കറുമ്പി പെണ്ണും NRI ചെക്കനും

രചന : മൃദുല ഗോപകുമാർ

പപ്പാ… ആ നെറ്റൊന്ന് ഓൺ ചെയ്തേ…..എവിടൊക്കെയാ രജിസ്റ്റർ ചെയ്തേക്കണേ …. എല്ലാ ഐഡിയും ഇങ്ങട് എടുത്തേ…. ഇന്നൊരു സുന്ദരകുട്ടപ്പനെ കണ്ടെത്തിയിട്ടു തന്നെ കാര്യം…

വിവാഹമെല്ലാം ജോലിക്ക് ശേഷം ന്ന് പറഞ്ഞിരുന്നവളാ… എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേട്ടു നീ…

എല്ലാ മാട്രിമോണിയൽ സൈറ്റിലെയും ഐഡി പറഞ്ഞ് കൊടുത്തു… ഉച്ചവരെ അതിൽ തന്നെയായിരുന്നു… ഉച്ചയായപ്പോൾ ഒരു ഫോട്ടോ കൊണ്ടു കാണിച്ചു. പപ്പാ ദേ ഇത് മതി.. പപ്പാ ധൈര്യമായി ഫോർവേർഡ് ചെയ്തോളു… ഉടൻ തന്നെ ഫോണെടുത്തു വിളിച്ചു.. തൃശ്ശൂരുള്ള ഒരു ബിസിനസുകാരനാ പയ്യന്റെ പിതാവ്.. പയ്യൻ വിദേശത്താണ്…

പെണ്ണുകാണൽ പെട്ടെന്ന് കഴിഞ്ഞു.. പയ്യന്റെ അപ്പനുമമ്മയും പെങ്ങളും കൂടിയാണ് വന്നത്.. പയ്യന് വേണമെങ്കിൽ പിന്നീട് വി ഡിയോ കോൾ ചെയ്ത് കാണാമല്ലോ…

രണ്ടു ദിവസം കഴിഞ്ഞ് മറുപടിയൊന്നും കാണാതായപ്പോൾ അവൾ തന്നെയാ വിളിച്ചു നോക്കാൻ പറഞ്ഞത്…. ഹലോ ഞാൻ കഴിഞ്ഞ ദിവസം നിങ്ങൾ പെണ്ണുകാണാൻ വന്ന കുട്ടിയുടെ പപ്പയാണ്… വിവരമൊന്നും പറഞ്ഞില്ല..

അയ്യോ ഞങ്ങളങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു… അത് ശരിയാവില്ല ചേട്ടായീ… അപ്പോ അന്നാ അങ്ങിനെയാവട്ടെ.. മറുതലക്കൽ ഫോൺ കട്ടായി….

പപ്പാ എന്താ പറഞ്ഞത് അവര്..

ഒന്നുമില്ല മോളേ …അവര തൊഴിവു പറഞ്ഞു..

എന്താ പറഞ്ഞത്.. ഒഴിവിനായ്… ഒന്നും പറഞ്ഞില്ല മോളേ.. ശരിയാവില്ലാന്ന് പറഞു..

പപ്പ ചോദിക്ക് പപ്പാ എന്താ കാര്യം ന്ന്.. അവൾ ധൃതിയിൽ ഡയൽ ഞെക്കി തന്നു….

പുച്ഛം തോന്നിപ്പോയ് ഒഴിവാക്കാനുള്ള കാരണം കേട്ടപ്പോൾ…തറവാട്ടു മഹിമയോ ധനമോ സൗന്ദര്യമോ കുറഞ്ഞിട്ടല്ല..

പെൺകുട്ടിക്ക് കളറത്ര പോരാന്ന്…

അവർ പറഞ്ഞത് കേട്ടതും അവൾ പൊട്ടിച്ചിരിച്ചു… അമ്പരന്ന് നിന്ന എന്റെ കവിളിൽ നുള്ളിക്കൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു.. പപ്പാ ഒരു സായ്പ്പാവണ്ടതാർന്നു ല്ലേ…

ടീ ന മനസ്സിൽ വിചാരിച്ചു ഇരുനിറമാണെങ്കിലും താൻ ഒരു സുന്ദരിയല്ലേ എന്ന്….

******* ****** ******

വിനീത് കുര്യൻ….

ക്യാനഡയിലെ സ്വകാര്യ ഹോസ്പിറ്റലിൽ അസി.സർജൻ… വൈകുന്നേരം ആറ് മണിയോടടുത്ത സമയം.. മൊബൈലിൽ ഒരു മെസഞ്ചർ റിക്വസ്റ്റ് വന്നു…ടീന ഫിലിപ്പ്… ഫ്രം കേരള..

ഹായ് സർ.. ബിസിയാണോ..

ഏയ് അല്ല പറഞ്ഞോളൂ…

മാട്രിമോണിയലിൽ നിങ്ങളുടെ ബയോഡേറ്റ കണ്ടിരുന്നു…. ഒരു പ്രൊപ്പോസലിനായ് ഒരു ഓൺലൈൻ ഇൻറർവ്യൂവിനാണ് ഞാൻ വന്നത്…

ഹാ ഹാ നൈസ്..

എന്താണറിയേണ്ടത്..

ഞാൻ ടീന ഫിലിപ്പ്… MBA കഴിഞ്ഞു… ലാസ്റ്റ് മന്തിൽ… വിവാഹം ജോലി കിട്ടിയിട്ട് മതി എന്ന് കരുതിയിരിക്കുകയായിരുന്നു.. പപ്പായുടെ നല്ല നിർബന്ധം.. ഒടുവിൽ സമ്മതം മൂളി…. നിങ്ങളെ എന്തോ ഇഷ്ടമായി…

ആഹാ.. ഇറ്റ്സ് എ പ്ലഷർ…

എനിക്ക് നട്ടെല്ലുള്ള ഒരാൺകുട്ടിയാണെന്ന് തോന്നി… അതാണ് നേരിട്ട് സംസാരിച്ചത്…

എന്തേലും ഡിമാൻഡ് സ് ഉണ്ടോ… ചേട്ടായിക്ക്..

ഏയ് നോ.. നോ ഡിമാൻഡ്സ്..

കെയറിങ്ങ് ആൻഡ് ലവിങ്ങ് ആയിരിക്കണം… ആൻഡ് സ്മാർട്ട്….

നോ ഫർദർ ഡിമാന്റ് സ്..

താങ്ക് യു ചേട്ടായി… നാളെ കാണാം…

ഒന്നൂടി ആ പ്രൊഫൈലിൽ കയറി നോക്കി.. തൃശ്ശൂക്കാരി തന്നെയാണല്ലോ… ഒരു കുറുമ്പിക്കുട്ടി… ഓമനത്തം തോന്നിക്കുന്ന മുഖം… ഇഷ്ടായി… മനസു പറഞ്ഞു….

രണ്ടു ദിവസം കഴിഞ്ഞിട്ടും അവളെ കണ്ടില്ല… ഓൺലൈനിൽ ഉണ്ടല്ലോ.. മടിച്ചു മടിച്ച് ഒരു ഹായ്.. റിപ്ളയ് പെട്ടെന്നായിരുന്നു…

ഹായ് ചേട്ടായീ…

പിന്നെ കണ്ടില്ലല്ലോ…

ഒന്നുമില്ല ചേട്ടായീ…

നെക്സ്റ്റ് വീക്ക് നാട്ടിൽ വരുമ്പോൾ ഒരു അപ്പോയ്മെൻറ് വേണമായിരുന്നു.. ഒരു പെണ്ണുകാണൽ ചടങ്ങ്.. എനിക്കിഷ്ടമായി ഈ കുസൃതിയെ….

ഞാൻ വേണേൽ എയർപോർട്ടിൽ വരാം.. ധൈര്യമുണ്ടോ ചേട്ടായീ… വീട്ടുകാരുടെ മുമ്പിൽ വച്ച് ഇതാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് എന്ന് പറയാൻ…

ഹാ ഹാ… ഇയാള് ഒരു രക്ഷേമില്ലല്ലോ…

തീർച്ചയായും… സോ നെക്സ്റ്റ് സൺഡേ..മോർണിംഗ് സെവൻ ഓ ക്ളോക്ക്… പക്ഷേ തിരിച്ചറിയുമോ ഞാൻ.. തിരക്കിൽ

ഒരു പച്ച സാൽവാർ കമ്മീസ് ആയിരിക്കും എന്റെ വേഷം… ഓകെ..

ഞായറാഴ്ച്ചയാവാൻ ഇപ്രാവശ്യം ഒരു പ്രത്യേക തിരക്കായിരുന്നു… പപ്പയും മമ്മിയും വരും റിസീവ് ചെയ്യാൻ… പിന്നെ …പിന്നെ… അവളും.. അവൾ വരുമോ ആവോ…

ദൂരേ നിന്നേ പപ്പ കൈ വീശിക്കാണിക്കുന്നതു കണ്ടു… കണ്ണുകൾ തിരഞ്ഞത് അവളെയാണ്.. പച്ച സാൽവാറുകാരിയെ…. അതാ….തിരക്കിനിടയിൽ നിന്ന് മുന്നോട്ട് വരുന്നു..

പതിയെ നടന്ന്.. അരികിലെത്തി..മുഖം വിടർന്ന ചിരിയോടെ അവൾ…. കൈ നീട്ടിക്കാണിച്ചു.. ചിരിച്ചു കൊണ്ടാ കൈയ്യിൽ പിടിച്ച് പപ്പയുടെ അരികിലേക്ക് നടന്നു…

പപ്പ അന്തം വിട്ട് നിൽക്കുന്നു…

പിന്നീട് പെണ്ണ് കാണൽ കാര്യവും നിറം പ്രശ്നം പറഞ് കല്യാണമൊഴിഞ്ഞതുമെല്ലാം പറഞ്ഞ് കേട്ടപ്പോ പൊട്ടിച്ചിരിച്ചു പോയി…. ..

പപ്പാക്കായിരുന്നു കൂടുതൽ ചമ്മൽ…

ഡൈനിങ്ങ് ഹാളിൽ ഒരു ചുമകേട്ടു.. താഴേക്കെത്തി നോക്കിയപ്പോൾ ആഹാരം ശിരസ്സിൽ കയറി ചുമക്കുന്ന പപ്പയും തലയിൽ തട്ടി വെള്ളം എടുത്ത് കുടിക്കാൻ കൊടുക്കുന്ന ടീന വിനീത് കുര്യനുo…..

രചന : മൃദുല ഗോപകുമാർ

Leave a Reply

Your email address will not be published. Required fields are marked *