കുറവ് വലതും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം നാളെ എന്റെ ഭാര്യയെ കുറ്റം പറയാൻ പാടില്ല…

രചന: Vidhun Chowalloor

ഇയാളാണോ ഇന്നലെ ഓർഫനേജിൽ വന്ന് മോട്ടോർ ശരിയാക്കിയത്….. ശ്രുതി ഇലക്ട്രോണിക്സ്…… വിസിറ്റിംഗ് കാർഡ് നോക്കി ഉറപ്പുവരുത്തിയശേഷം സംസാരത്തിന്റെ ടോൺ ഒന്ന് മാറ്റി

ഇതുതന്നെ…….. ഉത്തരവാദിത്വം വേണം ചെയ്യുന്ന പണിയോട് അല്ലെങ്കിൽ പിന്നെ ചെയ്യരുത് ആർക്കും വേണ്ടാത്ത കുറച്ചു പാവങ്ങളാണ് അവിടെ ഉള്ളത്…. ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്

പറയുന്നത് കേട്ട് അന്തം വിട്ട് കേട്ടിരുന്നു……

നല്ല കാന്താരിയായ കലിപ്പ് പെണ്ണ്……

ഹലോ….. ഇയാളോട് ആണ് ഇത് പറയുന്നത്…. ഇന്നലെ റെഡിയാക്കിയ മോട്ടർ ആണ് അത് ഇന്ന് തീതുപ്പുന്ന ഒരു തീവണ്ടി ആണ് അവിടെ കാശു വാങ്ങിക്കുന്ന ശുഷ്കാന്തി ജോലിയിലും കാണിക്കണം…..

അഡ്രസ്സ് തന്നോളൂ വന്നു നോക്കി കൊള്ളാം

വേഗം തന്നെ വേണം ഇരുന്നൂറിലധികം അന്തേവാസികൾ ഉള്ളതാണ് പ്ലീസ്…..

ലേഡീസ് ഹോസ്റ്റലിന്റെ നേരെ ഓപ്പോസിറ്റ് ഈ സ്ഥലം പെട്ടെന്ന് ആരും മറക്കില്ലല്ലോ

ഞാൻ ഒന്ന് ചിരിച്ചു പെട്ടെന്ന് തന്നെ വന്നേക്കാം

അല്ല പേര് പറഞ്ഞില്ല……

ശിവ….. ശിവപ്രിയ

വെറുതെയല്ല ഇവിടെ വന്നു ശിവതാണ്ഡവം ആടിയത്…… ശിവപ്രിയ കൊള്ളാം…..

ഞാൻ ഫോൺ എടുത്തു അജുവിനെ വിളിച്ചു

അളിയാ……. ഒരു സഹായം വേണം…….

എന്താടാ……. എന്തുപറ്റി………

ഞാൻ വിശാലിന്റെ കടയിലുണ്ട്…..

നിനക്കെന്താ അവിടെ കാര്യം……

ഡാ… അജു…. അവന്റെ വൈഫിന്റെ ഡെലിവറി പിരീഡ് ആണ് ഇന്ന് രാവിലെ പെയിൻ കണ്ടപ്പോൾ അവൻ അവളുമായി ഹോസ്പിറ്റലിൽ പോയി അതുകൊണ്ട് കടയിൽ ഞാൻ ആണ് ഇപ്പോഴുള്ളത്……… ഒരു പെണ്ണ് ഇപ്പോൾ വന്നു കുറെ ചീത്ത വിളിച്ചു പോയി എന്തോ മോട്ടർ കത്തിപ്പോയി എന്നൊക്കെ പറയുന്നു നീ ഒരു ഇലക്ട്രീഷ്യനെ സംഘടിപ്പിച്ചു താ….

അടിപൊളി……. നിനക്ക് അങ്ങനെ തന്നെ വേണം….. പേടിക്കേണ്ട ആളു നമ്മുടെ കസ്റ്റഡിയിലുണ്ട് ഞാൻ കൊണ്ടുവരാം,,,,,,,,

കുറച്ച് സമയം കൊണ്ട് തന്നെ അവൻ എത്തി

ഡാ ആള് എവിടെ……

ആള്……. ഞാനുള്ളപ്പോൾ പിന്നെന്തിനാ വേറൊരു ഇലക്ട്രീഷ്യൻ…..

പണ്ട് നീ ഹോസ്റ്റൽ റൂമിൽ ഫ്യൂസ് ഇട്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്….. നീ കളിവിട് ഇനി ആ പെണ്ണിന്റെ കയ്യിൽ അടി കൂടി വാങ്ങിച്ചു തരും അല്ലേ നീ

അളിയാ…… ഇതൊക്കെ സിമ്പിൾ അല്ലേ നീ പേടിക്കേണ്ട…. കട്ടക്ക് ഞാനുണ്ട്…..

അവളുടെ കയ്യിൽ നിന്ന് അടി കിട്ടാനാണ് യോഗം എങ്കിൽ അങ്ങനെതന്നെയാവട്ടെ

ഈ മോട്ടോറിന് എന്റെ പൂർവികൻ മാരുടെ അത്ര പഴക്കമുണ്ടെന്ന് തോന്നുന്നു….

അജു…… വയറ എല്ലാം പിടിച്ചു പലതും ചെയ്യുന്നുണ്ട് എനിക്ക് ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു…….

ഒരുപാട് പേരുണ്ട്…… എങ്ങനെയാണ് സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ തോന്നുന്നത്

ശിവ……. അവൾ അവിടെ എത്തിയപ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് വെളിച്ചവും സന്തോഷവും……

ഇന്നെങ്ങാനും റെഡി ആകുമോ……

ഇപ്പ ശരിയാക്കിത്തരാം…

അജുവിന്റെ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചു…..

ഓ….. ചീഞ്ഞ ഒരു തമാശ……

ഒരു വിധം അവൻ എന്തൊക്കെയോ ചെയ്തു എന്നോട് ഓണാക്കാൻ പറഞ്ഞു…..

അളിയാ എനിക്ക് ഇച്ചിരി പരിപാടി ഉണ്ട്

ടെസ്റ്റർ എന്റെ കയ്യിൽ തന്നു അജു അവിടെ നിന്നും വലിഞ്ഞു…….

ഓണാക്കി അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അജുവിനെ പോലെ തന്നെ മോട്ടറും നിറം മാറി ഒരു ഓന്തിനെ പോലെ

പുക വരുന്നുണ്ടോ എന്ന് എനിക്കൊരു ഡൗട്ട്

ഡൗട്ട് അല്ല പുക തന്നെയാണ് വരുന്നത് എന്ന് എനിക്ക് മനസ്സിലായി

ശിവ തുറിച്ചു നോക്കുന്നുണ്ട്……

അധികം ബുദ്ധിമുട്ടിക്കാതെ തന്നെ മോട്ടർ വീണ്ടും നിന്നു…….

പക്ഷേ ഇപ്രാവശ്യം ഒരു വലിയ ശബ്ദത്തോടെ കൂടിയാണ് മൂപ്പര് ഓഫ് ആയത്…..

ചിലപ്പോൾ എന്നോട് യാത്ര പറഞ്ഞതാവും എന്ന് എനിക്ക് തോന്നി…….

ശെടാ ഇതെന്തൊരു കഷ്ടമാണ്…….

ഞാൻ പുതിയത് വാങ്ങി തരാം…… കൂടുതൽ ചീത്ത എന്തിനാ വെറുതെ വാങ്ങുന്നത് അതിലും നല്ലതാണ് പുതിയത് വാങ്ങിച്ചു കൊടുക്കുന്നത് എന്ന് എനിക്ക് തോന്നി….

ശിവ ചിരിച്ചു…..

നേരെ കടയിൽ കൊണ്ടുപോയി കയ്യിൽനിന്ന് കാശു കൊടുത്തു ഞാൻ തന്നെ പുതിയ ഒരെണ്ണം വാങ്ങിക്കൊടുത്തു

ഫിറ്റ് ചെയ്യേണ്ട കാര്യം പറയുമ്പോൾ ശിവയുടെ മുഖത്ത് ഞാൻ ഇത്തിരി ഭയം കണ്ടു

എന്നെക്കുറിച്ച് ആവും…..

ഇൻസ്റ്റാളേഷൻ ഫ്രീ ആണെന്ന് അയാൾ പറഞ്ഞപ്പോൾ ആ ഭയം ഒരു ആശ്വാസമായി അവളുടെ മുഖത്ത് വീണ്ടും ഞാൻ കണ്ടു…..

ഇനി ഞാൻ വരേണ്ട കാര്യമില്ല അവർ വന്ന് ഫിറ്റ് ചെയ്തു തരും എനിക്ക് അവിടെ പണിയുണ്ട്……

ശിവ ചിരിച്ചു……. ഇങ്ങനെയുള്ള പണിയാണോ എന്നൊരു കളിയാക്കി ചിരി…..

കാശ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല പക്ഷേ ഞാൻ തരും കുറച്ചു സാവകാശം വേണം

കുഴപ്പമില്ല ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ ഒരു ഡൊണേഷൻ ആയി കണ്ടാൽ മതി

ഡൊണേഷനോ….. ആ പതിവ് ഒന്നുമില്ല അവിടെ…….

ഞങ്ങൾക്ക് അവരെ ഒരു ഭാരമായി തോന്നിയിട്ടില്ല ഇതുവരെ…….

അച്ഛനും അമ്മയും ഇല്ല എന്ന് തോന്നാറുണ്ട് എങ്കിലും വിഷമം വരാറില്ല കാരണം എനിക്കൊന്ന് അല്ല ഒരുപാടുണ്ട് സ്നേഹിക്കാൻ അച്ഛനും അമ്മയും അതുതന്നെ ഒരു ഭാഗ്യം അല്ലേ……..

ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു എന്നെ വിട്ടു പോകുന്നത് വരെ….

നല്ല കുട്ടി അത്രയ്ക്ക് ഇഷ്ടം ആയെങ്കിൽ നീ തന്നെ കെട്ടിക്കോ……. ഞാൻ എന്നോട് തന്നെ പറഞ്ഞു

വിശാലിനെ കണ്ടു ഭയങ്കര ഹാപ്പി ആണ് ഒരു മാലാഖ അവന് ജനിച്ചു എന്നറിഞ്ഞു ഞാനും ഹാപ്പി

കുറച്ചുദിവസം ഞാനും കടയിൽ നിൽക്കാം എന്ന് അവനോട് പറഞ്ഞു സഹായിക്കാൻ

എന്തിന്…….

അച്ഛൻ അറിഞ്ഞിട്ട് വേണം എന്നെ ഓടിക്കാൻ വേണ്ട വേണ്ട……..

നീയിപ്പോൾ അവളുടെ അടുത്ത് വേണ്ട സമയമാണ് എനിക്കറിയാം കുറച്ചുദിവസം ഞാൻ നോക്കി നടത്താം…….

അവന്റെ വീക്ക്നെസ്സിൽ കയറി തന്നെ പിടിച്ചു

അവന് ജീവനാണ് അവളെ എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം

പിന്നെ ഇടയ്ക്ക് ശിവയെ കാണാൻ തുടങ്ങി പിന്നെ അതൊരു പതിവായി……

അവളെ കുറിച്ചും അവളുടെ ചുറ്റുപാടുകളെ കുറിച്ചു നന്നായി മനസ്സിലായി…..

എനിക്ക് ഈ കാശുള്ള ആളുകളെ ഒന്നും ഇഷ്ടമില്ല…….

അതെന്താ മാഷേ അങ്ങനെ….

എന്റെ ഒപ്പം ഉള്ളവരിൽ അധികവും ആളുകൾ നല്ല കാശുള്ള വീട്ടിലെ ആണ് ഒരു ബാധ്യതയായി തോന്നുമ്പോൾ അല്ലെങ്കിൽ കയ്യിലുള്ള സ്വത്തുക്കൾ മുഴുവനും എടുത്ത് ഉപയോഗം ഇല്ല എന്ന് കരുതി വലിച്ചെറിയുന്ന പാഴ്ജന്മങ്ങൾ ആണ് അവിടെ പക്ഷേ ഇന്നും അവരുടെ പ്രാർത്ഥനകൾ ആ വലിച്ചെറിഞ്ഞവർ ക്ക് വേണ്ടി തന്നെയാണ് അവരത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം…….

ശിവ പറഞ്ഞുനിർത്തി……

അല്ല ഇയാളെ എങ്ങനെ ഇവിടെ എത്തി

ആർക്കോ പറ്റിയ ഒരു തെറ്റ്…… ശിവ എന്നോട് ചിരിച്ചുകൊണ്ടു പറഞ്ഞു

ഞാൻ അറിഞ്ഞത് വെച്ചു…… ഏറ്റവും വലിയ ശരിയാണ് ശിവ നീ…. പിന്നെ അതെങ്ങനെ ഒരു തെറ്റാവും…..

പിന്നെ ഈ കാശ് ഉള്ളവരെല്ലാം മോശമാണെന്ന് പറയരുത് നല്ല വരുണ്ട് ട്ടോ….

എന്റെ അനുഭവത്തിൽ ഇല്ല…. ഉണ്ടാവുമ്പോൾ അല്ലെങ്കിൽ ഞാൻ അറിഞ്ഞാൽ ഈ നിലപാട് ഉറപ്പായും മാറ്റും പിന്നെ ഇയാൾ എത്ര കാശുകാരൻ ഒന്നുമല്ലല്ലോ അതുകൊണ്ട് മോൻ പോയി പണി നോക്ക്.. അയ്യോ,…… ഒരു കാര്യം പറയാൻ മറന്നു പോയി എനിക്കൊരു ജോബ് ഓഫർ വന്നിട്ടുണ്ട് ഒരു മൾട്ടിനാഷണൽ കമ്പനി ആണ് മുൻപെപ്പോഴോ അപ്ലൈ ചെയ്തതാണ് പക്ഷേ ഇന്റർവ്യൂ വന്നത് ഇപ്പോളാണ് പോണോ….

ഉറപ്പായും പോ…… ചിലപ്പോൾ നിന്റെ ഭാഗ്യം തെളിയുന്നത് ഇപ്പോഴാണെന്ന് തോന്നുന്നു എനിക്ക്….

മുൻപും ഞാൻ ജോലിക്ക് പോയിട്ടുണ്ട് പക്ഷേ ആരുമില്ലാത്തവൾ ആണെന്നറിയുമ്പോൾ പലർക്കും പല തോന്നലുകളാണ് ചില കണ്ണുകളിൽ സഹതാപം മറ്റു വേറെന്തൊക്കെയോ തോന്നും ആരുമില്ലാത്തവൾ ചോദിക്കാൻ ആരുമില്ല എന്ന ധൈര്യം……..

അങ്ങനെ ഒന്നും വിചാരിക്കണ്ട പ്രശ്നമുണ്ടെങ്കിൽ ഞാൻ വന്നു ചോദിക്കാം എന്താ പോരെ…….

ആ എന്തായാലും പോയി നോക്കാം ജോലി കിട്ടിയില്ലെങ്കിലും പുതിയൊരു അനുഭവം കിട്ടും എന്ന് തോന്നുന്നു…….

ശരിയെന്നാ……..

എക്സ്ക്യൂസ് മി ഒരു ഇന്റർവ്യൂ ഉണ്ട്……. എവിടെ വരാനാണ് പറഞ്ഞത്…..

പേര്……

ശിവപ്രിയ……..

കൺഫോം ചെയ്തിട്ട് പറയാം അവിടെ വെയിറ്റ് ചെയ്യു……

Ok…….

നീയെന്താടാ ഇവിടെ…… അതും ഈ വേഷത്തിൽ…….. മുണ്ടും ബനിയനും കൊള്ളാം നല്ല രസമുണ്ട്

ഇന്ന് എവിടെയാണ് പണി അല്ല നീയെന്താ അവിടെ……

ഞാൻ പറഞ്ഞില്ലേ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് സാധാരണ ഓഫീസിൽ വെച്ചാണ് നടക്കാറ് പക്ഷേ ഇന്ന് അവരുടെ വീട്ടിലാണ്

ഇയാൾക്ക് എന്താ പേടിയുണ്ടോ ഇവിടത്തെ സാർ നല്ല ഡീ സെന്റ് ആണ്

ഹോ പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല

എന്നാ ശരി മോള് വിട്ടോ….. ഓൾ ദ ബെസ്റ്റ്……

മോളെ ഒരു ഇന്റർവ്യൂ ആയി ഒന്നും കാണേണ്ട ഇതൊരു അൺഒഫീഷ്യൽ കാര്യം ആയതുകൊണ്ടാണ് വീട്ടിൽ വച്ച് നടത്താം എന്ന് കരുതിയത്……

മോളെ ചായ……

ഇത് ശാരി…. എന്റെ വൈഫ് ആണ്……

ശിവ പ്രിയ…… എന്നാണ് അല്ലേ പേര്…..

അതെ……..

ഞങ്ങൾക്ക് ഇഷ്ടായി………

എന്താ……….

കുട്ടിക്ക് പറ്റുമെന്നു തോന്നുന്നു…… ഈ ജോലി……

രണ്ടുപേരും ചിരിച്ചു……

അതിന്….. എന്റെ കോളിഫിക്കേഷൻ ഒന്നും നോക്കിയില്ല സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട് ചെക്ക് ചെയ്യാം…

അതിന്റെ ഒന്നും ആവശ്യമില്ല…… അതൊക്കെ ചെക്ക് ചെയ്ത ആള് മുകളിലുണ്ട് അപ്പോയ്ന്റ്മെന്റ് ലെറ്റർ ആളു തരും…

സ്റ്റെയർകേസ് കയറിയാൽ ലെഫ്റ്റ് സൈഡിൽ ആദ്യത്തെ മുറി……..

ഓഫീസ് റൂം ആണ് അതിൽ ആളുണ്ട് അവിടെനിന്ന് കിട്ടും ലെറ്റർ…….

ആകെമൊത്തം ഒരു പന്തി ഇല്ല….. സംസാരം എല്ലാം വിചിത്രമായി തോന്നുന്നു

മുറിയിൽ കയറി ഇരുന്നു…… ഇവിടെ ആരുമില്ല……..

ഡോർ തുറന്ന് ആരോ വരുന്നു……

ആ ശിവ……. ഇതാണ് ലെറ്റർ……. സാർ തരാൻ പറഞ്ഞു……

ഇനി നീ ആണോ അവർ പറഞ്ഞ ആ മുകളിലുള്ള സർ……

ഞാനോ……. ആ ബെസ്റ്റ് പക്ഷേ ഞാനും ഈ കുടുംബത്തിലെ ഒരു അംഗമാണ്……

അവർക്കൊക്കെ ഇച്ചിരി ലൂസ് ആണല്ലേ

അതെന്താ അങ്ങനെ പറഞ്ഞത്

അച്ഛന്റെയും അമ്മയുടെയും നോട്ടം കണ്ടാൽ തോന്നും എന്നെ അവരുടെ മകന് പെണ്ണ് നോക്കാൻ വന്നതാണെന്ന് എന്ന്

അങ്ങനെ ഫീൽ ചെയ്തോ……

ആ ശരി……. ഞാൻ പോട്ടെ ഇതല്ലാതെ വേറെ പണിയിയുണ്ട്

അല്ല മാഷേ…… എവിടെയാ പോസ്റ്റിങ്……

അത് ശരിയാ ഞാനത് നോക്കിയില്ല………

Will you marry me……..????

ഇതെന്താ എന്ന ഭാവത്തിൽ എന്നെ ശിവനോക്കി

ഇയാളുടെ തോന്നലുകൾ എല്ലാം ശരിയാണ് ഇതൊരു ഒഫീഷ്യൽ കാര്യമല്ല ഒരു പെണ്ണ് കാണൽ ആണ് ഞാൻ നേരിട്ട് തന്നോട് പറഞ്ഞാൽ ചിലപ്പോൾ ബോർ ആവും പിന്നെ ഇവരുടെ മുന്നിൽ വച്ചാവുമ്പോൾ തനിക്ക് ഒരു വിശ്വസമെങ്കിലും വരും എന്ന് തോന്നി ഒരു No….കിട്ടാതിരിക്കാൻ വേണ്ടി ഞാൻ കണ്ടുപിടിച്ച ഒരു വഴി ആണ് ഈ ഇന്റർവ്യൂ

പിന്നെ തനിക്ക് പണക്കാരെ ഒന്നും ഇഷ്ടം ഇല്ലല്ലോ തന്നെ ഇഷ്ടത്തോടെ നോക്കിക്കണ്ട ആ രണ്ടുപേരും എന്റെ അച്ഛൻനും അമ്മയും ആണ് ഒരു കൗതുകം തോന്നി കാണും ഞാൻ പറഞ്ഞു ആ കഥയിലെ പെൺകുട്ടിയെ നേരിട്ട് കണ്ടപ്പോൾ അല്ലാതെ അവർ ശരിക്കും നോർമൽ ആണ്…… ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു…

പക്ഷേ ഞാൻ അപ്പോൾ അവിടെകണ്ടത് കണ്ണുകൾ നിറഞ്ഞു ഒഴുകുന്ന ഒരു പാവം പെൺകുട്ടിയെ ആണ്…

അതെ….. സെന്റി ഒന്നും വേണ്ട….. എനിക്ക് ഏറ്റവും ഇഷ്ടം ആ വായാടിയായ എന്റെ ശിവയെ ആണ്…… കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു…

നിന്റെ സങ്കടങ്ങളുടെ പകുതി അതെനിക്ക് വേണം പകരം എന്റെ സന്തോഷങ്ങളുടെ പകുതി ഞാൻ നിനക്ക് സമ്മാനിക്കുന്നു…….

ഞാൻ അവളുടെ കയ്യിൽ പിടിച്ചു…. താഴെക്ക് നടന്നു………

എങ്ങനെ ഉണ്ട് അച്ഛാ എന്റെ സെലക്ഷൻ…. കുറവ് വലതും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം നാളെ എന്റെ ഭാര്യയെ കുറ്റം പറയാൻ പാടില്ല പറഞ്ഞേക്കാം…….

എന്നാലും എർത്തും ഫെയ്സും തിരിച്ചറിയാത്ത ഇവനെ ഒരു ഇലക്ട്രിഷൻ ആണെന്ന് വിശ്വസിച്ച ഒരു കുറവ് മാത്രമേ ഈ കുട്ടിക്ക് ഞാൻ കാണുന്നുള്ളൂ അതു പറഞ്ഞു അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചു………..

രചന: Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *