ഗൗരീപരിണയം….ഭാഗം…33

മുപ്പത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 32

ഭാഗം…33

വീരഭദ്രൻ കോളേജിൽ പോകാൻ റെഡിയായി താഴേക്ക് വന്നു……

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോളാണ് വിപിയെ വിളിച്ചില്ലെന്ന് ഓർത്തത്….ഫോണെടുത്ത് വിപിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…..

“ഹലോ…….നീ കഴിക്കാൻ വരുന്നില്ലേ……കോളേജിൽ പോകാൻ സമയമായല്ലോ….”

“ഇല്ല കണ്ണാ…..ഞാൻ പുറത്ത്നിന്ന് വാങ്ങിക്കഴിച്ചു….ഞാൻ കോളേജിലേക്ക് വന്നോളാം…..”

ഫോണിലാണെങ്കിലും അവന്റെ വേദന വീരഭദ്രന് മനസ്സിലായി……

“ശരി…….കോളേജിൽ വച്ച് കാണാം…..”

കാണുമ്പോൾ അവനെ പറഞ്ഞ് ശരിയാക്കണമെന്ന് ഉറപ്പിച്ച് കൂടുതലൊന്നും സംസാരിക്കാതെ വീരഭദ്രൻ ഫോൺ കട്ട് ചെയ്തു……..

ഗൗരി അടുത്തിരുന്ന് കഴിക്കുന്നുണ്ടെങ്കിലും വീരഭദ്രന്റെ മുഖത്ത് പോലും നോക്കാതെ തല കുനിച്ചിരുന്നാണ് കഴിപ്പ്……അടുത്തായി വിഷ്ണുവും ഓപ്പോസിറ്റായി കാർത്തുവും വൈദുവും ഇരുന്ന് കഴിക്കുന്നുണ്ട്……..

വിഷ്ണു ഇടയ്ക്കിടെ കാർത്തുവിനെ നോക്കി സൈറ്റടിച്ച് കാണിക്കും…..കാർത്തു അവനെ നോക്കി ശാസനയോടെ കണ്ണുരുട്ടും….എന്നാൽ വൈദു മറ്റൊന്നും ശ്രദ്ധിക്കാതെ ഫുൾ കോൺസൻട്രേഷൻ കഴിപ്പിലാണ്………തലേ ദിവസം നടന്ന കാര്യങ്ങളൊക്കെ അവൾ മറന്നു പോയത് പോലെ വീരഭദ്രന് തോന്നി….

‘ഇന്നലെ ഇത്രയും നടന്നിട്ടും വൈദുവിന് ഒരു കുലുക്കവുമില്ലല്ലോ…..അവള് മറന്നു പോയോ അതൊക്കെ🤔…….ഇനി ദേവിയുടെ പിണക്കം മാറ്റണം😢…വിപിയെ ഒന്നു നേരെയാക്കി എടുക്കണം😞……മ്…… ശരിക്കൊന്നു പ്ലാൻ ചെയ്യണം….’

വീരഭദ്രൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഗൗരിയെ നോക്കി…..എന്നാൽ ആ നിമിഷം തന്നെ ഗൗരിയും അവന്റെ മുഖത്തേക്ക് നോക്കി….അവളുടെ കണ്ണുകളുടെ പിടച്ചിലിൽ അവൻ സ്വയം മറന്നുപോയി….

“ദേവീ……എന്റെ വാലറ്റ് റൂമിലാണ്…കഴിച്ച് കഴിഞ്ഞിട്ട് പെട്ടെന്ന് പോയി എടുത്തിട്ട് വരണം……”

അവന്റെ ഗൗരവം കണ്ട് പറ്റില്ലെന്ന് പറയാൻ ഗൗരി വായ തുറന്നതും അടുക്കളയിൽ നിന്ന് വരുന്ന സരോജിനിയമ്മയെ കണ്ട് വാ അടച്ചു….

“മോള് കഴിക്കട്ടെ കണ്ണാ…..അമ്മ പോയി എടുത്തിട്ട് വരാം…..”

ചമ്മിയ മുഖത്തോടെ വീരഭദ്രൻ ഗൗരിയെ നോക്കി….. അവൾ അവനെ നോക്കി ഒന്നു പുച്ഛിച്ചു😏….

“അയ്യോ….സോറി അമ്മേ….ഞാനെടുത്തായിരുന്നു….മറന്നു പോയതാ…..😤”

പോക്കറ്റിൽ തപ്പുന്നതായി അഭിനയിച്ച് വീരഭദ്രൻ പറയുന്നത് കേട്ട് ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…..

നാളെ ഗൗരിയുടെ വീട്ടിലേക്ക് പോകുമ്പോൾ ഗൗരിയുടെ അമ്മ പ്രശ്നമുണ്ടാക്കില്ലേ കണ്ണാ….”

സരോജിനിയമ്മ ആകുലതയോടെ ചോദിച്ചു…. ഗൗരി പറഞ്ഞത് വച്ച് സുമിത്രയുടെയും പ്രവീണിന്റെയും കാര്യത്തിൽ അവർക്ക് പേടിയുണ്ടായിരുന്നു….

“പേടിക്കണ്ട അമ്മേ…..ഗൗരി അവളുടെ സ്വന്തം വീട്ടിലേക്കല്ലേ പോകുന്നത്……അവളുടെ അച്ഛനെ എനിക്കൊന്ന് കാണണം…..പിന്നെ………………ആൽബിയെയും കാണണം…..”

അത് പറഞ്ഞപ്പോൾ എല്ലാവരും അവനെ ചോദ്യഭാവത്തിൽ നോക്കി….. അത് മനസ്സിലായത് പോലെ ഒരു നെടുവീർപ്പോടെ കഴിപ്പ് മതിയാക്കി അവൻ എഴുന്നേറ്റു…..

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

എല്ലാവരും ഒരുമിച്ചാണ് കോളേജിലേക്ക് പോയത്……

ആദ്യത്തെ പീരീഡ് വീരഭദ്രന്റെ ക്ലാസായിരുന്നു……… ഗൗരി അവന്റെ മുഖത്ത് നോക്കാതെ മുഖം വീർപ്പിച്ചിരുന്നു…..

പഠിപ്പിക്കുന്നതിനിടയിൽ വീരഭദ്രൻ പലപ്പോഴും അവളുടെ അടുത്തേക്ക് വന്നുവെങ്കിലും ഗൗരി മൈൻഡ് ചെയ്തില്ല………

“ആയില്യാ ….പ്രോജക്ടിന്റ കാര്യം ഞാൻ തന്നെ ഏൽപ്പിച്ചതല്ലേ….😡….ചെയ്തിരുന്നോ….”

വീരഭദ്രൻ ചോദിച്ചത് കേട്ട് ആയില്യ ചാടിയെണീറ്റു….

“അത്….സർ….പാർവ്വതിയും വിഷ്ണുവും മാത്രം ഇതുവരെ പ്രോജക്ട് ചെയ്തിട്ടില്ല….ഞാൻ ഒരുപാട് തവണ പറഞ്ഞിരുന്നു……പക്ഷേ രണ്ടുപേരും കേൾക്കുന്നില്ല…..😏.ഈ ക്ലാസിൽ ഇത്രയും കെയർലെസായിരിക്കുന്ന കുട്ടികൾ വേറെയില്ല….”

വീരഭദ്രന്റെ മുഖം വലിഞ്ഞു മുറുകി.. കണ്ണുകൾ ചുവന്നു….അവന്റെ മുഖം കണ്ട് ഗൗരിയും വിഷ്ണുവും പേടിച്ചിരുന്നു…….അവനെ ഗൗരിയുടെ പെരുമാറ്റം അത്രയും വേദനിപ്പിച്ചിരുന്നു…..

“പാർവ്വതീ….. വിഷ്ണൂ……😡….”

രണ്ടുപേരും പരിഭ്രമത്തോടെ എഴുന്നേറ്റു നിന്നു…….

“രണ്ടുപേരും ഇനി പ്രോജക്ട് വച്ചിട്ട് ക്ലാസിൽ കയറിയാൽ മതി…..പഠിക്കാൻ വരുന്നെങ്കിൽ പഠിക്കണം….. ഇത് കളിച്ചു നടക്കാനുള്ള സ്ഥലമല്ല…..😡”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ട് വിഷ്ണുവിനും വിഷമമായി..വീരഭദ്രൻ എല്ലാവരുടെയും മുന്നിൽ വച്ച് ദേഷ്യപ്പെട്ടത് ഗൗരിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല…..വിഷ്ണു അവളെയും വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു……..

“കണ്ണേട്ടന് എന്തോ വിഷമമുണ്ട്….. നീ എന്തെങ്കിലും പണിയൊപ്പിച്ചോ ഗൗരീ…☹️…എന്തായാലും ഈ വർഷം കണ്ണേട്ടന്റെ ക്ലാസിലിരിക്കാമെന്ന് തോന്നുന്നില്ല…”°

ഗൗരി മുഖം കൂർപ്പിച്ചു അവനെ നോക്കി….

“അതൊന്നുമല്ല വിച്ചൂ……ഞാനും ചെകുത്താനും തമ്മിലുടക്കി…..അങ്ങേര് അതിന്റെ ദേഷ്യം കാണിക്കുന്നതാ….😔”

“എന്താടീ……എന്താ കാര്യം…..ഞാൻ ഇടപെടണോ….🙂”

“ഏയ് അതിന്റെ ആവശ്യമില്ല…..ഈ പിണക്കം ഇന്നു തന്നെ ഞാൻ തീർക്കും….😊”

“എന്നാൽ നിനക്ക് കൊള്ളാം………പിന്നെ….ഗൗരീ…. നാളെ വീട്ടിൽ പോകുമ്പോൾ സുമിത്രാന്റി എങ്ങനെ റിയാക്ട് ചെയ്യുമോ ആവോ……പ്രവീണിങ്ങനെ കിടക്കുന്നതു കൊണ്ട് നിന്നെ കൊല്ലാനുള്ള ദേഷ്യമായിരിക്കും ആന്റിക്ക്…”

“ഞാൻ കണ്ണേട്ടനോട് ഇക്കാര്യം പറഞ്ഞതാ വിച്ചൂ……… നീ അതിനെക്കുറിച്ച് ആലോചിക്കണ്ട …നിന്റെ ഡാഡിയെ കാണണമെങ്കിൽ എന്റെ കൂടെ വന്നാൽ മതീന്നാ കണ്ണേട്ടൻ പറണയത്….”

ഗൗരിയുടെ മനസ്സിലും സുമിത്രയെ ക്കുറിച്ചുള്ള ചിന്ത അലട്ടിയിരുന്നു……..

ഉച്ചയ്ക്ക് എല്ലാവരും പതിവ് പോലെ കാന്റീനിൽ ഒത്തുകൂടി……

“വിപിച്ചേട്ടനെന്താ വീട്ടിൽ വരാത്തത്….”

വൈദു ചോദിക്കുന്നത് കേട്ട് മറുപടി പറയാതെ എഴുന്നേൽക്കാൻ തുടങ്ങിയ വിപിയെ വീരഭദ്രൻ തടഞ്ഞു…..കണ്ണുകൾ കൊണ്ട് അരുതെന്ന് വിലക്കി…….വൈദുവിന്റെ സാമീപ്യം പോലും വിപി ഇഷ്ടപ്പെടുന്നില്ലെന്ന് ഗൗരിയ്ക്ക് തോന്നി…… അവന്റെ മുഖം അത്രയും ഇരുണ്ടിരുന്നു……….

“വൈദൂ……മിണ്ടാതിരുന്ന് കഴിച്ചേ….”ഗൗരി സാഹചര്യം ഒന്നു തണുപ്പിക്കാനായി വൈദുവിനോട് ദേഷ്യത്തിൽ പറഞ്ഞു……വൈദു പരിഭവത്തോടെ മുഖം കൂർപ്പിച്ചിരുന്നു….

വിപിന്റെ മുഖത്തെ ദേഷ്യം കണ്ട് പിന്നെ ആരുമൊന്നും സംസാരിച്ചില്ല……ഗൗരി ഇടംകണ്ണിട്ട് വീരഭദ്രനെ നോക്കിയെങ്കിലും വീരഭദ്രൻ അവളെ മൈൻഡ് ചെയ്തില്ല……..

വിഷ്ണുവും കാർത്തുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി………….

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വിപിനെ വീരഭദ്രൻ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ട് പോയി…….

വിപിയുടെ മുഖത്തെ ഗൗരവം കണ്ട് എല്ലാവർക്കും വിഷമമായിരുന്നു…..കളിചിരികൾ നിറഞ്ഞ വീട് പെട്ടെന്ന് മൂകത നിറഞ്ഞ പോലെ തോന്നി…….

ഗൗരി മുറിയിലേക്ക് വരുമ്പോൾ വീരഭദ്രൻ ബാഗിൽ ഡ്രസ്സെടുത്ത് വയ്ക്കുന്നു….

‘ഇയാളെന്താ നാളെ പോയിട്ട് തിരിച്ചു വരുന്നില്ലേ…….🙄’

ഗൗരി അവനെ നോക്കിക്കൊണ്ട് കട്ടിലിലേക്കിരുന്നു…….വീരഭദ്രൻ അവളെ കണ്ടെങ്കിലും ശ്രദ്ധിക്കാതെ ബാഗെടുത്ത് സൈഡിലേക്ക് വച്ച്..ബാത്ത്‌റൂമിൽ കയറി ഫ്രഷായി വന്നു……

“നീ നിലത്തല്ലേ കിടക്കുന്നത്😡…..കട്ടിലീന്ന് മാറ് എനിക്ക് കിടക്കണം……”

അവന്റെ ദേഷ്യത്തോടെയുള്ള നിൽപ്പ് കണ്ട് ഗൗരിയ്ക്ക് പേടി തോന്നിയെങ്കിലും അത് മറച്ച് അവൾ പുചഛഭാവത്തിൽ കട്ടിലിലേക്ക് നിവർന്നു കിടന്നു…….

“ഞാനിന്ന് കട്ടിലിലാ കിടക്കുന്നത്….😏….ഈ തണുപ്പത്ത് എനിക്ക് വയ്യ തറയിൽ കിടക്കാൻ….”

അവൾ പറഞ്ഞത് കേട്ട് മനസ്സിൽ കുളിർമഴ പെയ്തെങ്കിലും വീരഭദ്രൻ ഗൗരവത്തിൽ തന്നെ കട്ടിലിന്റെ ഒരു സൈഡിലേക്ക് തിരിഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു……

ഗൗരിയുടെ കണ്ണ് നിറഞ്ഞ് വന്നു….അവൾ അവനരികിലേക്ക് നീങ്ങിക്കിടന്നിട്ട് അവന്റെ ദേഹത്തേക്ക് കൈ ചുറ്റിപ്പിടിച്ചു…..

“കണ്ണേട്ടാ……..എന്നെ വെറുത്ത് തുടങ്ങിയോ….😞”

വീരഭദ്രൻ ഒരു ഞെട്ടലോടെ പെട്ടെന്ന് അവളുടെ സൈഡിലേക്ക് തിരിഞ്ഞ് അവളെ മുറുകെ പുണർന്നു……

“എന്താ ദേവീ…..വെറുക്കാൻ കഴിയുമോ എനിക്ക് നിന്നെ…..എന്റെ പ്രാണനല്ലേ നീ……നീ അവഗണിച്ചപ്പോൾ കുറച്ചു വിഷമം തോന്നി…അല്ലാതെ നിന്നെ വെറുക്കാൻ ഈ ജന്മം എനിക്ക് കഴിയുമോ…..”

ഗൗരിയുടെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ തുടച്ച് കൊണ്ട് അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി……..

“എന്തിനാ കണ്ണേട്ടാ ആൽബിയെ…..”

പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ വീരഭദ്രൻ അവളുടെ ചുണ്ടിൽ കൈ വച്ച് തടഞ്ഞു…….അവൾ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി…..

“ചോദിക്കരുത് ………സമയമാകുമ്പോൾ ഞാനെല്ലാം പറയാം…… എന്റെ ദേവി അതൊന്നും ചിന്തിക്കണ്ട…….നാളെ നിന്നെ നിന്റെ വീട്ടിൽ നിർത്തിയിട്ട് ഞാനും വിപിയും കൂടി ആൽബിയെ കാണാൻ പോകും……..നിനക്ക് കൂട്ടായി വിഷ്ണുവും വൈദുവും കാണും….”

അവളുടെ ചുണ്ടുകളിൽ തഴുകി കൊണ്ട് അവൻ പറഞ്ഞു…..

“നമുക്ക് കാർത്തൂനെയും അമ്മയെയും കൂടി കൊണ്ട് പോകാം കണ്ണേട്ടാ…..”

ഗൗരി കൊഞ്ചലോടെ ചോദിച്ചത് കേട്ട് വീരഭദ്രൻ ചിരിച്ചു കൊണ്ട് അവളെയും ചേർത്ത് പിടിച്ചു കുറച്ചു ഉയർന്ന് കട്ടിലിൽ ചാരിയിരുന്നു…

“അമ്മയുടെ കാര്യം നിനക്കറിയില്ലേ ദേവീ……..നീ വന്നതിന് ശേഷം കാല് വേദന പോലും മറന്ന് കൊച്ചു കുട്ടികളെ പ്പോലെ തുള്ളിച്ചാടി നടക്കുവല്ലേ……ഇപ്പോൾ വേദന തുടങ്ങിയിട്ടുണ്ട്……. ഞാനിന്ന് മരുന്ന് വാങ്ങി കൊടുത്തതേയുള്ളു….ഇത്രയും ദൂരം യാത്ര ചെയ്താൽ ചിലപ്പോൾ കൂടും….പിന്നെ കാർത്തൂനെ വേണേൽ കൊണ്ട് പോകാം…..അപ്പുറത്ത് വിനുവിന്റെ അമ്മയെ വിളിച്ചു അമ്മയ്ക്ക് കൂട്ട് നിർത്താം….എന്താ മതിയോ എന്റെ ചക്കരയ്ക്ക്…”

അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് കൊണ്ട് അവൻ ചോദിച്ചത് കേട്ട് ഗൗരി സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു…..

“പിന്നെ…..ഇന്നലെ….റോണീന്ന് വിളിച്ചതിന് സോറീ കണ്ണേട്ടാ….😔”

“അത് സാരമില്ല…..നീയേ…പ്രായച്ഛിത്തം ചെയ്താൽ മതി…..😉”

അവന്റെ കുറുമ്പ് നിറഞ്ഞ നോട്ടവും സംസാരവും അവളിലെ പ്രണയിനിയെ ഉണർത്തിയിരുന്നു…..

“എന്താ ചെയ്യേണ്ടത്…..😉”

“എന്ത് പറഞ്ഞാലും ചെയ്യുമോ…..😉”

“മ്…..”

തലകുനിച്ചു കൊണ്ട് നാണത്തോടെ അവൾ മൂളി……..

“എന്നാലേ എന്നോട് പറ…ഐ ലവ് യൂന്ന്…..😉°”

വീരഭദ്രൻ ലാലേട്ടൻ സ്റ്റെലിൽ പറഞ്ഞത് കേട്ട് ഗൗരി അവനെ കണ്ണ് കൂർപ്പിച്ചു നോക്കി….

“ഒന്നു പോ കണ്ണേട്ടാ…. വെറുതെ തമാശ കളിയ്ക്കാതെ….. എനിക്ക് നാണം വരുന്നുണ്ട് കേട്ടോ…..”

“ആഹാ…..നിനക്ക് നാണമൊക്കെ വരുമോ……എവിടെ ഞാനൊന്നു കാണട്ടെ എന്റെ പെണ്ണിന്റെ നാണം….”

വീരഭദ്രൻ അവളുടെ മുഖം തിരിക്കാൻ കൈയുയർത്തിയതും ഗൗരി നാണത്തോടെ അവന്റെ കഴുത്തിനിടയിലേക്ക് മുഖമൊളിപ്പിച്ചു………..

“അതേ….വല്ലതും നടക്കുമോ….”

മറുപടിയായി ഗൗരി അവന്റെ കവിളിലൊന്ന് പിച്ചി……

“ആഹ്….ശൊ…വേദനിച്ചെടീ….”

അവൻ കവിളിൽ തടവിക്കൊണ്ട് അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു….

“ദേവീ…..”

“മ്…..”

“എന്തു കളറാടീ നിനക്ക്……….നിന്റെ ഡാഡിയെ പോലെ ആണോ നീ……എന്തൊരു ഭംഗിയാ….സത്യം പറഞ്ഞാൽ കടഞ്ഞെടുത്ത ഒരു ശില്പം പോലെ……എനിക്ക് ഏറ്റവും ഇഷ്ടം നിന്റെ ഈ ചുണ്ടുകളാണ്..എന്ത് ചുവപ്പാണ്…..കോളേജിൽ പലരും നിന്നെ വായിനോക്കുമ്പോൾ അവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നുമെനിക്ക്……”

“ഇങ്ങനെ തള്ളല്ലേ കണ്ണേട്ടാ…. ഞാൻ താങ്ങൂല..”

ഗൗരി അവന്റെ നെഞ്ചിൽ കിടന്നു ചിണുങ്ങി…..

“സത്യമാടീ….നിന്നെ ആദ്യം കണ്ടത് മുതൽ മനസ്സിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ട് നിന്റെ ഈ കണ്ണുകളും ചുവന്ന ചുണ്ടും…..അന്ന് നിന്റെ നൃത്തം കഴിഞ്ഞ് നിന്റെ അഡ്രസ്സ് തപ്പാൻ പോയപ്പോൾ അയാള് പറയുവാ…ഒരുപാട് പേര് നിന്റെ അഡ്രസ്സ് ചോദിച്ചു വന്നൂന്ന്….മറക്കാൻ ശ്രമിക്കുന്തോറും നീയെന്നിൽ ആഴ്ന്നിറങ്ങുവാരുന്നു ദേവീ……പിന്നെ നിന്റെ പുറകേയായിരുന്നു ഞാൻ…. നീ കയറുന്ന ബസിൽ…. നീ കയറുന്ന ഷോപ്പിൽ…….കോളേജിന് മുന്നിൽ……..അങ്ങനെയങ്ങനെ….നീ അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..”

ഗൗരി വിടർന്ന കണ്ണുകളോടെ ആകാംഷയോടെ അവനെ കേട്ടുകൊണ്ടിരുന്നു…അവന്റെ പ്രണയം അവൾ അറിയുകയായിരുന്നു………

പിന്നെ വരുമ്പോൾ ആൽബിയും കൂടെ വരാൻ തുടങ്ങി…..അവിടെ അടുത്തൊരു കോഫീഷോപ്പില്ലേ നീ സ്ഥിരം പോകുന്നത്…. അവിടെത്തെ കോഫീ സൂപ്പറാണെന്നും പറഞ്ഞ് ആൽബിയെയും കൊണ്ട് പോകും……നീ ഒളിച്ചോടുന്നതിന്റെ കുറച്ചു ദിവസം മുൻപാണ് ആൽബിയ്ക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാനറിഞ്ഞത്…….തകർന്നു പോയി ഞാൻ…… ആൽബിയുടെ ഡാഡിയോടുള്ള കടപ്പാട് കാരണം എല്ലാം ഉള്ളിലൊതുക്കി…….”

അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു……..ഗൗരി കുറച്ചുയർന്ന് അവന്റെ കണ്ണുകളിലായി ഉമ്മ വച്ചു….. അവൻ പുഞ്ചിരിയോടെ അവളെ മുറുകെ പുണർന്നു……

“ദേവീ…….ഇരുട്ടിലായിരുന്നു ഞാൻ…. വെളിച്ചം കൊണ്ട് വന്നത് നീയാണ്……. ചെകുത്താനായിരുന്നു ഞാൻ…. ദേവനാക്കിയത് നീയാണ്…..ഒന്നിന്റെ പേരിലും നിന്നിൽ നിന്നകലാൻ എനിക്ക് പറ്റില്ലെടീ……എന്റെ ദേഷ്യത്തെ താങ്ങാൻ നിനക്ക് മാത്രമേ കഴിയൂ ദേവീ…..”

അവളുടെ മുഖം തെല്ലൊന്നുയർത്തി അവളുടെ നെറുകയിൽ മുകർന്നുകൊണ്ട് വീരഭദ്രൻ അവളെ കട്ടിലിലേക്ക് കിടത്തി……..

“കൊതിയാകുന്നു…… നിന്നെ അറിയാൻ…… നിന്റെ ചൂടിൽ മയങ്ങാൻ…നിന്നിലൂടെ എന്നെ പൂർണനാക്കാൻ……..എടുത്തോട്ടെ നിന്നെ ഞാൻ….. ഇനിയും കാത്തിരിക്കാൻ എനിക്ക് ക്ഷമയില്ല പെണ്ണേ….”

ഗൗരിയുടെ മുഖം ചുവന്നു……നാണത്തോടെ അവനെ കെട്ടിപ്പിടിച്ചു അവൾ സമ്മതമറിയിച്ചു……..

അവൻ അവളെയും കെട്ടിപ്പിടിച്ചു ഒന്നു മറിഞ്ഞു…… അവരുടെ പ്രണയനിമിഷങ്ങൾക്ക് ചിറക് മുളച്ചിരുന്നു…..ആവേശത്തോടെ വീരഭദ്രൻ അവളെ പുണർന്നു.. മുഖത്തും കഴുത്തിലുമായി ചുംബനങ്ങളാൽ അവളെ ഉണർത്തി……..

“കണ്ണേട്ടാ….. കണ്ണേട്ടാ….. ഒന്നു വാതിൽ തുറക്കുമോ…..”

പുറത്ത് വിഷ്ണുവിന്റെ ശബ്ദം കേട്ട് ഗൗരി അവനിൽ നിന്ന് അകന്നു മാറി………

“ശൊ….എന്തൊരു കഷ്ടമാണ്…..ഞാനിങ്ങനെ കന്യകനായി നിന്നു മുരടിച്ചു പോവേയുള്ളൂ്……”

വീരഭദ്രൻ അസ്വസ്ഥതയോടെ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് വാതിൽ തുറന്നു…….പരിഭ്രമത്തോടെ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവൻ സംശയത്തിൽ മുഖം ചുളിച്ചു…..

“എന്താ വിഷ്ണൂ……എന്താ മുഖം വല്ലാതിരിക്കുന്നത്……”

“വൈദു……വൈദുവിനെ കാണുന്നില്ല…..,😢”

“അവളെവിടെ പോകാനാ….നീ താഴെയൊക്കെ നോക്കിയോ…..😟….”

ഗൗരിയും പരിഭ്രമത്തോടെ അവരുടെ അരികിലേക്ക് ഓടി വന്നു……..

“ഡാഡി വിളിച്ചിരുന്നു… ഫോൺ വൈദുവിന് കൊടുക്കാൻ പറഞ്ഞിട്ട് മുറിയിൽ പോയി നോക്കിയിട്ട് കണ്ടില്ല….പേടിച്ചു ഞാനീ വീട് മുഴുവൻ തിരഞ്ഞു…..ഇവിടെങ്ങും ഇല്ല…..😰”

വിഷ്ണുവിന്റെ പരിഭ്രമം കണ്ട് വീരഭദ്രൻ തോളിൽ തട്ടി അവനെ ആശ്വസിപ്പിച്ചിട്ട് താഴേക്ക് ഇറങ്ങി പ്പോയി….. വിഷ്ണുവും ഗൗരിയും അവന് പുറകേ ഓടി……..

വിപിന്റെ മുറിയിൽ എന്തോ ബഹളം പോലെ കേട്ടിട്ട് വീരഭദ്രൻ അങ്ങോട്ടേക്ക് ഓടിച്ചെന്ന് വെപ്രാളത്തിൽ വാതിലിൽ മുട്ടി നോക്കി……..

വിപി പെട്ടെന്ന് വാതിൽ തുറന്നു…അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…..

“വീപീ….എന്താടാ…..വൈദു എവിടെ….”

വീരഭദ്രൻ വെപ്രാളത്തിൽ ചോദിക്കുന്നത് കേട്ട് വിപി വാതിലിന് പുറകിൽ നിന്നിരുന്ന വൈദുവിനെ പിടിച്ച് വലിച്ച് പുറത്തേക്ക് തള്ളി…..

നിലതെറ്റി താഴേക്ക് വീഴാൻ തുടങ്ങിയ വൈദുവിനെ വിഷ്ണു പിടിച്ച് നിർത്തി…അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….ആ കാഴ്ച കണ്ട് ഗൗരിയുടെ മനസ്സും വിങ്ങി……….

“എന്താ വൈദൂ….നിനക്ക് എന്തുപറ്റി…..നിന്റെ കവിളെന്താ ചുവന്നിരിക്കുന്നെ…..”

വിഷ്ണു അവളുടെ കവിളിൽ തലോടി കൊണ്ട് വേദനയോടെ ചോദിച്ചു…….

“വിച്ചുയേട്ടാ…….വിപിച്ചേട്ടൻ എന്നെ അടിച്ചു…..പിണങ്ങി നടന്നതുകൊണ്ട് മിണ്ടാൻ പോയതാ ഞാൻ…😩”

നിലവിളിച്ചു കൊണ്ട് വൈദു വിഷ്ണുവിന്റെ കൈയ്യിൽ നിന്ന്‌ അകന്നുമാറി മുകളിലേക്കോടീ…..

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് വിഷ്ണു വിപിയുടെ അടുത്ത് വന്ന് വിപിയുടെ കൈകൾ കൂട്ടിപ്പിടിച്ചു…..

“എനിക്കറിയാം വിപിചേട്ടാ അവളെന്തെങ്കിലും കുറുമ്പ് കാണിച്ചിട്ടുണ്ടാവും…..അതായിരിക്കും തല്ലിയത് അല്ലേ…..പക്ഷെ……. പക്ഷെ…..”

പറഞ്ഞു പൂർത്തിയാക്കാതെ വിഷ്ണു കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…..വിഷ്ണു കരയുന്നത് കണ്ട് ഗൗരിയും കരയുകയായിരുന്നു……..

😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

കട്ടിലിൽ കിടന്നു കരഞ്ഞുകൊണ്ടിരുന്ന വൈദുവിനെ വിപി തട്ടി വിളിച്ചു……..

“വൈദുക്കുട്ടീ……ദേ വന്നേ നമുക്കു പുറത്ത് പോയി ഒരു ഐസ്ക്രീം കഴിച്ചാലോ……നല്ല തണുപ്പത്ത് ഐസ്ക്രീമൊക്കെ കഴിച്ച് റോഡിലൂടെ നടക്കാൻ സൂപ്പറായിരിക്കും….”

വൈദു കണ്ണുകൾ തുടച്ചു ചാടിയെണീറ്റു….

“സത്യമായിട്ടും……അപ്പോൾ വിപിച്ചേട്ടന്റെ പിണക്കമൊക്കെ മാറിയോ……”

കൊച്ചുകുട്ടികളെപ്പോലെ നിഷ്കളങ്കമായി അവൾ ചോദിക്കുന്നത് കേട്ട് വിപി നിറഞ്ഞ കണ്ണുകളോടെ അവളെ കെട്ടിപ്പിടിച്ചു……

“സോറീ…വൈദൂ…..ഇനി വിപിച്ചേട്ടൻ നിന്നോട് ഒരിക്കലും പിണങ്ങില്ല…….വഴക്ക് കൂടില്ല……നാളെ നിന്റെ ഡാഡിയോട് ചോദിക്കാൻ പോകുവാ ഞാൻ എനിക്ക് കൂട്ടുകൂടാൻ ഈ വൈദുക്കുട്ടിയെ സ്ഥിരമായി ഇങ്ങ് തന്നേക്കുവോന്ന്…….”

വൈദു അദ്ഭുതത്തോടെ മുഖമുയർത്തി അവനെ നോക്കി….

“അപ്പോൾ എന്നെ വിപിച്ചേട്ടന്റെ വീട്ടിൽ കൊണ്ട് പോകുമോ……”

“ഉറപ്പായും കൊണ്ട് പോകും……നാളെ ഡാഡിയുടെ സമ്മതമൊന്ന് കിട്ടിക്കോട്ടെ….നമുക്ക് നമ്മുടെ വീട്ടിൽ പോയി അടിച്ചുപൊളിച്ചു ജീവിക്കാം പെണ്ണേ…..”

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…..

“എന്നാ വാ….നമുക്ക് ഐസ്ക്രീം കഴിക്കാൻ പോകാം……”

അവൾ ചിണുങ്ങികൊണ്ട് പറയുന്നത് കേട്ട് വിപി അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് വാതിൽക്കൽ എത്തിയപ്പോൾ കണ്ടു ആശ്വാസത്തിന്റെ പുഞ്ചിരിയോടെ നിൽക്കുന്ന വിഷ്ണുവിനെ…..പുറകിൽ പുഞ്ചിരിച്ച് കൊണ്ട് എല്ലാവരും ഉണ്ടായിരുന്നു…..

“,വിഷ്ണൂ…. ഞങ്ങളൊന്ന് ഐസ്ക്രീം കഴിച്ചിട്ട് വരാം കേട്ടോ……..ഗൗരീ വൈദുവിനെ ഡ്രസ്സ് മാറ്റിച്ച് കൊടുക്ക്…….”

ഗൗരി സന്തോഷത്തോടെ അവളെയും കൊണ്ട് അകത്തേക്ക് പോയി…..

വിഷ്ണു വിപിയുടെ തോളിൽ കൈയമർത്തി….

“താങ്ക്സ് വിപിച്ചേട്ടാ….”

“ഒന്നു പോടാ…അവന്റെയൊരു താങ്ക്സ്……നിന്റെ പെങ്ങളെ പൂർണ മനസ്സോടെ തന്നെയാ വിഷ്ണു ഞാൻ സ്വീകരിച്ചത്…..ഇനി ഒരിക്കലും അവളെ ഞാൻ തനിച്ചാക്കില്ല….വേദനിപ്പിക്കില്ല…..നാളെ ഡാഡിയോട് സംസാരിച്ചിട്ട് എത്രയും പെട്ടെന്ന് ഞാനവളെ കൊണ്ട് പോകും….”

വിഷ്ണു അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…..അത് കണ്ട് വീരഭദ്രന്റെ കണ്ണുകളും നിറഞ്ഞു…….

“വിപീ…..സ്നേഹം കൊണ്ട് പണ്ട് മുതലേ നീ ഞങ്ങളെ തോൽപ്പിച്ചിട്ടുണ്ട്……..ഇവിടെയും നീ അത് തന്നെ ചെയ്തു……”

അവന്റെ തോളിൽ തട്ടിക്കൊണ്ടു വീരഭദ്രൻ പറഞ്ഞു….സരോജിനിയമ്മയുടെയും കാർത്തുവിന്റെയും കണ്ണ് നിറഞ്ഞൊഴുകി……

“വിപിച്ചേട്ടാ…..എനിക്കും വേണം ഐസ്ക്രീം….”

കാർത്തു ചിണുങ്ങിലോടെ പറഞ്ഞത് കേട്ട് വിപിൻ അവളെയും ചേർത്ത് പിടിച്ചു…

“എന്നാൽ എല്ലാവരും പോയി റെഡിയാവ് നമുക്കു പോയി ഐസ്ക്രീം കഴിച്ചിട്ട് വരാം…..

മുപ്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 34

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവര് പോയി ഐസ്ക്രീം കഴിച്ചിട്ട് വരട്ടെ….

വിപിയുടെയും വൈദുവിന്റെയും കാര്യത്തിൽ കൺഫ്യൂഷൻ കാണും…അത് അടുത്ത പാർട്ടിൽ ക്ലിയറാകും കേട്ടോ……

ഇനി അങ്കം ഗൗരിയുടെ നാട്ടിൽ….

നാളെ മുതൽ ഗൗരിപരിണയം തുടർകഥ രാവിലെ ആയിരിക്കും പബ്ലിഷ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *