ഗൗരീപരിണയം ഭാഗം…47

നാല്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 46

ഭാഗം…47

വിപി ചിന്താഭാരത്തോടെ ഡൈനിങ് റ്റേബിളിലിരുന്നു……

വൈദു വന്നത് മുതൽ മുറിയടച്ചിരിക്കുന്നതാണ്…..ഒരുപാട് വട്ടം പോയി ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്….. ഒരു തവണ വാതിൽ തുറന്നുള്ള അവളുടെ രൂക്ഷമായ നോട്ടത്തിൽ പതറിപ്പോയി…….

എപ്പോഴും കുറുമ്പ് കാട്ടി വീടു മുഴുവൻ ഉണർത്തുന്ന വൈദുവിനെ കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……

ഡൈനിംഗ് റ്റേബിളിൽ തല വെച്ച് എപ്പോഴോ വിപിയും ഒന്നു മയങ്ങി…..

രാവിലെ ഫോണടിച്ചത് കേട്ടാണ് വിപി കണ്ണ് തുറന്നത്……..

തലേദിവസത്തെ കാര്യങ്ങളോർത്തപ്പോൾ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് പോയി……

വിപിയ്ക്ക് തലയ്ക്ക് വല്ലാത്ത ഭാരം പോലെ തോന്നി…… അടി കൊണ്ട മുറിവുകൾ ഒക്കെയും വലിയുന്നത് പോലെയുള്ള വേദന…..

ഡൈനിംഗ് റ്റേബിളിൽ വച്ചിരുന്ന ഫോണെടുത്ത് ചെവിയോട് ചേർത്തു…..

“വിപീ………. വൈദു എവിടെ….. ഭക്ഷണം കഴിച്ചോ നിങ്ങള്……”

“ഞാനിപ്പോൾ എഴുന്നേറ്റതെയുള്ളു കണ്ണാ…. വൈദു…………….മുറിയിലുണ്ട്….”

വിപിയുടെ വേദന വാക്കുകളിൽ നിന്ന് തന്നെ വീരഭദ്രന് മനസ്സിലായിരുന്നു……

“പോട്ടെടാ വിപീ…… നീ വിഷമിക്കാതെ….. എല്ലാം നേരെയാകുമെടാ…”

“മ്…..”

ഒന്നമർത്തി മൂളിക്കൊണ്ട് അവൻ മുകളിലേക്ക് നോക്കി…….. വൈദുവിന്റെ മുറിയുടെ വാതിൽ തുറക്കുന്നത് കണ്ട് വിപിൻ വെപ്രാളത്തിൽ ഫോൺ വച്ചു……..

സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്ന വൈദുവിനെ അവൻ പാളി നോക്കി….

കണ്ണുകൾ ചുവന്നിട്ടുണ്ട്……രാത്രി ഉറങ്ങിയിട്ടില്ലെന്ന് മുഖം കണ്ടാലറിയാം…..

മുഖത്ത് പെട്ടെന്ന് ഒരു പക്വത വന്നതു പോലെ…..

കുറുമ്പ് നിറഞ്ഞിരുന്ന മുഖത്ത് ഇപ്പോൾ ഗൗരവം സ്ഥാനം പിടിച്ചിട്ടുണ്ട്…….

ഡയനിംഗ് റ്റേബിളിൽ അടുത്തെത്തിയപ്പോൾ വൈദു ഒന്ന് തല നിവർത്തി നോക്കി…….

കണ്ണുകൾ കോർത്തപ്പോൾ അവളുടെ കണ്ണുകളിലെ വെറുപ്പ് കണ്ടതും വിപി മനസ്സിലുയർന്ന ഏങ്ങലോടെ തിരിഞ്ഞു നിന്നു..

നിശബ്ദമായ കുറച്ചു നിമിഷങ്ങൾ കടന്നു പോയി….

ദയനീയമായി മുഖത്തേക്ക് നോക്കി നിൽക്കുന്ന വിപിയെ അവഗണിച്ച് വൈദു അടുക്കളയിലേക്ക് പോയി…….

അകത്ത് പാത്രമെടുക്കുന്ന ശബ്ദം കേട്ട് വിപി ഓടിച്ചെന്നു…..

“വൈദൂ………..എന്താ വേണ്ടത്…..

ഞാനുണ്ടാക്കിത്തരാം…….”

വൈദു അത് കേട്ടതായി പോലും ഭാവിച്ചില്ല…… അവൾ പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അടുപ്പിലേക്ക് വച്ച് ഗ്യാസ്‌ കത്തിച്ചു…….

കുറച്ചു തേയിലപ്പൊടിയും പഞ്ചസാരയും അതിലേക്കിട്ടു……… തിളച്ച് തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് കൈ കൊണ്ട് പാത്രം മാറ്റാൻ നോക്കി….

പാത്രത്തിന്റെ ചൂട് കൈയ്യിൽ തട്ടിയതും കൈയ്യിൽ നിന്ന് പാത്രം വഴുതിപ്പോയി…….

“വൈദൂ…..താനെന്തായീ കാണിക്കുന്നത്…

ശീലമില്ലാത്ത പണി എന്തിനാ ചെയ്യാൻ പോണെ….”

ആധിയോടെ അവൻ വൈദുവിന്റെ കൈ പിടിച്ച് വെപ്രാളത്തിൽ പൈപ്പിൻ ചുവട്ടിലേക്ക് കാണിച്ചു…..

ധൃതിയിൽ അകത്തേക്കോടി ഓയിൻമെന്റ് എടുത്തു കൊണ്ട് വന്ന് അവളുടെ ചെറുതായി ചുവന്ന് കിടക്കുന്ന കൈയിലേക്ക് പുരട്ടിക്കൊടുത്തു…..

വൈദു ഇതെല്ലാം നോക്കി നിൽക്കയാണ്……മുഖത്ത് ഗൗരവം തന്നെയാണ്…… കൈകൾ വലിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല…..

അത്രയും ബലമായി വിപി കൈകൾ പിടിച്ചിട്ടുണ്ട്……..

“കൈയ്യീന്ന് വിടെടോ……😡”

വിപി ഞെട്ടലോടെ മുഖമുയർത്തി അവളെ നോക്കി….. വൈദുവിന്റെ വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടായിരുന്നു……അവളുടെ കണ്ണിൽ തീയാളുന്നത് പോലെ തോന്നിയവന്…….

വിപി പതർച്ചയോടെ അവളുടെ കൈകൾ സ്വതന്ത്രമാക്കി………

“വൈദൂ…….ഞാൻ…….”

വൈദു കൈയ്യുയർത്തി അവൻ പറയാൻ വന്നത് തടഞ്ഞു……… അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്കിറങ്ങി…..

അവൻ തകർന്നു പോയിരുന്നു……. വൈദു തന്നെ തിരിച്ചറിഞ്ഞു എന്നവന് മനസ്സിലായി പക്ഷേ ആ തിരിച്ചറിവിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള വെറുപ്പ് മാത്രമാണെന്നത് അവനെ വല്ലാതെ തളർത്തിക്കളഞ്ഞു…….

വിപി തറയിലേക്ക് ഊർന്നിരുന്നു……..

ദിവസങ്ങൾ കടന്നു പോയി…….

വൈദുവിന്റെ സമീപനത്തിൽ മാറ്റമൊന്നും ഇല്ലായിരുന്നു….

മഹേന്ദ്രനും രേണുകയെയും കണ്ടിട്ടും അവൾ സംസാരിക്കാതെ ഒഴിഞ്ഞുമാറി…….

വൈദു തന്നെ വിട്ട് പോകുമോ എന്നുള്ള ഭയം വിപിയെ വേട്ടയാടിയിരുന്നു……. കോളേജിൽ ലീവ് എടുത്തു അവൻ വൈദുവിന് കാവലിരുന്നു…….

അവളിലേക്ക് അടുക്കാൻ ഓരോ നിമിഷവും അവൻ ശ്രമിച്ചപ്പോൾ…. വൈദു മനസ്സ് കൊണ്ട് ഒരുപാട് അകലങ്ങളിലേക്ക് പോയിരുന്നു…..

ബുക്കും മുന്നിൽ വച്ച് അതിൽ തല വച്ച് സുഖ ഉറക്കത്തിലാണ് ഗൗരി…..അവളുടെ ദേഹത്ത് ചാരിയിരുന്നു വിഷ്ണുവും നല്ല ഉറക്കത്തിലാണ്………

രണ്ടുപേരെയും കൂടി പഠിക്കാൻ ഇരുത്തിയിട്ട് പോയതാണ് വീരഭദ്രൻ…….

“പാർവ്വതീ………😡😡😡”

ചെകുത്താന്റെ അലർച്ച കേട്ട് രണ്ടുപേരും ചാടിയെണീറ്റു………..

“പഠിക്കാൻ പറഞ്ഞിട്ട് രണ്ടും കൂടി ഇരുന്നുറങ്ങുന്നോ…😡”

“അത്……പിന്നെ……ഗൗരീ…..ഉറങ്ങി…ഞാൻ…”

അവന്റെ രൗദ്രഭാവത്തിൽ പകച്ച് വാക്കുകൾ കിട്ടാതെ വിഷ്ണു പേടിച്ച് നിന്നു……….

“മ്………രണ്ടുപേരും പെട്ടെന്ന് റെഡിയായിട്ട് വാ…. ഹോസ്പിറ്റലിൽ പോണം…. പാർവ്വതിയുടെ ഡാഡി വിളിച്ചിരുന്നു…….”

അത് കേട്ടപ്പോൾ ഗൗരിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…..

“ഞാനിപ്പോൾ റെഡിയായിട്ട് വരാമേ……”

ഓടിവന്ന് വീരഭദ്രന്റെ കവിളിൽ ഒരുമ്മ കൊടുത്തു അവൾ മുകളിലേക്കോടി….. വിഷ്ണുവിന്റെ മുന്നിൽ വച്ചായത് കൊണ്ട് വീരഭദ്രൻ ചമ്മിപ്പോയി…..

“മ്……..ബാക്കിയുള്ളവരുടെ മുന്നില് പുലി….

ഭാര്യയുടെ മുന്നില് എലി……..🤣”

വിഷ്ണു വീരഭദ്രനെ കളിയാക്കിക്കൊണ്ട് ഒരറ്റയോട്ടം……

“ടാ…….”

കപടദേഷ്യത്തിൽ വിളിച്ചിട്ട്….അവന്റെ ഓട്ടം കണ്ട് വീരഭദ്രൻ ചിരിച്ചു കൊണ്ട് നിന്നു…. ..

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പോകാൻ റെഡിയായി ഇറങ്ങി……

വിഷ്ണുവും ഗൗരിയും ബൈക്കിലും വീരഭദ്രനും സരോജിനിയമ്മയും കാർത്തുവും കാറിലുമായിട്ടാണ് പോയത്…….

ഉച്ചയായപ്പോൾ എല്ലാവരും ഹോസ്പിറ്റലിൽ എത്തി…..

പ്രവീൺ ഹോസ്പിറ്റലിൽ വന്ന് സുമിത്രയോട് എല്ലാ കുറ്റവും ഏറ്റ് പറഞ്ഞിരുന്നു……

മകനെ ഒരുപാട് സ്നേഹിച്ച ആ അമ്മ തന്നെ അവനെ ആട്ടിപ്പുറത്താക്കി……മകളോട് ചെയ്ത തെറ്റിനൊക്കെയും ആ അമ്മ മാപ്പ് ചോദിച്ചു……

ഗൗരിയുടെ കരുതലും ശുശ്രൂഷയും ഡോക്ടേഴ്സിന്റെ കഠിന പ്രയത്നവുമെല്ലാം ബാലകൃഷ്ണനെ അബോധ മനസ്സിൽ നിന്ന് ബോധ മനസ്സിലേക്ക് കൊണ്ട് വന്നിരുന്നു…. ..

ഡാഡിയെ കണ്ടപ്പോൾ ഗൗരി ഓടിപ്പോയി കെട്ടിപ്പിടിച്ചു……

ഡാഡിയുടെ അടുത്തായി കട്ടിലിൽ കയറിയിരുന്നു…….

സുമിത്ര അടുത്ത് നിന്നിട്ടും ഗൗരി കാണാത്ത ഭാവം നടിച്ചു നിന്നു……അത് സുമിത്രയെ ഒരുപാട് വേദനിപ്പിച്ചു…..

“ഡാഡി കുറച്ചു കൂടി ചുള്ളനായിട്ടുണ്ട്…..അല്ലേ ഗൗരീ……”

വിഷ്ണു പറഞ്ഞു കൊണ്ട് ഗൗരിയുടെ അടുത്തായി കയറിയിരുന്നു……..

ബാലകൃഷ്ണൻ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു….

“നീ പോടാ…. നിനക്ക് അസൂയയല്ലേ ഞാനീ വയസ്സാൻ കാലത്ത് ഇങ്ങനെ ഇരിക്കുന്നതിൽ……”.

അവരുടെ വർത്താനം കേട്ട് എല്ലാവരും ചിരിച്ചു…..

“മ്……എന്നാലും മരുമകന്റെ അത്രയും ഗ്ലാമറൊന്നുമില്ല…….”

ഗൗരി പറഞ്ഞത് കേട്ട് വീരഭദ്രൻ അവളെ കണ്ണുരുട്ടി കാണിച്ചു…..

ബാലകൃഷ്ണൻ അത് കണ്ട് ചിരിച്ചു കൊണ്ട് വീരഭദ്രനെ കൈ കാണിച്ചു അടുത്തേക്ക് വിളിച്ചു………

വീരഭദ്രൻ ചമ്മലോടെ ബാലകൃഷ്ണന്റെ അടുത്തേക്കിരുന്നു…… സരോജിനിയമ്മ യും കാർത്തുവും ബൈസ്റ്റാർഡറുടെ ബെഡിലേക്കിരുന്നു………

“മോനെ ഒരുപാട് വട്ടം കറക്കുന്നുണ്ടല്ലേ എന്റെ വാവ………

മോനില്ലായിരുന്നെങ്കിൽ എന്റെ വാവ……

എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല…..”

ബാലകൃഷ്ണൻ അവന്റെ കൈകളെടുത്ത് നെറ്റിയിൽ മുട്ടിച്ചു കൊണ്ട് വിതുമ്പലോടെ പറഞ്ഞു……

“പഴയതെല്ലാം മറന്നേക്കൂ അങ്കിൾ…..

അങ്കിളിനോട് ഞാനാണ് നന്ദി പറയേണ്ടത്……എനിക്ക് പാർവ്വതിയെ തന്നതിന്…….”

ബാലകൃഷ്ണന്റെ സങ്കടം കണ്ട് എല്ലാവരുടെ കണ്ണും നിറഞ്ഞു……..

കുറച്ചു സമയം എല്ലാവരും ചിരിയും കളിയും വർത്തമാനവുമായിരുന്നു……

“മോനെ വൈദുവിനെ കാണുന്നില്ലല്ലോ…..”

ബാലകൃഷ്ണൻ പറഞ്ഞപ്പോളാണ് വീരഭദ്രനും അതോർത്തത്…..

“വിപി കൊണ്ട് വരാമെന്ന് പറഞ്ഞിരുന്നു…… ഞാനൊന്നു വിളിച്ചു നോക്കട്ടെ…”

വീരഭദ്രൻ ഫോണുമായി പുറത്തേക്കിറങ്ങി…..

“ഹലോ……

വിപീ നീ വരുന്നില്ലേ……”

” ഞാൻ വൈദുവിനോട് പറഞ്ഞിട്ടുണ്ട്…… റെഡിയാകുന്നെന്ന് തോന്നുന്നു…. മുറിയിലാ…….”

“മ്……”

“കണ്ണാ…….പ്രവീണെങ്ങാനും വരുമോ അവിടെ…..”

വിപി ആധിയോടെ ചോദികുന്നത് കേട്ട് വീരഭദ്രന് വേദന തോന്നി…..

“നീയെന്തിനാ വിപീ പേടിക്കുന്നത്….

ആരേയും പിടിച്ച് കെട്ടി വെക്കാൻ പറ്റില്ലല്ലോ….

നീ എത്ര നാളെന്ന് പറഞ്ഞാ അവൾക്ക് കാവലിരിക്കുക….”

“മ്….എനിക്ക്…. അവള്.……… മാത്രമല്ലേയുള്ളൂ…”

അവന്റെ ഭയവും വേദനയുമെല്ലാം വീരഭദ്രന് മനസ്സിലായിരുന്നു…..

“ശരി……പെട്ടെന്ന് വാ……”

ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തിട്ട് വീരഭദ്രൻ റൂമിലേക്ക് പോയി…..

അകത്തേക്ക് കയറിയപ്പോൾ ഡാഡിയുടെ അടുത്ത് നിൽക്കുന്ന പ്രവീണിനെ കണ്ട് അവൻ ഷോക്കേറ്റതു പോലെ ഞെട്ടി നിന്നു……

പ്രവീൺ വന്നതിന്റെ അമർഷം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു…….

“മമ്മീ……..ഒരു വട്ടം എന്നോട് ക്ഷമിക്കൂ…..എന്നെ ഒന്ന് നോക്കൂ……”

പ്രവീൺ അപേക്ഷയോടെ സുമിത്രയുടെ കാലിൽ തൊടാനായി കുനിഞ്ഞതും സുമിത്ര വെറുപ്പോടെ ഒഴിഞ്ഞു മാറി തിരിഞ്ഞു നിന്നു…..

“പ്രവീ…….മര്യാദയ്ക്ക് ഇവിടെ നിന്ന് പൊയ്ക്കൊ…

ഞങ്ങളോട് കാണിച്ചത് ഞാൻ ക്ഷമിക്കാം..പക്ഷേ…..

നിരപരാധികളായ എത്രയോ പെൺകുട്ടികളുടെ ജീവിതം നീ നശിപ്പിച്ചിട്ടുണ്ട്……..

കാശ് കൊണ്ട് നീയതെല്ലാം തേച്ച്മാച്ച് കളഞ്ഞു…….

ഞങ്ങളുടെ വൈദുവിനോടും നീ……..”

ബാലകൃഷ്ണൻ വേദനയോടെ പറഞ്ഞു നിർത്തി…..

“ഡാഡീ…..ഞാൻ……” അവൻ പൊട്ടിക്കരഞ്ഞു…….. വൈദു എന്ന് കേൾകുന്നത് പോലും അവന്റെ ഹൃദയത്തെ ചുട്ട് പൊള്ളിച്ചു….

“നിർത്ത് പ്രവീ…..വിളിക്കരുത് നീയെന്നെ

എന്നെ ഡാഡിയെന്ന് വിളിക്കാൻ എനിക്ക് ചുറ്റും ഇപ്പോൾ ഒരുപാട് മക്കളുണ്ട്…..

നീ പൊക്കോണം….. എവിടെയെങ്കിലും കിടന്ന് ചത്തെന്ന് കേട്ടാൽ പോലും ഞാൻ വരില്ല…..”

ശബ്ദം കുറച്ചുയർത്തിയപ്പോൾ ബാലകൃഷ്ണൻ കിതച്ചുപോയി…..ഗൗരി പെട്ടെന്ന് അദ്ദേഹത്തിന്റെ നെഞ്ചിൽ തടവികൊടുത്തു……..

സുമിത്രയും കരയുകയായിരുന്നു…..

അത്രയും സ്നേഹിച്ചിരുന്നു അവരാ മകനെ…..

“പ്രവീ നിന്നോടല്ലേ ഞാൻ പറഞ്ഞത് ഇവിടുന്ന് പോകാൻ…..”

ബാലകൃഷ്ണൻ പറഞത് കേട്ട് ദയനീയമായി അവൻ സുമിത്രയെ നോക്കി……

അവർ തിരിഞ്ഞു തന്നെ നിൽക്കുന്നത് കണ്ട് തലതാഴ്ത്തി നിറകണ്ണുകളോടെ…വേദനയോടെ അവൻ മുറി വിട്ട് പുറത്തിറങ്ങി…

പ്രവീൺ മുറിയ്ക്ക് പുറത്തുള്ള ചെയറിലേക്കിരുന്നു……തല കൈയിൽ താങ്ങി ഏങ്ങിക്കരഞ്ഞു……

അവന് മനസ്സിലായിരുന്നു…… ചെയ്തതൊക്കെയും പൊറുക്കാനാവാത്ത തെറ്റുകൾ ആയിരുന്നെന്ന്……

വിപിയുടെ കാറ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിലേക്ക് വന്നു നിന്നു…..

കാറിന്റെ പുറക് സീറ്റിൽ നിന്നും വൈദു പുറത്തിറങ്ങി………

രണ്ടുപേരും ഹോസ്പിറ്റലിനകത്തേക്ക് നടന്നു…..

സെക്കന്റ് ഫ്ലോറിന്റെ കോറിഡോറിലൂടെ അവർ ബാലകൃഷ്ണന്റെ മുറിയിലേക്കുള്ള സൈഡിലേക്ക് തിരിഞ്ഞതും….

എതിരേ നടന്നുവരുന്ന പ്രവീണിനെ കണ്ട് ഞെട്ടി നിന്നു……..

പ്രവീണും അവരെ കണ്ട് വിശ്വസിക്കാനാകാത്ത പോലെ നിൽക്കയാണ്….

സങ്കടവും സന്തോഷവും ഒരുപോലെ വന്നപ്പോൾ കരഞ്ഞുകൊണ്ട് പ്രവീൺ അവളുടെ നേരെ കൈവിരിച്ചു നിന്നു……

വിപിയ്ക്ക് ഭയം കൊണ്ട് തല കറങ്ങുന്ന പോലെ തോന്നിയിട്ട് അവൻ തലയൊന്ന് കുടഞ്ഞു…

വൈദു കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് പോകാനാഞ്ഞതും വിപി ഞെട്ടലോടെ അവളുടെ കൈയിൽ കടന്നുപിടിച്ചു………

വൈദു രൂക്ഷമായി അവനെ നോക്കി ……

അവളുടെ ദേഷ്യം നിറഞ്ഞ കണ്ണുകൾ അവൻ പിടിച്ചിരിക്കുന്ന കൈയിലെത്തിയതും അവൻ പിടിവിട്ട് അവളുടെ നേരെ ദയനീയമായി കൈകൂപ്പി………

നാല്പത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 48

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *