നിനവറിയാതെ Part 19

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

Part 19

പിന്നെ എന്താ.. എട്ടൻ ആദ്യം കാര്യം പറയ്യു.. എന്നിട്ട് ബാഗ് പാക്ക് ചെയ്യാം..എന്തോ ഉണ്ട് എനിക്കറിയാം.. പറയ്യ്‌ ഏട്ടാ ?

കാര്യമൊന്നുമില്ല..

എന്തോ ഉണ്ട്.. നമ്മൾ നാളെ പോകാൻ തീരുമാണിച്ചതാണല്ലോ.പിന്നെ ഇപ്പോൾ പെട്ടെന്ന്.. ഏട്ടൻ കിടന്നുരുളാതെ കാര്യം പറ..

എടാ യദു അത്‌ പിന്നെ അമ്മ ഒന്ന് വീണു.

അതിന് കുഴപ്പമില്ലല്ലോ..

നീ അറിഞ്ഞായിരുന്നോ ?

ഇല്ല.. അമ്മക്ക് കാര്യമായി എന്തെങ്കിലും പറ്റിയോ എന്നാണ് ചോദിച്ചത് ?

ഇല്ല.. BP കൂടിയതാന്ന്.. തല കറങ്ങി വീണു.. നെറ്റിയിൽ 4 സ്റ്റിച് ഉണ്ട്..

അയ്യോ എന്നിട്ട് എന്നോട് ഇതൊന്നും പറഞ്ഞില്ല..

അത്‌ നീ ടെൻഷൻ ആവുമെന്ന് കരുതി ആയിരിക്കും..

ഏട്ടനാ എല്ലാത്തിനും കാരണം ..

ഞാനോ ? ഞാൻ എങ്ങനെ

അത്‌ പിന്നെ.. ആ ..ഏട്ടനെക്കുറിച്ച് ഓർത്തു BP കൂടിയത് ആവും..

അതും കുറ്റം എനിക്ക്..

എന്നാൽ ഇന്ന് പോകാല്ലേ

ആഹ്മ് ..വൈകിട്ട് ഇറങ്ങാം അങ്ങനെ ആണേൽ വെളുപ്പിനെ അവിടെ എത്തും

*******

ഏട്ടാ…എന്താ പരുപാടി..

കുറെ ദിവസം ആയില്ലേ ഇവിടുന്ന് മാറിയിട്ട് ..files എല്ലാം നോക്കുവായിരുന്നു..

മോള് വാ..

മാ..ധു ..

എന്താ വേദുട്ടി പറ കേൾക്കട്ടെ ..

മാധു..ഞാൻ ഒരു എബിയുടെ കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ ..

അങ്ങനെ മറക്കാൻ പറ്റുമോ നമ്മുടെ അച്ചായനെ..

ഞാൻ മാധുവിനോട് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല.. പിന്നെ എബിയുടെ കാര്യം മുഴുവൻ മാധുവിനോട് പറഞ്ഞില്ല..

വേദുട്ടി എനിക്കൊന്നും മനസ്സിലാകുന്നില്ല..

അവൾ ആ തോളിൽ ചാരി കിടന്ന് സച്ചിയോട് പറഞ്ഞതെല്ലാം മാധുവിനോടും പറഞ്ഞു.. ടീഷർട്ടിൽ നനവ് പടർന്നപ്പോൾ അവൾ കാരയുവാണെന്ന് മനസ്സിലായി..

” അയ്യേ എന്റെ വേദുട്ടി എന്തിനാ കരയുന്നെ.”

അവൻ അവളെ ആ നെഞ്ചോട് ചേർത്തു പിടിച്ചു…

” ഞാൻ കാരണം എബി.. എനിക്ക് വേണ്ടി അല്ലേ അവൻ..ഏട്ടാ ഞാൻ എബിയെ miss ചെയ്യുന്നു ഒരുപാട്.. ”

എപ്പോഴും കൂടെ ഉള്ളൊരാൾ പെട്ടെന്ന് അകലുമ്പോൾ എല്ലാവർക്കും ഇങ്ങനെ തോന്നും.. മോൾക്ക് എബിയെ ഇഷ്ട്ടം ആയിരുന്നോ ?

എനിക്ക് എബിയോട് പ്രണയം ഒന്നുമില്ലായിരുന്നു.. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആയിരുന്നു.. പക്ഷേ എബി എന്നെ പ്രണയിച്ചിരുന്നു.. എനിക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല..

സാരമില്ല.. എബിയെ നമുക്ക് കണ്ടുപിടിക്കാം .. വേദുട്ടി പോയി മുഖം കഴുക്.. അമ്മ കാണേണ്ട..

OK.. ഏട്ടാ

മാധുവിന്റെ മനസ്സിനെ അച്ഛൻ പറഞ്ഞ വാക്കുകൾ അലട്ടാൻ തുടങ്ങി. ” മരണം അവൾക്ക് പിന്നാലെ ഉണ്ട് ” വേദു പറഞ്ഞത് വച്ച് നോക്കുമ്പോൾ ജ്യോത്സ്യൻ പറഞ്ഞത് സത്യമാവുമാണോ ? അവന്റെ കയ്യും കാലും തളരുന്ന പോലെ തോന്നി.. ഫോൺ എടുത്തു അവൻ അച്ഛനെ വിളിച്ചു..

” Hello ..അച്ഛാ ജ്യോത്സ്യൻ എന്ത് പറഞ്ഞു ? ”

“വിവാഹം നടത്തണം.. എല്ലാം വന്നിട്ട് വിശദമായി പറയാം.. ഇപ്പോൾ ഞാൻ മീറ്റിങ്ങിലാ..”

” ശരി അച്ഛാ..”

” മാധു …എന്താടാ കാര്യം ”

” അമ്മ എപ്പോൾ വന്നു.ഞാൻ കണ്ടില്ല..”

” അതാണോ ഞാൻ ചോദിച്ചതിന് ഉത്തരം ? ”

“അമ്മാ .. അത് പിന്നേ വേധുവിന്റെ ജാതകത്തിൽ ഒരു ചെറിയ ദോഷം ഉണ്ട്.. അതുകൊണ്ട് അവളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം.. ”

“അതിനാണോ നീ ടെൻഷൻ അടിച്ചു നടക്കുന്നെ ..അത് എന്നയാലും നടത്തണം.. അതിനിങ്ങനേ നീ ഇങ്ങനെ സങ്കടപ്പെട്ടാൽ വേദുവിന്റെ അവസ്‌ഥ എന്തായിരിക്കും ..”

“അതാ എന്റെ ഏന്റെയും വലിയ പേടി.. വേദൂട്ടി ഈ വിവാഹത്തിന് സമ്മതിക്കുമോ ?അതും ഇത്രയും പെട്ടെന്ന്..”

“സമ്മതിപ്പിക്കണം.. നീ പറഞ്ഞാൽ അവൾ കേൾക്കും..വേദുവിനു വേണ്ടി അല്ലേ ..”

അമ്മയോട് ഞാൻ പറഞ്ഞത് സത്യമാണ്.. എന്നാൽ എല്ലാ സത്യവും അമ്മ അറിഞ്ഞാൽ ഇങ്ങനെ പറയില്ല.. അമ്മ ആഗ്രഹിച്ച പോലെ ഒരു വിവാഹം അല്ല ഇവിടെ നടക്കാൻ പോകുന്നത് ..

” ഇനിയും നീ എന്താ ആലോജിക്കുന്നെ ? ”

” വേദുവിനെ എങ്ങനെ സമ്മതിപ്പിക്കും .. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ..അമ്മ തന്നെ ഒരു വഴി പറഞ്ഞുതാ..”

” എന്റെ കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാകും.. ആദ്യം കുറച് സങ്കടം കാണും ..അതും വിവാഹം കഴിയുമ്പോൾ പതിയെ മാറും..”

” എനിക്ക് എന്തോ അങ്ങനെ ഒരു വിശ്വാസമില്ല..”

” അത്‌ നിനക്ക് അവളോടുള്ള ഇഷ്ട്ടകൂടുതൽ കൊണ്ടു തോന്നുന്നതാ മാധു..നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോൽ ആവല്ലേ ”

“എനിക്ക് വേദുവിനെ അറിയാം ..അവൾക്ക് ഇത് അംഗീകരിക്കാൻ ആവില്ല..”

” മാധു നീ അതോർത്ത് നിന്ന് സമയം കളയാതെ നല്ലൊരാളെ കണ്ടുപിടിക്കാൻ നോക്ക് ”

” അച്ഛൻ വരട്ടെ എന്നിട്ട് എല്ലാം തീരുമാനിക്കാം..”

” എന്ത് തീരുമാനിക്കുന്ന കാര്യവാ അമ്മയും മോനും കൂടി പറയുന്നേ ? ”

“ഇതാര് അമ്മുക്കുട്ടിയോ ..വാ മോളേ..”

“എന്താ മാധു ഒരു സങ്കടം ..”

“ഏയ് ഒന്നുമില്ല..”

” അത് മോളേ , വേദുവിന്റെ ജാതകത്തിൽ എന്തോ ഒരു ദോഷം.. പെട്ടെന്ന് വിവാഹം നടത്തണമെന്ന് ..അതിന്റെ സങ്കടമാ..”

” പെങ്ങളൂട്ടിയെ പിരിയുന്നതിലുള്ള സങ്കടം .. വേദു എന്നിട്ട് ഒന്നും പറഞ്ഞില്ല..”

“അവൾക്ക് അറിയില്ല..ഇതുവരെ പറഞ്ഞില്ല..”

“അവൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല ആന്റി.. വിവാഹം എന്ന് പറയുമ്പോൾ തന്നെ പുച്ഛമാണ്..”

” അറിയാം മോളേ.. അതാണ് ഒരു പ്രശ്നം.. മോള് ഇപ്പോൾ ഒന്നും പറയേണ്ട.. അവൾ റൂമിൽ ഉണ്ട്..”

“Ok ആന്റി..”

‘അച്ചു എവിടെ ?’

“ഞാൻ വിളിച്ചായിരുന്നു. വീട്ടിൽ ആരോ വന്നിട്ടുണ്ട് അതാകും വരാത്തെ .. പിന്നെ മാധു താൻ ഇങ്ങനെ ടെൻഷൻ അടിക്കാതെ.. നമുക്ക് പറഞ്ഞു സമ്മതിപ്പിക്കാടോ..”

“അതാ ഞാനും പറഞ്ഞത്..മാധു വെറുതെ . നിങ്ങൾ പറഞ്ഞാൽ വേദു കേൾക്കും..”

“ഞാൻ പോയി വേദുവിനെ കാണട്ടെ..”

” അമ്മാ ഞാനും ഒന്ന് പുറത്തുപോകുവാ..”

“വേഗം വന്നേക്കണം ”

” ശരി”

അമ്മു പകുതി ചാരിയ ഡോർ തുറന്ന് അകത്തേക്ക് കയറി..

” വേദു..എന്താ പരിപാടി..”

അവൾ കയ്യിൽ ഇരുന്ന ബുക്ക് പൊക്കി കാണിച്ചു..

“എന്റെ വേദു … ഇവിടെ വന്നിട്ടും നിന്റെ പ്രാന്തിന് മാറ്റമില്ലേ ..”

അമ്മുവിനെ നോക്കി ചിരിച്ചിട്ട് അവൾ വീണ്ടും ബുക്കിലേക്ക് നോക്കി ഇരുന്നു..

“ടി പട്ടി..”

അമ്മു ആ ബുക്ക് വാങ്ങി ടേബിളിൽ വച്ചു ..

” അമ്മു നിനക്ക് എന്താ ?ആ ബുക്ക് ഇങ്ങുതാ.. കുറച്ചു ആശ്വാസം കിട്ടുന്നത് അത്‌ വായിക്കുമ്പോഴാണ് ”

” എല്ലാം ഉള്ളിൽ ഒതുക്കിയാൽ ആർക്കും മനസ്സിന് സമാധാനം കാണില്ല..”

” അമ്മു എന്തെങ്കിലും ഉണ്ടെങ്കിൽ നേരെ ചൊവ്വേ പറ ”

” നിനക്ക് ഒന്നും മനസ്സിലാവാത്തത് ആണോ ,അതോ അങ്ങനെ act ചെയ്യുവാണോ?”

“എനിക്കൊന്നും മനസിലാവുന്നില്ല ”

“നീ അന്ന് സച്ചിയോട് പറയുന്നത് ഞാൻ കേട്ടു.. എബിയും നീയും ഫ്രണ്ട്സ് ആണെന്ന് ഞങ്ങൾ അറിഞ്ഞാൽ എന്തായിരുന്നു പ്രോബ്ലെം.. വെറുതെ ഞങ്ങളെ കൊണ്ട് വിഡ്ഢി വേഷം കെട്ടിച്ചപ്പോൾ ഹാപ്പിയായല്ലോ.. നിനക്കറിയാമോ നിനക്ക് സച്ചിയെ ഇഷ്ട്ടം ആന്ന് കരുതി നിങ്ങളെ set ആക്കാൻ വേണ്ടിയാണ്‌ പെട്ടെന്ന് ലീവും എടുത്തു ഇങ്ങോട്ട് വന്നത്.. ട്രിപ്പ് പോയതും എല്ലാം അതിനു വേണ്ടി ആയിരുന്നു.. സച്ചിയോട് പറഞ്ഞിട്ടും ഞങ്ങളോട് പറഞ്ഞില്ല..”

” അമ്മു അത് ”

വേദു പറഞ്ഞു തീരുന്നതിനു മുൻപേ അമ്മു കയ്യുയർത്തി വേണ്ടെന്ന് കാട്ടി.. ” നീ ഒന്നും പറയേണ്ട.. ഓർമ വച്ച നാൾ മുതൽ ഒരുമിച്ച് നടക്കാൻ തുടങ്ങിയതാ.. എപ്പോൾ എങ്കിലും ഞങ്ങളോട് പറയാം ആയിരുന്നു.. ഒന്നു വേണ്ട സച്ചിയെ ഇഷ്ട്ടം ആണൊന്നു ചോദിച്ചപ്പോൾ അവിടെയും ഞങ്ങളെ പറ്റിച്ചു ..”

“ഞാൻ ആരെയും അറിഞ്ഞുകൊണ്ട് പറ്റിച്ചിട്ടില്ല..എബി ഇഷ്ട്ടം ആന്ന് പറഞ്ഞ അന്ന് തന്നെ ഞാൻ നിന്നോട് വന്ന് പറഞ്ഞു.. ഓർക്കുന്നുണ്ടോ ഞാൻ സ്വപ്നം കണ്ടതാ ണെന്ന് പറഞ്ഞത്.. പിന്നെ സച്ചിയുടെ കാര്യം ഞാൻ സച്ചിയെ ഇഷ്ട്ടം ആണെന്ന് ആരോടും പറഞ്ഞിട്ടില്ല.. അമ്മു ഞാൻ സ്വയം ന്യായികരിക്കാൻ നോക്കുവല്ല , എനിക്കറിയാം ഞാൻ നിങ്ങളോട് എബിയുടെ കാര്യം പറയണമായിരുന്നു. പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഞങ്ങളെ ഒന്നിപ്പിക്കാൻ നോക്കിയേനെ.. എനിക്ക് അങ്ങനെ ഒരിഷ്ട്ടം എബിയോട് തോന്നിയിട്ടില്ല..”

” അറിയാം.. നിനക്ക് ആരെയും പ്രണയിക്കാൻ കഴിയില്ല ..മറ്റാരേക്കാളും നന്നായി ഞങ്ങൾക്കറിയാം .. പ്രണയിക്കാനും അറിയില്ല പ്രണയിക്കുന്നവരുടെ സ്നേഹം തിരിച്ചറിയാനും..”

” ശരി ആയിരിക്കും..”

ശരി ആയിരിക്കും എന്നല്ല.. ശരിയാണ്.. ഇനി എങ്ങനാ നിരാശ കാമുകിയുടെ വേഷം സ്വീകരിക്കാനാണോ പ്ലാൻ ?

” അറിയില്ല.. ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണത് ”

” വേറെ പണി ഒന്നും ഇല്ലല്ലോ ചോദിച്ചോണ്ടിരുന്നോ.അതോ ഈ ബുക്കിൽ ഉത്തരം തിരയുവായിരുന്നോ ? ”

” ഒന്ന് പോടി.. അമ്മു sorry ..sorry for everything ”

“ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതുകൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി..ഒരാളെ കൊന്നാലും പറയാം sorry.. എന്തിനും ഏതിനും ഒറ്റ വാക്കിൽ പറഞ്ഞു തീർക്കാം..”

” ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.. ഇങ്ങനെ ഒരെണ്ണം..”

” അതാ നല്ലത്.. നമുക്കിടയിൽ sorry ഒന്നും വേണ്ട മോളേ വേദുട്ടി ” അവൾ വേദുവിനെ കെട്ടിപിടിച്ചു.. ആ കണ്ണുകൾ നിറഞ്ഞത് അവൾ കാണാതെ തുടച്ചു..

അമ്മു ..അച്ചു എന്താ വരാത്തെ ?

ഇപ്പോൾ വരാന്ന് ഞാൻ വിളിച്ചപ്പോൾ പറഞ്ഞതാ.. മിക്കവാറും അക്ഷയ്ടെ അടുത്ത് കാണും .. ഇപ്പോൾ 24 മണിക്കൂറും സൊള്ളിച്ചയാ..നമ്മളെ ഒന്നും വേണ്ട..

” എന്റെ അമ്മുസ് സങ്കടപെടേണ്ട ..ഉടനെ ഒരു രാജകുമാരൻ എന്റെ അമ്മുസിനെ തേടി വരും ”

അതിന് അവൾക്ക് മറുപടി ഇല്ലായിരുന്നു.. വേദുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.. ഇനി അധികനാൾ അവൾ ഇതുപോലെ ഇവിടെ കാണില്ലെന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു..

” ടി.. രാജകുമാരനെ സ്വപ്നം കാണാതെ.. എന്റെ മൊബൈൽ എടുത്ത് തന്നെ ഞാൻ നമ്മുടെ കാമുകിയെ ഒന്ന് വിളിക്കട്ടെ ..”

” വേണ്ട വേദു അവർ സംസാരിക്കട്ടെ ..”

“എന്താ പെട്ടെന്നൊരു സ്നേഹം..”

” ചെറിയ പൊട്ടലും ചീറ്റലും ഉണ്ടായിരുന്നെങ്കിലും അവർക്ക് പച്ചക്കൊടി കിട്ടിയതല്ലേ അവർ സ്വാസ്ഥ്യമായി സംസാരിച്ചോട്ടെ.. നമ്മൾ കട്ടുറുമ്പു ആവേണ്ട.. അതികനാൾ ഇങ്ങനെ വിടില്ല.. പെട്ടെന്ന് കല്യാണം നടത്തണമെന്ന് അച്ചിവിന്റെ അമ്മക്ക് നിർബന്ധം..”

” അപ്പോൾ ഉടനെ ഒരു സദ്യ കഴിക്കാല്ലേ ”

” ആ ഉടനെ കുറെ സദ്യ കഴിക്കാം ”

” അതിൽ എന്തോ സ്പെല്ലിംഗ് mistake ഉണ്ടല്ലോ ..ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ ?”

“ഉണ്ടെങ്കിൽ ?”

അവൾ പുരികം പൊക്കി ചോദിച്ചു..

“ടി കള്ളി.. നിന്നെ ഞാൻ..”

“എന്നെ പിടുത്തം കിട്ടുല്ല മോളുസെ.. ഞാൻ പോകുവാ.. പിന്നെ വരാം..”

അമ്മു ഓടി ഇറങ്ങി പോയി.. വേദു വീണ്ടും പുസ്തകത്തിലേക്ക് കണ്ണുംനട്ടിരുന്നു

*****

” യദു നീ എല്ലാം എടുത്തു വച്ചോ ..ഇനി late ആകാതെ നമുക്കിറങ്ങാം..”

“എന്റെ full set ആണ്.. എന്നാൽ നമുക്ക് ഇറങ്ങാം..”

” ഏട്ടാ ഈ bag പിടിച്ചേ ” അവൻ പോക്കറ്റിൽ കയ്യിട്ടോണ്ട് പറഞ്ഞു.

” എന്താടാ ”

“കീ എടുത്തില്ല.. ഏട്ടൻ നടന്നോ ഞാൻ വേഗം പോയി എടുത്തിട്ട് വന്നേക്കാം ”

” ഞാൻ റിസപ്ഷനിൽ കാണും ”

” Gud eveng ആദി.. പോകുവാല്ലേ ”

“പോകണം.. അമ്മ വീണു.. ഇനി ഇവിടെ നിന്നാലും ഉറക്കം വരില്ല”

“പോയിട്ട് ഉടനെ വരുമോ ”

” ഇല്ല ..ഏട്ടന്റെ കല്യാണം കഴിഞ്ഞു പതുക്കെ ”

” ഒന്ന് പോടാ ”

” നിവിയേട്ട കല്യാണത്തിന് വന്നേക്കണം ഒരാഴ്ച മുൻപേ ”

അതിന് എന്താ വരാല്ലോ ..

“നിവി ഞങ്ങൾ എന്നാൽ ”

” നിവിയേട്ട bye..”

” Bye ”

” ഏട്ടാ ഞാൻ ഡ്രൈവ് ചെയ്യാം ”

“വേണ്ട ..ഇവിടേക്ക്‌ വന്നപ്പോൾ നീ ചെയ്തില്ലേ ”

” അതൊന്നും സാരമില്ല ” “ഇല്ലല്ലോ.. ഞാൻ ചെയ്യാം ”

” ok ..no പ്രോബ്ലെം.. Gud ngt ”

” ഈ അഞ്ചുമണിക്കോ”

” ഞാൻ ഉറങ്ങാൻ പോകുവാ.. സോ gud ngt.. വീട് എത്തിയിട്ട് വിളിച്ചാൽ മതി ”

Ok.. sir..

നിവിയേട്ട അവൻ പുറത്തേക്ക് കൈ വീശി കാണിച്ചു.. നിവിയിൽന്നും അവർ അകന്നു.. യദു നിദ്രയിലാണ്ടു.. തുടരും

Aparna Shaji

1 thought on “നിനവറിയാതെ Part 19

  1. ബാക്കി എവിടെ… വെയ്റ്റിംഗ് ആണ്.. സ്പീഡിൽ നടക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *