ചില ജീവിതങ്ങൾ

രചന: Sumi jabar

അന്നത്തെ ട്രിപ്പ് കഴിഞ്ഞ് വണ്ടി ഒതുക്കി പുറത്ത് ശക്തിയായ ഇടിയും, മഴയും നേരം പത്ത് മണി ആവുന്നുള്ളൂ…

സുമേ ചോറെടുത്ത് വെക്കെന്നും പറഞ്ഞ് ഞാൻ ബാത്റൂമിൽ കയറി

സുമയുടെ ശബ്ദം കേട്ട് വാതിൽ തുറന്നു

രാമേട്ടൻ വന്നിട്ടുണ്ട്, നിങ്ങളോട് പെട്ടെന്ന് വരാൻ

പുറത്ത് ശക്തിയായ മഴയിൽ നനഞ്ഞൊലിച്ച് രാമേട്ടനും രണ്ട് മൂന്നാളും.

ഭയന്ന് വിറച്ച അവർക്ക് ശബ്ദം പുറത്ത് വരുന്നില്ല പുറത്തേക്ക് കൈ ചൂണ്ടി അവർ ദാ അവിടെന്ന് പറഞ്ഞ് നടന്നു, പിന്നാലെ ഞാനും….

പുറത്ത് കണ്ട കാഴ്ച ഒരു കാർ മരത്തിലിടിച്ച് തകർന്നു അതിൽ രണ്ട് ജീവനുകൾ, ഇടിയുടെ ആഘാതത്തിൽ റോഡിൽതെറിച്ച് വീണു രക്തമൊഴുകി ഒരു പുരുഷൻ..

ബാക്കിലെ സീറ്റിൽ ബോധമില്ലാതെ ഒരു സ്ത്രീയും കമിഴ്ന്ന് കിടക്കുന്ന അവരുടെ കൈയ്യിലെ ഫോൺ നിലത്ത് വീണിട്ടുണ്ട്

എൻ്റെ വണ്ടിയെടുത്ത് സ്റ്റാർട്ട് ചെയ്തു സുമ ഓടി വന്നു എന്താ ഏട്ടാ ഭക്ഷണം കഴിച്ചില്ലല്ലോ വരാമെന്ന് പറഞ്ഞ് സ്പീഡിൽ പായുമ്പോൾ ആക്സിഡൻ്റാ നീ വാതിലടച്ച് കിടന്നോന്ന് വിളിച്ച് പറഞ്ഞു.

എല്ലാവരും കൂടി താങ്ങിയെടുത്ത് അവരെ എൻ്റെ വണ്ടിയിൽ കിടത്തി.

പുറത്ത് നിന്ന് പതിച്ച മിന്നലിൽ അവളുടെ മുഖം കണ്ട ഞാൻ ഞെട്ടിത്തരിച്ചു.

“പൗർണമി ”

പാതി മരിച്ച മനസോടെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പായുമ്പോൾ എൻ്റെ മനസ് പിറകിലേക്ക് സഞ്ചരിക്കുകയായിരുന്നു

**** **** ****

ജൂനിയറായ പൗർണമി ഇഷ്ടമാണെന്ന് ധൈര്യത്തോടെ പറഞ്ഞുവെങ്കിലും മറുപടി പറഞ്ഞില്ല.

കാരണം ഒന്ന് തന്നെ സാമ്പത്തികമായി വളരെ ഉയർന്ന തറവാട്ടിലാണവൾ

വെറും കൂലിപ്പണിക്കാരനായ ഒരച്ഛൻ്റെ മകനായ തന്നെ അവളെങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് കുറെ ആലോചിച്ചു കുറെയവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എൻ്റെ ഇഷ്ടം അച്ഛനംഗീകരിക്കും ഞാൻ കഴിഞ്ഞെ അച്ഛനെന്തും എന്നായിരുന്നു.

പതിയെ പതിയെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി കോളേജ് മെത്തം ഞങ്ങളെ അസൂയയോടെ നോക്കി

ചിലർ കളിയാക്കലും, അതൊന്നും വകവെക്കാതെ മുന്നോട്ട് പോകവെ ഒരു ദിവസം ചങ്ക് വിളിച്ച് ഒന്നത്യാവശ്യമായി ഇവിടെ വരണമെന്ന് പറഞ്ഞു.

ഒന്നും മിണ്ടാതെ അവർ മുഖം താഴ്ത്തി വിഷണ്ണനായി ഇരിക്കുന്നു

പരസ്പരം മുഖത്തോട് മുഖം നോക്കിയവർ, എൻ്റെ ക്ഷമ നശിച്ചിരുന്നു.

ഒടുവിൽ വിഷ്ണു പറഞ്ഞൊപ്പിച്ചു

അത് പൗർണമിയുടെ എൻഗേജ്മെൻ്റാ നാളെ, ഒരു ഡോക്ടർ പയ്യനാണ്

പൊട്ടിച്ചിരിച്ച എന്നെ അവർ സഹതാപത്തോടെ നോക്കി.

വേണ്ട ട്ടോ ഇന്ന് ഏപ്രിലല്ല ഫൂളാക്കാൻ ഇന്നലെ കൂടി ഞങ്ങൾ സംസാരിച്ച് വെച്ചെയുള്ളൂ

വേറെന്തെങ്കിലും പറയാനുണ്ടേ പറ ഇന്ന് വൈകിട്ട് എനിക്കവളെ കാണാൻ പോണം എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.

മനസിൽ വേണ്ടാത്ത ഒരു വേവലാതി ഫ്രണ്ട്സിനെ സങ്കടത്തോടെയുള്ള മുഖം വെറുതെ അവളെ ഫോണിലേക്കടിച്ചു സ്വിച്ച്ഡ് ഓഫ്.

ഹൃദയം പെരുമ്പറ മുഴക്കി രണ്ടും കല്പിച്ച് അവളെ വീട്ടിലേക്ക്

അലങ്കരിച്ച പന്തൽ കുട്ടികൾ കലപില ഓടി നടക്കുന്നുണ്ട്.

നിയന്ത്രണം വിട്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞു ആരൊക്കെയോ ചേർന്ന് അടിച്ച് പുറത്താക്കി ഗെയിറ്റടിച്ചു.

മുകളിൽ ഫ്രണ്ട്സിനൊത്ത് പൊട്ടിച്ചിരിക്കുന്ന അവൾ ദയനീയമായി അവളെ നോക്കി.

പിന്നീടുള്ള ദിവസങ്ങളിൽ ഭ്രാന്തനെ പോലെ മുറിക്കകത്ത് തളച്ചു.

സ്നേഹത്തോടെയുള്ള ശാസനയിൽ അമ്മയും അച്ഛനും, കൂട്ടുകാരും

യാതാർത്ഥങ്ങളിലേക്ക് തിരിച്ച് വരാൻ സമയമെടുത്തു മറന്ന് തുടങ്ങി അവളെ ,

പഠിപ്പും നിർത്തി

ചെറിയൊരു ഓട്ടോ വാങ്ങി ജീവിതം തിരിച്ച് പിടിച്ചു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ചു

അവളിലൂടെ പഴയ സ്നേഹം തിരിച്ചു കിട്ടി. മോൻ പിറന്നു

വേറെയും രണ്ട് വാഹനങ്ങൾ വാങ്ങി വാടകക്ക് കൊടുത്തു

** ** *** **

രാമേട്ടനെ ഏല്പിച്ചിരുന്നു അവരെ കാര്യങ്ങൾ നോക്കാൻ

അന്ന് അവളെ കാണാനായി പുറപ്പെട്ടു.

പുറത്തേക്ക് ജനലിലൂടെ മിഴി നട്ടിരിക്കുന്ന അവളുടെ അടുത്തിരുന്നു

മഹീ സോറി പറഞ്ഞാൽ തീരില്ലെന്നറിയാം ന്നാലും ചോദിക്ക

ന്നോട് പൊറുക്കില്ലെ?

വീണുതിർന്ന കണ്ണുനീരിൽ പണ്ടത്തെ പുച്ഛമില്ലായിരുന്നു.

മറുപടി പറയാതെ നിന്ന എൻ്റെ നേർക്കവൾ മിഴി ഉയർത്തി.

ഹസ്ബൻ്റ് എങ്ങിനുണ്ട്‌?

ഐ.സിയുവിൽ തന്നെ ഒരാഴ്ച കഴിഞ്ഞെ റൂമിലേക്ക് മാറ്റൂ

അവൾക്ക് ചെറുതായ പരിക്കെയുള്ളു.

കുട്ടികൾ?

ഒന്ന് ചിരിച്ചവൾ പറഞ്ഞ് തുടങ്ങി.

ധനികനായ ഡോക്ടറെ കിട്ടിയതോടെ ഞാൻ ആനന്ദ നൃത്തമാടി. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഇല്ലായിരുന്നു.

ക്രമേണ അയാൾ മദ്യത്തിൽ ആശ്രയം തേടി പിന്നീടങ്ങോട്ട് ശാരീരിക ഉപദ്രവും

മഹിയുടെ കണ്ണീരിൻ്റെ ശാപം എന്നെ കാർന്ന് തുടങ്ങി

ലെക്കില്ലാതെ അന്ന് വണ്ടിയോടിച്ച ആ രാത്രി മരണത്തെ ഞാൻ സ്വീകരിക്കാൻ സന്തോഷത്തോടെ കാത്തിരുന്നെങ്കിലും മരണം പോലും വേണ്ടന്ന് വെച്ചു.

റൂമിലേക്ക് വന്ന സുമയെയും കുട്ടിയെയും അവൾ ആരാധനയോടെ നോക്കി മോനെ വാരിപ്പുണർന്നു ചുംബിച്ചു.

യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളെ നോക്കി ഒരു കടലാസിൽ അവളുടെ നമ്പറും, ഒരു ചെക്ക് ലീഫും ഏൽപ്പിച്ചു.

അപകടം നടന്ന അന്ന് തൊട്ട് ചില വായ അവളുടെം, ഭർത്താവിൻ്റേം ഞാൻ ചില വാക്കിയ പണത്തിന് പകരം

ചെക്ക് ലീഫ് മേശമേൽ വെച്ച് ഞാൻ തിരിഞ്ഞ് നടന്നു അവളെ നോക്കാതെ.

വണ്ടിയിൽ ഇരുന്ന് സുമയെ നോക്കി മുഖം കടന്നൽ കുത്തിയ പോലെ ചിരി വന്നെങ്കിലും പുറത്ത് കാണിച്ചില്ല.

പോക്കറ്റിൽ നിന്നും ഫോൺ നമ്പറെടുത്ത് ഉയർത്തി പിടിച്ചു നാലായി കീറി.

ഇതോടെ എല്ലാം അവസാനിച്ചു ആത്മഗതമായി പറഞ്ഞു.

സുമയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആൾ നല്ല ഹാപ്പിയായി നോക്കുന്നു

പുറത്തെ ചാറ്റൽ മഴയെ വക വെക്കാതെ ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു

ശുഭം

രചന: Sumi jabar

Leave a Reply

Your email address will not be published. Required fields are marked *