എന്റെ സുന്ദരി കെട്ട്യോളെ എപ്പോൾ കണ്ടാലും എനിക്ക് ആദ്യം കാണുമ്പോലെ തന്നെയല്ലേ…

രചന: മനു പി എം

കുളി കഴിഞ്ഞിറങ്ങി കണ്ണാടിക്കു മുന്നിൽ നിന്നും മുടിയിൽ ചുറ്റിയ തോർത്തഴിച്ചു… മുടി തോർത്തുന്നതിനിടയിൽ പ്രിയ കണ്ണാടിയിലൂടെ കണുന്നുണ്ടായിരുന്നു…. തന്നെ മാത്രം നോക്കിയിരിക്കുന്ന ഹരിയെ…

എന്താ ഹരിയേട്ടാ എന്നെ ആദ്യമായി കാണുകയാണോ…..ഇങ്ങനെ അന്തംവിട്ട് നോക്കാൻ…അവൾ പിൻതിരിയാതെ തന്നെ ചോദിച്ചു

ഹരിയൊന്നു ചിരിച്ചു കൈയ്യിലെ ഫോൺ മാറ്റി വച്ചു..കിടക്കയിൽ എഴുന്നേറ്റു ഇരുന്നു…

എന്റെ സുന്ദരി കെട്ട്യോളെ എപ്പോൾ കണ്ടാലും എനിക്ക് ആദ്യം കാണുമ്പോലെ തന്നെയല്ലേ… എത്ര കണ്ടാലും മതി വരില്ലലോ എനിക്കി മുഖം…

ഓഹോ… മോൻ രാവിലെ സുഗിപ്പിക്കലാണല്ലോ… എന്താ ഉദ്ദേശം…

എന്തു ഉദ്ദേശം… ശെടാ.. ഇതിപ്പോ സ്വന്തം കെട്ട്യോളെ ഒന്ന് പ്രണയിക്കാനോ, സ്നേഹത്തോടെ ഒന്നു നോക്കാനോ പാടില്ലേ…

പ്രണയിച്ചോ…എത്ര വേണേലും പ്രണയിച്ചോ….അതിനിപ്പോ ആരാ വേണ്ടാ പറഞ്ഞു….. ആദ്യം എന്റെ മോൻ എഴുന്നേറ്റു കുളിച്ചു ഓഫീസിൽ പോകാൻ നോക്ക്…. പോയിട്ടു വന്നിട്ട് നമ്മുക്ക് പ്രണയിക്കാം എന്താ…

അവൾ തെല്ലു കുസൃതിയോടെ പറഞ്ഞു…

ഹോ… കല്യാണത്തിന് മുൻപ് എന്തായിരുന്ന ഡീ.. നിൻെറ ഭാവം.. എൻെറ ഹരിയേട്ടെനെ കാണാതെ… വയ്യാ… ഒരു നിമിഷം പോലും സ്വരം കേൾക്കാതെ വയ്യാ… നിങ്ങക്കിപ്പോൾ പഴയ പോലെ സ്നേഹമില്ലെന്നോ. കാണാതെയും മിണ്ടാതെയും വയ്യായെന്ന് പറഞ്ഞയാളാ… അതിനു വേണ്ടി എത്ര തവണ പിണങ്ങിയിരിക്കുന്നു…

എന്നിട്ടുപ്പോൾ കല്യാണ കഴിഞ്ഞപ്പോൾ ഒന്നു സ്നേഹത്തോടെ നോക്കിയ കുറ്റം, മിണ്ടിയാ കുറ്റം…. എന്തിന് ഓഫീസിലിരുന്നു ബോറടിക്കുമ്പോൾ സ്വന്തം കെട്ട്യോളുടെ മധുര സ്വരമൊന്നു കേൾക്കാം വെച്ചു വിളിച്ചാലോ അപ്പോൾ തുടങ്ങും… വീട്ടിൽ ജോലിയുണ്ട് മനുഷ്യ ഫോൺ വെയ്ക്കാൻ.. അല്ലേലും നിങ്ങൾ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാ

അതിനൊരു കാര്യമുണ്ട് ഹരിയേട്ടാ.. പ്രേമിക്കുമ്പോൾ വേറെ ജോലിയൊന്നും ഇല്ലാലോ… ഞങ്ങൾക്കെപ്പോഴും നിങ്ങളെ കുറിച്ചാകും ചിന്ത.. നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യാകും… വേറെ വല്ല പെണുങ്ങളോട് മിണ്ടുവോ.. എന്നൊക്കെയോർത്തു ഒരു കുശുമ്പുണ്ടാകും…

സ്വന്തമായികഴിഞ്ഞാൽ പിന്നെയൊരു വിശ്വാസമാ എന്റെ മാത്രമായല്ലോ എന്നോർത്തു… അതു തന്നെ അല്ല പിന്നെ ഞങ്ങൾക്കും ഉത്തരവാദിത്വം കൂടുവല്ലേ.. വീട്ടു ജോലി, അച്ഛൻ, അമ്മ,, കുട്ടികൾ…. അപ്പോൾ പഴയ പോലെ കെട്ടിയോനോട് കൊഞ്ചിയിരിക്കാൻ സമയം കിട്ടിയില്ലെന്ന് വരും…..

അതൊക്കെ കെട്യോനും ഒന്നു മനസ്സിലാക്കിയാൽ വല്യ പരുക്കില്ലാതെ ജീവിതം മുന്നോട്ട് പോകാം..

അതിരിക്കട്ടെ എന്റെ മോനിപ്പോൾ എന്താ ഫോണിൽ ഇത്രയും ഗഹനമായി നോക്കിയിരുന്നതു

അതോ .. ഞാനിപ്പോൾ ഫേസ്ബുക്കിൽ ഒരു ന്യൂസ് കണ്ടു ..

എന്ത്‌ ന്യൂസ്‌… തലമുടിയിൽ ഇറനണിഞ്ഞ വെള്ള തുള്ളികൾ തോർത്തു അമർത്തി തിരുമീ കൊണ്ട് പ്രിയ അവനരികിൽ വന്നിരുന്നു..ഹരിയുടെ കാലിൽ കൈവച്ചു.

ഹരി അവളുടെ എണ്ണമയം വീണ മുഖത്തെ മുടിയിഴകളെ വിരൽ കൊണ്ട് മെല്ലെ തഴുകിഒതുക്കി. ..അയാളുടെ കണ്ണുകളിൽ അവളോടുള്ള വറ്റാത്ത സ്നേഹവും അലിവും അടങ്ങിയിരുന്നു..

ഹോ… മതി ഇങ്ങനെ നോക്കിയത്. എന്തോ പറയാൻ വന്നത് ഹരിയേട്ട..

എൻെറടീ എൻറെ അമ്മയും അച്ഛനും പുണ്യം ചെയ്തവരാ നിന്നെ പോലെ ഒരു പെണ്ണിനെ മരുമകളായ് കിട്ടിയത് ..

എന്റെ അമ്മോ മതി .. മതി ..ഇങ്ങ്ള് കാര്യം പറ എനിക്ക് വേറെ പണിയുണ്ടെ..

അല്ലെടി ഞാനിപ്പോൾ ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു…. മനസ്സ് വല്ലാതെ നൊന്തു പോയി…

എന്താ അതിൽ ഇത്രയും നോവാൻ…നിങ്ങള് സസ്പെൻസ് ഇടാതെ കാര്യം പറ…

അവൾ ഇഷ്ടമുള്ള ഒരാളിന്റെയൊപ്പം ഒളിച്ചോടി കല്ല്യാണം കഴിച്ചതാ ഒരു അപകടത്തിൽ അവൾ അരയ്ക്ക് താഴെ തളർന്നപ്പോൾ കാമുകൻ ഉപേക്ഷിച്ചു പോയെന്ന്..ആ കുട്ടി അമ്മയുടെയും അച്ഛൻെറയും പേര് പറഞ്ഞു കരയുന്നു

” സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു പോയതുകൊണ്ടു ആരും തിരിഞ്ഞു നോക്കാനില്ല… ആരും കയ്യേൽക്കാനില്ലാതെ അവൾ ഒരു ജനറൽ ഹോസ്പിറ്റലിൽ തനിച്ചു. കഴിയുന്നു…

പാവം..അതൊക്കെ ഓരോരുത്തരുടെയും വിധി… ഇതു പോലെ എന്തെങ്കിലുമൊക്കെ മനസ്സിനെ നോവിക്കുന്ന വാർത്തകളെന്നും കേൾക്കുന്നതല്ലേ… കേട്ട് കേട്ട് മനസ്സ് മടുത്തു

അല്ലേടാ… അന്ന് നമ്മളും ഇങ്ങനെ വീട്ടുകാരെ വേദനിപ്പിച്ചു പോയിരുന്നു വെങ്കിലോ..

ഏട്ടൻ അതൊക്കെ വിട് ..രാവിലെ ഫേസ്ബുക്കും നോക്കി സെന്റി അടിച്ചിരുന്നു സമയം കളയാതെ എന്റെ മോൻ എഴുന്നേറ്റ് കുളിച്ചിട്ടു ഇന്നെങ്കിലും ഓഫീസിൽ പോകാൻ നോക്ക് ഞാൻ കഴിക്കാനെടുത്തു വെയ്ക്കട്ടെ

ഹരി അവളുടെ കൈയ്യിൽ പിടിച്ചു.. അതൊക്കെ അമ്മ ചെയ്തോളുമെടി നീ ഒരു അഞ്ച്മിനിറ്റ് ഇവിടെ ഇരിക്ക് മോളെ..

അയ്യോട മോനെ..എന്താ ഇപ്പോ ഒരു സ്നേഹം…. നിക്ക് അറിയാ…. ഹരിയേട്ടാ എന്റെ കൈയിൽ നിന്നു വിട്ടേ ഞാൻ പോണു…

അവൾ മുറിവിട്ട് പോയപ്പോൾ അയാൾ കിടക്കയിലേക്ക് കിടന്നു അയാളോർത്തു. ഞാനും ഇതുപോലെ ഒരിക്കൽ പ്രിയയും കൂട്ടി ഓളിച്ചോടൻ തീരുമാനിച്ചിരുന്നു…

അന്ന് അവൾ പറഞ്ഞത് അമ്മയേയും അച്ഛനേയും വേദനപ്പിച്ച് ഞാൻ വരില്ല നമ്മുക്ക് എന്തെങ്കിലും പറ്റിയാൽ എന്ത് ചെയ്യും… ആര് പരിഹാരം കാണും ആരു കൂടെ ഉണ്ടാകുമെന്ന അവളുടെ ചോദ്യം പിന്നെ ആലോചിച്ചപ്പോൾ എനിക്ക് ശരിയായ് തോന്നി..

ഇത്രയും നാളും പോറ്റി വളർത്തിയ അച്ഛനും അമ്മയും എന്ന കരുതലിനോളം നമ്മുക്ക് മറ്റൊന്നില്ല. അവരെ തള്ളി കളഞ്ഞു വേണ്ടെന്ന് വച്ച് ജീവിച്ചിട്ടു കാര്യമില്ല…

ഭാര്യ മാരുടെ വാക്കുകേട്ട് ഇന്ന് ഒരപശകുനം പോലെ കണ്ടു സ്വന്തം അച്ഛനെയും അമ്മയെയും അനാഥാലയത്തിലാക്കുന്നത് കാണുമ്പോൾ പുച്ഛമാണ് തോന്നുക…

അക്കാര്യത്തിൽ താൻ ഭാഗ്യവാനാണല്ലോ… അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന ഒരു മരുമകളെതന്നെ കിട്ടി.

പ്രിയ അടുക്കളയിൽ വരുമ്പോഴേക്കും…അടുക്കളയിൽ ഹരിയുടെ അമ്മ ജോലി തുടങ്ങിയിരുന്നു… അമ്മ നേരത്തെ എഴുന്നേറ്റോ…

എനിക്കിതു ശീലമായില്ലേ മോളെ… എന്നും എഴുന്നേൽക്കുന്ന സമയമാകുമ്പോൾ താനേ ഉണരും..

മോളെ നീയിത്രെ നേരത്തെ ഒന്നും എഴുന്നേറ്റു വരേണ്ട.. ഇതൊക്കെ അമ്മ ചെയ്തോളു.. മോൾക്ക് ഇതൊന്നും ശീലമില്ലാത്തതല്ലേ പോരാത്തതിന് നല്ല തണുപ്പുമുണ്ട്..

അതു സാരമില്ലമ്മേ .

അവനുണർന്നില്ലെ..

ഇല്ലമ്മേ..

ഇന്നും ലീവാണോ.. കല്ല്യാണം കഴിഞ്ഞതിനു ശേഷം അവനിത് സ്ഥിരമാക്കിയിരിക്കുന്നു നിനക്ക് അവനെയൊന്ന് പറഞ്ഞു മനസ്സിലാക്കി കൂടെ മോളെ..

ഇന്ന് പോകുന്നുണ്ടെന്നു പറഞ്ഞിരുന്നു..ഇന്നലെ രാത്രിയിൽ ഓഫീസിൽ നിന്നും സാർ വിളിച്ചിരുന്നു ഇന്നുകൂടെ ചെന്നില്ലെങ്കിൽ ജോലിയിൽ നിന്നും എടുത്ത് കളയുമെന്ന് പറഞ്ഞു.. പിന്നെ ഞാനും കുറിച്ച് ദേഷ്യപ്പെട്ടു അപ്പോൾ പോകാമെന്ന് സമ്മതിച്ചു..

അവൻ പണ്ടെ ഒരു മടിയനാണ്… ഒന്നല്ലേയുള്ളൂ വെച്ചു ഒരുപാടു ലാളിച്ചതിന്റെ കുഴപ്പമാ… ഇപ്പോൾ എന്തും വഴക്ക് പറഞ്ഞാലെ ചെയ്യൂ ..

അച്ഛന്റെ സ്വഭാവം മോൾക്ക് അറിയാമല്ലോ ഇപ്പോൾ..ആ..മനുഷ്യൻെറകഷ്ടപ്പാടിന്റെ വിലയാ ഇന്നി കാണുന്നതൊക്കെ… അമ്മയെ കല്ല്യാണം കഴിച്ചു കൊണ്ട് വന്നത്തിന്റെ പിറ്റേ ദിവസം… ഒരൊറ്റ പോക്കാ പറമ്പിലേക്ക്… പിന്നെ ഞാൻ അവൻെറ അച്ഛനെ കാണുന്നത് സന്ധ്യയ്ക്കാ…

അപ്പോൾ അമ്മ ആരോടും തിരക്കിയില്ലേ അച്ഛനെവിടെ പോയെന്നു…

അന്ന് ഇന്നത്തെ പോലെ അല്ലലോ… മുതിർന്നവരോട് ചോദ്യം ചോദിക്കാൻ പോയിട്ടു മുഖമുയർത്തി ഒന്നു നോക്കാൻ തന്നെ ഭയമായിരുന്നു പെണ്ണുങ്ങൾക്ക്…

അവൻെറ അച്ഛനു അധ്വാനിക്കാൻ ഒരുമടിയുമില്ലായിരുന്നു… ഇന്നീ കാണുന്ന കൃഷി പറമ്പൊക്കെ അവൻെറ അച്ഛൻ എത്രകഷ്ടപ്പെട്ടു നേടിയതാണെന്നറിയോ … ഹരിക്ക് ജോലി ആയപ്പോൾ ഞാൻ പറഞ്ഞതാ..ഇനിയെങ്കിലും ഇത്തിരി വിശ്രമിച്ചൂടെ എന്ന് .

അപ്പോൾ പറയും നമ്മുടെ മകനും മരുമകളായി വരുന്നവൾക്കും നമ്മുടെ പേരക്കുട്ടികൾക്കും ഒരു കുറവും ഉണ്ടാവരുതെടി എന്ന്….

ആ കഷ്ടപ്പാടിന്റെ വില വല്ലതും ആ മുറിയിൽ മടിപ്പിടിച്ച് കിടക്കണവന് അറിയോ. നീ പോയി അവനെ വിളിച്ച് ജോലിക്ക് വിട് മോളെ..വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാതെ..

അടുക്കളയിൽ നിന്നും അമ്മയുടെ വാക്കുകളെ അനുസരിക്കുന്ന പ്രിയയെ ഓർത്തപ്പോൾ ആ കുറുമ്പിയോട് വല്ലാത്ത ഒരു ഇഷ്ടം കയറി കൂടുന്നതായി തോന്നി..

ഇങ്ങ് വരട്ടെ അവൾ ഒറ്റ കടി വച്ചു കൊടുക്കണം..

മോളെ… മതി നീ അത് അവിടെ വച്ചു അവനെ വിളിച്ചു വാ..അല്ലെങ്കിൽ അവൻ വീണ്ടും അവിടെ തന്നെ കിടന്നുറങ്ങും .

ശെരിയമ്മേ… പ്രിയ ഒന്ന് ചിരിച്ചു കൊണ്ട് കപ്പ് ചായ എടുത്തു മുറിയിലേക്ക് പോയി.. . ശരിയമ്മെ..

പ്രിയ മുറിയിലേക്ക് വരുമ്പോൾ കിടക്കയിൽ ഹരിയില്ലായിരുന്നു അകത്തേക്ക് കയറി ടോയ്‌ലറ്റിന്റെ വാതിലിൽ കൊട്ടി..

ഹരിയേട്ടോ..നിങ്ങളെവിടെയാ മനുഷ്യാ. ..ഉം..കുളിക്കുവാണോ എന്റെ നല്ല കുട്ടി… എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും വാതിൽ അടച്ചു നിന്ന് ചിരിക്കുന്ന ഹരിയെയാണ് കണ്ടത്….

ആഹാ ഇവിടെ ഒളിച്ചു നില്ക്കു വായിരുന്നോ….

അതെ എന്താ…എനിക്കെന്താ ഒളിച്ചു നിൽക്കാൻ പാടില്ലേ… അവൻ മെല്ലെ അവളുടെ അടുത്തേയ്ക്ക് ചുവടു വെച്ചു…

പ്രിയ ഓരോ ചുവടും പിന്നിലെയ്ക്ക് വെച്ചു… ദേ.. ഹരിയേട്ട കളിക്കാൻ നിക്കല്ലെ വാതിൽ തുറന്നെ അമ്മ വിളിക്കുന്നു..അച്ഛൻ കഴിക്കാൻ ഇരുന്നിട്ടുണ്ട്..

അവൾ വേഗം വാതിലിനടുത്തേയക്കോടി കൊളുത്തു താഴ്ത്താൻ നോക്കിയതും ഹരി അവളുടെ അരക്കെട്ടിൽ പിടിച്ച് അമർത്തി കഴുത്തിൽ മുഖമാഴ്ത്തി..അവളിൽ നിന്നും ഒരു മൂളൽ ഉണ്ടായി..

ഹരിയേട്ട…വിടൂന്നേ… വാ… കഴിക്കാം എന്നൊരു വാക്കു പതിവഴിയീൽ അലിഞ്ഞു ചേർന്നു .

ഹരി അവളെ മറോടു ചേർത്തതും അവൾ ആ കരങ്ങളിൽ ചേർന്നമർന്നു..അവളുടെ മുഖം കൈയ്യിലെടുത്തു അയാൾ ചുംബിച്ചു കൊണ്ടിരിക്കെ അവൻ വിറയാർന്ന് കൊണ്ട് മൂളുന്നുണ്ടായിരുന്നു..

അയാൾ അവളെ പൊക്കിയെടുത്തു കിടക്കയിൽ കിടത്തി വിരലുകൾ കോർത്തു മുറുകിയപ്പോൾ അടഞ്ഞു പോയ അവളുടെ കണ്ണുകളിൽ മൃദുവായി ചുംബിച്ചു..

***** ഹരിയെ ഓഫിസിലേക്ക് യാത്രയാക്കിയതിനു ശേഷം തിരിയുമ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി അവളെ വിളിച്ചത്. .

പ്രിയ നടന്നു അവർക്കടുത്തേയ്ക്ക് ചെന്നു..

നിന്നെ പുറത്തേക്കൊന്നും കാണാറില്ലല്ലോ പ്രിയെ..വിശേഷം വല്ലതുമായോ..

എന്തു വിശേഷം ചേച്ചി വീട്ടിലെ ജോലികഴിഞ്ഞ് പിന്നെ അമ്മയുടെ കൂടെ ഇരുന്നു പഴയ കാര്യങ്ങളൊക്കെ കേട്ടിരിക്കും…ചിലപ്പോൾ അച്ഛന്റെ കൂടെ പറമ്പിൽ പോകും…

നിനക്കതിന്റെ വല്ല കാര്യം ഉണ്ടൊ പ്രിയേ… ഇത്രയും പഠിച്ചു… നല്ല സൗകര്യം മുള്ള ഒരു വീട്ടിൽ നിന്നു വന്നിട്ട് ഈ മണ്ണിലും ചളിയിലും അടുക്കളയിലും കിടന്നു ഇങ്ങനെ നരകിച്ചു തീരാനാണോ നിന്റെ വിധി…

ഹരിക്ക് നല്ല ജോലിയുണ്ടല്ലോ… നീ അവനെയും കൂട്ടി വേറെ മാറി താമസിക്കുപെണ്ണെ..

എന്റെ പൊന്നു ചേച്ചി എനിക്കിവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ല… പിന്നെ ചെന്നു കേറുന്ന വീട്ടിലെ സാഹചര്യവുമായി പൊരുത്ത പെട്ടു മുന്നോട്ട് പോകണമെന്ന എന്റെ അമ്മ എന്നെ പഠിപ്പിച്ചതു…

എനിക്ക് വേണേൽ ഒരു ജോലിയൊക്കെ നേടാം.. ചേച്ചി പറഞ്ഞ പോലെ വേറെ മാറി താമസിക്കുകയും ചെയ്യാം

അപ്പോൾ ചേച്ചിയുടെ മോൻ ഭാര്യകൊണ്ട് മാറി പോയപ്പോൾ ചേച്ചിക്കുണ്ടായ വിഷമം പോലെ ആകില്ലേ അമ്മയുടെയും അച്ഛന്റെയും അവസ്ഥ….

അപ്പോൾ അതിനെക്കാളേറെ എനിക്കിഷ്ടം ഈ വീട്ടിലെ അടുക്കളയും, അച്ഛനും അമ്മയും പറമ്പുമൊക്കെയാ… പിന്നെ കുറച്ചു പഠിച്ചു പോയത് കൊണ്ടോ കുറച്ചു പണം ഉണ്ടായതുകൊണ്ടോ വീട്ടു ജോലിചെയ്യുന്നത് ഒരു കുറച്ചിലായി എനിക്കു തോന്നിയില്ല

അവരുടെ മുഖം അടി കിട്ടിയ പോലെയായി… അല്ല പ്രിയയുടെ കഷ്ടപ്പാട് കണ്ടു ഞാൻ പറഞ്ഞെന്നേയുള്ളൂ… വേറെയൊന്നും കരുതണ്ട…

പ്രിയയ്ക്കു മനസ്സിൽ ചിരിപൊട്ടി.. കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു…

നിങ്ങളുടെ കല്ല്യാണം കഴിഞ്ഞു മൂന്നു മാസമൊക്കെ കഴിഞ്ഞല്ലോ… പ്രിയെ.. ഇതുവരെയും വിശേഷമൊന്നുമായില്ലേ… അതോ കുട്ടികൾ വേണ്ടെന്നാണോ ..

ചോദ്യം അവൾക്ക് ഇഷ്ടം ആയില്ല ഇന്ന് പെൺകുട്ടികൾ കല്ല്യാണം കഴിഞ്ഞൊന്നു വലുതുകാൽ വച്ചു കയറിയാൽ അയൽവക്കത്ത് നിന്നും ചോദ്യങ്ങളായ് വിശേഷം ആയില്ലെന്നൊക്കെ…

പ്രിയ അവരെ ഒന്നു നോക്കി.. അങ്ങനെയങ്ങു നീ ജയിക്കണ്ടാടി എന്നൊരു ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു… ഇവരെ കുറിച്ച് അമ്മ പറഞ്ഞത് എത്രയോ ശെരിയാ…

ഇവർക്കുള്ളത് ഇപ്പോൾ തന്നെ കൊടുക്കണം ഇല്ലെങ്കിൽ ഇവർ തലയിൽ കയറും അവൾ മനസിലോർത്തു..

ഇല്ല… ചേച്ചി കല്യാണം കഴിഞ്ഞു മൂന്നു മാസത്തിനുള്ളിൽ പ്രസവിക്കാൻ പറ്റുവോ… അങ്ങനെയുള്ളവർ കാണും… എനിക്കതറിയില്ല…

അതിനു ഒക്കെ ഒരു സമയവും ഭാഗ്യവുമൊക്കെയുണ്ട്.. അതു അതിന്റെ സമയത്തു തന്നെ അങ്ങ് നടക്കും ചേച്ചി.. ആദ്യം സ്വന്തം മകന് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്ക്…. അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലമായില്ലേ….

ശെരി ചേച്ചി കുറച്ചു ജോലി ബാക്കിയുണ്ട് ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…. പ്രിയ അവരെ നോക്കി ഒന്ന് ചിരിച്ചു മെല്ലെ തിരിഞ്ഞു നടന്നു..

ആസ്ത്രീ അവളെ നോക്കി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടന്നു..

***** ജയന്തി ഹാളിലേക്ക് വന്നു ക്ലോക്കിൽ നോക്കി സമയം അഞ്ചായി ഹരി വരാൻ ആറരയാകും.. അപ്പോഴേക്കും എന്തെങ്കിലും ചായയുടെ കൂടെ കഴിക്കാനുണ്ടാക്കണം …

അപ്പോഴാണ് എന്തോ വീഴുന്ന ശബ്ദം കേട്ടത് എവിടെ നിന്നാണ് ആ ശബ്ദം കേട്ടത്… അവർ ഒരു നിമിഷം കാതോർത്തു…

പെട്ടന്നാണ് അവരുടെ ഉള്ളൊന്നാളിയതു… പ്രിയ കുളിക്കാൻ കയറിയിരുന്നു അവർ വേഗം മുറിയിലേയ്ക്ക് ചെന്നു നോക്കി അവിടെ അവൾ ഇല്ല… അവരുടെ കണ്ണുകൾ ബാത്‌റൂമിനു നേരെ ചെന്നു… അതു അടഞ്ഞു കിടക്കുകയായിരുന്നു..

അവർ വേഗം അതിന്റെ വാതിൽ വന്നു കതകിലടിച്ചുവിളിച്ചു… മോളെ… പ്രിയെ മോളെ… എന്താ ഒരു ശബ്ദം.. അകത്ത് നിന്നും പ്രതികരണമായി ചെറിയ ഒരു ഞെരക്കം മാത്രം..

കുളി മുറിക്കുള്ളിൽ നിലത്ത് വീണു കിടക്കുകയായിരുന്നു അവൾ… തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ട്…

അകത്തു നിന്നും അവളുടെ ശബ്ദം കേൾക്കാതായപ്പോൾ അവർക്ക് പരിഭ്രമമേറി വന്നു… അവർ വാതിലിൽ ഉറക്കെ ത്തട്ടി വിളിച്ചു.. മോളെ പ്രിയ…വാതിൽ തുറക്ക് എന്താ പറ്റി.. രവിയേട്ട ഒന്നോടി വാ…നമ്മുടെ മോൾ..

അകത്ത് നിന്നും ..പ്രിയ മെല്ലെ മുരണ്ടു..

അമ്മേ…

മോളെ. വാതിൽ തുറക്ക്..

പ്രിയ ഒരുവിധം ഇഴഞ്ഞു കൈ ഉയർത്തി ലോക്ക് തുറന്നു..

പ്രിയയുടെ മുഖം രക്തത്തിൽ കുളിച്ചിരുന്നു.. അവർ അവളുടെ തല പിടിച്ചുമെല്ലെയുയർത്തി മടിയിൽ വെച്ചിട്ട് ഉറക്കെ കരഞ്ഞു..പ്രിയയുടെ കണ്ണുകൾ മെല്ലെ മെല്ലെ അടഞ്ഞു ജയന്തി അവളുടെ കവിളിൽ തട്ടി ഉറക്കെ വിളിച്ചു കൊണ്ടിരുന്നു..

മോളെ…. പ്രിയേ കണ്ണ് തുറക്ക്… രവിയേട്ട നമ്മുടെ മോൾ..അവരുടെ നിലവിളി കേട്ട് അയാൾ ഓടി വന്നു മുന്നിലെ കാഴ്ച കണ്ടു ഭയന്നു .

അപ്പോഴേക്കും പ്രിയയ്ക്ക് ബോധമില്ലാതെയായിരുന്നു..

ഏട്ടാ മോളെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണം… പിടിക്ക് ഏട്ടാ…. വണ്ടി എടുക്കു..എൻറെ കൃഷ്ണ എൻറെ കുട്ടിയെ ഒന്നും വരുത്തല്ലെ….അവർ മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു…

അവരുടെ നിലവിളി കേട്ട് അടുത്ത വീട്ടിലെ ഒന്നു രണ്ടു പേർ അവിടേയ്ക്കോടി വന്നു അവരുടെ സഹായത്തോടെ പ്രിയയെ കാറിൽ കയറ്റി … കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു ***

ഹോസ്പ്പിറ്റിലെ icu വിനു മുന്നിൽ ജയന്തി തളർന്നിരുന്നു അടുത്ത് രവിയും..

ഏട്ടാ നമ്മുടെ മോൾ..

നീ വിഷമിക്കാതെ അവൾക്കൊന്നും സംഭവിക്കില്ല….

മോനെ വിളിച്ചു പറയണ്ടേ

വിളിച്ചിട്ടുണ്ട് അവനിപ്പോൾ എത്തും..

അപ്പോഴേക്കും ഡോക്ടർ ICU വിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്നു..

രവി അയോളോടു അടുത്തേയക്ക് ചെന്നു…. ഡോക്ടർ .. എൻറെ മോൾക്ക്..

നിങ്ങൾ പ്രിയയുടെ ആരാ…. ഭർത്താവിന്റെ അച്ഛനും അമ്മയുമാ… അവരുടെ ഹസ്ബന്റെവിടെ…

അവൻ ഓഫീസിൽ പോയതാ വിവരമറിയിച്ചിട്ടുണ്ട് ഇപ്പോൾ വരും… എന്താ ഡോക്ടർ എന്റെ മോൾക്ക് എന്തെങ്കിലും കുഴപ്പം…

ഹേയ് പേടിക്കത്തക്ക കുഴപ്പമൊന്നുമില്ല തലയിൽ ഒരു മുറിവ് പറ്റിയിട്ടുണ്ട്…

സത്യത്തിൽ പ്രിയയ്ക്ക് എന്താ സംഭവിച്ചത്… മോൾ കുളിക്കാൻ കയറിയതായിരുന്നു.. എന്തോ ശബ്ദം കേട്ട് എന്റെ ഭാര്യ ചെന്നു നോക്കുമ്പോൾ ടോയ്‌ലെറ്റിൽ നിന്നു മോൾടെ ചെറിയ ഞരക്കം മാത്രം കേട്ടു…

ഇവൾ വാതിൽ കുറെ തട്ടി വിളിച്ചപ്പോൾ മോൾ എങ്ങനെയോ വാതിൽ തുറന്നു പിന്നെ ബോധം പോയി…

അപ്പോൾ പൈപ്പിൽ തലയടിച്ചു കാണും അങ്ങനെ പറ്റിയതാകും തലയ്ക്കു മുറിവ്.. പിന്നെ കാൽമുട്ടിന് ചെറുതായി ചതവും നീരു വച്ചിട്ടുണ്ട്.. കുറച്ചു നാൾ ബഢ് റസ്റ്റ് വേണ്ടി വരും വേറെ കുഴപ്പം ഒന്നും കാണുന്നില്ല..ബോധം ഇതുവരെ വന്നില്ല.. കുറിച്ച് കഴിഞ്ഞു ബഡില്ലേക്ക് മാറ്റം..

ഡോക്ടർ പോയതിന് ശേഷമാണ് ഹരി വന്നത്..

എന്താ അമ്മെ.. എന്താ അച്ഛാ എന്തുപറ്റി.. പ്രിയക്ക്..അവൻ വല്ലാതെ പരിഭ്രമത്തിലായിരുന്നു

ഒന്നുമില്ല മോനെ..ചെറുതായി ഒന്നു വീണു നെറ്റി പൊട്ടി.. ഡോക്ടർ പറഞ്ഞു മോനെ കൊഴപ്പമൊന്നുമില്ലെന്നു.. കാലിന് ചെറുതായി ചതവുണ്ട് പറഞ്ഞു. ഭാഗവാൻ എൻറെ കുട്ടിയെ കാത്തു..

അപ്പൊഴേക്കും ഒരു സിസ്റ്റർ icu ഡോർ തുറന്ന് വന്നു കൈയ്യിലെ കടലാസ് ഹരിയുടെ കൈയ്യിൽ കൊടുത്തു…

കുറച്ചു മരുന്നാണ് എത്രയും പെട്ടന്ന് വേണം വേഗം വാങ്ങി വാ .. സിസ്റ്റർ എന്റെ പ്രിയയ്ക്ക് എങ്ങനെയുണ്ട് .. ചില ടെസ്റ്റുകൾ ഇപ്പോഴും നടക്കുന്നു.. ചിലതിന്റെ റിസൾട്ട്‌ കിട്ടാനുണ്ട് . അതു കഴിഞ്ഞ് ഡോക്ടർ എല്ലാം വിശദമായി പറയും…

സിസ്റ്റർ എന്റെ മോൾക്ക് ബോധം വന്നോ .. ജയന്തി വിതുമ്പികരഞ്ഞു കൊണ്ടു ചോദിച്ചു..

കുറച്ചു മുൻപ് ബോധം വന്നിരുന്നു ഇപ്പോൾ വീണ്ടും മയങ്ങി… ഇനി ബോധം വന്നാൽ വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ റൂമിലേയ്ക്ക് മാറ്റും.. നിങ്ങൾ എത്രയും പെട്ടന്ന് ഈ മെഡിസിൻ വാങ്ങി വരൂ അതു പറഞ്ഞു അവർ തിരികെ ICU വിലെയ്ക്ക് തന്നെ കയറി പോയി.. ഹരി ഫാർമസി ലക്ഷ്യമാക്കി നടന്നു..

ആ രാത്രി Icu വിന്റെ മുന്നിൽ മിടിക്കുന്ന ഹൃദയവുമായി മൂന്നു പേരും മിരുന്നു.. പരസ്പരം ഒന്നു സംസാരിക്കാൻ പോലും അവർ ഭയന്നു കടന്നു പോയ നിമിഷങ്ങൾ അവരെ അത്രഏറെ തളർത്തിയിരുന്നു..

ജയന്തിയുടെ ചുണ്ടുകൾ ഏതോ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു.. നേരം പുലർന്നു തുടങ്ങി…Icu ന്റെ വാതിൽ തുറന്നു ഒരു നഴ്സ് പുറത്തെയ്ക്ക് വന്നു.. പ്രിയയ്ക്ക് ബോധം വന്നു… കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു നോക്കിട്ട് റൂമിലെയ്ക്ക് മാറ്റും..

മൂന്നു പേർക്കും അതു കേട്ട് ആശ്വാസം തോന്നി. രാവിലെ 10 മണി ആയപ്പോഴേക്കും പ്രിയയെ റൂമിലേയ്ക്ക് കൊണ്ടു വന്നു..

വാടി തളർന്നപോലുള്ള അവളുടെ കിടപ്പ് കണ്ടു എല്ലാവർക്കും സങ്കടമായി… ഹരി ബാൻറ്റേജ്ജ് ഒട്ടിച്ച നെറ്റിയിൽ മെല്ലെ തഴുകി…

പേടിപ്പിച്ചു കളഞ്ഞല്ലോടി പൊന്നെ നീ…

അതു പറഞ്ഞു തീരും മുന്നേ അവൻ വിതുമ്പി പോയി… ജയന്തി സരി തലപ്പ് കൊണ്ട് കണ്ണുകൾ ഒപ്പി….

എനിക്കൊന്നുമില്ലയേട്ടാ… കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ ഇട്ടുകൊണ്ടു നിൽകുമ്പോൾ പെട്ടന്ന് എനിക്കു തല ചുറ്റി എവിടേലും പിടിക്കാൻ നോക്കുമ്പോഴേക്കും താഴെ വീണു.. പൈപ്പിലോ മറ്റോ തലയടിക്കുന്നതു ചെറിയ ഓരോർമ്മ…

ഇടയ്ക്കെപ്പോഴോ അമ്മയുടെ മുഖം കണ്ട പോലൊരോർമ്മ…അമ്മയും, അച്ഛനും പേടിച്ചു പോയി കാണും ഇല്ലേ.. .

ജയന്തി അവളുടെ കൈയിൽ മെല്ലെയൊന്നമർത്തി..

ഹരിയേട്ടാ ആരും ഒന്നും കഴിചില്ലേ… അച്ഛന്റെയും അമ്മയുടെയും മുഖം നോക്ക്.. വാടി തളർന്നപോലെ.. പോയി ഇവർക്ക് എന്തെങ്കിലും വാങ്ങി വാ…

വേണ്ട മോൻ ഇവിടെയിരിക്കു ഞങ്ങൾ പോയി വാങ്ങി വരാം… വാ ജയന്തി.. അവർ പ്രിയയുടെ കൈയിൽ ഒന്നു തലോടി പുറത്തേക്ക് പോയി…

ഹരിക്ക് അച്ഛനോട് ബഹുമാനം തോന്നി.. മകന്റെ മനസ്സറിഞ്ഞു പ്രവർത്തിച്ചു

അവരിറങ്ങി കഴിഞ്ഞു ഹരി പോയി വാതിൽ ചാരി വന്നു പ്രിയയ്ക്കരികിലായിയിരുന്നു.. അവളുടെ കൈ എടുത്തു മെല്ലെ തലോടി… കൊണ്ടിരുന്നു…

ഒരു നിമിഷം ഹരി അവളുടെ ആ കരങ്ങളിൽ കുനിഞ്ഞു മൃദുവായി ചുംബിച്ചു… അവന്റെ കണ്ണിൽ നിന്നും മിഴിനീർ ഒഴുകി അവളുടെ വിരലുകളെ നനച്ചു കൊണ്ടിരുന്നു… ആ കണ്ണുനീർ തുള്ളികളുടെ ചൂടിൽ നിന്നും അവൾ അറിയുന്നുണ്ടായിരുന്നു അവന്റെ ഹൃദയവേദന..

അവൾ മറു കരമുയത്തി അവന്റെ മുടിഇഴകളെ തഴുകി… വാക്കുകൾ നിശ്ചലമായ ആ നിമിഷങ്ങളിൽ അവരുടെ മനസുകൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു..

വാതിലിൽ ആരോ മുട്ടുന്നകേട്ട് ഹരി വേഗം മുഖമുയർത്തി… കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു വാതിൽ തുറക്കാൻ പോയി..

വാതിൽക്കൽ നിറഞ്ഞ ചിരിയോടെ ഒരു നേഴ്സ്.. പ്രിയയുടെ ഹസ്ബൻഡ് അല്ലെ.. അതെ… നിങ്ങളെ ഡോക്ടർ വിളിക്കുന്നു… വേഗം ചെല്ലാൻ പറഞ്ഞു ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോകാൻ നിൽകുവാ…

അതു സിസ്റ്റർ.. ഞാൻ പോയാൽ ഇവിടെ ഇവൾ തനിച്ചാകും… അതു ഞാൻ നോക്കിക്കോളാം വേഗം പോയി വരു…

ഹരി ഡോക്ടറുടെ കൺസൾട്ടിങ്ങ റൂം ലക്ഷ്യമാക്കി നടന്നു…

അനുവാദം വാങ്ങി അകത്തു കയറി ചെല്ലുമ്പോൾ ഡോക്ടർ ഏതോ ഫയൽ നോക്കുകയായിരുന്നു

മിസ്റ്റർ ഹരി വരൂ ഇരിക്കു ഡോക്ടർ മുഖമുയർത്താതെ തന്നെ പറഞ്ഞു…

ഹരി ഡോക്ടർക്കു നേരെയുള്ള കസേരയിൽ ഇനി എന്താ പറയാൻ പോകുന്നതെന്നറിയാതെ മിടിക്കുന്ന ഹൃദയത്തോടെയിരുന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ഡോക്ടർ സംസാരിച്ചു തുടങ്ങി… ഞാൻ ഹരിയെ വിളിപ്പിച്ചത്… പ്രിയയുടെ റിസൾട്ട്‌ ഫുൾ കിട്ടി അതിനെ കുറിച്ച് സംസാരിക്കാനാണ്…

ഹരിയുടെ ഹൃദയതാളമുയർന്നു…. പറ ഡോക്ടർ… ടെസ്റ്റ്‌ ചെയ്യ്തതിൽ നെറ്റിയിൽ ഉണ്ടായ മുറിവും ചതവുമാണ് കുറച്ചു പ്രോബ്ലം… പക്ഷേ തലയുടെ സ്കാനിംഗിൽ കുഴപ്പമില്ല… കുറച്ചു ദിവസം വേദന കാണും

പിന്നെ ഒരു ഹാപ്പി ന്യൂസ്‌..

ഹരി ഒരു അച്ഛനാകാൻ പോകുന്നു… ആ ഒരു നിമിഷം ഹരിക്ക് കേട്ടത് വിശ്വസിക്കാൻ വയ്യാതെ ഒരു നിമിഷമിരുന്നു…. ചിരിക്കണോ കരയണോ എന്ന് അപ്പോൾ അവനറിയില്ലായിരുന്നു..

സത്യമാണോ ഡോക്ടർ… അതെ സത്യമാണ്…

ബട്ട് ഡോക്ടർ….. അവൻ പറയും മുൻപ് ഡോക്ടർ ചോദിച്ചു…. വീഴ്ചയിൽ എന്തെങ്കിലും പറ്റിയോ എന്നല്ലേ…. അതും സ്കാനിംഗിൽ കുഴപ്പമൊന്നും കാണുന്നില്ല അതു ഒരു മിറാക്കിൾ ആകും…

എന്തായാലും ഒന്ന് രണ്ടു ദിവസം ഇവിടെ കിടക്കട്ടെ നമുക്ക് നോക്കാം…. ഇവിടെ ആകുമ്പോൾ എന്തെങ്കിലും ബുദ്ധി മുട്ടുണ്ടെങ്കിൽ വേഗം ട്രീറ്റ്‌മെന്റ് കിട്ടൂലോ…

പിന്നെ വീട്ടിൽ പോയാലും നല്ല റസ്റ്റ്‌ വേണം… നന്നായി കെയർ ചെയ്യണം.. ഇപ്പോൾ അവളിൽ മറ്റൊരു ജീവൻ കൂടി ഉണ്ടെന്നോർക്കണം

ശെരി ഡോക്ടർ..എങ്കിൽ ഹരി പൊയ്ക്കോളൂ

ഉള്ളിൽ അടക്കാൻ വയ്യാത്ത സന്തോഷവുമായാണ് ഹരി തിരികെ റൂമിലെത്തിയത്…

അവിടെ അപ്പോൾ അവന്റെ അച്ഛനെയും അമ്മയെയും കൂടാതെ പ്രിയയുടെ അച്ഛനും അമ്മയും എത്തിയിരുന്നു….

അവനെ കണ്ടതും പ്രിയ ചോദിച്ചു ഡോക്ടർ എന്താ പറഞ്ഞു ഹരിയേട്ടാ…

അവൾക്കൊപ്പം ആ എട്ടു മിഴികളും അവന്റെ നേരെ നീണ്ടു…

കുഴപ്പമൊന്നുമില്ല… ഇനി രണ്ടു മൂന്നു ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും… പിന്നെ വീട്ടിൽ പോയാലും നല്ല റസ്റ്റ്‌ വേണം പറഞ്ഞു…

റിസൾട്ട്‌ എല്ലാം കിട്ടിയോ മോനെ… പ്രിയയുടെ അച്ഛൻ ചോദിച്ചു…

ഉം… കിട്ടി…. റിസൾട്ടിലൊന്നും കുഴപ്പമില്ല പറഞ്ഞു…

പിന്നെ…. അവൻ ഒരു നിമിഷം നിർത്തി.. എന്താ മോനെ ഒരു പിന്നെ..

നിങ്ങൾ നാല് പേരും മുത്തശ്ശി മാരും, മുത്തശ്ശൻ മാരും ആകാൻ പോണു….

ഒരു നിമിഷം എല്ലാവരും നിശബ്ദതരായി പിന്നെ എല്ലാമുഖങ്ങളിലും അതുവരെയുണ്ടായിരുന്ന ദുഃഖം മാറി സന്തോഷം നിറഞ്ഞു…

ജയന്തി അവനരികിലേയ്ക്ക് വന്നു ചോദിച്ചു സത്യമാണോ മോനെ…

അതെ അമ്മേ സത്യമാണ്…

എന്റെ ഈശ്വര കുറച്ചു കണ്ണുനീർ കുടിപ്പിച്ചുവെങ്കിലും ഒടുവിൽ നീ ഞങ്ങളുടെ പ്രാർത്ഥന കേട്ടല്ലോ .. അവർ ഇരു കരങ്ങളും ചേർത്ത് കൂപ്പി

പക്ഷേ അമ്മേ അവളെ നന്നായി കെയർ ചെയ്യണം .. നന്നായി റസ്റ്റ്‌ വേണം അവൾക്കു..

അതിനെന്താ മോനെ എന്റെ മോളെ ഞാൻ നോക്കി കൊള്ളാം… എന്റെ മോളല്ലേടാ അവൾ…

ഹരി അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞു .. നിറമിഴികളോടെ അവൻ പ്രിയയെ നോക്കി ആ മിഴികളും നിറഞൊഴുകുന്നുണ്ടായിരുന്നു..

ആ നാല് മിഴികൾ തമ്മിൽ ഇഴചേർന്നു.. അതിൽ നിറയെ ഒരു പുതു സ്വപ്നത്തിന് തിരയിളക്കം തീർത്തു മിഴിനീർ നിറഞൊഴുകി..

പറയാതെ പങ്കുവെച്ച ആ പ്രിയ സ്വപ്നത്തിൻ തിളക്കം അവരുടെ ചുണ്ടിൽ വിരിഞ്ഞു തുടങ്ങി…. ലൈക്ക് കമന്റ് ചെയ്യണേ… ഷെയർ ചെയ്യണേ…

രചന: മനു പി എം

Leave a Reply

Your email address will not be published. Required fields are marked *