൽ കയറിപ്പോയി…

ഈ സമയം തന്നെ വിപി അടുക്കള വാതിലിൽകൂടി പുറത്തേക്ക് കടന്നു…….. വീടിന് സൈഡിലായി അച്ഛനെയും അമ്മയെയും അടക്കം ചെയ്തിരിക്കുന്നതിനടുത്തായി വൈദുവിനെ കിടത്തി…….അവിടിരുന്നാൽ കാറ് കിടക്കുന്ന സൈഡ് കാണാൻ പറ്റും….

“ഇതെന്താ വിപിച്ചേട്ടാ…. നമ്മള് ഇങ്ങോട്ട് വന്നത്…..ഞാൻ വിചാരിച്ചു ബെഡ്റൂമിലേക്കാ കൊണ്ടു പോകുന്നതെന്ന്….☺️”

വൈദു ചോദിക്കുന്നത് കേട്ട് വിപി അന്തം വിട്ട് അവളെ നോക്കി😮..

“അപ്പൊ നീ ബോധം കെട്ടില്ലേ…..😮”

“ഇല്ല…….എന്നോട് സഹതാപം തോന്നാൻ ബോധം കെട്ടതായി അഭിനയിച്ചതാ ഞാൻ….😛”

വിപി തലയിൽ കൈവച്ച് നിലത്തേക്കിരുന്നു….

“എന്റെ ഭാഗത്തും തെറ്റുണ്ട് വൈദൂ….ബോധമില്ലാത്ത നീ ബോധം കെട്ടന്ന് ബോധമില്ലാതെ ഞാൻ ചിന്തിച്ചതാണ് തെറ്റ്😒…….”

വൈദു ചോദ്യഭാവത്തിൽ അവനെ നോക്കി….

“ഈ വിപിച്ചേട്ടന്റെ കാര്യം…. ഈ രാത്രിയിൽ പുറത്ത് വന്നിരുന്ന് പ്രാസം പറഞ്ഞു കളിക്കുന്നു😛 ..കൊച്ചു കള്ളൻ….😆”

“ദേ വൈദൂ….വെറുതെ കളിയ്ക്കാതെ😬…. പുറത്ത് മുഴുവൻ ഗുണ്ടകളാ……എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിച്ച് തലപുകഞ്ഞിരിക്കുമ്പോളാ അവളുടെയൊരു കൊഞ്ചല്…😏….”

വൈദു പെട്ടെന്ന് അവന്റെ മുതുകിലേക്ക് തടവി നോക്കി…

“എന്താടീ നിനക്ക്😡…..”

വിപിച്ചേട്ടനല്ലേ പറഞ്ഞത് പുറത്ത് മുഴുവൻ ഉണ്ടകളാന്ന്…….🙄…..അത് കൊണ്ട് ചോര വരുന്നുണ്ടോന്ന് തപ്പി നോക്കിയതാ😊…”

വിപിയ്ക്ക് ഒരേ സമയവും ദേഷ്യവും സഹതാപവും അവളോട് തോന്നി…. ബുദ്ധിയില്ലായ്മ ഒരു തെറ്റല്ലല്ലോ….🙄😒..

“വൈദൂ കുറച്ചു സമയം……. പ്ലീസ്….ആ വായൊന്നടച്ചു വയ്ക്കൂ…..😬”

വൈദു ചുണ്ടുകോട്ടി കൊണ്ട് തിരിഞ്ഞിരുന്നു…അവളുടെ കൈയിലെ കുപ്പിവളകൾ കൂട്ടിമുട്ടിയുള്ള കലപില ശബ്ദം അവിടെങ്ങും നിറഞ്ഞിരുന്നു……

അപ്പോഴേയ്ക്കും മഴയ്ക്ക് മുന്നോടിയായുള്ള ഇടിയും മിന്നലുമൊക്കെ തുടങ്ങിയിരുന്നു…..അതിന്റെ ബാക്കിപത്രം പോലെ കറന്റും പോയി…….

മുറിയിലൊന്നും ആരെയും കാണാഞ്ഞ് നരേന്ദ്രനും ജോമോനും പുറത്തേക്കിറങ്ങി…. മുഴുവൻ ഇരുട്ടായത് കൊണ്ട് ജോമോൻ ഫോണിലെ ടോർച്ച് ഓണാക്കി ചുറ്റുപാടും വീക്ഷിച്ചു…….

“അയ്യോ കറന്റ് പോയി…..എനിക്ക് പേടിയാവുന്നു ചേട്ടാ……😰….”

വൈദു ചിണുങ്ങിയതും വിപി പെട്ടെന്ന് അവളുടെ വായ പൊത്തിപ്പിടിച്ചു….. കനത്ത നിശബ്ദതയിൽ അവരുടെ ശ്വാസനിശ്വാസങ്ങളുടെ ശബ്ദം മാത്രം അവിടെയാകെ നിറഞ്ഞു നിന്നു….മിന്നലിന്റെ വെളിച്ചത്തിൽ അവർ പരസ്പരം കണ്ടു…..

“ശ്…..മിണ്ടല്ലേ…..അവൻമാര് നമ്മുടെ അടുത്തുണ്ട്…..😟”

നരേന്ദ്രനും കൂട്ടരും കാറിന്റെ അടുത്തേക്ക് വന്ന് നിന്നു……നരേന്ദ്രന് വീടിന്റെ സൈഡിൽ നിന്ന് എന്തോ അനക്കം പോലെ തോന്നിയിട്ട് അവൻ ജോമോനെ തട്ടി വിളിച്ചു….

“അവിടെ എന്തോ അനക്കം പോലെ തോന്നുന്നു….. ഒരുപക്ഷേ നമ്മളെ കണ്ടിട്ട് അവനവിടെ ഒളിച്ചിരിക്കുന്നതായിരിക്കും…”

നരേന്ദ്രൻ പറഞ്ഞത് കേട്ട് ജോമോൻ ആ സൈഡിലേക്ക് ടോർച്ചടിച്ചു ആകെമാനം ഒന്നു നീരിക്ഷിച്ചു….നോക്കി നോക്കി അവർകാറിന്റെ സൈഡിലേക്ക് എത്തിയതും….

“ഹ ഹഹാ.ഹഹഹാ ഹഹഹാ….ഹഹഹാ….😆”

ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരി അവിടെയാകെ മുഴങ്ങിക്കേട്ടു………ജോമോൻ പെട്ടെന്ന് പേടിച്ചു നരേന്ദ്രന്റെ കൈകളിൽ തൂങ്ങി…… ഗുണ്ടക ളിലൊരുത്തൻ മറ്റൊരു ഗുണ്ടയുടെ മേത്തോട്ട് ചാടിക്കയറി….മറ്റവൻ അവനെയും കൊണ്ട് നിലത്തേക്ക് വീണു……..

“സാ……റെ….😰…….ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരിയല്ലേ ആ കേൾക്കുന്നത്……..പന്ത്രണ്ട് മണിയാകുമ്പോൾ പ്രേതം ഇറങ്ങുന്ന സമയമാ….എനിക്ക് പേടിയാകുന്നു…..😰”

ജോമോൻ പറഞ്ഞത് കേട്ട് നരേന്ദ്രൻ അവന്റെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു….ഭയം മനസ്സിനെ കീഴടക്കിയെങ്കിലും ധൈര്യം സംഭരിച്ച് നരേന്ദ്രൻ മുന്നോട്ടു നടന്നു…..

വൈദു ദേഷ്യത്തിൽ വിപിയുടെ കൈകൾ പിടിച്ചു മാറ്റി അവന്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചു……

“ടോ….😡……ഏത് പെണ്ണാടോ അവിടെ ചിരിക്കുന്നത്…..ഏത് പെണ്ണിനെയാടോ താൻ വീട്ടിനകത്ത് രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത്……എന്റെ സ്വപ്നങ്ങൾ…. എന്റെ മോഹങ്ങൾ…. എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് കളഞ്ഞില്ലേടോ ,😡😡”

“ടീ😵….വിടെടീ…. അയ്യോ എന്റെ കഴുത്ത്……അതെന്റെ ഫോണിന്റെ റിംഗ് ടോണാണെടീ….ഒരു വെറൈറ്റിയ്ക്ക് പ്രേതം പൊട്ടിച്ചിരിക്കുന്ന റിംഗ് ടോണിട്ടതാ😣….ഫോൺ നേരെത്തെ കാറിന്റെ സൈഡിൽ വീണതാ….എടുക്കാൻ മറന്നുപോയതാടീ😫…..”

വൈദു അവന്റെ കഴുത്തിലെ പിടി വിട്ട് നേരെയിരുന്നു…..

“എന്നാലും……ഇങ്ങനെയൊക്കെ ആരെങ്കിലും റിംഗ് ടോണിടുമോ😒”

“പറ്റിപ്പോയി🙄…ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ….🙄”

“ഹഹ..ഹഹ..ഹഹ….ഹഹഹാ…ഹഹഹാ…”

പിന്നെയും ചിരികേട്ട് ഗുണ്ടകള് മൂന്നുപേരും പേടിച്ചു വിറച്ചുകൊണ്ട് കെട്ടിപ്പിടിച്ചു നിന്നു….

“സാ……സാ……സാ…😰”

“നീ പാടുന്നതാണോ ജോമോനെ🙄”

“അല്ല സാറെ…..സാറെ എന്ന് വിളിച്ചപ്പോൾ പേടി കാരണം സാസാ ആയിപ്പോയതാ…..അത് പിന്നെ… ഒരു വളക്കിലുക്കം കേൾക്കുന്നില്ലേ ഒരു അടക്കിപ്പിടിച്ച വർത്താനവും…..😰”

“നീ പേടിക്കാതെ വാ ജോമോനെ…..ഞാനില്ലേ കൂടെ …..എനിക്ക് ഒരു പ്രേതത്തിനെയും പേടിയില്ല…..ഞാൻ ഭയങ്കര ധൈര്യശാലിയാ……😎”

നരേന്ദ്രൻപറഞ്ഞു കൊണ്ട് ഗമയോടെ മുന്നോട്ടു നടന്നു……

“അവരൊക്കെ ആരൊക്കെയാണന്നറിയാമോ🤔അവരെന്തിനാണ് ടോർച്ചുമടിച്ച് ഇങ്ങോട്ട് വരുന്നത്🤔…..വിപിച്ചേട്ടനെന്താ ഇവിടെ ഒളിച്ചിരിക്കുന്നത്🤔…..ഇനി ഒളിച്ചു കളിക്കുന്നതാണോ🤔…..”

വൈദുവിന്റെ ചോദ്യങ്ങൾ കേട്ട് വിപിൻ വാ പൊളിച്ചു😯…….

“🙄….എഷ്യാനെറ്റിലെ സീരിയലിന്റെ പ്രൊമോ കളിക്കാതെ നീ മിണ്ടാതിരുന്നെ വൈദൂ😒…..അവര് നമ്മുടെ അടുത്തെത്താറായി😣”

പെട്ടെന്ന് ജോമോൻ നരേന്ദ്രൻെ കൈയിൽ പിടിച്ച് നിർത്തിയപ്പോൾ….. നരേന്ദ്രൻ ചോദ്യഭാവത്തിൽ ജോമോനെ നോക്കി…..

“സർ…..പിന്നെയും വർത്താനം കേൾക്കുന്നുണ്ട് പോണോ😰…..”

“നീ വന്നേ ജോമോനെ……ഈ പ്രേതവും ഭൂതവും ഒന്നുമില്ല…. ഇതൊക്കെ വെറുതെ ആൾക്കാരെ പറ്റിയ്ക്കാൻ…..നീ കണ്ടോ എന്റെ ധൈര്യം….😎”

നരേന്ദ്രൻ അവന്റെ കൈ വിടുവിച്ചു കൊണ്ട് മുന്നോട്ടു നടന്നു…… പേടിച്ചു വിറച്ച് പുറകേ ജോമോനും ഗുണ്ടകളും…… അവർ അസ്ഥിത്തറയുടെ അടുത്തേക്കെത്തിയതും…………..

“കണ്ട് പിടിച്ചേ…..കണ്ട് പിടിച്ചേ……ഇനി നിങ്ങള് ഒളിയ്ക്ക് ഞാനും വിപിച്ചേട്ടനും കൂടി കണ്ട് പിടിയ്ക്കാം🤓……”

മിന്നലിന്റെ വെളിച്ചത്തിൽ വെളുത്ത സാരിയുടുത്ത് പാറിപ്പറന്ന മുടിയുമായി കൈ കൊട്ടിച്ചിരിക്കുന്ന വൈദുവിനെ കണ്ട് നരേന്ദ്രനൊഴിച്ച് ജോമോനും കൂട്ടരും നാല്പാടും ചിതറിയോടി…… ഗുണ്ടകൾ ഓട്ടം മത്സരത്തിൽ പങ്കെടുക്കുന്ന പോലെ ആദ്യം തന്നെ ഗേറ്റ് കടന്നു😅… ജോമോൻ ഓടിയപ്പോൾ പലയിടത്തും തട്ടി വീണെങ്കിലും പേടിയോടെ പിടഞ്ഞെണീറ്റു കഴിയാവുന്ന അത്രയും വേഗത്തിൽ പുറത്ത് കടന്നു😤…..

നരേന്ദ്രൻ മാത്രം അനങ്ങാതെ നിൽക്കയാണ്……. അവനൊന്ന് കണ്ണ് ചിമ്മിയത് പോലുമില്ല…..,😎

വിപി പിടിച്ചു വലിച്ചെങ്കിലും വൈദു അവന്റെ കൈ തട്ടിയെറിഞ്ഞു കൊണ്ട് നരേന്ദ്രന്റെ അടുത്തേക്ക് നടന്നു……ഇടയ്ക്കിടെ ഉള്ള മിന്നലിന്റെ വെളിച്ചത്തിൽ അവന്റെ മുഖത്തേക്ക് സൂക്ഷമമായി നോക്കി….. ആളെ മനസ്സിലായപ്പോൾ അവളുടെ മുഖം വിടർന്നു…..

“ആഹാ….നരേന്ദ്രൻ സാറായിരുന്നോ…. സാറാണോ ഈ രാത്രി ഒളിച്ചു കളിയ്ക്കാൻ വന്നത്….😐……സാറ് വരൂ വിപിചേട്ടൻ ഇവിടെയുണ്ട്☺️”

എന്തൊക്കെ പറഞ്ഞിട്ടും അനങ്ങാതെ നിൽക്കുന്ന നരേന്ദ്രനെ അവൾ സംശയത്തോടെ ഒന്നു തൊട്ട് നോക്കി… അവൾ തൊട്ടതും അവൻ ബോധം കെട്ട് പുറകിലേക്ക് മറിഞ്ഞു……….

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

ഗൗരി മുറിയിലേക്ക് കയറിയതും പുറകിൽ കൂടി വീരഭദ്രന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി…….

“എന്താ ദേവീ വൈകിയത്…..എത്രനേരമായി ഞാൻ കാത്തിരിക്കുന്നു😍”

അവൻ കൊഞ്ചലോടെ അവളുടെ പിൻകഴുത്തിലേക്ക് മുഖമുരസി…..ഗൗരി ഒരു പിടച്ചിലോടെ അവളിട്ടിരുന്ന ലോങ് സ്കർട്ടിൽ മുറുകെ പിടിച്ചു………

അവൻ അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തിയിട്ട് നാണം കൊണ്ട് കുനിഞ്ഞിരിക്കുന്ന അവളുടെ മുഖം തെല്ലൊന്നുയർത്തി….അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു….അവളുടെ കണ്ണുകളിലെ പിടച്ചിൽ കണ്ട് അവന്റെ ഹൃദയം അതിവേഗം മിടിച്ചു കൊണ്ടിരുന്നു……..

വീരഭദ്രൻ കട്ടിലിലേക്കിരുന്നിട്ട് ഗൗരിയെ പിടിച്ച് അവന്റെ മടിയിലായിരുത്തി….നാണം കൊണ്ട് ചുവന്ന അവളുടെ കവിളിൽ അവൻ ചെറുതായി കടിച്ചു…..

“ശ്….”

വേദനിച്ചപ്പോൾ അവൾ കണ്ണു കൂർപ്പിച്ചു പരിഭവത്തോടെ അവനെ നോക്കി…..

“ഇങ്ങനെ നോക്കല്ലേ പെണ്ണേ….ഞാൻ നിന്നെയങ്ങ് കടിച്ച് തിന്നും…😍”

ഗൗരി ചുണ്ടിൽ വിരിഞ്ഞ നാണത്തിന്റെ പുഞ്ചിരിയൊളിപ്പിക്കാനായി മുഖം പൊത്തി…

“ദേവീ…….എന്നിൽ നിന്ന് ഇനിയും ഒളിപ്പിച്ച് വയ്ക്കരുത് നിന്നെ…..നമുക്കു ഒന്നാവണം എല്ലാ അർത്ഥത്തിലും……നിന്നെ ഇനിയും പിരിഞ്ഞാൽ വീരഭദ്രൻ തകർന്നു പോകും….”

ഗൗരി മുഖത്ത് നിന്ന് കൈകൾ മാറ്റി അവനെ ചോദ്യഭാവത്തിൽ നോക്കി……

“ദേവീ……..എനിക്ക്….. എനിക്ക് പേടിയാണ് ആൽബിയെ….😞”

“എന്താ കണ്ണേട്ടാ….. എന്താ കാര്യം….കണ്ണേട്ടൻ ആൽബിയെ പേടിക്കണമെങ്കിൽ അതിന് പിന്നിൽ എന്തോ കാരണമുണ്ട്….. എന്താ അത്….”

വീരഭദ്രൻ അവളുടെ നെറുകയിലായി തലോടി………. വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു….

“ഒന്നുമില്ലെടോ…….അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല……..അത് സംസാരിച്ചു നമ്മുടെ മൂഡ് കളയണ്ട….”

അവളെ തന്നിലേക്ക് ചേർത്ത് കൊണ്ട് അവൻ പറഞ്ഞത് കേട്ട് ഗൗരി മുഖം ചുളിച്ച് അവനെ നോക്കി……

“നീ നോക്കണ്ട……..എനിക്ക് ഇന്ന് തന്നെനിന്നെ വേണം….. അത്രയും ആഗ്രഹിച്ചിരിക്കയാ ഞാൻ….. നേരെത്തെ കാർത്തു വന്ന് വിളിച്ചത് കൊണ്ട് ഒന്നും നടന്നില്ല….അതുകൊണ്ട് ഇനി ആര് വിളിച്ചാലും നമ്മള് പ്രതികരിക്കില്ല….. പറഞ്ഞത് മനസ്സിലായോ എന്റെ ദേവിയ്ക്ക്”

അവളുടെ താടിയിൽ പിടിച്ച് അവൻ കുസൃതിയോടെ ചോദിച്ചത് കേട്ട് ഗൗരിയിൽ വീണ്ടും നാണത്തിന്റെ ചുവപ്പ് രാശി പടർന്നു….

അവന്റെ മിഴികൾ അവളുടെ മുഖത്ത് പരതി നടന്നു…..അവളുടെ ചുവന്ന ചുണ്ടുകളിൽ കണ്ണുകൾ തടഞ്ഞതും അവന്റെ മുഖം വിടർന്നു……അവൻ മെല്ലെ അവളുടെ ചുണ്ടുകൾ കവർന്നു നുകരാൻ തുടങ്ങി…… ഗൗരി കണ്ണുകളടച്ച് അവന്റെ പ്രണയം ഏറ്റു വാങ്ങാൻ തയ്യാറായിരുന്നു….. അവന്റെ ആവേശം കൂടിയപ്പോൾ ഗൗരി പിടച്ചിലോടെ അവന്റെ തലമുടിയിൽ കൈകൊരുത്തു……അവളുടെ ചുണ്ടുകൾ മോചിപ്പിച്ച് അവൻ അവളെ കട്ടിലിലേക്ക് കിടത്തിയതും വീരഭദ്രന്റെ ഫോണടിച്ചു…… വീരഭദ്രൻ നിരാശയോടെ റ്റേബിളിലിരുന്ന ഫോണിലേക്ക് നോക്കുന്നത് കണ്ട് ഗൗരിയ്ക്ക് ചിരി വന്നു….

“പോടീ ചിരിക്കാതെ…. ആരാണെന്ന് നോക്കിയിട്ട് വരട്ടെ നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്…”

കുസൃതിയോടെ പറഞ്ഞുകൊണ്ട് അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് ഫോണെടുക്കാനായി പോയി….ഗൗരി കട്ടിലിൽ എഴുന്നേറ്റിരുന്ന് അവനെ നോക്കിയിരുന്നു……..

“എന്താടാ പുല്ലേ…പാതിരാത്രി വിളിയ്ക്കുന്നത്😡”

എന്നാൽ മറുവശത്ത് നിന്ന് വിപിൻ പറയുന്നത് കേട്ട് വീരഭദ്രന്റെ മുഖം വലിഞ്ഞു മുറുകി😡😡😡😡😡😡😡😡….. ഫോൺ വലിച്ചെറിഞ്ഞ് അവൻ കാറിന്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഗൗരി അവനെ തടഞ്ഞു….

“എന്താ കണ്ണേട്ടാ….ഈ പാതിരാത്രി എവിടെ പോകുന്നു”

“അവളില്ലേ വൈദു…വിപിന്റെ കാറിൽക്കയറി ഒളിച്ചിരുന്നെന്ന്😡….അവൻ വീട്ടിലെത്തിയപ്പോളാ കണ്ടത്…..ഞാൻ പോയി വിളിച്ചു കൊണ്ട് വരാം…. വിഷ്ണുവിനോട് നീ തത്ക്കാലം പറയണ്ട……അവൻ ചിലപ്പോൾ വിപിയെ തെറ്റിദ്ധരിച്ചാലോ…..”

ഗൗരി അന്തം വിട്ട് നിന്നു😯…. പെട്ടെന്ന് ഓർമ വന്നത് പോലെ അവന്റെ കൈയിൽ പിടിച്ചു….

“ഞാനും കൂടി വരാം കണ്ണേട്ടാ….”

😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

വിപിൻ പറഞ്ഞ കഥകൾ കേട്ട് വീരഭദ്രനും ഗൗരിയും ഞെട്ടി നിൽക്കയാണ്…. വൈദുവിനോട് ഒരേ സമയം ദേഷ്യവും സ്നേഹവും തോന്നിയവർക്ക്….അവൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് വിപിൻ രക്ഷപ്പെട്ടതെന്ന് അവർക്ക് മനസ്സിലായിരുന്നു…

“എനിക്ക് ഈ വിപിച്ചേട്ടനെ ഇഷ്ടമാണ് ഗൗരിചേച്ചീ……അത് പറഞ്ഞപ്പോൾ ഈ വിപിച്ചേട്ടൻ എന്നെ അടിച്ചു……”

വൈദു പരിഭവത്തോടെ പറയുന്നത് കേട്ട് വീരഭദ്രൻ അതിശയത്തോടെ വിപിയെ നോക്കി… പക്ഷേ അവന്റെ മുഖത്ത് അവൾ ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ ഒരു സന്തോഷവും ഇല്ലായിരുന്നു….

“വൈദൂ…..ആ കാര്യമൊക്കെ നമുക്ക് പിന്നെ സംസാരിക്കാം……വിപിയ്ക്ക് ആലോചിക്കാൻ കുറച്ചു സമയം നീ കൊടുക്കണം…അതുവരെ വിപിച്ചേട്ടനെ നീ ശല്യം ചെയ്യരുത്….,”

ഗൗരി ശാസനയോടെ പറഞ്ഞത് കേട്ട് വൈദു മനസ്സില്ലാമനസ്സോടെ ശരിയെന്ന അർത്ഥത്തിൽ തലകുലുക്കി…..

“ഈ കാര്യം നമ്മൾ നാലുപേരും മാത്രം അറിഞ്ഞാൽ മതി…..പറഞ്ഞത് മനസ്സിലായോ വൈദുവിന്….”

വീരഭദ്രൻ ഗൗരവത്തോടെ ചോദിച്ചത് കേട്ട് അവൾ അതെയെന്ന് തലകുലുക്കി…

“ദേവീ….നീ വൈദുവിനെയും കൊണ്ട് കാറിൽ പോയിരിക്ക് ഞാനിപ്പൊ വരാം….”

ഗൗരി വൈദുവിനെയും പിടിച്ച് പുറത്തേക്ക് ഇറങ്ങി….

വീരഭദ്രൻ വിപിയുടെ അടുത്തേക്ക് വന്നിരുന്നു….

“വിപീ……നിനക്ക് വൈദുവിനെ ഇഷ്ടമല്ലേ….അന്ന് അവൾ നിന്നെ ഇൻസൽട്ട് ചെയ്തത് കൊണ്ടാണോ..”

വിപിയുടെ കണ്ണുകൾ നിറഞ്ഞു….അവൻ വീരഭദ്രനെ നോക്കി വാടിയ പുഞ്ചിരി നൽകി കൊണ്ട് സോഫയിലേക്ക് ചാരിയിരുന്നു….

“അവൾക്ക് ഞാൻ ചേരില്ല കണ്ണാ…..അവളുടെ ഫാമിലിയൊക്കെ നല്ലതാണ്……. ഒരു കുടുംബം പോലും ഇല്ലാത്ത എന്നെ അവർ ആട്ടിയോടിക്കും….”

“അതാണോ നിന്റെ പ്രശ്നം…..”

“അതൊരു വലിയ പ്രശ്നമല്ലേ കണ്ണാ……സാരമില്ല….. ഞാനിങ്ങനെയൊക്കെ അങ്ങ് ജീവിച്ചോളാം…..വൈകണ്ട….നീ പൊയ്ക്കൊ…… അവര് വെയിറ്റ് ചെയ്യുന്നുണ്ട്…”

കൂടുതൽ സംസാരിക്കാൻ താത്പര്യമില്ലാത്തത് പോലെ വിപി എഴുന്നേറ്റു…..വീരഭദ്രൻ അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് പുറത്തേക്കിറങ്ങിപ്പോയി…….

😍😍😍😍😍😍😍😍😍😍😍😍😍😍😍😍

വൈദുവിനെ കട്ടിലിൽ കിടത്തി പുതപ്പിച്ച് കൊടുത്തിട്ട് ഗൗരി മുറിയിലേക്ക് പോയി……

ഗൗരിയെ കണ്ടപ്പോൾ ത്തന്നെ വീരഭദ്രൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു……

“ഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ…..ഇനി ആരും ശല്യത്തിന് വരില്ല…..”

ഗൗരി അവന്റെ ടീഷർട്ടിന്റെ ഇടയിൽ കൂടി അവന്റെ നെഞ്ചിൽ തലോടി…. അവനോടു കുറച്ചു കൂടി ചേർന്നിരുന്നു…..അവൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു….

“ദേവീ……”

“മ്…..”

“ഇനിയുണ്ടോ ഇതുപോലെ വട്ട് പിടിച്ച സാധനങ്ങള് വീട്ടിൽ….😃”

ഗൗരി തലയുയർത്തി അവന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കി…..

“വൈദുവിന് വട്ടൊന്നുമില്ല…….വെറുതെ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ….😡”

“ഓ….നിന്റെ വീട്ടിലുള്ളവർക്ക് മുഴുവൻ വട്ടല്ലേ…ഒരു സഞ്ചരിക്കുന്ന ജുവല്ലറിയുണ്ടല്ലോ നിന്റെ വീട്ടിൽ …..വട്ട് കൂടിയ ഇനം…😡”

ഗൗരി അവന്റെ ദേഹത്ത് നിന്ന് അടർന്നുമാറി ചാടിയെണീറ്റു…..

“ടോ……ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടുകാരെ പറയരുതെന്ന്😡😡”

“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടീ….യക്ഷീ….ഒന്നു പോടീ വെള്ളപ്പാറ്റേ…😡”

“താനിനി വാടോ…തേനേ പാലേ ചക്കരേന്ന് വിളിച്ചു….കാണിച്ചു തരാം ഞാൻ…😡”

“എന്റെ പട്ടി വരുമെടീ നിന്റെ പുറകേ😏….. ഒന്ന് പോടീ ചുള്ളിക്കൊമ്പേ…..😡”

ഗൗരി ദേഷ്യത്തിൽ തലയിണയെടുത്ത് താഴേക്ക് കിടന്നു….വീരഭദ്രൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് കട്ടിലിലും കിടന്നു….

വീരഭദ്രൻ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു…..അവളുടെ ചൂട് പറ്റിക്കിടക്കാൻ അവന് വല്ലാത്ത കൊതി തോന്നി…..

‘ശൊ…പിണങ്ങണ്ടായിരുന്നു…….ഇനിയെങ്ങെനെ ഒന്ന് മെരുക്കിയെടുക്കാനാ….ഒന്ന് വിളിച്ചു നോക്കാം..😒’

ഗൗരിയും ഉറക്കം വരാതെ തിരിഞ്ഞു കിടന്നു….

‘ചെകുത്താൻ….ഒന്ന് വിളിക്കുന്ന പോലുമില്ലല്ലോ..😒’

“ദേവീ………മോളെ…..”

“റോണീ……റോണീ……😏”

വീരഭദ്രൻ അവള് വിളിക്കുന്നത് കേട്ട് ചുറ്റും സംശയത്തോടെ നോക്കി…..

“നീ ആരെയാടീ വിളിക്കുന്നത്….ആരാടീ റോണീ…🤔”

“നേരെത്തെ പറഞ്ഞില്ലേ എന്റെ പട്ടി വരുമെന്ന്…… എന്റെ വീട്ടീലെ പട്ടിയാ റോണീ…,😎”

വീരഭദ്രന്റെ മുഖം ചുവന്നു….

“ഇനി ഞാൻ നിന്റെ പുറകേ വരില്ല……നീയിനി ഇങ്ങോട്ട് വന്ന് കാല് പിടിയ്ക്ക്😡😡”

വീരഭദ്രൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് പുതപ്പ് തലവഴി മൂടി കണ്ണടച്ചു കിടന്നു….

മുപ്പത്തിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 33

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രണ്ട് തവണ എഴുതി വച്ചിരുന്നത് എങ്ങനെയോ ഡിലീറ്റ്‌ ആയിപ്പോയി…..ആദ്യം എഴുതിയത് പോലെ രണ്ടാമത് എഴുതാൻ പറ്റിയില്ല….

ഇഷ്ടമായെങ്കിൽ രണ്ട് വാക്ക് എനിക്ക് വേണ്ടി………

Leave a Reply

Your email address will not be published. Required fields are marked *