ഗൗരീപരിണയം….ഭാഗം…34

മുപ്പത്തിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 33

ഭാഗം…34

കറങ്ങിയിട്ടൊക്കെ വീട്ടിലെത്തിയപ്പോഴേക്കും പാതിരാത്രിയായി…..

വൈകിയുറങ്ങിയത് കൊണ്ട് നാല് മണിയ്ക്ക് പോകാൻ തീരുമാനിച്ചിട്ട് കുറച്ചു താമസിച്ചാണ് എല്ലാവരും ഉണർന്നത്….പിന്നെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു….

അഞ്ച് മണിയായപ്പോൾ തന്നെ സരോജിനിയമ്മ അവർക്ക് രാവിലെ കഴിയ്ക്കാൻ വേണ്ടി ദോശയും സാമ്പാറുമുണ്ടാക്കി പായ്ക്ക് ചെയ്തു വച്ചു….

വീരഭദ്രൻ കുളിക്കാൻ കയറിയ സമയത്ത് ഗൗരി തനിക്ക് വേണ്ട മറ്റു സാധനങ്ങൾ എടുത്തു വച്ചു…ഒരാഴ്ചത്തെ യാത്രയാണ്….ഡ്രസ്സെല്ലാം ഇന്നലെത്തന്നെ വീരഭദ്രൻ എടുത്തു വച്ചിരുന്നു…

കാർത്തുവും വൈദുവും പെട്ടെന്ന് തന്നെ റെഡിയായി താഴേക്ക് വരുമ്പോൾ വിഷ്ണുവും വിപിയും റെഡിയായി അവിടിരിക്കുന്നു……

വൈദു വിപിയെ കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കൈയിൽ തൂങ്ങി…. വിപി വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു……..അത് കണ്ട് വിഷ്ണുവിന്റെ മനസ്സ് നിറഞ്ഞു….

നേരം ചെറുതായി പുലർന്നു തുടങ്ങിയിരുന്നു…… രാത്രി തോരാതെ പെയ്ത മഴയുടെ തണുപ്പും വെള്ളത്തിന്റെ തണുപ്പും കാരണം കുളിച്ചു കഴിഞ്ഞപ്പോൾ ഗൗരിയുടെ ശരീരം വിറച്ചു…..അപ്പോഴും മഴ ചെറുതായി പെയ്തു കൊണ്ടിരുന്നു….കാലുകൾ നിലത്ത് വയ്ക്കുമ്പോൾ തണുപ്പ് കാരണം അവൾക്ക് അസ്വസ്ഥത തോന്നി…….

“മഹാദേവാ….. സഹിക്കാൻ വയ്യ ….നല്ല തണുപ്പ്….. ഈ ചെകുത്താനോട് ഞാൻ പറഞ്ഞതാ…കുളിക്കുന്നില്ലെന്ന്….സമ്മതിച്ചില്ല….😡”

പിറുപിറുത്തുകൊണ്ട് അവൾ കണ്ണാടിയുടെ മുന്നിലേക്ക് നിന്ന് തലമുടി വിടർത്തിയിട്ടു…… അവളുടെ നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീണു….. പൊടുന്നനെ രണ്ട് കൈകൾ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ച് തന്റെ ദേഹത്തേക്ക് ചേർത്തു……അസഹനീയമായ തണുപ്പിൽ വീരഭദ്രന്റെ ശരീരത്തിലെ ചൂട് അവളിലേയ്ക്കും പകർന്നു…….അവൻ പകർന്ന ചൂടിന്റെ സുഖത്തിൽ കുറച്ചു നേരം അവൾ അങ്ങനെതന്നെ നിന്നു………

“ദേവീ……”

“മ്മ്…..”

“തണുപ്പ് മാറിയോ…..”

“മ്……”

“ചൂടോടെ ഒരുമ്മ തരട്ടെ….”

“വേണ്ട…..”

“വേണം…..”

“വേണ്ട”

“വേണം…”

തിരിഞ്ഞോടാൻ തുടങ്ങിയ ഗൗരിയെ വീരഭദ്രൻ തന്റെ നേർക്ക് തിരിച്ചു നിർത്തി ……തണുത്ത് വിറച്ചിരുന്ന അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി…..അവന്റെ ചുംബനത്തിന്റെ ചൂടിൽ ഗൗരി സ്വയം മറന്ന് ലയിച്ചു നിന്നു…..അവളുടെ കൈകൾ അവന്റെ ഇരുതോളിലുമായി മുറുകെ പിടിച്ചു…….ഒരു ദീർഘചുംബനത്തിന് ശേഷം വീരഭദ്രൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി………. ഗൗരി അവന്റെ മുഖത്ത് നോക്കാതെ നാണിച്ച് തലകുനിച്ചു നിന്നു…..

“ഇനിയും നിന്നാൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…..അത്രയും കീഴ്പെട്ടു പോകുവാ ഞാൻ നിന്റെ സൗന്ദര്യത്തിൽ….”അവളുടെ മുഖത്താകെ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു….

നാണിച്ചു നിൽക്കുന്ന ഗൗരിയുടെ മുഖം അത് കേട്ടപ്പോൾ ഒന്നുകൂടി ചുവന്നു…….. വീരഭദ്രൻ കബോർഡ് തുറന്ന് സിന്ദൂരച്ചെപ്പ് പുറത്തെടുത്തു… അതിൽ നിന്നും സിന്ദൂരം കൂടുതലെടുത്ത് അവളുടെ സീമന്തരേഖയിലുടനീളം കട്ടിയിൽ തന്നെ ഇട്ട് കൊടുത്തു….

“ഇതെന്താ കണ്ണേട്ടാ ഇത്രയും സിന്ദൂരം….. തല മുഴുവനും ആയല്ലോ………അത് മുഴുവനും തലയിലേക്ക് കമിഴ്ത്തിയല്ലേ…….”

ഗൗരി പരിഭവത്തോടെ പറഞ്ഞതും വീരഭദ്രൻ അവളെ പിടിച്ചു ചേർത്ത് നിർത്തി..അവളുടെ ഉടുപ്പിനടിയിൽ കിടന്ന താലിമാല പുറത്തേക്കിട്ടു…..അവളുടെ കണ്ണുകളിലേക്ക് പ്രണയഭാവത്തോടെ നോക്കി……ഗൗരിയും അവന്റെ കണ്ണുകളുടെ ആഴങ്ങളിൽ വീണുപോയിരുന്നു……

“ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ അറിയണം എല്ലാവരും…. ഈ സുന്ദരിക്കുട്ടിയ്ക്ക് ഒരു അവകാശിയുണ്ടെന്ന്…….”

ഗൗരി നാണത്തോടെ അവനെ കെട്ടിപ്പിടിച്ചു…..

ആറ് മണി ആയപ്പോഴേക്കും അവർ പോകാനിറങ്ങി…..എല്ലാവർക്കും പോകാൻ അടുത്ത വീട്ടിലെ വിനുവിന്റെ ഇന്നോവ എടുത്തിരുന്നു……..

വീരഭദ്രനാണ് വണ്ടി ഓടിച്ചത്….വിപി അവനോടൊപ്പം മുന്നിലെ സീറ്റിലിരുന്നു….. വൈദുവും കാർത്തുവും തൊട്ട് പുറകിലെ സീറ്റിലും അതിനു പുറകിലായി ഗൗരിയും വീഷ്ണുവും ഇരുന്നു……..

വൈകിയുറങ്ങിയതും നേരെത്തെ എഴുന്നേറ്റതും കാരണം എല്ലാവരും വണ്ടിയിലിരുന്ന് ഉറങ്ങിപ്പോയി……..വിപി എന്തോ ആലോചനയിലായിരുന്നു…….

“എന്താ വിപീ…..വൈദുവിന്റെ കാര്യമാണോ നീ ആലോചിക്കുന്നത്……..ഈ ആഴ്ച തന്നെ കല്യാണം നടത്തണമെന്ന് നീ തീരുമാനിച്ചോ….”

..വീരഭദ്രൻ പറഞ്ഞത് കേട്ട് വിപി തിരിഞ്ഞ് പുറകിലേക്ക് നോക്കി കാർത്തുവിന്റെ മടിയിൽ സുഖമായുറങ്ങുന്ന വൈദുവിനെ കണ്ടതും അവന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു……കാർത്തു സീറ്റിൽ ചാരിയിരുന്നു ഉറങ്ങുന്നുണ്ട്….പുറകിൽ വിഷ്ണുവും ഗൗരിയും തല ചേർത്ത് വച്ച് വായും തുറന്ന് ഉറങ്ങുന്നത് കണ്ട് അവൻ ചിരിച്ചു കൊണ്ട് മുന്നിലേക്ക് തിരിഞ്ഞു……

“വേണം കണ്ണാ……ഒറ്റയ്ക്ക് ജീവിച്ച് മടുത്തു…. വൈദുവിനെ കൂടെ വേണം എനിയ്ക്ക്….എപ്പോഴുമുള്ള തമാശയല്ല അവളെ എനിക്കിഷ്ടമാണ്……കല്യാണം നടത്തിയാലും അവളിൽ ഒരു പക്വത വന്നതിന് ശേഷമേ എല്ലാ അർത്ഥത്തിലും ഒന്നിച്ചുള്ള ജീവിതം തുടങ്ങൂ….അത് വരെ അവൾക്ക് കൂട്ടുകൂടാനായി ഞാനുണ്ടാകും….”

വീരഭദ്രന് അവന്റെ തീരുമാനത്തിൽ അഭിമാനം തോന്നി….അവൻ വിപിയുടെ തോളിൽ സന്തോഷത്തോടെ ഒന്ന് തട്ടി….പുറകിൽ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന വിഷ്ണുവിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു………ഒൻപത് മണിയായപ്പോൾ വീരഭദ്രൻ എല്ലാവരെയും വിളിച്ചുണർത്തി കൊണ്ട് വന്ന ഭക്ഷണം കഴിപ്പിച്ചു……കഴിച്ച് കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു……..

ഉച്ചയായപ്പോൾ അവർ വിഷ്ണുവിന്റെ വീട്ടിലെത്തി……..മഹേന്ദ്രനും രേണുകയും അവരെ സ്വീകരിക്കാനായി പുറത്ത് തന്നെ നിന്നിരുന്നു……

വിഷ്ണുവും ഗൗരിയും വൈദുവും ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു……വീരഭദ്രനെയും വിപിയെയും അവർ അകത്തേക്ക് ക്ഷണിച്ചിരുത്തി……

ഉച്ചയ്ക്ക് ഗംഭീരമായ സദ്യ തന്നെ രേണുക ഒരുക്കിയിരുന്നു……എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു……….. കാർത്തുവിനെ വീട് കാണിയ്ക്കാനായി വൈദു വിളിച്ചു കൊണ്ട് പോയി….

“വൈദുവിന്റെ കാര്യം ആലോചിച്ചു തന്നെയാണോ മോൻ തീരുമാനമെടുത്തത്….”

മഹേന്ദ്രൻ ആകുലതയോടെ ചോദിച്ചു….എല്ലാവരും കൂടി വിപിയുടെയും വൈദുവിന്റെ കാര്യത്തെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു.. മഹേന്ദ്രന്റെ ഒരച്ഛന്റെ ആധിയുണ്ടായിരുന്നു…….

വിപി എഴുന്നേറ്റ് മഹേന്ദ്രന്റെ അടുത്തായി വന്ന് മുട്ട്കുത്തിയിരുന്നു……വീരഭദ്രനും വിഷ്ണുവും വിപിയെ തന്നെ നോക്കി നിന്നു……..രേണുക വേദനയോടെ നിൽക്കുന്നത് കണ്ട് ഗൗരി അവരെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ചു….

“അങ്കിൾ……ഞാനൊരു അനാഥനാണ്…………………..പക്ഷെ ജീവിക്കാൻ വേണ്ടതൊക്കെ ഉണ്ടാക്കി വച്ചിട്ടാ അവർ പോയത്……എന്നാലും ഒറ്റപ്പെടലിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്…….കണ്ണൻ എന്റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് എന്റെ ഒറ്റപ്പെടൽ അവസാനിച്ചത്……….”

അവൻ ഒന്ന് നിർത്തിയിട്ട് മഹേന്ദ്രന്റെ കൈകൾ കൂട്ടിപ്പിടിച്ചു….

“എനിക്കിഷ്ടമാണ് വൈദുവിനെ…… മറ്റൊന്നും എനിക്കറിയണ്ട……എനിക്ക് തന്നേക്കുമോ അവളെ……..”

മഹേന്ദ്രൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ച് അടുത്തിരുത്തി…..

“മോനെ…………..നിന്നെ എനിക്കിഷ്ടപ്പെട്ടു….എന്റെ വൈദു നിന്റെയടുത്ത് സന്തോഷത്തോടെ ജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്……..പിന്നെ….എന്റെ വൈദുവിന്റെ കാര്യം മോനറിയാമല്ലോ….മോനോട് ഞങ്ങളാണ് നന്ദി പറയേണ്ടത്…അവളെ സ്വീകരിച്ചതിന്….”

അയാൾ അവന്റെ കൈയിൽ പിടിച്ച് വിതുമ്പികരഞ്ഞു…..അത് കണ്ട് രേണുകയും കരയാൻ തുടങ്ങി…..വിപി അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു…

“അങ്കിൾ…..നാളെത്തന്നെ വിപിയുടെ വൈദുവിന്റെയും കല്യാണത്തിന് സമയം നോക്കണം…..നമുക്കു അമ്പലത്തിൽ വച്ച് ഒരു ചെറിയ ചടങ്ങ് പോലെ നടത്താം…….”

വീരഭദ്രൻ അഭ്യർത്ഥനയോടെ മഹേന്ദ്രന്റെ മുഖത്ത് നോക്കി……

“അതെ ഡാഡീ…..ഇനിയും വൈകിക്കണ്ട….നമുക്കു അവരുടെ കല്യാണം നടത്താം….”

വിഷ്ണുവും വീരഭദ്രൻ പറഞ്ഞത് ശരി വച്ചു… മഹേന്ദ്രൻ കുറച്ചു സമയം ആലോചനയോടെയിരുന്നു….

“മ്……ഞാൻ നാളെത്തന്നെ പോയി ഒരു മുഹൂർത്തം നോക്കാം…..എന്നിട്ട് ഉടൻതന്നെ കല്യാണം നടത്താം എന്താ….”

പറഞ്ഞ് കൊണ്ട് മഹേന്ദ്രൻ നോക്കിയതും രേണുകയും സമ്മതത്തോടെ തലകുലുക്കി……… അപ്പോഴേക്കും വൈദുവും കാർത്തുവും അവിടേക്ക് വന്നു……

മഹേന്ദ്രൻ വാത്സല്യത്തോടെ അവളെ അരികിലേക്ക് വിളിച്ചു……. വൈദു ഓടിപ്പോയി മഹേന്ദ്രന്റെ നെഞ്ചിലേക്ക് ചാരി നിന്നു…..

“ദേ….ഇനി കുറുമ്പൊക്കെ കുറയ്ക്കണം കേട്ടോ….അല്ലെങ്കിൽ നിന്റെ വിപിൻ സാറ് നല്ല തല്ല് തരും…..”

“മ്…..എനിക്കറിയാം…. എന്നെ രണ്ട് വട്ടം തല്ലി…..”

അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞത് കേട്ട് വിപിയുടെ കണ്ണുകൾ നിറഞ്ഞു……

“അത് മോള് കുരുത്തക്കേട് കാണിച്ചിട്ടല്ലേ…..മോൾക്ക് വീപിയെ ഇഷ്ടമല്ലേ…..”

വൈദു മുഖമുയർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി……

“എനിക്കിഷ്ടമാണ് ഡാഡീ…..ഒരുപാടിഷ്ണമാണ്….” അത് കേട്ടതും എല്ലാവരുടെ മുഖത്തും സന്തോഷമായിരുന്നു…..അവളുടെ മുഖത്തെ നാണം കണ്ട് വിപി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു….

“എന്നാൽ എല്ലാവരും പോയി വിശ്രമിക്ക്….ദൂര യാത്ര കഴിഞ്ഞ് വന്നതല്ലേ…….”

രേണുക പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു….

“ഇല്ല ആന്റീ….ഞങ്ങള് വീട്ടിൽ പോയി ഡാഡിയെ കണ്ടിട്ട് വരാം….മമ്മി അവിടെ ഉണ്ടോയെന്നറിയില്ല…..”

ഗൗരി പറഞ്ഞപ്പോളാണ് വീരഭദ്രനും അതോർത്തത്………

“അവരവിടെ കാണും….എവിടെപോകാനാ….. പിന്നെ നിന്റെ മമ്മിയുള്ളത് കൊണ്ട് ഡാഡിയുടെ കാര്യങ്ങൾ നോക്കുന്നുണ്ടാവും……പിന്നെ അവനുമുണ്ടല്ലോ പ്രവീൺ……”

ഈർഷ്യയോടെ അയാൾ അവന്റെ പേര് പറഞ്ഞതും എല്ലാവരുടെയും മുഖം ഇരുണ്ടു…..

“എന്നാൽ ഞങ്ങള് അങ്ങോട്ട് പോയിട്ട് വരാം……….” വീരഭദ്രൻ അങ്ങോട്ടേക്ക് പോകാനിറങ്ങി…..

“കണ്ണാ…ഞാനും വരാം…. എനിക്കും കാണണം ആ പ്രവീണിനെ….”

വിപിന്റെ ദേഷ്യം കണ്ട് എല്ലാവരും പേടിച്ചു പോയി……..

കോളിംഗ് ബെല്ലടിച്ചപ്പോൾ സുമിത്രയാണ് വാതിൽ തുറന്നത്…..വീരഭദ്രനെയും ഗൗരിയെയും വിപിനെയും കണ്ട് അവരുടെ മുഖം ദേഷ്യം കൊണ്ട് കടുത്തു…..

“എന്താ…..എന്തുവേണം…..😡നിന്നോട് പറഞ്ഞിട്ടില്ലേ ഇവിടെ വരരുതെന്ന്……”

സുമിത്രയുടെ വാക്കുകൾ കേട്ട് ഗൗരി വിഷമത്തോടെ തലകുനിച്ചു……അവരുടെ സംസാരം കേട്ട് വീരഭദ്രന് ദേഷ്യം വന്നെങ്കിലും അവൻ മറുപടിയൊന്നും പറയാതെ ഗൗരിയുടെ കൈയും പിടിച്ച് അകത്തേക്ക് കയറി…..

“ഇറങ്ങി പ്പോകാനാണ് പറഞ്ഞത്…😡….ഇവിടെ നിന്റെ ആരുമില്ല വാവേ….”

സുമിത്ര വാവയെന്ന് വിളിച്ചത് കേട്ട് ഗൗരി ഞെട്ടലോടെ മുഖം ഉയർത്തി അവളെ നോക്കി…….കുറേ കാലത്തിന് ശേഷമുള്ള അവരുടെ വിളി അവളുടെ മനം നിറച്ചു……

“പാർവ്വതി അവളുടെ ഡാഡിയെ കാണാൻ വന്നെങ്കിൽ കണ്ടിട്ടേ പോകൂ…..😡”വീരഭദ്രന്റെ ദേഷ്യം കണ്ട് സുമിത്രയ്ക്ക് പേടീ തോന്നി..നേരെത്തെ അവന്റെ സംഹാര താണ്ഡവം നേരിട്ട് കണ്ടതാണല്ലോ…….അവർ ഒന്നും മിണ്ടാതെ മാറികൊടുത്തു…..

വീരഭദ്രൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് കയറി……

അവർ മുറിയിലേക്ക് ചെല്ലുമ്പോൾ ഹോം നഴ്സ് അയാൾക്ക് ഇൻജക്ഷൻ കൊടുക്കുന്നതാണ് കണ്ടത്….ഗൗരിയെ കണ്ടതും അവർ പുഞ്ചിരിച്ച് കൊണ്ട് മാറിയിരുന്നു…..

“ഡാഡീ…….ഡാഡീ……”

ഗൗരി കരഞ്ഞുകൊണ്ട് അയാളുടെ ദേഹത്തേക്ക് വീണു…..അയാളുടെ ശോഷിച്ച് ചുളുവ് വീണ കൈകളിൽ മുഖം അമർത്തി അവൾ തേങ്ങിക്കരഞ്ഞു…..നിശ്ചലമായി കിടക്കുന്ന അയാളുടെ രൂപം കണ്ട് വീരഭദ്രനും വിപിയും മുഖത്തോട് മുഖം നോക്കി…….

“ദേ….ഡാഡീ….എന്റെ കണ്ണേട്ടൻ…. നോക്ക് ഡാഡീ……ഡാഡിയ്ക്കും എന്നെ വേണ്ട അല്ലേ…………എഴുന്നേൽക്ക് ഡാഡി… മമ്മിയോട് പറ അന്നെന്താണ് സംഭവിച്ചതെന്ന്…..”ഗൗരീ പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു…..

“ഗൗരീ കരയാതെ….. നീ കരയുന്നത് ഒരു പക്ഷെ അങ്കിൾ അറിയുന്നുണ്ടാവും…..അങ്കിളിന് വിഷമമാകും…….”

വിപി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…..അവളുടെ കരച്ചിൽ കാണാൻ കഴിയാതെ വീരഭദ്രൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി………അവളുടെ സങ്കടം ഡാഡിയുടെ മുന്നിൽ തീർക്കട്ടേയെന്ന് അവനോർത്തു………..

ഗൗരിയുടെ നിറഞ്ഞ കണ്ണുകൾ അവനെ അസ്വസ്ഥനാക്കി………പ്രവീണിനെ കുറിച്ച് ഓർത്തപ്പോൾ അവൻ വിപിയെയും വിളിച്ചു പ്രവീണിന്റെ മുറിയിലേക്ക് പോയി…….

മയക്കത്തിലായിരുന്ന പ്രവീൺ ആരോ തട്ടിവിളിക്കുന്നത് പോലെ തോന്നിയിട്ട് കണ്ണുകൾ വലിച്ചു തുറന്നു…..മുന്നിൽ നിൽക്കുന്ന വീരഭദ്രനെ കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു😳…..

“കാലൊക്കെ റെഡിയായി വരുന്നെന്ന് അറിഞ്ഞിരുന്നു…..സാരമില്ല പോകുന്നതിന് മുൻപേ ഒരിക്കൽ കൂടി ഒടിച്ചു തന്നിട്ട് പോകാം……പിന്നെയും ശരിയാകുമ്പോൾ വീണ്ടും ഞാൻ വരാം….😡😡😡😡😡”

വീരഭദ്രൻ കുടിലതയോടെ പറഞ്ഞത് കേട്ട് അവന്റെ മുഖം ദേഷ്യത്തിൽ ചുവന്നു……അവൻ പല്ലിറുമ്മുന്ന ശബ്ദം കേട്ട് വീരഭദ്രൻ പരിഹാസ ച്ചിരിയോടെ അവനെ നോക്കി…….വിപി അവന്റെ നിസ്സഹായായ കിടപ്പ് കണ്ട് പുച്ഛത്തോടെ ചിരിച്ചു…..

“നീ പല്ല് കടിച്ചു പൊട്ടിക്കാതെ അളിയാ……എന്തെങ്കിലും പറയ്…..ഞങ്ങള് കേൾക്കട്ടെ…..😡😡”

വീരഭദ്രൻ അവന്റെ കൈയിലേക്ക് പിടിച്ച് തിരിച്ചു കൊണ്ട് അവന്റെ ചെവിയുടെ അടുത്തേക്ക് മുഖം കൊണ്ടു വന്നു…..പ്രവീൺ അസ്വസ്ഥതയോടെ കുതറി മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല….

“ഒരാഴ്ച ഞാൻ അപ്പുറത്ത് കാണും…പോകാൻ നേരത്ത് ഒന്നുകൂടെ നിന്നെ കാണാൻ വരും….അന്ന് തരാം സ..മ്മാനം….😡”

അവന്റെ കൈപിടിച്ച് ഞെരിച്ചു കൊണ്ട് വീരഭദ്രൻ പറഞ്ഞു…..പ്രവീൺ അസഹനീയമായ വേദന കൊണ്ട് പുളയുകയായിരുന്നു……..

“വാ വിപീ…..പോകാം……ഇവന്റടുത്ത് നിന്നാൽ ചിലപ്പോൾ ഞാനിവനെ കൊല്ലും…..😡”

വീരഭദ്രൻ അവന്റെ കൈവിട്ടു പുറത്തേക്ക് പോയി……വിപി പോകാനായി തിരിഞ്ഞിട്ട് എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു…..

പതിയെ അവന്റെ ബാൻഡേജ് ചുറ്റിയിരിക്കുന്ന കാല് കൈയിലേടുത്ത് പെട്ടെന്ന് തിരിച്ചൊടിച്ചു….. അലറാൻ പോയ പ്രവീണിന്റെ വായ വിപി പെട്ടെന്ന് പൊത്തിപ്പിടിച്ചു…..

“എന്റെ വൈദുവിനെ നീ പിച്ചിച്ചീന്തിയ കഥ അറിഞ്ഞപ്പോൾ തന്നെ നിന്നെ കാണാൻ കാത്തിരുന്നതാ ഞാൻ😡😡………അവളുടെ ഓർമ നഷ്ടപ്പെട്ടതും ചികിത്സയിലായതുമെല്ലാം അറിഞ്ഞപ്പോൾ തന്നെ നിന്നെ കൊല്ലാൻ തോന്നിയതാ…….നിനക്കറിയോ….അവളെ ഞാൻ കെട്ടാൻ പോകുവാ….എന്റെ പെണ്ണാ അവള്…….”

അത് കേട്ടതും കുതറിയിരുന്ന പ്രവീൺ ഒന്നടങ്ങിയതു പോലെ അവന് തോന്നി…..അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് വിപി സംശയത്തോടെ അവന്റെ കൈകൾ പിൻവലിച്ചു……അവന്റെ ചുണ്ടുകൾ വിതുമ്പുന്നത് കണ്ട് വിപി അദ്ഭുതത്തോടെ അവനെ നോക്കി….

“എനി……എനിക്ക്…. വൈ..വൈദുവിനെ ഇഷ്ടമാണ്……. അവളെ ….ജീവിതം ..മുഴുവനും കൂടെ കൂട്ടാൻ ആഗ്രഹിച്ചതാ ഞാൻ….. അവൾക്കും എന്നെ ഇഷ്ടമായിരുന്നു……”

പ്രവീണിന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് വിപി കേട്ടത്….

“അവൾക്കും ഇഷ്ടമാ….ഇഷ്ടമാണെന്ന്.. കരുതിയാ ഞാൻ അവളെ…….പക്ഷെ അവള് എതിർത്തപ്പോൾ…….എനിക്ക് സമനില ….തെറ്റിപ്പോയിരുന്നു……പിന്നെ ഓർമ നഷ്ടപ്പെട്ട്…..ചികിത്സയിൽ ആണെന്ന് അറിഞ്ഞപ്പോൾ …..സന്തോ…സന്തോഷിച്ചു…..അവളെ ആരും കല്യാണം കഴിക്കില്ല എന്ന വിശ്വാസത്തിൽ….”

പ്രവീൺ നിസ്സഹായനായി വിപിയെ നോക്കി….

“കഴിയുമായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കാല് പിടിച്ചേനെ…….എനിക്ക് വേണം എന്റെ വൈദുവിനെ……. അവളെ എനിക്ക് വിട്ട് തരണം……..”

വിപി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു….. വൈദുവിനും പ്രവീണിനെ ഇഷ്ടമായിരുന്നു എന്ന അറിവ് അവനെ ദുർബലനാക്കിയിരുന്നു……..ഇപ്പോൾ ഓർമ നഷ്ടമായതു കൊണ്ട് അവൾ പഴയതൊക്കെ മറന്നു പോയതാണെന്ന് വിപിയ്ക്ക് അറിയാമായിരുന്നു…….എന്നാലും അവൻ ദൃഢനിശ്ചയത്തോടെ എഴുന്നേറ്റു……

“വൈദു എന്റെയാ……എന്റെ മാത്രം….. നിന്നെ പോലൊരു ആഭാസന് ഞാൻ അവളെ വിട്ട് തരില്ല….മനസ്സിലായോടാ പട്ടീ….😡”

അവന്റെ വയറിലേക്ക് ആഞ്ഞിടിച്ചു കൊണ്ട് വിപി കാറ്റു പോലെ പുറത്തേക്ക് പോയി….അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു………

കുറച്ചു നേരം ഡാഡിയുടെ കൂടെ ഇരുന്ന ശേഷം അവർ വിഷ്ണുവിന്റെ വീട്ടിലേക്ക് തിരികെ പോയി……..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“നമ്മളെങ്ങോട്ടാ പോകുന്നത് കണ്ണേട്ടാ…… അവരെയും കൂടി കൂട്ടായിരുന്നു…..”

വീരഭദ്രൻ ഗൗരി ചോദിക്കുന്നത് കേട്ടിട്ടും മറുപടി പറയാതെ ഡ്രൈവിങിൽ തന്നെ ശ്രദ്ധിച്ചിരുന്നു….

“എന്താ കണ്ണേട്ടാ…ഒന്നും മിണ്ടാത്തെ…. സന്ധ്യയായി…..ഈ സമയത്ത് എങ്ങോട്ട് പോകുന്നതാ🤔….എനിക്കാണെങ്കിൽ രാവിലെ യാത്ര ചെയ്തതിന്റെ ക്ഷീണമുണ്ട്…..ഒന്നുറങ്ങണമെന്ന് വിചാരിച്ചിരുന്നതാ ഞാൻ…..😣.”

“ദേവീ……ഞാൻ എന്റെയൊരു സുഹൃത്തിനെ കാണാൻ പോകുന്നതാ…..ഇവിടെ വന്നപ്പോൾ പുള്ളിയെ ഞാൻ വിളിച്ചിരുന്നു….. വീട്ടിലേക്ക് നിന്നെയും കൂട്ടി വരണമെന്ന് ഭയങ്കര നിർബന്ധം……നാളെ ആള് ഫാമിലിയോടൊപ്പം ടൂർ പോകുന്നുണ്ട്….. അതാ ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞത്……..”

അയാളെ കുറിച്ച് പറയുമ്പോൾ വീരഭദ്രന്റെ മുഖത്ത് വിരിയുന്ന സന്തോഷം അവൾ അദ്ഭുതത്തോടെ നോക്കിയിരുന്നു….

“ആരാ കണ്ണേട്ടാ……..പേരെന്താ…..”

“അതു പറയില്ല സർപ്രൈസ്…… വലിയ ബിസിനസൊക്കെയുള്ള ആളാണ്……ബിസിനസുമായി ബന്ധപ്പെട്ടാണ് ഞങ്ങള് പരിചയപ്പെട്ടത്……പിന്നെ അതൊരു നല്ല സൗഹൃദമായി വളർന്നു….. ഇവിടെ വരുമ്പോഴൊക്കെ നമ്മള് കാണും…”

വീരഭദ്രൻ സന്തോഷത്തോടെ പറഞ്ഞു….

“കല്യാണം കഴിഞ്ഞ ആളാണോ……”

“മ്…..ഭാര്യ ഡോക്ടറാണ്…….പിന്നെ….. നമ്മളെ പോലെയല്ല അടിപൊളി ലവ് സ്റ്റോറിയാണ് അവരുടേത്….അദ്ദേഹത്തിന്റെ കഥ കേട്ട് ഞാൻ പോലും കരഞ്ഞു പോയി…..”

അവരുടെ കാറ് കൊട്ടാരം പോലെയുള്ള ഒരു വീടിന് മുന്നിൽ വന്ന് നിന്നു…..വീരഭദ്രനും ഗൗരിയും പുറത്തേക്കിറങ്ങി….

വാതിൽ തുറന്ന് അവരുടെ അടുത്തേക്ക് പുഞ്ചിരിയോടെ വരുന്ന സുന്ദരനായ ആ മനുഷ്യന്റെ വെള്ളാരം കണ്ണുകളിൽ ഗൗരി മതി മറന്നു നോക്കി നിന്നു……..

മുപ്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 35

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈദുവിന്റെ ഭാഗം ക്ലിയറായല്ലോ…….

പിന്നെ വെള്ളാരം കണ്ണുകളുള്ള ആ സുന്ദരൻ ആരാണെന്ന് ഊഹിക്കാൻ പറ്റുന്നെങ്കിൽ പറയു……അറിയാമോന്ന് നോക്കട്ടെ😉….

Leave a Reply

Your email address will not be published. Required fields are marked *