ഗൗരീപരിണയം….ഭാഗം…35

മുപ്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 34

ഭാഗം…35

വാതിൽ തുറന്ന് അവരുടെ അടുത്തേക്ക് പുഞ്ചിരിയോടെ വരുന്ന സുന്ദരനായ ആ മനുഷ്യന്റെ വെള്ളാരം കണ്ണുകളിൽ ഗൗരി മതി മറന്നു നോക്കി നിന്നു……..

“ആഹാ…..നേരെത്തെ എത്താമെന്ന് പറഞ്ഞിട്ട്…..എന്താ വൈകിയത് കണ്ണാ…..”

ചിരിയോടെ ആ മനുഷ്യൻ വീരഭദ്രനെ ആശ്ളേഷിച്ചു കൊണ്ട് ചോദിച്ചു….

“പാർവ്വതീ…… ഇതാണ് എന്റെ സുഹൃത്തും സഹോദരനുമായ മനുവേട്ടൻ…….. പിള്ളേരൊക്കെ എവിടെപ്പോയി മനുവേട്ടാ….”

വീരഭദ്രൻ അകത്തേക്ക് കണ്ണോടിച്ചു ചോദിച്ചു…

“നീ കയറി വാ…..എല്ലാവരും കൂടെ നാളെ ടൂറിനുള്ള പർച്ചേസിന് പോയിട്ടുണ്ട്……..അച്ചു അകത്തുണ്ട്…….”

മനു ചെരിഞ്ഞ് ഗൗരിയെ ഒന്നു നോക്കി….

“പാർവ്വതീ..അല്ലേ…കണ്ണൻ പറഞ്ഞിട്ടുണ്ട്… പണ്ട് തന്നെക്കാണാൻ വരുമ്പോൾ ഇവിടെ വന്ന് അച്ചുവിനോട് കഥയെല്ലാം പറഞ്ഞിട്ടാ പോകാറ്……”

മറുപടിയായി ഗൗരി മനുവിനെ നോക്കി പുഞ്ചിരിച്ചു….

അവർ മൂന്നുപേരും അകത്തേക്ക് കയറി……

“എത്തിയോ രണ്ടാളും……”

പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഗൗരി തിരിഞ്ഞ് നോക്കി……ഐശ്വര്യം തുളുമ്പുന്ന മുഖമുള്ള ഒരു യുവതിയെ കണ്ട് ഗൗരി മനസ്സിലാവാതെ മുഖം ചുളിച്ചു..

“പാർവ്വതിയ്ക്ക് മനസ്സിലായില്ല അല്ലേ……ഇത് എന്റെ പ്രിയതമ….അർച്ചന എന്ന അച്ചു…..”

അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് മനു പറഞ്ഞത് കേട്ട് ഗൗരി അച്ചുവിനെ നോക്കി ചിരിച്ചു ….

നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു..ഗൗരിയും അച്ചുവും തമ്മിൽ നല്ല കൂട്ടായി…..അവരുടെ കഥ ഇതിനിടയിൽ തന്നെ വീരഭദ്രൻ ഗൗരിയ്ക്ക് പറഞ്ഞു കൊടുത്തു….

“കുട്ടികൾ എത്ര പേരാ അച്ചു ചേച്ചീ…..”

ഗൗരി ആകാംഷയോടെ ചോദിച്ചു….

“മൂന്ന് പേരാണ്……ആദ്യത്തത് രണ്ട് പെൺകുട്ടികളാ….ട്വിൻസായിരുന്നു….ഇളയത് ഒരു ആൺകുട്ടി….”

“ആണോ…..എല്ലാവരും കൂടി നല്ല രസമായിരിക്കും…..”

ഗൗരി ഉത്സാഹത്തോടെ പറഞ്ഞു….

“മ്…….ആണോന്നോ…..എന്റെ ചേട്ടൻമാരുടെ മക്കളും ഇവിടത്തെ കുട്ടികളും പിന്നെ ഈ മനുവേട്ടനും കൂടി ഒരുമിച്ച് ചേർന്നാൽ വീട് മറിച്ച് വയ്ക്കും….”

അച്ചു ഗൗരവത്തോടെ പറഞ്ഞത് കേട്ട് മനു അവളെ മുഖം കൂർപ്പിച്ചു നോക്കി…….

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു……അവരുടെ പരസ്പരമുള്ള സ്നേഹവും കരുതലും ഗൗരി അദ്ഭുതത്തോടെ നോക്കി നിന്നു…..

“എന്നാൽ ഞങ്ങളിറങ്ങട്ടെ മനുവേട്ടാ…. ആരോടും പറയാതെ പോന്നതാണ്…….താമസിച്ചാൽ അവർക്ക് ടെൻഷനാകും…”

വീരഭദ്രൻ പറഞ്ഞുകൊണ്ട് എഴുന്നേറ്റു…… ഗൗരിയും അവൻ എഴുന്നേൽക്കുന്നത് കണ്ട് ചാടിയെണീറ്റു……

“.ഇനി വരുമ്പോൾ രണ്ട് ദിവസം താമസിക്കാനായി വരണം കേട്ടോ….അപ്പോൾ കുട്ടികളും കാണും…..”

അച്ചു പറഞ്ഞത് കേട്ട് ഗൗരി സമ്മതത്തോടെ തലകുലുക്കി…..

പോകാനായി അവർ മുറ്റത്തേക്കിറങ്ങി…

“പാർവ്വതീ…….”

മനു വിളിക്കുന്നത് കേട്ട് അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞ് നോക്കി…..

“അച്ഛനെ എനിക്കറിയാം……..ബിസിനസിന്റെ ഓരോ ആവശ്യങ്ങൾക്ക് നമ്മള് തമ്മിൽ കണ്ടിട്ടുണ്ട്…..പിന്നീടാണ് അറിഞ്ഞത് സർ കോമയിലാണെന്ന്…..പിന്നെ…..കണ്ണൻ പറഞ്ഞ് അതിന്റെ കാരണവുമറിയാം…….”

അവൻ ഒന്ന് നിർത്തിയിട്ട് ഗൗരിയുടെ മുഖത്തേക്ക് നോക്കി….. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

“താൻ വിഷമിക്കാതെ…….തനിക്കു കൂട്ടായി ദൈവം ഇവനെ തന്നില്ലേ…..തല്ല് പിടിത്തമൊക്കെ മാറ്റി വച്ച് രണ്ടാളും പരസ്പരം സ്നേഹിച്ച് ജീവിക്കണം….. എനിക്കറിയാം…. ഇവൻ കുറച്ചു ദേഷ്യക്കാരനാണെന്ന് …അതുകൊണ്ടല്ലേ ഇവനെ ചെകുത്താനെന്ന് വിളിക്കുന്നത്……പക്ഷെ അവൻ പ്രാണനുതുല്യം മോളെ സ്നേഹിക്കുന്നുണ്ട്……..”

ഗൗരി മനസ്സിൽ ഉയർന്ന ഏങ്ങലോടെ വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…. അവനും അവളിൽ ലയിച്ച് നിൽക്കയായിരുന്നു….

“പിന്നെ ശത്രുക്കൾ…… അവരുടെ കാര്യം ഈ ചെകുത്താൻ നോക്കിക്കോളും……ഇനി എന്ത് കാര്യത്തിനും ഈ മനുവേട്ടനും കൂടെയുണ്ടാകും……..അതുകൊണ്ട് സന്തോഷമായിരിക്കണം…..കേട്ടോ….”

ഗൗരി നന്ദിയോടെ അവനെ നോക്കി….തനിക്ക് സ്നേഹിക്കാൻ ഒരു സഹോദരനെ കൂടി കിട്ടിയതിന്റെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു……..

അവരോട് യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു…..

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

ബാൽക്കണിയിൽ നിന്ന് അപ്പുറത്തെ വീട്ടിലെ ഗൗരിയുടെ റൂമിന്റെ സൈഡിലുള്ള ബാൽക്കണിയിലേക്ക് നോക്കി ഗവേഷണം നടത്തുവാണ് കാർത്തു……..

“തത്തമ്മേ…….”

വിഷ്ണുവിന്റെ വിളി കേട്ടെങ്കിലും അവൾ തിരിഞ്ഞു നോക്കാതെ നിന്നു…..

“പിണക്കമാണോ… എന്നോടിണക്കമാണോ…. അടുത്ത് വന്നാലും പൊന്നേ മടിച്ച്…. നിൽക്കാതെ….”

വിഷ്ണുവിന്റെ പാട്ട് കേട്ട് പുഞ്ചിരി വന്നെങ്കിലും അവൾ കപടഗൗരവത്തിൽ നിന്നു……അവൻ കുറച്ചു കൂടി കാർത്തുവിന്റെ അടുത്തേക്ക് ചേർന്ന് വന്നു………

“എന്നോടെന്തിനീ പിണക്കം…. എന്നുമെന്തിനാണെന്നോട് പരിഭവം…….

ഒരുപാട് നാളായി കാത്തിരുന്നു നീ …. ഒരുനോക്ക് കാണാൻ വന്നില്ല….”

കാർത്തു ചുണ്ടിലൂറിയ പുഞ്ചിരിയോടെ വിഷ്ണുവിന്റെ അടുത്ത് നിന്ന് മാറി നിന്നു…

“എത്ര നേരമായി ഞാൻ… കാത്തു കാത്തു നിൽപ്പൂ…. ഒന്നിങ്ങ് നോക്കുമോ വാർതിങ്കളേ….. പിണങ്ങരുതേ… അരുതേ… അരുതേ പുലരാറായി തോഴീ…….”

അത് കേട്ടപ്പോൾ കാർത്തു ഒന്ന് തിരിഞ്ഞു നോക്കി……പ്രണയപൂർവ്വം തന്നെ നോക്കുന്ന കാർത്തുവിനെ കണ്ടതും അവന്റെ നെഞ്ചിൽ പ്രണയത്തിന്റെ വേലിയേറ്റം തന്നെ നടന്നു…..

“വിഷ്ണൂ…….”

കാർത്തു ആർദ്രമായി വിളിച്ചു….

“മ്…..എന്താ തത്തമ്മേ…😍…”

“ഞാനൊരു സംശയം ചോദിച്ചോട്ടെ……☺️”

“മ്……എനിക്കറിയാം…… എന്നാലും ചോദിയ്ക്ക് പെണ്ണേ……😍😍😍😘😘😘”

“അത്…..വിഷ്ണു പാട്ട് പഠിച്ചിട്ടുണ്ടോ….😍”

“ഇല്ല ….എന്താടോ🤔…..”

“എങ്കിൽ ഞാൻ കാല് പിടിക്കാം….ദൈവത്തെ ഓർത്ത് ഈ കാളരാഗം ഇനി കേൾപ്പിക്കരുത്…..☹️..”

“😡😡😡പോടീ……നിനക്ക് ഞാൻ മുൻപ് പാടിയ പാട്ട് തന്നെ മതിയായിരുന്നു…….സ്നേഹിക്കാൻ വന്നാലും മനസ്സിലാവാത്ത പെണ്ണ്…..😡”

അവന്റെ ദേഷ്യം കണ്ട് കാർത്തുവിന് ചിരി വന്നെങ്കിലും അവൾ പിടിച്ചു നിന്നു……

“വിഷ്ണൂ…… പിണങ്ങിയോ……😉”

കാർത്തു ആർദ്രമായി അവനെ നോക്കി………

“നീ കളിയാക്കാതെടീ…..😡😡😡….നിന്റെ ചേട്ടനില്ലേ വീരഭദ്രൻ….. ഒരു ചെകുത്താൻ…. അങ്ങേര് എന്നോട് ചെയ്തതിന് നിന്നിലൂടെ ഞാൻ പകരം വീട്ടുമെടീ…..😡”

കാർത്തു അമ്പരന്നു അവനെ നോക്കി….

“എന്റെ ചേട്ടൻ നിന്നോട് എന്ത് ചെയ്തെന്നാ….🙄😥”

“കുഞ്ഞിലേ മുതൽ എന്റെ കൂടെ കൂടിയതാണ് ഗൗരീ….ഒരു കൂട്ടുകാരി….അല്ലെങ്കിൽ എന്റെ വൈദുവിനെക്കാളും പ്രിയപ്പെട്ട എന്റെ കൂടെപ്പിറപ്പ്….അവളെ നിന്റെ ചേട്ടൻ കള്ളത്തരത്തിലൂടെ കല്യാണം കഴിച്ചു….. എന്നിൽ നിന്നവളെ പറിച്ചു മാറ്റി….ഇപ്പോൾ അവളെയും കൊണ്ട് നടക്കുന്നു…😡”

വിഷ്ണു ദേഷ്യത്തോടെ പറയുന്നത് കേട്ട് കാർത്തു തരിച്ച് നിന്നു…..വിഷ്ണുവിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നെന്ന് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല…

“പകരം തീർക്കുന്നതെങ്ങനെയെന്ന് അറിയണോടീ നിനക്ക്😡😡……..നിന്നെ ഞാൻ കെട്ടും……എന്നിട്ട് നിന്നെ സ്നേഹിക്കും….സ്നേഹിച്ച് സ്നേഹിച്ച് നിന്റെ ശരീരത്തിലും മനസ്സിലും വിഷ്ണുവിന്റെ പ്രണയം മാത്രം നിറയ്ക്കും…….നിന്റെ ശ്വാസം പോലും എനിക്ക് വേണ്ടി മാത്രമാകും…നിന്റെ ഓരോ അണുവിലും ഞാൻ മാത്രമാകും….എന്റെ ജീവനെ നിന്റെ ഉദരത്തിൽ ചുമന്ന് നീ പ്രസവിക്കും….ഒന്നല്ല…..അഞ്ച് കുട്ടികളുടെ അമ്മയാക്കും നിന്നെ ഞാൻ….. പിന്നെയും എന്റെ പ്രണയമഴയിൽ മുങ്ങിക്കുളിച്ച് വയസ്സാകുമ്പോൾ അവസാനം ഒരുമിച്ച് ഈ ലോകത്ത് നിന്ന് യാത്ര പറയും നമ്മൾ……. എന്നാലും നിന്നെ ഞാൻ വെറുതെ വിടില്ല….ഇനിയുള്ള ജന്മങ്ങളിലും നീ എനിക്കായി മാത്രം ജനിക്കും……വിഷ്ണുവിന്റെ മാത്രം കാർത്തികയായി…..അങ്ങനെ പകരം വീട്ടും ഞാൻ….😚”അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞ് നിന്ന് കിതച്ചു……..

കാർത്തിക അന്തം വിട്ട് നിൽക്കയാണ്…അവളുടെ കണ്ണുകൾ മിഴിഞ്ഞു…….. ഒന്നും മനസ്സിലാവാതെ അവൾ തലയൊന്ന് കുടഞ്ഞു…പിന്നെയും വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി…. അവന്റെ മുഖത്തെ കുസൃതി കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…..

‘ഇത്രയും മനോഹരമായി ഒരാൾക്ക് പ്രണയം പറയാൻ കഴിയുമോ…..’ അവൾ മനസ്സിൽ ചിന്തിച്ചു…..

“വിഷ്ണൂ….. ഞാനൊരു സംശയം ചോദിക്കട്ടെ🤔…..”

വിഷ്ണു അവളുടെ മുഖത്തേക്ക് പ്രണയപൂർവ്വം നോക്കി…..

“ഗൗരിയുടെ കാര്യമാണോ…..നിന്റെ ചേട്ടൻ അവളെ കല്യാണം കഴിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാടീ പെണ്ണെ…..😍”

“ഏയ് അതൊന്നുമല്ല…..ഇതൊരു സീരിയസ് കാര്യമാണ്….”

“മ്…..എന്താ…..ചോദിക്കെടീ തത്തമ്മേ…..,😍”

“അത്……ഈ പറഞ്ഞ ഡയലോഗ് ഏത് സിനിമയിലേതാ……എനിക്ക് ഒന്നെഴുതി തരുമോ……കോളേജിൽ ഒരു ചെറുക്കന് ലവ് ലെറ്റർ എഴുതാനാ……☺️”

വിഷ്ണുവിന്റെ മുഖം ചുവന്നു…..

“പോടീ പട്ടീ…..ഇനി മേലാൽ ഞാൻ നിന്നോട് മിണ്ടില്ല…..”

ചാടിത്തുള്ളി ഇറങ്ങി പ്പോകുന്ന വിഷ്ണുവിനെ ചിരിയോടെ കാർത്തു നോക്കി നിന്നു……

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

വീരഭദ്രനും ഗൗരിയും മടങ്ങിയെത്തിയപ്പോൾ രാത്രിയായി……… കാറിൽ നിന്നിറക്കിയിട്ട് കാർ ഒതുക്കാൻ പോയ വീരഭദ്രൻ വരുന്നത് നോക്കി ഗൗരി വാതിൽക്കൽ നിന്നു……അവൻ പുഞ്ചിരിയോടെ അടുത്തേക്ക് വന്ന് അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി………

ഹാളിൽ ഒരു വീൽചെയറിലായിരിക്കുന്ന പ്രവീണിനെ കണ്ട് ഗൗരിയും വീരഭദ്രനും സംശയത്തോടെ പരസ്പരം നോക്കി……..സുമിത്ര അവന്റെ വീൽചെയറിൽ പിടിച്ച് കൊണ്ട് പുറകിൽ നിൽക്കുന്നുണ്ട്……

മഹേന്ദ്രന്റെ മുഖം ദേഷ്യത്തിൽ കടുത്തിരിക്കുന്നു….വിഷ്ണുവും അവന്റെ മുഖം കാണാനിഷ്ടപ്പെടാത്തത് പോലെ അസ്വസ്ഥത കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്നു…..വിപിയുടെ മുഖത്ത് നിർവികാരമായ ഭാവമായിരുന്നു…… രേണുകയുടെ മുഖത്തും ദേഷ്യം പ്രകടമാണ്…….

വീരഭദ്രൻ ഗൗരിയെയും കൊണ്ട് വിപിയുടെ അടുത്തായി വന്നു നിന്നു….പ്രവീണിന്റെ മുഖത്തെ ദയനീയ ഭാവം കണ്ട് അവൻ സംശയത്തിൽ മുഖം ചുളിച്ചു….. ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ ചോദ്യഭാവത്തിൽ മഹേന്ദ്രനെ നോക്കി……

“പ്രവീൺ…..വൈദുവിനെ കല്യാണമാലോചിച്ച് വന്നതാണ്…..”അവന്റെ നോട്ടം മനസ്സിലായത് പോലെ മഹേന്ദ്രൻ പറഞ്ഞു….

വീരഭദ്രൻ പകപ്പോടെ വിപിയെ നോക്കി…..അവന്റെ മുഖത്തെ വിഷാദം കണ്ട് വീരഭദ്രന് വേദന തോന്നി……

“മമ്മീ……എന്നെ വാവയുടെ അടുത്തേക്കൊന്നു കൊണ്ടു പോകുമോ….” പ്രവീൺ ചോദിച്ചത് കേട്ട് സുമിത്ര അവനെ ഗൗരിയുടെ അടുത്തേക്ക് കൊണ്ട് പോയി……. ഗൗരി വിശ്വസിക്കാനാവാതെ നിൽക്കയാണ്….പ്രവീൺ തന്നെ വാവയെന്ന് വിളിച്ചത് കേട്ട് അവൾക്ക് അദ്ഭുതം തോന്നി….. മറ്റുള്ളവർ അവന്റെ പ്രവൃത്തി വീക്ഷിച്ചു നിന്നു……

“വാവേ…….ഈ ഏട്ടനോട് നീ ക്ഷമിക്കണം….നിന്നെ ഞാൻ വേദനിപ്പിച്ചെങ്കിൽ മാപ്പ്…….ഈ ഏട്ടന് ഒരു അവസരം കൂടി നിങ്ങളെല്ലാവരും തരണം……..എനിക്ക്….. എന്റെ വൈദുവിനെ വിട്ട് തരണം…..”

അവന്റെ കണ്ണുകളിൽ നിന്നുതിരുന്ന കണ്ണുനീർ കണ്ട് അവൾക്ക് അദ്ഭുതം തോന്നി…. ആദ്യമായാണ് പ്രവീൺ കരയുന്നത് അവൾ കാണുന്നത്……..തന്നോട് അവൻ ചെയ്ത വൃത്തികേടുകൾ പറയണമെന്ന് അവൾക്ക് തോന്നിയെങ്കിലും സുമിത്ര നിൽക്കുന്ന കാരണം അവൾ മിണ്ടാതെ നിന്നു…..

“നടക്കില്ല…..പ്രവീൺ….അറിയാം… പണ്ടേ മുതൽ ഞാനും ബാലകൃഷ്ണനും പറഞ്ഞുറപ്പിച്ചതാണ് നിങ്ങളുടെ വിവാഹം……പക്ഷെ…വലുതായപ്പോൾ നീ ഒരു തെമ്മാടിയായി തീർന്നില്ലേ…….ഗൗരിയോട് നീ ചെയ്തതൊന്നും ഞാനിപ്പോൾ പറയുന്നില്ല…….. വൈദുവിനോട് നീയെന്താ ചെയ്തെ…മറന്നില്ലല്ലോ അല്ലേ…ഓർമ നഷ്ടപ്പെട്ട മകൾക്ക് സ്വന്തം അചഛനും അമ്മയെയും പോലും പരിചയപ്പെടുത്തേണ്ടി വന്നു…..ഇപ്പോഴും അവൾക്ക് ഉറപ്പ് കാണില്ല ഞങ്ങളാണ് അവളുടെ കുടുംബമെന്ന്…….എന്റെ വൈദു എല്ലാം മറന്നത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്…..ഇനിയും നിനക്കവളെ ദ്രോഹിക്കണോ….”

മഹേന്ദ്രൻ കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു…..

“അങ്കിൾ എനിക്കറിയാം….. ഞാനൊരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്… തിരുത്താൻ ഒരവസരം തന്നുകൂടെ എനിക്ക്…… വൈദുവിന് ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ….” പ്രവീൺ അപേക്ഷയോടെ മഹേന്ദ്രനെ നോക്കി……

മഹേന്ദ്രൻ അവൻ നോക്കുന്നത് കണ്ട് അറപ്പോടെ മുഖം വെട്ടിച്ചു…..പ്രവീൺ നെടുവീർപ്പോടെ രേണുകയെ നോക്കി…. അവരുടെ മുഖത്തും ദേഷ്യം മാത്രമായിരുന്നു…….

“എനിക്കറിയാം….ആർക്കും എന്നെ വിശ്വാസമില്ലെന്ന്……പക്ഷെ വൈദുവിനോടുള്ള എന്റെ സ്നേഹം സത്യസന്ധമാണ്….. അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത എനിക്കറിയാം….അതുകൊണ്ട് ഓർമ തിരിച്ചു കിട്ടുമ്പോൾ വൈദു ഉറപ്പായും എന്റെ അടുത്തേക്ക് വരും……അവളോട് ഞാൻ ചെയ്ത തെറ്റ് അവൾ ഉറപ്പായും ക്ഷമിക്കും…….”

വീരഭദ്രൻ ഞെട്ടലോടെ വിപിയുടെ മുഖത്തേക്ക് നോക്കി….. അവന്റെ മുഖത്ത് വേദനയല്ലാതെ അത് കേട്ടതിന്റെ പരിഭ്രമമൊന്നും കാണാത്തത് അവനിൽ സംശയമുളവാക്കി……. എന്നാലും അവരുടെ കുടുംബ കാര്യമായതിനാൽ വീരഭദ്രൻ മിണ്ടാതെ നിന്നു….വിപിയുടെ കാര്യം മാത്രം താൻ സംസാരിച്ചാൽ മതിയെന്ന് അവനോർത്തു…… എന്നാൽ വിപിയുടെ ഉള്ളം തേങ്ങുകയായിരുന്നു….പുറത്തേക്കൊഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിനെ അവൻ അടക്കി നിർത്തി….

‘ഇന്നലെ ഒറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് സ്വപ്നം കണ്ടു എന്റെ വൈദുവുമായുള്ള ജീവിതം……ഭഗവാനേ…തട്ടിത്തെറിപ്പിക്കരുതേ….. എല്ലാം നഷ്ടപ്പെട്ടവന് ഈ ഒരു ഭാഗ്യമെങ്കിലും തരണേ….’ വിപി നിശബ്ദമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു…….

“മഹിയേട്ടാ…..ബാലേട്ടന് ബോധമുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ എന്റെ പ്രെവിയ്ക്ക് വരില്ലായിരുന്നു ……മഹിയേട്ടൻ എന്നെ ഇപ്പോഴും അനിയത്തിയായി കാണുന്നുണ്ടെങ്കിൽ വൈദുവിനെ എന്റെ മോന് കൊടുത്തേക്കണം…..ഞാൻ വേണമെങ്കിൽ മഹിയേട്ടന്റെ കാല് പിടിയ്ക്കാം….. ”

സുമിത്ര മഹേന്ദ്രന്റെ കാലിൽ വീഴാനൊരുങ്ങിയതും മഹേന്ദ്രൻ അവളെ തടഞ്ഞുകൊണ്ട് പിടിച്ചെഴുന്നേൽപ്പിച്ചു…..ഗൗരിയ്ക്ക് മമ്മിയോട് സഹതാപം തോന്നി…..

“എന്താ സുമിത്രേയിത്…….നിന്നെ സഹോദരിയായിട്ടല്ലേ ഞാനിത് വരെ കണ്ടിട്ടുള്ളൂ…….എന്റെ മോളോട് ഇവൻ പൊറുക്കാനാവാത്ത തെറ്റ് ചെയ്തപ്പോഴും ബാലകൃഷ്ണനെ ഓർത്താണ് ഞാനത് ക്ഷമിച്ചത്……ആ മനുഷ്യനെ ഓർത്തും വൈദുവിന്റെ അവസ്ഥ ഓർത്തും ആരുമൊന്നുമറിയാതെ ഞങ്ങളെല്ലാം മൂടി വച്ചു……ഇനിയും പരീക്ഷണത്തിന് വിട്ട് കൊടുക്കണോ ഞാനെന്റെ മോളെ…..പറ സുമിത്രേ…..”

മഹേന്ദ്രന്റെ ദൃഢമായ ചോദ്യത്തിന് മുന്നിൽ സുമിത്ര തലകുനിച്ചു…..

“അങ്കിൾ…..എന്ത് പറഞ്ഞാലും വൈദുവിനെ മറക്കാൻ എനിക്ക് കഴിയില്ല…..അവളുടെ കല്യാണം നടത്തരുത് പ്ലീസ്…..എന്റെ അപേക്ഷയാണ്……അങ്കിൾ ആലോചിച്ചു ഒരു തീരുമാനമെടുക്കൂ……ഞങ്ങളിപ്പോ പോകാം…”

സുമിത്ര അവനെയും കൊണ്ട് പുറത്തേക്ക് പോകുന്നതും നോക്കി വേദനയോടെ എല്ലാവരും നിന്നു……..

കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന വിപിയുടെ അടുത്തേക്ക് മഹേന്ദ്രൻ വന്നു അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു…..

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 36

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

പ്രവീണിനോട് ക്ഷമിക്കാൻ കഴിയുമോ….നിങ്ങളുടെ അഭിപ്രായം എന്താണ്….

Leave a Reply

Your email address will not be published. Required fields are marked *