നിന്റെ മാത്രം സ്വന്തം അവസാന ഭാഗം……………                

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 36

അവസാന ഭാഗം……………

“മിടുക്കിയായല്ലോ പോകാം….”

ശിവ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി…………..അച്ചു ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു…..

“,നീ ആരെയാ വിളിക്കുന്നെ അച്ചു…. രാധികയാണെങ്കിൽ പുറത്ത് നമ്മളെയും വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ട്……”

ശിവ പറഞ്ഞത് കേട്ട് അച്ചു ചിരിച്ചു കൊണ്ട് ഫോൺ ബാഗിലേക്കിട്ടു…. പുറത്തിറങ്ങിയപ്പോൾ തന്നെ കണ്ടു കാറിന്റടുത്ത് അവരെയും നോക്കി നിൽക്കുന്ന രാധികയെ…..

“ഇവള് ഓകെയായോ ശിവ…രാവിലെ മുതൽ തുടങ്ങിയ സങ്കടമാണ്…..ഒരു ഉത്സാഹവുമില്ലായിരുന്നു……”

രാധിക പറഞ്ഞത് കേട്ട് ശിവ മുഖം കൂർപ്പിച്ചു അവളെ നോക്കി…. അച്ചു ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു…….

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അച്ചുവിന് എന്തോ അസ്വസ്ഥത പോലെ തോന്നി……

“ശിവേട്ടാ….. വണ്ടിയൊന്ന് നിർത്താമോ….എനിക്ക് എന്തോ പോലെ…..വൊമിറ്റിങ് ടെൻഡൻസി പോലെ…..”

അച്ചു പറഞ്ഞത് കേട്ട് ശിവ പരിഭ്രമത്തോടെ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി…. അവൾ വണ്ടിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട് ശിവയും രാധികയും പുറത്തേക്കിറങ്ങി…..

അച്ചുവിന് കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയപ്പോൾ അവൾ കാറിൽ ചാരി നിന്നു….. ശിവ ഓടി അടുത്തേക്ക് വന്ന് അവളെ പിടിച്ച് കാറിലേക്ക് തിരികെയിരുത്തി…..

“ശിവാ അടുത്ത് ഏതെങ്കിലും ഹോസ്പിറ്റൽ ഉണ്ടെങ്കിൽ വണ്ടി അങ്ങോട്ടെടുക്ക് അവൾക്ക് നല്ല ക്ഷീണമുണ്ട്…….”

ശിവയ്ക്കും അത് ശരിയാണെന്ന് തോന്നി…..അവൻ വണ്ടിയെടുത്തു……

“നിങ്ങളെ ഡോക്ടർ അകത്തേക്ക് വിളിക്കുന്നുണ്ട്……”

നഴ്സ് പറഞ്ഞത് കേട്ട് ശിവയും രാധികയും അകത്തേക്ക് കയറി……..

“ഇരിക്കൂ…..” ഒരു ലേഡി ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു…..

ശിവയും രാധികയും അവരുടെ മുന്നിലുള്ള കസേരയിലേക്കിരുന്നു……….

“ഡോക്ടർ അർച്ചനയ്ക്ക്…..”

“സന്തോഷിക്കാനുള്ള വകയാണ്….താങ്കൾ ഒരു അച്ഛനാകാൻ പോകുന്നു…ആ കുട്ടി കേരിയിങാണ്…..”

ശിവയും രാധികയും സന്തോഷത്തോടെ പരസ്പരം നോക്കി….. പരിശോധന കഴിഞ്ഞ് ഡോക്ടറുടെ മുറിയിലേക്ക് വന്ന അച്ചുവിന്റെ മുഖത്ത് ആയിരം പൂർണ ചന്ദ്രൻമാർ ഒരുമിച്ച് ഉദിച്ച ശോഭയുണ്ടായിരുന്നു…..

ശിവ എഴുന്നേറ്റു വന്ന് അച്ചുവിനെ ചേർത്ത് പിടിച്ചു….

“ഒരു തിരുത്തുണ്ട് ഡോക്ടർ…… അർച്ചനയുടെ ഹസ്ബന്റ് ഞാനല്ല……..എന്റെ ഭാര്യ ഈ ഇരിക്കുന്ന ഡോക്ടർ രാധികയാണ്…….ഈ വർഷത്തെ ബെസ്റ്റ് ബിസിനസ് മാനുള്ള അവാർഡ് കിട്ടിയ മനുവിനെ അറിയില്ലേ….ഇത് മനുവിന്റെ ഭാര്യയാണ്……” ശിവ ചിരിയോടെ അച്ചുവിനെ നോക്കി പറഞ്ഞു…മനുവിന്റെ പേര് കേട്ടതും അവളുടെ മുഖം ഒന്നുകൂടി തെളിഞ്ഞു……

“ഞാൻ മാഗസിനിലൊക്കെ ഇന്റർവ്യൂ കണ്ടായിരുന്നു….പുള്ളിയെ ക്കുറിച്ചുള്ള കഥ ഞാൻ വായിച്ചിട്ടുണ്ട്….. ഒന്നുമില്ലായ്മയിൽ നിന്നും വിജയിച്ച മനുഷ്യൻ…..ഭാര്യയാണ് തന്റെ വിജയത്തിന്റെ അവകാശി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ…..താൻ വളരെ ലക്കിയാണല്ലോ……”

ഡോക്ടർ പറയുന്നത് കേട്ട് അച്ചു അതെയെന്ന് തലയാട്ടി…..മനുവിന്റെ ഭാര്യയായാണ് താനിപ്പോൾ എല്ലായിടത്തും അറിയപ്പെടുന്നതെന്നോർത്ത് അവൾക്ക് അഭിമാനം തോന്നി………..

“എന്നാൽ ശരി ഡോക്ടർ… ഞങ്ങൾ പൊക്കോട്ടെ……”

ഡോക്ടറോട് യാത്രയും പറഞ്ഞ് മൂന്ന്പേരും പുറത്തിറങ്ങി…..

“തനിക്ക് സന്തോഷമായോടോ…..”ശിവ വാത്സല്യത്തോടെ അച്ചുവിനോട് ചോദിച്ചു….

“ഞാനും മനുവേട്ടനും ഈ സന്തോഷത്തിനായി കാത്തിരിക്കയല്ലേ ശിവേട്ടാ…….. എനിക്ക് മനുവേട്ടനെ പെട്ടെന്ന് കാണണം….എന്നിട്ട് പറയണം മനുവേട്ടനോട് നമ്മുടെ ജീവിതം പൂർണമായെന്ന്…..”അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….അത്രമേൽ അവൾ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിരുന്നു…….

“അച്ചൂ..മതിയാക്ക് മോളെ…ഇനി വിഷമിച്ചു നടക്കരുത് നിന്റെ ആഗ്രഹം ദൈവം സാധിച്ചു തന്നില്ലേ…… ശിവാ നമുക്ക് വീട്ടിലേക്ക് പോകാം…ഇന്നിനി റിസപ്ഷന് പോകണ്ടാ….ഇവള് പോയി റസ്റ്റ് എടുക്കട്ടെ…..”

രാധിക പറഞ്ഞത് കേട്ട് ശിവ സമ്മതത്തോടെ തലയാട്ടി…. പുറത്തേക്ക് നടന്നു..

പുറത്തേക്ക് നടക്കുമ്പോൾ ശിവ പുറകിൽ നിന്ന് പരുങ്ങുന്നത് കണ്ട് അച്ചു അവനെ മുഖം കൂർപ്പിച്ചു നോക്കി…… അപ്പോളാണ് അവൻ ആർക്കോ മെസേജ് ടൈപ്പ് ചെയ്തതാണെന്ന് മനസ്സിലായത്……….. അച്ചു പെട്ടെന്ന് അവന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി മെസേജ് വായിച്ചു നോക്കി…….

‘മനൂ…ഞങ്ങൾ അങ്ങോട്ടാണ് വരുന്നത് എല്ലാം ഓകെ ആണല്ലോ…….’

അച്ചു ശിവയെ ദേഷ്യത്തോടെ ഒന്ന് നോക്കി…. ശിവ കള്ളം പിടിക്കപ്പെട്ടതുപോലെ തലകുനിച്ച് നിന്നു….രാധിക ഇത് കണ്ട് ചിരി അടക്കിപ്പിടിച്ചു നിന്നു….

“വൈകുന്നേരം ഒരുമിച്ച് റിസപ്ഷന് പോകാമെന്ന് പറഞ്ഞിട്ട് ഓഫീസിൽ എന്തോ തിരക്കുണ്ടെന്നും നീ ശിവയോടൊപ്പം പൊയ്ക്കൊളാൻ മനുവേട്ടൻ വിളിച്ചു പറഞ്ഞപ്പോൾത്തന്നെ എനിക്ക് തോന്നി….. നിങ്ങളെല്ലാവരും കൂടി എന്തോ പ്ലാൻ ചെയ്യുന്നുണ്ടെന്ന്……..ദേ…ശിവേട്ടാ…..ഇന്നത്തെ പ്ലാനൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്……”

“എനിക്കൊന്നുമറിയില്ല…..ഇതെല്ലാം നിന്റെ മനുവേട്ടന്റെ പ്ലാനാണ്…”അവൻ ചിണുങ്ങിക്കൊണ്ട് പറയുന്നത് കേട്ട് അച്ചുവും രാധികയും പൊട്ടിച്ചിരിച്ചു…….

അർച്ചനാലയത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു മുറ്റത്ത് ഒരുപാട് കാറുകൾ കിടക്കുന്നത്………

മൂന്നുപേരും അകത്തേക്ക് കയറി…..

ഹാളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു അച്ചുവിനെയും കാത്തിരിക്കുന്ന അവളുടെ പ്രിയപ്പെട്ടവരെ…….. അച്ചുവിന്റെ കണ്ണുകൾ മനുവിനെ തിരഞ്ഞു…. എന്നാൽ അവനെ മാത്രം കണ്ടില്ല……..

കേശവനും സുഭദ്രയും അവളുടെ അടുത്തേക്ക് വന്നു…….

“മോളെ…….മാപ്പ്……പണത്തിനെക്കാളും ഒരുപാട് വലുതാണ് ബന്ധങ്ങൾ എന്ന് മനു ഞങ്ങൾക്ക് മനസ്സിലാക്കി തന്നു…….ഇനി ഞങ്ങൾ കൂടെത്തന്നെ കാണും ….മോള്…ഞങ്ങളോട് ക്ഷമിക്കണം……”അയാൾ അവളുടെ കാലിലേക്ക് വീഴാനൊരുങ്ങിയതും അച്ചു തടഞ്ഞു…….

“എന്താ അമ്മാവാ ഇത്…..എനിക്ക് ആരോടും പരാതിയോ പരിഭവമോയില്ല…ഇത് മനുവേട്ടൻ എന്നെ പഠിപ്പിച്ചതാ…….അമ്മാവൻ തിരികെ വന്നല്ലോ…എനിക്ക് അതുമതി…..” അച്ചു ചിരിച്ചു കൊണ്ട് അവരുടെ പുറകിൽ നിൽക്കുന്ന ഹരിയെ നോക്കി……

“മോളെ…….”

ഹരി വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു……

“ഈ ഏട്ടനോട് ക്ഷമിക്കില്ലെ നീ…….ആദിയോടുള്ള അസൂയയാണ് എന്നെ…..” പറയാൻ കഴിയാതെ അവൻ വിഷമിക്കുന്നത് കണ്ട് അച്ചു അവന്റെ കൈകളിൽ പിടിച്ചു…

“മതി ഏട്ടാ…….ഇതിപ്പോൾ ഒരുപാട് തവണയായി എന്നോട് മാപ്പ് ചോദിക്കുന്നു…….എനിക്ക് ദേഷ്യമൊന്നുമില്ല ഏട്ടാ……”

ശിവയും രാധികയും സന്തോഷത്തോടെ ആ കാഴ്ച നോക്കി നിന്നു……

അവൾ പതിയെ നടന്നു സഹദേവന്റെയും ശാരദയുടെയും അടുത്ത് ചെന്നു…..

“മോളെ……നിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഇല്ലെന്നറിയാം…എന്നാലും മോള് ഞങ്ങളോട് ക്ഷമിക്കണം……”

സഹദേവൻ കുനിഞ്ഞ് അവളുടെ പാദങ്ങളിൽ തൊടാൻ പോയതും അച്ചു പുറകോട്ടു മാറി…..

“സാരമില്ല ഇളയച്ഛാ……എനിക്ക് വഴക്കൊന്നുമില്ല…….”

അവൾ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞ് നോക്കി…… തലതാഴ്ത്തി നിൽക്കുന്ന കിരണിനെ കണ്ട് അവൾ അവന്റെ അടുത്തേക്ക് പോയി……

“കിരണേട്ടാ……..”

അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചുവിനെ ചേർത്ത് പിടിച്ചു…… സൂര്യനും വരുണും വിനോദും സുദേവും അവരുടെ കൂടെ ചേർന്നു…..

അവരുടെ കൂടെ എല്ലാവരും കരഞ്ഞു……

ശേഖരനും ദേവകിയും ആ കാഴ്ച കണ്ട് നിറഞ്ഞൊഴുകിയ കണ്ണ് തുടച്ചു……

സുദർശനും ലതയും സന്തോഷത്തോടെ കണ്ണീരൊപ്പി……

“മോൾക്ക് സന്തോഷമായോ……”ആദി അവളുടെ അടുത്ത് വന്ന് തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു….. അവന്റെ കൈയിൽ മൂന്ന് വയസ്സായ അവരുടെ കുട്ടിക്കുറുമ്പൻ വസിഷ്ഠ് ഉണ്ടായിരുന്നു….. അച്ചു വസിഷ്ഠിന്റെ കവിളിൽ ഒരുമ്മ കൊടുത്തു…..തൊട്ടടുത്ത് നിന്ന ദെച്ചുവിനെ അവൾ കെട്ടിപ്പിടിച്ചു…….

“ഞങ്ങളും ഇവിടെ ഉണ്ട് കേട്ടോടീ…..” അക്കുവും വർഷയും അവരുടെ മൂന്ന് വയസ്സായ മകൻ വസുദേവും……

അച്ചു അവരുടെ അടുത്ത് ചെന്ന് വസുവിന്റെ കവിളിലും ഒരുമ്മ കൊടുത്തു……

“ഇവരെ ദിവസവും നീ കാണുന്നതല്ലേ അച്ചൂ പിന്നെ ഇന്നെന്താ ഒരു പ്രത്യേക സ്നേഹം……” ആദർശ് ചോദിച്ചത് കേട്ട് അച്ചു അവന്റെ അടുത്തേക്ക് പോയി……

“എന്നും കാണുന്നതാണ് പക്ഷെ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട് …..അത് എന്റെ നായകൻ വന്നിട്ട് ഞാൻ പറയാം……”

അച്ചു ശിവാനിയുടെ കൈയിലിരിക്കുന്ന അവരുടെ ഒരു വയസ്സുള്ള മകൻ ശ്രീദേവ് നും ഒരുമ്മ കൊടുത്തു……

കിരണിന്റെയും ഹരിയുടെയും ഒഴിച്ച് ബാക്കിയെല്ലാവരുടെ കല്യാണവും കഴിഞ്ഞതാണ്…..

അച്ചു പ്രതീക്ഷയോടെ അക്കുവിനെ നോക്കി….

“നീ എന്നെ നോക്കണ്ട….അവൻ മുകളിലുണ്ട്….നീ ഇന്ന് മുഴുവനും വിഷമിച്ചിരുന്നു എന്ന് ശിവ വിളിച്ച് പറഞ്ഞിരുന്നു.. അതിന്റെ ദേഷ്യത്തിലാ…..കുറച്ചു കലിപ്പനാണെന്ന് നീ മറന്നു പോയോ……”

അക്കു പറഞ്ഞത് കേട്ട് അച്ചുവിന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു…അവൾ മുകളിലേക്ക് ഓടിക്കയറി….

“”””അച്ചൂ……”””

ശിവയും രാധികയും ഒരുമിച്ച് ഉറക്കെ വിളിച്ചത് കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി…..അവർ വിളിച്ചത് കേട്ട് അബദ്ധം പറ്റിയതു പോലെ അവൾ നിന്നു……….

“അത് ഓടുമ്പോൾ…….”

“ഓടുന്നത് കണ്ടിട്ട് തെന്നി വീഴുമെന്ന് തോന്നി വിളിച്ചതാ……”ശിവ പതറുന്നത് കണ്ട് രാധിക എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…..

അവർ പറഞ്ഞത് കേട്ട് അച്ചു പുഞ്ചിരിയോടെ തന്റെ വയറിൽ കൈവച്ച് പതിയെ പടികൾ കയറാൻ തുടങ്ങി……………..

ചാരിയിരുന്ന വാതിൽ പതിയെ തുറന്ന് അവൾ അകത്തേക്ക് കയറി…..

മുറിയിലൊന്നും മനുവിനെ കാണാതെ തിരിഞ്ഞതും രണ്ട് കൈകൾപുറകിൽ കൂടി അവളുടെ വയറിൽ കൂടി അവളെ ചുറ്റിപ്പിടിച്ചു………അവൾ അങ്ങനെത്തന്നെ അവന്റെ ദേഹത്തേക്ക് ചാഞ്ഞു….അവൻ മുഖം അവളുടെ തോളിലായി ചേർത്ത് വച്ച് ചെവിയിലേക്ക് ഒന്നു ഊതി……. അവന്റെ ശ്വാസം ചെവിയിൽ തട്ടിയപ്പോൾ അവൾ കണ്ണുകൾ മുറുകെ അടച്ചു ആ ശ്വാസത്തെ തന്നിലേക്കാവാഹിച്ചു…..

“എന്തായിരുന്നു ഇന്ന് സങ്കടം……” വേദന നിറഞ്ഞ അവന്റെ ശബ്ദം അവളുടെ കണ്ണുകളെ ഈറനാക്കി…..

“ഒന്നുമില്ല മനുവേട്ടാ…… ഇന്ന് നമ്മുടെ വിവാഹ വാർഷികമല്ലേ….മനുവേട്ടൻ വരില്ലെന്ന് വിളിച്ച് പറഞ്ഞപ്പോൾ ഒരു വിഷമം……”ഇടത് കൈ കൊണ്ട് അവന്റെ കവിളിൽ തലോടിക്കൊണ്ട് അവൾ മറുപടി പറഞ്ഞു…..

“എന്റെ കുശുമ്പിപ്പാറു….എനിക്കറിയാം എന്താ കാരണമെന്ന്…….എന്റെ കുഞ്ഞ് നീയല്ലേടീ കുറുമ്പി……നിന്റെ മനസ്സ് വേദനിച്ചാൽ തകർന്നു പോവില്ലേ ഞാൻ…..”

മനു അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി….. മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവളുടെ ചുവന്നു തുടുത്ത മനോഹരമായ അധരങ്ങളെ അവൻ നുകർന്നു……അവന്റെ വെള്ളാരം കണ്ണുകൾ അടഞ്ഞുപോകുന്നത് ചുംബനത്തിന്റെ നിർവൃതിയിലും അവൾ കണ്ടു….

കുറച്ച് നേരത്തിന് ശേഷം മനു അവളുടെ ചുണ്ടുകൾ സ്വതന്ത്രമാക്കി….

“നിനക്കൊരു സർപ്രൈസ് പാർട്ടി ഒരുക്കാനല്ലേ ഞാൻ വരാതെ ശിവയെ പറഞ്ഞു വിട്ടത്….നീ ഫങ്ഷന് പോകുന്നില്ലെന്ന് ശിവയുടെ മെസേജ് കണ്ടപ്പോൾ എല്ലാം പൊളിഞ്ഞു….. എന്നാലും അവർ താഴെ പാർട്ടിയ്ക്ക് വേണ്ടി ഒരുക്കങ്ങൾ തുടങ്ങിക്കാണും…..അതുകൊണ്ട് നമുക്കു പതിയെ താഴേക്ക് പോയാൽ മതി…….”

മനു പറഞ്ഞത് കേട്ട് അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി….

“എന്താടീ കുറുമ്പി നോക്കുന്നെ……..നമുക്ക് കുറച്ചു നേരം സ്വസ്ഥമായി സ്നേഹിക്കാം…….”

അവന്റെ പ്രണയാർദ്രമായ വെള്ളാരം കണ്ണുകൾ അവളെ നാണം കൊണ്ട് ചുവപ്പിച്ചു…….. അവളുടെ കവിളുകളിലെ ചുവപ്പ് പ്രണയത്തോടെ അവൻ നോക്കി നിന്നു……..

മനസ്സിൽ പിടിച്ചു കെട്ടിവച്ചിരിക്കുന്ന ആ സന്തോഷം അവനെ അറിയിക്കാൻ അവളുടെ മനസ്സ് വെമ്പി……….

‘പറയണം…..കുഞ്ഞെന്ന നമ്മുടെ സ്വപ്നം പൂവണിഞ്ഞെന്ന്……മനുവേട്ടന് ഇന്നത്തെ എന്റെ വിവാഹസമ്മാനം…….’

“എന്താ പെണ്ണെ ആലോചന…..” അവളുടെ ചുണ്ടുകളിൽ ഒന്ന് തഴുകിക്കൊണ്ട് അവൻ ചോദിച്ചു….ഒപ്പംതന്നെ അവളുടെ ഇടം കഴുത്തിൽ ചെറുതായി ഒന്ന് കടിച്ചു….. അച്ചു ഒന്നു പുളഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു…….

“ഈയിടെയായി കുറച്ചു കൂടുന്നുണ്ട്…. ഏതു നേരവും റൊമാൻസാണ് ചെക്കന്…..” അവൾ പരിഭവത്തിൽപറയുന്നത് കേട്ട് അവൻ അവളെ ഒന്നുകൂടി തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി…….

“എത്ര സ്നേഹിച്ചിട്ടും മതിയാവുന്നില്ലെടീ നിന്നെ……..നിന്റെയീ ചുണ്ടുകളിലെ മധുരവും തലമുടിയിലെ മത്ത് പിടിപ്പിക്കുന്ന മണവും എന്നെ ഭ്രാന്തനാക്കുന്നു……….ഞാനെന്തു ചെയ്യാനാ….” കുസൃതിയോടെ അവൻ പറയുന്നത് കേട്ട് അച്ചു നാണത്തിൽ മുഖം കുനിച്ചു………

അവൻ അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി….ഉടുത്തിരുന്ന ഡ്രസ്സ് പതിയെ അഴിച്ചു മാറ്റി….

“ഈ ഡ്രസ്സ് വേണ്ട…..നിനക്ക് വേറെ ഡ്രസ്സ് ഞാൻ എടുത്ത് വച്ചിട്ടുണ്ട്…..”

അച്ചു ഒന്നു പുഞ്ചിരിച്ച്കൊണ്ട് കൈ മാറിൽ പിണച്ച് വച്ച് നാണത്തോടെ അവനെ നോക്കി…. ആ നോട്ടം മതിയായിരുന്നു അവന് അവളിലേക്ക് പടർന്ന് കയറാൻ…… മതിവരുവോളം അവർ പരസ്പരം സ്നേഹിച്ചു….

അവന്റെ നനഞ്ഞൊട്ടിയ മാറിൽ തലചേർത്ത് ആലസ്യത്തോടെ കിടക്കുമ്പോഴും അവളുടെ മനസ്സ് തുടികൊട്ടുകയായിരുന്നു……അവരുടെ കുഞ്ഞെന്ന സ്വപ്നം സഫലമായതിൽ……

വാതിലിൽ മുട്ട് കേട്ട് അച്ചു പിടഞ്ഞുകൊണ്ട് എഴുന്നേറ്റു….

“ഇവിടെക്കിടക്കെടീ…..ഇത് നമ്മുടെ സ്ഥിരം കട്ടുറുമ്പാ നിന്റെ അക്കുച്ചേട്ടൻ……”

“എഴുന്നേറ്റു വാ മനുവേട്ടാ…. താഴെ എല്ലാവരും ഉള്ളതല്ലേ…….അവരെന്ത് വിചാരിക്കും….” അവൾ അവനെ വലിച്ചെഴുന്നേൽപ്പിച്ചു… അഴിഞ്ഞു പോയ വസ്ത്രങ്ങൾ എടുത്തു ബാത്ത്‌റൂമിൽ കയറി……

മനു മുണ്ട് എടുത്തുടുത്ത് ഒരു ടീ ഷർട്ടുമിട്ട് വാതിൽ തുറന്നു…… അക്കു അവന്റെ കണ്ണുകൾ ചെറുതാക്കി മുഖം കൂർപ്പിച്ച് മനുവിനെ സൂക്ഷിച്ചു നോക്കി……

“നോക്കണ്ട അക്കൂ…….നീ ഉദ്ദേശിച്ചത് തന്നെയാ……”

“മുകളിലേക്ക് പോയവരെ കാണാതായപ്പോഴെ ഞാൻ വിചാരിച്ചു ഇവിടെ റൊമാൻസായിരിക്കുമെന്ന്……മ്….എല്ലാം റെഡിയായി താഴേക്ക് വാ…..പിന്നെ മുഖത്തിരിക്കുന്ന പൊട്ടും കുങ്കുമവും മായ്ച്ചു കളഞ്ഞിട്ട് വേണം വരാൻ…..”

മനു ചിരിയോടെ തലയാട്ടി…..

മനുവും അച്ചുവും ഒരുമിച്ച് കേക്ക് കട്ട് ചെയ്തു…പരസ്പരം വായിൽ വച്ച് കൊടുത്തു… കിരൺ മനുവിനെ കെട്ടിപ്പിടിച്ച് ഒരിക്കൽ കൂടി മാപ്പ് പറഞ്ഞു…എല്ലാവരും അവർക്ക് വിവാഹവാർഷിക ആശംസകൾ നേർന്നു……..

ശിവ അടുത്തേക്ക് വന്ന് സന്തോഷത്തോടെ ഒരു പീസ് കേക്കെടുത്ത് അവരുടെ വായിൽ വച്ച് കൊടുത്തു…. രണ്ടുപേരെയും ഒരുമിച്ച് ചേർത്ത് നിർത്തി ആശംസകൾ നേർന്നു….. മനു അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു….

“അതേയ് ….രണ്ടുപേരും ഗിഫ്റൊന്നും കൊടുക്കുന്നില്ലേ……” ശിവ അച്ചുവിനെ കണ്ണ്ചിമ്മി കാണിച്ചിട്ട് മനുവിനോട് ചോദിച്ചു………

“നേരത്തെ മുകളിൽ വച്ച് കൊടുക്കേണ്ടത് കൊടുത്തു എന്ന് പറയട്ടെ മനു…” അക്കു രഹസ്യമായി അവന്റെ ചെവിയിൽ ചോദിച്ചത് കേട്ട് മനു അവന്റെ കാൽപ്പാദം ആരും കാണാതെ ചവിട്ടിത്തിരുമി……

“വേണ്ട പറയില്ല….എന്റെ കാല് പോയേ…..കാല് മാറ്റെടാ…..ദ്രോഹീ……ആ………എന്റെ വർഷേ…നിന്റെ ചേട്ടനെ വന്ന് രക്ഷിക്കെടീ…..ഇവനെന്നെ ചവിട്ടി കൊല്ലുന്നേ…..”

എല്ലാവരും കേക്ക് കൊടുക്കുന്ന ബഹളത്തിലായത് കൊണ്ട് ആരും അവരെ ശ്രദ്ധിച്ചില്ല……..

മനു പുഞ്ചിരിയോടെ കാലെടുത്തു എങ്ങനുണ്ട് എന്ന ഭാവത്തിൽ അവനെ നോക്കി…..

“ഇതൊക്കെ കഴിയട്ടെ തരാട്ടാ….”അക്കു കപടഗൗരവത്തിൽ പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു…. അല്പസമയം കഴിഞ്ഞപ്പോൾ മനു നോക്കുന്നുണ്ടോന്നറിയാൻ അവൻ തിരിഞ്ഞു നോക്കി…..

മനു ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു….

“വേദനിച്ചോടാ…നിനക്ക്…..”

“ഇല്ലെടാ….നീയെന്റെ ചങ്കല്ലേ……”അക്കുവും ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു….

മനു മുകളിലേക്ക് പോയി ഒരു ജുവൽ ബോക്‌സ് എടുത്തു കൊണ്ട് വന്നു…… അവൻ അത് അച്ചുവിന്റെ കൈയിലേക്ക് വച്ച് കൊടുത്തു…..

“ഇത് എന്റെ ഗിഫ്റ്റ്……തുറന്നു നോക്ക്……”

ബോക്‌സ് തുറന്നതും അവളുടെ കണ്ണുകൾ വിടർന്നു…… മനോഹരമായ ഡയമണ്ട് നെക്ലേസ് …..അതിന് മാച്ചായ ഡയമണ്ടിന്റെ തന്നെ കമ്മലും രണ്ട് ജോഡി വളകളും രണ്ട് റിംഗും…….

“തനിക്കിഷ്ടപ്പെട്ടോ……”

“ഒരുപാട് ഇഷ്ടപ്പെട്ടു……മനുവേട്ടൻ വാങ്ങിത്തരുന്നതെന്തും എനിക്ക് പ്രിയപ്പെട്ടതാണ്….”

“എന്നാൽ ഇനി എന്റെ ഗിഫ്റ്റ് താ…….” അവളുടെ കൈയിൽ ഒന്നും കാണാത്തത് കൊണ്ട് അവൻ സംശയിച്ച് ചോദിച്ചു….

അച്ചു തിരിഞ്ഞ് ശിവയെ നോക്കി…. ശിവ ചിരിച്ചു കൊണ്ട് രാധികയെ അടുത്തേക്ക് വിളിച്ചു……. രാധിക തന്റെ ബാഗിൽ നിന്ന് ഒരു പേപ്പർ എടുത്ത് അച്ചുവിന്റെ കൈയിലേക്ക് വച്ച് കൊടുത്തു……

“മനുവേട്ടന് എന്റെ വിവാഹസമ്മാനം…..”അവൾ ആ പേപ്പർ മനുവിന് നേരെ നീട്ടി…..

അവൻ അവളെയൊന്നു നോക്കിയിട്ട് പേപ്പർ കൈയിൽ വാങ്ങി തുറന്നു നോക്കി….. പേപ്പറിലെന്താണെന്നറിയാൻ എല്ലാവരും മനുവിനെ ആകാംഷയോടെ നോക്കി നിന്നു…..

പേപ്പറിൽ എഴുതിയിരുന്നത് വായിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…… അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചുവിനെ കെട്ടിപ്പിടിച്ചു……

“ഞാനിനി അ.നാ….ഥന.ല്ല…..എനി..ക്കും രക്ത…ബന്ധത്തിൽ …ഒരു അവകാശി…..ഉണ്ടായിരിക്കുന്നു….ഞാനും അചഛ….നാകാൻ പോകുന്നു…….”കരഞ്ഞു കൊണ്ട് മനു പറഞ്ഞത് കേട്ട് എല്ലാവരും സന്തോഷം കൊണ്ട് അവനൊപ്പം കരയുകയായിരുന്നു…..സന്തോഷം കൊണ്ട് ഭ്രാന്തായത് പോലെയായിരുന്നു മനുവിന്റെ പെരുമാറ്റം…….

അക്കു അവരെ രണ്ടുപേരെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു…ആദിയും ദെച്ചുവും വർഷയും ആദർശും ശിവാനിയും അവർക്കൊപ്പം ചേർന്നു…….അവരുടെ ഒത്തൊരുമ കണ്ട് എല്ലാവർക്കും സന്തോഷം തോന്നി…..

ശേഖരൻ മനുവിന്റെയും അച്ചുവിന്റെയും നെറ്റിയിൽ സ്നേഹചുംബനം നൽകി…… അമ്മമാരും അവരുടെ സന്തോഷം അറിയിച്ചു….

മനു അച്ചുവിനെ തന്റെ ദേഹത്ത് ചേർത്ത് നിർത്തിയിരുന്നു…. ഇനി എത്ര ജന്മം കഴിഞ്ഞാലും ആർക്കും വിട്ട് കൊടുക്കില്ലെന്ന് അവൻ പറയാതെ പറഞ്ഞു………ഇടയ്ക്കിടെ അവന്റെ നോട്ടം അവളുടെ വയറിലേക്ക് പോകുമ്പോൾ അവന്റെ മുഖം കൂടുതൽ വിടരുകയും മുഖത്ത് വാത്സല്യം നിറയുകയും ചെയ്തു….

‘ഞാൻ അച്ഛനായി…..എന്റെ കുടുംബം പൂർണമായി….’

എല്ലാവരും ഒരുമിച്ച് ഫോട്ടോയെടുക്കാൻ ചേർന്ന് നിന്നു….മനുവിനെയും അച്ചുവിനെയും കസേരയിലിരുത്തി ശേഖരനും ദേവകിയും അവരുടെ അടുത്തായി നിന്നു…….ബാക്കിയെല്ലവരും അവരുടെ പുറകിലായി നിന്നു….മനു അച്ചുവിന്റെ കൈകൾ അപ്പോഴും ചേർത്ത് പിടിച്ചിരുന്നു……

ആ സുന്ദരനിമിഷം ഫോട്ടോഗ്രാഫർ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു…..

അവസാനിച്ചു……..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

1 thought on “നിന്റെ മാത്രം സ്വന്തം അവസാന ഭാഗം……………                

  1. It was really good.. no words.. u should post this in other websites too.. Keep writing. u have very good future. appreciate ur talent.

Leave a Reply

Your email address will not be published. Required fields are marked *