ചേട്ടത്തിയമ്മ,അല്ല ,എന്റെഭാര്യ

(Based on a true story)

രചന : നസീറ

“നിയാസ് …നിന്റെ അമ്മായി (ചേട്ടത്തി ‘അമ്മ )…അവളെ ഞാൻ…. നിന്നെ ഏല്പിക്കുകയാണ് …കല്യാണം കഴിഞ്ഞ്……… 1 വർഷമാകും അടുത്ത മാസത്തേക്കു ..പക്ഷെ …ഞാൻ

എങ്ങനെ ഇവളെ കെട്ടിയോ ..അത് പോലെ തന്നെയാ ഇവളിപ്പോഴും …ഞാൻ പറഞ്ഞു വരുന്നത് മനസിലാവുന്നുണ്ടോ നിനക്കു …………..ഞാനൊന്ന് മനസറിഞ്ഞു തൊട്ടിട്ട് പോലുമില്ലടാ അവളെ …….. ” ഇതും പറഞ്ഞു റമീസ് പൊട്ടിക്കരഞ്ഞു … എന്താ ഇക്കാ ഇത് …ഇങ്ങനൊന്നും പറയല്ലേ ….ഇത്രമാത്രം തകർന്ന് സംസാരിക്കാൻ എന്തുണ്ടായീ ..ഒക്കെ മാറും ഇക്കാ ….Be പോസിറ്റീവ് ….

“ഹും..ഡാ എനിക്കിപ്പോ മരണത്തെ കാണാം …അതെന്നെ വാരിപുണരുന്നതിന് മുൻപേ എനിക്ക് എല്ലാം നിന്നെ ഏൽപ്പിക്കണം ….” ഇത്തവണ ഇക്ക കരഞ്ഞില്ല ..ആ വാക്കിൽ പലതും ഉറപ്പിച്ചിരുന്നു …..

……………………………………………….

എനിക്കും എന്റെ ഇക്കാക്കും ഇടയിൽ 3വയസിന് വ്യത്യാസമേ ഉള്ളൂ ..അത് കൊണ്ട് തന്നെ നമുക്ക് രണ്ടാൾക്കും ഒന്നിച്ചാണ് പെണ്ണ് അന്വേഷിച്ചത് …..കല്യാണം ഒന്നിച്ചാക്കാൻ അമ്മാവനായിരുന്നു നിർബന്ധം …എനിക്കണേൽ അതിനോട് തീരെ യോജിപ്പില്ല …എന്റെ വീട്ടിലേക് ആദ്യം ഒരു പെൺ കയറട്ടെ ..എന്നിട്ട് മതി എനിക്ക് …അകെ ഉമ്മാക് ഞാനും ഇക്കയും മാത്രേ ഉള്ളൂ ..ഒന്നിച്ചാക്കിയാൽ ഒരു രസമില്ല ….അങ്ങനെ പലതും പറഞ്ഞ ഒഴിഞ്ഞു മാറി …. അങ്ങനെ ഇക്കാക്ക് ഒരു മൊഞ്ചത്തിയെ കിട്ടി …ഇക്കാനെ കാണാൻ ദുൽകർ സൽമാനെ പോലെയാ ….അത് കൊണ്ട് തന്നെ ഇക്കാക്ക് മൊഞ്ചത്തിയെ കിട്ടൂന്ന ഉറപ്പായിരുന്നു …അങ്ങനെ പെണ്ണ് കാണലൊക്കെ സൂപ്പറായി കഴിഞ്ഞു …അന്ന് ഞാൻ നേരിട്ട് കണ്ടു ..എന്റെ മൊഞ്ചുള്ള നഫീസത്ത അമ്മായിയെ …എല്ലാരും അവരെ നോക്കി അടക്കം പറഞ്ഞു …ഇക്കാന്റെയും

എന്റെയും ചെങ്ങായി മാർക്ക് അസൂയ ആയിരുന്നു …അത്രേം മൊഞ്ചുള്ള ഒരു പെണ്ണിനെ ഞങ്ങളെ നാട്ടിലാരും കെട്ടിയിട്ടില്ലാത്രേ ….എന്തായാലും 1 വര്ഷം കഴിഞ്ഞ കല്ല്യണം ഉറപ്പിച്ചു ഞാനും ഇക്കയും ഗൾഫിൽക്ക് വിട്ടു ..അന്ന് തൊട്ട് ഫോൺ വിളിയിലൂടെ ഭയങ്കര പ്രണയമായിരുന്നു രണ്ടാളും …ഞാനും ഇടകിടക് വിളിക്കാറുണ് ..എന്നോട് നല്ല കമ്പനി ആണ് ആൾ

…അങ്ങനെ മാസങ്ങൾ കഴിഞ്ഞു …ഇക്കാന്റെ കല്യാണം ആകാറായി …ഒരുക്കങ്ങൾ പൂർത്തിയാകാൻ എന്നെ ഇക്ക നാട്ടിലേക് അയച്ചു …ഇക്ക കല്യത്തിന് ഒരാഴ്ച മുന്പെതും ..അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആക്കി ഞങ്ങൾ ഇക്കാനെ കാത്തിരുന്ന് ..എല്ലാവരും ഭയങ്കര ഹാപ്പി ..കുടുംബത്തിലെ .ആദ്യത്തെ കല്യാണം …

അങ്ങനെ ഇക്കയും എത്തി ..പക്ഷെ പതിവിലും ക്ഷീണിച്ചിരുന്നു .ഡോക്ടർ കണ്ടപ്പോ പനിയാണെന്നും റെസ്റ്റെടുക്കണമെന്നും പറഞ്ഞു …കല്യാണ സമയം ഇതൊക്കെ പതിവാണെന്നും പറഞ്ഞു എല്ലരും ഇക്കാനെ കളിയാക്കി ….

നാളെയാണ് കല്യാണം …ഇക്കാക്ക് തീരെ വയ്യ …എന്നാലും പാവം എല്ലാറ്റിനും നിന്ന് കൊടുക്കുന്നുണ്ട് …അതിനിടക് റമീസ്‌കാനേ വിളിച്ചാൽ കിട്ടിന്നില്ലന്നും പറഞ്ഞു നഫി അമ്മായി എന്റെ ഫോണിലേക്കു വിളിച്ചു …നാളെ വിശദമായി കാണാല്ലോ എന്ന് പറഞ്ഞു ഞാൻ വെച്ച് ..കാരണം ഇക്കാക്ക് ഒന്നിനും വയ്യ ..ഇപ്പോ എവിടെയോ പോയി കിടന്നു ..സാരമില്ല ..നാളെ രാവിലെ എഴുനെൽക്കണ്ടതല്ലേ …

പിറ്റേന്ന് കല്യാണം അടിപൊളിയായി നടന്നു …കല്യാണ ഡ്രെസ്സിൽ എന്റെ അമ്മായി ഒരു അപ്സരസായി തോന്നി …എല്ലാരും കണ്ണ് വെച്ചിട്ടുണ്ടാകും രണ്ടാളെയും …അതാവണം …അവരുടെ ആദ്യ രാത്രി തന്നെ ഇക്ക ചോര ഛർദിച്ച അഡ്മിറ്റായത് ….എല്ലാരെയൊന്നും

അറിയിച്ചില്ല …അറിഞ്ഞവർ അറിഞ്ഞവർ വന്ന് സങ്കടം പറഞ്ഞ പോയി കൊണ്ടിരുന്നു …കല്യാണ ദിവസം തന്നെ ഇങ്ങനൊരു വിധി ദൈവം ആർക്കും കൊടുക്കാതിരിക്കട്ടെ . .കാൻസർ എന്ന അസുഖമാണെന് അറിഞ്ഞിട്ടും ഞങ്ങളെല്ലാരും തകർന്നിട്ടും ഒന്ന് കരയുപോലും ചെയ്യാതെ മരവിച്ചിരിക്കയാർന്നു എന്റെ അമ്മായി …മാസങ്ങൾ കഴിഞ്ഞു ….എല്ലാറ്റിനും കൂടെ നിന്നു ….ഒരു പരാതിയും പറയാതെ ..ആരോടും പരിഭവമില്ലാതെ …. എത്രയോ തവണ ഇക്ക പറഞ്ഞിട്ടുണ്ട് …ഞാൻ നിന്നെ ത്വലാഖ് ചൊല്ലാം ..വേറെ ഒരാളോടൊപ്പം സുഗമായി ജീവിക്കണം …19 വയസു മാത്രമുള്ള അവൾ ഇനി എന്റ്ജിങ്ങനെ സഹിക്കണം ….പക്ഷെ ഭർത്താവിനെ ഒറ്റക്കാക്കി അമ്മായി പോയില്ല ….

ഇക്കാന്റെ രോഗം അറിഞ്ഞതോടെ ഞാൻ ക്യാൻസൽ അടിച്ച നാട്ടിൽ നിന്ന് …ലോകത്തെവിടെ പോയാലും സുഗമാക്കണം …അങ്ങന്നെ അമേരിക്കയിലെ ഒരു ഡോക്ടർ പറഞ്ഞു …ഒരു കോടി ചിലവ് വരുന്ന ഒരു ചികിത്സ …ഇടത്തരം കുടുംബത്തിലെ ഞങ്ങൾക്കത് താങ്ങവുന്നതിലും അപ്പുറമായിരുന്നു …എന്നാലും എല്ലാം വിറ്റു കടം വാങ്ങി ചികിൽസിക്കാൻ ചെന്നപ്പോളാണ് അറിഞ്ഞത് …ഇത്രേം ചിലവാക്കിയിട് കാര്യമില്ല …ഫൈനൽ സ്റ്റേജ് ആണെന്ന് ….അതോടെ പ്രതീക്ഷ വിട്ട പാവം എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് …

“നിയാസ് …കേൾക്കുന്നില്ലേ .. ..അവൾക് ഞാനൊരുപാട് വാക്ക് കൊടുത്താ ..ചെറിയ പെണ്ണല്ലേ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിട്ടുണ്ടാകും …അവളെ കൂട്ടി ഒന്ന് പുറത്തു പോകാൻ പോലും എനിക്ക് കഴിഞ്ഞില്ല

….ഒരു ആയുസു മുഴുവൻ സഹിക്കേണ്ടത് അവൾ സഹിച്ചു …എന്നെ കൊണ്ട് പറ്റില്ലടാ ….ഈ ഒന്നിനും കൊള്ളാത്തവനെ കെട്ടിയതിന്റെ പേരിൽ രണ്ടാം കെട്ട് കാരിയായി അവളെ വേറൊരു വീട്ടിലേകയാകാൻ …നീയാകുമ്പോ ..ഈ വീടാകുമ്പോ …നമ്മുടെ ഉമ്മയാകുമ്പോ എനിക്കൊരു സമാദാനം …അതാ …ഞാൻ നിർബന്ധിക്കില്ല ….നിന്റെ ഇഷ്ടം ….ആരെ കെട്ടണമെന്ന് ….നിനക്കു ഇഷ്ടക്കേട് വേണ്ടടാ . രണ്ടാം കെട്ട് കാരിയായതിൽ ..ഞാനവളെ കെട്ടിപ്പിടിച്ചിട്ട് മാത്രേ ഉള്ളൂ …വേറൊന്നും നടന്നിട്ടില്ലടാ …സത്യം ……ഇതും പറഞ്ഞു ഇക്ക ഒരു ഭ്രാന്തനെ പോലെ കരഞ്ഞു ….എനിക്ക് ഒന്നും പറയാനില്ലായിരുന്നു …എന്റെ വയസിനെക്കാൾ ഇളതായിരുന്നെങ്കിലും ഞാൻ ഇക്കാന്റെ ഭാര്യയെന്ന ബഹുമാനം സ്നേഹം അത് മാത്രേ ഇത് വരെ ഉണ്ടായുള്ളൂ …എങ്ങനെയാ എന്റെ ഭാര്യായിട്ട് കാണുന്നെ …ചിന്തിക്കാൻ കൂടി വയ്യ ….

ഇക്ക മരിച്ചിട്ട് നാളേക് ഒന്നൊര കൊല്ലം കഴിഞ്ഞു ….അടുത്താഴ്ചയാണ് ഞങ്ങളുടെ നിക്കാഹ് …എങ്ങനെ അവളെ പറഞ്ഞു സമ്മദിപ്പിച്ചു എല്ലാരും …ഒറ്റക്ക് ജീവിച്ച മടുത്തു കാണും …അല്ലേൽ എല്ലാരുടെയും സഹതാപ നോട്ടം സഹിക്കാനിടയിരിക്കും..അല്ലെങ്കിൽ എന്റുമ്മനെ കാണാതിരിക്കാൻ പറ്റില്ലായിരിക്കും …

ഇന്ശാല്ലാഹ് ..ഞാനവളെ കെട്ടും …എന്റെ nafi ആയിട്ട് …അവളിവിടെ വരും ..ഇക്ക കൊടുത്ത ഓരോ വാക്കുകളും ഞാൻ പാലിച്ചു കൊടുക്കും …ഇത്രേം അനുഭവിച്ചതിന്റെ ഇരട്ടി സന്തോഷം നൽകണം …ഒരുപാട് ചിരിപ്പിക്കണം ..രണ്ട് വർഷമായി പാവം ഒന്ന് ആത്മാർഥമായി ചിരിച്ചിട്ട് …ഇനി ആ പാവം വിഷമിക്കരുത് ..ഒരിക്കൽ പോലും ………

രചന : നസീറ

Leave a Reply

Your email address will not be published. Required fields are marked *