നിനവറിയാതെ, Part 11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

രചന: അപർണ്ണ ഷാജി

സർവ്വശക്തിയുമെടുത്തു ബാൽക്കണിയിലേക്ക് ഓടി..

എവിടെ യദു.. ഇവിടെ ആരെയും കാണുന്നില്ലല്ലോ ?

” അല്ല ഏട്ടാ.. ഞാൻ ഇവിടെ നിന്നപ്പോൾ കണ്ടതാ , ഇങ്ങോട്ട് വരുന്നത്… സോറി ഏട്ടാ.. ഞാൻ താഴെ ഉണ്ടോന്ന് പോയ് നോക്കാം.. ”

വേണ്ട ..നോക്കേണ്ട..അവിടെ കാണില്ല , കാണാൻ കഴിയില്ല.. ഞാൻ വെറുതെ ..അല്ലെങ്കിൽ ആരെങ്കിലും ഇതുപോലെ ഒരു ചിത്രവും വരച്ച് ആ പെണ്കുട്ടി തേടി വരുന്നതും കാത്തിരിക്കുമോ ..ലോക തോൽവിയാണ് ഞാൻ…അവൾ എനിക്ക് വിധിച്ചവൾ അല്ല..

“ഏട്ടാ …എന്തൊക്കെയാ പറയുന്നേ .. അവൾ അടുത്ത് എവിടെയോ ഉണ്ട്.. പെട്ടെന്ന് തന്നെ നിങ്ങൾ കണ്ടുമുട്ടുകയും ചെയ്യും.. വലിയ സന്തോഷങ്ങൾക്ക് മുൻപ് ഉള്ള ചെറിയ സങ്കടമായി കണ്ടാൽ മതി ..”

സങ്കടങ്ങൾക്ക് മുൻപുള്ള സന്തോഷം അല്ലേ ഇത്‌..ഇനി മുതൽ വേറെ ഒരു പെണ്കുട്ടിയുടെ കണ്ണ് കൂടി ഞാൻ കാരണം നിറയാൻ തുടങ്ങും..

” ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ ഇത്രയേറെ സ്നേഹിച്ച ഏട്ടന് ആ കുട്ടിയേയും സ്നേഹിക്കാൻ കഴിയും..പിന്നെ എനിക്ക് ഇങ്ങനെ ഏട്ടനെ കാണേണ്ട.. എപ്പോഴും എന്നെ കളിയാക്കി ചിരിക്കാറില്ലേ , ഒന്ന് അങ്ങനെ ചിരിച്ചേ.. അപ്പോഴാണ് കൂടുതൽ ലുക്ക്..”

അത് ആദ്യം പറയാത്ത എന്താ ..

കിച്ചൂ യദുനെ നോക്കി മീശപിരിച് ഒരു കണ്ണടച്ച് ഒന്ന് ചിരിച്ചു..

” അമ്മോ.. പൊളി.. ഇതുപോലെ എപ്പോഴും ചിരിച്ചോണം ”

എന്നിട്ട് നിന്നെ പോലെ എനിക്കും വട്ടാന്ന് പറയാൻ അല്ലേ.. ആ വേല മനസ്സിൽ വച്ചാൽ മതി..

“മനസ്സിൽ വക്കണോ ,ലോക്കറിൽ വക്കണോ എന്ന് ആലോജിക്കട്ടെ.. ”

കവി എന്താണ് ഉദ്ദേശിച്ചത് ?

“അതൊക്കെ ഉണ്ട് ”

ഇനി എന്താ പരിപാടി ?

“അതാണ് ഞാനും ആലോജിക്കുന്നെ.. നമ്മൾ രണ്ടും മാത്രം ആയിട്ടാണ് ഇത്രയും ബോറടി.. നമ്മുടെ ചങ്കസ്നെ കൂടി വിളിച്ചാലോ ? ”

ഇവിടെ നിക്കാൻ ആണോ സാറിന്റെ പ്ലാൻ.. ഞാൻ തിരിച്ചു കൊച്ചിക്ക് പോകുവാ ?

” Why bro ”

ഇവിടെ വന്നപ്പോൾ തൊട്ട് മനസ്സിന് എന്തോ പോലെ..

” അത് ഫുൾ ടൈം ഇവിടെ ലാപ്പിൽ നോക്കിയിരിക്കുന്ന കൊണ്ടാണ് .. വാ കറങ്ങാൻ പോകാം ”

കഴിഞ്ഞ ദിവസത്തെ പോലെ ആയിരിക്കും.. ഞാൻ ഇല്ല..

ഏട്ടൻ ഇല്ലെങ്കിൽ ഞാനും ഇല്ല..

********

” മുത്തശ്ശി.. എല്ലാവരും വന്നു വാ നമുക്ക് ബാക്കി കഥ പറയാം ” അച്ചു മുത്തശ്ശിയെ വിളിച്ചിട്ട് വന്നു..

അല്ല മക്കളെ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത് ?

” നിർത്തുവല്ല മുത്തശ്ശി തുടങ്ങുവായിരുന്നു . പാർവതിയുടെയും ദേവത്തന്റെയും പ്രണയം “അമ്മു ആവേശത്തോടെ പറഞ്ഞു..

ഓ ഭീകരി …നിനക്ക് ഇത്രക്ക് ഒക്കെ പറയാൻ അറിയാമോ ? മാധു അവളെ കളിയാക്കി..

” ഏട്ടാ.. പാവം വെറുതെ വിട്..”

വേദുട്ടി പറഞ്ഞ കൊണ്ട് വെറുതെ വിടുന്നു.

അല്ല മാധു അമ്മുവിനെ ട്രോളി മടുത്തില്ലേ ? ( ആദി )

പിന്നെ എന്തിനാ മുത്തേ നീ..

“നിങ്ങൾ രണ്ടും ഉള്ളതുകൊണ്ട് ഒട്ടും ബോറിങ് ഇല്ല ” അക്ഷയും മാധുവിന്റെ കൂടെ കൂടി..

” കഥ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ എല്ലാം മിണ്ടാതെ ഇരിക്ക് ” വേദു ഇത്തിരി ദേഷ്യപ്പെട്ട് പറഞ്ഞു …

” അങ്ങനെ നമ്മുടെ പാർവതിയുടെ മനസ്സിലും പ്രണയം മൊട്ടിട്ട് തുടങ്ങി.. ആരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞില്ല.. അവർക്കിടയിൽ നല്ലൊരു സൗഹൃദം

ഉണ്ടായിരുന്നു അത്‌തന്നെ ആണ് സ്വന്തം ഇഷ്ട്ടം തുറന്ന് പറയുന്നതിൽ നിന്ന് അവരെ തടഞ്ഞു നിർത്തിയത്.. പാർവതിയുടെ 20 വാം പിറന്നാൾ

ആഘോഷിക്കുന്ന സമയം.. രാജ്യം മുഴുവൻ ഉത്സവലഹരിയിൽ ആറാടിയ സമയം പാർവതി തന്റെ പ്രണയം മഹദേവനോട് പറഞ്ഞു.. അവൾക്ക് നേരിട്ട്

ദേവദത്തനോട് പറയാൻ കഴിയില്ലാത്ത കൊണ്ട് അവനോടു പറഞ്ഞു.. താൻ സ്വന്തമാക്കാനാഗ്രഹിച്ച ഹൃദയം മറ്റൊരാൾ സ്വന്തമാക്കി എന്നറിയുമ്പോൾ

എല്ലാവരെയും പോലെ അവനും തകർന്നു പോയി.. തല കറങ്ങുന്ന പോലെ ചുറ്റിനും ഒരു ഇരുട്ട് ബാധിച്ച പോലെ അവൻ കേട്ടത് സത്യമാവല്ലേ എന്ന്

പ്രാർത്ഥിച്ചു.. ദേവൻ പിന്നിൽ വന്ന് തട്ടുമ്പോഴാണ് അവന് ബോധം വന്നത്.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചിട്ട് അവൻ അവരുടെ അടുത്ത് നിന്ന്

മാറി പോയി.. അന്നാദ്യമായി പാർവതിക്കും ദേവവാനുമിടയിൽ മൗനം തളം കെട്ടി.. വാചലയായ പാർവതിയുടെ മൗനത്തിൽ നിന്നും അവൾ പറയാതെ തന്നെ

അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.. ആ പ്രണയം.. അവൾക്ക് ഏറ്റവും പ്രിയ്യപ്പെട്ട ചുവന്ന താമരപൂക്കൾ സമ്മാനിച്ചവൻ ജന്മദിനാശംസകൾ നേർന്ന്

അവിടുന്ന് പോയി.. താൻ ഒരിക്കലും സ്വാർഥൻ ആവാൻ പാടില്ലെന്ന് തീരുമാനിച്ച മഹദേവൻ തന്റെ പ്രണയിനിയുടെ ഹൃദയം കവർന്ന ദേവനുമായി അവളെ

ഒന്നിപ്പിക്കാൻ തീരുമാനിച്ചു.. ആദ്യം അവൻ പാർവതിയുടെ പ്രണയം ദേവനെ അറിയിച്ചു . മഹാദേവന്റെ മുൻപിൽ വച്ച് ദേവനും തന്റെ പ്രണയം

പാർവതിയോട് പറഞ്ഞു.. പിന്നീട് അവരുടെ പ്രണയത്തിന് സാക്ഷിയായി ഉദ്യാനവും , താമരക്കുളവും മാറി.. ഈ സമയത്ത് മഹദേവൻ അവരുടെ പ്രണയം

രാജാവിനെ അറിയിച്ചു ,അദ്ദേഹത്തിന്റെ സമ്മതവും വാങ്ങി.. പാർവതിക്ക്‌ പ്രണയം ഉണ്ടെന്ന് അറിഞ്ഞതിൽ ഏറ്റവും സന്തോഷം രാജാവിന് ആയിരുന്നു..

എന്നാൽ തങ്ങളുടെ സഹോദരി ഒരു സംരക്ഷകനെ സ്നേഹിക്കുന്നു എന്ന സത്യം അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. പിതാവിനും പാർവതിയുടെ

സന്തോഷത്തിനും വേണ്ടി അവർ ക്ഷമിച്ചു. അങ്ങനെ അവരെ ഒന്നിപ്പിച ശേഷം മഹദേവൻ തന്റെ രാജ്യത്തേക്ക് മടങ്ങി.. പാർവതിയും ദേവദത്തനും ജനങ്ങൾക്ക്

ഏറെ പ്രിയങ്കർ ആയിരുന്നു അവരുടെ പ്രണയ വാർത്ത അവരിലും ആനന്ദം നിറച്ചു.. അങ്ങനെ വെങ്കിട്ടെശ്വരപുരത്തു എവിടെയും സന്തോഷം അലയടിച്ചു..

പാർവതിയുടെയും ദേവന്റെയും സാക്ഷിയായവർ അസൂയപ്പെട്ടു.. ഒരുദിവസം ദേവനെ തേടി ആ വാർത്ത എത്തി.. മഹദേവന് പാർവതിയെ ഇഷ്ട്ടം ആണെന്നും

അവർ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാണ് നിങ്ങളിൽ നിന്നും അകന്നത്. പ്രണയത്തേക്കാൾ ദൃഡമായ സൗഹൃദം അവർക്കിടയിൽ ഉള്ളത്‌കൊണ്ട് തന്നെ ആ

വാർത്ത അവന് താങ്ങാൻ കഴിയുന്നതിലും അതികമായിരുന്നു.. ദേവൻ പാർവതിയിൽ നിന്ന് അകന്നു മാറി.. ഈ അകൽച്ച മനസ്സിലാക്കിയ പാർവതി

കാരണം തിരക്കി.. ദേവൻ എല്ലാം അവളോടും പറഞ്ഞു.എല്ലാം അറിഞ്ഞിട്ടും മഹാദേവനെ വേദനിപ്പിച്ചു തങ്ങൾ ഒരുമിച്ച് ജീവിക്കുന്നതിനേക്കാൾ സന്തോഷം

പഴയ ആ സൗഹൃദം വേണ്ടെടുക്കുമ്പോൾ ആണെന്ന് അവർ തീരുമാനിച്ചു. അവർ സൗഹൃദത്തിനായി അവരുടെ പ്രണയത്തെ ത്യജിച്ചു..

മഹാദേവനെ വെങ്കിട്ടെശ്വരപുരത്തെ ക്ക് തിരികെ കൊണ്ടുവരാൻ അവന്റെ രാജ്യത്തേക്ക് പുറപ്പെട്ടു.. ദിവസങ്ങൾ നീണ്ട യാത്രയിൽ അവർ പല

അത്ഭുതങ്ങളും കണ്ടു എന്നാൽ ഒന്നും ആസ്വതിക്കാനാവാതെ വീർപ്പുമുട്ടി..പല വർണ്ണങ്ങളിൽ ഉള്ള അരയന്നങ്ങൾ നീന്തിതുടിക്കുന്ന താമര പൊയ്കകൾ.. മഞ്ഞു

മലകൾ..ഇല പൊഴിച്ചു നിൽക്കുന്ന മരങ്ങളുടെ താഴ്‌വരയിലൂടെ..അങ്ങനെ അവർ മുൻപോട്ട് പോയി.. മൂന്നാം ദിവസം തൊട്ട് കാട്ടിലൂടെ ആയിരുന്നു യാത്ര ,ആ

കാടുകഴിഞ്ഞാൽ ദേവപുരം രാജ്യമായി ,മഹദേവന്റെ രാജ്യം.. നാലാം ദിവസം കാട്ടിൽ എല്ലാവരും വിശ്രമിക്കുന്ന സമയം.. പാർവതിയും ദേവനും എല്ലാം ചെറിയ

മായക്കത്തിൽ ആയിരുന്നു.. തുടർന്നുള്ള യാത്ര കാരണം അവർ ഷീണിച്ചിരുന്നു.. ആരുടെയോ അലർച്ച കേട്ട് ദേവൻ ഉണർന്നു നോക്കുമ്പോൾ മുഖം മൂടി ധരിച്ച

ആയുധ ധാരികൾ ഭടന്മാരുടെ തല അരിഞ്ഞു വീഴ്ത്തുന്നു.. പാർവതിയുടെ ജീവന് വേണ്ടി ആണെന്ന് തിരിച്ചറിഞ്ഞ ദേവൻ അവളെ വിളിചുണർത്തി ഓടി

പോകാൻ ആവശ്യപ്പെട്ടു.. അവൾ ആദ്യം നിരസിച്ചു എങ്കിലും അവന്റെ ശാസനക്കുമുന്പിൽ അവൾ കീഴടങ്ങി.. മനസ്സില്ല മനസ്സോടെ അവൻ പറഞ്ഞ

വഴിയിലൂടെ ഓടി.. തനിക്ക് പിന്നാലെ കാട്ടിലൂടെ പാഞ്ഞു വന്ന മൃഗങ്ങളെ ഒന്നും അവൾ കണ്ടില്ല.. ഏതോ ഒരു ശക്തി അവൾക്ക് വഴികാട്ടിയായി കൂടെ നിന്നു..

അങ്ങനെ ഒന്നര ദിവസം കൊണ്ടവൾ ദേവപുരത്തു എത്തി.. അവൾ നടന്നത് എല്ലാം അവരോട് പറഞ്ഞു ഉടൻ തന്നെ രാജാവ് തന്റെ ഭടന്മാരെ കാട്ടിലേക്ക് അയച്ചു..

ഉദ്യാനത്തിൽ ആയിരുന്ന മഹദേവൻ ഇതൊന്നും അറിഞ്ഞില്ല.. പാർവ്വതി അവന്റെ അടുത്തേക്ക് പോയി.. അവിടെ ചെല്ലുമ്പോൾ അവൾ കണ്ടത്

ചിത്രശലഭങ്ങളോടും കിളികളോടും എല്ലാം കിന്നരിക്കുന്ന മഹദേവനെ ആയിരുന്നു.. അവൻ ആകെ മാറിയിരിക്കുന്നു.. ആ മുഖത്തെ ചിരിയും

കുസൃതിയും ഒന്നുമില്ല.. ആ മുഖത്തെ നിർവികാരതയിൽ നിന്ന് അവൾക്ക് ഒന്നും തിരിച്ചറിയാൻ ആയില്ല . മഹി (മഹദേവൻ ) അവളുടെ വിളി കേട്ടതും അവൻ

തിരിഞ്ഞു നോക്കി.. അപ്പോഴും അവനിൽ മാറ്റം ഒന്നുമില്ല.. അവൻ ആരെയോ തിരയുന്ന പോലെ അവൾക്ക് തോന്നി.. അവൾ എല്ലാം അവനോടും പറഞ്ഞു..

തങ്ങളുടെ പഴയ മഹിക്ക് വേണ്ടി വന്നതാണ്.. ദേവൻ കാട്ടിൽ ആണെന്ന് അറിഞ്ഞതും അവൻ അവളെ തട്ടിമാറ്റി ഓടി.. പിറ്റേദിവസം ശരീരമാകെ

മുറിവുമായി ഷീണിച്ചവശനായ ദേവനെ ഭടന്മാർ താങ്ങി എടുത്തുകൊണ്ട് വരുന്നത് കണ്ടപ്പോൾ പാർവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അപ്പോഴും ആ

മുഖത്തെ സന്തോഷം അവളെ അത്ഭുതപ്പെടുത്തി.. അതിന് കാരണം മഹി ആണെന്ന് അവൾക്കും അറിയാമായിരുന്നു.. അങ്ങനെ രണ്ടാഴ്ച്ചത്തെ ശുശ്രുഷക്ക്

ശേഷം ദേവൻ ആരോഗ്യം വീണ്ടെടുത്തു.. മുറിവുകൾ ഉണങ്ങി.. അവർ മഹിയുമായി തിരിച്ചു പോകാൻ തീരുമാനിച്ചു.. പക്ഷെ അവൻ ഇനി

അവിടെക്കില്ലെന്നു ഉറപ്പിച്ചു പറഞ്ഞു.. അങ്ങനെ ആണേൽ തങ്ങളും പോകില്ലെന്ന് പറഞ്ഞു അവരും വാശി പിടിച്ചു.. അതോടെ അവർക്ക് മുൻപിൽ അവൻ തോറ്റു..

അവർ മൂവരും പഴയതിലും സന്തോഷത്തോടെ വെങ്കിട്ടെശ്വരപുരത്തെക്ക് യാത്ര തുടങ്ങി.. അവിടേക്ക് പോയപ്പോൾ കാണാത്ത കാഴ്ച്ചകൾ പലതും അവർക്ക് മഹി

കാണിച്ചു കൊടുത്തു.. കുറുമ്പുകൾ കാട്ടി ഒരു കുട്ടിയെ പോലെ പാർവതി ഓടി നടന്നു. മഹിയും ദേവനും അവൾക്ക് പിന്നാലെ.. അതുകൊണ്ട് തന്നെ അവളുടെ

അടുത്തേക്ക് വന്ന സർപ്പത്തെ അവർ കണ്ടില്ല.. സർപ്പ ദംശനമേറ്റവൾ നിലത്തേക്ക് വീണു.. ഓടിച്ചെന്നവർ അവളെ കൈകളിൽ കോരി എടുത്തു.. പെട്ടെന്ന് അവർക്ക്

മുൻപിൽ ഒരു സ്ത്രി രൂപം പ്രത്യക്ഷപ്പെട്ടു.. മുഖം പാർവതിയുടെ ആണെങ്കിലും അവൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു.. അവൾ തങ്ങളുടെ മടിയിലേക്ക്

നോക്കി.. ഇല്ല ആ ശരീരം അവിടെ തന്നെ ഉണ്ട്.. അവർ പരസ്പരം നോക്കി നിൽക്കുമ്പോൾ അവൾ പറഞ്ഞു.. മഹി.. ദേവാ.. ഞാൻ നിങ്ങളുടെ പാർവ്വതി തന്നെ

നാഗകന്യക ആവാൻ വിധിക്കപ്പെട്ടവൾ .. പക്ഷെ ഇവിടെ നിന്നും മടങ്ങുന്നതിന് മുൻപ് നിങ്ങൾ ഇരുവരും എനിക്ക് വാക്ക് തരണം.. അവർ എന്തെന്ന് അറിയാതെ

അവളെ തന്നെ നോക്കി.. പക്ഷെ ആ കണ്ണുകളിലെ പ്രകാശം അവർക്ക് താങ്ങാൻ കഴിയുന്നതിലും അതികമായിരുന്നു.. നിങ്ങൾ എനിക്ക് വാക്ക് തരൂ.. നിങ്ങൾ

വിവാഹം കഴിക്കുമെന്ന്.. അവർ തല കുനിച്ചു നിന്നു.. വാക്കു തരൂ ദേവാ.. മഹി.. ഞാൻ സന്തോഷം ആയിരിക്കണം എങ്കിൽ നിങ്ങൾ എനിക്ക് വാക്ക് തരണം..

നിങ്ങളുടെ വിവാഹം അത് സർപ്പക്കാവിൽ എന്റെ മുൻപിൽ വച്ച് നടത്തണം.. നിങ്ങൾ ഇപ്പോൾ എനിക്ക് വാക്ക് തന്നാൽ ഇനിയുള്ള ജന്മത്തിലും നമ്മൾ

ഇതുപോലെ ഉറ്റ സുഹൃത്തുക്കൾ ആയിരിക്കും.. നമുക്ക് പോകാൻ സമയമായി വാക്ക് തന്നാലും അവൾ കരംങ്ങൾ നീട്ടി.. അവർ നിറഞ്ഞ മിഴികളുമായി

അവൾക്ക് മുന്നിൽ നിന്നു.. ആ കരങ്ങളിൽ അവരുടെ കൈ അമർന്നതും എന്തോ ഒന്ന് ആ ശരീരങ്ങളിലേക്ക് പ്രവഹിച്ചപ്പോൾ അവരുടെ കണ്ണുകൾ അടഞ്ഞു..

മിഴികൾ തുറക്കുമ്പോൾ അവിടെ പാർവതിയുടെ ശരീരം മാത്രം അവശേഷിച്ചിരുന്നു..” ഇത്രയേ ഒള്ളു നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന

നാഗകന്യകയുടെ പ്രണയ കഥ..ഒരു ദീർഘ നിശ്വാസത്തോടെ മുത്തശ്ശി പറഞ്ഞു നിർത്തി..

ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു..ഇത് പ്രണയ കഥ ആണോ ( അമ്മു )

അല്ല പ്രളയ കഥ ( അച്ചു )

എന്നാലും ഇത് എന്ത് കഥ .പ്രണയിക്കുന്നവർ ഒന്നിക്കുമ്പോൾ അല്ലേ യഥാർത്ഥ പ്രണയ കഥ ആകുന്നേ ?ആദി പുച്ഛത്തോടെ പറഞ്ഞു..

” അപ്പോൾ റോമിയോ ആൻഡ് ജൂലിയ്റ്റ് ?ലോക കണ്ട ഏറ്റവും മികച്ച പ്രണയികൾ അല്ലേ ..എന്നിട്ട് അവർ ഒന്നിച്ചു ജീവിച്ചോ ? ജീവിതം ആകുമ്പോൾ ശുഭ

പര്യവസാനം പ്രതീക്ഷിക്കരുത് .അതുകൊണ്ട് തന്നെ ആണ് റോമിയോ ആൻഡ് ജൂലിയ്റ്റും , ടൈറ്റാനിക്കും വിജയിച്ചത്.. അവർ ഒന്നായിരുന്നെങ്കിൽ ഇത്രയും

ആഴത്തിൽ ജന ഹൃദയങ്ങളിൽ അവർ ഇടം പിടിക്കില്ലയിരുന്നു.. യഥാർത്ഥ പ്രണയം ത്യാഗമാണ് ,സ്നേഹമാണ് , വശിയാണ് , കുസൃതിയാണ് വാക്കുകൾക്കും

വർണ്ണനകൾക്കും അപ്പുറമാണ്..പ്രണയത്തെ നിർവചിക്കാൻ കഴിയില്ല.. നിർവചിക്കാൻ കഴിഞ്ഞാൽ അത്‌ പ്രണയുവുമല്ല..”

വേദിക പറഞ്ഞതാണ് correct.. സച്ചി അവളെ സപ്പോർട്ട് ചെയ്തു..

അങ്ങനെ സൗഹൃദത്തിന് വേണ്ടി അല്ലേ മഹി തന്റെ പ്രണയം ഉപേക്ഷിച്ചത് മാത്രവുമല്ല അവിടെ മഹിക്ക് മാത്രം ആയിരുന്നു പ്രണയം.. പാർവതിക്കും

ദേവനുമിടയിൽ യഥാർഥ സ്‌നേഹം ഉണ്ടായിരുന്നു എങ്കിൽ അവർ പിരിയുക അല്ലായിരുന്നു മഹിയെ കൂടെ നിർത്തി ഒന്നിക്കുക ആയിരുന്നു വേണ്ടത്..ഇതാണ് എന്റെ അഭിപ്രായം . നിങ്ങൾ എന്ത് പറയുന്നു ?

അക്ഷയ് പറഞ്ഞു ..

തുടരും

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *