ഇന്നലെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എന്റെ കൂട്ടുകാർ കണ്ട കാഴ്ച്ചയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്

രചന : സുരേഷ്

റെയില്‍വേ സ്റ്റേഷനിലെ ഒഴിഞ്ഞ ബെഞ്ചില്‍ അവളിരുന്നു. കയ്യിലുളള ബാഗ് മാറോട് ചേര്‍ത്ത് പിടിച്ചു.നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കാന്‍ കയ്യിലെ തൂവാല പോരായിരുന്നു.

അപ്പോള്‍ ആരുടേയെങ്കിലും നോട്ടം തന്നിലേക്ക് നീളുന്നുണ്ടോ എന്ന് അറിയാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.കാഴ്ചയില്‍ മാന്യനെന്ന് തോന്നിയ ഒരാള്‍ തന്നെ നോക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളില്‍ ഞെട്ടലുണ്ടാക്കി. അടുത്ത് വന്നിരുന്ന ഒരാളോട് എറണാകുളത്തേക്കുളള അടുത്ത വണ്ടി എപ്പോഴാണ്..? എന്ന ഒരു പാഴ് ചോദ്യം അവളില്‍ നിന്ന് ഉയര്‍ന്നു.

ഒരു മണിക്കൂറുകൂടി കഴിയുംമ്പോള്‍ എത്തും അയാള്‍ പറഞ്ഞു. കുട്ടിക്ക് എവിടേക്കാണ് പോകേണ്ടത്…? എറണാകുളത്തേക്കാണോ..? അതെ..!

എന്താ ഒറ്റക്ക്…! അതിന് മറുപടി പറയുംമ്പോള്‍ അവള്‍ വിതുംമ്പി. അയാള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. എന്റെ സുഹൃത്ത് ഇന്ന് ഇവിടെ എത്താമെന്ന് പറഞ്ഞിരുന്നു. എന്നിട്ട് എത്തീല്ലെ..?

ഇല്ല. അയാളെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ..? നേരിട്ട് കണ്ടിട്ടില്ല. പിന്നെ..?

ഫെയിസ്ബുക്കും വട്സാപ്പു വഴിയുളള പരിചയമാണ്. ഓ..അപ്പോള്‍ ഒളിച്ചോട്ടമാണ്…!! എറണാകുളത്തൂന്ന് ഇവിടെ വരാന്‍ കുട്ടിയോട് അയാളാണോ പറഞ്ഞത്. അതെ..!

ഇനി കുട്ടി അടുത്ത ട്രെയിന്‍ കിട്ടി എറണാകുളത്ത് എത്തുംമ്പോള്‍ അര്‍ധരാത്രി ആയിട്ടുണ്ടാവും മാത്രമല്ല ഇവിടം അത്ര സുരക്ഷിതവുമല്ല.

കുട്ടിക്ക് വിരോധമില്ലെങ്കില്‍ എന്റെ വീട്ടില്‍ ഈ രാത്രി തങ്ങീട്ട് നാളെ രാവിലെ അയാളെ തേടിപ്പിടിക്കാം. ഇല്ലെങ്കില്‍ കുട്ടിക്ക് നാളെ തിരികെ പോവുകയും ആവാം. അവള്‍ അമ്പരപ്പോടെ ആ മധ്യവയസ്കനെ നോക്കി..!!

പേടിക്കെണ്ട എന്റെ ഭാര്യയുമുണ്ട് കൂടെ..! അവള്‍ക്കെന്തോ..? വാങ്ങാനായി ഇവിടെ അടുത്തൊരു കടയില്‍ കയറി ഇപ്പോള്‍ വരും. അയാള്‍ തന്റെ മൊബെയില്‍ ഫോണില്‍ കോള്‍ ചെയ്തു.അല്പസമത്തിന് ശേഷം സുന്ദരിയായ ഒരു സ്ത്രീ അവര്‍ക്കരുകില്‍ എത്തി.അയാള്‍ അവളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.അവരുടെ

സംസാരത്തിന്റെ നിഷ്കളങ്കതയിൽ അവരോടൊപ്പം പോകാൻ അവൾ തയ്യാറായി താൻ വലിയ ആപത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കാതെ..നിന്റെ കൈയ്യില്‍ അവന്റെ അഡ്രസ്സോ,ഫോട്ടോയോ വല്ലതും ഉണ്ടോ..? ഫോട്ടോ ഉണ്ട് ….ഫോണില്‍.

അവള്‍ അവരെ ഫോട്ടോ കാണിച്ചു. ഉം…..സാരമില്ല നേരം വെളുക്കട്ടെ കണ്ടു പിടിക്കാം. നീ വല്ലതും കഴിച്ചോ..? വിശന്നിരിക്കുവായിരിക്കും….വരൂ

അവര്‍ മൂവരും അടുത്തുളള ടീ ഷോപ്പില്‍ കയറി. ഇവിടുന്ന് അര കിലോമീറ്റര്‍ നടന്നാല്‍ നമ്മുടെ വീടായി…ടീ ഷോപ്പില്‍ നിന്നും നടക്കുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞു.

നിന്നെ കാണാഞ്ഞ്‌ ഇപ്പോള്‍ വീട്ടുകാര്‍ തിരയുന്നുണ്ടാവും. അതെ. ഫോണില്‍ കോളുകള്‍ ഒന്നും വന്നില്ലെ..?

ഇല്ല… ഇത് പുതിയ സിമ്മാണ് അവന് മാത്രമെ അറിയു. ഉം… ഒരു പഴയ വീടിന് മുമ്പില്‍ അവരെത്തി അയാള്‍ വാതില്‍ തട്ടി.ആരോ…? വന്ന് വാതില്‍ തുറന്നു. മോള് ആ മുറിയിലേക്ക് പൊയ്ക്കോളു കുളിച്ച് മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒക്കെ മാറു. അവള്‍ അകത്ത് കയറി മുറി അടച്ചു.

ആളെത്തിയോ…? എത്തിച്ചു..! ബോംബയില്‍ നിന്ന് മാര്‍വാടി വിളിച്ചിരുന്നു. കരാര്‍ ഉറപ്പിച്ചു.ഇന്നു രാത്രി തന്നെ ഇവളെ ഇവിടെ നിന്നും കടത്തണം..! അടുത്ത മുറിയില്‍ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച സംസാരം.

അവള്‍ ആ മുറിയുടെ വാതലിന്റെ വിടവിലൂടെ നോക്കി.അരണ്ട വെളിച്ചത്തില്‍ മുറിക്കുള്ളിലെ രൂപങ്ങളെ കണ്ടവള്‍ ഞെട്ടി.

അയാളെയും,ആ സ്ത്രീയേയും കൂടാതെ റെയില്‍വെസ്റ്റേഷനില്‍ വെച്ച് തന്നെ ശ്രദ്ധിച്ച മാന്യനെന്ന് തോന്നുന്ന ആളും അയാളുടെ കൂടെ മറ്റൊരാളും അയാള്‍ക്ക് തന്‍റ കൈവശമുളള ഫോട്ടോയിലെ അതേ മുഖഛായയും…….അവള്‍ അലറി വിളിച്ച് മുറി തുറക്കാന്‍ ശ്രമിച്ചു.

അത് പുറത്തുനിന്നും പൂട്ടിയിരിക്കുന്നു….. ഈശ്വരാ…..അവള്‍ അവിടെ തളര്‍ന്ന് ഇരുന്നു. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ….

പ്രണയത്തിന്റെ അന്ധതയിൽ എല്ലാം ഉപേക്ഷിച് ഇറങ്ങി തിരിക്കുന്നതിന് മുൻപ് ഇനിയെങ്കിലും നമ്മുടെ സഹോദരിമാർ തിരിച്ചറിയുക ഇങ്ങനെയുള്ള ചതിക്കുഴികൾ

സനു

രചന : സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *