എനിക്ക് നിന്നെ വിശ്വാസമാണ്. നിനക്ക് എന്താണ് ഒരു കുറവ് പഠിപ്പില്ലെ പിന്നെ ആണോ ജോലി കിട്ടാൻ താമസം.

രചന: Anand Krishnan

എന്തോ ശബ്ദം കേട്ടാണ് അവൻ ഉണർന്നത് അത് എന്താണെന്നറിയാൻ അവൻ പുതപ്പുമാറ്റി എഴുന്നേറ്റിരുന്നു മ്മ് അത് അവൻ്റ അച്ഛൻറെ ശബ്ദമായിരുന്നു’ അവൻ വീണ്ടും പുതപ്പെടുത്ത് ദേഹത്തെ കിട്ടു…… ‘ശാരദെ………. അവൻ എഴുന്നേറ്റില്ലേ.’ വിളി കേട്ട് അവർ അടുക്കളയിൽ നിന്ന് ഹാളിലേക്ക് ചെന്നു. ‘ നിങ്ങൾ എന്നെ വിളിച്ചോ…. എന്തെ …..’ ‘ഒന്നുല്ല കണ്ണൻ എഴുന്നേറ്റില്ലേ…”

അതിനു സമയം 7:00 ആകുന്നതേയുള്ളൂ അവൻ അവിടെ കിടന്നോട്ടെ… “അതല്ല ഇന്ന് അവന് ഇൻറർവ്യൂ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ ‘

ആവോ… എനിക്കറിയില്ല. നിങ്ങൾ ആ ടിവി തുറന്ന് ന്യൂസ് വെച്ചെ…

എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് നടന്നു ഇതെല്ലാം കേട്ടുകൊണ്ട് വൻ പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുകയായിരുന്നു. ടിവിയുടെ സൗണ്ട് കൂടി കൂടി വന്നു ഇപ്പോൾ അവൻ എല്ലാം നല്ല പോലെ കേൾക്കാമായിരുന്നു. ദിവസവും രാവിലെ അമ്മ ഉറക്കെ ന്യൂസ് കേൾക്കും ഇനി ഇന്ന് എന്താണാവോ പ്രത്യേകിച്ച് എന്ന് പറഞ്ഞ് അവൻ വീണ്ടും ചുരുണ്ട് കൂടി കിടന്നു.

അപ്പോഴാണ് അമ്മയുടെ വിളി “ദേ ഒന്ന് ഇങ്ങോട്ട് വന്നേ…. ”

ചായ കുടിച്ച് കൊണ്ടിരിന്ന അയാൾ അകത്തേക്ക് ചെന്നു അയാളെ കണ്ടതും “ദേ നിങ്ങൾ ഇതൊന്നു നോക്കിക്കേ ”

” ..കടബാധ്യത ഒരു കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു ”

ആ വാർത്ത കണ്ടതും അയാളുടെ ഉള്ള് ഒന്നു കാളി അപ്പോഴേക്കും അവനും അവിടെ എത്തിയിരുന്നു. അത് കണ്ടതും അവൻ ആളെ തിരിച്ചറിഞ്ഞു അച്ഛൻറെ അടുത്ത സുഹൃത്തും കുടുംബമായിരുന്നു അത്.

കുറച്ചു മുൻപ് വരെ ഞങ്ങളുടെ അയൽവാസി കൂടിയായിരുന്നു ഇപ്പോൾ കുറച്ച് അകലെയാണ് താമസം. എൻറെ ദൈവമേ ഇവർക്ക് ഇതെന്തു പറ്റി എന്നു പറഞ്ഞ് അമ്മ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

അവൻ അച്ഛനെ ഒന്നു നോക്കി അയാൾ ഇപ്പോഴും ആ ഷോക്കിൽ നിന്നും വിട്ടുമാറിയിരുന്നില്ല.

രണ്ടുതവണ വിളിച്ചപ്പോഴാണ് അയാൾ ഒന്നു നേരെ ആയത്. അയാൾ അവൻ്റെ മുഖത്തേക്കു ഒന്ന് നോക്കി. ആ നോട്ടം മനസ്സിലായത് കൊണ്ടാവാം അവൻ അകത്തേക്ക് പോയി ധൃതിയിൽ ഡ്രസ്സ് ചെയ്തു വന്നു..

ഡ്രൈവ് ചെയ്യുമ്പോൾ അവൻ്റെ ചിന്ത മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നു കാരണം അവന് ഏറെ പ്രിയപ്പെട്ട ഒരാൾ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു ” കണ്ണേട്ടൻ്റെ സ്വന്തം അമ്മു ” ചെറുപ്പം മുതലേ അവർ ഒരുമിച്ചായിരുന്നു കളിച്ചതും വളർന്നതും എല്ലാം. അവന് അവൾ എന്ന് വെച്ചാൽ ജീവനായിരുന്നു അവൾക്കും അങ്ങനെ തന്നെയായിരുന്നു. എപ്പോഴും കണ്ണേട്ടാ.. എന്ന് വിളിച്ച് പിന്നാലെ നടക്കുന്ന ഒരു മണ്ടി പെണ്ണ്. വലുതായപ്പോളും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ ഒരിക്കൽപോലും അവനത് തുറന്നു പറഞ്ഞിരുന്നില്ല.

പുറകിൽ നിന്നുള്ള വണ്ടിയുടെ ഹോണടി കേട്ട് അയാൾ നോക്കുമ്പോൾ അവൻ എന്തോ ആലോചിച്ച് ഇരിക്കുകയാണ് ” ഡാ സിഗ്നൽ ആയി വണ്ടിയെടുക്ക്..” അത് കേട്ടതും അവൻ മുന്നോട്ടെടുത്തു.

ഹോസ്പിറ്റലിൽ എത്തിയ അവർ ധൃതിയിൽ അകത്തേക്ക് പോയി എന്നാൽ അവരെ കാത്തുനിന്നത് മൂന്ന് ശവശരീരങ്ങൾ ആയിരുന്നു . “അപ്പൊ അമ്മു “അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടേയിരുന്നു’ പിന്നെ അവൻ്റെ കണ്ണുകൾ പരതിയത് അവളെ ആയിരുന്നു..

ഇപ്പോഴും ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുകയാണവൾ.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു ഹോസ്പിറ്റൽ വരാന്ത വിജനമായി തുടങ്ങി അവൻ ഇപ്പോഴും ICU ൻ്റെ വെളിയിൽ തന്നെ ഇരിപ്പാണ്. ഡോക്ടർമാരും നഴ്സുമാരും ഡോർ തുറന്ന് വരുമ്പോൾ അവൻ ആകാംക്ഷയോടെ അവരെ നോക്കും എന്നാൽ അവരാരും അവനെ ശ്രദ്ധിച്ചതേയില്ല.

ഇരുന്ന് ഇരുന്ന് എപ്പോഴോ അവൻ ഒന്നു മയങ്ങിപ്പോയി ആരോ വന്നു തട്ടി വിളിച്ചപ്പോഴാണ് അവൻ ഉണർന്നത് നോക്കുമ്പോൾ ദാ മുന്നിൽ ” ഡോക്ടർ.” നിൽക്കുന്നു “അമൃതയുടെ………എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും അവൻ ഇടയ്ക്ക് കയറി “അതെ ഡോക്ടർ പറയൂ.., എങ്ങനെയുണ്ട് അവൾക്ക് ഇപ്പം.”

“ഇനി പേടിക്കാനൊന്നുമില്ല She iട out of danger”

അതും പറഞ്ഞ് ഡോക്ടർ നടന്നു പോവുകയും ചെയ്തു.

(ദിവസങ്ങൾ കടന്നുപോയി)

ഒരു ദിവസംകൊണ്ട് ആരോരുമില്ലാതാവുക അച്ഛനും അമ്മയും കൂടെ പിറപ്പും അവൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ചടങ്ങുകൾ കഴിഞ്ഞതു പോലും അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇന്ന് അവളുടെ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ടായിരുന്നു താനിതെങ്ങനെ പറയും എന്ന് ആലോചിച്ച് അവൻ അവൾ കിടക്കുന്ന റൂമിലേക്ക് ചെന്നു.

അവനെ കണ്ടതും അവൾ വിങ്ങിപ്പൊട്ടി അവൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് അവന് മനസ്സിലായി. അവൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു ആ മുഖം ഉയർത്തി ഇനി താൻ കൂടെ ഉണ്ടാവും എന്ന് പറയണമെന്നുണ്ടായിരുന്നു അവന് എന്നാൽ അതിന് അവൻ്റെ മനസ്സനുവദിച്ചില്ല .

കാരണം ഇന്നും അവൻ അച്ഛൻ്റെ തണലിലാണ് കഴിയുന്നത് ഒരു ജോലിയോ വരുമാനമോ ഉണ്ടായിരുന്നില്ല പിന്നെ എങ്ങനെ താൻ അവളോട് പറയും “നിനക്ക് ഞാനുണ്ട് എന്ന് ” ഇതെല്ലാം ഓർത്തപ്പോൾ അവൻ്റെ കണ്ണുനിറഞ്ഞു. അവളെ വാക്കുകൾ കൊണ്ട് പോലും ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ അവൻ റൂമിന് വെളിയിലേക്ക് നടന്നു.

ഇതെല്ലാം കണ്ട് കൊണ്ട് അവൻ്റെ അച്ഛൻ പുറത്ത് നിൽപ്പുണ്ടായിരുന്നു. അവൻ അയാളെ ഒന്ന് നോക്കി. പിന്നെ ഹോസ്പിറ്റൽ വരാന്തയിലുള്ള ഒരു കസേരയിൽ വന്നിരുന്നു. “അപ്പോഴും അവൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ”

അവൻറെ തോളത്ത് ഒരു കൈ വന്നു വീണു നോക്കുമ്പോൾ അച്ഛൻ. അവൻ അയാളെ നോക്കി.

അയാൾ പറഞ്ഞു തുടങ്ങി “ഡാ… കണ്ണാ ഞാൻ നിൻ്റെ അമ്മയെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു വരുമ്പോൾ പറയാൻ ഒരു വീടോ ജോലിയോ ഉണ്ടായിരുന്നില്ല എന്നിട്ടും ഞാൻ അവളെ വിളിച്ചിറക്കി എന്തുകൊണ്ടാണെന്ന് അറിയാമോ…… ജീവിക്കാനാകും എന്നുള്ള എൻ്റെ വിശ്വാസം അതു മാത്രമായിരുന്നു എന്നെ ഇവിടം വരെ എത്തിച്ചത്..

ഡാ…. (അയാൾ വീണ്ടും തുടർന്നു ) എനിക്ക് നിന്നെ വിശ്വാസമാണ്. നിനക്ക് എന്താണ് ഒരു കുറവ് പഠിപ്പില്ലെ പിന്നെ ആണോ ജോലി കിട്ടാൻ താമസം. നീ അവളെയും വിളിച്ച് വീട്ടിലോട്ട് വാടാ ഞാനും അമ്മയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും..

അതും പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി . അവന് അയാളെ ഒന്നു കെട്ടിപ്പിടിച്ചു കാരയണമെന്ന് ഉണ്ടായിരുന്നു എന്നാൽ അതിനൊന്നും നിൽക്കാതെ അയാൾ നടന്നു പോയി.

ഇന്ന് അവൾ ഡിസ്ചാർജ് ആവുകയാണ്.

കൗണ്ടിൽ പണവും അടച്ച് അവർ പുറത്തേക്കിറങ്ങി.

അവൾ അവനെയും ബന്ധുക്കളേയും മാറി മാറി നോക്കി. താനിനി ഒരു തലവേദന ആകുമോ എന്ന് ഭയന്നിരിക്കുന്ന ബന്ധുക്കളുടെ കൂടെ പോകണോ അതോ…… എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അവളുടെ കൈകൾ മുറുകുന്നത് അവൾ അറിഞ്ഞത് നോക്കുമ്പോൾ അവളുടെ കൈകള് അവൻ്റെ കൈക്കുള്ളിലായിയിരുന്നു.

അവൾ മുഖമുയർത്തി അവനെ ഒന്ന് നോക്കി. “വാ….. പോകാം” അവൻ അവളെയും കൂട്ടി കാറിനടുത്തേക്ക് ചെന്നു.

കാർ ചെന്ന് നിന്നത് അവൻ്റെ വീടിൻ്റെ മുറ്റത്തായിരുന്നു. അവർ രണ്ടാളും ഇറങ്ങി നടന്നു. അവിടെ കണ്ട കാഴ്ച അവൻ ഒട്ടും പ്രതീക്ഷില്ലായിരുന്നു. അച്ഛനും നിലവിളക്കും പിടിച്ചു നിൽക്കുന്ന അമ്മയും. അമ്മ നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്ത് “കയറി വാ മക്കളേ.. ” എന്നു പറഞ്ഞ് അകത്തേക്ക് നടന്നു.’

അപ്പോഴും അവൻ്റെ നോട്ടം അവളിലായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നാൽ അവനറിയാമായിരുന്നു അത് സന്തോഷം കൊണ്ടാണ് എന്ന്.

അവൻഅവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.”

കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് അവൻ ഞെട്ടിയുണർന്നത് . കുഞ്ഞിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു വർഷങ്ങൾ കടന്നുപോയിരിക്കുന്നു ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞു ആയിരിക്കുന്നു ‘

“കണ്ണേട്ടാ…… കുഞ്ഞു കരയുന്നു കണ്ടില്ലേ…… ”

അവൻ നോക്കുമ്പോൾ വാതിൽക്കൽ മേലാസകലം നനഞ്ഞ് നിൽക്കുകയായിരുന്നു അവൾ. അവനെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് അവൾ തുണി നനച്ചിടാൻ പോയതായിരുന്നു. അവളെ കണ്ടതും ” എൻ്റെ അമ്മൂ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നനഞ്ഞ കാലും വെച്ച് അകത്തേക്ക് കയറരുതെന്ന് നിനക്കറിയില്ലേ തെന്നി വീഴുംന്ന്… ” പറഞ്ഞ് തീർന്നതും അവളുടെ മുഖം വാടുന്നത് അവൻ ശ്രദ്ധിച്ചു. മ്മ്…… പോട്ടെ കയറി വാ ” അതുകേട്ടതും അവൾ വന്ന് കുഞ്ഞിനെ എടുത്തു തോളത്തിട്ടു അപ്പോഴും അവൾ ഇടംകണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ഉറങ്ങിയതും അവൾ തൊട്ടിലിൽ കിടത്തി തിരിഞ്ഞു നടന്നു.

നടന്നു നീങ്ങിയതും കാല് തെന്നി കണ്ണേട്ടാ…. എന്ന് ഉറക്കെ വിളിച്ചതും കൈ നീട്ടിയതും ഒരുമിച്ചായിരുന്നു…..

“…… ഇന്നും അവളുടെ കൈകൾ അവൻ്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു,,,,,,,,,,,

രചന: Anand Krishnan

Leave a Reply

Your email address will not be published. Required fields are marked *