ഞാനും ഏട്ടനും മാളിൽ നിന്നും ഇറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോഴാണ് ഏട്ടന്റെ തല പുറകിലേക്ക് തിരിയുന്നതും കാലു നിശ്ചലമാവുന്നതും കണ്ടത്.

രചന : – അപർണ

“എന്താ ഏട്ടാ.. നിന്നു പോയത് ”

“ഒന്നുല്ല. ”

“ഒന്നുമില്ലേ ഏട്ടാ.. ”

“ഹേയ് ഒന്നു സൗന്ദര്യം ആസ്വദിക്കാനായിട്ട് ”

“ആരുടെ ?”

“ഇപ്പൊ കടന്നു പോയ ആ പെൺകൊച്ചില്ലേ അതിന്റെ ”

“ഹ്മ്മ്. ഏട്ടന് അത്രകിഷ്ടാണോ ഈ സൗന്ദര്യാസ്വാദനം ”

“അങ്ങനെയൊന്നുല്ല. കാണുമ്പോൾ ഒന്നു നോക്കാൻ തോന്നുന്നു അത്രയേ ഒള്ളു. ”

“എങ്കിൽ അങ്ങോട്ട്‌ നോക്കിക്കേ ”

“എങ്ങോട്ട് ?”

“ആ ബസ്റ്റോപ്പിലേക്ക് അവിടെ നല്ലൊരു കൊച്ചു നില്കുന്നുണ്ട്. ”

“ശരിയാ. നല്ല കൊച്ചാ. ”

“എങ്കിൽ ദേ അങ്ങോട്ട്‌ നോക്ക്. ”

“ഹാ അതും കുഴപ്പമില്ല. ”

“ഏട്ടാ ദേ ആ കടയിലേക്ക് കയറിപോവുന്ന കുട്ടിയെ നോക്ക് ”

“കുഴപ്പമില്ല ”

“എങ്കിൽ ഇപ്പൊ മുൻപിലൂടെ പോയ കൊച്ചിനെ നോക്ക്. വേണേൽ ബൈക്ക് നിർത്തിയിട്ടു നോക്കിക്കോട്ടോ ”

“മതി വാവേ. ”

“അതെന്താ മടുത്തോ സൗന്ദര്യാസ്വാദകൻ ”

“മടുത്തില്ല വെറുത്തു, നീയായിട്ട് വെറുപ്പിച്ചു. ഇതിനു വേണ്ടിയായിരുന്നല്ലെടി റോഡിൽ കൂടെ പോയ പെൺപിള്ളേരെ മൊത്തം എന്നെ കാണിച്ചു തന്നെ. ”

” അതെ. ഇനി എന്നെയല്ലാതെ വേറെ പെണ്ണുങ്ങളെയെങ്ങാനും നോക്കിയാൽ സൗന്ദര്യസ്വാദകന് സൗന്ദര്യം ഉണ്ടാകില്ല. ”

രചന : – അപർണ

Leave a Reply

Your email address will not be published. Required fields are marked *