ഹോട്ടലിൽ ഞങ്ങൾ ഇരുന്ന ടേബിളിന് എതിരെ ഇരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാൾ വന്നപ്പോ മുതൽ ഇച്ചായനെ നോക്കാൻ തുടങ്ങിയതാണ്..

രചന: Bindhya Balan

“നീ ആരാ എന്റെ ഇച്ചായനെ നോക്കാൻ…ഇനീം നോക്കിയാ നിന്റെയീ തവളക്കണ്ണു രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും.. കേട്ടോടി മരംകൊത്തിമോറി ”

ആഹാരം കഴിക്കാനായി കയറിയ ഹോട്ടലിൽ ഞങ്ങൾ ഇരുന്ന ടേബിളിന് എതിരെ ഇരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാൾ വന്നപ്പോ മുതൽ ഇച്ചായനെ നോക്കാൻ

തുടങ്ങിയതാണ്.. പിള്ളേരല്ലേ പോട്ടേ എന്ന് വച്ച് ഞങ്ങൾ ആദ്യമൊന്നും അത് കണ്ടിട്ടും കാണാത്തത് പോലെ അങ്ങിരുന്നു. എന്തൊക്കെയാണേലും അവള്

നോക്കുന്നത് എന്റെ ഇച്ചായനയല്ലേ… അതും ഒരുമാതിരി ശൃംഗരിക്കുന്ന ഒരു നോട്ടം.. എന്റെ പിടി വിട്ട് പോയി എന്ന് പറയുന്നതാവും ശരി.ഭാഗ്യത്തിന് ആ

സമയത്ത് ഹോട്ടലിൽ അധികം ആരും ഉണ്ടായിരുന്നില്ല. ഉള്ള ഒന്ന് രണ്ട്പേര് ഞങ്ങളെ മാറി മാറി നോക്കി എന്താ സംഭവം എന്ന മട്ടിലിരിക്കുന്നു. എന്റെ

ദേഷ്യവും ചാട്ടവുമൊക്കെ കണ്ട് കിളി പോയി നിൽക്കുന്ന അവളുടെ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു

” നിനക്ക് നേരത്തെ അറിയോ എന്റെ ഇച്ചായനെ…ഇങ്ങനെ നോക്കാൻ മാത്രം ”

“ഇല്ല ”

ഉത്തരം വളരെ പെട്ടന്ന് തന്നെ വന്നു.

“പിന്നെ താനെന്തിനാ.. ഞങ്ങൾ വന്നപ്പോ മുതൽ തുടങ്ങീതാണല്ലോ നോട്ടം.. നോക്കി നോക്കി നീയെന്റെ ചെക്കനെ ഇല്ലാണ്ടാക്കോ ”

“അത്.. ഞാൻ വെറുതെ നോക്കിയതാ.. എന്നെ തേച്ചിട്ട് പോയ എന്റെ എക്സിന് ചേച്ചീടെ ഹസ്ബന്റിന്റെ ഛായ ഉണ്ട്…. പെട്ടന്ന് കണ്ടപ്പോ.. എന്തോ… എനിക്ക്… ”

ഒരു നാണത്തോടെ അവളത് പറഞ്ഞിട്ട്, ഇച്ചായനെ നോക്കി ഒന്ന് ചിരിച്ചു. വെറുതെ പോലും ഇച്ചായനെ ഒരു പെണ്ണ് നോക്കുന്നത് ഇഷ്ടമില്ലാത്ത എനിക്ക്, നിയന്ത്രണം നഷ്ടപ്പെടാൻ അത് ധാരാളമായിരുന്നു.

“നാശം പിടിക്കാൻ.. ഓരോന്ന് ഇറങ്ങിക്കോളും ബാക്കിയുള്ളവന്റെ സമാധാനം കളയാൻ… ദേ കൊച്ചേ.. ഫുഡ്‌ കഴിക്കാൻ വന്നാൽ കഴിച്ചിട്ട് പൊയ്ക്കോണം… ഭാര്യ

അടുത്തിരിക്കുമ്പോ ഒരു ആൺചെറുക്കനെ വായ്നോക്കുന്നത് ഒരു പരിധിയൊക്കെ ഇല്ലേ… അല്ലേലും, ആമ്പിള്ളേരെക്കാൾ നന്നായിട്ട് വായ്

നോക്കുന്നത് പെമ്പിള്ളേര് തന്നെയാണ്… പക്ഷെ അത് ഇങ്ങോട്ട് വേണ്ട.. കേട്ടോ ”

അവളെ നോക്കി ഒന്ന് കൂടി ഷൗട്ട് ചെയ്തിട്ട്, എന്റെ അടുത്ത് ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഈ നാട്ടുകാരനല്ലേ എന്ന മട്ടിലിരിക്കുന്ന ഇച്ചായന്റെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്നിട്ട് ഞാൻ പറഞ്ഞു

“അങ്ങനെയിപ്പം എന്റെ താന്തോന്നിയെ ഒരവളും നോക്കണ്ട… ”

എന്റെ വർത്താനം കേട്ട് ഇച്ചായൻ പൊട്ടിച്ചിരിച്ചു…. അത് കേട്ട് ഞാനും പൊട്ടിച്ചിരിച്ചു.. ചിരിച്ച് ചിരിച്ചോടുവിൽ ഞാൻ കരയാൻ തുടങ്ങി.. കരച്ചിലെന്നു വച്ചാൽ ഒരൊന്നൊന്നര കരച്ചിൽ..

“പൊന്നുവേ… എന്നാടി.. എന്നാപ്പറ്റി… ”

ഇച്ചായൻ എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ടാണ് ചോദിച്ചത്… അപ്പോൾ മാത്രമാണ് ഞാൻ കണ്ണുകൾ തുറന്നതും കണ്ടത് സ്വപ്നമാണെന്ന് മനസിലായതും ..

കണ്ട സ്വപ്നം നന്നായിതന്നെ ഇച്ചായനോട് വിവരിച്ചു ഞാൻ.. ഒരു മണിക്കൂർ ആണ്

ഇച്ചായൻ നിർത്താതെ ചിരിച്ചത്…

പ്രശ്നം ഇതൊന്നുമല്ല ഇപ്പൊ.. എന്നെ അലട്ടുന്ന ചോദ്യം ഇതാണ്.. ശരിക്കും സ്വപ്നത്തിൽ ഞാൻ എന്തിനാ കരഞ്ഞത്…….?

Nb : ലോക്ക്ഡൗൺ ബോറടി മാറ്റാൻ ഓരോ സിനിമകളിരുന്നു കാണും… രാത്രി ഇതാണ് ഇപ്പൊ അവസ്ഥ…..പാവം ഞാൻ…

രചന: Bindhya Balan

Leave a Reply

Your email address will not be published. Required fields are marked *