മേൽവിലാസം

എന്റെ ആദ്യത്തെ എഴുത്ത്‌ 🙂 Please support 🙂

ഒരു തിങ്കളാഴ്ച പ്രഭാതം. ഞാൻ തിരക്കിട്ടു ഓഫീസിൽ പോകുന്ന സമയം … ബസ്റ്റോപ്പിൽ പതിവില്ലാതെ ഒരാൾകൂട്ടം എന്റെ ശ്രദ്ധയിൽ പെട്ടു. സമയവുമായി

മത്സരിക്കാനുള്ളതു കൊണ്ടു ഞാൻ അത് ഗൗനിക്കാതെ പോകാൻ ഒരുങ്ങി.. അവിടെ ഒരു പെൺകുട്ടി നിന്ന് കരയുന്നുണ്ടായിരുന്നു.. എതാണ്ട് 23-24 വയസ്സ്

പ്രായം കാണും …തോളിൽ കറുപ്പ് നിറത്തിലുള്ള ബാഗ് .. ഇളം നീല ചുരിദാർ..അവൾക്കു ചുറ്റും കുറേ പയ്യന്മാർ എന്തൊക്കെയോ പറഞ്ഞു അവളെ

കളിയാക്കുന്നുണ്ട്..അവള്‍ തല കുമ്പിട്ടു നിന്ന് കരയുന്നുണ്ട്..അതൊക്കെ കണ്ടു കുറെ ആളുകൾ ഒന്നും മിണ്ടാതെ നിൽക്കുന്നു.. പെട്ടെന്നു എന്റെ “മൊബൈൽ

കരഞ്ഞു” നോക്കിയപ്പോള്‍ മാനേജറുടെ കോൾ….

“ഭ്രാന്ത് പിടിക്കാനായിട്ട് വിളിക്കാൻ കണ്ട സമയം.. വേഗം ചെല്ലണം പോലും..

അവിടെ ചെന്നിട്ട് എന്താണാവോ ഇത്ര മല മറിക്കാൻ ഉള്ള പണി..” മനസ്സിൽ അയാളെ തെറി അഭിഷേകം നടത്തി കൊണ്ട് ഞാൻ ആ പെൺകുട്ടിയെ

ഒരുന്നോക്ക് നോക്കി കടന്നു പോയി..

പിറ്റേന്ന് അതെ സ്ഥലത്തു ഞാൻ ആ കുട്ടിയെ വീണ്ടും കണ്ടു.. ഇപ്രാവശ്യം എന്തായാലും ചുറ്റും ആളുകൾ ഇല്ല .. കാഴ്ച്ചയിൽ തന്നെ ഒരു പാവം പിടിച്ച കുട്ടി..

പറയത്തക്ക രീതിയിൽ വല്യ സൗന്ദര്യമില്ല…മുടി നന്നേ കുറവ്.. ഇരു നിറം..എന്നിരുന്നാലും അവള്‍ എന്നിൽ കൗതുകം ഉണർത്തി.

പിന്നീട് പല ദിവസങ്ങളിലും ഞാൻ അവിടെ വച്ച് അവളെ കണ്ടു .. മിക്ക ദിവസങ്ങളിലും അവളുടെ നിറഞ്ഞ മിഴികൾ ഞാൻ ശ്രദ്ധിച്ചു.. ആ മിഴികള്‍

എന്നോടു മന്ത്രിക്കുന്നപ്പോലെ തോന്നി “അവളുടെ അടുത്ത് ചെല്ലൂ അവളോട് സംസാരിക്കൂ അവളുടെ പ്രശ്നങ്ങൾ അടുത്ത് അറിഞ്ഞ് ആശ്വസിപ്പിക്കൂ”

കടന്നു വന്ന ഓരോ ദിവസങ്ങളിലും അവൾ എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. എന്നും ഞാൻ അവളെ കാണുന്നു.. എന്നാൽ അവൾ എന്നെ

കാണുന്നുണ്ടോ?? ശ്രദ്ധിക്കുന്നുണ്ടോ?? ഇങ്ങനെ ഒരാൾ അവളെ അടുത്തറിയാൻ ശ്രമിക്കുന്നുണ്ടെന്നും അവൾ അറിയുന്നുണ്ടോ?? അറിയില്ല.. എനിക്ക് ഒന്നും

അറിയില്ല.. എന്നാൽ ഒന്നെനിക്കു അറിയാം.. ഇനി അങ്ങോട്ടേക്ക് എന്നും എന്റെ നിഴലായി എന്റെ കൂടെ എന്റെ പ്രഭാതമായി എന്റെ സന്ധ്യ ആയി അവൾ

ഉണ്ടാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.. ആഗ്രഹിക്കുന്നു..

പക്ഷേ ആരാണവൾ.. ഒരിക്കൽ അവൾ ഇല്ലാത്ത ഒരു ദിവസം അവിടെ ബസ് കയറുവാൻ നിൽക്കുന്ന ഒരു പെൺകുട്ടിയോട് ഞാൻ ചോദിച്ചു.. അവളുടെ പേര്

എന്താണ്? വീട് എവിടെയാണ്? ആ കുട്ടി എന്താണ് പഠിക്കുന്നത്? എന്നൊക്കെ..

പേര് “നീലിമ”… ഇവിടെ അടുത്ത ഒരു കമ്പ്യൂട്ടർ കോഴ്സ് നു പോകുന്നതാണ് സ്ഥിരം…അവൾക്കു ആരുമില്ല എന്ന സത്യം ഒരു ഞെട്ടലോടെ ഞാൻ അവളിൽ

നിന്നറിഞ്ഞു.. പറയാൻ ഒരു മേൽവിലാസവും മാതാപിതാക്കളോ ബന്ധുക്കളോ ഒരു വീടോ ഒന്നും ഇല്ലാ.. ഇവിടെ അടുത്ത ഉള്ള ഒരു അനാഥ മന്ദിരത്തിൽ ആണ്

അവൾ താമസിക്കുന്നത്.. ഇത് വരെ ഉള്ള പഠനവും താമസവും എല്ലാം അവരാണ് ചെയ്തു കൊടുത്തത്.. ഇപ്പോൾ കൊടുക്കുന്നത്.. കൂടുതൽ വിവരങ്ങൾ അവള്‍ക്കറിയില്ല

എന്നിരുന്നാലും ഞാൻ അവളോട് പോയി സംസാരിക്കാൻ തീരുമാനിച്ചു.. അവളോട് ഉള്ള എന്റെ സ്നേഹം ദിവസവും കൂടി കൂടി വന്നു.. നാളെ അവളോട്

സംസാരിക്കണം.. ഞാനും എന്റെ അമ്മയും അടങ്ങുന്ന എന്റെ കൊച്ചു കുടുംബത്തിലേക്ക് അവളെ ക്ഷണിക്കണം.. എന്റെ നവ വധു ആയി..

നേരം പുലർന്നു.. ഞാൻ ഓഫീസിൽ പോകുവാൻ ഒരുങ്ങി.. പോകുന്ന വഴി പതിവുപ്പോലെ അവളെ കണ്ടു.. ഞാൻ അവളുടെ അടുത്തേക്കു നടന്നു എന്നെ

കണ്ടതും അവൾ ഭയന്ന് പുറകോട്ടു നീങ്ങുവാൻ തുടങ്ങി.. ഞാൻ അടുത്തേക്കു വീണ്ടും ചെന്നു.. അവളിലെ ഭയം വിറയൽ ആയി മാറുവാൻ തുടങ്ങി..

എന്തെങ്കിലും ഞാൻ പറയുന്നതിന് മുമ്പേ തന്നെ അവൾ പറഞ്ഞു തുടങ്ങി..

“ഞാൻ അനാഥ ആണ്.. എനിക്ക് അമ്മ ഇല്ല മരിച്ചു… എനിക്ക് ഒരു മേൽവിലാസം പോലും ഇല്ല.. അച്ഛൻ ആരാണെന്നു പോലും അറിയില്ല… ഞാൻ ചോദിച്ചിട്ടുമില്ല…

ചിലപ്പോൾ ഒരാളെ എടുത്തു പറയാൻ ഒരു പക്ഷേ എന്റെ അമ്മയ്ക്കു പറ്റില്ലായിരികാം.. സാഹചര്യങ്ങൾ ആയിരിക്കണം അമ്മയെ ഇങ്ങനെ ഒരാൾ

ആക്കിയത്.. എന്റെ ‘അമ്മ ഒരു വേശ്യ!!..’ ആയതു കൊണ്ടാണല്ലോ എന്റെ ചുറ്റും താങ്കളെ പോലുള്ളവരുടെ കഴുകൻ കണ്ണുകൾ വരുന്നത്.. അതാണലോ കുറെ

നാളുകളായിട്ട് എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളും.. പരിഹാസങ്ങളും.. വെറുപ്പും.. എല്ലാം…നിങ്ങളൊക്കെ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ഒരിക്കലും

ഒരു പെണ്ണിന്റെ മാനത്തിനു വില പറയരുത്.. ഒരാളും അങ്ങനെ ജനിക്കുന്നില്ല.. മനസിലാക്കൂ…”

എല്ലാം പറഞ്ഞതിന് ശേഷം അവൾ വിതുമ്പി കരയുവാൻ തുടങ്ങി.. എനിക്കു അവളെ ചേർത്തു പിടിച്ച ആശ്വസിപ്പിക്കണം എന്നുണ്ട്..പക്ഷേ ​എന്തോ

എനിക്കൊന്നും സാധിക്കുന്നില്ല “കുട്ടീ… എല്ലാവരേയും പോലെ നീ എന്നെ കണ്ടതിൽ ഞാൻ ഒരിക്കലും തെറ്റ് പറയില്ല.. ഇന്നത്തെ ലോകം അങ്ങനെ ആണ്.. എന്നാൽ എനിക്ക് പറയാൻ ഉള്ളത് ഒന്നു മാത്രമാണ്.. ഞാനും എന്റെ അമ്മയും

അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിലേയ്ക്കു ഞാൻ നിന്നെ ക്ഷണിക്കുകയാണ്.. അവിടെ നിന്നെ തേടി ഒരു കഴുകൻ കണ്ണുകളും വരില്ല.. നീ എന്റെ അടുത്ത്

സുരക്ഷിത ആയിരിക്കും.. പൊന്നു പോലെ ഞാൻ നോക്കിക്കൊള്ളാം.. എന്റേത്

മാത്രമായി.. മറ്റാർക്കും വിട്ടു കൊടുക്കില്ല ഞാൻ..”അതു പറഞ്ഞപ്പോഴേക്കും

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു !!..എന്റെ കണ്ണുകളും ..!!!.. “ആവശ്യത്തിന് സമയം എടുത്തോളൂ എന്നെ ഇഷ്ടമാണെങ്കിൽ മാത്രം

സ്വീകരിച്ചാൽ മതി.. കാത്തിരുന്നോളാം ഞാൻ.. നിന്നെ പോലെ ഒരു പെൺകുട്ടി ഭാഗ്യമാണ്.. സ്വത്താണ്.. എനിക്ക് വേണം നിന്നെ..”

അന്നത്തെ ആ ദിവസം ഇന്നും എന്റെ മനസ്സിൽ മായാതെ നില്ക്കുന്നു. ഇന്ന് അവൾ ആരുമില്ലാത്ത ഒരാൾ അല്ലാ.. അനാഥ അല്ലാ.. അവൾക്കു ഇന്നൊരു കുടുംബം ഉണ്ട്… ഒരു മേൽവിലാസവും…

എന്റെ ഭാര്യ എന്ന മേൽവിലാസം …

Leave a Reply

Your email address will not be published. Required fields are marked *