“എന്റെ പിഴ എന്റെ വലിയ പിഴ “

രചന : ആമി

എന്റെ ഇഷ്ടത്തോടെ തന്നെയാണ് കണ്ണനെ ഞാൻ വിവാഹം കഴിച്ചത്. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം മനുഷ്യൻ. കുടുംബത്തിനും എനിക്കും മക്കൾക്കും വേണ്ടിയും മാത്രം ജീവിക്കുന്ന ആൾ. ഈശ്വരാ… പിന്നീട് എപ്പോഴാണ് ഞാൻ അയാളിലേക്ക് കടന്നുപോയത്… സ്നേഹവും സംരക്ഷണവും ആവോളം തന്ന കണ്ണനെ വിട്ട് അയാളിലേക്ക് അടുക്കാൻ ഞാൻ സ്വയം കാരണങ്ങൾ കണ്ടെത്തിയിരുന്നു. ജീവിതത്തിൽ എനിക്കുണ്ടായ നഷ്ടപ്രണയം അയാളായിരുന്നു.

“അമ്മേ…. അമ്മയെ ആരാ എന്നും വിളിക്കുന്ന ആ അങ്കിൾ ?അച്ഛനുള്ളപ്പോൾ അയാളോട് അമ്മ സംസാരിക്കാത്തതെന്താ. അച്ഛനെക്കാൾ ഇഷ്ടം അമ്മക്ക് അയാളോടാണോ ?”മോളുടെ അപ്രതീക്ഷിതമായ ചോദ്യം എനിക്കൊരു ഞെട്ടലായി. ഈശ്വരാ…

“ഞാൻ അച്ഛനോട് പറഞ്ഞിരുന്നു അമ്മയോട് എന്നും ഒരു അങ്കിൾ സംസാരിക്കുമെന്ന്. ”

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.നഷ്ടപ്പെട്ടുപോയ ഒരു പ്രണയം തിരിച്ചുപിടിക്കേണ്ട സമയം അല്ലായിരുന്നു എന്റെ ഇപ്പോഴുള്ള ജീവിതത്തിൽ. പിന്നെ എന്തിനാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പ്രണയത്തിലേക്ക് ഞാൻ പോയത്. താൽക്കാലിക സ്നേഹത്തിൽ നിന്നും എനിക്ക് നഷ്ടങ്ങളെ ഉണ്ടാകു. എന്റെ ഭർത്താവ്, മകൾ, എന്റെ കുടുംബം. ഈശ്വരാ….. ഓർത്തപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്റെ തേങ്ങിയുള്ള കരച്ചിൽ കേട്ട കണ്ണൻ ഉറക്കത്തിലെന്നപോലെ പറഞ്ഞു, “എല്ലാവരും സ്വാർത്ഥരാണ് അവരുടെ കുടുംബത്തിന് മുന്നിൽ. ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ഒരാൾ അതറിഞ്ഞ ഭാവം നടിക്കാത്തതു അവൻ മണ്ടനായിട്ടല്ല. കൈവിട്ടുപോയാൽ നഷ്ടമാകുന്നത് പല ജന്മങ്ങളാണ് ”

ഒരായിരം ക്ഷമാപണത്തോടെ കണ്ണന്റെ കാൽക്കൽ വീണു ഞാൻ.ഒന്നും മിണ്ടാതെ കണ്ണൻകിടന്നു. ആ മൗനത്തിനു തീ ചൂളയിലെ തീ പോലെ എന്നെ വെന്തു വെണ്ണീറാക്കി.

രചന : ആമി

Leave a Reply

Your email address will not be published. Required fields are marked *