ടൈം പാസ്സ്

രചന: സിന്ധു R Nair

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു സീറ്റ് ബെൽറ്റ്‌ ധരിക്കാനുള്ള അറിയിപ്പുകേട്ടാണ് വീണ കണ്ണു തുറന്നത്. ഉറക്കം ആയിരുന്നില്ല. മണിക്കൂറുകൾ ആയി ഫ്ലൈറ്റിൽ കേറിയിട്ടും ഉറങ്ങാൻ

കഴിഞ്ഞില്ല. 2 വർഷം കൂടി അച്ഛനെയും അമ്മയെയും കാണാൻ പോകുന്നു. അവരെ മാത്രമല്ല ഇപ്പൊ കാണാൻ പോകുന്നത് ഉണ്ണിയേട്ടനേം കൂടിയാണ്. ഒരുപക്ഷേ അമ്മയ്ക്കും അച്ഛനും മുന്നേ

ഉണ്ണിയേട്ടനെ കാണാനാണ് അവളുടെ മനസ്സ് തുടിക്കുന്നത്. രണ്ടു വർഷം മുന്നെയാണ് അവൾ വിദേശത്ത് ജോലിക്ക് പോയത്. അമ്മയ്ക്കും അച്ഛനും ഒട്ടും

ഇഷ്ട്ടം ഉണ്ടായിരുന്നില്ല വിദേശത്ത് ജോലിക്ക് അയക്കാൻ. ഒറ്റമോളാണ് അവർക്കു. അവളെ കാണാതെ 2 വർഷം ഇരിക്കുക ബുദ്ധിമുട്ടാരുന്നു. പക്ഷേ കൂലിപ്പണിക്കാരനായ അച്ഛൻ അവളെ പഠിപ്പിച്ചു കഴിഞ്ഞപ്പോ കടക്കെണിയിലായി.

നാട്ടിൽ ജോലി അന്വേഷിക്കുന്ന സമയത്താണ് അവൾക്കു നല്ലൊരു ചാൻസ് വന്നതും അച്ഛനെ കടത്തിൽ നിന്നും രക്ഷിക്കാൻ അവൾ കയറിപോയതും.

ഇപ്പോൾ കടമെല്ലാം ഒതുങ്ങി. രണ്ടു വർഷത്തെ കോൺട്രാക്ട് കഴിഞ്ഞു അവൾ തിരിച്ചു പോരുകയാണ്. ഇതിനിടയിൽ അച്ഛനും അമ്മയും അവൾക്കായി അവളുടെ ഭാവി വരാനായി

കണ്ടുപിടിച്ച ആളാണ് ഈ ഉണ്ണിയേട്ടൻ. ഈശ്വരാ ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തനിക്കു ഉണ്ണിയേട്ടനെ കാണാൻ സാധിക്കും ആദ്യം

കാണാൻ പോവുകയാണ്. വീഡിയോ കാൾ വഴി എന്നും കാണും എന്നാലും നേരിട്ട് തന്റെ

ജീവനായ ആളെ കാണുന്നു. എത്രേം പെട്ടെന്ന് ഒന്നു എത്തിയിരുന്നെങ്കിൽ. തന്റെ ആവശ്യപ്രകാരം ആണ് ഉണ്ണിയേട്ടൻ അച്ഛനോട് അനുവാദം ചോദിച്ചു എയർപോർട്ടിൽ

വന്നോട്ടെയെന്നു. തനിക്കാരുന്നു കാണാൻ ധൃതി. അച്ഛൻ ആദ്യം പറഞ്ഞത്രേ അതു വേണോ ഉണ്ണി വീട്ടിൽ വന്നു കാണുന്നതല്ലേ നാട്ടുനടപ്പ് എന്നൊക്കെ. ഉണ്ണിയേട്ടനും അതാരുന്നു താല്പര്യം. പക്ഷേ

അതിനുപറ്റില്ലായിരുന്നു ചെന്നിറങ്ങുമ്പഴേ ഉണ്ണിയേട്ടനെ കാണണം എന്നായിരുന്നു അവളുടെ ആഗ്രഹം. എന്തായാ ലും അതു സഫലം ആകാൻ പോകുന്നു.

അച്ഛനും അമ്മയും ഒരു ഫോട്ടോ അയച്ചു തന്നു ഇഷ്ടപ്പെടുമോ നോക്കാൻ പറഞ്ഞതെ ഉള്ളു. തന്റെ നമ്പർ എല്ലാം അച്ഛനെ സോപ്പിട്ടു മേടിച്ചെടുത്തു തന്നെ വിളിച്ചത് ഉണ്ണിയേട്ടൻ ആരുന്നു. 6മാസം ആയി ഇപ്പൊ ഉണ്ണിയേട്ടൻ തന്റെ പ്രാണൻ ആയിട്ട്.

ഉണ്ണിയേട്ടന് കൊടുക്കാനായി ഒരു ടി ഷർട്ട്‌ പ്രേത്യേകം എടുത്തിട്ടുണ്ട് അവൾ. അവളും ഫ്രണ്ട്സും കൂടെ അതിനായി കുറേ സമയം കളഞ്ഞു. എടുക്കുന്നതൊന്നും വീണക്ക് ഇഷ്ടം

ആകുന്നില്ലാരുന്നു. ഒരെണ്ണം അവസാനം ഇഷ്ടപ്പെട്ടു സെലക്ട്‌ ചെയ്തു. ആരും കാണാതെ പായ്ക്ക് ചെയ്ത കൂടെ നിന്നുകൊണ്ട് അവൾ ഒരു കത്തൂടെ എഴുതി ഒളിപ്പിച്ചു അതിൽ. ഈ ആറു മാസം കൊണ്ട് സംസാരിച്ചതൊന്നും പോരാഞ്ഞിട്ട് അവൾക്ക് അവനോടു അവളുടെ ഹൃദയം

കൊണ്ടുള്ള വരികളായിരുന്നു ആരും കാണാതെ എഴുതി ഒളിപ്പിച്ചത്. ഫ്ലൈറ്റ് ലാൻഡ് ചെയ്തു. ചെക്കിങ് എല്ലാം കഴിഞ്ഞു അവളുടെ കണ്ണുകൾ വെയ്റ്റിംഗ് ഏരിയയിൽ നിക്കുന്ന ആളുകളുടെ ഇടയിൽ ഉണ്ണിയേട്ടനെ തിരയുവായിരുന്നു. അച്ഛന്റെയും അമ്മയുടെയും

കൂടെ നിക്കുന്ന ഉണ്ണിയേട്ടനെ കണ്ടു അവൾ. പുറത്തേക്കിറങ്ങിയ അവൾ നോക്കിയത് അച്ഛന്റെയും അമ്മയുടെയും പുറകിൽ നിക്കുന്ന ഉണ്ണിയേട്ടനെ ആയിരുന്നു. ഓടിവന്നു കരഞ്ഞോണ്ട് കെട്ടിപിടിച്ച അമ്മയും നിറകണ്ണുകളോടെ

നിൽക്കുന്ന അച്ഛനും ആയിരുന്നില്ല ഞാൻ അന്നപ്പഴും നോക്കിയത്. ഉണ്ണിയേട്ടന്റടുത്തേക്കു ഓടിച്ചെല്ലാനും എന്തിനൊക്കെയുമോ തോന്നുവാണ്. പക്ഷേ തന്നെ കണ്ട സന്തോഷം ആ മുഖത്ത് കാണുന്നില്ലേ അതോ തന്റെ തോന്നലാണോ അവൾക്കു ഒന്നും മനസ്സിലായില്ല.

വാ മോളേ വണ്ടി അവിടാണ് പാർക്ക്‌ ചെയ്തേക്കുന്നെ അങ്ങട് പോകാം അച്ഛൻ പറഞ്ഞത് കേട്ടു വീണ അച്ഛനെയും അമ്മയെയും നോക്കുന്നെ.

അച്ഛനും അമ്മയും കൊണ്ടുവന്ന ടാക്സിയിൽ ലെഗ്ഗെജൊക്കെ എടുത്തുവെക്കാൻ ഉണ്ണിയും സഹായിച്ചു. ഹാൻഡ്ബാഗിൽ നിന്ന് ഉണ്ണിക്കുള്ള ഗിഫ്റ്റെടുത്തു അവൾ അവന്റെ കൈകളിൽ

കൊടുത്തു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ കഴിയുന്നില്ല. കഴിഞ്ഞ ആറുമാസം 5 മിനുട്ട് കണ്ടില്ലേൽ മിണ്ടിയില്ലേൽ പരസ്പരം പരിഭവിച്ചുകൊണ്ടിരുന്ന അവർ ഇന്നു ഒന്നും മിണ്ടാതെ

ഒരു ചിരിയിൽ നിക്കുന്നു. പക്ഷേ വീണയുടെ കണ്ണുകൾ അവൾക്കു പറയാനുള്ളതൊക്കെ പറയുന്നുണ്ടായിരുന്നു. ഉണ്ണിയോട് യാത്ര പറഞ്ഞു അവർ അവരുടെ വീട്ടിലേക്കും ഉണ്ണി അവന്റെ വീട്ടിലേക്കും പോയി.

വീട്ടിലെ ചെന്നയുടൻ വീണ അച്ഛാ എനിക്കെടുത്ത സിം തന്നെ പറഞ്ഞു. മോളെ അതൊക്കെ തരാം മോൾ കുളിച്ചു ഫ്രഷായി കഴിച്ചു റെസ്റ്റെടുക്കു ആദ്യം. പക്ഷേഅവൾ ക്ക് ഉണ്ണിയേട്ടനെ വിളിക്കാനായിരുന്നു തിടുക്കം.

സിം ആക്റ്റീവാണ്. അവന്റെ നമ്പർ ഡയൽ ചെയ്തു. ബെല്ലുണ്ട് എടുക്കുന്നില്ല. രണ്ടാമത് ഒന്നുടെ വിളിച്ചു. അന്നപ്പോൾ എടുത്തു ഉണ്ണിയേട്ടാ എവിടാ എന്താ ഫോൺ എടുക്കാഞ്ഞേ എല്ലാം കൂടെ ഒന്നിച്ചു ചോദിച്ചു. ഞാൻ വന്നു കിടന്നു നല്ല ക്ഷീണംഅതാണ്.

ഉം. ഉണ്ണിയേട്ടാ ഞാൻ തന്ന പാക്കറ്റ് അഴിച്ചോ അവൾ ചോദിച്ചു. ഉം അഴിച്ചു.

എന്നിട്ടോ അവൾ ചോദിച്ചു എന്നിട്ടെന്താ അവന്റെ മറുപടി അതല്ല ഏട്ടന് ഞാൻ തന്ന ഗിഫ്റ്റ് ഇഷ്ടമായില്ലേ

ഉം ആയി പിന്നെന്താ ഏട്ടൻ ഒന്നും പറയാത്തത്. എനിക്കിഷ്ടം ആയല്ലോ അവൻ വീണ്ടും പറഞ്ഞു.

ഉണ്ണിയേട്ടാ അതല്ല ഞാനതിൽ കുറച്ചു വരികൾ കുറിച്ചിരുന്നു ന്റെ പ്രാണനായ ഏട്ടനോടെനിക്ക് പറയാനുള്ളതു.

ഉം ഞാൻ കണ്ടാരുന്നു. അവന്റെ മറുപടി. പിന്നേ അവൻ ഒന്നും മിണ്ടുന്നില്ല ഉണ്ണിയേട്ടാ അവൾ വിളിച്ചു. ഉം നല്ല ക്ഷീണം വീണേ കിടക്കാൻ പോവാണ്. നീയും യാത്ര

കഴിഞ്ഞു വന്നതല്ലേ ഉറങ്ങിക്കോ നാളെ കാലത്തെ സംസാരിക്കാംഗുഡ് നൈറ്റ്‌ അവൻ കാൾ കട്ട്‌ ചെയ്തു. ഈശ്വരാ ഇതെന്തുപറ്റി ഉണ്ണിയേട്ടന് വയ്യായോ. ഇങ്ങനൊന്നുമാരുന്നില്ലലോ. എത്ര

സംസാരിച്ചാലും മതിയാകില്ലാരുന്നു. പിന്നിപ്പോ എന്തുപറ്റി. ക്ഷീണം കൊണ്ടാകാം. അങ്ങിനെ സമാധാനിച്ചു അവൾ.

കുളിയൊക്കെ കഴിഞ്ഞു ഫുഡ് കഴിച്ചു അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു കഴിഞ്ഞു അവളും ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല.നാട്ടിൽ അല്ലേ ഉറങ്ങാൻ സമയം ആയുള്ളൂ.

അവിടെ ഡ്യൂട്ടി കഴിഞ്ഞു വരുന്ന ടൈം ആകുന്നതേ ഉള്ളു. ഡ്യൂട്ടി കഴിഞ്ഞു ഫുഡ് ഒക്കെ കഴിഞ്ഞിട്ടാണ് എന്നും ഉണ്ണിയേട്ടനെ വിളിക്കാറ്. പാവം ഉറങ്ങാതെ കാത്തിരിക്കും

എനിക്കായി.അതോർത്തപ്പോ വാട്സ്ആപ്പ് നോക്കി ങേ ഉറങ്ങിയ ഉണ്ണിയേട്ടൻ ഓൺലൈനിൽ ഉണ്ടല്ലോ. “ഉണ്ണിയേട്ടാ “മെസ്സേജു അയച്ചു നോക്കുന്നില്ലലോ ഓൺലൈനിൽ ഉണ്ടായിട്ടും. അവൾ

കാൾ ചെയ്തു. വേറൊരു കോളിൽ ആണ്. തന്നോട് ഉറങ്ങാൻ പോകുവാ പറഞ്ഞ ആളു വേറെ കോളിൽ.

തിരിച്ചു വിളിക്കും നോക്കി നോക്കി കിടന്ന അവൾക്കു വിളി വന്നു എന്നും അവൾ അവനെ വിളിക്കാറുള്ള സമയത്തു. സമയം നോക്കിയപ്പോൾ 12.30.

അവൾ കാൾ അറ്റൻഡ് ചെയ്തു. മോളെ ഉറങ്ങിപ്പോയി ഞാൻ നീ വിളിച്ചായിരുന്നല്ലേ മിസ്ഡ് കണ്ടു. എന്റെ ഫ്രണ്ട്‌ രവി ഇല്ലേ അവൻ വിളിച്ചതാരുന്നു. നാളെ വിളിക്കാം പറഞ്ഞു കട്ട്‌ ചെയ്യാൻ തുടങ്ങിപ്പോ നീ വിളിച്ചത് പക്ഷേ ക്ഷീണം കൊണ്ട് പിന്നേം ഉറങ്ങിപോയെടാ. ഇപ്പൊ ഉണർന്നെ

സോറിട്ടോ. നീ എന്താ മിണ്ടാത്തെ നമുക്ക് സംസാരിക്കാന്നെ എന്റെ ക്ഷീണം മാറി.പക്ഷേ എന്നും അവളുടെ ഉണ്ണിയേട്ടൻ എന്നും വിളിക്കാറുള്ള സമയത്തെ അവളോട്‌ മിണ്ടാൻ ടൈം കിട്ടാറുള്ളു. അതുവരെ ജോലി തിരക്കാണ്. പക്ഷേ ഓൺലൈനിൽ ഉണ്ടാവുകയും ചെയ്യും.

പതിയെ പതിയെ അവൾ മനസ്സിലാക്കി ഇതു അയാൾ മനപ്പൂർവ്വം ചെയ്യുന്നതാണ്. എന്നും അയാൾ ഓൺലൈനിൽ ഉണ്ട്. താൻ നോക്കത്തൊണ്ടു കാണാഞ്ഞതാണ്. താൻ ഫ്രീ ആയി വരുമ്പത്തെന് ഉണ്ണിയേട്ടനും മറ്റുള്ളകാളുകൾ കഴിയും പിന്നെ തന്നോടാകും.

താനിപ്പോ നാട്ടിൽ വന്നത് ആണ് സമയം അഡ്ജസ്റ്റ് ആകാത്തതാണ് ഉണ്ണിയേട്ടന്റെ പ്രശ്നം. പതിയെ കാര്യങ്ങൾ ബോധ്യമായി അവൾക്കു ഉണ്ണിക്കു ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. അക്കൂട്ടത്തിൽ ലേഡീസും ഉണ്ട്. അവരിലൊക്കെ ഒരാള്മാത്രമാണ് താൻ എന്നു അവൾക്കു തിരിച്ചറിയാൻ

ദിവസങ്ങൾക്കുള്ളിൽ കഴിഞ്ഞു. അച്ഛനോടും അമ്മയോടും അവൾ ഒന്നും പറഞ്ഞില്ല. ഒന്നു കൂടി പോയി വന്നിട്ട് കല്യാണം മതി പറഞ്ഞു. അവർ സമ്മതിക്കുന്നില്ല പക്ഷേ ഈ തവണ കല്യാണം വേണ്ടെന്ന നിലപാടിൽ ഉറച്ചു

നിന്നു.ഉണ്ണി എന്തു പറയും ചോദിച്ചപ്പോൾ ഉണ്ണിയേട്ടൻ സമ്മതിച്ചു ഒരു വർഷം കഴിഞ്ഞു മതി കല്യാണം എന്നു അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. വീണ്ടും ഫ്ലൈറ്റ് കയറി ഇനിയൊരു

ഉണ്ണിമാർക്കും തട്ടിക്കളിക്കാൻ തന്റെ മനസ് വിട്ടുകൊടുക്കില്ലെന്ന ദൃഢ നിശ്ചയത്തോടെ.

രചന: സിന്ധു R Nair

Leave a Reply

Your email address will not be published. Required fields are marked *