നിനവറിയാതെ, PART 8

എയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

അവിടേക്ക് നോക്കിക്കേ എന്തോ കറുത്ത സാധനം നമ്മുടെ അടുത്തേക്ക് വരുന്നു..

സച്ചി : രാക്ഷസൻ ആയിരിക്കും ..ഓടിക്കോ..

കുറെ നേരം ആയല്ലോ എന്നെ കളിയാക്കുന്നു..
തന്നെ പേടിപ്പിച്ചു കാട്ടാണോ ?

സച്ചി : അതിന് എനിക്ക് പേടി ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. എനിക്ക് തന്നെക്കാൾ പേടി ഉണ്ട്.. പക്ഷേ താൻ അടുത്ത് നിൽക്കുന്ന കൊണ്ട് ആയിരിക്കും അതു മുഖത്ത് വരുന്നില്ല..

സച്ചി വാ പോകാം അത്‌ നമ്മുടെ അടുകത്തേക്ക് ആന്നെ വരുന്നേ..

സച്ചി :പിന്നെ ആ കറുത്ത സാധനത്തെ ഒന്ന് കൂടി സൂക്ഷിച്ച് നോക്കിക്കേ

അവൾ സൂക്ഷിച്ചു നോക്കി.. പുല്ലുകളുടെ മറവിലൂടെ അവൾ ഒരു കറുത്ത പശുക്കുട്ടിയെ കണ്ടു..

സച്ചി അവളെ നോക്കി ചിരിച്ചതും അവൾ കണ്ണുരുട്ടി അവനെ ഒന്ന് നോക്കി..
അപ്പോഴാണ് അവനും ആ കണ്ണുകളുടെ തിളക്കം ശ്രദ്ധിക്കുന്നത്..
എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തിളക്കം ആ കണ്ണുകൾക്കുണ്ടായിരുന്നു.

എന്താടോ നോക്കുന്നെ ?ചിരിക്കുന്നില്ലേ..

ഇല്ല എന്നവൻ തലയാട്ടി..

ആ പശുക്കുട്ടി അവരുടെ അടുത്ത് എത്തിയതും വേദിക അതിനെ തൊടാനായി അടുത്തേക്ക് ചെന്നു.. അവൾ അതിനെ തലോടി നിൽക്കുമ്പോൾ പിന്നിൽ ആരോ വരുന്ന കണ്ട് അവിടേക്ക് നോക്കി..

” മാളു അവിടെ നിലക്ക് ” ഒരു ചുമല ധാവണിക്കാരി കിതച്ചുകൊണ്ടു ഓടി വരുന്നു..
ആരും നോക്കി നിന്ന് പോകുന്ന ഒരു സുന്ദരി.
പൊട്ട് തൊട്ടിട്ട് ഇല്ല..കണ്ണെഴുതിയിട്ടില്ല.. കെട്ടി വച്ചിരിക്കുന്ന മുടി.. ചമയങ്ങളോ അഭരണങ്ങളോ ഒന്നും തന്നെ ഇല്ല.. ആരെയും ആകർഷിക്കുന്ന സൗന്ദര്യം.വേദു അവളെ തന്നെ നോക്കി നിന്നു..

അവൾ പുച്ഛത്തോടെ നോക്കുന്ന കണ്ടതും അവർക്ക് രണ്ടിനും അവൾ തങ്ങളെ തെറ്റിധരിച്ചിട്ടാണ് എന്ന് ഊഹിക്കാവുന്നതെ ഒള്ളു..

അവളുടെ ആ നോട്ടം കണ്ടതും അവർ പരസ്പരം നോക്കി ചിരിച്ചു.. അതുകണ്ടപ്പോൾ പുച്ഛം മാറി.. ദേഷ്യം ആയി.. അവൾ നോക്കിയത് വേദുവിനെ ആയിരുന്നു..

സച്ചി…വാ.. നമുക്ക് പോയി ഒന്ന്
പരിചയപ്പെടാം.

സച്ചി : ഞാൻ ഇല്ല.. താൻ പൊക്കോ..

വേണ്ടെങ്കിൽ വേണ്ട.. എന്ത് ഭംഗിയാ ആ കുട്ടിയെ കാണാൻ.. ഒരു ശാലീന സുന്ദരി.. ആരും നോക്കി നിൽക്കും അല്ലേ

സച്ചി : എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല..

പിന്നെ എങ്ങനെയാണോ തോന്നിയത് ?

സച്ചി : ഒരു നാടൻ പെണ്കുട്ടി.. അല്ലാതെ താൻ പറഞ്ഞ പോലെ..

ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.. സുന്ദരി അല്ല ..
ഈ ഹൃദയം കീഴടക്കിയ അപ്സരസ്സിനെ ഒന്ന് കാണിച്ചു തരണേ..
എന്നിട്ട് ബാക്കി പറയാം.

സച്ചി : കാണിച്ചു തന്നില്ലെങ്കിൽ ?

അവൾ ഒരുലോഡ്‌ പുച്ഛം വാരി വിതറി ..അവനെ തള്ളിയിട്ടിട്ട് മുൻപോട്ട് പോയി..

കുറച് നടന്ന് കഴിഞ്ഞാണ് സച്ചി പിന്നിൽ ഇല്ല എന്ന് കണ്ടത്..

മുന്നിലും പുറകിലും എല്ലാം മരങ്ങൾ മാത്രം.. എതുവഴി ആണ് വന്നത് എന്ന് പോലും തിരിച്ചറിയാൻ പറ്റാതെ അവൾ അവിടെ നിന്നു.

ഇത്രയും നേരം നടന്ന് കണ്ട ഓരോ കാഴ്ചകളും മനോഹരങ്ങളായിരുന്നെങ്കിലും ഇപ്പോൾ അത് ഭയപ്പെടുത്തുന്നതായി മാറിയിരിക്കുന്നു.
അവൾ അവിടെ കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.

അവിടെ ഇരുന്നതും എന്തോ ഒരു വൃത്തികെട്ട ഗന്ധം അവൾക്ക് അനുഭപ്പെടാൻ തുടങ്ങി..
അവൾ എണീറ്റിട്ട് അവിടെ എല്ലാം നോക്കിയപ്പോൾ ഒരു വിഗ്രഹം അവൾ കണ്ടു അതിന് ചുറ്റും രക്തം കറയും .അവൾ അവിടെ നിന്ന്‌ മൂക്കും വായും പൊത്തി ഓടി.. അപ്പോഴേക്കും സച്ചി അവളുടെ അടുത്തു എത്തിയിരുന്നു..

ആ മുഖത്തും ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു..

സച്ചി : ഈ സ്ഥലം ഒട്ടും സുരക്ഷിതമല്ല.. വാ വേഗം പോകാം..
ഇത്‌ എന്തോ ദുർമന്ത്രവാദം ചെയ്യുന്ന സ്ഥലം ആണ്..വാ ആരുടെയോ സംസാരം കേൾക്കുന്നുണ്ട്..
ഇവിടെ നിന്നാൽ ജീവൻ കാണില്ല..
അവൻ അവളെയും കൊണ്ട് മുൻപിൽ കണ്ട വഴിയേ ഓടി..

അവർ ചെന്ന് നിന്നത് ഒരു പനിനീർ ചാമ്പയുടെ ചുവട്ടിൽ ആയിരുന്നു..അവിടമാകെ അതിന്റെ പൂവുകൾ കൊണ്ട് മൂടപ്പെട്ടിരുന്നു.. ആകെ ഒരു വയലറ്റ് മയം..

എന്താ.. സച്ചി.. അത് കണ്ടതിന്റെ പേടി ആണോ ?

സച്ചി : അതിന് നമ്മൾ കണ്ടത് ഒന്നും അല്ല..കുറച് സമയം കൂടി നിന്നാൽ എന്തെങ്കിലും കാണാം ആയിരുന്നു..

അതിന് മുൻപ് ഓടിയില്ലേ..പിന്നെ എന്തിനാണ് പേടി..

സച്ചി : ഇത് ഇപ്പോൾ എവിടെ ആന്ന് എന്തെങ്കിലും idea ഉണ്ടോ ?
എങ്ങനെ തിരിച്ചു പോകും..?

ഇപ്പോൾ കുറെ സമയം ആയി കാണും..
മാധു ഒക്കെ വന്നാൽ.. നമ്മളെ കാണാതെ ടെൻഷൻ ആകും.

സച്ചി : ബിപി കൂട്ടാതെ..

എനിക്ക് പേടി ഒന്നുമില്ല.. സച്ചി കൂടെ ഇല്ലേ..

സച്ചി : താൻ ഉള്ളതാണ് എന്റെ പേടി

ഞാൻ വഴി പറഞ്ഞു തരാം..

സച്ചി : ഏതെങ്കിലും മന്ത്രവാദിയുടെ അടുത്തേക്ക് ആയിരിക്കും..

ഒരബദ്ധം ആർക്കും പറ്റും.. വാ.. ഞാൻ വഴി കാണിച്ചു തരാം..

ആ വാക്കുകൾ ഉറച്ചതായിരുന്നു.. പിന്നെ അവൻ ഒന്നും പറയാതെ അവൾക്ക് പിന്നാലെ നടന്നു .ഓരോ വഴിയും പരിചിതമെന്നപോൽ അവൾ നടന്നു.അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു
അവൻ അതെല്ലാം കൗതുകത്തോടെ കേട്ടു ..

*******

കിച്ചൂ ഫ്രഷ് ആയി.. ഡ്രെസ്സ് വാഷ് ചെയ്യാൻ ഇടാൻ തുടങ്ങുമ്പോൾ ആണ് ഷർട്ട് എടുത്തപ്പോൾ ആണ് ഒരു ചെയിൻ താഴേക്ക് വീണത് .
അതിൽ നിന്ന് ഉയർന്ന് വന്ന മുല്ലപൂവിന്റെ സുഗന്ധത്തിൽ നിന്ന് തന്നെ അതാ പെണ്കുട്ടിയുടെ ആണെന്ന് അവന് മനസ്സിലായി..
അവൻ ആ ചെയിനിൽ നോക്കി നിൽക്കുമ്പോൾ ആണ് യദു കയറി വന്നത്..

സത്യം പറ ഏട്ടാ ഇത് ആർക്ക് കൊടുക്കാൻ വാങ്ങിയതാ..

കിച്ചൂ : ഇത് ഞാൻ വാങ്ങിയത് അല്ല.. ഞാൻ പറഞ്ഞു ഇല്ലേ ഇന്നത്തെ ആ പെണ്കുട്ടി അവളുടെയാ..

ഓഹോ അപ്പോൾ ഇനി കാത്തിരിക്കാൻ രണ്ട് പേരായി..
പാവം ഞാൻ..മരുന്നിന് പോലും ആരുമില്ല..

കിച്ചൂ : ഒന്ന് പോടാപ്പാ..

ഏട്ടന്റെ ഫോൺന് എന്ത് പറ്റി..

കിച്ചൂ : അത്‌ വെള്ളത്തിൽ
വീണതു കൊണ്ട് on ആകുന്നില്ല..

എന്നാൽ ഒരു സന്തോഷ വാർത്ത ഉണ്ട്.. ഇവിടുന്ന് ചെന്നാൽ ഉടൻ ഏട്ടനുള്ള ലോക്ക് വീഴും..

കിച്ചു : മനസ്സിലായില്ല ?

അവിടെ ഏട്ടനുള്ള പെണ്ണുകാണൽ തകൃതിയായി നടക്കുവാ..
കുറെ ഫോട്ടോസ് send ചെയ്തിട്ടുണ്ട് അപ്പോൾ എങ്ങനെ സെലക്ട് ചെയ്തോ.

കിച്ചൂ : ഒരാവേശത്തിന് പറഞ്ഞതാ ആരെ വേണമെങ്കിലും കെട്ടാം എന്ന് .അവൾ അടുത്ത് എവിടെയോ ഉണ്ടെന്ന് മനസ്സ് പറയുന്നു .
ഇത്രയും നാൾ അങ്ങനെ തോന്നിയിട്ടെ ഇല്ല.. പക്ഷെ ഇപ്പോൾ..

ഇനി പറഞ്ഞിട്ട് കാര്യമില്ല..എല്ലാം കൈവിട്ട് പോയി..

കിച്ചൂ : നീ വിചാരിച്ചാൽ നടക്കും.. നിനക്ക് കല്യാണം മുടക്കുന്നത് ഒക്കെ സിംപിൾ അല്ലേ..

സോറി ഏട്ടാ.. ഇക്കാര്യത്തിൽ ഞാൻ ഏട്ടനെ സഹായിക്കില്ല.. എനിക്ക് പറ്റിയ ഏട്ടത്തിയെ കിട്ടുന്നത് വരെ ഏട്ടന് സമയം ഉണ്ട്..ഇനി എങ്കിലും കാത്തിരിക്കാതെ കണ്ടുപിടിക്കാൻ നോക്ക്..

നിങ്ങൾക്ക് ഒക്കെ എന്താടാ.. ഞാൻ കാരണം ഒരു പെണ്കുട്ടിയുടെ life കളയണോ ?എനിക്ക് വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല..

അതൊക്കെ വെറും തോന്നൽ ആണ് ഏട്ടാ..കല്യാണം ഒക്കെ കഴിയുമ്പോൾ ഇതൊക്കെ തനിയെ മറക്കും..
ഇവിടുന്ന് ചെന്നാൽ ഉടൻ തന്നെ നമുക്ക് ഒരു സദ്യ കഴിക്കാം..

കിച്ചൂ : എടാ ദുഷ്ട്ടാ.. ഇതിന് പിന്നിൽ നീ ആണല്ലേ .

ചെറുതായി.. അവർക്ക് ഒക്കെ അനുവിനെ മതി.. അതിന് ഞാൻ സമ്മതിക്കില്ല..

അനുവോ ?

അതേ.. അതു ഞാൻ സമ്മതിക്കില്ല.. പക്ഷെ വേറെ ഒരാൾ എന്തായാലും ഉടനെ വരും.. അതിൽ no doubt..
ആ ചിത്രം എടുത്ത് കത്തിച്ചു കള..

കിച്ചൂ : പേപ്പറിൽ ഉള്ള ചിത്രത്തെ കത്തിച്ചു കളയാം , മനസ്സിൽ ഉള്ളതിനെയോ ?

ഒരു ചില്ലിട്ട് ഫ്രെയിം ചെയ്തു വയ്ക്ക്..
അതും പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി..

എന്നാലും താൻ എവിടെ ആടോ ?നമ്മൾ അകന്നു പോവുകയാണോ ?
എന്തിനാടോ എന്റെ സ്വപ്നത്തിൽ വന്നത്.
അവൻ ആ ചിത്രം കയ്യിലെടുത്തു കൊണ്ട് പറഞ്ഞു..

******
അമ്മു : റൊമാൻസ് ഒക്കെ കഴിഞ്ഞു എങ്കിൽ രണ്ടും വന്ന് കാറിൽ കയറു..

മാധു : അച്ചുവിന് കിട്ടിയത് കണ്ടതല്ലേ.. വെറുതെ അടി ചോദിച്ചു വാങ്ങാതെ മിണ്ടാതെ ഇരുന്നാൽ കൊള്ളാം..

അമ്മു : അക്ഷയ് മാധുവിനെ പോലെ അല്ല..

മാധു : എപ്പോഴും ഇത് പറയണേ..

അമ്മു : എപ്പോഴും ഇത് തന്നെ പറഞ്ഞാൽ ബോറടിക്കില്ലേ..

മാധു : എന്ത് ഊള ചളി ആണ്..

അമ്മു : തനിക്ക് ഇതൊക്കെ മതി..

അക്ഷയ് : ഞങ്ങൾ വന്നു പോകാം..
ഇവിടെ നേരത്തെ വരേണ്ടത് ആയിരുന്നു..
എല്ലായിടവും എന്ത് ഭംഗിയാല്ലെ..

അമ്മു : നമുക്ക് കുറെ ദിവസം നിന്നിട്ട് പോയാൽ മതി..

അക്ഷയ് : ഇത്
മാധുവിന്റെ ഫ്രണ്ടിന്റെ വീട് അല്ലേ ..തറവാട് ഒന്നും അല്ലല്ലോ..

അച്ചു : എന്നിട്ടും അവർക്ക് എല്ലാവരെയും എന്ത് ഇഷ്ട്ടം ആന്ന്..എപ്പോഴും പറയും പെട്ടെന്ന് ഒന്നും പോകേണ്ട എന്ന്..

മാധു : ഈ നാട്ടുകാരുടെ പ്രിതേകതയാണ്.ഇവിടെ ഉള്ളവർ എല്ലാം തന്നെ അങ്ങനെയാണ് .

മെയിൻ റോഡിൽ നിന്നും കൊട്ടാരത്തിലേക്കുള്ള വഴിയിൽ കയറിയതും

മാധു കാർ നിർത്തിക്കെ ..അക്ഷയ് പറഞ്ഞു..

മാധു : എന്താടാ ?

അക്ഷയ് : നീ അതൊന്ന് നോക്കിക്കേ

മാധു : ദേവ..മംഗലം

ഒരു വിറയലോടെ അവൻ അത് വായിച്ചു..
അവിടെ ഒരു നിശബ്ദത തളം കെട്ടി..

ദേവമംഗലം..

തുടരും

Comment and like ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി..❤️❤️

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *