ഗൗരീപരിണയം….ഭാഗം…37

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 36

ഭാഗം…37

അവരെല്ലാം ബീച്ചിൽ നിന്ന് മടങ്ങി എത്തിയപ്പോൾ സന്ധ്യയായി……..

ഒരുമിച്ചിരുന്ന് കളിതമാശകൾ പറഞ്ഞ്  ഭക്ഷണം കഴിക്കുമ്പോഴും വീരഭദ്രന്റെ മുഖത്ത്  ഗൗരവമായിരുന്നു……..നാളെ ആൽബിയെ കാണാൻ പോകുന്നതിന്റെ അസ്വസ്ഥതയാണ് അവനെന്ന് ഗൗരിയ്ക്ക് മനസ്സിലായിരുന്നു…..

“നാളെ നമുക്കു തിരികെ പോയാലോ കണ്ണാ…..”

ഭക്ഷണം കഴിക്കുന്നതിനിടയിൽ വിപി ചോദിക്കുന്നത് കേട്ട് എല്ലാവരും ചോദ്യഭാവത്തിൽ അവനെ നോക്കി………

“എന്താ വിപീ……..എന്ത് പറ്റി…..എനിക്ക് നാളെ ആൽബിയുടെ വീട് വരെ ഒന്ന് പോണം….പിന്നെ ഒരാളെയും കൂടി കാണാനുണ്ട്…..അത് കഴിഞ്ഞു പോകാം……എന്താ…..”

“എന്നാൽ ഞാനും വൈദുവും പൊക്കോട്ടെ……. വേണെമെങ്കിൽ കാർത്തുനെയും കൊണ്ട് പോകാം……അവളെ വീട്ടിലാക്കാം…..വൈദുവിനെയും കൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണമെന്ന് മനസ്സ് പറയുന്നു……”

മഹേന്ദ്രനും വിപി പറഞ്ഞത് ശരിയാണെന്ന് തോന്നി….

വീരഭദ്രൻ  ആലോചനയോടെ നിവർന്നിരുന്നു…..

“മ്……ശരി…..നിങ്ങള് പൊയ്ക്കൊ….പക്ഷെ….. ഞാൻ തിരികെ വരുന്നത് വരെ എന്റെ വീട്ടിൽ നിന്നാൽ മതി…..”

“ശരി കണ്ണാ……..അപ്പോൾ നാളെ രാവിലെയുള്ള ബസിൽ പോകാം…”

വിപി പറഞ്ഞത് കേട്ട് വീരഭദ്രൻ മുഖം കൂർപ്പിച്ചു നോക്കി….

“നീയെന്തിനാ ബസിൽ പോകുന്നേ….വണ്ടിയെടുത്തോ……ഞങ്ങള് ബസിൽ വന്നോളാം…..”

“വേണ്ട കണ്ണാ…..നിനക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാൻ വണ്ടി വേണ്ടേ…….ഞങ്ങള് ബസിൽ പൊക്കോളാം…..”

“രണ്ടുകൂട്ടരും ബസിൽ പോകണ്ട…..എന്റെ ഒരു കാറ് വെറുതെ കിടപ്പുണ്ട്…… ഒരാള് അതെടുത്തോ……… അവിടെ വരുമ്പോൾ വിഷ്ണുവിനും അത് ഉപയാഗിക്കാമല്ലോ…..”

മഹേന്ദ്രൻ അവരുടെ തർക്കം കണ്ടിട്ട് ഇടയിൽ കയറിപ്പറഞ്ഞു…..
വീരഭദ്രനും അത് നല്ല ഐഡിയാണെന്ന് തോന്നി…..വിനുവിന്റെ വണ്ടിയായതു കൊണ്ട് അത് തിരികെ കൊടുക്കാനും പറ്റുമെന്ന് ഓർത്തപ്പോൾ രണ്ടുപേരും സമ്മതിച്ചു……

കാർത്തു പോകുന്നു എന്നറിഞ്ഞപ്പോൾ വിഷ്ണുവിന് വിഷമം തോന്നി…. വിഷ്ണൂ നിരാശയോടെ കാർത്തുവിനെ നോക്കിയപ്പോൾ അവിടെ തകർത്ത തീറ്റയാണ്…

‘ഈ പെണ്ണ് ആക്രാന്തം കേറി ആ പ്ലേറ്റ് കൂടി കഴിക്കും🙄……..ഈ ചർച്ച പോലും അവള് കേട്ടില്ലെന്ന് തോന്നുന്നു..☹️……ഇവരുടെ കൂടെ പോകാൻ ഡാഡിയിലൂടെ ചരട് വലിപ്പിക്കാം…..
അല്ലെങ്കിലും ഗൗരീ എപ്പോഴും എന്റെ കൂടെയാ….കണ്ണേട്ടന് അത് പ്രശ്നമൊന്നുമല്ലെങ്കിലും ഞാൻ പോകുമ്പോൾ അവർക്ക് ഒരുമിച്ച് സ്വസ്ഥമായി കുറച്ചു ദിവസം ചിലവഴിക്കാം……പക്ഷെ അവളെ കാണാതെ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ലല്ലോ😔…’

വിഷ്ണു ആലോചനയോടെ ഗൗരിയെ നോക്കി….. അവളാണെങ്കിൽ പാത്രത്തിനകത്ത് കേറിയിരുന്ന് കഴിക്കും പോലെ അതിലേക്ക് കമിഴ്ന്നു കിടപ്പുണ്ട്….. വീരഭദ്രൻ ഇടയ്ക്കിടെ അവളെ നോക്കി നെടുവീർപ്പെടുന്നത് കണ്ട് വിഷ്ണുവിന് ചിരി വന്നു…..വൈദു മാത്രം ഒന്നും കഴിക്കാതെ ആലോചിച്ചിരിക്കുന്നത് വിപി അവളെ തട്ടി വിളിച്ചു…..

“എന്താ വൈദൂ……..നീ കഴിക്കുന്നില്ലേ….”

“മ്……എനിക്കെന്തോ തല വേദനിക്കുന്നത് പോലെ…..ഒരു വല്ലായ്മ തോന്നുന്നു…..”

വൈദു പറഞ്ഞത് കേട്ട് മഹേന്ദ്രൻ ആധിയോടെ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ഓടി വന്നു……വിപിയും പെട്ടെന്ന് പരിഭ്രമിച്ചു……

“രേണൂ….നീ പോയി മരുന്ന് എടുത്തു കൊണ്ട് വാ…….ഇന്ന് കഴിച്ച് കാണില്ല അതിന്റെയാണ് തലവേദന……..”

രേണുക മരുന്നെടുക്കാനായി അകത്തേക്ക് ഓടി…….മഹേന്ദ്രൻ അവളെ ദേഹത്തേക്ക് ചായ്ച്ചു തലോടിക്കൊണ്ടിരുന്നു…….

മരുന്ന് കഴിച്ചതും വൈദുവിന് മയക്കം പോലെ വന്നതുകൊണ്ട് വിപി അവളെ എടുത്തു കൊണ്ട് മുറിയിൽ കൊണ്ട് കിടത്തി…..

“മോനെ……അവൾക്ക് കൃത്യമായി മരുന്ന് കഴിച്ചില്ലെങ്കിൽ ഇടയ്ക്കിടെ ഇങ്ങനെ വരും….ഇതുവരെ ഗൗരിയാണ് ആ കാര്യങ്ങളൊക്കെ നോക്കിയത്……ഇവിടെ വന്നപ്പോൾ കല്യാണത്തിന്റെ തിരക്കിൽ രേണു അത് വിട്ട്പോയി…..”

മഹേന്ദ്രൻ ഉറങ്ങിക്കിടക്കുന്ന വൈദുവിനെ തലോടിക്കൊണ്ട് വിപിയോട് ചെറിയൊരു പരിഭ്രമത്തോടെ പറഞ്ഞു….കല്യാണം കഴിഞ്ഞതിന്റെ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ വന്നതിൽ വിപിയ്ക്ക് എന്തെങ്കിലും നീരസം ഉണ്ടാകുമോന്ന് മഹേന്ദ്രന് പേടിയുണ്ടായിരുന്നു…….

“വിഷമിക്കാതെ അങ്കിൾ….. ഇനി ഞാനിതൊക്കെ ശ്രദ്ധിച്ചോളാം……….എല്ലാവരും പോയി കിടന്നോളൂ…..വൈദുവിനെ ഞാൻ നോക്കിക്കോളാം…..”

മഹേന്ദ്രൻ നിറഞ്ഞ മനസോടെ വിപിയുടെ തോളിൽ കൈവച്ച് ആശ്വാസത്തോടെ ഒന്നമർത്തി….എന്നിട്ട് പുറത്തേക്കിറങ്ങി…..
അവരെ തനിയെ വിട്ടിട്ട് മറ്റുള്ളവരും പുറത്തേക്കിറങ്ങി………

വിപി വൈദുവിനടുത്ത് കട്ടിലിലായിരുന്നു…..
ഉറങ്ങുമ്പോഴും മുഖത്തെ കുസൃതി അവളെ വിട്ട് മാഞ്ഞിരുന്നില്ല…..അവൻ വാത്സല്യത്തോടെ അവളുടെ തലയെടുത്ത് തന്റെ നെഞ്ചിലേക്ക് വച്ചു……

“ഇനി നീ ഉറങ്ങേണ്ടത് ഈ നെഞ്ചിലാണ് പെണ്ണേ………….എനിക്കുറപ്പുണ്ട് വൈദൂ….. പഴയ ഓർമകളിലും നീയെന്നെ തിരിച്ചറിയും…”

വൈദുവിനെ ഒന്നുകൂടി ചേർത്ത് പിടിച്ച് വിപി കണ്ണുകളടച്ചു….

“ഗൗരീ……..”

കുടിക്കാനുള്ള വെള്ളവുമെടുത്ത് മുറിയിലേക്ക് പോകാനൊരുങ്ങിയ  ഗൗരി രേണുക വിളിക്കുന്നത്  കേട്ട്  തിരിഞ്ഞു നോക്കി…..
രേണുക ചെറിയ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു…..

“മോൾക്ക് അവിടെ സുഖമാണെന്ന് അറിയാം…. എന്നാലും കണ്ണന്റെ ദേഷ്യം കാണുമ്പോൾ………
മോളോട് അവന് സ്നേഹമാണോ….”

ഗൗരി പുഞ്ചിരിച്ചു കൊണ്ട് രേണുകയുടെ അടുത്തേക്ക് ചെന്നു….

“എനിക്ക് സുഖമാണ് മമ്മീ……കണ്ണേട്ടൻ എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ട്…….കുറച്ചു ദേഷ്യം കൂടുതലാണെന്നേയുള്ളൂ ആള് പാവമാണ്….”

“മ്…..മമ്മിയ്ക്ക് അതറിഞ്ഞാൽ മതി…..സുമിത്ര നിന്നെ മാറ്റി നിർത്തിയിട്ട് പ്രവീണിനെ മാത്രം സ്നേഹിച്ചപ്പോൾ ബാലേട്ടൻ വളരെ വിഷമിച്ചിരുന്നു…മ്…..സാരമില്ല അവള് ഒരു ദിവസം നിന്നെ മനസ്സിലാക്കും…….മോള് പോയി കിടന്നോ…..” അത് കേട്ടപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….

ഗൗരി  പോകാനായി തിരിഞ്ഞിട്ട് പെട്ടെന്ന് എന്തോ ഓർത്തത് പോലെ രേണുകയെ തിരിഞ്ഞ് നോക്കി…..

“മമ്മീ……ഞാനിന്ന് മമ്മിയുടെ കൂടെ കിടക്കട്ടെ….പഴയതു പോലെ…..”

“അത് വേണ്ട…..നീയേ നിന്റെ ഭർത്താവിന്റെ അടുത്ത് കിടന്നാൽ മതി…കണ്ണനില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ കിടത്തിയേനെ…..അതോ…….വേറെന്തെങ്കിലും പ്രശ്നമുണ്ടോ…..”

അവൾ നിന്ന് പരുങ്ങുന്നത് കണ്ട് രേണുക മുഖം ചുളിച്ച് ചോദ്യഭാവത്തിൽ അവളെ നോക്കി…..
രേണുക ചിരിച്ചു കൊണ്ട് അവളെയും കൂട്ടി മുറിയിലേക്ക് പോയി……

വീരഭദ്രൻ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…..അവന് ക്ഷമ കെട്ടു….

‘ഇവളിതെവിടെപ്പോയി…….മനുഷ്യൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്  എത്ര നേരമായി………😡’

നടന്നു മടുത്ത് അവൻ കട്ടിലിൽ വന്ന് കിടന്നു….ദേഷ്യത്തിൽ തലയിണയെടുത്ത് വാതിലിലേക്ക് എറിഞ്ഞു…..
അകത്തേക്ക് കയറി വന്ന ഗൗരിയുടെ കാലിൻ ചുവട്ടിലാണ് തലയിണ വന്നു വീണത്……
അവൾ ചുണ്ടിലൂറിയ പുഞ്ചിരിയുമായി അകത്തേക്ക് കയറി വാതിലടച്ചു……..

വാതിൽ അടയുന്ന ശബ്ദം കേട്ടിട്ടും വീരഭദ്രൻ തിരിഞ്ഞ് നോക്കിയില്ല…….അവൻ ദേഷ്യത്തിൽ തിരിഞ്ഞുതന്നെ കിടന്നു……
കുറച്ചു സമയം കഴിഞ്ഞിട്ടും അരികിലേക്ക് അവൾ വരാതിരുന്നപ്പോൾ വീരഭദ്രൻ ചെറുതായി തലയുയർത്തി വാതിലിന്റെ സൈഡിലേക്ക് നോക്കി………

അവിടെ കണ്ട കാഴ്ച കണ്ട് സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു……

കസവ് സാരിയുടുത്ത്…….മുടിയൊക്കെ വിടർത്തിയിട്ട് അതിൽ നിറയെ മുല്ലപ്പൂവും ചൂടി……കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി നിൽക്കുന്ന ഗൗരിയെ കണ്ട് വീരഭദ്രൻ ചാടിയെണീറ്റു……..അവൾ അതിസുന്ദരിയായിരുന്നു…..അവളുടെ ജ്വലിക്കുന്ന സൗന്ദര്യം കണ്ട് വീരഭദ്രൻ പോലും അതിശയിച്ചു നിന്നു…..

“ദേവീ………….”

അവൻ പ്രണയാർദ്രമായി വിളിക്കുന്നത് കേട്ട് ഗൗരി നാണത്തോടെ തിരിഞ്ഞു നിന്നു…..
അവൻ അടുത്തേക്ക് വരുന്നതറിഞ്ഞ് അവളുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി…. ഗൗരി ഒരു താങ്ങിനെന്നപോലെ അവിടെ കിടന്ന റ്റേബിളിൽ ചാരി നിന്നു…….

വീരഭദ്രൻ അടുത്തേക്ക് വന്ന് ഗൗരിയുടെ ദേഹത്തേക്ക് ചാരി….അവൾ പിടച്ചിലോടെ തെന്നിമാറാൻ നോക്കിയതും അവൻ അവളുടെ തോളിൽ പിടിച്ച് തടഞ്ഞു നിർത്തി……

“നിന്റെ സൗന്ദര്യം വർണിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ല ദേവീ…..നീ നിന്റെ ഡാഡിയെ പോലെയാ…….ഇനിയും എന്നെ  അകറ്റി നിർത്തല്ലേ പെണ്ണേ…..”

അവന്റെ ശ്വാസം മുഖത്ത് തട്ടിയപ്പോൾ ഗൗരിയ്ക്ക് പരിഭ്രമം കൂടി…… അവൾ നിന്ന് വിയർത്തു……

‘മഹാദേവാ……മമ്മിയുടെ വാക്കും കേട്ട് വലിയ ധൈര്യത്തിൽ പോന്നതാ….. എങ്ങോട്ടെങ്കിലും ഓടിപ്പോവാൻ കഴിഞ്ഞെങ്കിൽ……പേടി കൊണ്ട് വിറച്ചിട്ട് വയ്യ……..’

അവളുടെ പരിഭ്രമം കണ്ട് വീരഭദ്രന് ചിരി വന്നു…….

“ഇതാരാ…എന്റെ സുന്ദരിയെ ഒരുക്കി വിട്ടത്……മ്…….”

അവൻ കുസൃതിയോടെ മുഖം കുറച്ചു താഴ്ത്തി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു…….

“അത്…..അത്…….പിന്നേ….മമ്മി…നമ്മള് ഇതുവരെയും ഒന്നിച്ചിലെന്ന്…അറിഞ്ഞപ്പോൾ വഴക്ക് പറഞ്ഞു…..ഇങ്ങ…ഇങ്ങനെയൊക്കെ ഒരുക്കി….പാലും തന്ന് വിട്ടു……”

“ആണോ……മമ്മി കൊള്ളാമല്ലോ…. എനിക്കിഷ്ടപ്പെട്ടു……മ്…..ആ ഗ്ലാസ്‌ താ…അല്ലെങ്കിൽ വിറച്ച് വിറച്ച് പാലെല്ലാം സാരിയിലാകും……”

അവൻ പറഞ്ഞത് കേട്ട് വിറയ്ക്കുന്ന കൈകളോടെ ഗൗരി പാൽഗ്ലാസ് അവന്റെ നേരെ നീട്ടി…….
വീരഭദ്രൻ അവളുടെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങി അതിൽനിന്ന് അൽപം പാൽ കുടിച്ചു…. എന്നിട്ട് ഗ്ലാസ് അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു..അവളും കുറച്ചു കുടിച്ച ശേഷം അവൻ പാൽഗ്ലാസ് റ്റേബിളിലേക്ക് വച്ചു….
ഗൗരിയുടെ ചുണ്ടിൽ പറ്റിയിരുന്ന പാൽ വീരഭദ്രൻ കൈ കൊണ്ട് തുടച്ചുമാറ്റി…. ഗൗരി പിടച്ചിലോടെ അവനിൽ നിന്ന് അകന്നു മാറി തിരിഞ്ഞു നിന്നു……..

അവൻ ചിരിയോടെ അവളുടെ പുറകിൽ നിന്നും വയറിൽ വട്ടം പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി……. അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി മുല്ലപ്പൂവിന്റെ ഗന്ധം ആസ്വദിച്ചു…..
ഗൗരി വിറയലോടെ തന്റെ വയറിൽ ചുറ്റിയിരിക്കുന്ന അവന്റെ കൈയിൽ അമർത്തി പിടിച്ചു………

“ദേവീ………എനിക്ക് വേണം….ഈ നിമിഷം തന്നെ  നിന്റെ പ്രണയവും പിടച്ചിലും പരിഭ്രമവുമൊക്കെ എനിക്ക് എന്റേതാക്കണം…….നിന്നിലെ ഓരോ അണുവിലും എന്നെ നിറയ്ക്കണം……എനിക്ക്………….എടുത്തോട്ടെ നിന്നെ…ഞാൻ……”

വികാരത്തിന്റെ വേലിയേറ്റത്തിൽ പതറിപ്പോയ വാക്കുകളോടെ അവൻ അവളുടെ പുറം കഴുത്തിൽ മൃദുവായി ചുംബിച്ചു……..
ഗൗരി അവന്റെ കൈകൾ മാറ്റി നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി……

വീരഭദ്രൻ ഒരു ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്തു കട്ടിലിലേക്ക് കിടത്തി….അരികിലായി അവനും കിടന്നു……..

നാണം കൊണ്ട് ചുവന്ന അവളുടെ മുഖത്ത്  പ്രണയത്തോടെ അവൻ വിരലോടിച്ചു…..അവന്റെ വിരലുകൾ അവളുടെ മൂക്കിലൂടെ  ചുണ്ടിലെത്തിയപ്പോൾ ആ ചുണ്ടുകൾ ഒന്ന് തഴുകി…ഗൗരി പിടച്ചിലോടെ അവളുടെ സാരിയിൽ തെരുപിടിച്ചു….. കഴുത്തിലൂടെ അവന്റെ വിരലുകൾ മാറിലെത്തിയതും ഗൗരി വെപ്രാളത്തിൽ തിരിഞ്ഞു കിടന്നു……വീരഭദ്രൻ ചിരിയോടെ അവളെ ചെറുതായി ബലം പിടിച്ചു നേരെ കിടത്തി….. പ്രണയപരവശനായ വീരഭദ്രനെ കണ്ട് ഗൗരി നാണത്തോടെ മുഖം പൊത്തി…….
അവൻ അവളുടെ കൈ പിടിച്ച് മാറ്റി കണ്ണുകളിലേക്ക് നോക്കി…..ചുവന്ന് തുടുത്ത അവളുടെ കവിളുകളും ചുണ്ടുകളും അവന്റെ പ്രണയത്തെ തീവ്രമാക്കി…..പെട്ടെന്നുള്ള ആവേശത്തിൽ അവൻ ഗൗരിയുടെ മേലെയായി വന്ന് അവളുടെ മുഖത്ത് ചുംബനങ്ങളാൽ മൂടി…….അവളുടെ ഇടം കഴുത്തിൽ ചെറുതായി കടിച്ചപ്പോൾ ഗൗരിയുടെ കൈകൾ അവന്റെ തോളിലമർന്നു…..ചുണ്ടുകൾ കൊതിയോടെ നുകരുമ്പോൾ രണ്ടുപേരും പ്രണയച്ചൂടിന്റെ ആവേശത്തിൽ വിയർത്തിരുന്നു…….പതിയെ പതിയെ അവരുടെ പ്രണയം പൂത്തുലഞ്ഞു തുടങ്ങി……… വീരഭദ്രന്റെ പ്രണയമഴ അവന്റെ ദേവിയിൽ പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു……….ദേവനും ദേവിയും മത്സരിച്ചു പ്രണയിച്ചു കൊണ്ടിരുന്നു…….രാത്രിയുടെ ഏതോ യാമത്തിൽ അവരുടെ പ്രണയമഴയിൽ അവർ ഒന്നായി… ….പാർവ്വതി അവളുടെ പരമേശ്വരന് സ്വന്തമായി………വിയർത്ത് തളർന്നു കൊണ്ട് അവളിൽ നിന്നും അകന്ന് മാറുമ്പോൾ അവന്റെ മുഖത്ത് സന്തോഷമായിരുന്നു…..തന്നിലെ പാതിയെ സ്വന്തമാക്കിയ സന്തോഷം….. ഗൗരിയും അവന്റെ പ്രണയച്ചൂടിൽ തളർന്നു പോയിരുന്നു………

“കണ്ണാ……കണ്ണാ…….”

രാവിലെ വിപി വാതിലിൽ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് വീരഭദ്രൻ കണ്ണ് തുറന്നത്……
അവന്റെ നെഞ്ചിൽ തളർന്നു കിടന്നുറങ്ങുന്ന ഗൗരിയെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…..മുഖമെല്ലാം ചുവന്ന് തിണർത്ത് കിടക്കുന്നത് കണ്ട് അവൻ സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി……. പതിയെ അവളുടെ തല ഉയർത്തി കട്ടിലേക്ക് കിടത്തിയിട്ട് അവൻ എഴുന്നേറ്റ് വാതിൽ തുറക്കാൻ പോയി……..

“ങ്ഹേ……നീ റെഡിയായോ…..രാവിലെ തന്നെ പോകുവാണോ……”

മറുപടി പറയാതെ വിപി അവനെ ചൂഴ്ന്നു നോക്കി……

“നിന്റെ കഴുത്തിന്റെ പുറകിലെന്താടാ ചുവന്ന് കിടക്കുന്നത്…….നിന്റെ മുഖത്ത് നല്ല തെളിച്ചമുണ്ടല്ലോ……..എന്തോ ഉണ്ട് മോനെ…☺️.”

വിപി കളിയാക്കിയപ്പോൾ വീരഭദ്രൻ ഗൗരി ഉണരാതിരിക്കാൻ അവനെയും പിടിച്ചു കൊണ്ട് പുറത്തിറങ്ങി…..

“നീയൊക്കെ കാരണം മാറ്റിവച്ചിരുന്ന ഫസ്റ്റ് നൈറ്റ് ഞാനിന്നലെ ആഘോഷിച്ചു…….അതിന്റെ സന്തോഷമാ എന്റെ മുഖത്ത്……പിന്നെ ആൽബിയെ കാണുന്നതിന് മുൻപ് തന്നെ എല്ലാ അർത്ഥത്തിലും ഒന്നാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു…….എന്നാലേ അവന്റെ മുന്നിൽ ഞാൻ പതറാതിരിക്കൂ…..”

“മ്……അത് നന്നായി…….എന്നാലും ഇന്നലെ കല്യാണം കഴിച്ചത് ഞാനും ഫസ്റ്റ് നൈറ്റ് നിന്റേതും……..അതാണെന്റെ വിഷമം…..”

വിപി ചിണുങ്ങലോടെ പറയുന്നത് കേട്ട് വീരഭദ്രൻ അവനെ മുഖം കൂർപ്പിച്ചു നോക്കി…..

“എന്നാൽ ഞങ്ങള് പോട്ടെ….നീ ഹണിമൂണൊക്കെ കഴിഞ്ഞു വന്നാൽ മതി…..
പിന്നേ വിഷ്ണുവും ഞങ്ങളോടൊപ്പം വരുന്നുണ്ട്……അങ്കിള് പറഞ്ഞു അവനെയും കൂടി കൊണ്ട് പോകാൻ…..”

“ആണോ……അത് നന്നായി….അങ്ങോട്ട് വണ്ടിയോടിക്കാൻ നിനക്ക് കൂട്ടായല്ലോ….മ്……ഞാൻ പെട്ടെന്ന് ഫ്രഷായി ഗൗരിയെയും കൊണ്ട് വരാം…..”

“മ്….പെട്ടെന്ന് വാ….”

വിപി പോയപ്പോൾ വീരഭദ്രൻ അകത്തേക്ക് കയറി…..മുറിയിലൊന്നും ഗൗരിയെ കാണാത്തത് കൊണ്ട് ബാത്ത്‌റൂമിൽ ആണെന്ന് മനസ്സിലായി….. അവൻ കട്ടിലിൽ കാത്തിരുന്നു….

ഗൗരി കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ കട്ടിലിൽ ഇരിക്കുന്ന വീരഭദ്രനെ കണ്ട് മുഖം കുനിച്ചു……തലേ ദിവസത്തെ കാര്യമോർത്ത് നാണം കാരണം അവന്റെ മുഖത്ത് നോക്കാതെ അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി….മുടിയിൽ കെട്ടിയിരുന്ന ടൗവൽ അഴിച്ചെടുത്ത് വിരിച്ചിട്ടു……ഒരു ബ്ലാക്ക് കളർ കുർത്തയും വൈറ്റ് ബോട്ടവുമായിരുന്നു വേഷം…..നീണ്ടുകിടക്കുന്ന മുടിയിൽ നിന്ന് വെള്ളം ഇറ്റ് വീണുകൊണ്ടിരുന്നു……നെറ്റിയിൽ ഒരു ചെറിയ പൊട്ട് കുത്തി….സീമന്തരേഖയിൽ കുങ്കുമം ഇടാൻ കൈയുയർത്തിയതും കണ്ണാടിയിലൂടെ തന്നെയും നോക്കിയിരിക്കുന്ന അവളുടെ പാതിയെ കണ്ട് ഗൗരിയുടെ മുഖം ചുവന്നു…..അവന്റെ കണ്ണിൽ അവളോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു… അവൾ കുങ്കുമത്തിലേക്കും അവന്റെ മുഖത്തേക്കും നോക്കി…..വീരഭദ്രൻ അത് മനസ്സിലായത് പോലെ എഴുന്നേറ്റ് അവളുടെ പുറകിലായി വന്ന് നിന്നു…..അവളുടെ കൈയിൽ നിന്ന് കുങ്കുമം വാങ്ങി അവളുടെ സീമന്തരേഖ ചുവപ്പിച്ചു….അവരുടെ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ ഗൗരി ഒരു പിടച്ചിലോടെ കണ്ണുകൾ മാറ്റി തല കുനിച്ചു…..

“എല്ലാവരും പോകാൻ റെഡിയാകുന്നുണ്ട്……ഭക്ഷണം കഴിച്ചിട്ടേ പോകൂ…..നീ ഇങ്ങനെ നിന്ന് എന്റെ കൺട്രോൾ കളയാതെ താഴേക്ക് പൊയ്ക്കൊ….. ഇല്ലെങ്കിൽ ചിലപ്പോൾ…….”

അവന്റെ മുഖത്ത് വിരിയുന്ന കുസൃതി മനസിലായതും ഗൗരി താഴേക്കോടി…..

ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് എല്ലാവരും പോകാൻ റെഡിയായി…..
ഗൗരിയെ വീട്ടിൽ നിർത്തിയിട്ട് വീരഭദ്രനും അവർക്കൊപ്പം ആൽബിയെ കാണാൻ ഇറങ്ങി…….

വിപിയുടെ കാർ അകന്ന് പോകുന്നത് അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് പ്രവീൺ നോക്കിയിരുന്നു…..അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ വേദനയോടെ സുമിത്ര തുടച്ചു മാറ്റി….

“വൈദുവിനെ എനിക്ക് നഷ്ടമായി മമ്മീ……എന്നെ വിട്ട് അവള് അകന്നുപോയി…..
അവളോട് ചെയ്തത് തെറ്റുതന്നെയാണ്….പക്ഷെ….. അവളെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ……പ്രവിയേട്ടാന്ന് വിളിച്ചു എന്റെ പുറകേ നടന്ന് എന്നോട് കുറുമ്പ് കാണിച്ചോടുന്ന എന്റെ വൈദുവിനെ ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല മമ്മീ…..”

“സാരമില്ല മോനെ…..അവൾക്ക് ഭാഗ്യമില്ല എന്റെ മോന്റെ സ്നേഹം അനുഭവിക്കാൻ….. മോൻ എല്ലാം മറന്ന് കളയ്……”

സുമിത്ര അവനെ ആശ്വസിപ്പിച്ചു…..

“മറക്കാനോ…..ഇല്ല മമ്മീ……അവൾ തിരികെ വരും…..നഷ്ടപ്പെട്ട ഓർമ തിരിച്ചു കിട്ടുമ്പോൾ അവളെന്നോട് ക്ഷമിക്കും…….അന്ന് പ്രവിയേട്ടാന്ന് വിളിച്ചു അവൾ ഓടി വരും മമ്മീ………എന്റെ വൈദു……”

അവളുടെ ഓർമയിൽ അവൻ വിതുമ്പികരഞ്ഞു…. മകന്റെ അവസ്ഥയിൽ സുമിത്ര നിസ്സഹായായി നിന്നു………..

വീരഭദ്രൻ പോയത് കൊണ്ട് ഗൗരി സ്വന്തം വീട്ടിലേക്ക് വന്നു……
ഹാളിലിരുന്ന പ്രവീണിനെയും സുമിത്രയെയും കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ ഡാഡിയുടെ അടുത്തേക്ക് പോയി…..

ഡാഡിയുടെ കാര്യങ്ങൾ നോക്കി ഗൗരി സമയം പോയറിഞ്ഞില്ല……മനസ്സ് മുഴുവനും വീരഭദ്രൻ ആൽബിയെ കാണാൻ പോയതിന്റെ കാരണം അറിയാതെ വിങ്ങിയിരുന്നു……..

സുമിത്ര ജോലിക്കാരിയെ കൊണ്ട് ഗൗരിയ്ക്കുള്ള ഭക്ഷണം മുറിയിൽ കൊടുപ്പിച്ചു…….അവൾ വന്നപ്പോൾ തന്നെ അവൾക്കിഷ്ടമുള്ള ഭക്ഷണം ജോലിക്കാരിയെ വിട്ട് അവരുണ്ടാക്കിയിരുന്നു……
ഗൗരി മടിയൊന്നും കൂടാതെ ഭക്ഷണം കഴിച്ചു….

ബാൽക്കണിയിൽ നിൽക്കുമ്പോൾ വീരഭദ്രന്റെ കാറ് തിരികെ വരുന്നത് കണ്ട് അവൾ സന്തോഷത്തോടെ വിഷ്ണുവിന്റെ വീട്ടിലേക്കോടി……

ഗൗരി റൂമിലേക്ക് ചെല്ലുമ്പോൾ വീരഭദ്രൻ ബാൽക്കണിയിൽ ചാരുകസേരയിലിരുന്ന് എന്തോ ആലോചിക്കയായിരുന്നു…..ഗൗരി സംശയത്തോടെ അവന്റെ അരികിലേക്ക് ചെന്ന് തോളിൽ കൈയമർത്തി……..ഗൗരിയെ കണ്ടതും പെട്ടെന്ന് അവൻ നിറഞ്ഞ കണ്ണുകൾ തുടച്ച് ചിരിക്കാൻ ശ്രമിച്ചു….

“എന്താ കണ്ണേട്ടാ…….. കണ്ണ് ചുവന്നിരിക്കുന്നല്ലോ…..ആൽബിയുമായി വഴക്കുണ്ടാക്കിയോ……”

വീരഭദ്രൻ അവളെ വലിച്ച് മടിയിലേക്കിരുത്തി….അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു…..

“ആൽബി ഇനി നമ്മുടെ ഇടയിലേക്ക് വരില്ലെന്ന് പറഞ്ഞു…..എന്റെ പ്രണയം അറിഞ്ഞപ്പോൾ അവൻ പറഞ്ഞതെന്താണെന്ന് അറിയോ…..ഈ പാർവ്വതിയ്ക്ക് ഈ പരമേശ്വരനേ ചേരുകയുള്ളു എന്ന്…….സന്തോഷമായോ എന്റെ ദേവിയ്ക്ക്…..”

അത് കേട്ടപ്പോൾ ഗൗരിയുടെ മുഖം വിടർന്നു….പക്ഷെ വീരഭദ്രന്റെ നിറഞ്ഞ കണ്ണുകൾ അവളിൽ ആശയക്കുഴപ്പമുണ്ടാക്കി…….

“ദേവീ……..എന്റെ മനസ്സിൽ എന്തോ ഒരു പിരിമുറുക്കം പോലെ….എനിക്ക് ഇപ്പോൾ തന്നെ നിന്നെയറിയണം……നീയുമായുള്ള നിമിഷങ്ങളിൽ വേട്ടയാടുന്ന പല ഓർമകളും എന്നെ വിട്ട് പോകും…..പ്ലീസ്…….”

ഗൗരി സമ്മതത്തോടെ അവനെ കെട്ടിപ്പിടിച്ചു….
വീരഭദ്രൻ സന്തോഷത്തോടെ അവളെയും എടുത്തു കൊണ്ട് മുറിയിലേക്ക് പോയി………..

മുപ്പത്തിഎട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 38

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

നാളെ മുതൽ കഥയുടെ ട്രാക്ക് ചെറുതായി ഒന്ന് മാറും………

Leave a Reply

Your email address will not be published. Required fields are marked *