ഗൗരീപരിണയം….ഭാഗം…36

മുപ്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 35

ഭാഗം…36

കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന വിപിയുടെ അടുത്തേക്ക് മഹേന്ദ്രൻ വന്നു അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു…….

“മോനെ…….മുഹൂർത്തമൊന്നും നോക്കണ്ട….നാളെത്തന്നെ വിവാഹം നടത്താൻ നിനക്ക് സമ്മതമാണോ…..ഞാൻ നിന്റെ കാല് പിടിക്കാം….”

വിപിയുടെ കാലിലേക്ക് തൊടാൻ പോയ മഹേന്ദ്രനെ അവൻ ഞെട്ടലോടെ പിടിച്ച് എഴുന്നേൽപ്പിച്ചു….

“എന്തായിത് അങ്കിൾ…..എനിക്ക് വൈദുവിനെ ഇഷ്ടമായത് കൊണ്ടാണ്….ഞാൻ അവളെ കല്യാണം കഴിക്കാൻ തയ്യാറായത്……അത് നാളെയാണെങ്കിലും എനിക്ക് പൂർണ സമ്മതമാണ്……”

വിപിയുടെ വാക്കുകൾ ഉറച്ചതായിരുന്നു…

അവന്റെ വാക്കുകൾ എല്ലാവരിലും ആശ്വാസം പകർന്നു…….മഹേന്ദ്രനും രേണുകയ്ക്കും വിപിയുടെ വാക്കുകൾ വലിയൊരു ആശ്വാസമായിരുന്നു………അവർക്ക് പ്രവീണിനെ പേടിയായിരുന്നു……ഇനിയും അവൻ കാരണം വൈദുവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക മഹേന്ദ്രനെ അലട്ടിയിരുന്നു…….ഈ അവസ്ഥയിലും അവന് പലതും ചെയ്യാൻ കഴിയുമെന്ന് മഹേന്ദ്രൻ പേടിച്ചു…

പിന്നെ അവിടെ കല്യാണത്തിന്റെ ചർച്ചകൾ ആയിരുന്നു….. വിപിയ്ക്ക് മനസ്സിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നി…….. വൈദുവുമൊത്തുള്ള ജീവിതം അവൻ അത്രയേറെ ആശിച്ചിരുന്നു……

“ഇവിടെ അടുത്തൊരു അമ്പലമുണ്ടല്ലോ……പാർവ്വതി സ്ഥിരമായി പോകുന്നത്…… അവിടെ വച്ച് കല്യാണം നടത്തിയാലോ…….”

“അതെങ്ങനെ കണ്ണേട്ടന് അറിയാം……..ഗൗരി കുറേ നാളുകളായി അമ്പലത്തിൽ പോകാറില്ലല്ലോ🤔”

വിഷ്ണു കുസൃതിയോടെ ചോദിച്ചത് കേട്ട് വീരഭദ്രൻ അമളിപറ്റിയത് പോലെ അവനെ നോക്കി വിളറിയ ചിരി ചിരിച്ചു….😐

“പണ്ട് ഗൗരിയുടെ കോളേജ് അവധിയുള്ള ദിവസങ്ങളിൽ കണ്ണൻ രാവിലെ തന്നെ റെഡിയായി ആ അമ്പലത്തിൽ ഗൗരിയെയും കാത്തിരിക്കും…….അവളെ കണ്ട് കഴിഞ്ഞേ അവിടുന്ന് പോരൂ……”

വിപിൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…. വീരഭദ്രൻ ചമ്മലോടെ അവനെ നോക്കി കണ്ണുരുട്ടി….ഗൗരിയ്ക്കും എല്ലാവരും ചിരിക്കുന്നത് കണ്ട് നാണം വന്നു….അവൾ തിരിഞ്ഞ് മുറിയിലേക്ക് ഓടി…….

“അത്….അത് പിന്നെ….എല്ലാവരും പോയി കിടക്കാൻ നോക്ക് …രാവിലെ ..കല്യാണത്തിന്റ കാര്യങ്ങളൊക്കെ നോക്കണ്ടേ…..”

വീരഭദ്രനും പതിയെ അവിടെ നിന്ന് വലിഞ്ഞു…..ചമ്മലോടെ ഓടിപ്പോകുന്ന വീരഭദ്രനെ നോക്കി എല്ലാവരും ചിരിയോടെ നിന്നു…

മഹേന്ദ്രൻ അപ്പോൾ തന്നെ വേണ്ടപ്പെട്ട ആൾക്കാരെ വിളിച്ചു കല്യാണത്തിന് വേണ്ട അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ പറഞ്ഞേൽപ്പിച്ചു…….

വീരഭദ്രൻ മുറിയിലേക്ക് പോയപ്പോൾ ഗൗരി കിടക്കാനുള്ള തയ്യാറെടുപ്പിലാണ്…..

“നീ ഉറങ്ങാൻ പോകുവാണോ…..😍”

“അല്ല……..കറങ്ങാൻ പോകുന്നു….എന്താ വരുന്നോ😏”

“നിനക്കെന്താടീ ഒരു പുച്ഛം……..അവര് കളിയാക്കിയത് കൊണ്ടാണോ🙂”

ഗൗരി വിരിച്ച് കൊണ്ടിരുന്ന ബെഡ്ഷീറ്റ് അവിടെയിട്ടിട്ട് വീരഭദ്രന്റെ അടുത്തായി വന്നു നിന്നു…..അവളുടെ കൂർത്ത നോട്ടം കണ്ട് അവൻ ചോദ്യഭാവത്തിൽ നോക്കി…..

“അന്ന് അമ്പലത്തിൽ വന്നപ്പോൾ ഒരു വട്ടം ….ഒരേ ഒരു വട്ടം എന്റെ അടുത്ത് വന്ന്…. പാർവ്വതീ നിന്നെയെനിക്ക് ഇഷ്ടമാണ്…എന്നൊന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ ആൽബിയുടെ കൂടെ ഒളിച്ചോടുമായിരുന്നോ…….അന്നേ കല്യാണം കഴിഞ്ഞ് ഇപ്പോ ഒരു കുട്ടി ആയേനേ…..”

വീരഭദ്രൻ കിളിപോയത് പോലെ അവളെ നോക്കി….

“ദേവീ…നിനക്ക് അന്ന് ഞാൻ പറയാത്തതാണോ പ്രശ്നം അതോ കുട്ടിയുണ്ടാവത്തതാണോ……🙄”

“മ്……രണ്ടും പ്രശ്നമാണ്……. സാരമില്ല…… ഇനിയും സമയമുണ്ടല്ലോ…..😚”

“ടീ ഭയങ്കരീ……ഇതൊക്കെ നേരെത്തെ പറയണ്ടേ……എന്റെ മോളുടെ ആഗ്രഹം ചേട്ടൻ സാധിപ്പിച്ച് തരില്ലേ😜……..നമുക്കു ഇന്ന് തന്നെ ശ്രമിച്ചു തുടങ്ങാമല്ലേ…..”

ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു തന്റെ നേർക്ക് കുസൃതിക്കണ്ണുകളുമായി വരുന്ന വീരഭദ്രനെ കണ്ട് അവൾ ബാൽക്കണിയിലേക്ക് ഓടി…

“ടീ…….നിൽക്കടീ അവിടെ…….”

വീരഭദ്രൻ അവളുടെ പുറകേ ഓടി….. ഗൗരിയെ പിടിക്കാൻ കൈ വിരിച്ചതും അവൾ അവന്റെ കൈയുടെ അടിയിലൂടെ നൂർന്ന് മുറിയിലേക്കോടീ…..കട്ടിലിന് ചുറ്റും ഓടിയ ഗൗരിയെ കട്ടിലിന്റെ മുകളിൽ കയറി വീരഭദ്രൻ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു…..അവളുടെ മുകളിലായി അവനും വീണു……

“കണ്ണാ…….കണ്ണാ……”

വാതിലിൽ നിരന്തരം മുട്ടുന്നത് കേട്ട് വീരഭദ്രൻ അനിഷ്ടത്തോടെ മുഖം ചുളിച്ചു കൊണ്ട് ഗൗരിയെ നോക്കി……

“അതേയ്…….ഇവരെയെല്ലാം തിരിച്ചു നാളെത്തന്നെ നാട്ടിലേക്ക് വിടണം……. എന്നിട്ട് നമുക്ക്‌ എവിടെയെങ്കിലും ഹണിമൂൺ ട്രിപ്പ് പോകാം……ഇല്ലെങ്കിൽ ഞാൻ വല്ല കടുംകൈയും ചെയ്യും…..”

അവളുടെ ചുണ്ടുകളെ കൊതിയോടെ നോക്കിയിട്ട് നിരാശയോടെ അവൻ പോയി വാതിൽ തുറന്നു…….

“എന്താ വിപീ…….നീ ഉറങ്ങിയില്ലേ…..”

“ഇല്ല…കണ്ണാ ഉറക്കം വരുന്നില്ല……എന്തോ നിന്നോട് സംസാരിക്കണമെന്ന് തോന്നി………. ഗൗരി ഉറങ്ങിയോ……”

വിപി വല്ലാതെ അസ്വസ്ഥനാണെന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു…….

“എന്നാൽ വാ….അകത്തേക്ക് കയറ്……ദേവി ഉറങ്ങിയിട്ടില്ല……” വീരഭദ്രന് അവന്റെ വിഷമം മനസ്സിലായിരുന്നു….

“വേണ്ടെടാ…… നമുക്കു പുറത്ത് പോയിരിക്കാം……”

“മ്…..നീ താഴേക്ക് പൊയ്ക്കൊ….. ഞാൻ ദേവിയോട് പറഞ്ഞിട്ട് വരാം……”

ഗാർഡനിലെ സിമന്റ് ബെഞ്ചിൽ എന്തോ ആലോചിച്ചു കൊണ്ടിരുന്ന വിപിയുടെ അടുത്തേക്ക് വീരഭദ്രൻ വന്നിരുന്നു…………

“എന്താ വിപീ…..അച്ഛനെയും അമ്മയെയും ഓർത്തോ…”

“മ്………എന്റെ കല്യാണം നടക്കുന്നതിൽ മുകളിലിരുന്നു സന്തോഷിക്കുന്നുണ്ടാവും രണ്ടെണ്ണവും കൂടി…… ഒറ്റയ്ക്കാക്കി പോയതല്ലേ………..”

വിപിയുടെ കണ്ണുകളിൽ മിഴിനീർ തിളങ്ങുന്നത് മങ്ങിയ വെളിച്ചത്തിലും വീരഭദ്രൻ കണ്ടു…..

“പോട്ടെടാ…….കഴിഞ്ഞ കാര്യങ്ങൾ ഓർക്കാതെ ഇനിയുള്ള ജീവിതം സുന്ദരമാക്കിയാൽ മതി…… പിന്നെ…….ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ….”

വീരഭദ്രൻ ചോദിച്ചത് കേട്ട് വിപി ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി……

“പ്രവീണും വൈദുവും നേരെത്തെ ഇഷ്ടമായിരുന്നു എന്ന കാര്യം നീ അറിഞ്ഞിരുന്നോ…..”

അത് കേട്ടപ്പോൾ വിപിയുടെ മുഖത്ത് വേദന നിറഞ്ഞു….അവന്റെ കണ്ണുകളിൽ നിരാശയായിരുന്നു……

“ഇന്ന് പ്രവീണിനെ കാണാൻ പോയപ്പോൾ അവൻ പറഞ്ഞു…..ആദ്യം ഒരു ഞെട്ടലായിരുന്നു അത് കേട്ടിട്ട്….പക്ഷെ… വൈദുവിനെ ഒരിക്കലും വിട്ട് കൊടുക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…. പിന്നെ അവളുടെ മനസ്സിലും ഇപ്പോൾ പ്രവീൺ ഇല്ലല്ലോ…….”

“ഇനി വൈദു എന്നെങ്കിലും ഓർത്താലോ വിപീ……അവൾ പ്രവീണിനോട് ക്ഷമിച്ചാലോ…..”

വിപി ഞെട്ടലോടെ വീരഭദ്രന്റെ മുഖത്തേക്ക് നോക്കി……പിന്നെ കണ്ണുകളടച്ച് സിമന്റ് ബഞ്ചിൽ ചാരിയിരുന്നു……….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ഗൗരിയും കാർത്തുവും കൂടിയാണ് വൈദുവിനെ ഒരുക്കിയത്…. കസവിന്റെ കരയുള്ള ഒരു സെറ്റ് മുണ്ടാണ് അവളെ ഉടുപ്പിച്ചത്….കാതിൽ വലിയ ജിമുക്കിയും….രണ്ട് കൈ നിറയെ സ്വർണവളകളും…… കഴുത്തിൽ ഒരു പാലയ്ക്കാ മാലയും മാത്രമായിരുന്നു അണിഞ്ഞിരുന്നത്…

ഒരുങ്ങിയിറങ്ങി വന്ന വൈദുവിനെ കണ്ട് എല്ലാവരും കണ്ണിമ ചിമ്മാതെ നോക്കി നിന്നു…. മഹേന്ദ്രൻ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവളെ നോക്കി പുഞ്ചിരിച്ചു…..രേണുകയും കണ്ണുകൾ നിറച്ച് അവളെ നോക്കി നിന്നു….

വിഷ്ണു അവളുടെ അടുത്തേക്ക് വന്ന് വൈദുവിനെ നെഞ്ചോടു ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…..

വിപിയും കസവിന്റെ മുണ്ടും ചന്ദനകളർ കുർത്തയുമാണ് ധരിച്ചിരുന്നത്…… വീരഭദ്രൻ അവനെയും കൊണ്ട് ഹാളിലേക്ക് വന്നപ്പോൾ എല്ലാവരും പോകാൻ റെഡിയായി കാത്തു നിൽക്കയായിരുന്നു…..

വിപി വൈദുവിനെ നോക്കി പ്രണയപൂർവ്വം പുഞ്ചിരിച്ചു…. വൈദു അത് കണ്ട് നാണത്തോടെ തലകുനിച്ചു….

രണ്ട് കാറിലായി അവർ അമ്പലത്തിലേക്ക് പോയി……

താലിമാല വരുന്ന വഴിയിൽ നിന്ന് തന്നെ വീരഭദ്രൻ വാങ്ങിയിരുന്നു…… പെട്ടെന്നുള്ള കല്യാണമായതിനാൽ താലികെട്ട് മാത്രം മതിയെന്ന് തീരുമാനിച്ചു… പൂജകളെല്ലാം രാവിലെ കഴിഞ്ഞതിനാൽ അധികസമയം കാത്ത് നിൽക്കേണ്ടി വന്നില്ല….

പൂജിച്ച താലിമാല തിരുമേനി വിപിയുടെ കൈയിലേക്ക് കൊടുത്തു……..വിപി മാല കൈയിൽ വാങ്ങിയ ശേഷം അനുവാദത്തിനായി മഹേന്ദ്രന്റെ മുഖത്തേക്ക് നോക്കി……. മഹേന്ദ്രൻ അവനെ നോക്കി ചെറുപുഞ്ചിരീയോടെ തലകുലുക്കി…..

വിപി സന്തോഷത്തോടെ വൈദുവിന്റെ കഴുത്തിൽ താലികെട്ടി…….വൈദുവിന്റെ മുഖത്തും സന്തോഷത്തിന്റെ തിരയിളക്കമായിരുന്നു…. അവൾ വിപിയുടെ കവിളിൽ മുഖം ചേർത്ത് മൃദുവായി ചുംബിച്ചു……. പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ വിപി കണ്ണ് മിഴിഞ്ഞു അവളെ നോക്കി….. വൈദു നാണത്തോടെ മുഖം തിരിച്ചു….

കല്യാണം കഴിഞ്ഞ് അവർ നേരെ ഒരു റെസ്റ്റോറന്റിലേക്കാണ് പോയത് അവിടെ നിന്ന് ഭക്ഷണം കഴിച്ച് മഹേന്ദ്രനും രേണുകയും വീട്ടിലേക്ക് മടങ്ങി …..എന്നാൽ ബാക്കിയുള്ളവർ നേരെ ബീച്ചിലേക്ക് പോയി…..

വിപിയെയും വൈദുവിനെയും ഒറ്റയ്ക്ക് വിട്ട് മറ്റുള്ളവർ തിരക്കൊഴിഞ്ഞ ഒരു സ്ഥലത്തിരുന്നു………

“വൈദൂ……..നിനക്ക് സന്തോഷമായോ…..”

“ചെറിയ സന്തോഷം……🙂”

വിപി പരിഭ്രമത്തിൽ അവളെ നോക്കി…..

“അതെന്താ….നിനക്ക് എന്നെ ഇഷ്ടമല്ലേ…..” അവന്റെ വാക്കുകളിൽ ആധിയായിരുന്നു…. വൈദുവിന്റെ മനസ്സിന്റെ ചാഞ്ചാട്ടം വിഷ്ണു പറഞ്ഞ് അവനറിയാമായിരുന്നു….

“വിപിച്ചേട്ടനെയാണ് ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം…. എനിക്ക് കൂട്ട് കൂടാൻ വിപിചേട്ടൻ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി…..”

വൈദുവിന്റെ വാക്കുകൾ എരിഞ്ഞിരുന്ന തന്റെ മനസ്സിൽ കുളിര് പെയ്യിച്ചപോലെയാണ് അവന് തോന്നിയത്…….

“പിന്നേ…..നേരെത്തെ പറഞ്ഞ ചെറിയ സന്തോഷം…… അത്……കല്യാണത്തിന് അവിടെയും ഇവിടെയും കുറേ ആളുകള് ക്യാമറയും പിടിച്ച് നിൽക്കണം….നമ്മടെ ഫോട്ടോ യെടുക്കാൻ പിന്നേ……വലിയ പന്തല് കെട്ടണം…..പിന്നേ…..കുറേ പായസവും കൂട്ടി ഇലയിട്ട് സദ്യ കഴിക്കണം….. ഇതൊന്നും അമ്പലത്തിൽ പോയപ്പോൾ ഞാൻ കണ്ടില്ല…..അതാ…..സന്തോഷം കുറഞ്ഞത്…..”

ചെറിയ പരിഭവത്തോടെ ചിണുങ്ങി കൊണ്ട് വൈദു പറയുന്നത് കേട്ട് വിപി ചിരിച്ചു കൊണ്ട് അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തു……….

“അത് നമുക്കു നടത്താമെടീ…….നിന്റെ ആഗ്രഹം പോലെയുള്ള കല്യാണം നമുക്ക് പിന്നെ നടത്താം……തത്ക്കാലം ഇത് കൊണ്ട് മോള് അഡ്ജസ്റ്റ് ചെയ്യണം….. മ്..”

വൈദു കുറച്ചു സമയം ആലോചനയോടെ നിന്നു

“മ്…….ഓകെ…..”

വൈദു കുറുകിക്കൊണ്ട് അവനോടു ചേർന്ന് നടന്നു…….

വിഷ്ണുവും ഗൗരിയും കൂടി കടൽക്കരയിലിരുന്നു മണ്ണ് കൂട്ടി വീടുണ്ടാക്കി കളിച്ചു….. ഗൗരി പാട്പെട്ട് ഉണ്ടാക്കുന്നത് വിഷ്ണു തട്ടിയിടുന്നതും വീരഭദ്രനും കാർത്തുവും ചിരിച്ചു കൊണ്ട് നോക്കിയിരുന്നു….

കാർത്തു ഇരിക്കുന്നതിന്റെ തൊട്ട് പുറകിലായാണ് വീരഭദ്രൻ ഇരുന്നിരുന്നത്…….

“കാർത്തൂ…….. നീ പോകുന്നില്ലേ അവരുടെ കൂടെ ……”

വീരഭദ്രൻ ചോദിക്കുന്നത് കേട്ട് കാർത്തു ഇല്ലെന്ന് തലകുലുക്കി……

“എന്താ ഞാൻ വഴക്ക് പറയുമെന്ന് പേടിച്ചാണോ……”

കാർത്തു ചെറിയൊരു പേടിയോടെ അതെയെന്ന് തലകുലുക്കി…

വീരഭദ്രന് അവളുടെ പേടി കണ്ട് ഒരുപാട് വേദന തോന്നി…..അവളെ ഇത്രയും നാളും വീട്ടിനകത്ത് തളച്ചിട്ടതിൽ അവന് ആത്മനിന്ദ തോന്നി….. ഒരു ചെറിയ സ്വാതന്ത്ര്യം പോലും അവൾക്ക് അനുവദിച്ചിരുന്നില്ല…..പുറത്തേക്ക് പോകാനോ…ആരോടെങ്കിലും കൂട്ടുകൂടാനോ ഒന്നും……ദേവി വന്നതിന് ശേഷമാണ് കാർത്തു ചിരിക്കുന്നത് തന്നെ കാണുന്നത്……

“എഴുന്നേറ്റ് വാ…..നമുക്കു വെള്ളത്തിലേക്ക് ഇറങ്ങാം……..നിനക്ക് പണ്ട് ഇഷ്ടമല്ലായിരുന്നോ വെള്ളത്തിൽ കളിക്കുന്നത്…..”

കാർത്തു അദ്ഭുതത്തോടെ അവനെ നോക്കി…..അവളുടെ മിഴികൾ നിറഞ്ഞു വന്നു… വീരഭദ്രൻ എഴുന്നേറ്റ് അവളുടെ നേരെ കൈനീട്ടി നിന്നു……കാർത്തു ഒരു ചെറിയ വിതുമ്പലോടെ അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു….. വീരഭദ്രൻ കാർത്തുവിനെയും ചേർത്ത് പിടിച്ച് കടലിലേക്ക് ഇറങ്ങി……

തിര വന്ന് കാലുകളെ ശക്തിയോടെ പുൽകുമ്പോൾ അവൾ പേടിയോടെ നിന്നു….

“പേടിക്കണ്ട മോളെ….ഏട്ടനില്ലേ നിന്റെ കൂടെ…..ഇനി നിന്റെ സന്തോഷങ്ങളൊന്നും ഏട്ടൻ തടയില്ല……..”

കാർത്തുവിനെ അരികിലേക്ക് കുറച്ചു കൂടി ചേർത്ത് പിടിച്ച് അവൻ വാത്സല്യത്തോടെ പറയുന്നത് കേട്ട് കാർത്തു വിതുമ്പികരഞ്ഞു……

“ടീ…..ഗൗരീ…..നോക്കെടീ…..നിന്റെ ചെകുത്താൻ എന്റെ പെണ്ണിനെ കടലിൽ മുക്കിക്കൊല്ലാൻ പോകുന്നു…☹️”

വിഷ്ണു പറഞ്ഞപ്പോളാണ് ഗൗരിയും ആ കാഴ്ച കണ്ടത്…..വീരഭദ്രന്റെ കൈയ്യിൽ പിടിച്ച് തിരമാലകൾ വരുന്നതിനനുസരിച്ച് തുള്ളിച്ചാടുന്ന കാർത്തുവിനെ കണ്ടപ്പോൾ ഗൗരിയ്ക്ക് ഒരുപാട് സന്തോഷം തോന്നി……

“പോടാ…….അവളുടെ സന്തോഷം കണ്ടില്ലേ നീ…..ചെകുത്താൻ ഒരു മുരടനായത് കൊണ്ട് പാവത്തിനെ ഒന്നു പുറത്തേക്ക് പോലും കൊണ്ട് പോയിട്ടില്ല……ഇവിടെ വന്നപ്പോൾ ഞാൻ വിളിച്ചപ്പോൾ….കണ്ണേട്ടനെ പേടിച്ചു ഒതുങ്ങിയിരുന്നതാ….. പാവം…..”

“അതിനെന്താടീ…..ഞാൻ കെട്ടിയാൽ പിന്നെ അവളെ ഞാൻ ഈ ലോകം മുഴുവനും ചുറ്റിക്കാണിക്കില്ലേ…..😜”

ഗൗരി മുഖം കൂർപ്പിച്ചു അവനെ നോക്കി…..

“മഹാദേവാ……. ഈ പ്രേമമറിയുമ്പോൾ ചെകുത്താൻ നിന്നെ ലോകം ചുറ്റിക്കാതിരുന്നാ മതിയായിരുന്നു…… എന്തൊക്കെ നടക്കുമോ ആവോ….😒”

വിഷ്ണു അവൾ പറഞ്ഞത് കേട്ട് പരിഭവത്തോടെ മുഖം കൂർപ്പിച്ചു…….

“ടീ…..ഗൗരിപെണ്ണേ……😍”

“എന്താ വിച്ചൂ……..”

“അത്……പിന്നേ…..നിനക്ക് എന്നെ എത്രത്തോളം ഇഷ്ടമുണ്ട്……”

വിഷ്ണു ചോദിച്ചത് കേട്ട് മണ്ണ് കൊണ്ടുള്ള കളി നിർത്തി അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി……

“ഈ കടലിന്റെ അത്രയും ആഴത്തിൽ…… എന്താടാ……”

“എന്നാൽ പിന്നെ…… കാർത്തുവിനെ എനിക്ക് കെട്ടിച്ച് തന്നില്ലെങ്കിൽ നീ ചെകുത്താനെ ഡൈവോഴ്സ് ചെയ്യുമെന്ന് പറയണം……പറയുമോ…..”

ഗൗരി കൈയിലെ മണ്ണ് തട്ടിക്കളഞ്ഞ് എഴുന്നേറ്റു…….

“എന്നാലും സമ്മതിച്ചില്ലെങ്കിൽ🤔……”

“എങ്കിൽ നമുക്കു കൊട്ടേഷൻ കൊടുത്ത് അങ്ങേരെ തട്ടിക്കളയാമെടീ…..☺️😚നല്ല ഐഡിയല്ലേ……”

“ടാ……നിന്നെ ഞാനിന്ന്……..”

ഗൗരി അടിയ്ക്കാൻ വരുന്നത് കണ്ട് വിഷ്ണു കടലിലേക്ക് ഓടി…..തിരമാലയിലൂടെ അവൻ ഓടുമ്പോൾ പുറകിലായി ഗൗരിയും അവനെ പിടിയ്ക്കാനായി ഓടി…….

തുടരും……….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇന്നലത്തെ റിവ്യൂസ് വായിച്ചു….. മറുപടി എഴുതാൻ സമയം കിട്ടിയില്ല….

നിങ്ങള് പറഞ്ഞതൊക്കെ ശരിയാണ്…….പ്രവീൺ ചെയ്തത് വച്ച് നോക്കുമ്പോൾ അവനോടു ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല….. എന്നാലും വൈദു അറിവ് വച്ച നാൾ മുതൽ പ്രണയിച്ചതാണ് പ്രവീണിനെ..അതുകൊണ്ട് വൈദുവിന്റെ ഓർമ തിരികെ വന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല….ഒരുപക്ഷേ തന്നെ നശിപ്പിച്ചവനോട് അവൾക്ക് വെറുപ്പ് തോന്നാം…..ഇല്ലെങ്കിൽ……..

അപ്പോൾ നാളെ നമുക്കു ആൽബിയെ കാണാമല്ലേ…..

എന്തായാലും രണ്ട് വരി എഴുതിയിട്ട് പോകണേ

മുപ്പത്തിഎയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 37

Leave a Reply

Your email address will not be published. Required fields are marked *