എന്റെ FaceBook

രചന : പ്രവീ..

ഞാൻ അവന്തിക

ജനനം..1983 കേരളത്തിൽ ഒരു നാടൻ ഗ്രാമത്തിൽ…

അച്ഛൻ അമ്മയും പലചരക്ക് വ്യാപാരം.. ഞാൻ ഫാഷൻ ഡിസൈനർ ആയി ഇപ്പോൾ മലേഷ്യയിൽ..

എന്റെ വിവാഹം കമ്പ്യൂട്ടർ എഞ്ചിനീയർ ആയ ശരത്തും ആയി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചുള്ള യാത്രയിൽ ആക്‌സിഡന്റിൽ അദ്ദേഹം മരണമടഞ്ഞു…

അമ്മയും അച്ഛനും അതിനെ തുടർന്ന്..അസുഖം സംബന്ധിച്ചു അവരും എന്നെ വിട്ടു പോയി… ഇഷ്ടം പോലെ ബാങ്ക് ബാലൻസ്..

മനസ്സിൽ നിന്നും മായാത്ത ഭർത്താവിന്റെ ചിന്തകൾ… മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചില്ല…

ഇവിടുത്തെ ജീവിതത്തിൽ.. ഒറ്റപെടലിൽ ഞാൻ കണ്ടെത്തിയ ആശ്വാസം ആയിരുന്നു.. 4 വര്ഷം മുമ്പ്

മീനാക്ഷി എന്ന Facebook ഐഡി..

ഒറ്റപ്പെടലിന്റെ വേദനയിൽ അക്ഷരങ്ങൾ എൻറെ ജീവിതമായി മാറിയപ്പോൾ മുഖപുസ്തകത്തിൽ എഴുത്തിന്റെ ഒരു ലോകം തന്നെ ഞാൻ കീഴടക്കി.

എപ്പോൾ ആണ് എനിക്ക് പിഴച്ചത് എന്നറിയില്ല…

ഇന്ബോക്സ് നിറഞ്ഞ സ്നേഹ പ്രകടനങ്ങൾ

ഞാൻ അറിയാതെ എന്നിലെ പ്രണയം ഒഴുകി തുടങ്ങി.. നാല് വർഷത്തെ… സോഷ്യൽ മീഡിയ എനിക്ക് തന്നത് 5 ഓളം കാമുകന്മാരെ…

അവരിൽ മൂന്ന് പേർ വിവാഹിതർ രണ്ടു പേർ അവിവാഹിതർ…

ഓരോ പ്രണയവും..എന്നിൽ വസന്തവും..ശിശിരവും ഉണർത്തി..

ഞാൻ അവരേ പ്രണയിച്ചപ്പോൾ എൻറെ ഹൃദയം കൊടുത്തപ്പോൾ അവർ എന്നിൽ കണ്ടത്. പെൺ ഉടലിനെ മാദക ഭംഗിയും..

എൻറെ കണക്കില്ലാത്ത സമ്പത്തും ആയിരുന്നു..

മാസങ്ങൾ കഴിയും മുന്നേ അവരുടെ അക്കൗണ്ടിലേക്ക് എൻറെ പണം ഒഴുകിത്തുടങ്ങി..ആവശ്യത്തിൽ കൂടുതൽ പണം നേടി കഴിഞ്ഞപ്പോൾ എനിക്ക് എന്റെ പ്രണയത്തെ നേരിൽ കാണണമെന്ന ആവശ്യം ഞാൻ ഉന്നയിച്ചപ്പോൾ ഒന്നിന് പിറകെ ഒന്നായി അവർ.. എന്നെ ഒഴിവാക്കി

ഫേസ്ബുക് ഭാഷയിൽ പറഞ്ഞാൽ മനോഹരമായി തേച്ചിട്ടു പോയി..

നിങ്ങൾ ചോദിക്കും ഒരാൾ പറ്റിച്ചു പോയപ്പോൾ എന്തിന് വീണ്ടും പോയി കുഴിയിൽ വീണു എന്ന്..

അവിടെയാണ് എന്നിലെ പെണ്ണിന്റെ മണ്ടത്തരം…നിറഞ്ഞു ഒഴുകിയെ..

ഓരോ പ്രണയവും അടുക്കുമ്പോൾ കൂടുതൽ വിശ്വാസം തോന്നി എനിക്ക്.

ഇവൻ എന്നെ ചതിക്കില്ല..എന്ന തോന്നൽ..

എനിക്ക് വേണ്ടത് അവരുടെ സ്നേഹംനിറയുന്ന വാക്കുകൾ.. ആശ്വാസം ഒക്കെ ആയിരുന്നു..

അവർ അതിൽ വിജയം കണ്ടെത്തി..

മാധുര്യം തുളുമ്പുന്ന വാക്കുകളിൽ കൂടെ എൻറെ മനസ്സിൽ ഇടംപിടിച്ചു..

അവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ ഞാൻ അറിഞ്ഞു..

എൻറെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ അവരുടെ അക്കൗണ്ടിൽ ഒഴുകി..

ആവശ്യത്തിനു രതി സുഖവും…ചാറ്റിലൂടെയും… കാളിലൂടെയും..ഞാൻ അനുഭവിച്ചു..

ഒരാൾ പിരിഞ്ഞു പോകുന്ന വേദന മാറ്റാൻ..

ഞാൻ എന്റെ അടുത്ത ഓൺലൈൻ സുഹൃത്തിനെ ആശ്രയിച്ചു..

പലവട്ടം എന്റെ ഹൃദയത്തിൽ മുറിവേറ്റു കഴിഞ്ഞ്…

എന്റെ ഓൺലൈൻ പ്രണയങ്ങൾ എല്ലാം തന്നെ മറ്റു രാജ്യങ്ങളിൽ ആയത് കൊണ്ട് എനിക്ക് എൻറെ ശരീരം നഷ്ടമായില്ല..

എന്നാൽ ഇന്ന് എനിക്ക് മടുത്തു ഈ കപട സ്നേഹങ്ങളും.. വഞ്ചനയും…

എനിക്ക് ഒന്നറിയാം..എന്നിൽ നിന്നും പോയവർ അടുത്ത ഇരയെ തേടി എടുത്തു കാണും….

എന്റെ പ്രണയങ്ങൾ എന്നെ പിരിഞ്ഞത്…അവരെ ഞാൻ നേരിൽ കാണാൻ ഒരുങ്ങിയപ്പോൾ ആയിരുന്നു..

അവർക്ക് ഒക്കെ എന്റെ പണവും..രാത്രി നേരങ്ങളിൽ… അല്പനേരത്തെ…. സെക്സ് ചാറ്റും..മാത്രംആയിരുന്നു…ലക്ഷ്യം..

പക്ഷേ അവിടെ തകർന്നു കൊണ്ടിരുന്ന എന്റെ ഹൃദയം ഏറ്റുവാങ്ങാൻ അവർ ആരും തയ്യാറായില്ല

ഇന്ന് എനിക്ക് മതിയായി

എന്റെ ബാങ്ക് ബാലൻസും യുവത്വവും ഇനിയും ഏറെ ബാക്കിയാണ്..

അതൊരു കപട പ്രണയത്തിനും വിട്ടുകൊടുക്കാൻ ആകില്ല എനിക്ക്…

ഞാൻ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് മറ്റൊരു ജീവിതത്തിൽ ചുവടു വെയ്ക്കാൻ പോകുമ്പോൾ

എന്റെ ഈ ഫേസ്ബുക് ഐഡി.. ഞാനിതാ Deactivated ആകുന്നു…

ഞാനിത് ഇവിടെ എഴുതാൻ കാരണം.. ഒരിക്കലും ചാറ്റ് ബോക്സിലോ ഫോൺ കാളിലോ വരുന്ന പ്രണയ നാടകത്തിൽ ഒരു പെണ്ണും വീണു പോകരുത്..

കണ്ടിട്ടില്ലാത്ത…അറിഞ്ഞിട്ടില്ലാത്ത ഒരു പുരുഷ ശബ്ദത്തിനു വേണ്ടിയും….

ഒരു നാണയ തുട്ട് പോലും എറിഞ്ഞ് കൊടുക്കരുത്… രാത്രികൾ പകൽ ആക്കി മാറ്റരുത്…

നിർത്തട്ടെ…ഇത് എൻറെ അവസാന എഴുത്..

അവന്തിക

ഈ എഴുത് വെറും സാങ്കൽപികം മാത്രം…

രചന : പ്രവീ..

Leave a Reply

Your email address will not be published. Required fields are marked *