ഗൗരീപരിണയം ഭാഗം…50

നാല്പത്തിയൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 49

ഭാഗം…50

വൈകുന്നേരം ഗൗരിയ്ക്കുള്ള പാലുമായി സരോജിനിയമ്മ എത്തിയപ്പോൾ…… ചിലങ്കയും വച്ച് ആലോചിച്ചിരിക്കയാണ് ഗൗരീ…..

“എന്താ മോളെ………

എന്റെ മോളുടെ മുഖത്തൊരു വിഷമം……”

സരോജിനിയമ്മ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു……..

ഗൗരി ആ കൈകൾ കവിളിൽ ചേർത്ത് പിടിച്ച് അമ്മയുടെ മടിയിലേക്ക് കിടന്നു…..

ഒരമ്മയുടെ സ്നേഹം അനുഭവിക്കുന്നത് തന്നെ ഇവിടെ നിന്നാണ്……

ഇതുവരെ തന്നെ ഒരു മരുമകളായി കണ്ടിട്ടില്ല…. മകളായിരുന്നു…… അല്ല…..ഒരു കൂട്ടുകാരി……

ഓർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു….

“മോളെ………….നിനക്ക് ഇഷ്ടമില്ലെങ്കിൽ കളിയ്ക്കണ്ട……

അമ്മ പറയാം കണ്ണനോട്…….. മ്…….മതിയോ…..”

കുറച്ചു നിമിഷങ്ങൾ മൗനമായി കടന്നു പോയി..

“വേണ്ടമ്മെ……………….പ്രവിയേട്ടൻ എന്റെ ടീച്ചറെ ഉപദ്രവിച്ചപ്പോൾ…….നിസ്സഹായായി നിന്നു ഞാനും…….

രക്ഷിക്കാൻ കഴിഞ്ഞില്ല എനിക്ക്……അവസാനം..

ഭ്രാന്താശുപത്രിയുടെ ഏതോ മുറിയിൽ ടീച്ചറുടെ ജീവിതം തളയ്ക്കപ്പെട്ടു……..

ചിലങ്ക കൈയിലെടുക്കുമ്പോൾ അവരുടെ നിലവിളി ചെവിയിൽ മുഴങ്ങി കേൾക്കുന്നു….

ശൂന്യമാകുന്നു മനസ്സ് മുഴുവൻ…..”

അവളുടെ സങ്കടം എത്രത്തോളം ആഴത്തിലാണെന്ന് അമ്മയ്ക്ക് മനസ്സിലായി……

“അതൊക്കെ മറന്നു കളയ്…………

അവനുള്ള ശിക്ഷ ദൈവം കൊടുത്തോളും…….

എല്ലാവരും ഒറ്റപ്പെടുത്തിയില്ലേ……. ഒന്നുമില്ലാതായില്ലേ……….ഇപ്പോൾ എവിടെയെന്ന് ആർക്കറിയാം…….”

അമ്മയുടെ വാക്കുകൾ ആശ്വസിപ്പിച്ചെങ്കിലും ആ നിലവിളി അവളുടെ ചെവിയിൽ അപ്പോഴും മുഴങ്ങിക്കേട്ടു……..

“മോളെ ……….എഴുന്നേൽക്ക്…….ഈ പാല് കുടിയ്ക്ക്……എന്നിട്ട്..

മുറിയിൽ പോയി കിടക്ക്…….ഇന്നിനി പ്രാക്ടീസ് ചെയ്യണ്ട……….

എന്റെ കുഞ്ഞ് ആകെ ക്ഷീണിച്ചു പോയി…….”

സ്നേഹത്തോടെ ശാസിച്ചു കൊണ്ട് അവർ ഗൗരിയെ എഴുന്നേൽപ്പിച്ചു………

പാൽ ഗ്ലാസ് ചുണ്ടോട് ചേർക്കുമ്പോളാണ് വീരഭദ്രനെ കുറിച്ച് അവളോർത്തത്……

“അമ്മേ…….കണ്ണേട്ടൻ വന്നോ…….”

“ഇല്ല മോളെ………കുറച്ചു മുൻപ് അമ്മ വിഷ്ണുവിനെ കൊണ്ട് വിളിപ്പിച്ചിരുന്നു……

കുറച്ചു കഴിയുമ്പോൾ എത്തും…….

മഹേന്ദ്രനും രേണുകയുമൊക്കെ വിപിയുടെ വീട്ടിലേക്ക് താമസം മാറിയതല്ലേ…….

വിപിയ്ക്ക് എത്ര സാധനങ്ങൾ വാങ്ങിച്ചിട്ടും മതിവരുന്നില്ലെന്ന്…….

പാവം………ഒറ്റപ്പെട്ട് ജീവിച്ചതല്ലേ…..വീട്ടില് ആള് വരുമ്പോൾ അവന് ഒരുപാട് സന്തോഷമായിക്കാണും……..”

അവരിൽ നിന്നൊരു നെടുവീർപ്പുയർന്നു……. വൈദുവിന്റെയും വിപിയുടെയും കാര്യത്തിൽ ഗൗരിയ്ക്കും ആശ്വാസമായി……

അമ്മ തന്നെ ഗൗരിയെ മുറിയിൽ കൊണ്ടാക്കി…. കട്ടിലിൽ കിടത്തി പുതച്ചു കൊടുത്തു…….

നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു പുറത്തേക്ക് പോയി…….

ഉച്ച മുതലുള്ള പ്രാക്ടീസിന്റെ ക്ഷീണം കാരണം ഗൗരി വേഗത്തിൽ ഉറങ്ങിപ്പോയി…….

“കാർത്തൂ………….എത്ര കാലമായെടീ ഞാൻ നിന്റെ പുറകേ നടക്കുന്നു……..

നിനക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്ന് എനിക്കറിയാം……

നീ അഭിനയിക്കുന്നതാ ഒന്നുമറിയില്ലെന്ന്😡…….”

കാർത്തു ഗൗരവത്തോടെ തന്നെ മൗനമായി നിൽക്കുന്നത് കണ്ട് വിഷ്ണുവിന് ദേഷ്യം കൂടി….

“ശരി……ഞാൻ തുറന്നു പറയാം…… എനിക്ക് നിന്നെ ഇഷ്ടമാണ്…….

ജീവിതം മുഴുവനും കൂടെ കൂട്ടാൻ ആഗ്രഹമുണ്ട്……..

നിനക്ക് എന്നെ ഇഷ്ടമാണോ……..”

കാർത്തുവിന്റെ കണ്ണുകൾ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ അവളുടെ മുഖം മങ്ങി…….

ആ നേരം …വിഷ്ണുവിന്റെ മുഖവും മങ്ങി……

“എന്താ കാർത്തൂ…… ഇഷ്ടമല്ലേ …….”

അവളുടെ മൗനം അവനെയൊന്ന് പൊള്ളിച്ചു……….

ഇഷ്ടമില്ലായ്ക മുഖത്തില്ലെങ്കിലും എന്തോ ഒന്ന് അവളിൽ കരടായുണ്ടെന്ന് അവൻ ഉറപ്പിച്ചു……..

“ശരി…….ആലോചിച്ച് പറഞ്ഞാൽ മതി…….

ഞാൻ കാത്തിരിക്കാം……”

പിന്നെയും മൗനം കൊണ്ടവൾ വീർപ്പു മുട്ടിച്ചപ്പോൾ വിഷ്ണു നിരാശയോടെ തിരിഞ്ഞു നടന്നു……….

“വിഷ്ണൂ………”

കാർത്തുവിന്റെ ശബ്ദത്തിൽ അവൻ വേഗം തന്നെ തിരിഞ്ഞു നോക്കി………

അത്രയും അവൻ ആഗ്രഹിച്ചിരുന്നു അവളുടെ വാക്കുകൾക്കായി……..പക്ഷെ……. അവളുടെ മുഖത്തെ ഗൗരവം പിന്നെയും അവനെ നിരാശനാക്കി…….

“എനിക്ക്………… എനിക്ക്……..

അറി…..അറിയില്ല…….”

അവളുടെ പൂർത്തിയാകാത്ത വാക്കുകൾക്ക് മുന്നിൽ വിഷ്ണു മുഖം ചുളിച്ചു…..

“എന്റെ ഏട്ടൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്…….

അച്ഛനുണ്ടാക്കിയ കടം വീട്ടാൻ…….

എന്നെയും അമ്മയെയും പട്ടിണിയാക്കാതിരിക്കാൻ……….

എനിക്ക് ഒരു കുറവും വരുത്താതെ എന്നെ പൊന്നു പോലെ നോക്കി ഏട്ടൻ….

ഏട്ടൻ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ വിഷ്ണൂ………

അതിനി ആരെയായാലും……..അത് കൊണ്ട്……

വിഷ്ണു എന്നെ മറന്നേക്കൂ……….”

വാക്കുകൾ കൊണ്ട് അവന്റെ ഹൃദയത്തെ മുറിവേൽപ്പിച്ച് അവൾ വേദനയോടെ തിരിഞ്ഞ് നടന്നു……

കണ്ണുകൾ നിറച്ച് നിരാശയോടെ വിഷ്ണുവും മുറിയിലേക്ക് പോയി…..ഇതെല്ലാം കേട്ട് കൊണ്ട് അവരുടെ പുറകിൽ നിന്ന വീരഭദ്രനെ കാണാതെ…. അറിയാതെ………….

താങ്ങാനാകാത്ത ഹൃദയഭാരവുമായി വീരഭദ്രൻ മുറിയിലേക്ക് കയറി………

ഉറങ്ങിക്കിടക്കുന്ന ഗൗരിയുടെ നിഷ്കളങ്കമായ മുഖം കണ്ടതും കുറച്ചു സമാധാനം കിട്ടിയത് പോലെ അവന് തോന്നി……..

ഗൗരിയ്ക്കും കാർത്തുവിനുമായി വാങ്ങിയ സാധനങ്ങളുടെ കിറ്റ് റ്റേബിളിലേക്ക് വച്ച് … അവൻ കട്ടിലിലേക്കിരുന്നു……

ഗൗരിയുടെ തലയിൽ സ്നേഹത്തോടെ ഒന്ന് തലോടി…അവൾ ഒന്നു കുറുകിക്കൊണ്ട് തിരിഞ്ഞു കിടന്നു……

മനസ്സ് മുഴുവൻ നേരെത്തെ സാക്ഷ്യം വഹിച്ച നിമിഷങ്ങളിലൂടെ വട്ടം കറങ്ങുകയാണ്……

‘വിഷ്ണുവിന് കാർത്തൂനെ ഇഷ്ടമാണോ…… അതോ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ നേരമ്പോക്കാണോ…….

വിഷ്ണു……..അത് ശരീയാകുമോ……..

കാർത്തു പാവമല്ലേ……..ഇനി അവൾക്കും അവനെ ഇഷ്ടമാണോ…….’

ചോദ്യവും ഉത്തരവും അവൻതന്നെ തിരഞ്ഞുകൊണ്ടിരുന്നു……

‘തീരുമാനമെടുക്കേണ്ടത് ഞാനാണ്………

തെറ്റ് പറ്റിപ്പോവരുത്……എന്റെ കാർത്തു പാവമാണ്……ഒന്നും സഹിക്കാൻ കഴിയില്ലവൾക്ക്……

അച്ഛന്റെ സ്ഥാനമാണെനിക്കിപ്പോൾ……..

എന്റെ തീരുമാനം പിന്നീടൊരിക്കലും അവളുടെ കണ്ണുകൾ നനയിക്കേണ്ടി വരരുത്…..’

എന്തോ ആലോചിച്ചുറപ്പിച്ച പോലെ വീരഭദ്രൻ ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് പോയി……

രാവിലെ ഗൗരിയെ കാണാഞ്ഞ് തിരക്കി നടക്കുവാണ് വീരഭദ്രൻ…….

വിഷ്ണുവിന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് കൊണ്ട് അവൻ അങ്ങോട്ടേക്ക് പോയി……

നൃത്തം ചെയ്യുകയായിരുന്നു അവന്റെ ദേവി…..

അവളുടെ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങളിലൊക്കെയും പരമേശ്വരനോടുള്ള പാർവ്വതിയുടെ പ്രണയമായിരുന്നു………

വിഷ്ണു വീരഭദ്രനെ കണ്ടപ്പോൾ തന്നെ ബഹുമാനത്തോടെ എഴുന്നേറ്റു……വിഷ്ണുവിന്റെ മുഖത്ത് പുഞ്ചിരിയുണ്ടെങ്കിലും കണ്ണുകളിൽ വിഷാദമായിരുന്നു……

നൃത്തത്തിൽ ലയിച്ചു നിന്ന ഗൗരി പെട്ടെന്ന് വീരഭദ്രനെ കണ്ട് ചമ്മലോടെ വിഷ്ണുവിന്റെ പുറകിലൊളിച്ചു…….

അവളുടെ അരികിൽ ചെന്നു അവളെ വാരിപ്പുണരാൻ വീരഭദ്രൻ ഒരുപാട് മോഹിച്ചു…

“ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ……..

അമ്മ അന്വേഷിക്കുന്നുണ്ട് രണ്ടാളെയും…..”

വിഷ്ണു ചിരിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു….അവനെ പറ്റിച്ചേർന്ന് ഗൗരിയും നടന്നു……..

വീരഭദ്രൻ കുസൃതിയോടെ അവളെ ഒളിഞ്ഞു നോക്കുന്നത് കണ്ട് വിഷ്ണൂ പെട്ടെന്ന് അവളുടെ മുന്നിൽ നിന്ന് മാറി……..

ഗൗരി അവന്റെ മുന്നിൽ അകപ്പെട്ടു പോയി…….

“വിഷ്ണു പൊയ്ക്കൊ……. ഞാൻ ദേവിയെയും കൊണ്ട് വന്നോളാം…….”

“മ്…….നടക്കട്ടെ…….ഞാൻ കട്ടുറുമ്പാകുന്നില്ലേ……..”

വിഷ്ണു കളിയാക്കിയത് പോലെ പറയുന്നത് കേട്ട് വീരഭദ്രൻ കൈയ്യെടുത്ത് അവനെ കളിയായി തല്ലാനോങ്ങി…….

വിഷ്ണു ചിരിച്ചു കൊണ്ട് താഴേക്കോടി……..

വീരഭദ്രൻ തിരിഞ്ഞതും തന്നെത്തന്നെ നോക്കി നിൽക്കുന്ന ഗൗരിയെ കണ്ട് പുഞ്ചിരിച്ച് കൊണ്ട് അടുത്തേക്ക് ചെന്നു…….

പ്രണയാർദ്രമായി അവളുടെ കൈയ്യിൽ പിടിച്ച് അടുത്തേക്ക് വലിച്ചു…….. ഒരു കറക്കത്തിലൂടെ അവന്റെ നെഞ്ചിലേക്കവൾ വീണു……

നാണത്താൽ പൂത്തുലഞ്ഞ അവളുടെ സുന്ദരവദനത്തെ അവന്റെ നെഞ്ചിലേക്കൊളിപ്പിച്ച് അവൾ ചിണുങ്ങി…….

“എന്റെ പെണ്ണേ……….

ഇത്രയേറെ എന്നെ മയക്കാൻ നീയെന്ത് സൂത്രമാടീ കാണിക്കുന്നത്……..

അറിയില്ല ദേവീ…….പറഞ്ഞുതരാൻ…..

നെഞ്ചിടിപ്പിൽ പോലും നിന്റെ പ്രണയമാണ്…..

എന്റെ ശ്വാസത്തിനും …..പ്രാണനിലും……. നിറഞ്ഞു നിൽക്കുന്നത് എങ്ങനെയാണ് ദേവീ…………”

അവളെ പുണർന്നു കൊണ്ട് ഗൗരിയുടെ മുഖം മുഴുവൻ അവൻ ചുംബനങ്ങളാൽ മൂടി…….

അവളുടെ കണ്ണുകളിലും പ്രണയാമായിരുന്നു…..

പരമേശ്വരനോടുള്ള പാർവ്വതിയുടെ പ്രണയം……

അകന്നു മാറാൻ ആഗ്രഹിക്കാതെ അവർ പരസ്പരം കെട്ടിപ്പുണർന്നു…….

“ദേവീ……….”

“മ്…….”

“താഴേക്ക് പോകാം……വിശക്കുന്നില്ലേ…….”

“ങ്ഹും…..”

ചിണുങ്ങലോടെ അവളൊന്നു മൂളി…..

“അല്ലെങ്കിൽ…….. നമ്മുടെ ബെഡ്റൂമിലേക്ക് പോയാലോ………”

ഗൗരി മുഖം കൂർപ്പിച്ചു അവനെ നോക്കി…….

“വേണ്ട കണ്ണേട്ടാ……. താഴെ എല്ലാവരും നോക്കിയിരിക്കും……..”

“ഇല്ലെങ്കിൽ കുഴപ്പമില്ല…. അല്ലേടീ കള്ളിപ്പെണ്ണേ……..”

“പോ …കണ്ണേട്ടാ…….”

അവൾ കപടപരിഭവത്തിൽ അവന്റെ നെഞ്ചിലേക്കിടിച്ചു……..

“മ്……..ശരി……ഇപ്പോൾ താഴെ പോകാം…….

കഴിച്ച് കഴിഞ്ഞു എന്തെങ്കിലും നമ്പറ് കാണിച്ചു

റൂമിലേക്ക്‌ വന്നേക്കണം………

കൊതിയായിട്ട് പാടില്ല നിന്നിലലിയാൻ……”

“ഛീ……വഷളൻ……. കാമദേവൻ……”

അവനെ പിടിച്ച് മുന്നോട്ടു തള്ളി ചിരിയോടെ അവൾ താഴേക്കോടി…….

വീരഭദ്രനും ചിരിയോടെ അവളുടെ പുറകേ പോയി…….

എല്ലാവരും കഴിക്കാനിരുന്നപ്പോളാണ് വിപിയും വൈദുവും കൂടി വന്നത്……..

പിന്നെ അവരും കഴിക്കാനിരുന്നു….

“അമ്മേ…….രണ്ട് കഷ്ണം പുട്ടു കൂടി ഇങ്ങോട്ടിട്ടേ……….”

പാത്രത്തിലിരുന്ന പുട്ട് വായിലേക്ക് കുത്തി നിറച്ചു കൊണ്ട് വിപി ചോദിക്കുന്നത് കേട്ട് വൈദു അവനെ മുഖം കൂർപ്പിച്ചു നോക്കി……

“എന്താടീ……നോക്കുന്നത്…… ഞാൻ കഴിക്കുന്നത് നീ കണ്ടിട്ടില്ലേ…….”

“മ്……..കണ്ടു….രാവിലെ വീട്ടീന്ന് പത്ത് ദോശ കുത്തിക്കേറ്റി വന്ന മനുഷ്യനാ……

അതുകൊണ്ട് നോക്കിപ്പോയതാണേ……ക്ഷമി……”

വൈദു അവന് നേരെ കൈ കൂപ്പി പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു……

വിഷ്ണു മുഖമുയർത്താതെയാണിരുന്നത്…..

കാർത്തു ഇടം കണ്ണാലെ അവനെ നോക്കുന്നുണ്ടായിരുന്നു……..

വിഷ്ണുവിന്റെ ഒരു നോട്ടം പോലും അവളുടെ നേർക്ക് ചെന്നിരുന്നില്ല….

“അമ്മേ………..”

വിപിയുടെ പ്ലേറ്റിലേക്ക് പുട്ട് ഇട്ടുകൊടുത്തിട്ട് സരോജിനിയമ്മ വീരഭദ്രനെ ചോദ്യഭാവത്തിൽ നോക്കി…….

“എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്……..”

എല്ലാവരുടെയും ശ്രദ്ധ അവന്റെ നേർക്കായി….

“കാർത്തുവിന് ഒരു കല്യാണാലോചന…..

ചെറുക്കന് ബിസിനസാണ്…….

ചെറുക്കനും കൂട്ടരും അടുത്ത ഞായറാഴ്ച കാണാൻ വരുന്നുണ്ട്………

ഞാൻ അന്വേഷിച്ചിരുന്നു…….കാണാനും കൊള്ളാം…… സ്വഭാവവും നല്ലതാണ്……….”

വിഷ്ണുവിന് നെഞ്ചിലൂടെ ഒരു മിന്നൽ പോലെ എന്തോ പാഞ്ഞ് പോയത് പോലെ തോന്നി…..

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട പോലെ അവൻ തലയൊന്ന് കുടഞ്ഞു….

തീപ്പൊരി വീണ് ആളിക്കത്തിയത് പോലെ അവന്റെ നെഞ്ച് ചുട്ടുപൊള്ളി……..

എത്ര നിയന്ത്രിച്ചിട്ടും നിറഞ്ഞ കണ്ണുകളിൽ അവൻ തിരിച്ചറിഞ്ഞിരുന്നു…… കാർത്തൂനെ അവൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്…….

കാർത്തുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…

തുറന്ന് പറഞ്ഞില്ലെങ്കിലും ഇഷ്ടമായിരുന്നു…… പക്ഷെ…….. ചേട്ടനെ ധിക്കരിക്കാൻ കഴിയില്ലല്ലോ………

ഗൗരിയുടെ മുഖത്തെ ഞെട്ടലാണ് വീരഭദ്രനെ അസ്വസ്ഥനാക്കിയത്…..

‘അപ്പോൾ ദേവിയ്ക്കും അറിയാമായിരുന്നോ ഇവരുടെ പ്രണയം…..

എന്നിട്ട് എന്നോടെന്തേ പറഞ്ഞില്ല…….’

“ആണോ…….നല്ല കാര്യം……. നീ അതാണോ വരാൻ പറഞ്ഞത്……..”

വിപിയുടെ വാക്കുകളാണ് വിഷ്ണുവിനെ ചിന്തയിൽ നിന്നുണർത്തിയത്……..

“അമ്മയുടെ അഭിപ്രായം ചോദിച്ചിട്ട് മുന്നോട്ടു പോകാമെന്ന് വച്ചു……”

വീരഭദ്രൻ മറുപടിയ്ക്കായി സരോജിനിയമ്മയുടെ മുഖത്തേക്ക് നോക്കി…..

“മോൻ തീരുമാനിച്ചാൽ മതി……. നിന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നില്ലേ മോനെ……അമ്മയ്ക്ക് സമ്മതമാണ്….”

സരോജിനിയമ്മ പറഞ്ഞെങ്കിലും ഇടം കണ്ണാലെ വിഷ്ണുവിനെ നോക്കി…. അവന്റെ മുഖത്തെ വിഷമം അവർക്ക് മനസ്സിലായി………

പക്ഷെ കണ്ണന്റെ തീരുമാനമാണ് പ്രധാനം………..

“നീ കണ്ടിട്ടുണ്ടോ കണ്ണാ പയ്യനെ….”

“ഇല്ല വിപീ………അവര് ഫോട്ടോ കാണിച്ചു തന്നു………ആള് ഇവിടെയില്ല പുറത്താണ്…… ഈയാഴ്ച വരും……..”

“ആഹാ……..അപ്പോ നമ്മുടെ കാർത്തൂനും കല്യാണമായി……..അല്ലേ…..”

വൈദുവിന്റെ വാക്കുകൾ വിഷ്ണുവിന്റെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്…….

‘പാടില്ല……….എന്റെ സ്നേഹം ഞാൻ മറന്നെ പറ്റൂ…….

ഇല്ലെങ്കിൽ ഗൗരിയുടെ ജീവിതത്തെയും അത് ബാധിക്കും…….’

കഴിച്ചത് മതിയാക്കി പുഞ്ചിരിയോടെ അവനെഴുന്നേറ്റു……..

കാർത്തുവുമായി കണ്ണുകളുടക്കിയപ്പോൾ അവന്റെ നെഞ്ചൊന്നു പിടഞ്ഞു……….

ഒരേങ്ങൽ മനസ്സിലുയർന്നെങ്കിലും അതവൻ പുഞ്ചിരിയാക്കി മാറ്റി മുകളിലേക്ക് കയറിപ്പോയി….

അവന്റെ വിങ്ങുന്ന ഹൃദയത്തെ തിരിച്ചറിഞ്ഞ് അമ്മയും കാർത്തുവും ഗൗരിയും അവൻ പോകുന്നത് നോക്കി നിന്നു…….

കാർത്തുവിന്റെ പെണ്ണുകാണലിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു…….

കളിച്ച് ചിരിച്ചു നടക്കുന്ന കാർത്തുവിനെ കാണുമ്പോൾ അവൻ ആശ്വസിച്ചൂ…..

പ്രണയം എനിക്ക് മാത്രം ആയിരുന്നല്ലോ…….

“വിച്ചൂ…….ഞാൻ പറയട്ടെ കണ്ണേട്ടനോട്……”

വിഷ്ണൂ ആലോചനയോടെ സ്വിമ്മിംഗ് പൂളിലെ ചെയറിലേക്ക് അമർന്നിരുന്നു…….

“വേണ്ടടീ………..കണ്ണേട്ടന് നിന്നോട് ദേഷ്യം തോന്നും……..”

“നീയിങ്ങനെ തകർന്നിരിക്കുന്നത് കാണാൻ വയ്യടാ…….”

“ഏയ്…….സാരമില്ലെടീ………എല്ലാവർക്കും പ്രണയം സഫലമാകില്ലല്ലോ………പിന്നെ…… അവളെന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല…….

നീ കണ്ടില്ലേ അവളുടെ സന്തോഷം…….”

സംസാരിക്കുമ്പോഴും അവന്റെ വേദന ഗൗരി തിരിച്ചറിഞ്ഞിരുന്നു…..

“മ്……….ചെക്കനും വീട്ടുകാരുമൊക്കെ കാർത്തൂനെ വിളിച്ചു സംസാരിച്ചു……..

ചിലപ്പോൾ ഞായറാഴ്ച തന്നെ ഡേറ്റ് ഫിക്സ് ചെയ്യും……”

വിഷ്ണു ഞെട്ടലോടെ ഗൗരിയെ നോക്കി…….

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് ഗൗരിയും കരഞ്ഞു പോയി……

ആർട്‌സ് ഡേയുടെ അന്ന് രാവിലെ……

ഗൗരിയ്ക്ക് വല്ലാത്ത പരവേശമായിരുന്നു…….

നൃത്തം ചെയ്യുന്നത് പ്രശ്നമല്ലെങ്കിലും പഴയ ഓർമ്മകൾ അവളെ വേട്ടയാടി ……….

കാലിൽ ചിലങ്കയണിയുമ്പോഴും ടീച്ചറുടെ അലറിക്കരച്ചിൽ അവളുടെ കാതുകളിൽ കേട്ടിരുന്നു……

“നീ ഓകെയല്ലേ ദേവീ……മുഖമെന്താ വല്ലാതിരിക്കുന്നെ……”

“മ്……”

വീരഭദ്രൻ അവളുടെ മുഖത്തെ വിയർപ്പെല്ലാം കർച്ചീഫ് കൊണ്ട് തുടച്ചു കൊടുത്തു…….

അവന്റെ മനസ്സ് തുടികൊട്ടി……

ആദ്യമായി താൻ കണ്ട വേഷത്തിൽ എന്റെ ദേവി……..

വിച്ചുവും അവളുടെ അരികിൽ തന്നെ നിന്നു………

സ്റ്റേജിൽ നിന്ന് അവളുടെ പേര് അനൗൺസ് ചെയ്തതും ഗൗരിയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി……….

സ്റ്റേജിന്റെ പുറകിലായിരുന്നു അവർ നിന്നത്……

വീരഭദ്രൻ തന്നെ അവളെ സ്റ്റേജിലേക്ക് കയറ്റി വിട്ടു…….. പ്രിൻസിപ്പൽ സ്റ്റേജിന്റെ സൈഡിൽ നിന്ന് അവളെ കൈയുയർത്തി അനുഗ്രഹിച്ചു……..

സ്റ്റേജിലേക്ക് കയറിയതും ഗൗരിയുടെ ചെവികൾ കൊട്ടിയടഞ്ഞു……..

വീട്ടിലെ ജോലിക്കാരിയും ഡാൻസ് ടീച്ചറുമെല്ലാം അവളുടെ മുന്നിൽ നിന്ന് നിലവിളിക്കുന്നത് പോലെ …..

‘മഹാദേവാ…..എന്തൊരു പരീക്ഷണമാണ്……

എന്റെ കണ്ണേട്ടന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയില്ലേ എനിക്ക്………

തല പൊട്ടിപ്പൊളിയുന്നല്ലോ…..’.

ഇതിനു മുൻപും പലതവണ നൃത്തം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇങ്ങനെ വന്നത് ഗൗരിയ്ക്ക് ഓർമ്മ വന്നു………..

ഓർമകളുടെ അവസാനം അവൾ ബോധം മറഞ്ഞ് സ്റ്റേജിലേക്ക് വീണു…..

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സോറീ…..അടുത്ത പാർട്ടിൽ തീരുമെന്ന് തോന്നുന്നില്ല……..നോക്കട്ടെ…..

റിവ്യൂ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി എല്ലാവർക്കും ചെകുത്താനും ഗൗരിയും തല്ല് കൂടുന്ന പാർട്ടുകളാണ് ഏറെയിഷ്ടപ്പെട്ടതെന്ന്…..

എന്നാലും ഒത്തിരി പേർ മറ്റു പാർട്ടുകളും പറഞ്ഞിട്ടുണ്ട്….. ഒത്തിരി സന്തോഷം…….

Leave a Reply

Your email address will not be published. Required fields are marked *