നിന്റെ മാത്രം സ്വന്തം ഭാഗം 35

മുപ്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 34

ഭാഗം 35

കുഞ്ഞിനെ കാണാൻ എല്ലാവരും അക്ഷമരായി കാത്തു നിന്നു…..കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞിനെ നഴ്സ് പുറത്ത് കൊണ്ടു വന്നു…..ആദി കുഞ്ഞിനെ ഏറ്റുവാങ്ങി…. അവന്റെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞിരുന്നു……..ഇളം പിങ്ക് നിറത്തിലുള്ള സുന്ദരനായ ഒരു ആൺകുട്ടി…….അവൻ കുഞ്ഞിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചപ്പോൾ അവൻ ഒന്നനങ്ങി….എല്ലാവരും കണ്ട ശേഷം കുഞ്ഞിനെ അകത്തേക്ക് കൊണ്ട്‌ പോയി………….

“മനുവേട്ടാ… നമുക്കു പെൺകുട്ടി മതി കേട്ടോ…. ”

അച്ചു അവന്റെ കാതിൽ സ്വകാര്യമായി പറഞ്ഞപ്പോൾ മനു ഞെട്ടി അവളെ നോക്കി…..അവൻ നോക്കുന്നത് കണ്ട് അവൾ പുരികമുയർത്തി എന്താണ് എന്ന അർത്ഥത്തിൽ അവനെ നോക്കി……

‘എനിക്ക് തോന്നിയതാണോ…..അവൾ കുഞ്ഞിന്റെ കാര്യമല്ലേ പറഞ്ഞത്. ആണോ……..ഞാനത് മറന്നോയെന്ന് പരീക്ഷിക്കാനാണെങ്കിലോ…..അറിയാത്ത ഭാവത്തിൽ നിൽക്കാം…’

മനസ്സിൽ പറഞ്ഞുകൊണ്ട് മനു മുഖം ഗൗരവത്തിലാക്കി അവളെ നോക്കി ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു…കുഞ്ഞിന്റെ കാര്യം പറഞ്ഞിട്ടും അവന്റെ മുഖത്ത് സന്തോഷം കാണാത്തതുകൊണ്ട് അച്ചുവിന്റെ മുഖം മങ്ങി……രാത്രി ദെച്ചുവിന്റെ അമ്മയും കൗസല്യയും അവിടെ നിന്നു….ദേവകി വർഷയും വീട്ടിലേക്ക് പോകാനൊരുങ്ങി….. ആദിയ്ക്ക് ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ നിൽക്കാൻ മടിയായതുകൊണ്ട് അവൻ മനുവിനെയും പിടിച്ചു നിർത്തി……ഡോക്ടർ ആദിയുടെ ഫ്രെണ്ടായതു കൊണ്ട് അവർക്ക് കിടക്കാൻ റൂം റെഡിയാക്കി കൊടുത്തിരുന്നു…..മനു അവിടെ നിൽക്കുന്നതെന്നറിഞ്ഞപ്പോൾ അച്ചുവിന് വിഷമമായി…..ശേഖരനും ദേവകിയും വർഷയും പോകാനൊരുങ്ങി…..

“അച്ചൂ നീ വരുന്നില്ലേ….നിങ്ങളെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വേണം എനിക്ക് തിരികെ വരാൻ……. ”

അക്കു പറയുന്നത് കേട്ട് അവൾ പ്രതീക്ഷയോടെ മനുവിനെ നോക്കി….. അവൻ ഇതൊന്നും ശ്രദ്ധിക്കാതെ ആദിയോട് വർത്താനം പറഞ്ഞ് നിൽക്കുന്നത് കണ്ട് അവൾക്ക് നിരാശ തോന്നി…

“മനുവേട്ടാ….. ഞാൻ പൊക്കോട്ടെ……. ”

“ശരി…..ഞാൻ നാളെ രാവിലെ വരാം….. “മനു പറഞ്ഞത് കേട്ട് അച്ചു ആകെ വിഷമത്തിലായി……

മനുവേട്ടൻ എന്താ എന്റെ കൂടെ വരാത്തത്…..ഇന്ന് എല്ലാം പറഞ്ഞ് മാപ്പ് ചോദിക്കണമെന്ന് വിചാരിച്ചതാണ്…..’

അച്ചു വിഷമത്തോടെ അവരുടെ കൂടെ പുറത്തേക്ക് നടന്നു…

‘ഈ പെണ്ണൊന്ന് നിർബന്ധിച്ചത് പോലുമില്ലല്ലോ വരാൻ…..രാത്രി ഞാൻ അടുത്ത് കിടക്കുമ്പോൾ പേടി കാണും…..ശൊ….ഈ ആദിയേട്ടന്റെ കാര്യം…… ഇവിടെ നിൽക്കണമെന്ന് വാശി പിടിച്ചതു കൊണ്ടാ….ഇല്ലെങ്കിൽ വീട്ടിലേക്ക് പോകായിരുന്നു…..’

മനു അച്ചു പോകുന്നത് നിരാശയോടെ നോക്കി നിന്നു……

…..അക്കു അവരെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി…..വർഷ ഒറ്റയ്ക്കായതു കൊണ്ട് അച്ചു വർഷയുടെ റൂമിലാണ് കിടന്നത്……അല്ലെങ്കിലും മനു ഇല്ലാതെ അവൾക്ക് ഒറ്റയ്ക്ക് മുറിയിൽ കിടക്കാൻ കഴിയില്ലായിരുന്നു…..

“അച്ചൂ…..നീയും മനുവേട്ടനും തമ്മിൽ എന്തെങ്കിലും വിഷയമുണ്ടോ….. “വർഷ ചോദിച്ചത് കേട്ട് അച്ചു ഞെട്ടി അവളെ നോക്കി……. ”

“ഒന്നുമില്ല….. മനുവേട്ടന് എന്തോ വിഷമം ഉണ്ടെന്ന് തോന്നിയെനിക്ക് …പഴയ സന്തോഷംഇല്ലാത്ത പോലെ….. ”

അച്ചുവിന് വേദന തോന്നി…..മനു അവളുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായി…..

“ഒന്നുമില്ല വർഷേ…..മനുവേട്ടന് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം തോന്നി….. പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് ഞാൻ പറഞ്ഞു…ചിലപ്പോൾ അതായിരിക്കും….. ”

അച്ചു പറഞ്ഞത് കേട്ട് വർഷ അവളെ ദേഷ്യത്തോടെ നോക്കി…… “നിനക്കെന്താടീ…..വട്ടുണ്ടോ……പാവം..വെറുതെയല്ല വിഷമിച്ചു നടക്കുന്നത്…..എപ്പോൾപുറത്ത് പോയാലും എനിക്കും ദെച്ചുചേച്ചിക്കും എന്തെങ്കിലും വാങ്ങാതെ തിരിച്ചു വരില്ല…..ഞങ്ങളെ ഇത്രയേറെ കെയറ് ചെയ്യുന്നുണ്ടെങ്കിൽ നീ ഗർഭിണിയായാൽ മനുവേട്ടൻ നിന്നെ എങ്ങനെ നോക്കുമെന്ന് നീ ആലോചിച്ചു നോക്ക് അച്ചൂ….. ”

അച്ചു മിണ്ടാതെ തല കുനിച്ചിരുന്നു……

“അതിന് എനിക്കിപ്പോൾ ആഗ്രഹമുണ്ട്.. ഒരു കുഞ്ഞ് വേണമെന്ന്….. പക്ഷെ…. മനുവേട്ടൻ ആഗ്രഹം ഉപേക്ഷിച്ചെന്ന് തോന്നുന്നു…… ”

“നീ മനുവേട്ടനോട് പറയ് ”

“അതിനല്ലേ…ഹോസ്റ്റലിൽ പ്രശ്നമാണെന്ന് കള്ളം പറഞ്ഞ് ഞാനിങ്ങ് പോന്നെ…അപ്പോൾ മനുവേട്ടൻ ഹോസ്പിറ്റലിൽ….. ”

വർഷ അതുകേട്ട് പൊട്ടിച്ചിരിച്ചു…… അച്ചു അവളെ മുഖം കൂർപ്പിച്ചു നോക്കി……

“നീ ചിരിക്കെടീ……മനുവേട്ടനെ കാണാനും ആ നെഞ്ചിന്റെ ചൂട് പറ്റിക്കിടക്കാനും ആഗ്രഹിച്ച് ഓടി വന്നിട്ട് ആ മനുഷ്യൻ അവിടെ നിൽക്കുന്ന വിഷമത്തിലാ ഞാനിരിക്കുന്നത്….. ”

“സാരമില്ല ചക്കരേ….നീ നാളെ വരുമ്പോൾ എല്ലാം പറഞ്ഞ് സെറ്റാക്ക്….. ”

വർഷ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…..അച്ചു അവളുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു….

“അതിന് എന്റെ ചേട്ടൻമാര് സമ്മതിക്കണ്ടെ…..മൂന്നുപേരും മനുവേട്ടന്റെ അടുത്ത് നിന്ന് മാറില്ല……ഇന്ന് തന്നെ കണ്ടില്ലേ……അവര് നാല് പേരും അവിടെയാ കിടക്കുന്നത്….ഇനി ദെച്ചു ചേച്ചി ഡിസ്ചാർജായി പോകുന്നത് വരെ മനുവേട്ടനെ കാണാൻ കൂടി എനിക്ക് കിട്ടില്ല….. ”

അച്ചു നിരാശയോടെ പറഞ്ഞു…………

. “നീ വിഷമിക്കണ്ടെടീ നമുക്കു വഴിയുണ്ടാക്കാം….. ”

വർഷ അവളെ ആശ്വസിപ്പിച്ചു….

“എന്തു വഴി …….. ”

“അത്….അത്……അച്ചൂ…..എനിക്ക് എന്തോ പോലെ തോന്നുന്നു…. ”

അവളുടെ മുഖഭാവം മാറിയതു കണ്ട് അച്ചു പേടിയോടെ അവളെ പിടിച്ചു ചാരിയിരുത്തി…..

“എന്താടീ….വേദന തോന്നുന്നുണ്ടോ….ഞാൻ അച്ഛനെ വിളിക്കട്ടെ…….”

“എനിക്ക്……ബാക്ക്പെയിൻ തോന്നുന്നു…..അടിവയറ്റിൽ എന്തോ കൊളുത്തി പിടിക്കുന്ന പോലെ……. ”

വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..വേദന കൊണ്ട് ചുണ്ടുകൾ കടിച്ചമർത്തി ..വയറിൽ കൈ അമർത്തി വച്ച് അവൾ ശ്വാസം വലിച്ചു വിട്ടു……ഒരു കൈ കൊണ്ട് അച്ചുവിന്റെ കൈകളിൽ ബലമായി പിടിച്ചിരുന്നു….അവൾക്ക് പ്രസവവേദന തുടങ്ങിയെന്ന് അച്ചുവിന് മനസ്സിലായി….. വർഷയുടെ കൈകൾ അടർത്തി മാറ്റി അവൾ പുറത്തേക്കോടി……അക്കു ടെൻഷനോടെ ലേബർ റൂമിന്റെ മുന്നിൽ നിന്നു……വർഷയെ അകത്തേക്ക് കൊണ്ടു പോയിട്ട് കുറച്ചു സമയമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല……

“അക്കൂ…നീ ഇവിടെ വന്നിരിക്ക്……എത്ര നേരമായി അങ്ങനെ നിൽക്കുന്നു……. ”

മനു അവനെ ബലമായി പിടിച്ച് കസേരയിലിരുത്തി…..

“മനൂ…..എന്റെ വർഷ…… ”

അവന്റെ ശബ്ദത്തിൽ അവൻ അനുഭവിക്കുന്ന വേദന മുഴുവനും ഉണ്ടായിരുന്നു……

“ഇല്ലെടാ…..ഒന്നും വരില്ല…. നീ വിഷമിക്കാതെ…..” ”

മനു പറഞ്ഞത് കേട്ട് അക്കു അവന്റെ തോളിലേക്ക് തല വച്ച് ചാഞ്ഞിരുന്നു….അച്ചുവിന്റെ മനസ്സിൽ വേദനിച്ച് കരയുന്ന വർഷയുടെ മുഖം ഓർമ വന്നു…..ആധിയോടെ ഇരിക്കുന്ന അക്കുവിനെ അവൾ നോക്കി നിന്നു…….അവൾ അകത്ത് അനുഭവിക്കുന്ന അതേ വേദന അക്കുവും അനുഭവിക്കുന്നത്പോലെ അവൾക്ക് തോന്നി……കുഞ്ഞിന് വേണ്ടി തന്നോട് വാശി പിടിച്ചു നിന്ന മനുവിന്റെ മുഖം ഓർമ വന്നപ്പോൾ അവളുടെ ഹൃദയം വിങ്ങി…..നേരം പുലരുവോളം എല്ലാവരും ലേബർ റൂമിന്റെ മുന്നിൽ തന്നെ നിന്നു……

“വർഷ പ്രസവിച്ചു…..ആൺകുട്ടിയാണ്…… “.

..പുറത്ത് വന്ന് നഴ്സ് പറഞ്ഞത് കേട്ട് അക്കു ചാടിയെണീറ്റു……നഴ്സിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു…..

“എന്റെ വർഷയ്ക്ക് ……. “അക്കു ആകുലതയോടെ ചോദിച്ചു…..

“കുഴപ്പമൊന്നുമില്ല…..അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു……. ”

നഴ്സ് പറഞ്ഞത് കേട്ട്എല്ലാവരും ആശ്വസിച്ചു……ഉച്ചയായപ്പോൾ ആണ് വർഷയെ റൂമിലേക്ക്‌ മാറ്റിയത്….ദെച്ചുവും വർഷയും അടുത്ത മുറികളിലായിരുന്നു…..സുഖമായുറങ്ങുന്ന കുഞ്ഞിനെ വാത്സല്യത്തോടെ അച്ചു നോക്കി നിന്നു…..അവന്റെ കുഞ്ഞ് വിരലുകളിൽ അവൾ തൊട്ട് നോക്കി…..

“എന്തു സോഫ്റ്റാ ഇവന്റെ കൈ…..എന്തു ക്യൂട്ടാ ഇവനെ കാണാൻ….. ”

അച്ചു കൗതുകത്തോടെ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു…..കുറച്ചു ദൂരെ മാറി നിൽക്കുന്ന മനുവിനെ അവൾ അടുത്തേക്ക് വിളിച്ചു……മനു കസേര നീക്കിയിട്ട് അച്ചുവിന്റെ അടുത്തായിരുന്നു…..അച്ചു കുഞ്ഞിനെ എടുത്ത് മനുവിന്റെ കൈകളിൽ വച്ച് കൊടുത്തു…..മനുവിന് ഒരുപാട് സന്തോഷം തോന്നി….അവൻ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു….. അവന്റെ കൈവിരലുകളിൽ തലോടി നോക്കി……

“അതേയ്…ഒരാളെയും കൂടി തരാം കേട്ടോ…… ”

ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കിയപ്പോൾ വാതിൽക്കൽ കുഞ്ഞുമായി നിൽക്കുന്ന ആദിയെയാണ് കണ്ടത്……… ആദി കുഞ്ഞിനെ മനുവിന്റെ കൈയിൽ ഒരു സൈഡിലായി വച്ച് കൊടുത്തു……മനു ചിരിച്ചു കൊണ്ട് അച്ചുവിനെ നോക്കി…..അച്ചുവിനും ഒരുപാട് സന്തോഷം തോന്നി…….ഡിസ്ചാർജായപ്പോൾ ദെച്ചുവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി……വർഷയെ തറവാട്ടിലേക്കും കൊണ്ടു വന്നു……..കുഞ്ഞിന്റെ ചുമതല മനുവും അച്ചുവും ഏറ്റെടുത്തു… പാല് കൊടുക്കാൻ മാത്രമാണ് കുഞ്ഞിനെ വർഷയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത്…….

“അച്ചൂ….എന്തായി നിന്റെ കാര്യം…. പറഞ്ഞോ മനുവേട്ടനോട്…. ”

വർഷ ചോദിക്കുന്നത് കേട്ട് അച്ചു അവളെ ദേഷ്യത്തിൽ നോക്കി……

“മനുവേട്ടനെ എനിക്ക് തനിച്ചൊന്ന് കിട്ടിയിട്ട് എത്ര ദിവസമായെന്ന് അറിയോ…അക്കു ചേട്ടൻ നിന്നെയാണോ മനുവേട്ടനെയാണോ കല്യാണം കഴിച്ചത്….ഏത് നേരം നോക്കിയാലും മനുവേട്ടന്റെ പുറകേ കാണും….പഴയ വീട്ടിൽ പോയി നിൽക്കാമെന്ന് വച്ചാൽ അവിടെ വാസുവേട്ടനും സുമതിചേച്ചിയുമുണ്ട്…… ”

അവൾ നിരാശയോടെയും ദേഷ്യത്തോടെയും പറഞ്ഞു……

“കുശുമ്പ് ഒട്ടുമില്ലല്ലോ പെണ്ണിന്……..അക്കുച്ചേട്ടന്മനുവേട്ടനെന്ന് പറഞ്ഞാൽ ജീവനാ……അതാ ഇങ്ങനെ പുറകേ നടക്കുന്നത്……. ”

“അതേയ്… എന്റെ ഭർത്താവിനെ സ്നേഹിക്കാൻ ഞാനുണ്ട്…… വേറെയാരും വേണ്ട…… “അച്ചു കെറുവോടെ പറഞ്ഞു….

“കുശുമ്പിപ്പെണ്ണെ…….. ”

വർഷ വിളിച്ചത് കേട്ട് അവൾ പരിഭവിച്ച് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി…….വൈകുന്നേരം മുതൽ അച്ചുവിനെ തിരക്കി നടക്കുവാണ് മനു…..

‘ഈ പെണ്ണ് എവിടെപ്പോയി….. താഴെയുമില്ലല്ലോ….വർഷയുടെ മുറിയിലും ഇല്ല…..ഇത്രയും ദിവസം അവധിയുണ്ടായിട്ട് ഒന്ന് തനിച്ച് കിട്ടിയില്ല ഇതുവരെ…… രാത്രി മനപൂർവമാണ് അടുത്ത് നിന്ന് മാറി നിൽക്കുന്നത്…..അവൾക്ക് വിശ്വാസമില്ലെന്ന് പറഞ്ഞത് മുതൽ ഒന്ന് തൊടാൻ പോലും പേടിയാണ്……..എന്നാലും അവൾ അടുത്തില്ലാതിരിക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടലാണ്…….’

മനു ആലോചിച്ചു കൊണ്ട് ഹാളിലെ സോഫയിൽ വന്നിരുന്നു……

“എന്താ മനൂ….മുഖം വാടിയിരിക്കുന്നല്ലോ…. ”

ശേഖരൻ ചോദിച്ചു കൊണ്ട് അവന്റെ അടുത്തായി വന്നിരുന്നു…..

“ഒന്നുമില്ല അച്ഛാ…ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നതാ….. ”

മനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു……

“അച്ചുവിനെ കണ്ടില്ലല്ലോ…എങ്ങോട്ട് പോയി…അല്ലെങ്കിൽ ചായ കുടിക്കാൻ വന്ന് വിളിക്കുന്നതാണല്ലോ…… ” ശേഖരൻ സംശയത്തോടെ ചോദിച്ചു…..

“ഞാനും അച്ചുവിനെ നോക്കി താഴേക്ക് വന്നതാ……കണ്ടില്ല…. ” മനു പറയുന്നത് കേട്ട് കൊണ്ടാണ് അക്കു താഴേക്ക് വന്നത്…….

“അച്ചു ഒരിടത്ത് പോയതാ മനൂ….നിന്നോട് പറയാൻ പറഞ്ഞു…. നിന്നെ കൃത്യം ഏഴ് മണിക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടാ പോയത്……. ”

അക്കു പറഞ്ഞത് കേട്ട് ശേഖരനും മനുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി……

“അതെന്താ മനുവിനോട് പറഞ്ഞിട്ട് പോകാത്തത്അവളിങ്ങ് വരട്ടെ….ഈയിടെയായി കുറച്ചു കുറുമ്പ് കൂടുന്നുണ്ട് പെണ്ണിന്……. ”

ശേഖരൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു പോയി……അക്കു മനുവിനടുത്തായി വന്നിരുന്നു……. അവന്റെ കാറിന്റെ കീ മനുവിന്റെ നേർക്ക് നീട്ടി….

“അച്ചു നിന്റെ കാറും കൊണ്ടാ പോയത്…നീ എന്റെ കാറെടുത്തോ……. ”

“എവിടെ പോകാൻ….. അച്ചു എങ്ങോട്ടാ പോയത്…..ഇങ്ങോട്ട് വരില്ലേ…… ” അവൻ സംശയത്തോടെ ചോദിച്ചു…..

“എനിക്കറിയില്ല… മനൂ…..ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല….. “‘

‘എന്നാലും ഇവളിത് എവിടെപ്പോയി….ഏഴ് മണിയാകുമ്പോൾ വിളിക്കുമല്ലോ….വിളിക്കട്ടെ….’അക്കു എഴുന്നേറ്റു പോയിട്ടും മനു സോഫയിൽ തന്നെയിരുന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ ശിവാനി അവിടേക്ക് വന്നു…… “നീയെന്താ..ഈ രാത്രി വന്നത്….എന്തെങ്കിലും വിശേഷമുണ്ടോ… “മനു കപടദേഷ്യത്തിൽ അവളോട് ചോദിച്ചു…….

“അതേയ്….വാലന്റൈൻസ് ഡേയായിട്ട് എന്റെ ചെക്കനെ പിടിച്ചു ഓഫീസിൽ ഇന്ന് മുഴുവനും ഇരുത്തിയിട്ട് സാറ് വീട്ടിൽ ഇരുന്ന് റസ്റ്റ് എടുക്കുവാ അല്ലേ….. ”

അവൾ മനുവിന്റെ ദേഹത്ത് ഇടിച്ചു കൊണ്ട് ചോദിച്ചു…. ”

ടീ പെണ്ണെ വേദനിച്ചു…..അവനോടു ഞാൻ പറഞ്ഞില്ല ഇന്ന് ഓഫീസിൽ പോകാൻ്‌….മുകളിലുണ്ട് പോയി കണ്ടോ…… “മനു കൈ തടവിക്കൊണ്ട് പറഞ്ഞു…… ”

“എന്റെ ചക്കരയേട്ടൻ….. “പറഞ്ഞുകൊണ്ട് മനുവിന്റെ താടിയിൽ പിടിച്ചു വലിച്ച് അവൾ മുകളിലേക്ക് ഓടി….

“ഇങ്ങനൊരു സാധനം.. “മുകളിലേക്ക് ഓടുന്ന ശിവാനിയെ കണ്ട് അവന് ചിരി വന്നു…..ശിവാനി ചെന്നപ്പോൾ ആദർശ് മൊബൈലും നോക്കി കിടക്കുന്നു…. അവളെ കണ്ടതും അവൻ അദ്ഭുതത്തിൽ എഴുന്നേറ്റിരുന്നു…….

“നീ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ വരുമെന്ന്….എങ്ങനെ വന്നു…… ”

ശിവാനി അവന്റെ അടുത്ത് വന്നിരുന്നു……

“അച്ഛൻ കൊണ്ടാക്കി……വിളിക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്……..എന്റെ ഗിഫ്റ്റ് താ…..എനിക്ക് പെട്ടെന്ന് പോണം…… ”

“ഗിഫ്റ്റോ……എന്തിന്….. “അവൻ ഗൗരവത്തിൽ ചോദിച്ചത് കേട്ട് അവളുടെ മുഖം വാടി…..

“കഷ്ടമുണ്ട്…. വാലന്റൈൻസ്ഡേ ആയതുകൊണ്ടാ കഷ്ടപ്പെട്ട് വന്നത്…..അല്ലെങ്കിലും ആദർശിന് എന്നോടു ഒരു സ്നേഹവുമില്ല……. “അവൾ പരിഭവത്തോടെ കുറച്ചു നീങ്ങിയിരുന്നു……..

“എന്റെ കാന്താരി പിണങ്ങിയോ…..നിനക്ക് ഗിഫ്റ്റല്ലേ വേണ്ടത്…..ഞാനെടുക്കാം….. “അവൻ പറഞ്ഞുകൊണ്ട് എഴുന്നേറ്റു ബാഗിൽ നിന്ന് ഒരു ഡയറിമിൽക്ക് പുറത്തെടുത്തു…..

ഡയറിമിൽക്ക് കണ്ടതും അവളുടെ മുഖം വാടി..

“,ഇതാണോ ഗിഫ്റ്റ്…. ” “എന്താ നിനക്ക് ഇഷ്ടപ്പെട്ടില്ലേ… ”

“മ്……താ…… ” അവൾ അലസമായി കൈനീട്ടി ചോദിച്ചു…..

അവൻ ചിരിച്ചു കൊണ്ട് അത് പൊട്ടിച്ച് ഒരു പീസ് എടുത്ത് അവന്റെ വായിലേക്കിട്ടു……

“എനിക്ക് തരാനെടുത്തിട്ട് തന്നെ തിന്നുന്നോ….ദ്രോഹി… “പരിഭവത്തോടെ പറഞ്ഞു കൊണ്ട് അവൾ അവനെ ഇടിയ്ക്കാൻ തുടങ്ങി…….

പെട്ടെന്ന് ആദർശ് അവളെ ബലമായി പിടിച്ചു തന്റെ മുഖത്തേക്ക് അടുപ്പിച്ചു… അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി…….പ്രതീക്ഷിക്കാത്ത അവന്റെ നീക്കത്തിൽ അവൾ കണ്ണ് മിഴിച്ചെങ്കിലും പതിയെ ആ ചുംബനത്തിൽ അവളും അലിഞ്ഞ് ചേർന്നു….ഡയറിമിൽക്കിന്റെ മധുരം അവളുടെ വായിലേക്ക് പകർന്നു…..കണ്ണുകൾ കൂമ്പിയടഞ്ഞു…. കൈകൾ അവന്റെ പുറത്ത് അള്ളിപ്പിടിച്ചു…..മിഠായിയുടെ മധുരം അവർ ഒരുമിച്ച് നുകർന്നു….ഡയറിമിൽക്ക് വായിൽ തീരുന്നത് വരെ ചുംബിച്ചു…..ചുണ്ടുകൾ തമ്മിൽ വേർപെട്ടപ്പോൾ നാണംകൊണ്ട് ശിവാനിയുടെ മുഖം താഴ്ന്നു…..ചുണ്ടുകൾ തുടച്ച് കുസൃതിയോടെ തന്നെ നോക്കി ചിരിക്കുന്ന ആദർശിനെ കണ്ട് അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു….എന്തോ ഓർത്ത പോലെ തിരിഞ്ഞു ആദർശിന്റെ അടുത്തേക്ക് വന്നു.. കട്ടിലിൽ വച്ചിരുന്ന ഡയറിമിൽക്ക് എടുത്ത് ഒരു പീസ് അവളുടെ വായിലേക്കിട്ടു……..

“ഇനി എന്റെ ഗിഫ്റ്റ് വേണ്ടെ……. “അവൾ നാണത്തോടെ പറഞ്ഞു…അവളുടെ ചുവന്നു തുടുത്ത അധരങ്ങളിലേക്ക് നോക്കി പ്രണയത്തോടെ അവൻ വീണ്ടും അവളെ തന്റെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു…….

ഏഴ് മണിയായപ്പോൾ മനുവിന്റെ ഫോണിൽ അച്ചുവിന്റെ മെസേജ് വന്നു……’ഞാൻ നമ്മുടെ പുതിയ വീട്ടിലുണ്ട്…..അക്കു ചേട്ടന്റെ കാറുമെടുത്ത് പെട്ടെന്ന് വരണം……ഞാൻ കാത്തിരിക്കും……..

നിന്റെ മാത്രം സ്വന്തം അച്ചു….’

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 36

Leave a Reply

Your email address will not be published. Required fields are marked *