നിനവറിയാതെ Part 11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

Part 11

എന്താ നിങ്ങളുടെ അഭിപ്രായം ?

അക്ഷയ് പറഞ്ഞു..

“അക്ഷയ്ക്ക് അച്ചുവിനെ ഇഷ്ട്ടം ആന്ന് പറഞ്ഞല്ലോ , അവളും ok പറഞ്ഞു. തന്റെ വീട്ടിലും കുഴപ്പ മൊന്നുമില്ല . ഇത് നാളെ അച്ചുവിന്റെ വീട്ടിൽ അറിയുമ്പോൾ അവർ എതിർത്താൽ എന്ത് ചെയ്യും ?അല്ല എതിർത്തു സമ്മതിക്കുന്നില്ല എന്ന് വിചാരിക്ക് ”

അത് വേണോ വേദു ?.. അച്ചു ദയനീയമായി ചോദിച്ചു..

“നിങ്ങളുടെ കാര്യം പറഞ്ഞു സെറ്റ് ആക്കാൻ ഞങ്ങൾ ഇല്ലേ.. അവർ സമ്മതിക്കും.. ഞാൻ ഇത്‌ ഒന്ന് പറഞ്ഞോട്ടെ ?

Ok..

” അവളെയും കൊണ്ട് പോയി വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്യുമോ , അതോ പിരിയുമോ ?”

അതും ഇതും തമ്മിൽ എന്താ റിലേഷൻ ? (അക്ഷയ് )

നിങ്ങൾ എന്ത് ചെയ്യും അത് പറ ? .. ആദി അക്ഷയ്ടെ നേരെ തിരിഞ്ഞു ചോദിച്ചു ..

” വേണ്ട ഞാൻ തന്നെ പറയാം എന്ന് പറഞ്ഞു വേദു തുടർന്നു .. അച്ചു ഒരിക്കലും അവളുടെ മാതാപിതാക്കളുടെ ഇഷ്ട്ടത്തിന് എതിരായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.. അതിനർത്ഥം അവൾക്ക് അക്ഷയ്നെ ഇഷ്ട്ടം അല്ലെന്ന് ആണോ ? അത്രയും നാൾ വളർത്തിയ മാതാപിതാക്കളോട് ആയിരിക്കും കുറച് കൂടുതൽ ഇഷ്ട്ടം.. അതുപോലെ ആയിക്കൂടെ ദേവദത്തനും പാർവതിയും ചിന്തിച്ചത്.. വർഷങ്ങൾ ആയി ഉള്ള തങ്ങളുടെ സൗഹൃദത്തിന് പ്രണയത്തേക്കാൾ പരിഗണന നൽകി.. അപ്പോഴാണ് അവർ യാഥാർത്തിൽ ജയിച്ചത്..”

അത് എന്തെങ്കിലും ആകട്ടെ ..കഴിഞ്ഞ കാര്യം.. അത് പറഞ്ഞു നമ്മൾ തർക്കിക്കുന്നതിൽ അർത്ഥമില്ല.. അമ്മു പറഞ്ഞു..

ഇനി ആർക്കൊക്കെ ആരെയൊക്കെ ഇഷ്ട്ടവാ..? മുത്തശ്ശിയുടെ ചോദ്യം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.. ആ മുഖത്തെ ചിരി കണ്ടപ്പോൾ എല്ലാവർക്കും അതൊരു കളിയാക്കൽ ആന്ന് മനസ്സിലായി..

മുത്തശ്ശി പോകാനായി എണീറ്റു..

മുത്തശ്ശി പോകുവാണോ ..വേറെ കഥ ഒന്നും ഇല്ലേ ? ( മാധു )

“മുത്തശ്ശി പോകല്ലേ ”

സച്ചി അങ്ങനെ പറയുന്ന കേട്ട് എല്ലാവരും അവനെ നോക്കി..

” മുത്തശ്ശി.. നാഗകന്യക പുനർജനിക്കുമെന്ന് അല്ലേ പറഞ്ഞത് , ഇതുവരെ ആരെങ്കിലും അങ്ങനെ ജനിച്ചിട്ട് ഉണ്ടോ ? ”

ഉണ്ടെന്നും ഇല്ലെന്നും എല്ലാം പറയുന്നു.. അവളുടെ വരവിനായി ദുഷ്ട്ടശക്തികൾ കാത്തിരിക്കുന്നുണ്ട്‌..

“അതേ..വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടാണ് വെങ്കിട്ടെശ്വരപുരം .. ആചാരങ്ങളും ദുരാചരങ്ങളും ഇവിടെ ഉണ്ട്.. ഇരുട്ടിന്റെ മറവിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്ന മന്ത്രവാദികളുടെ ആവാസ കേന്ത്രം.. ചാത്തൻ സേവയും യക്ഷി ഊട്ടും എല്ലാം ഉണ്ട് ഇവിടെ..”

മതി.. മതി നിർത്തിക്കെ ആദി പറയുന്നതിനിടയിൽ കയറി അക്ഷയ് പറഞ്ഞു..

കുട്ടികളെ വെറുതെ പേടിപ്പിക്കാതെ ആദിക്കുട്ടാ.. മുത്തശ്ശി അവനെ ശാസിച്ചു..

കോളേജിൽ പഠിക്കുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു മുത്തശ്ശി… ഫുഡ് ഒക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാം ഒരുമിച്ച് ഇരിക്കും ഇവൻ ഇതുപോലെ ഓരോ പേടിപ്പിക്കുന്ന കഥ പറയാൻ തുടങ്ങും.. തള്ളാന്ന് പറഞ്ഞാലും അത് കേൾക്കുമ്പോൾ എവിടുന്നോ ഒരു ഭയം വരും.. പിന്നെ ആദി പറയുന്ന കേട്ടിരിക്കാൻ എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നു.. ഇതുപോലെ ഉള്ള കുറെ കഥകൾ ഞാൻ കേട്ടിട്ടുണ്ട് ഇവൻ പറഞ്ഞു.. മാധു പറഞ്ഞു..

അല്ല മുത്തശ്ശി ആരോ കാത്തിരിക്കുന്ന കാര്യം പറഞ്ഞല്ലോ ? അതെന്താ സംഭവം ?( വേദു )

” നാഗകന്യകമാർ പുനർജനിക്കുമ്പോൾ അവരുടെ വരവിനായി കാത്തിരിക്കുന്നവർ അവരെ തേടി എത്തുമെന്ന്..”

“ആരാ മുത്തശ്ശി അങ്ങനെ കാത്തിരിക്കുന്നത് ? ” (അമ്മു )

ദുർമന്ത്രവാദം ചെയ്യുന്നവർ .

അവർ എന്തിനാ ? ( രുദ്ര)

നാഗകന്യകമാർക്ക് ഒരുപാട് ശക്തികൾ ഉണ്ട്.. മനുഷ്യരായി ജനിച്ചാലും ആ ശക്തി അവരുടെ കൂടെ ഉണ്ടാകും.. പക്ഷേ ആ ശക്തികൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയില്ല..

“അവർക്ക് അപ്പോൾ അറിയാമോ , അവർ നാഗകന്യക ആന്ന് ” (അച്ചു )

ഇല്ല ..പക്ഷേ മരിക്കാതെ കിടക്കുന്ന ഓർമ്മകൾ കാണും.. നാഗകന്യകയാണെന്ന് തിരിച്ചറിഞ്ഞാൽ അവർ നഗലോകത്തേക്ക് തിരിച്ചു പോകും..

ദുർമന്ത്രവാദികൾ എന്തിനാ ഇവരെ കാത്തിരിക്കുന്നത് ? ( സച്ചി )

അവരുടെ ശക്തികൾ സ്വായത്തമാക്കാൻ.. കൊട്ടാരങ്ങളുടെ രഹസ്യങ്ങൾ അറിയാൻ.. നിധികൾ കണ്ടെത്താൻ.. അങ്ങനെ അങ്ങനെ ഒരുപാട്..

നാഗകന്യകയെ ഇവർ എങ്ങനെ തിരിച്ചറിയും ?(വേദു )

അതിന് കുറെ ലക്ഷണങ്ങൾ ഉണ്ട്.. പിന്നെ ഇങ്ങനെ നാഗകന്യകയുടെ പുനർജന്മതിനായി കാത്തിരിക്കുന്നതിന് പിന്നിലും ഒരു കഥ ഉണ്ട്. അതെന്താണ് എന്ന് എനിക്കും അറിയില്ല..

നാഗകന്യക ദേവമംഗലത്തു മാത്രവേ ജനിക്കുള്ളോ ?

അല്ല.. ഈ ലോകത്തിന്റെ ഏത് കോണിലും ജനിക്കാം.. എവിടെ ജനിച്ചാലും അവൾക്ക് പിന്നാലെ ആപത്തുകൾ ഉണ്ടാവും.. ഒരു നാടിനെ സംരക്ഷിച്ചതിനുള്ള പ്രതിഭലം എന്നും പറയാം..

ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ലല്ലോ ? ( മാധു )

അല്ല.. ഇതൊക്കെ അറിഞ്ഞിട്ടു നമുക്ക് എന്താ ? (വേദു )

മുത്തശ്ശിക്ക് ഇതൊക്കെ എങ്ങനെ അറിയാം ? (ആദി )

ഇതെല്ലാം ഞാനും നിങ്ങളെ പോലെ കേട്ടറിഞ്ഞ കഥകൾ ആണ്.. പിന്നെ നിങ്ങളോട് പറയാൻ മറന്ന ഒരു കാര്യം ഉണ്ട്.. കൊട്ടാരത്തിന്റെ നിലവറയിൽ കുറെ ചിത്രങ്ങൾ ഉണ്ട്. അതിൽ പാർവതി വരച്ചു എന്ന് കരുതുന്ന ദേവത്തന്റെയും മഹദേവന്റെയും ചിത്രവും ഉണ്ട്..

പാർവ്വതിയുടെ ഇല്ലേ ?അത് കാണാൻ പറ്റുമോ .

ഇല്ല..അങ്ങനെ ഒന്നും നിലവറ വെറുതെ തുറക്കാൻ പാടില്ല.. ഞാൻ പോയി ഇത്തിരി നേരം കിടക്കട്ടെ.. മുത്തശ്ശി അതും പറഞ്ഞു അകത്തേക്ക് പോയി..

ആഹ് ..കിളി പോയ അവസ്‌ഥ ആയി ( അമ്മു )

പോകാൻ ഏതെങ്കിലും കിളി ഉണ്ടോ ?മാധു അമ്മുവിനെ കളിയാക്കി..

അതേയ് ഞാൻ അമ്മുവിനെ കെട്ടിയാലോ ?ഇതുപോലെ ഒരു ദുരന്തം കൂടെ ഉള്ളപ്പോൾ വേറെ ഒന്നിനെയും പേടിക്കേണ്ടല്ലോ ? ആദി പറയുന്ന കേട്ട് എല്ലാവരും അന്തംവിട്ടിരുന്നു..

അടിപൊളി.. ദുരന്തം no.2 അമ്മുവും ,തോൽവി no.1 ആദിയും.. നല്ല കോമ്പിനേഷൻ ആയിരിക്കും ..അക്ഷയ് അവനെ കളിയാക്കി

ദുരന്തം നമ്പർ 2 അമ്മു എങ്കിൽ 1 ആരാ ആദി സംശയത്തോടെ ചോദിച്ചു ..

” വേറെ ആരാ അവളുടെ അനിയൻ.. ഓ അവന്റെ അടുത്ത് ഇവൾ ഒന്നവല്ല ” (മാധു )

ഫാമിലി ആയിട്ട് ഇങ്ങനെ ആണോ ? (ആദി )

ഏയ് അല്ല.. അച്ഛനും അമ്മയും അധ്യാപകരാണ് .ഇവർ രണ്ടും ഇത്തിരി ലൂസ് ആയിന്നെ ഒള്ളു (അച്ചു)

എന്തായിത് എല്ലാവരും വന്നപ്പോൾ തൊട്ട് അമ്മു ചേച്ചിനെ ആണല്ലോ കളിയാക്കുന്നെ.. പാവം ചേച്ചി.. അഥിതി സഹതാപത്തോടെ പറഞ്ഞു..

അതുകൊണ്ട് ആണല്ലോ ഞങ്ങൾ കളിയാക്കുന്നെ ..(അക്ഷയ് ) അതാണ് അമ്മു.. ആര് എന്ത് പറഞ്ഞാലും അത് ചരിച്ചോണ്ട് കേട്ടിരിക്കാൻ ഉള്ള ഒരു കഴിവ് ദൈവം കൊടുത്തിട്ട് ഉണ്ട്.. ഞങ്ങൾ ഇത്ര ഒക്കെ കളിയാക്കിയിട്ടും മോള് കണ്ടോ അമ്മു ചേച്ചി പിണങ്ങി പോകുന്നേ ?ഇല്ല ..അമ്മു പോകില്ല അതുകൊണ്ട് ആണ് ഞങ്ങൾ ഇങ്ങനെ കളിയാക്കുന്നെ.. അല്ലാതെ ഇഷ്ട്ടം ഇല്ലാത്ത കൊണ്ടല്ല.. ഇത് ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് ഒരു ഓളവും ഇല്ല..(മാധു )

പിന്നെ അടിപൊളി ആയിട്ട് കവിത എഴുതും..നന്നായി പഠിക്കും.. ഇതുപോലെ ..

മതി..ഇനിയും എനിക്ക് താങ്ങാൻ വയ്യ.. ഇത് തന്നെ ധാരാളം വേദു പറയുന്നതിന് ഇടയിൽ കയറി പറഞ്ഞു..

മാധു ആണോ നിങ്ങളുടെ കൂടെ ഉള്ള ട്രോളൻ ?(രുദ്ര )

അക്കാര്യത്തിൽ ചേട്ടനും അനിയത്തിയും ഒട്ടും മോശമല്ല ..(അക്ഷയ് )

അതുപോലെ ചേട്ടനെ അനിയത്തിയും ,അനിയത്തിയെ ചേട്ടനും അല്ലാതെ മൂന്നാമത് ഒരാൾ അവരെ ട്രോളൻ സമ്മതിക്കില്ല . ( അച്ചു )

അതാണ് ഞങ്ങൾ.. അല്ലെ വേദുട്ടി..(മാധു )

അതേ.. അസൂയ പെട്ടിട്ട് കാര്യമില്ല..( വേദു)

അത് അറിയാം.. ഇവർ രണ്ടും വീട്ടിൽ ഉണ്ടെങ്കിൽ എന്ത് ബഹളം ആന്ന്.. രണ്ട് MBA ക്കാരാണ് പക്ഷേ രണ്ടിനെയും മെരുക്കാൻ ആന്റി ചൂൽ എടുക്കണം.. ( അമ്മു )

അത്‌ കേട്ടപ്പോൾ എല്ലാവർക്കും ചിരി വന്നു..

സ്നേഹിക്കാൻ വേണ്ടി വഴക്കിടുന്ന , ഇതുപോലെ ഒരു ചേട്ടനെയും അനിയത്തിയേയും വേറെ ഒരിടത്തും കാണാൻ കിട്ടില്ല ( അച്ചു )

എന്ത് ചെയ്യാനാ ..പണ്ടേ ഞങ്ങൾ ഇങ്ങനെ കുറച്ചു ഡീസന്റ് ആയി പോയി..(മാധു )

ഇനി കലിപ്പനെപ്പറ്റി പറ ?

എന്ത് പറയാൻ ..ചേട്ടനും അനിയനും കൂടി അടിച്ചു ഒതുക്കി വീട്ടിൽ ഇട്ടിരിക്കുന്നതിന്റെ ദേഷ്യം ഫ്രണ്ട്സിന്റെ എടുത്ത് കാട്ടും ..അങ്ങനെ കിട്ടിയ പേരാണ് കലിപ്പൻ.പറയാൻ മാത്രം ഒന്നുമില്ല..(മാധു )

പോടാ.. തെണ്ടി..

ഞാൻ പോകുവാണേ ..രുദ്ര പോകാൻ തുടങ്ങി..

ഞാൻ കൊണ്ടുപോയി വിടണോ? ആദി

അത് കേട്ടതും എല്ലാവരും അവനെ ആക്കി ചുമക്കാൻ തുടങ്ങി..

വേണ്ട.. ഏട്ടൻ വരും..

ഏട്ടനെ നല്ല കാര്യം ആന്ന് തോന്നുന്നു (അക്ഷയ് )

ചേച്ചിക്ക് ഏട്ടൻ മാത്രവേ ഒള്ളു ..

അച്ഛൻ.. അമ്മ ഒക്കെ ? (സച്ചി)

5 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി.. സഹതാപം അവർക്ക് രണ്ടിനും ഇഷ്ട്ടമല്ല.. അല്ലെങ്കിലും മലയാളിക്ക് സഹതാപിക്കാൻ അല്ലാതെ സഹായിക്കാൻ അറിയില്ലല്ലോ..( ആദി)

അതുകൊണ്ട് ആണോ ആ കുട്ടി പാൽ ഒക്കെ കൊടുക്കാൻ നടക്കുന്നെ ? ( വേദു )

അല്ല.. ആവശ്യത്തിന് സ്വത്തുക്കൾ ഒക്കെ അവർക്കുണ്ട്.. പിന്നെ അവളുടെ ചേട്ടൻ സോഫ്‌റ്റ് വെയർ എൻജിനീയർ ആണ്.. ആൾക്ക് ഇഷ്ട്ടം കൃഷിയും പശുവളർത്തലും എല്ലാം ആണ്.. അതിൽ ഒന്നും രുദ്രയെ കൂട്ടില്ല അവൾ സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്യുന്നതാ.. ഇവിടെ മാത്രമാണ് അവൾ പാൽ കൊണ്ടിതരുന്നത്.. ഇവിടെ റിസോർട്ടിൽ മാനേജർ കൂടിയാണ് അവളുടെ ചേട്ടൻ..

ചേട്ടൻ കൊള്ളാല്ലോ.. കണ്ടുപടിക്ക് മാധു ..അക്ഷയ് അവനെ കളിയാക്കി..

എന്റെ ഏട്ടന് എന്താ കുഴപ്പം ?

അയ്യോ ഒന്നും ഇല്ലേ.(അക്ഷയ് )

എല്ലാവരും സ്റ്റാൻഡ് വിട്ടോ..

(മാധുവിന്റെ റൂമിൽ )

സച്ചി ..ഒരു കാര്യം ചോദിക്കട്ടെ ?

“അതെന്താ മാധു ഞാൻ അറിയാത്ത ഒരു കാര്യം..”( അക്ഷയ്)

മിണ്ടാതെ ഇരിക്കെടാ തെണ്ടി.. ആദ്യം ഞാൻ പറയട്ടെ..

എന്നാൽ പെട്ടെന്ന് പറയ്യ്‌..

നിനക്ക് വേദുവിനെ ഇഷ്ട്ടമാണോടേയ് സച്ചി..?(മാധു )

എന്താടാ ചോദിച്ചേ ?അവന് ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ അത്‌ വേദുവിനെ ആണ്.. അക്ഷയ് അത് പറഞ്ഞപ്പോഴും സച്ചി മിണ്ടാതെ നിൽക്കുവായിരുന്നു..

വേദികയെ ആരും ഇഷ്ട്ടപ്പെടും ,അതുകൊണ്ട് ആ ചോദ്യത്തിന് പ്രസക്തിയില്ല ( സച്ചി )

പറയെടാ സച്ചി..കുറെ നാളായി അവൻ അവനോടു തന്നെ ചോദിക്കുന്ന കാര്യമാണ് നീ ഇപ്പോൾ ചോദിച്ചത് ..അക്ഷയ് പറഞ്ഞു.. വേദുവിന് ഇവനെ ഇഷ്ട്ടം ആകുമോ ?

അത്‌ വേദുട്ടിയോട് തന്നെ ചോദിക്കണം ?

നല്ല ചേട്ടൻ.. എന്നാൽ പോയി ചോദിക്ക് ?

അതുവേണ്ട.. സച്ചി ..നീ ചോദിച്ചാൽ മതി.. (മാധു )

ഈ കാണുന്ന ധൈര്യം ഒക്കെ വേദികയെ കാണുമ്പോൾ എവിടേക്കോ പോകും.. ഹൃദയമിടിപ്പ്‌ഒക്കെ കൂടും .ഞാൻ തന്നെ പോകണോ ?

നിങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ..ചെന്ന് ചോദിക്ക് (അക്ഷയ് )

ഞാൻ എന്ത് ചോദിക്കാൻ .(സച്ചി )

ഇവൻ ആണോ നമ്മുടെ ഹീറോ.. നീ ഹീറോ അല്ല സീറോ..എന്ത് കണ്ടിട്ട് ആണോ നാട്ടിൽ ഉള്ള പെണ്ണുങ്ങൾ എല്ലാം ഇവന്റെ പിന്നാലെ നടക്കുന്നെ?

അല്ലെങ്കിൽ തന്നെ ഇവിടെ തീയിൽ ചവിട്ടി ആണ് നിൽക്കുന്നെ.. ഇനി നീ എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ കേറും.. സച്ചി ഇത്തിരി കലിപ്പിച്ചു അക്ഷയോട് പറഞ്ഞു..

സച്ചി.. നീ പോയി നിനക്ക് ഇഷ്ട്ടം ആന്ന് പറഞ്ഞാൽ മതി..വേദു ബാൽക്കണിയിൽ നിൽപ്പുണ്ട്.. മാധു അവനെ തള്ളി വിട്ടു..

All the best ആളിയാ..( മാധു , സച്ചി )

പാവം ..എന്താകുമോ ? ( മാധു )

വേദു ആയ കൊണ്ട് ഒന്നും പറയാൻ പറ്റില്ല..

വേദിക..

” എന്താ സച്ചി ..ഉറക്കം ഒന്നും ഇല്ലേ ?”

അതല്ല തന്നോട് ഒരു കാര്യം പറയാൻ..

” ഇഷ്ട്ടം ആണെന്ന് ആയിരിക്കും അല്ലേ ”

എല്ലാം മനസ്സിലായ സ്ഥിതിക്ക് ഞാൻ പൊക്കോട്ടെ ?

” എന്റെ മറുപടി വേണ്ടേ ?”

തുടരും

രചന: അപർണ്ണ ഷാജി

1 thought on “നിനവറിയാതെ Part 11

Leave a Reply

Your email address will not be published. Required fields are marked *