നിനവറിയാതെ Part 15

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

Part 15

ചേട്ടൻ എവിടെ ?അമ്മു ചാടി കയറി ചോദിച്ചു..

” പൂജാമുറിയിൽ ഉണ്ട്.. കുറെ നേരമായി..അവിടെ കയറിയാൽ ആരും ശല്യപ്പെടുത്തുന്നത് ഇഷ്ട്ടമല്ല.. ”

പെട്ടെന്ന് ഇറങ്ങി വരുമായിരിക്കും അല്ലെ ? (അമ്മു )

ഇവിടെ കോഴി ഉണ്ടോ ? (മാധു.)

“ഇല്ല.. അതെന്താ മാധവിന് കോഴിയെ പേടിയാണോ ”

” പേടി ഒന്നുമില്ല.. വേണമെങ്കിൽ ഒരെണ്ണം തരാം ”

രുദ്രക്ക് മാത്രം ആ കോഴിയെ പിടികിട്ടിയില്ല.. അവൾ ഒന്നും പറയാതെ നിന്നു..

എല്ലാവരും ഓടി നടന്ന് ആ നാലുകെട്ടിന്റെ ഭംഗി ആസ്വദിച്ചു..പാതി ചാരിയ പൂജാമുറിയുടെ വാതിലിലൂടെ അമ്മു എത്തിനോക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വേദു വന്ന് കുളമാക്കി.. ചളിയടിയുമായി ആദിയും അമ്മുവും മാധുവും കളം നിറഞ്ഞപ്പോൾ എല്ലാവരും ഹാപ്പിയായി.. അങ്ങനെ കുറെ നേരം വെറുപ്പിക്കൽ ഒക്കെ ആയി അവിടെ തന്നെ കൂടി… അവിടെ നിന്നതിനു പിന്നിൽ നിവിയെ കാണുക എന്ന ലക്ഷ്യം കൂടെ ഉണ്ടായിരുന്നു.. സമയം കടന്നു പോയതല്ലാതെ നിവി മാത്രം വന്നില്ല..

നമുക്ക് പോയാലോ ? (അക്ഷയ് )

” ഏട്ടനെ കണ്ടില്ലല്ലോ… ഞാൻ പോയി നോക്കിയിട്ട് വരാം..”( രുദ്ര)

” വേണ്ടടോ ശല്യപ്പെടുത്തേണ്ട.. നമുക്ക് പോകാം..” (മാധു ) ” രുദ്ര.. ഞങ്ങൾ പോകുവാ ” (വേദു)

ഇനി എന്നാ വരുന്നെ ?

“ഉടനെ വരാൻ നോക്കാം ” ” വരുമ്പോൾ ഇവിടെക്ക്‌ വരണേ ”

” താൻ വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും.. പിന്നെ ചേട്ടനോട് ഞങ്ങളെ പറ്റി പറയണേ ” (മാധു )

പറയാല്ലോ..

ആരോടെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടോ ? മാധു ഒന്നാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

ഇല്ല.. നാണത്താൽ തല താഴ്‌ത്തി പതിയെ പറഞ്ഞു..

ഞങ്ങൾ ഇറങ്ങുവാ.. എല്ലാവരും യാത്ര പറഞ്ഞിറങ്ങി..

“എന്താ ആരും ഒന്നുംമിണ്ടാതെ ഇരിക്കുന്നെ” ( അക്ഷയ് )

എപ്പോഴും ഞങ്ങൾ അല്ലേ പറയുന്നേ ഇന്ന് ഒരു change നു വേണ്ടി നീ പറഞ്ഞോ ?( മാധു)

” ഞാൻ പാവം.. എനിക്ക് നിങ്ങളെ പോലെ വെറുപ്പിക്കാൻ കഴിവില്ല ”

” എടാ പൊട്ടാ.. വെറുപ്പിക്കാൻ കഴിവ് വേണ്ട.. അതുകൊണ്ട് അല്ലേ നമ്മുടെ ആദിയും അമ്മുവും മികച്ചു നിൽക്കുന്നെ..”

നീ മിണ്ടാതെ തന്നെ ഇരുന്നോ ..അതാ നല്ലത്.. (അക്ഷയ് )

ഇഇഇ😁😁😁

” നിവേദിനെ കാണാൻ പറ്റാത്ത സങ്കടം ആണോ അമ്മു ?”

” എന്റെ ആദി അവൾ അവിടെ മിണ്ടാതെ ഇരിക്കട്ടെ ” മാധു അവനെ നോക്കി കണ്ണുരുട്ടി കാട്ടി..

“മാധു.. ബ്രേക്ക് ഇട്..”(വേദിക )

“നിർത്തടാ..”(അക്ഷയ് )

താടിയും മുടിയും നീട്ടി വളർത്തിയ , അലസമായി വസ്ത്രം ധരിച്ച ഒരാൾ റോഡിൽ നിൽക്കുന്നു.. ഒരു സെക്കന്റ് കൂടി കഴിഞ്ഞിരുന്നെങ്കിൽ അയാളെ ഇടിച്ചിട്ടേനെ..

ആ കണ്ണുകളിൽ തെല്ലും ഭയമില്ലായിരുന്നു.. അത്ഭുതം മാത്രം..അയാൾ അവരെ തന്നെ നോക്കി അൽപ്പസമയം നിന്നു..

” ആപത്തിനെ ക്ഷണിച്ചു വരുത്താതെ തിരികെ പോകു.. അവന്റെ അടുത്തേക്ക് പോകു.. അവൻ നിന്നെ രക്ഷിക്കും.. ആപത്തു.. അവൻ…വന്നു..ആപത്തു.. രക്ഷ… അവൾ.. അതും പറഞ്ഞയാൾ എവിടേക്കോ മറഞ്ഞു..

” ആരാ അത് ? ”

ഏതോ വട്ടൻ..നീ വണ്ടി എടുക്ക് മാധു

” അതല്ല…ഏതോ അപകടത്തെപ്പറ്റിയാണ്‌ അയാൾ പറഞ്ഞത്.. ഇത് just അല്ലേ മാറി പോയത്. അതുപോലെ ഇവിടേക്ക് വരുന്ന വഴിയിലും ആക്‌സിഡന്റ ഉണ്ടായി ”

“ഒന്ന് പോടാ.. റോഡിന്റെ നടുക്ക് നിന്നാൽ വണ്ടി ഇടിക്കും.. ഇവിടേക്ക് വന്നപ്പോൾ അത് അവന്മാർ wrong സൈഡിൽ വന്നതാന്ന് സച്ചി പറഞ്ഞായിരുന്നു.. നീ car എടുക്ക്‌ ”

” അയാൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു മനസ്സു പറയുന്നു ”

ആദി നീ അറിയുമോ അയാളെ ?

” ഇങ്ങനെ ഇടക്കൊക്കെ കണ്ടിട്ടുണ്ട് ..”

ആരാ അയാൾ ? ( വേദിക)

വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ വലിയ നാട്ടുവൈദ്യൻ ആയിരുന്നു .. ഏത് രോഗവും മാറ്റുന്ന ഒരു മാന്ത്രികൻ.. അദ്ദേഹത്തിനൊപ്പം സഹായങ്ങളുമായി മകളും എപ്പോഴുമുണ്ടായിരുന്നു .. ആ ചേച്ചിയെ കാണാതെ ആയതുമുതൽ അയാൾ ഇങ്ങനെയാണ്..എവിടെ നിന്നോ വന്ന് എവിടേക്കോ പോകും.. ഇപ്പോൾ നമ്മൾ കണ്ടപോലെ.. അയാൾ പറയുന്നത് എല്ലാം നടക്കുമെന്ന് ഇവിടെ ഒരു സംസാരം ഉണ്ട്..

അയാളുടെ മകൾ എവിടെ പോയി ?

“അറിയില്ല.. ആർക്കുമറിയില്ല.. ദുർമന്ത്രവാദികൾ പിടിച്ചുകൊണ്ട് പോയി… ആരുടെയോ കൂടെ ഇറങ്ങി പോയി .. നാഗകന്യകയായി.. യക്ഷിയായി അങ്ങനെ പല കഥകൾ പറയുന്നുണ്ട്.. സത്യം ആർക്കുമറിയില്ല..”

യക്ഷിയോ അതെന്താ ?

“കുറച് അകലെ ഒരു വലിയ പാല മരം ഉണ്ട്.. അവിടെ ആ ചേച്ചിയെ കണ്ടിട്ടുണ്ടെന്നു ഒക്കെ പറയുന്നു.. അതുവഴി രാത്രി ആയാൽ ആരും പോകാറില്ല.. യക്ഷിതറ എന്നാ അവിടം അറിയപ്പെടുന്നെ..”

” ഇവിടം കാണുന്ന പോലെ അല്ലല്ലോ.. മുഴുവൻ നിഗൂഢത ആണല്ലോ ” (അച്ചു )

” കുറച്ചൊക്കെ ഉണ്ട്.. കൂടുതലും പറഞ്ഞുണ്ടാക്കുന്നതാ ” (ആദി )

” നമുക്ക് ആ പാല മരം കാണാൻ പോകാം..”(വേദിക )

ഇന്നിനി വേണ്ട.. രാത്രി ആകാറായില്ലേ ?

പേടി ഉണ്ടല്ലേ..? മാധു അവനെ കളിയാക്കി..

പേടി..😏😏😏. അവൻ പുച്ഛത്തോടെ ചിരിച്ചു..

പിന്നീട് കൊട്ടാരം എത്തുന്നത് വരെ ആരും ഒന്നുമിണ്ടിയില്ല.. എല്ലാവരും പല പല ചിന്തകളിൽ മുഴുകിയിരുന്നു…

( Next day mrng )

“അമ്മു നീ റെഡി ആയില്ലേ ”

” ഒരു 5 minutes ”

വേദു എവിടെ ?

“എന്റെ അച്ചു ..അവൾ അവിടെ എവിടെയെങ്കിലും കാണും..”

“ഞാൻ നോക്കട്ടെ.. നീ വേഗം റെഡിയായി വന്നേക്കണം..”

വേദു.. നീ എന്ത് നോക്കി നിൽക്കുവാ.. വേദു…

അച്ചു നീ എപ്പോഴാ വന്നേ ?

” ഞാൻ വന്നിട്ട് പത്തിരുപത്തിമൂന്നു വർഷമായി ”

അത് ഓർമ്മിപ്പിക്കാൻ വന്നതാണോ ?

” നീ ഇവിടെ എന്ത് നോക്കി നിൽക്കുവാ.. എത്ര നേരമായി ഞാൻ വിളിക്കുന്നു..”

വിളിച്ചപ്പോൾ ഇത്തിരി സൗണ്ടിൽ വിളിച്ചാൽ ഞാൻ കേൾക്കില്ലേ..?

” ദേ ഞാൻ എന്തെങ്കിലും പറയും..😠😠”

വേണ്ട.. വേണ്ടത്തകൊണ്ടാ..

ഇനിയും ഇവിടെ വായി നോക്കി നിൽക്കാൻ ആണോ പ്ലാൻ വാ പോകാം..

അച്ചു ..ഇവിടെ നീക്കുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ ?

“ഇങ്ങനെ നിക്കാൻ ആണ് മോളുടെ ഉദേശം എങ്കിൽ തോന്നൽ മാത്രം മായിരിക്കില്ല.. ഞാൻ പലതും പറയും..”

ശവം .. (ആത്മ )

അച്ചു ..വേദു.. വാ.. എല്ലാവരും വന്നു..

” ആദി.. മുത്തശ്ശി.. അഥിതി.. ആന്റി.. ഞങ്ങൾ ഇറങ്ങുവാണെ..”

ഇനി എന്നാടാ ? (ആദി)

നീ അങ്ങോട്ട് വാ..

” വരാം”

ഇനി എപ്പോഴാ വരുന്നേ ?

” ഇടക്ക് വരാം മുത്തശ്ശി..” നിറഞ്ഞുവന്ന ആ മിഴികൾ കണ്ടില്ലെന്ന് നടിച്ച് മാധു വേഗം പോയി കാർ എടുത്തു.

” പോട്ടെടാ ആദി..”

, ” ആദി പോകുവാ.. അഥിതി.. മുത്തശ്ശി.. ആന്റി..”

എല്ലാവരും യാത്രപറഞ്ഞിറങ്ങി..

അമ്മുവും ഇത്തവണ ആരധിയുടെയും അച്ചുവിന്റെയും കൂടെ ആ കാറിൽ കയറി.. അമ്മു വന്ന കൊണ്ട് ആരധി അക്ഷയ്ടെ ഒപ്പം മുൻപിൽ ഇരുന്നു.. മാധുവിന്റെ കാർ ഡ്രൈവ് ചെയ്തത് സച്ചി ആയിരുന്നു..

പോയപ്പോൾ ഉള്ള സന്തോഷം ആ തിരിച്ചുവരവിൽ ഇല്ലായിരുന്നു..

മാധുവിന് അച്ഛൻ വിളിച്ചതിൽ ഉള്ള ടെൻഷൻ..

സച്ചിക്ക് വേദിക സ്വന്തമാവില്ലെന്നു ഓർത്തുള്ള സങ്കടം..

അച്ചുവിന് അക്ഷയ്ടെ കാര്യം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന പേടി.. അത് കൂട്ടാൻ അമ്മു ഓരോന്ന് പറയുന്നുമുണ്ട്..

അമ്മുവിന് തിരിച്ചു പോന്നതിൽ ഉള്ള സങ്കടം ആരധിക്കും അതിൽ സങ്കടം ഉണ്ടായിരുന്നു..

പോയപ്പോൾ ഉള്ള സങ്കടം എല്ലാം മാറി വേദു ഇപ്പോൾ നല്ല ഹാപ്പിയാണ്..

അക്ഷയ്ക്കും പ്രിതേകിച്ചു സങ്കടം ഒന്നുമില്ല..

അമ്മു ഉള്ളതുകൊണ്ട് അക്ഷയുടെ കാറിൽ അനക്കം ഉണ്ടായിരുന്നു.. അവളുടെ മണ്ടതാരങ്ങൾക്ക് ഉത്തരം കണ്ടത്തനാവാതെ കലിപ്പൻ എല്ലാം കേട്ടിരുന്നു..

സച്ചി ഡ്രൈവിങിൽ concentrate ചെയ്തപ്പോൾ മാധു പുറത്തേക്ക് കണ്ണും നട്ടിരുന്നു.. വേദിക മൗനം ഭേദിക്കാൻ നിക്കാതെ ഓർമകളെ കൂട്ടുപിടിച്ച് മയങ്ങി..

രാത്രയിൽ ആണ് തിരിച്ചെത്തിയത്..

വേദു ഞാൻ bag എടുത്തോളാം മോള് പൊക്കോ..

അച്ഛനും അമ്മയ്ക്കും ഒരു ചിരി സമ്മാനിച്ചവൾ റൂമിലേക്ക് പോയി..

അച്ഛാ.. എന്താ പെട്ടെന്ന് വരാൻ പറഞ്ഞത് ?

കാര്യമുണ്ട്.. നീ പോയി ഫ്രഷായി വാ പറയാം..

എന്താ അച്ഛാ കാര്യം പറ. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ ?

തുടരും..

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *