നിനവറിയാതെ Part 16

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 15

Part 16

എന്താ അച്ഛാ കാര്യം മുഖമൊക്ക വല്ലാതെ ഇരിക്കുന്നെ ?

” മടുത്തു വന്നതല്ലേ മോൻ പോയി ഫ്രഷ് ആയിട്ടുവാ ..”

അച്ഛൻ പറഞ്ഞോ.. എനിക്ക് ക്ഷീണമൊന്നുമില്ല.. അച്ഛന്റെ call വന്നപ്പോൾ തൊട്ട് മനസ്സിന് വല്ലാത്ത അസ്വസ്ഥത ആയിരുന്നു..

” നിങ്ങൾ പോയി കഴിഞ്ഞപ്പോൾ അമ്മയുടെ നിർബദ്ധം സഹിക്കാതെ , ഞാൻ വേദുവിന്റെ ജാതകവുമായി കൃഷ്ണൻ നമ്പൂതിരിനെ കാണാൻ പോയി ..”

ജ്യോത്സ്യൻ എന്ത് പറഞ്ഞു എന്തെങ്കിലും ദോഷം ഉണ്ടോ ?

” ഉണ്ട്..24 വയസ്സിൽ കൂടുതൽ നമ്മുടെ വേ.. ദു..നമ്മു..ടെ..വേദു…” വാക്കുകൾ മുഴിവിപ്പിക്കാനാവാതെ അയാൾ ഭിത്തിയിൽ ചാരി നിന്ന് കരഞ്ഞു .

അച്ഛൻ എന്തായിപറയുന്നേ ? നമ്മുടെ വേ..ദു.. മാധുവിന്റെയും കണ്ണുകൾ നിറഞ്ഞു..

” ഏട്ടാ… എന്താ മാധു ഏട്ടാ..ഇത് വന്നിട്ട് ഇതുവരെ dress മാറിയില്ലേ ?പോയി ഫ്രഷ് ആയിവാ..എനിക്ക് നന്നായി വിശക്കുന്നു..”

വേദൂട്ടി പോയി കഴിച്ചോ ..ഞാൻ വന്നേക്കാം..

” അച്ഛാ.. ഈ ഏട്ടൻ പറയുന്ന കേട്ടോ.. ഏട്ടനോട് പോയി ഫ്രഷായിട്ട് വരാൻ പറ ”

അച്ഛാ.. കണ്ണ് നിറഞ്ഞല്ലോ.. എന്തുപറ്റി അച്ഛാ..

” അത് അച്ഛന്റെ കണ്ണിൽ ഒരു കരട് പോയി.. ഞാൻ അതെടുത്ത് കൊടുക്കുവായിരുന്നു..”

” എന്നാൽ അതെന്താ ആദ്യം പറയാത്തത്.. ഫ്രഷായി വായോ.. എനിക്ക് നല്ല വിശപ്പുണ്ട്..”

” മോള് കഴിച്ചോ ..മാധു വരും.. ”

അമ്മ എവിടെ അച്ഛാ ?

” കിച്ചനിൽ ഉണ്ട്.”

ഞാൻ പോയിമാതാശ്രീ സ്‌പെഷ്യൽ നോക്കട്ടെ.. ഏട്ടാ വേഗം വരണേ..

” വന്നേക്കാം..”

വന്നാൽ എന്തെങ്കിലും കിട്ടും ..അല്ലെങ്കിൽ ഞാൻ തീർക്കും ..

മാധു ഒരു കൃത്രിമ ചിരി ചിരിച്ചു..

അച്ഛാ നമുക്ക് മുകളിൽ പോകാം.. ഇവിടെ നിന്നാൽ വേദുവിന് സംശയം തോന്നും..

” എന്നാൽ ബാൽക്കണിയിലേക്ക് പോകാം ”

ജ്യോത്സ്യൻ ശരിക്കും എന്താ പറഞ്ഞത് ?

“വേദുവിന്റെ ജാതകം ഒരു സാധരണ പെണ്കുട്ടിയുടെ ജാതകമല്ലെന്ന് .. അവളുടെ നക്ഷത്രം ആയില്യമാണെന്ന് ..”

അത്‌ എങ്ങനെ ശരിയാകും അവളുടെ നക്ഷത്രം അവിട്ടം അല്ലെ ? ..അത് വച്ചല്ലേ നമ്മൾ ജാതകം എഴുതിച്ചത്.. പിന്നെ ആയില്യം..? ജ്യോത്സ്യന് അബദ്ധം പറ്റിയതായിരിക്കും അച്ഛാ..

” ജാതകം വാങ്ങിനോക്കിയിട്ടു എന്തോ സംശയം തോന്നി ജനന സമയം വച്ച് രണ്ട് തവണ നോക്കി.. അങ്ങനെ ആണ് ആയില്യമാണെന്ന് ഉറപ്പിച്ചത്…അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.. അതുകൊണ്ട് സംശയിക്കേണ്ട കാര്യമില്ല..”

അച്ഛാ.. ഞങ്ങൾ ദേവമംഗലത്തു ചെന്നതിന്റെ പിറ്റേദിവസം അവിടുത്തെ സർപ്പക്കാവിൽ പോയിരുന്നു.. അവിടെ അന്നൊരു സർപ്പത്തെ കണ്ടപ്പോൾ ആദി പറഞ്ഞിരുന്നു ആയില്യം നക്ഷത്രകാർ ഉള്ളതുകൊണ്ടാന്ന്.. പിന്നീട് മുത്തശ്ശി വേദുവിനോട് നക്ഷത്രം ചോദിച്ചിരുന്നു. എല്ലാം ഓർത്തുനോക്കുമ്പകൾ..

“അത് കാര്യമാക്കേണ്ട..ആയില്യം നക്ഷത്രമായതുകൊണ്ടാ സർപ്പം വന്നത് ,പണ്ടുമുതലേ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്.. അമ്മ വെറുതെ ചോദിച്ചതാവും..”

വെറുതെ ചോദിച്ചതാന്ന് മുത്തശ്ശിയും പറഞ്ഞിരുന്നു..

” ജ്യോത്സ്യൻ പറഞ്ഞിരുന്നു സർപ്പാനുഗ്രഹം വേദുവിന് ഉണ്ടെന്ന്.. അത്‌ തന്നെയാണ് അവളുടെ ജീവനുള്ള ആപത്തും..”

എനിക്ക് ഒന്നും മസ്സിലാകുന്നില്ലച്ഛാ..

ഇതൊക്കെ കേട്ടപ്പോൾ എനിക്കും ഒന്നുമനസ്സിലായില്ല.. പക്ഷേ കൃഷ്ണൻ നമ്പൂതിരി പറഞ്ഞ ഒരു കാര്യം മാത്രം ഇപ്പോഴും അതേപടി മനസ്സിൽ ഉണ്ട് ‘ മരണം തന്റെ മകളുടെ പിന്നാലെ ഉണ്ട് 24 വയസ്സിൽ കൂടുതൽ ആയുസ്സ്‌ ഈ ജാതകത്തിൽ പറഞ്ഞിട്ടില്ല ‘..അതുകേട്ടപ്പോൾ തൊട്ട് എന്ത്‌ ചെയ്യണമെന്ന് അറിയാതെ ഇരിക്കുവാ.. അമ്മ ചോദ്യങ്ങളുമായി വന്നപ്പോൾ തൊട്ട് പിന്നാലെ നടക്കുവായിരുന്നു.. കള്ളം പറഞ്ഞു ഞാൻ മടുത്തു ” അത്രയും പറഞ്ഞയാൾ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു..

മനസ്സ് മരവിച്ച് മാധു അവിടെ നിന്നു..

കേട്ടതൊക്കെ ഒരു സ്വപ്നം ആയിരുന്നെങ്കിൽ.. എന്റെ വേദുട്ടി ..ആ കണ്ണ് നിറഞ്ഞാൽ തകരുന്നത് ഈ ഹൃദയമല്ലേ.. ദൈവമേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം.. ഈ ജീവൻ നീ എടുത്തോളൂ.. പകരം എന്റെ വേദുവിനെ വെറുതെ വിട്ടുടെ.. .. കുറച്ചു കുറുമ്പുട്ടെന്നല്ലേ ഒള്ളു.. പാവമാണവൾ ..സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ വേദൂട്ടി… ഉള്ളിലേരിയുന്ന കനൽ കണ്ണിലൂടെ പുറത്തേക്ക് വരാൻ തുടങ്ങി.. അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ ആ നെഞ്ചോട് ചേർന്നു.. മണ്ണിനോട് ചേരാനായി വാടി തളർന്നു നിൽക്കുന്ന പനിനീർ പൂവ് അവനോടു എന്തോ പറയുന്നുണ്ടായിരുന്നു…പെട്ടെന്ന് എന്തോ ഓർത്തു അവൻ കണ്ണുനീർ തുടച്ചു..

“അച്ഛാ..”

ആദ്യമായിട്ടാണ് മാധു തളർന്നിരിക്കുന്ന അച്ഛനെ കാണുന്നത്..എന്ത് സങ്കടം ഉണ്ടെങ്കിലും അച്ഛനോട് 10 മിനിറ്റ് സംസാരിച്ചാൽ അതെല്ലാം മാറും ഇന്നാ അച്ഛൻ തന്നെ തളർന്നിരിക്കുന്നു.. എത്ര ടെൻഷനിലും ആ മുഖത്തെ പുഞ്ചിരി അത് പോലെ കാണും.. ഇല്ല ഇന്നതില്ല..

മാധു..മോൻ എന്താ ആലോജിക്കുന്നെ ?

ഒന്നുമില്ല.. അച്ഛാ ജാതകത്തിലെ ദോഷം അല്ലേ അതിന് പ്രതിവിധി കാണില്ലേ ?

മാധു…ഏട്ടാ… ഇത് എവിടെയാ.. ?

” മോൻ അങ്ങോട്ട് പൊക്കോ ..ഈ അവസ്ഥയിൽ ഞാൻ എന്താ എന്റെ മോളോട് പറയുന്നേ ?അവൾ ഒന്നും അറിയരുത് അമ്മയും.. മോൻ വേഗം ചെല്ല്..”

“ഏട്ടാ.. ഇത് ..ആ റൂമിൽ ഉണ്ടോ ?ഞാൻ കുറച്ചു മുൻപ് വന്നപ്പോൾ കണ്ടില്ല ..”

” ഞാൻ ഇപ്പോഴാ ബാൽക്കണിയിൽ ആയിരുന്നു..”

“ഏട്ടൻ കാരഞ്ഞോ ?മുഖം വല്ലാണ്ടിരുക്കുന്നല്ലോ ..”

” ഡ്രൈവ് ചെയ്തതിന്റെ ക്ഷീണം ആയിരിക്കും ”

” അതിന് സച്ചി അല്ലേ ഡ്രൈവ് ചെയ്തേ ”

“മോൾക്ക് തോന്നിയത് ആവും..”

“അതൊന്നുമല്ല.. എന്തോ ഉണ്ടല്ലോ ?”

” നല്ല തലവേദന അതിന്റെയാ..”

” ഞാൻ പോയി ബാം എടുത്തിട്ട് വരാം..”

“വേണ്ട.. ഒന്ന് ഉറങ്ങിയാൽ മാറും.. കുറെ യാത്ര ചെയ്തതിന്റെ ആയിരിക്കും…”

“ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ..ഞാൻ പോയി ചൂട് കഞ്ഞി കൊണ്ടുവരാം ”

“വേണ്ട വേദു..വിശപ്പില്ല..”

“ഏട്ടൻ കിടന്നോ.. ഉറങ്ങി കഴിയുമ്പോൾ കുറയും.. Gud ngt..”

Gud ngt..

******* ( Next day mrng )

” Gud mrng sir ”

” Gud mrng .. നിവേദ് തന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ sir എന്ന് വിളിക്കേണ്ട.. ആദിന്നോ ,കിച്ചുന്നോ ഇതിൽ ഏതെങ്കിലും വിളിച്ചാൽ മതി..”

” Excuse me Mr. ആദിദേവ് മേനോൻ ”

” എന്താടാ പൊട്ടാ..ജോഗിംഗിന് പോയിട്ട് എപ്പോൾ വന്നു ” “വന്നിട്ട് കുറച്ചു സമയമായി ..ഇതൊക്കെ അറിയണേൽ ശരീരം മാത്രം പോരാ.. മനസ്സും ഇവിടെ വേണം ”

യദു രാവിലെ കലിപ്പിൽ ആണല്ലോ ?

” കഴിഞ്ഞ ദിവസം ജോഗിംഗിന് പോയപ്പോൾ ഏതോ പെണ്കുട്ടിയെ കണ്ടു.. ഇന്നും അതോർത്തു പോയതാ.. കണ്ട് കാണില്ല ..അതിന്റെ ദേഷ്യം ആയിരിക്കും ”

” ഏട്ടന്റെ ഓരോ തമാശ.. നിവിയേട്ടൻ ഇതൊന്നും കേൾക്കേണ്ട..”

“നിവേദ് സൂക്ഷിച്ചോ ഇപ്പോൾ ഏട്ടന്ന് വിളിക്കും കുറച്ചു കഴിയുമ്പോൾ അതിന്റെ length കൂടും ”

” ചുമ്മാ.. ഞാൻ അങ്ങനെ ഒന്നും അല്ലെന്ന് നിവിയേട്ടന് അറിയാം .”

” അതേ യദു നമ്മൾ chunks ആന്നെ..”

ഡയലോഗ് അടിക്കാൻ മിടുക്കനാ.. നിവേദ് ഒന്ന് നോക്കി വച്ചോ ..

” അതേയ് ഏട്ടാ.. ഏട്ടനെ ആദിദേവ് എന്ന് ആരും വിളിക്കാറില്ല..ഒന്നെങ്കിൽ ദേവ് അല്ലെങ്കിൽ ആദി. പിന്നെ ഏട്ടൻ നിവേദ് എന്ന് നീട്ടി വിളിക്കുന്നത് എന്തിനാ.. സിംപിൾ ആയിട്ട് നിവിന്ന് വിളിക്കാല്ലോ ”

“അപ്പോൾ നിവി ഈ കള്ളനെ ഒന്ന് സൂക്ഷിച്ചോ ..”

” ഏട്ടാ.. പണി വരുന്നുണ്ട്.. അതുകൊണ്ട് ഞാൻ വെറുതെ വിടുന്നു..”

“നിവി എന്നും ഇത്രയും രാവിലെ വന്നില്ലെങ്കിലും കുഴപ്പമില്ല ..”

“അതേ എന്തുവേണെകിലും ഈ യദുനോട് ധൈര്യമായി പറയാം ഏട്ടന് ”

“ആദ്യം സ്വന്തം കാര്യം നോക്കാൻ പടിക്ക് എന്നിട്ട് അല്ലേ ബാക്കി ”

“ഓ സേട്ടാ..”

” നിവിയേട്ടൻ ബ്രേക്ഫാസ്റ്റ് കഴിച്ചില്ലല്ലോ ..വാ ഇന്ന് ഞങ്ങളുടെ കൂടെ കഴിക്കാം ”

” ഇന്ന് അനിയത്തിക്കുട്ടി കൊണ്ടുവരും.. പിന്നീട് ഒരിക്കൽ ആകാം ”

” നിവിയേട്ടന് അനിയത്തി ഉണ്ടോ ..പേരെന്താ ?”

രുദ്ര ..

Nice name ..

ഏട്ടാ രുദ്ര ആദിദേവ് അടിപൊളി അല്ലേ.. നിവിയേട്ടൻ നല്ല ലുക്ക് ആയകൊണ്ട് അനിയത്തിയും സുന്ദരി ആയിരിക്കും. നമുക്ക് ആലോജിക്കാല്ലേ..

“എന്താ ഒരു secret..”

” ഇവന്റെ ഓരോ മണ്ടത്തരങ്ങൾ.. രുദ്ര എന്ത് ചെയ്യുന്നു ?”

” അത്‌ എങ്ങനെ നിവിയേട്ടന് അറിയാം ഏട്ടൻ ഇവിടെ അല്ലേ ? ”

” നിവി ചിരിക്ക്.. 😂😂 ഓ ഇത്തവണത്തെ ഏറ്റവും മികച്ച ജോക്ക്..”

PG ക്ക് പഠിക്കുന്നു.. യദുവിനെ പോലെ ഏട്ടാ ഏട്ടാന്ന് വിളിച്ചു എപ്പോഴും പിന്നാലെ നടക്കും.. എനിക്ക് അവളും അവൾക്ക് ഞാനും അല്ലേ ഒള്ളു.. നിവി നിരാശയോടെ പറഞ്ഞു..

നിവിയേട്ടാ ഞങ്ങൾ രണ്ടുദിവസം കൂടിയേ ഇവിടെ ഒള്ളു..

അതെന്താ ആദി പെട്ടെന്ന് പോകുന്നേ ?

” ഏട്ടനെ കെട്ടിക്കാൻ ”

ആദിടെ engagement കഴിഞ്ഞതാണോ . കണ്ടാൽ അത്രക്ക് age ഇല്ലല്ലോ ..

” ആര് പറഞ്ഞു next month 26 വയസ്സാകും..”

Anyway congratz..

ഇവൻ വെറുതെ പറയുന്നതാ..വിവാഹം ആലോജിക്കുന്നെ ഒള്ളൂ.. fix പോലും ചെയ്തില്ല .

“ഇത്തവണ ഞങ്ങൾ കെട്ടിക്കും മോനെ ”

” നമുക്ക് കാണാം.. ഒരു മിനിറ്റ് ഞാൻ ഈ call attend ചെയ്തോട്ടെ..”

“യദു..അതാ രുദ്ര.. എന്റെ അനിയത്തിക്കുട്ടി..”

” അന്ന് ഞാൻ കണ്ട ആ സുന്ദരി..”(ആത്മ)

” ഏട്ടാ.. call cut ചെയ്യ്..”

” എന്താടാ..”

” അന്ന് ഞാൻ പറഞ്ഞ പെണ്കുട്ടി ഇപ്പോൾ ഇവിടെ ഉണ്ട്..”

ഏത് പെണ്കുട്ടി ജോഗിംഗിന് പോയപ്പോൾ കണ്ടതോ?

അല്ല ഏട്ടാ.. അന്ന് ബാൽക്കണിയിൽ വച്ച് കണ്ട കുട്ടി..

അത്‌ കേട്ടതെ കിച്ചൂവിന്റെ കയ്യും കാലും എല്ലാം വിറക്കാൻ തുടങ്ങി ..

ഏട്ടാ.. ഇതായിരിക്കും ആ കുട്ടി..വാ..

ഞാൻ വരാം കയ്യിന്ന് വിട് . എവിടെ അവൾ ?

” നിവിയുടെ അടുത്ത് ഉണ്ട്.. നിവിയുടെ അനിയത്തി രുദ്ര.. ദാ അതാണ് …”

തുടരും

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *