ഗൗരീപരിണയം ഭാഗം…44

നാല്പത്തിമൂന്ന് ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 43

ഭാഗം…44

കോളേജിൽ ചെന്നിറങ്ങുമ്പോൾ തന്നെ കണ്ടു മെയിൽ ബിൽഡിംഗിന് മുന്നിൽ നാണം കുണുങ്ങിക്കൊണ്ട് നിൽക്കുന്ന ബോബിയെ…..

“ഗൗരീ…..ദേ….നിനക്കുള്ള അടുത്ത പണി😒”

വിഷ്ണു ഗൗരിയുടെ ചെവിയിലായി പറഞ്ഞു…..

ഗൗരി തിരിഞ്ഞ് വീരഭദ്രനെ നോക്കി വിപിയുമായി വലിയ ചർച്ചയിലാണ്….. കാർത്തുവും വൈദുവും ക്ലാസിലേക്ക് പോയി….

“ചെകുത്താൻ കാണാതിരുന്നാൽ മതിയായിരുന്നു..😣….”

ബോബി നാണത്തോടെ അവളുടെ അടുത്തായി വന്നു………

“പാർവ്വതീ……..എന്നെ കാണാൻ അത്രയും സൂപ്പറാണോ😍😚…..”

🙄🙄🙄

‘മഹാദേവാ……..ഇവൻ കാട്ടുകോഴിയായിരുന്നോ’

“പറയൂ….പാർവ്വതീ……താൻ എന്നു മുതലാ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്☺️…..”

വിഷ്ണുവും ഗൗരിയും പരസ്പരം നോക്കി നെടുവീർപ്പെട്ടു…. ഇനി ഇതിനെ ഒഴിവാക്കണ്ടേ…..

“ബോബീ……തനിക്ക് ജാതകത്തിൽ വിശ്വാസമുണ്ടോ……മ്….🙁”

“ഗൗരിയ്ക്ക് വേണ്ടി വേണമെങ്കിൽ വിശ്വസിക്കാം☺️….

കാരണം എനിക്കിഷ്ടപ്പെട്ടു…..

എന്റെ മുഖം മനസ്സിൽ ഉള്ളത് കൊണ്ടല്ലേ ഗൗരി എന്റെ പടം വരച്ചത്….

അത്രയ്ക്ക് ഇഷ്ടമാണോ എന്നെ😍😍😍😍😘😘😘😘”

അവന്റെ കോപ്രായങ്ങൾ കണ്ട് വിഷ്ണൂ കണ്ണ് മിഴിഞ്ഞു നിൽക്കയാണ്…..

“ഗൗരീ….ഇവന് നാണം ഇത്തിരി ഓവറാകുന്നുണ്ട്……😏….”

വിഷ്ണു സ്വകാര്യമായി ഗൗരിയുടെ ചെവിയിൽ പറഞ്ഞു…

“എന്താ രണ്ടുപേരും കൂടി സ്വകാര്യം…..😉”

ബോബി പാർവ്വതിയെ നോക്കി സൈറ്റടിച്ച് കൊണ്ട് ചോദിചു…ഗൗരി ഞെട്ടലോടെ തിരിഞ്ഞു നോക്കി…. വീരഭദ്രൻ ഗൗരവത്തോടെ കുറച്ചു അകലെ നിന്ന് അവരെ നോക്കുന്നത് കണ്ട് ഗൗരി പെട്ടെന്ന് മുഖം തിരിച്ചു…..

“അത്….ബോബിയുടെ സമയം തീരെ ശരിയല്ല….

.ഇന്ന് ചന്ദ്രനിൽ ബുധൻ വരുന്ന ദിവസമായത് കൊണ്ട്…….

ബോബിയ്ക്ക് ശത്രുദോഷം… മാനഹാനി…….ശരീരത്തിൽ എല്ലുകൾ ഒടിയൽ…. തലയ്ക്കടി….

ചിലപ്പോൾ അന്ത്യം വരെ സംഭവിക്കാം🙃…..”

ഗൗരി കപടസഹതാപത്തിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് കേട്ട് ബോബി ചെറിയ പരിഭ്രമത്തോടെ അവളെ നോക്കി…

“നേരാണോ…..പാർവ്വതീ…… ശ്ശൊ…..

എന്താണ് പരിഹാരം…..😥”

“പരിഹാരം……. കുറച്ചു നാൾ പാർവ്വതിയോട് സംസാരിക്കാനേ പോകരുത്….. പാർവ്വതിയുടെ മുഖത്ത് പോലുംനോക്കരുത്…..”

വിഷ്ണു പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ ബോബി ഗൗരിയെ നോക്കി…..

“മ്….അതു മാത്രമേയുള്ളൂ…. ബോബി പരിഹാരം…. നമുക്കു പിരിയാം ബോബി….😭… വിഷ്ണൂ…. എനിക്ക് സഹിക്കുന്നില്ല😭😭..”

ഗൗരി കരഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു…..

“ഗൗരീ……കരയാതെ….

ബോബിയെ നിനക്ക് വിധിച്ചിട്ടില്ലെടീ….😩”

വിഷ്ണു അവളെ സമാധാനിപ്പിക്കാനായി പുറകേ ഓടി……കുറച്ചു ദൂരം ചെന്ന് അവർ തിരിഞ്ഞ് നോക്കി നെഞ്ചിലടിച്ച് കരയുന്ന ബോബിയെ കണ്ട് അവർ പൊട്ടിച്ചിരിച്ചു…….

ആയില്യ ബുക്കും വച്ച് വലിയ വായനയാണ്….. കുപ്പിയിൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ട്……

ഗൗരിയ്ക്ക് അവളെ കണ്ടതും ദേഷ്യം വന്നു….

‘ക്ലാസ് തുടങ്ങിയില്ല😡…..അതിന് മുന്നേയിരുന്നു പഠിക്കുന്ന കണ്ടില്ലേ…..കുരിപ്പ്….എന്നെ ഒറ്റിയിട്ട് അവള് പഠിക്കുന്നു…സാമദ്രോഹി😡…..’

ആയില്യ വെള്ളക്കുപ്പി വായിലേക്ക് വച്ചതും ഗൗരി കാണാത്തഭാവത്തിൽ അതിലൊരു തട്ട് കൊടുത്തു……എന്നിട്ട് ഓടിപ്പോയി സീറ്റിലിരുന്നു….

വെള്ളം മഴവെള്ളം പോലെ അവളുടെ മുഖത്തേക്ക് വീണ് ഒഴുകി…… മൂക്കില് വെള്ളം കയറിയിട്ട് തുമ്മാൻ തുടങ്ങി….. ഡ്രസ്സും ബുക്കുമെല്ലാം നനഞ്ഞ് പോയി……

വീരഭദ്രൻ ക്ലാസിലേക്ക് വരുമ്പോൾ കണ്ടത് നനഞ്ഞ് കുതിർന്നിരിക്കുന്ന ആയില്യയെയാണ്…… അവൻ പരിഭ്രമിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു…

“എന്താ….. എന്തുപറ്റി ആയില്യാ……”

“സർ….. വെള്ളം കുടിക്കുമ്പോൾ ആരോ തട്ടിയിട്ടു…..

ബുക്ക് വായിച്ചിരുന്നത് കൊണ്ട് ആരെന്ന് കണ്ടില്ല…..”

ആയില്യ വിതുമ്പി കൊണ്ട് പറയുന്നത് കേട്ട് വീരഭദ്രൻ സംശയത്തിൽ ഗൗരിയുടെ സീറ്റിലേക്ക് നോക്കി….

വീരഭദ്രൻ നോക്കുന്നത് കണ്ട് ഗൗരി പെട്ടെന്ന് ബുക്കെടുത്ത് മുന്നിലേക്ക് വച്ച് തകർത്ത പഠിത്തം………മുഖത്തെ ആലോചന കണ്ടാൽ എന്തോ കണ്ടുപിടിച്ച് എഴുതുന്നത് പോലെയുണ്ട്….കൈ കൊണ്ട് വായുവിൽ എഴുതിയൊക്കെ നോക്കുന്നുണ്ട്…..

അവളുടെ മട്ടും ഭാവവും കണ്ട് വീരഭദ്രന് ചിരി വന്നു…..പിന്നെ ഗൗരവമായി ആയില്യയുടെ നേരെ തിരിഞ്ഞു……

“ആയില്യ പൊയ്ക്കോളൂ…..

നനഞ്ഞതും ഇട്ട് ഇരിയ്ക്കണ്ട……”

“ശരി…..സർ….”

ആയില്യ ബാഗുമെടുത്ത് പുറത്തേക്ക് പോയി……….

വീരഭദ്രൻ ക്ലാസെടുക്കാൻ തുടങ്ങി…..

ഗൗരിയ്ക്ക് വലിയ താത്പര്യം ഇല്ലാത്ത കാര്യമായതുകൊണ്ട് അവൾ അവളുടെ ദേവനെയും വായിനോക്കിയിരുന്നു…..

അടുത്ത പിരീഡ് ടീച്ചേഴ്സ് ക്ലാസെടുക്കുമ്പോഴും ഗൗരി സുഖമായുറങ്ങി…..

ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് എല്ലാവരും ബീച്ചിലേക്ക് പോയി……..

കരയിലേക്ക് അടിച്ച് കയറി പതഞ്ഞു തിരികെ പോകുന്ന തിരമാലയിൽ ഓടിയിറങ്ങുന്ന വൈദുവിനെ പുഞ്ചിരിയോടെ നോക്കി നിൽക്കയായിരുന്നു വിപി.. വൈദുവിന്റെ കൂടെ വിഷ്ണുവും കാർത്തുവും ഗൗരിയും ഓടുന്നുണ്ട്…..

“വീപീ………

കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…..

നിനക്കെന്തോ വിഷമമുണ്ട്…..”

വീരഭദ്രന്റെ ചോദ്യം കേട്ട് ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…….

“ഏയ്……എനിക്കെന്തു വിഷമം…. നിനക്ക്….. തോന്നി…യതാവും….”

മുഖത്ത് വന്ന പതർച്ച മറച്ചുവച്ചു അവൻ പറഞ്ഞൊപ്പിച്ചു…..

“വിപീ…..നീയെന്നോട് കള്ളം പറയണ്ട…..

നിന്റെ മുഖം മാറിയാൽ ഞാനറിയും…

എന്നെ സ്വന്തമായാണ് കാണുതെങ്കിൽ നീ പറ..”

വിപി അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… വീരഭദ്രൻ ഞെട്ടലോടെ അവനെയും കൊണ്ട് കാറിന്റെ പുറകിലേക്ക് മാറി നിന്നു……

“എന്താ വിപീ……എന്തിനാ നീ കരയുന്നത്……”

അത്രയും അവന്റെ ഹൃദയത്തെ ഉലയ്ക്കുന്ന എന്തോ ദുഖം അവനുണ്ടെന്ന് വീരഭദ്രന് മനസ്സിലായിരുന്നു……

“നിനക്കറിയോ……എന്റെ പ്രാണനാണ്….. എന്റെ ജീവനാണ് എന്റെ വൈദു…….”

വാക്കുകൾക്കിടയിലും അവന്റെ തേങ്ങൽ ഉയർന്നു കേട്ടു…..

“അതിനിപ്പോൾ എന്താ……

നിന്റെ കൂടെയില്ലേ അവള്…….”

വീരഭദ്രന്റെ ശബ്ദത്തിൽ നേരിയ ശാസനയും ഉണ്ടായിരുന്നു…..

“മ്…….ഉണ്ട്……

എന്റെ വീട് സ്വർഗ്ഗമായത് അവള് വന്നതിന് ശേഷമാണ്…….

അവളുടെ കുറുമ്പുകളും വാശിയുമൊക്കെ സാധിച്ച് കൊടുക്കുന്നത് ഒരുപാടിഷ്ടമാണെനിക്ക്……..

സ്വഭാവം പെട്ടെന്ന് മാറും….ചിലപ്പോൾ എന്നെ ഉപദ്രവിക്കും…..ചിലപ്പോൾ സ്നേഹിച്ച് പുറകേ നടക്കും……..”

വിപി വീരഭദ്രനിൽ നിന്ന് മാറി കടലിന്റെ വീദൂരതയിൽ നോക്കി നിന്നു……..

“ഈയിടെയായി ഉറക്കത്തിൽ പ്രവിയേട്ടാന്ന് വിളിച്ചു കരയാറുണ്ട്…….

നേരം വെളുക്കുമ്പോൾ മറന്നു പോകും……”

വിപിയുടെ കണ്ണുകൾ തോരാതെ പെയ്തു….

“അവള് ഓരോ വട്ടവും പ്രവിയേട്ടാന്ന് വിളിക്കുമ്പോൾ ചങ്ക് തകർന്നു പോകുവാടാ….. ഓർമ തിരികെ കിട്ടുമ്പോൾ അവളെന്നെ വിട്ടു പോകും കണ്ണാ……. അങ്ങനെ സംഭവിച്ചാൽ വിപിയെ പിന്നെയാരും കാണില്ല…..”

അവൻ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് മാറ്റി….

വീരഭദ്രന് അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു……

“വിപീ…… വിഷമിക്കാതെടാ……അവള് മനസ്സിലാക്കും നിന്നെയും നിന്റെ സ്നേഹത്തേയും…..”

“മ്…………….

അതൊക്കെ പോട്ടെ ഇവരെ കൊണ്ട് വിടണ്ടേ……”

“കൊണ്ടുവിടണം…. നിനക്ക് പേടിയുണ്ടോ വിപീ ….അവൻമാരുടെ കൂടെ പോകാൻ…..”

മറുപടിയായി വിപി വീരഭദ്രന്റെ കൈകൾ കൂട്ടി പിടിച്ചു……

“നീയുള്ളപ്പോൾ ഞാനെന്തിനാടാ പേടിക്കുന്നത്……. അവൻമാരെ നമുക്കു പൂട്ടണ്ടെ….”

“മ്..അതേടാ …..ഇനിയെങ്കിലും പേടിയില്ലാതെ സ്വസ്ഥമായി നമുക്ക്‌ ജീവിക്കണം…..”

വീരഭദ്രന്റെ കണ്ണിൽ പകയുടെ ചുവപ്പ് പരന്നു….

കടലിൽ നിന്ന് പാട്പെട്ടു ഓരോന്നിനെയും വലിച്ച് കാറിൽ കയറ്റി…… പോകുന്ന വഴി വിപിയെ ഒരു ബേക്കറിയിൽ ഇറക്കി വിട്ട ശേഷം വീരഭദ്രൻ കാറുമെടുത്ത് പോയി….

ബേക്കറിയിൽ നിന്ന് ഐസ്ക്രീമും കേക്കും വാങ്ങി വിപി പുറത്തേക്കിറങ്ങി……

റോഡിലിറങ്ങി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു……ഓട്ടോയിൽ കയറി കുറച്ചു മുന്നോട്ട് പോയപ്പോൾ തന്നെ രണ്ട് കാറുകൾ തന്നെ പിൻതുടരുന്നത് കണ്ട് വിപിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……….

ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയതും ഒരു കാർ ഓട്ടോയെ ഓവർടേക്ക് ചെയ്തു മുന്നിലേക്ക് നിർത്തി……. അതിൽ നിന്നും മസില് വീർപ്പിച്ച നാലഞ്ച് പേർ പുറത്തിറങ്ങി……

“ആരാടാ…….എന്തിനാടാ വണ്ടിയ്ക്ക് വട്ടം വക്കുന്നത്……”

ഓട്ടോചേട്ടൻ അവരുടെ നേരെ ആക്രോശിച്ചു കൊണ്ട് ഓട്ടോയിൽ നിന്നിറങ്ങി……..

“ഫ്ബ……മാറെടാ…..”

അതിലൊരുത്തൻ ഓട്ടോച്ചേട്ടനെ കഴുത്തിൽ പിടിച്ച് പുറകിലേക്ക് തള്ളിയതും അയാൾ ഓട്ടോയിലേക്ക് വന്നു വീണ് വണ്ടിയൊന്ന് കുലുങ്ങി………

വിപി പരിഭ്രമത്തോടെ ഓട്ടോയിൽ നിന്നിറങ്ങി…..

“എന്താ…..ആരാ നിങ്ങളൊക്കെ……. എന്തിനാ അയാളെ അടിയ്ക്കുന്നത്……😧”

“തൂക്കിയെടുത്ത് വണ്ടിയിൽ കേറ്റെടാ ഇവനെ………..”

പുറകിൽ നിന്നവരോട് ആജ്ഞാപിച്ചു കൊണ്ട് അയാൾ വണ്ടിയിലേക്ക് കയറിയിരുന്നു……..

ബാക്കിയുള്ള മൂന്ന് പേർ വിപിന്റെ നേരെ പാഞ്ഞടുത്തു….. അവരുടെ പിടിയിൽ നിന്ന് കുതറാൻ നോക്കിയെങ്കിലും അവന് സാധിച്ചില്ല……

“എന്റെ കേക്ക്…..അതിങ്ങ് താടാ…. എന്റെ വൈദുവിന്റെ പിറന്നാളിന് വാങ്ങിയതാ….. താടാ……”

വിപി അപേക്ഷിക്കുന്നത് കേട്ട് പിടിച്ച് വാങ്ങിയ കവർ അവർ വണ്ടിയിലേക്കിട്ടു……..

“നിന്റെ വൈദുവിന്റെ ബെർത്ത്ഡേ നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെടാ…..”

ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് വിപിയെ പിടിച്ച് വണ്ടിക്കകത്തേക്ക് ആഞ്ഞു തള്ളി………വിപി സീറ്റിലേക്ക് തലയിടിച്ച് വീണു…..

നെറ്റിയിൽ തിരുമ്മിക്കൊണ്ട് വിപി സീറ്റിൽ പിടിച്ചു പതിയെ എഴുന്നേറ്റു…….സീറ്റിൽ കിടന്ന കേക്കിന്റെ കവറെടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു…….

വിപിയെയും കൊണ്ട് വണ്ടി ചീറിപ്പാഞ്ഞു……

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ഒരു പഴയ വീടിനു മുന്നിൽ വണ്ടി ഇരമ്പലോടെ വന്ന് നിന്നു…… വണ്ടിയിൽ നിന്ന് വിപിയെ ഗുണ്ടകൾ വലിച്ചിറക്കി……

“ഇതെവിടെയാ…….എന്നെയെന്തിനാ നിങ്ങള് ഇങ്ങോട്ട് കൊണ്ട് വന്നത്…….”

വിപിയുടെ ചോദ്യം അവഗണിച്ചു ഗുണ്ടകൾ അവനെ വീടിനകത്തേക്ക് വലിച്ച് കയറ്റി…….. ഓടിട്ട ഒരു പഴയ വീടായിരുന്നു…… ചുറ്റും വീടുകളൊന്നുമില്ലാത്തതും വിപി ശ്രദ്ധിച്ചിരുന്നു……… ഒരു കോർണറിലായി കുറച്ചു ചാക്ക് കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്നു……സൈഡിലായി ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റിന്റെ കുറ്റികളും……

എന്തോ വസ്തു ചീഞ്ഞു നാറുന്നപോലെയുള്ള ദുർഗന്ധവും…….

“ഇവന്റെ കൈയിൽ മൊബൈൽ വല്ലതും ഉണ്ടോന്ന് നോക്കടാ…..”

ഗുണ്ടകളിൽ ഒരുത്തൻ പറഞ്ഞത് കേട്ട് കറുത്ത് തടിച്ച ഒരാൾ വന്ന് വിപിയുടെ പോക്കറിലും ശരീരത്തിലുമൊക്കെ തപ്പി നോക്കി…… അവൻ പിടിച്ചിരുന്ന കേക്കിന്റെ കവർ പിടിച്ചു വാങ്ങി അതെല്ലാം തുറന്ന് പരിശോധിച്ചു……….

കേക്കിൽ ‘ ഹാപ്പി ബെർത്ത്ഡേ വൈദു’…..എന്ന് എഴുതിയിരിക്കുന്നത് കണ്ട് അയാൾ വഷളൻ ചിരിയോടെ കുറച്ചു കേക്ക് മുറിച്ചെടുത്ത് വായിൽ വച്ചു…….വിപി അനിഷ്ടത്തോടെ ദേഷ്യത്തിൽ അവനെ നോക്കി….

“എന്താടാ നോക്കുന്നത്…..ഞങ്ങളുടെ ബോസ് വരുന്നത് വരേ നിനക്ക് ആയുസ്സുള്ളൂ….. അത് വരെ നീ ഇവിടെ കിടക്ക്……”

വിപിയെ പിടിച്ച് മുറിയിലേക്ക് തള്ളി…കേക്കിന്റെ കവറും അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു….. അവർ പുറത്ത് നിന്ന് വാതിൽ വലിച്ചടച്ചു……..

വണ്ടികൾ ഗേറ്റ് കടന്നു പോയെന്ന് ഉറപ്പ് വരുത്തിയിട്ട് വിപി വേഗം കവർ തുറന്ന് കേക്ക് പുറത്തെടുത്തു…..

അതിന്റെ അടിഭാഗം തുരന്ന് അതിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വച്ചിരുന്ന മൊബൈൽ പുറത്തെടുത്തു……..

“ഹലോ…..കണ്ണാ……”

“വിപീ….നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ……. നീ ഓകെയല്ലേ……”

വീരഭദ്രൻ ആധിയോടെ ചോദിച്ചു……

“ഇല്ലെടാ..ഞാൻ ഓകെയാണ്….. എന്നെ മുറിയിലടച്ചിട്ട് അവൻമാര് പോയി…….. വൈദു എവിടെയാ കണ്ണാ….. എന്നെ…ചോദിച്ചോ അവള്……”

“നിന്നെ ചോദിച്ചു….. ഒരുപാട് വട്ടം…. നീ വിഷമിക്കണ്ടെടാ…അവൾക്ക് നിന്നോട് സ്നേഹമുണ്ട്……”

വീരഭദ്രന്റെ വാക്കുകൾ കേട്ട് മനസ്സൊന്ന് തണുത്തത് പോലെ വിപിയ്ക്ക് തോന്നി…….

“നിന്നെ അവര് ഉപദ്രവിച്ചോടാ……”

വീരഭദ്രൻ ഉത്കണ്ഠയോടെ ചോദിച്ചു…..

“ഇല്ല കണ്ണാ…..എന്നെ അവരൊന്നും ചെയ്തില്ല….. ബോസ് വരുന്നത് വരേ നീ ജീവനോടെ കാണൂ….എന്നൊക്കെ പറഞ്ഞിട്ട് പോയി……”

“നീ പേടിക്കണ്ട….നിന്നെ പിടിക്കാൻ വന്നവരിൽ ഒരാൾ മനുവേട്ടൻ വിട്ട ആളാ…….

നീ കുറച്ചു നേരം വിശ്രമിക്ക് വിപീ…….അപ്പോഴേക്കും അവരുടെ ബോസ് എത്തും……”

വീരഭദ്രൻ കളിപോലെ പറഞ്ഞത് കേട്ട് വിപി ചിരിച്ചു………

വീടിനു മുന്നിൽ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് വിപി ധൃതിയിൽ ഫോൺ കട്ട് ചെയ്തു കേക്കിനടിയിൽ തന്നെ ഒളിപ്പിച്ചു……..

ആരോ വാതിൽ തുറക്കുന്ന ഒച്ച കേട്ട് വിപി ജനലിന്റെ സൈഡിലേക്ക് പോയി നിന്നു……

മുറിയ്ക്കകത്തേക്ക് കയറി വന്ന പ്രവീണിനെ കണ്ട് വിപി ഞെട്ടലോടെ മുഖം ചുളിച്ചു……

‘ദൈവമേ……ഇവനാണോ ഒർജിനൽ വില്ലൻ….. ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചില്ലല്ലോ…☹️’

ആലോചനയോടെ നിന്ന വിപിയുടെ കാലിന്റെ അടുത്തായി പൊടുന്നനെ ആരോ പിടിച്ച് തള്ളിയത് പോലെ പ്രവീൺ വന്നു വീണതും വിപി ഞെട്ടി വാതിൽക്കലേക്ക് നോക്കി…….

മുന്നിൽ ക്രൂരത നിറഞ്ഞ മുഖവും ചുവന്ന കണ്ണുകളുമായി നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ട് വിപി അന്തം വിട്ട് നിന്നു….

‘ഇപ്പോ ശരിയായി……. ഈ ശത്രുവിനെ ഞാൻ പ്രതീക്ഷിച്ചതാ……’

താഴെ വീണുകിടക്കുന്ന പ്രവീണിനെ കണ്ട് സഹതാപം തോന്നിയെങ്കിലും എന്തോ അവന് സഹായിക്കാൻ തോന്നിയില്ല…. വൈദുവിന്റെ പ്രവിയേട്ടാന്നുള്ള വിളി അവന്റെ ചെവിയിൽ മുഴങ്ങിക്കേട്ടു……

സിദ്ധാർത്ഥ് അകത്തേക്ക് കയറി അവരുടെ അടുത്തായി വന്നു…..

പ്രവീൺ വളരെ പാട് പെട്ട് ഭിത്തിയിൽ പിടിച്ച് എഴുന്നേറ്റു……..വിപിനെ കണ്ടതും അവന്റെ മുഖത്തൊരു ഞെട്ടലുണ്ടായത് വിപി ശ്രദ്ധിച്ചിരുന്നു…….പ്രവീൺ വേദനയോടെ തിരിഞ്ഞ് സിദ്ധാർത്ഥിനെ നോക്കി……

“സിദ്ധൂ……പ്ലീസ്……നിന്റെ പക എന്നോടല്ലേ….. വിപിയെ വെറുതെ വിടൂ……”

പ്രവീണിന്റെ അപേക്ഷ കേട്ടപ്പോൾ സിദ്ധാർത്ഥിന് ചിരിയാണ് വന്നത്…….

അവൻ പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു…..

“നിന്നോട് ക്ഷമിക്കാനോ……ഇല്ല പ്രവീൺ……. നിന്നെയും നിന്റെ ചുറ്റും നിൽക്കുന്നവരെയും നശിപ്പിച്ചാലേ മനസമാധാനത്തോടെ എനിക്ക് ഉറങ്ങാൻ പറ്റൂ……

എന്റെ ദിയ…. പാവമായിരുന്നില്ലേടാ അവള്…… നീയും നിന്റെ കൂട്ടുകാരും കൂടി പിച്ചിച്ചീന്തി കൊന്നുകളഞ്ഞില്ലേടാ….”

സിദ്ധാർത്ഥിന്റെ വാക്കുകൾ ഞെട്ടിലോടെയാണ് വിപി കേട്ടത്……പ്രവീണിനോട് അവന് വെറുപ്പാണ് തോന്നിയത്……കുറ്റബോധത്തോടെ കുനിഞ്ഞിരിക്കുന്ന പ്രവീണിനെ വിപി രൂക്ഷമായി നോക്കി……

“ഇവന്റെ മുന്നിൽ വച്ച് ഇവന്റെ സഹോദരിയെയും അമ്മയെയും ഇവൻ സ്നേഹിക്കുന്ന പെണ്ണിനെയും പിച്ചിച്ചീന്തണമെന്ന് തീരുമാനമെടുത്തിട്ടാണെടാ ഞാൻ ഗൗരിയെ കല്യാണം കഴിയ്ക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു നിന്റെ അടുത്തേക്ക് വന്നത്………”

സിദ്ധാർത്ഥ് പ്രവീണിന്റെ കൈ പിടിച്ച് മുന്നോട്ട് വലിച്ച് തിരിച്ചൊടിച്ചു……. അസഹനീയമായ വേദനയിൽ പ്രവീൺ പുളയുന്നത് കണ്ടിട്ടും വിപിയ്ക്ക് അവനോടു സഹതാപം തോന്നിയില്ല…..

“ദിയ……അവളെന്റെ പ്രാണനായിരുന്നു….. ഞാൻ സ്നേഹിച്ച എന്റെ പെണ്ണ്……

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ റോഡിൽ കൂടി നടന്ന് പോയ അവളെ വണ്ടിയിൽ പിടിച്ച് കയറ്റി…….

നീയൊക്കെ കൊണ്ട് പോയി കൊന്ന് കളഞ്ഞില്ലേ……കുറച്ചു ജീവനെങ്കിലും ബാക്കി വയ്ക്കാമായിരുന്നില്ലേ…….”

സിദ്ധാർത്ഥ് ഉറക്കെ കരഞ്ഞുകൊണ്ട് അലറി…..അവന്റെ കണ്ണിൽ നിന്ന് ചോരയാണ് വരുന്നതെന്ന് വിപിയ്ക്ക് തോന്നി…. അത്രയും ചുവപ്പായിരുന്നു അവന്റെ കണ്ണുകൾക്ക്…….

“ഗൗരിയെ കിട്ടുമെന്നായപ്പോളാണ് ആൽബി ഇടയിലേക്ക് വന്നത്…… അവനെ ഒതുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അവൻ….. വീരഭദ്രൻ…..

എല്ലാവരും വിളിക്കുന്നത് പോലെ അവനൊരു ചെകുത്താനാണെന്ന് എനിക്ക് മനസ്സിലായി……

ആൽബിയെ കൊന്ന കുറ്റത്തിന് അവൻ ജയിലിൽ പോകുമ്പോൾ എന്റെ പ്രതികാരം നിറവേറ്റാമെന്ന് തീർച്ചപ്പെടുത്തിയതാ ഞാൻ…..

പക്ഷേ….. നീ…..നീയത് മനസ്സിലാക്കിയത് പോലെ ആൽബിയെ കൊന്ന കുറ്റം ഏറ്റെടുത്തു ജയിലിൽ പോയി……

ദേ……ഇവനില്ലേ വിപി ……ഇവനെ കൊന്ന് ആ കുറ്റം ഞാൻ ചെകുത്താന്റെ തലയിലിടും…..

പിന്നെ ബാക്കി നിനക്കറിയാല്ലോ പ്രവീൺ…..”

സിദ്ധാർത്ഥ് അട്ടഹാസത്തോടെ പ്രവിയെ പിടിച്ച് താഴേക്ക് തള്ളിയിട്ടു……

“സിദ്ധു പ്ലീസ്…..ശരിയാണ്….. ഒരുപാട് പെൺകുട്ടികളുടെ മാനം ഞാൻ നശിപ്പിച്ചിട്ടുണ്ട്…..പക്ഷെ……

എന്റെ വൈദുവിനെ സമനില തെറ്റി നശിപ്പിച്ചപ്പോളാണ് ഞാൻ എത്രമാത്രം തരംതാഴ്ന്നവനാണെന്ന് മനസ്സിലായത്…..

പിന്നെ എന്റെ വൈദുവിനെ നഷ്ടപ്പെട്ടപ്പോൾ….

അപ്പോളാണ്…അപ്പോൾ മാത്രമാണ്..ഞാൻ തകർന്നു പോയത്………തെറ്റുകൾ മനസ്സിലാക്കിയത്……. നീയെന്നെ കൊന്നോ സിദ്ധൂ……പക്ഷെ വിപിയെ നീ വെറുതെ വിടണം…… ഇല്ലെങ്കിൽ എന്റെ വൈദു……”

പ്രവീൺ കരയുന്നത് കണ്ടിട്ട് വിപിയ്ക്ക് ഒരു തരി പോലും അവനോടു സഹതാപം തോന്നിയില്ല….. എന്റെ വൈദു എന്ന് ഇടയ്ക്കിടെ പറയുന്നത് കേട്ട് വിപിയ്ക്ക് ദേഷ്യം തോന്നി…..

“ഇല്ല പ്രവീൺ…..നിന്നെ ഞാൻ പെട്ടെന്ന് കൊല്ലില്ല….. ഇഞ്ചിഞ്ചായി… കൊല്ലും….”

സിദ്ധാർത്ഥ് വിപിയുടെ നേരെയായി തിരിഞ്ഞു…..

“മിസ്റ്റർ വിപിൻ……

നിന്റെ ശത്രു ഞാനല്ല……നിന്നെ കൊല്ലുന്നത് ഞാനാണെങ്കിലും….കൊട്ടേഷൻ തന്നത് വേറൊരാളാ……”

“അതാരാ സിദ്ധാർത്ഥ് അങ്ങനെയൊരാൾ…..”

പുറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ട് മൂന്ന് പേരും ഞെട്ടലോടെ തിരിഞ്ഞു നോക്കി…..

“”ചെകുത്താൻ…..””

രൗദ്രഭാവത്തിൽ സംഹാര മൂർത്തിയായി വീറോടെ നിൽക്കുന്ന വീരഭദ്രനെ കണ്ട് സിദ്ധാർത്ഥ് പുറകിലേക്ക് വേച്ച് പോയി……..

നാല്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 45

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ഒരു വില്ലനെ പുകച്ചു പുറത്ത് ചാടിച്ചിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *