നിന്റെ മാത്രം സ്വന്തം അവസാനത്തിലേക്ക്

മുപ്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 35

ഭാഗം 36

കൊട്ടാരം പോലിരിക്കുന്ന വലിയൊരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി മനു ഇറങ്ങി…..

അർച്ചനാലയം….എന്ന അവരുടെ പുതിയ വീട്…..

മനോഹരമായ ഗാർഡനും സ്വിമ്മിംഗ് പൂളുമെല്ലാം പുറത്ത് സെറ്റ് ചെയ്തിട്ടുണ്ട്…..സിറ്റ്ഔട്ടിൽ നിന്ന് മനു അകത്തേക്ക് കയറി….എല്ലായിടത്തും ഇരുട്ടായിരുന്നു മുകളിലെ നിലയിൽ വെളിച്ചം കണ്ട് മനു അങ്ങോട്ടേക്ക് കയറിപ്പോയി…… ഒരു ദിവസം എല്ലാവരും കൂടി വിളക്ക് കത്തിച്ച് കേറിയിട്ടുണ്ട്..അല്ലാതെ വേറെ ഫങ്ഷൻ ഒന്നും നടത്തിയിട്ടില്ല….തറവാട്ടിൽ നിന്ന് താമസം മാറാൻ ശേഖരൻ ഒരിക്കലും സമ്മതിക്കില്ലെന്ന് മനുവിന് അറിയാം എന്നാലും അച്ചുവുമായി വന്ന് പത്ത് ദിവസം താമസിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു………അച്ചുവിനോട് ലീവെടുത്ത് വരാൻ പറഞ്ഞാൽ കേൾക്കാത്തതു കൊണ്ട് ആ ആഗ്രഹവും ഉപേക്ഷിച്ചു…….

‘ഇപ്പോൾ എന്തിനാവും അച്ചു ഇങ്ങോട്ടേക്ക് വന്നത്…..’

“അച്ചൂ……അച്ചൂ……”അടഞ്ഞു കിടക്കുന്ന ഒരു മുറിയിൽ വെളിച്ചം കണ്ടിട്ട് മനു വാതിലിൽ മുട്ടി വിളിച്ചു……..

വാതിൽ തുറന്ന അച്ചുവിനെ കണ്ട് മനു ഞെട്ടി നിന്നു……

ചുവന്ന ഒരു സാരിയാണ് വേഷം……അവളുടെ വെളുത്ത നിറത്തിന് റെഡ് കളർ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു…..കണ്ണുകൾ മനോഹരമായി എഴുതിയിട്ടുണ്ട്…..വിടർന്ന കൺപീലികൾ അവളുടെ കണ്ണിന് കൂടുതൽ അഴകേകി…….സീമന്തരേഖയിൽ കുങ്കുമം കൂടുതൽ ഇട്ടിട്ടുണ്ട്…..രണ്ട് കൈയിലും നിറയെ ചുവന്ന കുപ്പിവളകൾ അണിഞ്ഞിട്ടുണ്ട്….നെറ്റിയിൽ കുങ്കുമം കൊണ്ട് തന്നെ വലിയ വട്ടത്തിൽ പൊട്ട് തൊട്ടിട്ടുണ്ട്….. അരയ്ക്കൊപ്പം നീളമുള്ള മുടി വിടർത്തിയിട്ടുണ്ട്. മുടിയിൽ നിന്നാണോ ശരീരത്തിൽ നിന്നാണോ എന്നറിയില്ല ഒരു പ്രത്യേക മണം അവളിൽ നിന്ന് ഒഴുകി വരുന്നുണ്ട്…..

മനു ഇമചിമ്മാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് നാണം കൊണ്ട് അവളുടെ കവിൾ ചുവന്നു തുടുത്തു……..

മനു അവളിൽ നിന്ന് നോട്ടം മാറ്റി മുറിക്കകത്തേക്ക് നോക്കി…. ചുവന്ന റോസാപ്പൂ കൊണ്ട് ഹാപ്പി വാലന്റെൻസ്ഡേ എന്ന് എഴുതിയിരിക്കുന്നു…… മനു തിരിഞ്ഞ് അച്ചുവിനെ നോക്കി…….

“എന്താ അച്ചൂ ഇതൊക്കെ……” അവൻ ഗൗരവമായി ചോദിക്കുന്നത് കേട്ട് അവളുടെ ചിരി മങ്ങി…..

“മനുവേട്ടന് ഒരു സർപ്രൈസ് തരാൻ….. ഞാൻ…..”അവൾ മുഖം താഴ്ത്തി മറുപടി പറഞ്ഞു..

“തന്നല്ലോ…..ഇനി പോകാം…..”

മനു അങ്ങനെ പറയുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല……..

“എന്താ മനുവേട്ടാ….ആരുടെയും ശല്യമില്ലാതെ മനുവേട്ടനോടൊപ്പം കുറച്ചു ദിവസങ്ങൾ താമസിക്കാനാ ഞാനിങ്ങോട്ട് വന്നത്…..” മനുവിന്റെ പെരുമാറ്റം അവളെ വേദനിപ്പിച്ചിരുന്നു……

“അത് ശരിയാവില്ല അച്ചൂ……..നമുക്കു വീട്ടിലേക്ക് പോകാം….. എനിക്ക് ഇവിടെ നിൽക്കാൻ താൽപര്യമില്ല……”മനു ദേഷ്യത്തോടെ പറഞ്ഞു….

“എന്താ കാരണം…… പറ മനുവേട്ടാ…. എന്താ കാരണം…..” അച്ചു പരിഭവത്തോടെ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു…….

“കാരണം ഞാനൊരു മനുഷ്യനായത് കൊണ്ട്…. നീ ഇവിടെ താമസിക്കുന്നെങ്കിൽ ഓകെ അച്ചൂ……ഞാൻ അപ്പുറത്ത് റൂമിൽ കാണും…..”

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മനു കാറ്റുപോലെ അപ്പുറത്തേക്ക് പോയി…… അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. അവൻ അവഗണിച്ചത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……

മനു മുറിയിൽ കയറി വാതിലടച്ചു… അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല….

‘നീയെന്താ അച്ചൂ ഇങ്ങനെ….നിന്നെ കണ്ടപ്പോൾ തന്നെ നിന്നിലലിയാൻ കൊതിച്ച എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു ഞാൻ….. അടുത്ത് വരുമ്പോൾ നീയെന്നെ പിന്നെയും തടയും ഒരിക്കൽ കൂടി നിന്റെ അവഗണന സഹിക്കാൻ എനിക്ക് കഴിയില്ല അച്ചൂ…………”

‘ഒന്ന് പറയുന്നത് കേൾക്കാൻ പോലും നിന്നില്ലല്ലോ……ഞാനാണ് എല്ലാത്തിനും കാരണം…….മാപ്പ് ……’

അച്ചു നിലത്തേക്കിരുന്നു കരഞ്ഞു കൊണ്ടിരുന്നു……

അച്ചുവിനോട് ദേഷ്യപ്പെട്ട് സംസാരിച്ചതിൽ മനുവിനും വിഷമം തോന്നി….. എന്നാലും തന്നെ അകറ്റി നിർത്തിയിട്ട് ഇങ്ങനെയൊക്കെ കാണിക്കുന്നതോർത്തപ്പോൾ അവന് ദേഷ്യം തോന്നി……വിശ്വാസമില്ലെന്ന് പറഞ്ഞതോടെ അച്ചുവിൽ നിന്ന് ഒരു പരിധിവരെ അകന്ന് നിൽക്കാൻ അവൻ ശ്രമിക്കാറുണ്ട്…… ഫോൺ ബെല്ലടിച്ചത് കേട്ടാണ് മനു ചിന്തകളിൽ നിന്ന് ഉണർന്നത്……

“ഹലോ….മനൂ…പിണക്കം മാറിയോ രണ്ടുപേരുടെയും…….”

“അച്ചു വിളിച്ചോ നിന്നെ….പിണക്കമൊന്നുമില്ല അക്കൂ……നമ്മളിപ്പോൾ തിരിച്ചു വരും….”

“മനു ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം……….”

അച്ചുവിനോട് സംസാരിച്ച കാര്യവും കുഞ്ഞെന്ന ആഗ്രഹം അവഗണിക്കാൻ കാരണമെന്താണെന്നും അക്കു മനുവിനോട് പറഞ്ഞു……

മനു എല്ലാം കേട്ട് ഷോക്കേറ്റതു പോലെയിരുന്നു……. പിന്നെ ഫോൺ വലിച്ചെറിഞ്ഞ് അച്ചുവിന്റെ അടുത്തേക്ക് ഓടി………

കട്ടിലിൽ തിരിഞ്ഞ് കിടന്ന് കരയുന്ന അച്ചുവിനെ കണ്ട് അവന് ഒരുപാട് വിഷമം തോന്നി…… അവൻ പതിയെ അവളുടെ അടുത്ത് പോയിരുന്ന് അവളുടെ കൈയിൽ ഒന്ന് തൊട്ടു…. അച്ചു ഞെട്ടി തിരിഞ്ഞ് നോക്കി…. മനുവിനെ കണ്ടതും അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…. അവൾ ചാടിയെണീറ്റ് മനുവിന്റെ കാലുകളിൽ വീണു…..

“മാപ്പ്……എല്ലാത്തിനും മാപ്പ്…… എനിക്ക് ജീവനായതു കൊണ്ടാ ഞാൻ…. അങ്ങനെയൊക്കെ…….”വാക്കുകൾ കരച്ചിലിനിടയിൽ മുറിഞ്ഞു പോയി………..

മനു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു……..

“എനിക്കെല്ലാം മനസ്സിലായി…. സാരമില്ല…. എനിക്ക് കുഞ്ഞ് വേണ്ട അച്ചൂ നിന്നെ മതി…… എന്നെ അവഗണിക്കാതിരുന്നാൽ മതി……”

അച്ചു അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് കരഞ്ഞു കൊണ്ടിരുന്നു…….

“ദേ ..ഇങ്ങനെ നിന്ന് കരഞ്ഞാലെ….ഇന്ന് ഇത്രയും ഭംഗിയായി ഒരുങ്ങിയിട്ട് പ്രയോജനമില്ലാതാവും…..അതുകൊണ്ട് എന്റെ ചക്കര മോള് വന്നേ…ഞാനൊന്നു കാണട്ടെ…..” മനു അവളുടെ മുഖം പിടിച്ചുയർത്തി….. അവന്റെ കണ്ണുകളിൽ പ്രണയംനിറയുന്നത് കണ്ട് അവൾ അവന്റെ ഷർട്ടിൽ മുഖം ഒളിപ്പിച്ചു…….

“പെണ്ണിന് നാണം വന്നോ……എന്നാലൊന്ന് കാണണമല്ലോ……”

അവൻ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി……നെറ്റിയിൽ സ്നേഹചുംബനം നൽകി….. അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി…..

പരിഭവങ്ങളും പരാതികളും അകൽച്ചയുമെല്ലാം പ്രണയനിമിഷങ്ങളിൽ അലിഞ്ഞ് പോയിരുന്നു….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മൂന്ന് വർഷങ്ങൾക്ക് ശേഷം………..

തന്റെ കൻസൽട്ടിങ് റൂമിൽ റ്റേബിളിൽ തല വച്ച് ചെരിഞ്ഞ് കിടക്കുവാണ് അച്ചു…… പ്രശസ്ത ഗൈനക്കോളജിസ്റ്റ് രാധികയെ അസിസ്റ്റ് ചെയ്യുകയാണ് അച്ചു……ഒ പി കഴിഞ്ഞപ്പോൾ വൈകുന്നേരമായി…..ക്ഷീണം തോന്നിയത് കൊണ്ട് അവിടെത്തന്നെയിരുന്നു…

“അച്ചൂ……നീ ഇതുവരെ റെഡിയായില്ലേ പിന്നെയും ഓരോന്നോർത്ത് വിഷമിച്ചിരിക്കുവാണോ നീ………” അകത്തേക്ക് കയറി വന്ന ശിവയെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു……

“ഞാൻ വരുന്നില്ല ശിവേട്ടാ…. എനിക്ക് നല്ല ക്ഷീണം….. നമുക്കു വീട്ടിൽ പോകാം……..” അച്ചു ക്ഷീണത്തോടെ പറഞ്ഞു……

“ദേ കളിക്കല്ലേ പെണ്ണേ…..ട്രീസ മാഡത്തിനോട് റിസപ്ഷന് വരാമെന്ന് ഏറ്റിട്ട് പോകാതിരിക്കുന്നത് മോശമല്ലേ അച്ചൂ……നീ ബാഗിലിരിക്കുന്ന ഡ്രസ്സെടുത്ത് പെട്ടെന്ന് റെഡിയായി വാ…ഞാൻ രാധിക ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം……..”

“പ്ലീസ് ശിവേട്ടാ………നമുക്കു വീട്ടിലേക്ക് പോകാം……”

“ഇങ്ങനൊരു മടിച്ചി……ദേ പെട്ടെന്ന് വാ ഞാൻ പുറത്ത് കാണും……..”

അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അവൻ പുറത്തേക്കിറങ്ങി….. അച്ചു ഒന്ന് നെടുവീർപ്പിട്ടു….. എഴുന്നേറ്റ് ബാഗിൽ നിന്ന് ഡ്രസ്സെടുത്തു….റൂം ലോക്ക് ചെയ്ത ശേഷം ഡ്രസ്സ് മാറി….പഴയ ഡ്രസ്സ് ബാഗിൽ തന്നെ മടക്കി വച്ച്…ബാഗുമെടുത്ത് അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി……..

റൂമിന് പുറത്ത് തന്നെ കാത്ത് നിൽക്കുന്ന ശിവയെ കണ്ട് അവൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു………

“മിടുക്കിയായല്ലോ….പോകാം…….”

ശിവ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി….

 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആരും എന്നെ കൊല്ലരുത് ഞാനൊരു പാവമാണ്….

അടുത്ത പാർട്ടോടെ ഞാൻ ഈ കഥ അവസാനിപ്പിക്കുകയാണ്……

ഇത്രയും നാൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി…..

അവസാന ഭാഗം.. വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 37

 

Leave a Reply

Your email address will not be published. Required fields are marked *