നിനവറിയാതെ Part 17

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

Part 17

” നിവിയേട്ടന്റെ അടുത്തുണ്ട് ,അനിയത്തി രുദ്ര.. ദാ അതാണ് ”

” മുഖം കാണാൻ പറ്റുന്നില്ലല്ലോ ”

” അത് ഇവിടെ നിന്നു നോക്കുന്നതുകൊണ്ടാ അവിടെ ചെന്നിട്ട് നോക്ക് ”

” ഇതവൾ ആയിരിക്കില്ല ”

” ഈ കയ്യും കാലും വിറക്കുന്നതോ ?heart beat എനിക്ക് കേൾക്കാം..”

“ഒരു പ്രതീക്ഷ എവിടെയോ ഉണ്ട് ..അതിന്റെയാ…”

“അതാ പറഞ്ഞത് സമയം കളയാതെ പോയി നോക്ക് ആദി….ഞാൻ വിളിക്കാം നോക്കിക്കോണം…”

OK..

” നിവിയേട്ട… ഏട്ടാ ദേ അവൾ നോക്കി.. ശരിക്കും നോക്ക്…”

” എന്താടാ യദു ”

” വാ നമുക്ക് food കഴിക്കാം..രുദ്രയേയും വിളിച്ചോ ”

ഏട്ടാ.. ഇത് അല്ലേ ഏട്ടന്റെ സ്വപ്ന സുന്ദരി .. ആ കണ്ണുകൾ നോക്കിക്കേ , പിന്നെ ആ മൂക്ക് , ചുണ്ടുകൾ എല്ലാം അത് പോലെ തന്നെ ഉണ്ടല്ലേ ..

” പിന്നെ അതുപോലെ തന്നെ ..മുഖം ഇതല്ലെന്ന് മാത്രം..”

” അല്ലേ.. ശരിക്കും നോക്കിക്കേ ? ”

” നന്നായി നോക്കി.. ഇതവൾ അല്ല.. ഞാൻ ആദ്യം പറഞ്ഞത് അല്ലേ ”

” ഏട്ടോ..നല്ല കുട്ടി അല്ലേ ?ഇത്‌ വച്ച് adjust ചെയ്യ്.. ഞാൻ അമ്മയെ വിളിച്ചു പറയട്ടെ ”

“ധൈര്യമായി പറഞ്ഞോ ,എന്നിട്ട് നീ തന്നെ കെട്ടിക്കോണം.. നല്ല കുട്ടി ആന്ന് അല്ലെ പറഞ്ഞത്‌.”

“ഞാൻ എപ്പോഴേ റെഡി.. ഏട്ടൻ സമ്മതം വാങ്ങി തരുമോ ?” അവൻ പുരികം പൊക്കി ഇളിച്ചോണ്ട് ചോദിച്ചു..

“അങ്ങനെ ഇപ്പോൾ എന്റെ മോൻ കെട്ടേണ്ട..”

“എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലെന്നു പറയുന്നത് എത്ര correct ആല്ലേ ”

” വടി ആണ് പ്രശ്നം ..”

ങേ..?ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത് …

“ആ മാവിലെ മാങ്ങ കണ്ടിട്ട് അല്ലേ പറഞ്ഞത് ? ”

“ഏത് മാവ് ..എവിടെ മാങ്ങ.. ഞാൻ കണ്ടില്ല…ല്ലോ..

” എടാ കഴുതെ…”

ഓഹോ , കളിയാക്കിയതാണല്ലേ ? ഇതിനെല്ലാം പകരം ചോദിക്കുന്ന ഒരു ദിവസം വരും .. Wait… ”

” അത് അപ്പോൾ.. ഇപ്പോൾ food കഴിക്കാൻ വരുന്നുണ്ടോ ?”

” അതിനും ഞാൻ വരും ” ..

” പോയി അവരെയും വിളിച്ചിട്ട് വാ ..ഞാൻ റെസ്റ്റോറന്റിൽ കാണും ”

” ഇവർ ഇതുവരെ വന്നില്ലേ ? ”

“നിവിയേട്ട ..നിങ്ങൾ ഒരു വീട്ടിന്ന് തന്നെ അല്ലേ വരുന്നത് ..ഇത്രയും സംസാരിക്കുന്നത് കണ്ട് ചോദിച്ചതാ ”

“മോളേ ഇത്‌ യദു..ഇവരുടെതാണ് ഈ resort..”

” Hai.. I’m രുദ്ര..”

” നിവിയേട്ടൻ പറഞ്ഞിരുന്നു തന്റെ കാര്യം .വാ നമുക്ക് റെസ്റ്റോറന്റിന്റെ അവിടേക്ക് പോകാം ”

” ഏട്ടാ..”

” എന്തുവാഡോ ഏട്ടനോട് ഇത്രക്ക് പറയാൻ..പാവത്തിന് കുറച്ചു rest കൊടുക്ക്..”

” പറയാൻ ഒരുപാട് ഉണ്ട്.. ഏട്ടനെ ഒന്ന് കിട്ടണ്ടേ.. ഇപ്പോൾ ആണ് പാവം….. വീട്ടിൽ വന്നാൽ ഏട്ടൻ റേഡിയോയും ഞാൻ കേൾവിക്കാരിയും… ഞാൻ പറയുന്നത് ഒന്നും കേൾക്കില്ല..”

“നിവിയേട്ടനും എന്റെ ഏട്ടനും ഒരുപോലെയാണല്ലോ..മറ്റുള്ളവരുടെ മുൻപിൽ Mr. Perfect..നമുക്ക് അല്ലേ യഥാർത്ഥ സ്വഭാവം അറിയൂ..”

” Correct.. കൈ കൊടുക്ക് “..

” ഏട്ടാ.. ഈ നിവിയേട്ടനും ഏട്ടനെ പോലെ ഒരു കള്ളനാ..”

” ഞാൻ കള്ളൻ , ആണെങ്കിൽ നീ പെരുങ്കള്ളൻ..”

” രുദ്ര ഇത്‌ എന്റെ ഏട്ടൻ ആദി ദേവ് .കിച്ചുന്നു വിളിക്കും ”

” Hai ”

” Hello.. ഇരിക്ക് നിവി….”

“നിവിയേട്ടനും എന്റെ ഏട്ടനെ പോലെ ലാപ്റ്റോപ്പ് മാനിയ ആണോ ? ഇങ്ങേരു ഫുൾ time അതിൽ നോക്കി ഇരിക്കും…”

” അല്ല..ഇത് വേറെ… പൂജാമുറി മാനിയ..കുറച് സമയം കിട്ടിയാൽ അവിടെയാ… ”

” അത്‌ വെറൈറ്റി ആണല്ലോ ?അതെന്താ നിവി ? ”

“ഇവൾ വെറുതെ പറയുന്നതാ.. സംസാരിക്കാൻ ഞാൻ നിക്കാറില്ല സത്യമാണ്… കൂടുതൽ സമയവും പുറത്ത് കൃഷിയും പശുവും ഒക്കെ ആയി നടക്കും.. വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ല…”

“കണ്ടുപടിക്ക് ഏട്ടാ…ഇത് പോലെ അധ്വാനിച്ച് മസ്സിൽ ഉണ്ടാക്കണം.. വെറുതെ ജിമ്മിൽ പോയി സമയം കളഞ്ഞു….. very bad..”

“ഡേയ് മിണ്ടാണ്ട് ഇരിക്ക്. …. നിനക്ക് ഒരു 2 ചിക്കൻ ബിരിയാണി പറയട്ടെ ?”

” ഏട്ടാ…വേണ്ട.. മസാല ദോശ മതി ”

നിങ്ങൾക്കോ ?

Same..മസാല ദോശ..

“നിവിയേട്ടൻ ബാക്കി പറ ”

” പൂജാമുറിയിൽ സമയം കളായറുണ്ട്.. അച്ഛന്റെ പഴയ കുറെ താളിയോലകൾ അവിടെ ആണ് സൂക്ഷിക്കുന്നെ അത്‌നോക്കി ഇരിക്കും.. അങ്ങനെ സമയം പോകുന്നത് അറിയില്ല..”

” താളിയോലകൾ നോക്കുന്നതെന്തിനാ ?”

” തെളിവുകൾ നിരത്തി ശാസ്ത്രത്തെ വിശ്വസിപ്പിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് . അതിൽ ചിലത്.. പെട്ടെന്ന് മറഞ്ഞാൽ മനസ്സിലാവില്ല.. നമുക്ക് പലപ്പോഴും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ ഇല്ലേ അങ്ങനെ കുറേ ചോദ്യങ്ങളും ഉത്തരങ്ങളും… ”

ബ്ലാക്ക്‌ മാജിക് വല്ലതും ആണോ ?

” No…അത് വേറെ … ദുർമന്ത്രവാദം.. അങ്ങനെ ഉള്ളവർ ഉണ്ട്… ”

” അവർക്ക് പാരാ പണിയൽ ആണ് ഏട്ടന്റെ മെയിൻ. വിനോദം… ഏട്ടനെ പേടിയാ മിക്കവർക്കും… ”

” നിവി ആള് കൊള്ളാമല്ലോ ”

“പിന്നെ ..ആത്മാവ് കുന്തം എന്നൊക്കെ പറഞ്ഞു ബാക്കി ഉള്ളവരുടെ ഉറക്കം കൂടി കളയും ”

” നിവിയേട്ട.. പ്രേതങ്ങളുമായിട്ടാണോ കളി ?”

” ആ word തന്നെ തെറ്റാണ്…. നമ്മൾ കണ്ടിട്ടുള്ള ഏത് പ്രേതമാണ് പ്രതികാരം ചെയ്യാൻ അല്ലാതെ ഉള്ളത് ?അത്രയും ക്രൂരത ചെയ്യാൻ കഴിയുന്ന ഒരേഒരാൾ മനുഷ്യനാണ്.. ഇപ്പോൾ നിത്യവും നമ്മൾ കേൾക്കുന്ന ഒരു വാക്കില്ലേ സൈക്കോ.. അവരെ വേണേൽ പോയി വിളിച്ചോ പ്രേതം എന്നോ , യക്ഷി എന്നോ.. അവർക്ക് കാണും പറയാൻ ഒരു പ്രതികാരത്തിന്റെ കഥ , നഷ്ട്ടമായ പ്രണയത്തിന്റെ കഥ , അങ്ങനെ ഒരുപാട്…..”

” ആത്മാക്കൾ നിരൂപദ്രവകാരികൾ ആന്ന് ആണോ പറയുന്നേ ? ”

” എന്റെ അറിവിൽ.. ചെറിയ ചെറിയ കുസൃതികൾ കാട്ടുവായിരിക്കും അല്ലാതെ.. ബാക്കി എല്ലാം പറഞ്ഞുണ്ടാക്കുന്ന വെറും കെട്ടുകഥകൾ അല്ലേ ”

” ഇവിടേക്ക് വരാൻ നേരം അമ്മ ഒരു സർപ്പകാവിന്റെ കഥ പറഞ്ഞു..അത്‌ ഉള്ളതാണോ ?”

” അങ്ങനെ ഒരു വിശ്വാസം ഇവിടെ നിലനിൽക്കുന്നു.. അതിന്റെ പിന്നാലെ പായേണ്ട കാര്യമില്ല.. നടന്ന് കഴിഞ്ഞു എന്ന് പറയുന്ന കാര്യമാണ്.. അത് സത്യമെന്ന് വിശ്വസിച്ച് നാഗകന്യകയുടെ പുനർജന്മത്തിനായി കാത്തിരിക്കുന്ന ദുർമന്ത്രവാദികൾ ഉണ്ട്.. ”

” എല്ലാം കൂടി കേട്ടിട്ട് വട്ട് പിടിക്കുന്ന പോലെ ? ”

“എന്തിന് .. ചോദിച്ചപ്പോൾ പറഞ്ഞു…. ഇതെല്ലാം വെറും വിശ്വാസങ്ങൾ അല്ലേ.. കഥ ആണെന്ന് നമ്മൾ ഉറപ്പിച്ചാൽ അവിടെ തീരും..വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്…

വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്… നമ്മുടെ യുക്തിക്ക് നിർക്കാത്തത് ഒന്നും വിശ്വസിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം… നിങ്ങൾ ഇവിടെ റിസോർട്ടിൽ വന്നതല്ലേ..അവിടുത്തെ പണി കൃത്യമായി നടക്കുന്നുണ്ടോന്ന് നോക്കിയാൽ മതി… ഇതിനെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട…”

” അതേ.. കഥ ആണെന്ന് കരുതിക്കോ.. നാഗകന്യകയുടെയും നഗമണിക്യത്തിന്റെയും കഥകൾ കുറെ കേട്ടിട്ട് ഇല്ലേ.. അതുപോലെ ഒന്ന് കൂടി … (കിച്ചു )

അതായിരിക്കും നല്ലത്.. എന്നാലും.. നിവിയേട്ടൻ വിശ്വസിക്കുന്നുണ്ടോ നാഗകന്യകയുടെ കഥ..?

“നീ എന്താ ബുക്ക് വല്ലതും എഴുതാൻ പോകുന്നുണ്ടോ ? നിവി ഒന്നും പറയേണ്ട.. ഇവന് കൗതുകം ലേശം കൂടുതലാ..”

” ഏട്ടാ.. അറിഞ്ഞിരിക്കാമല്ലോ..”

” അങ്ങനെ ഇപ്പോൾ അറിയേണ്ട.. നീ ചൂടാറുന്നതിനു മുൻപ് ദോശ കഴിക്കാൻ നോക്ക് …”

” ഇങ്ങനെ ആണേൽ യദുവിനെ പറ്റിക്കാൻ എളുപ്പം ആണല്ലോ ? ” (രുദ്ര )

” അത്ര എളുപ്പമല്ല.. ഇത് നാഗകന്യക ആയകൊണ്ടാണ്‌ ഈ ആകാംഷ… വല്ല നാഗ കന്യകനോ ഗന്ധർവ്വനോ ആയിരുന്നേൽ എപ്പോഴേ പുച്ഛിച് തള്ളിയേനെ…”

” യദു ഒരു കോഴി കുഞ്ഞാണല്ലേ ” ( രുദ്ര )

“ഏട്ടൻ ചുമ്മാ പറയുന്നതാ.. ഇത്‌പോലുള്ള തമാശ പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്നതാണ് ഏട്ടന്റെ മെയിൻ ഹോബി അല്ലേ ഏട്ടാ…. ”

“പിന്നെ…”

” ചേട്ടാ.. പെണ്കുട്ടികളുടെ മുൻപിൽ വച്ച് അപമാനിക്കല്ലേ “അവൻ കിച്ചുവിന്റെ ചെവിയിൽ പറഞ്ഞു ..

” അവർ ഹോബി ആയിട്ട് എടുത്തോളും.. നീ കഴിക്ക്..”

” ഞങ്ങൾ ഇനി അവിടെ ഒന്ന് പോയി നോക്കട്ടെ.. പണി എങ്ങനെ ഉണ്ടെന്ന്..” (കിച്ചു )

അപ്പോൾ ശരി..

രുദ്ര ബൈ..

Bye..

” കോഴി കൊക്കരോ കോ കൂവാതെ.. വേഗം വാടാ..”

” ഏട്ടൻ നന്നായി പാടുന്നുണ്ട്..”

” ശോ എനിച്ചു വയ്യ ”

ഹോസ്പി..റ്റലിൽ

” നിന്നേ പോലെ നിന്റെ ചളിക്കും വർഷങ്ങൾ പഴക്കം വരും ”

” എന്നാൽ മാറ്റി പിടിക്കാം..” ഏട്ടനോട് ഒരു കാര്യം ചോദിക്കാൻ മറന്നു പോയി

എന്താടാ ?

അമ്മ വിളിച്ചിരുന്നു.. അനു ആയിട്ട് ചേട്ടന്റെ marriage ഫിക്സ് ചെയ്യാൻ പോകുവാന്ന് പറഞ്ഞു ..ഏട്ടനും കൂടി അറിഞ്ഞിട്ടു ആണോ ?

അമ്മ എന്നോട് ചോദിച്ചിരുന്നു.. ഞാൻ ആലോജിച്ചപ്പോഴും മറ്റാരേക്കാളും നല്ലത് അവൾ അല്ലേ.. എല്ലാം അറിയുകയും ചെയ്യാം..

എന്റെ ഏട്ടൻ ഒരു പാവമാന്ന് അവൾക്ക് നന്നായി അറിയാം.. എല്ലാവരെയും സോപ്പിട്ട് വച്ചേക്കുവാ.. പെരുങ്കള്ളി…

നിനക്ക് അവളോടുള്ള ദേഷ്യം ഇപ്പോഴും മാറിയില്ലേ..

ആദ്യം അവൾ മാറട്ടെ..

അവളും വിളിച്ചിരുന്നു എന്നെ പരിഹസിക്കാൻ..

യദു നിനക്ക് ഇഷ്ട്ടമല്ലാത്ത എന്തെങ്കിലും ഈ ഏട്ടൻ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ .. ഞാൻ ഈ പ്രൊപ്പോസൽ വേണ്ടെന്ന് പറയാം..

വേണ്ട ഏട്ടാ… എന്റെ ഏട്ടൻ സന്തോഷം ആയിട്ടിരുന്നാൽ മതി.. ഏട്ടന്റെ ഇഷ്ട്ടം നടന്നോട്ടെ… ഞാൻ US ഇൽ പോകാൻ തീരുമാനിച്ചു..

യദു എന്താടാ നിനക്ക് പറ്റിയത് ?

യദുവിന് എന്താ പറ്റിയതെന്ന് ഏട്ടന് അറിയില്ലേ ?

നിനക്ക് ഇപ്പോഴും അഞ്ജലിയെ ഇഷ്ട്ടമാണോ ?

ഇഷ്ട്ടം.. എന്റെ ഇഷ്ടത്തിന് എന്ത് വില…എല്ലാം എല്ലാവരും കൂടി..

യദു..നീ ഇങ്ങനെ ഡെസ്പാവല്ലേ..

സോറി ഏട്ടാ.. എനിക്കൊരു മൂടില്ല.. ഞാൻ കുറച്ചു സമയം തനിച്ചിരിക്കട്ടെ..ഏട്ടൻ പോയിട്ടിവാ.. ഞാൻ റൂമിൽ കാണും..

******

മാധു…മോൻ നേരത്തെ എണീറ്റോ ?

ഉറങ്ങിയാൽ അല്ലേ ?എല്ലാം കേട്ടിട്ട് എങ്ങനെ ഉറങ്ങും..

വേദുവിന്റെ ജാതകദോഷം മാറാൻ പ്രധിവിധി ?

അങ്ങനെ ഒന്നും പറയാൻ പറ്റില്ല… എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തിയാൽ ഒരുപക്ഷേ ?.. അതും ഉറപ്പില്ല…

വിവാഹമോ ?

അതേ ..അല്ലാതെ വേറെ ഒരു മർഗ്ഗവുമില്ല..

” അറിഞ്ഞു കൊണ്ട് ഒരാളുടെ ജീവിതം വച്ച് ഒരു പരീക്ഷണം ..നമ്മൾ അയാളെ ചതിക്കുന്നതിനു തുല്യമല്ലേ ? ”

” നമ്മുടെ വേദുവിന്റെ ജീവനുവേണ്ടി നമുക്ക് അത്‌ മാത്രമേ ചെയ്യാൻ സാധിക്കു..പിന്നെ അവൾ കൂടെ ഉള്ളതുകൊണ്ട് അയാൾക്ക് അപകടം ഒന്നും സംഭവിക്കില്ല..”

“ആപത്തിനെ ക്ഷണിച്ചു വരുത്താതെ തിരികെ പോകു.. ആപത്തു “ആ വാക്കുകൾ കാതുകളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു… ആ വൃദ്ധൻ വേദുവിന്റെ കാര്യമായിരിക്കുമോ പറഞ്ഞത് ..അയാളെ പോയി കണ്ടാലോ ?

” മാധു.. മോൻ എന്താ ആലോചിക്കുന്നത് ? ”

” ഒന്നുമില്ല അച്ഛാ.” അച്ഛൻ ഒന്നും അറിയേണ്ട

” ജ്യോത്സ്യൻ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അത് പ്രകാരം വേണം വിവാഹം നടത്താൻ.”

അച്ഛൻ വിവാഹം നടത്താൻ തന്നെ തീരുമാനിച്ചോ ?

മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛനും ഇങ്ങനെയെ തീരുമാനിക്കാൻ കഴിയൂ .

ശരിയാണ്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കളും സ്വാർഥരാണ്.. വേദുവിന്റെ കാര്യത്തിൽ താനും… അവളുടെ ജീവനേക്കാൾ വലുതല്ല ആരെടെയും ജീവിതം എത്രയും പെട്ടെന്ന് വിവാഹം നടത്തണം.. അതേ ..അത് തന്നെയാണ് ഉചിതമായ തീരുമാനം..പക്ഷേ വേദു.. ” അച്ഛാ.. വേദു വിവാഹത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ? 25 വയസ്സ് വരെ തന്നെ വെറുതെ വിടണമെന്ന് വേദു എപ്പോഴും പറയുമായിരുന്നു…. അത്രയല്ലേ അവൾ നമ്മളോട്‌ ചോദിച്ചിട്ട് ഒള്ളു….”

” അറിയാം .. എന്റെ കുട്ടിക്ക് ഇത്‌ സഹിക്കാൻ കഴിയില്ല.. അവൾക്ക് വേണ്ടിയല്ലേ… ആ സങ്കടം കണ്ടില്ലെന്ന് നടിക്കണം .. നമുക്ക് സമയം ഒട്ടുമില്ല ഒരാഴ്ചക്കുള്ളിൽ വിവാഹം നടത്തണം . വൈകുംതോറും നമ്മുടെ വേദുവിന് ആപത്താണ്..”

” ഇത്ര പെട്ടെന്ന് ജ്യോത്സ്യൻ പറഞ്ഞ ലക്ഷ്ണങ്ങൾ ഉള്ള ഒരാളെ എങ്ങനെ കണ്ടെത്തും ?”

” കണ്ടെത്തണം.. ജ്യോത്സ്യൻ ഒന്നൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. പ്രതീക്ഷ കൈവിടരുത്.. എന്തെങ്കിലും ഒരു വഴി കിട്ടുമായിരിക്കും..”

ഞാനും വരാം… അച്ഛൻ തനിച്ചു പോകേണ്ട..

വേണ്ട.. അത്‌ കഴിഞ് ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്… ഞാൻ അതിനും പോയിട്ടേ വരൂ.. മോൻ ഇവിടെ വേദുവിന്റെ അടുത്ത് ഉണ്ടാവണം.. 24 വയസ്സ് കടന്നാൽ എന്റെ കുട്ടി രക്ഷപെട്ടു..

വേദുവിന്റെയും അമ്മയുടെയും മുഖത്ത് നോക്കി എത്ര നേരം കള്ളം പറഞ്ഞു പിടിച്ച് നിൽക്കാൻ സാധിക്കും.. നിറഞ്ഞുവരുന്ന മിഴികളെ ഞാൻ എങ്ങനെ തടയും..എന്റെ മുഖമൊന്ന് വാടിയാൽ വേദു തിരിച്ചറിയും.. ഇന്നലെ തന്നെ അവൾക്ക് സംശയം തോന്നിയിരുന്നു… നെഞ്ചിൽ ഒരായിരം അമ്പുകൾ തറഞ്ഞു കയറുന്ന പോൽ… ഭൂമി പിളർന്നു താഴേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ…

” അച്ഛാ എനിക്ക് എത്ര നേരം പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ല..”

എന്തോ വീഴുന്ന ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി..

” ഡോർ അടഞ്ഞതാ മാധു ,പേടിക്കണ്ട.. ഞാനും ഭയന്ന് പോയി..താൻ എല്ലാം ഉള്ളിൽ ഒതുക്കിയെ പറ്റൂ.. മാധു , ഞാൻ എന്നാൽ ഇറങ്ങുവാ ഇനി വൈകിക്കുന്നില്ല…”

” ജ്യോത്സ്യനെ കണ്ടിട്ട് വിളിക്കണേ അച്ഛാ..”

” വിളിക്കാം… ഒരു ശുഭ വർത്തക്കായി പ്രാർത്ഥിക്കാം..”

തുടരും..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *