നിനവറിയാതെ, PART 7

 ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

Aparna Shaji

പെട്ടെന്ന് എന്തോ കണ്ടവൾ നിശ്ചലമായി നിന്നു.. ഒരു വലിയ നിഴൽ അടുത്തേക്ക് വരുന്ന പോലെ.. കരയാൻ പോയിട്ട് വാ തുറക്കാൻ പോലും പറ്റാതെ അവൾ നിന്നു.. തിരിഞ്ഞ് ഓടാൻ നോക്കിയതും പിന്നിൽ ഒരു സർപ്പം.. സർപ്പക്കാവിന്റെ അവിടുന്ന് താഴേക്കുള്ള വഴിയിലൂടെ അവൾ ഇറങ്ങി ഓടി…അവൾ ചെന്ന് നിന്നത് താമർക്കുളത്തിന്റെ അവിടെയാണ്..

******

യദു : ഏട്ടാ അതുവഴി ആരോ വരുന്നുണ്ട്.. നമ്മുടെ ശബ്ദം കേട്ടിട്ട് ആയിരിക്കും . ഓടിക്കോ…. അതും പറഞ്ഞിട്ടവൻ മുൻപിൽ കണ്ട വഴിയിലൂടെ ഓടി.. പിന്നാലെ കിച്ചുവും.. ചുറ്റും വലിയ മരങ്ങൾ മാത്രം.. കിച്ചൂ നോക്കിയിട്ട് ഒരിടത്തും യദുവിനെ കാണുന്നില്ല.. ആരോ ഓടുന്ന ശബ്ദം കേട്ട് യദു ആയിരിക്കും എന്ന് കരുതി അവൻ ശബ്ദം കേട്ടിടം ലക്ഷ്യമാക്കി നടന്നു.. ആ നടത്തം ചെന്നുനിന്നത് താമരകൾ നിറഞ്ഞു നിന്നിരുന്ന ആ കുളത്തിന്റെ അവിടെ ആയിരുന്നു.. ആ കാഴ്ചയിൽ അവൻ ലയിച്ചു നിന്നു..

അതുകൊണ്ട് തന്നെ തന്റെ പിന്നിലൂടെ ഓടി വന്ന വേദുവിനെ അവൻ കണ്ടില്ല..

പേടിച്ച് വിറച്ച അവൾ കിച്ചുവിനെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു..

കിച്ചുവിന് അവന്റെ ഹൃദയമിടിപ്പ് നിലച്ച പോലെ തോന്നി.. അനങ്ങാൻ പോയിട്ട് ശ്വാസം എടുക്കാൻ പോലും കഴിയാതെ അവൻ നിന്നു..

വേദു കിച്ചുവിനെ കെട്ടിപ്പിടിച്ചു നിന്നപ്പോഴാണ് ആരുടെയോ കാൽപെരുമാറ്റം കേട്ടത്.. അപ്പോഴാണ് വേദുവിന് അവൾ ചെയ്ത മണ്ടത്തരം ഓർമ വന്നത്.. പെട്ടെന്നുള്ള ഭയത്താലാൽ ചെയ്തതാണ്… അവൾക്ക് അവളോട്‌ തന്നെ വെറുപ്പ് തോന്നി.. അവനെ തള്ളിയിട്ടിട്ട് വീണ്ടും ഓടി.. തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.. നിശ്ചലനായി നിന്ന കിച്ചൂ അവൾ തള്ളിയപ്പോൾ കമഴ്ന്നു വീണു.. അവളെ കാണാൻ വേണ്ടി തിരിഞ്ഞു നോക്കാൻ തുടങ്ങിയതും അവൻ ഉരുണ്ടു പോയി കുളത്തിൽ വീണു.. അപ്പോഴേക്കും വേദു അവിടുന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു..

വെള്ളത്തിൽ വീണപ്പോഴും ആ മനസ്സിൽ നിറഞ്ഞു നിന്നത് നനുത്ത ആ കരസ്പർശം മാത്രമായിരുന്നു..

ആരോ നടക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ തിരിഞ്ഞോടാൻ തുടങ്ങുന്ന യദുവിനെ ആണ് കണ്ടത്..

യദു.. ഓടേണ്ട ഇത് ഞാനാ..

യദു നോക്കുമ്പോൾ തല നിറയെ താമര ഒക്കെ ആയിട്ട് വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന ഏട്ടനെ ആണ് കണ്ടത്.. അത് കണ്ടപ്പോൾ അവന് ചിരി അടക്കാൻ കഴിഞ്ഞില്ല..

യദു : എന്നാലും എന്റെ ഏട്ടാ.. ഈ പൂവ് പറിക്കാൻ വേണ്ടി ഇതിൽ ചാടേണ്ട കാര്യം ഉണ്ടായിരുന്നോ ?അതോ വെള്ളം കണ്ടതിന്റെ ആവേശം ആയിരുന്നോ.. കണ്ടില്ലേ നനഞ്ഞ കോഴി മാതിരി..

അത് പറഞ്ഞവൻ വീണ്ടും ചിരിക്കാൻ തുടങ്ങി..

കിച്ചൂ : ഞാൻ തനിയെ വീണത് അല്ല.. ഒരു പെണ്കുട്ടി..

യദു : പെണ്കുട്ടി ആയിരിക്കില്ല.. നാഗകന്യക ആയിരിക്കും.. വെറുതെ തള്ളി മറിക്കാതെ കയറി വാ ഏട്ടാ…

ഞാൻ നിന്നോട് തള്ളിയിട്ട് ഉണ്ടോ ? കാര്യമായി പറഞ്ഞതാ.. ഒരു പെണ്കുട്ടി എന്നെ വന്ന് കെട്ടിപ്പിടിച്ചു.. അവൾ തന്നെ എന്നെ തള്ളിയിട്ടിട്ട് എവിടേക്കോ പോയി..

സുന്ദരി ആണോ ..

മുഖം കണ്ടില്ല..നല്ല ഭംഗിയുള്ള കാലുകൾ ആണ്.. അതുപോലെ അവൾക്ക് മുല്ലപൂവിന്റെ സുഗന്ധം ആയിരുന്നു.. ഇപ്പോഴും അത്‌എന്നിൽ ഉണ്ട്.. പഞ്ഞി പോലുളള കൈകൾ..

യദു : അപ്പോൾ എന്റെ ഏട്ടത്തി ?

കിച്ചൂ : ഏട്ടത്തിയോ ?

സ്വപ്ന സുന്ദരി ..പുതിയ ആളെ കണ്ടപ്പോൾ എല്ലാം മറന്നോ..

കിച്ചൂ : അവളെ ഞാൻ മറക്കും.. ഈ ശരീരത്തിൽ നിന്ന് എന്റെ ആത്മാവ് വേർപിരിയുന്ന അന്ന്..

യദു :മതി..മതി നിർത്തിക്കെ.. അന്ന് ഏട്ടന്റെ കൂടെ ഞാനും കാണും..

കിച്ചൂ : അതൊന്നും വേണ്ട ..ഇപ്പോൾ ആ കൈ തന്നാൽ മതി..

അതൊക്കെ തരാം.. എന്നെ കുളിപ്പിക്കാൻ ആണ് ഉദേശം എങ്കിൽ. ഞാൻ നന്നായി ഒന്ന് കുളിച്ചിട്ടെ തിരിച്ചു കയറു .

കിച്ചൂ : ഇല്ല ..കൈ താ..

അന്ത ഭയം വേണം..

കിച്ചൂ : ഇത്രയും നല്ല കുളം വൃത്തികേട് ആക്കാതിരിക്കാൻ വേണ്ടിയാണ് മോനെ..

ഓഹോ.. ഫ്രഷ് കോമഡി.. കയറി വാ..

കിച്ചൂ : എന്നാലും ആ കുട്ടി..

എന്റെ ഏട്ടാ..അത്‌ ഏതെങ്കിലും പെണ്കുട്ടിക്ക് ആള് മാറിയത് ആയിരിക്കും..

കിച്ചൂ : ആള് മറിയതോ ?

അതെന്ന്.. ഇവിടെ നോക്കിക്കേ.. പ്രണയിക്കാൻ പറ്റിയ സ്ഥലം .കണ്ടില്ലേ പ്രണയ സരോവരം , ഇളം കാറ്റ് ,കിളികളുടെ കൊഞ്ചൽ ,പൂക്കളുടെ മനം മയക്കുന്ന സുഗന്ധം… ആരുടെയും ശല്യം ഇല്ലാതെ കുറച്ചു നേരം സൊള്ളാൻ വന്ന ഏതെങ്കിലും ഇണകുരുവികളിൽ ഇണയെ തേടി നടന്ന കിളിയെ ആയിരിക്കും ഏട്ടൻ കണ്ടത്..

കിച്ചൂ : ഏയ്..അങ്ങനെ ഒരു കുട്ടി അല്ലാ.. ന്ന് ..മനസ്സ് പറയുന്നു..

പിന്നെ ..അതല്ലേ ..ഓടി വന്നു കെട്ടിപ്പിടിച്ചത്.. അവൾക്ക് ആള് മാറിയത് തന്നെ ആണ്.. ഏട്ടൻ വന്നേ..നമുക്ക് പിന്നെ വരാം..ഈ കോലത്തിൽ ഇനി ഇവിടെ നിൽക്കേണ്ട..

അപ്പോഴും കിച്ചുവിന്റെ കണ്ണുകൾ തിരഞ്ഞത് ആ കുട്ടിയെ ആയിരുന്നു.. താൻ കാത്തിരുന്നവൾ ആയിരുന്നു എങ്കിൽ എന്ന് ആ മനസ്സ് മന്ത്രിച്ചു..

യദു : എന്താ ഇത്ര നോക്കുന്നെ.. വായോ..അവൻ ആ കയ്യിൽ പിടിച്ചു കൊണ്ട് പോയി..

******

വേദു ഓടുന്നതിനിടയിൽ കാലിൽ വള്ളി കുരുങ്ങി വീഴാൻ തുടങ്ങിയതും രണ്ടു കൈകൾ അവളെ പിടിച്ചു നിർത്തി.. ഒരൽപ്പം ദേഷ്യത്തോടെ അവൾ അവനെ നോക്കി..പക്ഷേ സച്ചിയുടെ മുഖം കണ്ടപ്പോൾ അവൾക്ക് ദേഷ്യപ്പെടാൻ തോന്നിയില്ല..

സച്ചി : വേദിക എന്താ.. ഇവിടെ..?മുഖം ഒക്കെ ..താൻ കരഞ്ഞോ

കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നു എങ്കിൽ പേടിച്ച് താൻ ഇല്ലാതായേനെ എന്ന സത്യം പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് അവൾ ഒന്നും മിണ്ടാതെ ,കാലിലെ വള്ളികൾ എടുത്തു മാറ്റികൊണ്ടിരുന്നു..

സച്ചി : വേദിക അവരുടെ കൂടെ കറങ്ങാൻ പോയില്ലേ ?

പോയെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ലല്ലോ.. പിന്നെ തന്റെ പിന്നാലെ വന്നതാ.. സച്ചി ഇവിടെ പോയതാ.. ഞാൻ എത്ര നേരമായി തിരയുന്നു..

സച്ചി : ഞാൻ ആ മാവിന്റെ ചുവട്ടിൽ ഇരിക്കുവായിരുന്നു.. ആരോ നടക്കുന്ന ശബ്ദം കേട്ട് വന്നപ്പോൾ ആണ് തന്നെ കണ്ടത്.. വേദിക എന്താ അവരുടെ കൂടെ പോകാത്തത് ?

ഒരു മൂടില്ലായിരുന്നു.. സച്ചിയോ ?

എനിക്ക് 2,3 മെയിൽ അയക്കാൻ ഉണ്ടായിരുന്നു.. ഇവിടെ വന്നപ്പോൾ തൊട്ട് താൻ മൂഡ് ഓഫ് ആണല്ലോ..?

സച്ചിക്ക് അങ്ങനെ തോന്നിയോ ?

സച്ചി : ചെറുതായി..

അത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു.. ഒരു വർഷത്തിൽ കൂടുതൽ ആയി എന്റെ മൂഡ് പോയിട്ട്.. ഇയാൾക്കിത് ഇപ്പോൾ ആണോ തോന്നിയത്. അത് മോശമായി പോയി…

എന്ത് പറയണം എന്നറിയാതെ അവൾ അവനെ നോക്കി.. സച്ചി :എന്നോട് പറയാൻ പറ്റുന്ന പ്രോബ്ലെം ആണോ ?

പറയാൻ പ്രോബ്ലെം ഒന്നുമില്ല.. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് അല്ലേ..

സച്ചി : വേദിക..

എല്ലാവരും എന്നെ വേദു എന്ന് ആണല്ലോ വിളിക്കുന്നേ സച്ചി മാത്രം എന്താ ഇങ്ങനെ ?അത്‌ എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്‌. സച്ചിക്ക് അതൊന്നും അറിയില്ലല്ലോ.. അവൾ സങ്കടത്തോടെ പറഞ്ഞു.

സച്ചി : അത്.. ഞാൻ.. തന്നെ..im sorry..really സോറി…വേദിക.. അല്ല ..വേദു….എടോ..സോറി

അത്രയും സച്ചി പറഞ്ഞതും അവൾ അവനെ നോക്കി കളിയാക്കി ചിരിച്ചു.. അയ്യേ പറ്റിച്ചേ.. അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി..

സച്ചി : കാണുന്ന പോലെ അല്ലല്ലോ ?

അത്‌ സഖാവും അങ്ങനെ അല്ലല്ലോ ?

അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അബദ്ധം പറ്റിയത് ഓർത്തത് .

സച്ചി : സഖാവോ ?

അത് അവളുമാർ ഇട്ട പേര് ആണ്.. ഇയാള് ചുമല ഷർട്ടും മുണ്ടും ഒക്കെ ഇട്ട് വരുമ്പോൾ.. അല്ലെങ്കിലും ഒരു കുട്ടി ചെ ഗുവേര ആണല്ലോ..

സച്ചി :കോംപ്ലിമെന്റ് ഇഷ്ട്ടപ്പെട്ടു.. പക്ഷേ ആ വിളി അത് ഞാൻ അർഹിക്കുന്നില്ല.. പിന്നെ രാഷ്ട്രീയം ഒന്നും ഇല്ല.. കമ്മ്യൂണിസം ഇഷ്ട്ടം ആന്ന് മാത്രം..

ഓ സിംപ്ലിസിറ്റി.. കൊള്ളാം.. വെറുതെ അല്ല എല്ലാവരും വായി നോക്കി നടക്കുന്നെ

സച്ചി : വേദിക അല്ല വേദു എന്നെ കളിയാക്കുവാണോ ?

അല്ല മാഷേ.. ഇയാൾക്ക് ഇഷ്ട്ടം പോലെ ആരാധികമാർ ഉണ്ട്..

സച്ചി : ഞാൻ അങ്ങനെ പെണ്കുട്ടികളെ ശ്രദ്ധിക്കാറില്ല..

എങ്ങനെ ?എന്തെങ്കിലും പറഞ്ഞോ

സച്ചി : എല്ലാവരെയും ഇല്ല..

അപ്പോൾ ആരെയോ ഉണ്ട് ?ആരാണോ ആ ദൗർഭാഗ്യവതി ..

സച്ചി : ഞാൻ അത്രക്ക് മോശം ആണോ ?

അതുകൊണ്ട് അല്ല..ഈ ഹീറോടെ പ്രണയം തിരിച്ചറിയാൻ പറ്റിയില്ലല്ലോ ?അത് miss ചെയ്തില്ലേ അതുകൊണ്ട്..

സച്ചി :ഇയാള് എന്നെ കാര്യമായി പൊക്കുന്നുണ്ടല്ലോ..

ഞാൻ സത്യം പറഞ്ഞതാ.. പേടി ഉണ്ടോ ?

സച്ചി :കുറച് മനുഷ്യരെ..

ആ ഉപമ കൊള്ളാം.. എന്നാൽ നമുക്ക് ഇവിടെ ഒക്കെ ഒന്ന് നടന്നാലോ ..?

സച്ചി : അതിനെന്താ വാ പോകാം..

അവർ രണ്ടും ഓരോകാര്യങ്ങൾ ഒക്കെ പറഞ്ഞു നടക്കാൻ തുടങ്ങി .

ചുറ്റും മരങ്ങൾ തിങ്ങി നിൽക്കുന്നതുകൊണ്ടു തന്നെ നേരിയ സൂര്യ പ്രകാശം മാത്രമേ അവിടെ ഒള്ളു.. പകലിലും ഒരു രാത്രിയുടെ പ്രതീതി അവർക്ക് അനുഭവപ്പെട്ടു.. മരങ്ങളുടെ ഇടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യ പ്രകാശത്തിൽ തളിരിലകൾ ഒക്കെ കൂടുതൽ ശോഭിച്ചു.. എല്ലായിടത്തും ഒരു സ്വർണ്ണമയം..

സച്ചി : അട്ട..

അത്‌ കേട്ടതും വേദു അലറിയതും ഒരുമിച്ച് ആയിരുന്നു..

സച്ചി : എന്താടോ ?

സച്ചി അല്ലേ പറഞ്ഞത് അട്ടയുടെ കാര്യം..

സച്ചി : അയ്യോ.. അട്ട കാണും സൂക്ഷിക്കണം എന്ന് പറയാൻ വന്നതാ ..പക്ഷെ അതിനു സമ്മതിച്ചില്ലല്ലോ..

എനിക്ക് സച്ചിയെ പോലെ മനുഷ്യരെ അല്ല ഇതുപോലെ ഉള്ള ജീവികളെ ആണ് പേടി..

സച്ചി : എന്നാലും ഇത് ഇത്തിരി കൂടുതൽ അല്ലേ.. കണ്ടാൽ നല്ല സ്മാർട് ആണല്ലോ..

ഓഹോ..ഇപ്പോൾ ഞാൻ സ്മാർട് അല്ലെന്ന് ആണോ ?

സച്ചി : അങ്ങനെ തോന്നിയെങ്കിൽ ചിലപ്പോൾ ആയിരിക്കും..

എഡോ.. താൻ ആള് കൊള്ളാമല്ലോ.. എന്നെ പരിഹസിക്കുന്നോ..? ഞാൻ തനിയെ പൊക്കോളാം.. അത്‌ പറഞ്ഞു പോകാൻ തുടങ്ങിയതും മുൻപിൽ ഒരു വലിയ തേൾ..

വേദുവിന്റെ ചമ്മിയ നിൽപ്പുകണ്ടപ്പോൾ ചിരി വന്നെങ്കിലും ചിരിച്ചാൽ വയലന്റ് ആകുമെന്ന് തോന്നിയത് കൊണ്ട് അവൻ അത്‌ ഉള്ളിൽ ഒതുക്കി അവളുടെ കയ്യിൽ പിടിച്ച് ഇത്തിരി മാറി ഉള്ള മറ്റൊരു വഴിയിലൂടെ മുൻപോട്ട് പോയി..

എന്തോ തലയിൽ തട്ടി മുകളിലേക്ക് നോക്കുമ്പോൾ ആണ് പഴുത്ത പാഷൻഫ്രൂട്ട് വള്ളിയിൽ തൂങ്ങി തൂങ്ങി കിടക്കുന്നത്.. അത് കണ്ടു അത്ഭുതപ്പെട്ടു നിൽക്കുമ്പോൾ കുറച്ചകലെ നിറയെ പേരക്കയുമായി പേരമരങ്ങൾ..

പഴം തോട്ടം ആന്ന് തോന്നുന്നു..

സച്ചി : പയർ തോട്ടമോ ?

അവൾ ഇത്തിരി കലിപ്പിച്ചു പറഞ്ഞു പയർ അല്ല പഴം.. പഴങ്ങളുടെ തോട്ടം..

വേദു :ആപ്പിളിന്റെയും ഓറഞ്ചിന്റെയും കുറവ് ഉണ്ട്

സച്ചി : ദേ അങ്ങോട്ട് നോക്കിക്കേ.. നിറയെ ഓറഞ്ചുമായി നിൽക്കുന്ന മരം സച്ചി ചൂണ്ടിക്കാട്ടി ..

അത് കണ്ടതും അവൾ അവിടേക്ക് ഓടി.. പക്ഷെ കൈ എത്തുന്നിടത്തു ഒന്നും ഇല്ലായിരുന്നു..

സച്ചി ഒന്ന് വന്നേ ?

അവൻ വന്ന് നോക്കിയിട്ടും കിട്ടിയില്ല

എന്നെ എടുത്തെ ?

സച്ചി : ഞാനോ ?

എന്താ അതിനുള്ള ആരോഗ്യം ഇല്ലേ ?

സച്ചി : അതല്ല..

എന്നാൽ പൊക്കിക്കോ..

അവൻ അവളെ എടുത്തു പൊക്കി.. കയ്യിൽ കിട്ടിയ അത്രയും അവൾ പെട്ടെന്ന് പറിച്ചു.

അവർ രണ്ടും ഓറഞ്ച് ഒക്കെ കഴിച്ചു വീണ്ടും നടക്കാൻ തുടങ്ങി..

സച്ചി..അവൾ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..

സച്ചി : എന്താടോ

അവിടേക്ക് നോക്കിക്കേ ? എന്തോ ഒരു കറുത്ത സാധനം നമ്മുടെ അടുത്തേക്ക് വരുന്നു..

തുടരും ..

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *