നിനവറിയാതെ Part 10

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

Part 10

ഞാനും കഥ കേൾക്കാൻ വന്നോട്ടെ ?

മുത്തശ്ശി : അതിനെന്താ മോളു വാ…

ആദി : വേണ്ട മുത്തശ്ശി ഇവള് പോയിട്ട് പറഞ്ഞാൽ മതി..

മാധു : എന്താണ് മോനുസെ ഒരു പ്രേമം മണക്കുന്നുണ്ടല്ലോ ?

മാധു ആദിയോട് പതുക്കെ പറഞ്ഞു..

ആദി : അങ്ങോട്ട് ചെന്നാൽ മതി അവൾക്കൊരു ചേട്ടൻ ഉണ്ട്..

മാധു : അല്ലെങ്കിൽ try ചെയ്തേനെ ?

ആദി : ഏയ്‌..പടിപ്പി ഒന്നും നമുക്ക് set ആവില്ല.പിന്നെ ഇത്രയും ലുക്ക് ഉള്ളൊരാൾ വേണ്ട..

മാധു : കിട്ടില്ലാത്ത കൊണ്ട് അല്ല..

അമ്മു : രഹസ്യം പറച്ചിൽ കഴിഞ്ഞെങ്കിൽ മുത്തശ്ശിക്ക് കഥ പറയമായിരിക്കുന്നു..

രണ്ടും നോക്കുമ്പോൾ എല്ലാവരും അവരെ തന്നെ നോക്കി ഇരിക്കുന്നു..

ആദി : മുത്തശ്ശി പറഞ്ഞോ ഞങ്ങൾ നിർത്തി..

മുത്തശ്ശി കഥ പറയാൻ തുടങ്ങി..

” സൂര്യവംശത്തിൽ പിറന്ന രാജാക്കന്മാർ ആയിരുന്നു വെങ്കിട്ടെശ്വരപുരം ഭരിച്ചിരുന്നത് .. ”

മാധു : ഇവിടെ രാജഭരണം ഒക്കെ ഉണ്ടായിരുന്നോ ?

ആദി : അതെന്താ ഇവിടെ രാജഭരണം ഉണ്ടായാൽ ?

വേദു : നിങ്ങൾ അമ്മുവിന് പടിക്കുവാണോ ?കുട്ടികളെ പോലെ..

അമ്മു : അവിടെയും എനിക്കിട്ട് താങ്ങി അല്ലേ മോളുസെ.. കൂടുതൽ ചിരിക്കല്ലേ..

സച്ചി : നിർത്തിക്കെ.. പറ മുത്തശ്ശി..

” ഉദയ വർമ്മ മഹാരാജാവ് വെങ്കിട്ടെശ്വരപുരം ഭരിക്കുന്ന സമയം.. സർപ്പ ദംശനം ഏറ്റു കുറെ ഭടന്മാർ മരണമടഞ്ഞു . ആ വാർത്ത കേട്ട മഹാരാജാവ് കോപിഷ്ടനായി സർപ്പങ്ങളെ കൊന്നു കളയാൻ ഉത്തരവിട്ടു… അങ്ങനെ കാണുന്ന സർപ്പങ്ങളെ എല്ലാം കൊന്നു തുടങ്ങി. പിന്നീട് സർപ്പങ്ങളെ കൊണ്ടുള്ള ഉപദ്രവം ഇല്ലാതെ ആയി.. പക്ഷെ അവിടെ തൊട്ട് വെങ്കിട്ടെശ്വരപുരത്തി ന്റെ നാശം തുടങ്ങി.. മറ്റു നാട്ടു രാജ്യങ്ങളുമായി യുദ്ധത്തിൽ തോൽക്കുകയും ,രാജ്യത്തിന്റെ സമ്പത്തും പ്രതാപവും എല്ലാം നഷ്ട്ടപ്പെട്ടു…മഴ കിട്ടാതെ കൃഷികൾ നശിച്ചു.. പട്ടിണിയും ദുരിതവും എല്ലാം ആയി പ്രജകൾ മരിച്ചു വീണു. കൊട്ടാരത്തിലും മരണം പതിവായി..അങ്ങനെ പ്രശ്നം വച്ച് നോക്കിയപ്പോൾ അറിഞ്ഞു രാജ്യത്തിന്റെ നാശത്തിനു കാരണം സർപ്പദോഷം ആണെന്ന്.. സർപ്പ പ്രീതിക്കായി പൂജകൾ ഓക്കെ നടത്തിയെങ്കിലും ഭലം കണ്ടില്ല.. എന്ത് ചെയ്യണമെന്ന് അറിയാതെ രാജാവ് രാജ്യം ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു. കുറ്റബോധത്താൽ അദ്ദേഹം സ്വയം ശിക്ഷച്ചു… പിതാവിന്റെ ദുഃഖം കണ്ട ഏക മകൾ ദേവകി , ഒരു വഴി എത്രയും പെട്ടെന്ന് കണ്ടെത്തും എന്ന് അദ്ദേഹത്തിന് വാക്കുനൽകി.. അവൾ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചു പ്രാർത്ഥന തുടങ്ങി.. അങ്ങനെ ഒരു ദിവസം സ്വപ്നത്തിൽ ഒരു അശരീരി പോലെ അവൾ കേട്ടു..

‘ അവൾക്ക് ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന പെണ്കുട്ടി സർപ്പ ദംശനം ഏറ്റു മരിക്കും . അവളുടെ ആത്മാവിനെ ആവാഹിച്ച് ഒരു സർപ്പരൂപത്തിൽ പണിത കൽവിഗ്രഹത്തിലാക്കിഅവൾ മരിച്ചു വീഴുന്നിടത്തു സർപ്പക്കാവ് പണിയുക. അങ്ങനെ അഞ്ച് പേർ നാഗകന്യകമാരായി കുടിയിരിക്കപ്പെട്ടു കഴിയുമ്പോൾ ശാപമോക്ഷം കിട്ടും. ആഗ്രഹം സഭലമാകാതെ നാഗകന്യകയായി മാറുന്നവർക്ക് മനുഷ്യനായി പുനർജനിക്കാനും ആഗ്രഹം സഭലീകരിക്കാനും സാധിക്കും ‘ .

ദേവകിക്ക് ഒരു മകൾ പിറന്നു.. ദേവകിയുടെ മകൾ ഗൗരി ലക്ഷ്മി പതിമൂന്നാം വയസ്സിൽ ആദ്യത്തെ നാഗകന്യകയായി കുടിയിരിക്കപ്പെട്ടു എന്ന് പറയുന്നു.. ഇതൊക്കെ സത്യം ആണോന്ന് ആർക്കും അറിയില്ല. വാ മൊഴിയായി പറഞ്ഞു കേട്ടതാണ് ഞാനും..”

വേദു : അത്രയും വർഷം പഴക്കം ഉണ്ടോ ഈ സർപ്പക്കാവിന് ?

മുത്തശ്ശി : സർപ്പക്കാവിന് മാത്രം.അന്ന് കൊട്ടാരം ഇവിടെ ഇല്ലായിരുന്നത്രേ..സർപ്പക്കാവ് പണിത് , വർഷങ്ങൾ ഒരുപാട് കഴിഞ്ഞാണ് ഈ

കൊട്ടാരം പണിയുന്നത്.. കഥ അവിടെ തീർന്നില്ല .. ” നാഗകന്യക കുടിയിരിക്കപ്പെട്ടതോടെ അവൾ നാടിനെ സംരക്ഷിച്ചു.. പഴയ സമ്പത്തും

പ്രതാപവും എല്ലാം തിരിച്ചു വന്നു തുടങ്ങി… വെങ്കിട്ടെശ്വരപുരം പഴയതിലും ഉയർച്ചകൾ കൈവരിച്ചു.. ഇതുകണ്ട് അസൂയപ്പെട്ട മറ്റു രാജാക്കന്മാർ ഇതിന്

തടയിടാൻ ഒരു വഴി തേടി നടന്നു. അങ്ങനെ അവർ ഒരുപായം കണ്ടെത്തി.. ആയില്യം നക്ഷത്രത്തിൽ പിറക്കുന്ന പെണ്കുട്ടികളെ കൊന്നു കളയുക.. സർപ്പ

ദംശനം ഏറ്റു മരിച്ചാൽ മാത്രമേ അവർക്ക് നാഗകന്യക ആവാൻ സാധിക്കു.. അത് തടയുക , അപ്പോൾ വീണ്ടും വലിയ നാശങ്ങൾക്ക് കാരണം ആകും..

ഈ നീക്കത്തെ സ്വപ്നത്തിലൂടെ രാജാവിന് നാഗകന്യക കാട്ടി കൊടുത്തെന്നും.. ആയില്യം നക്ഷത്രത്തിൽ ഒരു പെണ്കുട്ടി ജനിക്കുമ്പോൾ അദേ ദിവസം അവിടെ ഒരു ആണ്കുട്ടി ജനിക്കുമെന്നും അവനെ അവളുടെ സംരക്ഷണം ഏൽപ്പിക്കുക

..അവൻ അവളുടെ ജീവൻ രക്ഷിക്കുമെന്നും.. അതായിരുന്നു അദ്ദേഹത്തിന് സ്വപ്നത്തിൽ കിട്ടിയ മുന്നറിയിപ്പ്.. അങ്ങനെ , അങ്ങനെ വർഷങ്ങൾ കൊണ്ട് അഞ്ച്

നഗകന്യകമാരും കുടിയിരിക്കപ്പെട്ടു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു..” ഇതെല്ലാം

നൂറ്റാണ്ടു കൾക്ക് മുൻപ് നടന്നതാണ്.. തെളിവുകൾക്കായി ഓടി നടക്കുന്ന നിങ്ങളുടെ തലമുറയ്ക്ക് ഇത് വെറും കെട്ട് കഥയായി തോന്നുന്നത്‌ സ്വാഭാവികം

മാത്രമാണ്.. വന്ദിച്ചില്ലെങ്കിലും നിന്നിക്കാതെ ഇരിക്കുക..

സച്ചി : മുത്തശ്ശി.. പെണ്കുട്ടി നാഗകന്യക ആകുമ്പോൾ അവളെ സംരക്ഷച്ച ആളോ ?

മുത്തശ്ശി : അവർ മനുഷ്യരായി തന്നെ ജീവിക്കും.

ആദി : നാഗ കന്യകൻ ഇല്ലാത്തത് മോശമായി പോയി .ഇവർക്ക് കല്യാണം കഴിക്കാൻ പറ്റുമോ ?

കഥ കേട്ട് വേറെ ഏതോ ലോകത്തിൽ ആയിരുന്നു എല്ലാവരും .. ആദിയുടെ സംശയം കേട്ടതും അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു…

മാധു : സാധാരണ ഇങ്ങനെ എല്ലാ കഥ കളിലും ഒരു പ്രണയം കാണേണ്ടത് ആണല്ലോ ..?

മുത്തശ്ശി : ഇല്ലെന്ന് ആരാ പറഞ്ഞത് ?

മാധു : അടിപൊളി ..പറ മുത്തശ്ശി കേൾക്കട്ടെ..

” പ്രണയം ഉണ്ടെന്ന് കേട്ടപ്പോഴേ അവന്റെ ആകാംഷ കണ്ടില്ലേ.. വേദു ഇവനെ സൂക്ഷിച്ചോ ..”

ആദി കിട്ടിയ ചാൻസിൽ മാധുവിനിട്ട് ഒന്ന് താങ്ങി..

മാധു : സ്വന്തമായോ ഇല്ല… അതുകൊണ്ട് മറ്റുള്ളവരുടെ എങ്കിലും കേട്ട് ആശ്വസിക്കട്ടെ..

വേദു : ആദി , എന്നാലും മോശമായി പോയി..എന്റെ ഏട്ടനെ.. പാവം എന്റെ ഏട്ടൻ..

അക്ഷയ് : അതേ ..നീ ഒരു പിഞ്ചു ഹൃദയം വേദനപ്പിച്ചു.. സാരമില്ല പോട്ടെ മാധു..

മാധു : നിർത്തിക്കെ.. ആരെ എങ്ങനെ കളിയാക്കാമെന്ന് നോക്കി ഇരിക്കുവാല്ലേ എല്ലാം..

സച്ചി : ബുദ്ധിമാൻ മനസ്സിലാക്കി കളഞ്ഞല്ലോ.. ഇനി നീ മിണ്ടരുത്.. ബാക്കി കഥ പറ മുത്തശ്ശി..

മുത്തശ്ശി വീണ്ടും പറഞ്ഞു തുടങ്ങി ..

” അനന്ത വർമ്മ വെങ്കിട്ടെശ്വരപുരം ഭരിക്കുന്ന സമയം… അനന്ത വർമ്മയുടെയും സുമിത്ര ദേവിയുടെയും ഏറ്റവും ഇളയ പുത്രി ആയിരുന്നു പാർവതി. ജനങ്ങൾക്ക്

ഏറെ പ്രിയപ്പെട്ട രാജാവായിരുന്നു അനന്ത വർമ്മ. മൂന്ന് ആണ്മക്കൾക്ക് ശേഷം ഒരുപാട് പ്രാർത്ഥനയും വഴിപാടുകളും നടത്തിക്കിട്ടിയവളാണ് പാർവ്വതി..

അദ്ദേഹത്തിന്റെ സങ്കടം കണ്ട് ജനങ്ങളും ഒരു രാജകുമാരിക്ക് വേണ്ടി പ്രാർത്ഥനകൾ നടത്തിയിരുന്നു.. അങ്ങനെ അവർക്ക് പാർവ്വതി രാജകുമാരിയെ

കിട്ടി.. പക്ഷേ അവളുടെയും ആയില്യം നക്ഷത്രം ആയിരുന്നു..

അച്ചു : ആയില്യം നക്ഷത്രത്തിൽ പിറക്കുന്ന എല്ലാവരും നാഗകന്യക ആകുമോ ?

“ഇല്ല.. പക്ഷെ നാഗകന്യക ആവാൻ ഭാഗ്യമുള്ളവരുടെ ജാതകത്തിൽ ചില പ്രിത്യേകതകൾ കാണാം.. പാർവതിയുടെ ജാതകത്തിലും അത്‌ ഉണ്ടായിരുന്നു..”

വേദു : അപ്പോഴേക്കും എത്ര നാഗകന്യകമാർ കുടിയിരിക്കപ്പെട്ടു കഴിഞ്ഞിരുന്നു ?

” മൂന്ന് പേർ.. ഇനിയും രണ്ട് പേർ കൂടെ വേണമായിരുന്നു..”

അമ്മു : എന്നിട്ട് ബാക്കി …

” പാർവതി സർവ്വ ഐശ്വര്യങ്ങളോടും കൂടി വളർന്നു.. അവളുടെ ഇഷ്ടങ്ങൾ നടത്തി കൊടുക്കാൻ ജേഷ്ട്ടന്മാർ തമ്മിൽ മത്സരിച്ചു.. ഭൃത്യന്മാർ ഓടി നടന്നു.. അവൾ പ്രജകൾക്കിടയിലേക്ക് ഇറങ്ങി ചെന്നു.. അവളോടുള്ള എല്ലാവരുടെയും സ്നേഹം കാണുമ്പോൾ രാജാവിന് സങ്കടം ഏറി വന്നു.. അവൾ നാഗകന്യക ആവാൻ വിധിക്കപ്പെട്ടവൾ ആണെന്ന് അദ്ദേഹം അവരിൽ നിന്ന് എല്ലാം മറച്ചു വച്ചു.. അവളുടെ ജന്മദിനത്തിൽ നാട്ടിൽ ഉത്സവം ആയിരുന്നു.. ആഘോഷങ്ങളുടെ ദിവസം.. പ്രജകൾക്ക് എല്ലാം അവൾ ഏറെ പ്രിയങ്കരി ആയി പെട്ടെന്ന് തന്നെ മാറിയിരുന്നു…

പാർവതിയുടെ ജന്മദിനത്തിൽ തന്നെ പിറന്നവൻ ദേവദത്തൻ.. അവളുടെ സംരക്ഷകൻ.. ദേവദത്തനും പാർവതിയും മഹാദേവനും ഉറ്റ മിത്രങ്ങൾ ആയിരുന്നു..”

അമ്മു : മിത്രം സുഹൃത്ത് അല്ലേ ?

മാധു : അല്ല ശത്രു.. മിണ്ടാതെ ഇരിക്ക് കുരുപ്പേ..intresting ആയിട്ട് വരുവായിരുന്നു.

അച്ചു : അതേ ആ ഫീൽ അങ്ങു പോയി..

മുത്തശ്ശി :അറിയില്ലാത്ത കൊണ്ട് ചോദിച്ചത് അല്ലേ.. മോൾ ഇവരു പറയുന്നത് കാര്യമാക്കേണ്ട..

അമ്മു : അയ്യേ.. ഇവരെ ആരു mind ചെയ്യുന്നു..

അച്ചു : ബോധമില്ലാത്ത നിന്നോട് പറഞ്ഞ ഞങ്ങൾ വിഡ്ഢികൾ

അമ്മു : ഇപ്പോൾ എങ്കിലും അത് സമ്മതിച്ചല്ലോ.. മുത്തശ്ശി പെട്ടെന്ന് തുടങ്ങിക്കോ.. അല്ലെങ്കിൽ ഇത്‌ ഇവിടെ ഒന്നും നിൽക്കില്ല.. പറഞ്ഞോ മുത്തശ്ശി..

” പാർവതിയും ദേവദത്തനും മഹാദേവനും അടുത്ത സുഹുത്തുക്കൾ ആയിരുന്നു.. അവർ എപ്പോഴും ഒരുമിച്ചായിരുന്നു. മഹാദേവൻ സുമിത്ര ദേവിയുടെ അതായത് പാർവതിയുടെ അമ്മയുടെ ജേഷ്ട്ടന്റെ മകൻ.. അവന് സ്വന്തം രാജ്യത്തേക്കാൾ ഇഷ്ട്ടം വെങ്കിട്ടെശ്വരപുരം ആയിരുന്നു.. അതുകൊണ്ട് ഇവിടെ തന്നെ നിന്നു. സമപ്രായക്കാർ ആയതുകൊണ്ട് അവർ മൂവരും പെട്ടെന്ന് സുഹൃത്തുക്കൾ ആയി.. പാർവതിയുടെ ഇടവും വലവുമായി രണ്ട് പേരും നടന്നു. കുസൃതികളും കുറുമ്പുമായി കാലം മുൻപോട്ട് പോയി. മൂന്ന് ശരീരമാണെങ്കിലും ഒരു ഹൃദയം ആയിരുന്നു അവർക്ക് “..

ആദി : ഇത് ഒന്നും അങ്ങോട്ട് പിടികിട്ടുനില്ലല്ലോ.. triangle ലൗ സ്റ്റോറി ആണോ .?.. പാർവതി മഹാദേവന്റെ അല്ലേ അപ്പോൾ ദേവദത്തൻ ആണോ വില്ലൻ..

വേദു : ഇത് വേറെ അത് വേറെ.രണ്ടും കൂട്ടി കുഴക്കാതെ..ആ മഹാദേവനും പാർവതിയും അവിടെ ഇരിക്കട്ടെ..

അമ്മു : അവർ എവിടെ എങ്കിലും ഇരിക്കട്ടെ ഇപ്പോൾ നിങ്ങൾ മിണ്ടാതെ ഇരിക്ക്‌..

അച്ചു : പോയിന്റ്.ആദ്യമായി അവൾ ഒരു നല്ല കാര്യം പറഞ്ഞു..

അമ്മു : മിണ്ടാതെ ഇരിക്കാൻ പറഞ്ഞത് നിനക്കും ബാധകമാണ്..

അച്ചു : ഉത്തരവ് പോലെ..

” ഒരു ദിവസം വെങ്കിട്ടെശ്വരപുരം സന്ദർശിക്കാൻ ഒരു സന്യാസി വന്നു.. അദ്ദേഹത്തിന് ഇവിടുത്തെ കഥകൾ എല്ലാം അറിയാമായിരുന്നു.. രാജാവിന്റെ മുഖത്തു നിന്ന് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാരണം സന്യാസി തിരിച്ചറിഞ്ഞു.. തിരിച്ചു പോകുന്നതിനു മുൻപ് സന്യാസി നന്ദി സൂചകം എന്നോണം ഒരു കാര്യം പറഞ്ഞു.. മാഗല്യം നടത്തിയാൽ , പാർവതി വിവാഹിത ആയാൽ പിന്നെ നാഗകന്യക ആവില്ല.. അതുകേട്ട് രാജാവ് ഒരുപാട് സന്തോഷിച്ചു.. പക്ഷെ 20 വയസ്സ് കഴിയാതെ മാഗല്യം നടത്തിയാൽ അത് ആപത്താണ്.. അതുപോലെ തന്നെ പാർവതിയുടെ അനുവാദത്തോടും ഇഷ്ട്ടപ്രകാരവും നടത്തുക ‘ ഇത്രയും പറഞ്ഞയാൾ യാത്രയായി.. അത്രയും കേട്ടതോടെ രാജാവ് സന്തോഷവനായി.. നാഗകന്യകമാർ ആണ് തനിക്ക് സന്യാസിയിലൂടെ ഈ വഴി പറഞ്ഞു തന്നത് എന്നും അദ്ദേഹം വിശ്വസിച്ചു..”

ആദി : അല്ല.. മുത്തശ്ശി.. നമ്മൾ..കഥയിൽ നിന്നും അകന്നു പോയോ ?

മാധു : എന്നെ കളിയാക്കിയവൻ ആണിപ്പോൾ … ആവേശം തീരെ ഇല്ലല്ലോ..

അക്ഷയ് : അലമ്പല്ലേ ..പിന്നെ ഇത്രയും തിടുക്കം വേണ്ട ..wait ചെയ്യ് മക്കളേ..

മാധു : ആയിക്കോട്ടെ..

മുത്തശ്ശി : അത്ര വലിയ കഥ ഒന്നും ഇല്ല കുട്ടികളെ..

രുദ്ര : എന്നാലും കേൾക്കാൻ ഒരു ആകാംഷ..

അതു തന്നെ…. അത്രയും പറഞ്ഞപ്പോഴേക്കും സച്ചി ആദിയുടെ വാ പൊത്തി പിടിച്ചു..

മുത്തശ്ശി വീണ്ടും തുടർന്നു

” പാർവതി നല്ല സുന്ദരി ആയിരുന്നു.. അതുപോലെ തന്നെ കലകാരിയും , മഹാമനസ്‌ക്കയും.. അവൾക്ക് പ്രജകൾ എന്നോ ഭടന്മാർ എന്നോ രാജാവ് എന്നോ ഇല്ലായിരുന്നു എല്ലാവരും മനുഷ്യർ.. അതുകൊണ്ട് ആരും ഇഷ്ടപ്പെടും അങ്ങനെ അവളോട്‌ ആദ്യം പ്രണയം തുടങ്ങിയത് മഹാദേവന്റെ മനസ്സിൽ ആയിരുന്നു.. എന്നാൽ അദ്ദേഹത്തിന് അത് തുറന്നു പറയാൻ മടി ആയിരുന്നു. അവൾ അത് എങ്ങനെ ഉൾക്കൊള്ളു അങ്ങനെ പല ചിന്തകൾ കാരണം അത് ആരോടും പറഞ്ഞില്ല.. അവൻ വളരുന്നതോടൊപ്പം ആ പ്രണയവും അവന്റെ ഉള്ളിൽ വളർന്നു.. എന്നാൽ ഒരിക്കൽ പോലും അവനത് പ്രകടിപ്പിച്ചില്ല.. ദേവദത്തന്റെ ഉള്ളിലും പ്രണയം മൊട്ടിട്ട് തുടങ്ങി അവൻ അത് മഹാദേവനോട് പറയാൻ കാത്തിരുന്നു.. അവരുടെ ഒപ്പം എപ്പോഴും പാർവതിയും ഉണ്ടായിരിക്കും ഒരു അവസരം കിട്ടുമ്പോൾ പറയാമെന്ന് കരുതി അവനും നടന്നു.. പാർവതിക്ക് താമരപൂക്കൾ ഏറെ പ്രിയപ്പെട്ടതായിരുന്നു.. ഒരിക്കൽ തോഴിമാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ താമര കുളത്തിന്റെ അടുത്ത് എത്തി .. നിറയെ താമരകൾ എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല.. പെട്ടെന്ന് കാൽ വഴുതി വീണു.. കുളത്തിൽ വീണ അവളുടെ കരച്ചിൽ തോഴിമാർ കേട്ടില്ല പക്ഷെ ദേവദത്തൻ കേട്ടു.. അവൻ ഓടുന്നത് കണ്ടു പിന്നാലെ മഹാദേവനും ഓടി.. കുളത്തിൽ മുങ്ങി താണുകൊണ്ടിരുന്ന പാർവതിയെ ദേവദത്തൻ പൊക്കി എടുത്തു.. വാടിയ താമര പോലെ അവൾ ആ കരങ്ങളിൽ തളർന്നു കിടന്നു.. സർപ്പക്കാവിൽ സർപ്പത്തെ കണ്ടതുകൊണ്ടു മഹാദേവന് അവിടേക്ക് പോകാൻ കഴിഞ്ഞില്ല.. പാർവതിയെ കരയിൽ കയറ്റി കിടത്തി കവിളിൽ തട്ടി നോക്കി .. അനക്കം ഇല്ല.. അവൻ അവളുടെ ആലില വയറിൽ കരങ്ങൾ ചെറുതായി അമർത്തി അബോധവസ്ഥിയിലും അവൾ ആ കരസ്പർശം അറിഞ്ഞു അവൾ ചെറുതായൊന്ന് ഞരങ്ങി.. അവളെ കോരി എടുത്തുകൊണ്ടവൻ കൊട്ടാരത്തിലേക്ക് നടന്നു . കാവിൽ നിന്ന മഹദേവൻ ഓടി വന്ന് അവളെ ആ കൈകളിൽ വാങ്ങി…

ബോധം വന്നവൾ അന്ന് ആദ്യമായി ദേവദത്തനെ തിരഞ്ഞു.. ആ മിഴികൾ അവിടെ എല്ലാം ഓടി നടന്നു അവനെ കണ്ടില്ല.. അവൾ അറിഞ്ഞു തന്നിലെ മാറ്റം..പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് ആ മനസ്സിനെ അസ്വസ്ഥമാക്കി.. അവൾ മഹാദേവനെ നോക്കി ഒരു ചെറു ചിരി സമ്മാനിച്ചു.. അവൻ അവളുടെ അടുത്തേക്ക് ചെന്നു .അവളുടെ മനസ്സറിഞ്ഞിട്ടെന്നോണം അവൻ പറഞ്ഞു.. ദേവൻ ( ദേവദത്താൻ ) ഒരു ഔഷധചെടി പറിക്കാൻ പോയി ..ഉടനെ വരും.. ”

“എന്താ ഇവിടെ എല്ലാവരും മുത്തശ്ശിക്ക് ചുറ്റും ”

ആദിയുടെ അമ്മ അവിടേക്ക് വന്നു ..

അമ്മു : ആന്റി ഞങ്ങൾ നാഗകന്യകയുടെ കഥ കേൾക്കുവായിരുന്നു..

” അതൊക്കെ ഇനി ഭക്ഷണം കഴച്ചിട്ട് മതി , വാ… എല്ലാവരും വന്നേ ”

ആദി : അമ്മേ കഥ കേട്ടിട്ട് വരാം..

മുത്തശ്ശി : കഥ കേൾക്കുമ്പോൾ വിശപ്പറിയില്ല..എന്നാലും എല്ലാവരും കഴിച്ചിട്ട് വാ എന്നിട്ടെ ബാക്കി പറയു..

മുത്തശ്ശി എണീറ്റു പോകാൻ തുടങ്ങി..

രുദ്ര : മുത്തശ്ശി ഞാൻ വന്നിട്ടെ തുടങ്ങാവു.. ഞാൻ പെട്ടെന്ന് വരാം..

വേദു : താൻ എവിടെ പോകുവാ ?

രുദ്ര : ഇവിടെ ഒരു റിസോർട്ട് ഉണ്ട് അവിടെയാ ഏട്ടൻ ..ഏട്ടന്റെ അടുത്ത് പോയിട്ട് വരാം.. അതും പറഞ്ഞവളും മുത്തശ്ശിയുടെ കൂടെ പോയി..

ആദി : സച്ചി , വേദു നിങ്ങൾ രുദ്രയോട് എന്തെങ്കിലും പറഞ്ഞോ ?അവൾ നിങ്ങളെ രണ്ടിനെയും ഇടക്കിടക്ക് നോക്കുന്ന കണ്ടു..

അച്ചു : ഞാനും ശ്രദ്ധിച്ചു..

അമ്മു : സച്ചിയെ ലുക്ക് കണ്ടിട്ട് ആയിരിക്കും.. വേദുവിനെ സാധാരണ ആണുങ്ങൾ ആണ് നോക്കുന്നെ.. ചേട്ടൻ ഉണ്ടെന്ന് അല്ലേ പറഞ്ഞത് .കല്യാണം ആലോചിക്കാൻ ആയിരിക്കും..

ആദി : മാധു..എങ്ങനെ ആലോചിക്കുന്നോ ?

വേദു : അങ്ങനെ ഇപ്പോൾ എന്നെ കെട്ടിക്കാം എന്ന് ആരും കരുതേണ്ട..

മാധു : കേട്ടല്ലോ..

ആദി : വാ food കഴിക്കാം.. വിശക്കുന്നില്ലേ ..

സച്ചി : കഥ കേട്ട് സമയം പോയതെ അറിഞ്ഞില്ല.. ബാക്കി കൂടി പറഞ്ഞിരുന്നെങ്കിൽ..

അമ്മു : അത് ഇനി പറയാൻ എന്താ.. ഈ കഥയിലെ വില്ലൻ മഹദേവൻ.. പുള്ളി അവരുടെ പ്രണയം പൊളിച്ചു കയ്യിൽ കൊടുക്കും.ഫ്രണ്ട്സ് ആയകൊണ്ട് പാർവതിയും ദേവദത്തനും അവരുടെ പ്രണയം മഹാദേവനോട് എന്തായാലും പറയും.. പാർവതിയുടെ മുറചെറുക്കൻ അല്ലേ മഹദേവൻ , ദേവദത്തനെ രാജാവും അവനും കൂടി കൊന്നിട്ട് പാർവതിയെ അങ്ങു കെട്ടും..സിംപിൾ..

മാധു : ഇതിനെ എടുത്ത് ആ കുളത്തിൽ ഇട്ടാലോ ?

അക്ഷയ് : ഇങ്ങനെ ആണേൽ വേണ്ടി വരും..

അമ്മു : അല്ലെങ്കിലും ബുദ്ധിയുള്ളവർ പറയുന്നത് കേൾക്കരുത്..

അച്ചു : അമ്മു.. കുറച്ചു സമയം മിണ്ടാതെ ഇരിക്ക്..

******* യദു :ഏട്ടാ ..ഏട്ടാ .. ഒന്ന് വന്നേ..

ആരോട് പറയാൻ ആര് കേൾക്കാൻ.. (ആത്മ )

ഏട്ടാ. ഏ ..ട്ടാ..

നോക്കി ഇരിക്കാൻ രണ്ട് സാധനം ആയി.. ഇത്രയും നാൾ ഒരു ചിത്രം മാത്രം ആയിരുന്നു.. ഇപ്പോൾ ഒരു ചെയിനും .. ഇനി ഇത് അനേഷിച്ചു പോലീസ് വരുമോ എന്തോ

കിച്ചു : ഒന്ന് പോടെ.. ഞാൻ അടിച്ചു മാറ്റിയത് അല്ലല്ലോ..

പിന്നെ ആ പെണ്ണ് തന്നത് ആയിരിക്കും അല്ലേ..

കിച്ചൂ : അങ്ങനെ പറഞ്ഞാലും തെറ്റില്ല..

എല്ലാത്തിനും ഉണ്ട് ഓരോ ന്യായം..

കിച്ചൂ : 😊😊😊

ആഹാ എന്താ ഒരു ഭംഗി..സുന്ദരൻ ,സുമുഖൻ.. പറഞ്ഞിട്ട് കാര്യമില്ലല്ലോ..

കിച്ചൂ : ഇതിനാണോ ഓടി വന്നത് ?

ഞാൻ വന്ന കാര്യം മറന്നു..

കിച്ചൂ : പറ കേൾക്കട്ടെ.. എന്താണാവോ ?

ഞാൻ ഒരു പെണ്കുട്ടിയെ കണ്ടു..

കിച്ചൂ : ഇവിടെ collection കുറവാണല്ലേ.. ഇത്രയും നേരം നോക്കിയിട്ട് ഒരാളെ ആണോ കണ്ടത്..

ഏട്ടാ.. തമാശ അല്ല.. ആ കുട്ടിയെ കണ്ടപ്പോൾ മനസ്സ് പറഞ്ഞു ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച മുഖം ആന്ന്..

കിച്ചൂ : ഏത് നിന്റെ പഴയ girl friend അഞ്ചലി ആണോ ?

ഏട്ടനോട് പറയാൻ വന്ന എന്നെ വേണം തല്ലാൻ..

കിച്ചൂ : എന്റെ അനിയന് ഫീലിംഗ്‌സ് ഒക്കെ ഉണ്ടോ ?ഈ മുഖം കാണാൻ വേണ്ടി അല്ലേ.. ഇനി പറ.. എന്താ കാര്യം.. ഏട്ടാ.. ഞാൻ ..ബാൽക്കണിയിൽ നിന്നപ്പോൾ ഒരു പെണ്കുട്ടിയെ കണ്ടു.. അത്‌ ഇനി ഏട്ടൻ കാത്തിരുന്ന സ്വപ്ന സുന്ദരി ആണോ ? പ്രണയാർദ്രമായ കണ്ണുകളും ചൈതന്യം നിറഞ്ഞ മുഖവും… ഏട്ടൻ പറഞ്ഞില്ലേ അവൾ അടുത്ത് എവിടെയോ ഉണ്ടെന്ന് മനസ്സ് പറഞ്ഞു എന്ന്.. ഏട്ടനെ തേടി വന്നത് ആണെങ്കിലോ ?

അത് കേട്ടതും കിച്ചുവിന്റെ ഹൃദയമിടിപ്പ്‌ കൂടാൻ തുടങ്ങി.. മനസ്സ് ഓടിയെങ്കിലും ശരീരം നിശ്ചലമായി നിന്നു.. സർവ്വശക്തിയുമെടുത്തു ബാൽക്കണിയിലേക്ക് ഓടി..

തുടരും..

കഥയായി മാത്രം എടുക്കുക🙂 ..like ചെയ്തു അഭിപ്രായങ്ങൾ അറിയിക്കണേ ❤️❤️

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *