ആർദ്രം…

രചന: Thaara

പൊന്നു പൊന്നു ഈ പെണ്ണ് എവിടെയാ .എന്തിനാ ഏടത്തി ഇങ്ങനെ കിടന്ന് വിളിക്കുന്നേ രാവിലെ തന്നെ .ഉഷേ നീ പൊന്നുവിനെ കണ്ടോ .അവൾ ക്ഷേത്രത്തിലേക്ക് പോയല്ലോ ഏടത്തി .എന്നോടു പറഞ്ഞിട്ടാ പോയേ ഏടത്തിയോട് പറയാൻ .

കൃഷ്ണേട്ടൻ വരുന്നതിനു മുന്നേ ഇങ്ങ് എത്തിയാൽ മതിയായിരുന്നു .എന്തിനാ ഏടത്തി പേടിക്കുന്നേ അവൾ ഇങ്ങെത്തിക്കോളും അതിനു മുന്നേ .

രണ്ട് വർഷങ്ങൾക്കിപ്പുറം തന്റെ നാടിനു വന്ന മാറ്റം പൊന്നു തന്നിലേക്ക് ചേർത്തു വയക്കുക ആയിരുന്നു. ഒരു പാടു മാറിപ്പോയി നാട് പക്ഷേ മാറ്റം തൊട്ടു തീണ്ടാത്തത് തന്നെ മാത്രം എന്ന് ചിന്തിച്ചു നടക്കവേ ആയിരുന്നു ആ ശബ്ദം അവളെ തേടി എത്തിയത് .

ആഹാ ആരിത് പൊന്നുവോ കാണാനേയില്ലല്ലോ മോളേ നിന്നെ എപ്പോൾ എത്തി . ഞാൻ ഇന്നലെ എത്തി ഉണ്ണിമാമേ .കണ്ണേട്ടൻ ഇല്ലേ അവിടെ . ഇല്ല മോളേ അവനൊരു ഇൻറർവ്യൂവിന് പോയി ചെന്നൈയിലേക്ക് .മോള് ക്ഷേത്രത്തിലേക്കല്ലേ പോയിട്ട് വരു നട അടക്കുന്നതിനു മുന്നേ

കൃഷ്ണാ ഇനിയും എന്നെ പരീക്ഷിക്കരുതേ എന്റെ വേദന മാറ്റി തരാൻ നിനക്ക് മാത്രമേ കഴിയു .ഞാനെന്തു തെറ്റാ വിനു ഏട്ടനോട് ചെയ്തേ ആദ്യമേ എന്റെ കുടുംബത്തെയും എന്നെയും കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അനുവദിച്ചില്ല മനസ്സറിഞ്ഞ് സ്നേഹിച്ചതോ .അതോ ആലിത്തറയിലെ കൃഷ്ണന്റെയും ദേവകിയുടേയും മകളായി ജനിച്ചതോ .ആദ്യമേ എന്റെ കുടുംബത്തെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അനുവദിച്ചില്ല .വിനു ഏട്ടൻ മനസിലെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ പറയാൻ ഒരുങ്ങിയതാ ഞാൻ ആരാന്ന് .പക്ഷേ എന്നെ യാ സ്നേഹിച്ചേ എന്റെ കുടുംബത്തെ അല്ല എന്ന് പറഞ്ഞ ആളാ ഇന്ന് എന്നോട് മിണ്ടുകയോ കാണുകയോ ചെയ്തിട്ടില്ല .

അച്ഛന്റെ പെങ്ങളുടെ മകനാണെന്ന് അറിഞ്ഞിരുന്നില്ല പ്രണയിച്ചു നടന്ന നാളുകളിൽ .കോളേജിൽ വച്ച് കണ്ട നാൾ മുതൽ മനസ്സിൽ കയറികൂടിയതാ .ഇടക്ക് എപ്പോഴോ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി സീനിയേഴ്സിനോട് നല്ല കൂട്ടായി നടന്നിരുന്ന സമയം .മിണ്ടിയും പറഞ്ഞും നല്ല കൂട്ടുകാരായി അതിൽ നിന്നും പ്രണയത്തിലേക്കും .അച്ഛൻ കൂടപ്പിറപ്പിനെപ്പോലെ കൊണ്ടു നടന്ന പ്രിയ സുഹൃത്തിനൊപ്പം പെങ്ങൾ ഒളിച്ചോടിപ്പോയി എന്നറിഞ്ഞ നിമിഷം ആ ബന്ധം വേണ്ടാന്നു വച്ചതാ .അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് .അതറിഞ്ഞപ്പോൾ നഷ്ടമായത് എന്റെ പ്രണയവും സന്തോഷവും.

പൊന്നു എന്താ കുട്ടി ആലോചിച്ചു നിൽക്കുന്നെ തിരുമേനിയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത് .എന്ന് എത്തി കുട്ടി സുഖമാണോ . അതെ തിരുമേനി സുഖം .ഇന്നലെ വൈകിട്ട് എത്തി . മനസിൽ നല്ല ആഴത്തിൽ സങ്കടക്കടൽ ഇരുമ്പുന്നുണ്ടല്ലോ കുട്ടി മുഖം അത് വിളിച്ചോതുന്നുണ്ട് .ഭഗവാനെ മനസറിഞ്ഞ് വിളിച്ചോളു എല്ലാം ശരിയാകും .പ്രസാദം നൽകവേ തിരുമേനി പറഞ്ഞു . ശെരി തിരുമേനി ഞാൻ പോട്ടെ അച്ഛൻ എത്താറിയിട്ടുണ്ട് . എന്നാൽ അങ്ങനെ ആകട്ടെ കുഞ്ഞേ .

“കളി ചിരിയായി കടന്നു വന്നൊരാ വഴികളൊക്കെയും നിന്നോർമ്മയിൽ നീറി നീറി പിന്നിടുന്നു ഞാൻ ഇനിയും എത്തിപ്പിടിക്കാനാകാതെ നീ അന്നിടുമ്പോൾ നീയാം പ്രണയം ചുട്ടുപൊള്ളിച്ചുടുന്നെൻ മനമാകെയും ”

പൊന്നു വീടെത്തുമ്പോൾ അമ്മയും ചെറിയമ്മയും ഉമ്മറത്തു തന്നെ പൊന്നുവിനെ കാത്ത് നിൽപ്പുണ്ടായിരുന്നു’ അമ്മേ എന്താ ഉമ്മറത്തു നിൽക്കുന്നേ അച്ഛൻ എത്തിയോ

പൊന്നുമോളേ അച്ഛന്റെ കുട്ടി എവിടെ പോയതാ അച്ഛാ —- അച്ഛൻ എപ്പോൾ എത്തി .ഞാൻ ക്ഷേത്രത്തിൽ പോയതാ അച്ഛാ . അച്ഛൻ ഇപ്പോൾ എത്തിയേയുള്ളു .ന്റെ മോൾ പോയി റെഡിയാകു .ഇന്നൊരു കൂട്ടർ വരുന്നുണ്ട് മോളെ കാണാൻ . അച്ഛാ അത് —- ഞാൻ —– പൊന്നു നീ ഒന്നും പറയണ്ട അച്ഛന്റെ മോൾ ഇപ്പോൾ അച്ഛൻ പറയുന്നത് അനുസരിക്ക് ഒരു ശാസനയോടെ അയാൾ അത് പറയുമ്പോൾ അനുസരണയുള്ള കുട്ടിയായി നിറഞ്ഞു വന്ന കണ്ണ് അയാൾ കാണാതിരിക്കാൻ പാടുപെട്ട് അവിടെ നിന്നും മുറിയിലേക്ക് പോയി

നെഞ്ചു പൊട്ടുന്ന വേദനയുമായി പൊന്നു വേറെ ഒരു ലോകത്തായിരുന്നു ആ സമയം

” നീയാം പ്രണയം എന്നിൽ നിന്ന് അകന്നിടാത്ത നാൾ വരെ മുറ്റത്തെ പിച്ചകം ആർക്കോ വേണ്ടി കൊഴിച്ചിടും പൂവുപോൽ എൻ പ്രാണനു വേണ്ടി ഈ മിഴികളും കണ്ണുനീർ തൂകിടും ”

പൊന്നു മോളെ പൊന്നു ചെറിയമ്മയുടെ വിളിയാണ് പൊന്നുവിനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തിച്ചേ .മോളെ കരയാതെ പോയി മുഖം കഴുകി ഒരുങ്ങി വായോ അവരെത്തി ഏടത്തി ചായ എടുത്തു വച്ചിട്ടുണ്ട് അതൊന്ന് അവർക്ക് കൊണ്ടുപോയി കൊടുക്ക് മോളെ നിന്റെ അച്ഛനെ ദേഷ്യം പിടിപ്പിക്കാണ്ട്. എന്ത് കോല മാ കുട്ടി ഇത് .

ചെറിയമ്മ പൊയ്ക്കോളു ഞാനെത്തിക്കോളാം .കരഞ്ഞു കലങ്ങിയ മുഖവും കഴുകി വേദനയാൽ പിടയുന്ന മനസുമായി പുഞ്ചിരിയുടെ മുഖം മൂടിയും എടുത്തണിഞ്ഞ് പൊന്നു ചായയുമായി ഉമ്മറത്തേക്കെത്തി .തനിക്ക് പ്രിയപ്പെട്ടത് തന്റെ അടുത്തുള്ള പോലെ അവളുടെ മനം വെമ്പൽ കൊണ്ടു .ഇതെന്താ ഇങ്ങനെ എന്ന ചിന്തയിൽ നിൽക്കവേ. അത് വെറും തോന്നലാണെന്ന് മനസ്സിലാക്കാൻ അച്ഛന്റെ ആ വാക്കുകൾ മതിയായിരുന്നു .മോളെ പൊന്നു ഇതാ ചെറുക്കൻ ചായ അങ്ങോട്ടു കൊടുക്ക് .

ചായ കൊടുക്കവേ ചെറുക്കൻ അവളുടെ കയ്യിൽ ചെറുതായൊന്നു തൊട്ടു .ഞെട്ടലോടെ പൊന്നു ചെറുക്കന്റെ മുഖത്ത് നോക്കവേ ശരംകണക്കെ അവൾ തറഞ്ഞു നിന്നു പോയി .അവളുടെ ചുണ്ടുകൾ മന്ത്രിച്ചു അശോ കേട്ടൻ .അതെ തന്റെയും വിനു ഏട്ടൻറെയും പ്രണയത്തിന് എല്ലാ സപ്പോർട്ടുമായി നടന്നവൻ ഇന്ന് തന്നെ കല്യാണം കഴിക്കാൻ തയ്യാറായി വന്നിരിക്കുന്നു. ദൈവമേ എന്ത് പരീക്ഷണമാണിത് .കഴിയില്ല എനിക്ക് ഒരിക്കൽ പോലും വിനു ഏട്ടന്റെ സ്ഥാനത്ത് അപ്പോ കേ അശോകേട്ടനെ കാണാൻ .പരീക്ഷണങ്ങൾക്ക് അവസാനമില്ലേ ഈശ്വരാ .ഒരിക്കൽ പോലും ഇങ്ങനെ ഒന്ന് ചിന്തിച്ചിട്ട് കൂടി ഇല്ല ഞാൻ

എല്ലാം പിന്നെ പെട്ടന്നായിരുന്നു നിശ്ചയമോ മോതിരം മാറലോ ഒന്നും ഇല്ലാതെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ പൊന്നുവിന്റെ കഴുത്തിൽ അശോകൻ താലിചാർത്തി .ചത്ത മനസുമായി ഒന്നിലും പ്രതികരിക്കാനില്ലാതെ പൊന്നു നിന്നു . ആ താലി കഴുത്തിൽ വീണീടവേ പൊന്നുവിന്റെ ശരീരവും മനവും പൊള്ളി പിടഞ്ഞു .

എന്നാൽ അശോകിന്റെ മനസിൽ ഒരായിരം പൂത്തിരി കത്തിച്ച പ്രതീതി ആയിരുന്നു. വിനുവിനും പൊന്നുവിനും എല്ലാ സഹായവും ചെയ്ത് കൊടുക്കുമ്പോഴും അവന്റെ മനസിൽ പൊന്നുവിനോട് മൊട്ടിട്ട പ്രണയം സാക്ഷാത്കരിച്ച സത്യപ്തിയിൽ … (നിങ്ങളുടെ രചനകൾ പേജിലേക്ക് മെസേജുകൾ ആയി അയക്കൂ…)

രചന: Thaara

Leave a Reply

Your email address will not be published. Required fields are marked *