രാഹുലിന്റെ ഭാര്യാ എന്ന നേഴ്സിന്റെ ചോദ്യത്തിനു നിള എഴുന്നെറ്റു അവർക്കരികിലെക്ക്‌ ചെന്നു..

രചന : ‎ദീപക്ക്‌…….

ഈ ബില്ല് കൗണ്ടറിൽ അടക്കണം,

എത്രയ സിസ്റ്ററെ ബില്ല്

അത്‌ അവിടെ ചെല്ലുമ്പോൾ പറയും

കയ്യിൽ കരുതിയ കുറച്ച്‌ ദിർഹാംസുമായി അവൾ കൗണ്ടറിനു അരികിൽ എത്തി

മോത്തം നുള്ളി പെറുക്കിയിട്ടും ഡിസ്ചാർജ്ജ്‌ ബില്ല് അടക്കാൻ തികയുമായിരുന്നില്ല , കൗണ്ടറിൽ നിന്നും മലയാളിയാണെന്ന് വിളിച്ച്‌ എം ഡിയുടെ റൂമിൽ പറഞ്ഞത്‌ കൊണ്ടാണു എം ഡിയുടെ ഭാര്യ അങ്ങോട്‌ വന്നത്‌,

നിളയെ കണ്ടതും അവർ അവളെ ചേർത്ത്‌ പിടിച്ചു

നിനക്കെന്നെ മനസ്സിലായില്ലെ നിള, നീ എപ്പോൾ എത്തി ദുബായിയിൽ തുടങ്ങിയ ചോദ്യങ്ങൾ അവർ ചോതിച്ചെങ്കിലും നിളയ്ക്ക്‌ ആളെ മനസ്സിലായില്ലെന്ന്

അവർക്ക്‌ മനസ്സിലായത്‌ കൊണ്ടാകണം അവരായിട്ട്‌ പരിചയപ്പെടുത്തിയത്‌

എടി ഇത്‌ ഞാനാ അന്ന, അല്ല നിന്റെയോക്കെ അന്നാമ്മ ചേട്ടത്തി.. നിനക്കോരു മാറ്റവും ഇല്ല, കുറച്ച്‌ കളർ കുറഞ്ഞു, ചെറുതായിട്ട്‌ ഒന്ന് ക്ഷീണിച്ചു. നീ എന്താ

ഇങ്ങനെ നിക്കുന്നെ, നിനക്ക്‌ ഇപ്പോഴും എന്നെ മനസ്സിലായില്ലെ

അന്നാ നീ .. നീ ആകെ മാറി, സുന്ദരിയായല്ലോ, അന്നത്തെ ആ പ്രോബ്ലത്തിനു ശേഷം നിന്നെ ഞാൻ എവിടെയോക്കെ തിരഞ്ഞുന്ന് അറിയാമ്മോ

അന്ന പോകണ്ടെ എന്ന ശബ്ദ്ധം കേട്ട്‌ കൊണ്ടാണു രണ്ട്‌ പേരും തിരിഞ്ഞു അങ്ങോട്‌ നോക്കിയത്‌

ദീപു….. അറിയാതെ നിളയുടെ വായിൽ നിന്നും ആ പേരു വീണു,

അച്ചായ ഇത്‌ എന്റെ ബെസ്റ്റ്‌ ഫ്രണ്ടായിരുന്നു, കോളേജിൽ, ഇവൾ ഇപ്പോൾ ഇവിടെയാണെന്ന് ഇന്ന അറിയുന്നെ, അപ്പോൾ ടി കാണാട്ടോ, കുട്ടികൾ ഇപ്പോൾ

വരും, വീട്ടിൽ സെർവ്വന്റ്‌ ഉണ്ടെങ്കിലും ഞാൻ ഉണ്ടെങ്കിലെ അവർ വല്ലതും കഴിക്കു… നിളയുടെ നമ്പർ വാങ്ങി വളെരെ പെട്ടന്ന് നിളയുടെ മുന്നിൽ നിന്നും അവൾ നടന്നു നീങ്ങി…

ഹോസ്പിറ്റൽ നിന്നും തിരിച്ചുള്ള യാത്രയിൽ നിളയുടെ ഓർമ്മകൾ ആ ഹോസ്റ്റൽ ജീവിതത്തിലെക്ക്‌ പോയി…

എന്ത്‌ പറ്റിയെടി ഇന്നും അവനുണ്ടോ ഒലിപ്പിക്കാൻ എന്ന റും മേറ്റ്‌ സ്വപ്നയുടെ ചോദ്യം കേട്ട്‌ കൊണ്ടാണു ഫോണും കൊണ്ട്‌ അവളുടെ അരികിലെക്ക്‌ ചെന്നത്‌

..അപ്പോൾ തന്നെ അവന്റെ മെസ്സെഞ്ജ്‌ വന്നതും ഒരുമിച്ചായിരുന്നു..

തുറന്ന് നോക്കെടി എന്നവളുടെ വാക്ക്‌ കേട്ടാണു മെസ്സെഞ്ജ്‌ ഓപ്പൺ ചെയ്തത്‌

ഉറങ്ങിയില്ലെ, ഫ്ലൈറ്റ്‌ ഡിലെയായി, താൻ ഉറങ്ങിക്കാണുമോന്നോരു സംശയം ഉണ്ടായിരുന്നു, താങ്ക്സ്‌ ഗോഡ്‌ അപ്പോൾ നാളെ കാണുന്നു, ക്ര്യിത്യം ഒൻപത്‌

മണിക്ക്‌, യാത്രയുടെ കുറച്ച്‌ ക്ഷീണമുണ്ട്‌ ..ഗുഡ്‌ നൈറ്റ്‌ ..

അവൻ ഓൺലൈനിന്ന് പോയെപ്പോഴെക്കും

കൂട്ടുകാരി പറഞ്ഞു

ഞാൻ പറഞ്ഞില്ലെ ഇത്‌ ഫേക്കാണെന്ന്, വലിയ ഒരു ഹോസ്പിറ്റലിന്റെ എം ഡി , നിന്നെ കാണാൻ വേണ്ടി അവൻ ദൂഫായിന്ന് വന്നിറങ്ങുവല്ലെ, ഇത്‌ നിന്റെ കൂട്ട്‌

തന്നാ, ഫേക്കാ.. നിനക്ക്‌ സംശയം ഉണ്ടെങ്കിൽ നമ്മുക്ക്‌ നാളെ അവിടെ വേരെ പോകാം, പക്ഷേ നീ മുന്നിൽ പോകണ്ട, വേറെ ആരെങ്കിലും നമ്മുക്ക്‌ വിടാം,

ആലോചനകൾക്കിടയിൽ കൂട്ടത്തിലെ സൗന്ദര്യം കുറഞ്ഞ അന്നയെ വിടാം എന്ന് ഉറപ്പിച്ച്‌ ഉറങ്ങാൻ കിടന്നു..

ഫേസ്‌ ബുക്ക്‌ തുടങ്ങിയിട്ട്‌ പലരും ഫ്രണ്ടായി വന്ന് ചാറ്റ്‌ തുടങ്ങിയാലും രണ്ട്‌ ദിവസം കഴിഞ്ഞാൽ അവർ ചാറ്റിന്റെ രീതി മാറ്റും, താൻ അവരെ ബ്ലോക്കുകയും

ചെയ്യും, പക്ഷേ എങ്ങനെയോ പരിചയപ്പെട്ട ദീപക്‌ ഒരു വർഷത്തിനിടക്ക്‌ ഇന്ന് വേരെ തന്നോട്‌ മോശമായി ഒന്നും സംസാരിച്ചിട്ടില്ല, എന്തിനു ഒരു ഫോട്ടോ

പോലും ചോതിച്ചിട്ടില്ല , കാണാൻ വിധിയുണ്ടെങ്കിൽ നേരിട്ട്‌ കാണാം എന്ന് പറഞ്ഞപ്പോഴും ഇത്‌ പോലൊരു കൂടി കാഴ്ച്ച സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ചിന്തിച്ച്‌ ഉറങ്ങിയത്‌ എപ്പോഴാണെന്ന് ഒർമ്മയില്ല,

പിറ്റെന്ന് ഒരുങ്ങി ഒൻപത്‌ മണിയായപ്പോൾ ഞാനും സ്വപ്നയും മാറി നിന്നിട്ട്‌ അന്നയെ അവിടെക്ക്‌ അയച്ചു, തിരിഞ്ഞ്‌ നിന്ന് സംസാരിച്ച ആണിന്റെ മുഖം

കാണാൻ കഴിഞ്ഞില്ലെങ്കിലും അര മണിക്കൂർ കഴിഞ്ഞു തിരിച്ച്‌ വന്ന അന്നയുടെ മുഖം കടന്നൽ കുത്തിയത്‌ പോലെ ഇരിക്കുന്നത്‌ കണ്ടപ്പോഴെ തീരുമാനിച്ചു, ഇത്‌

ഫേക്ക്‌ തന്നെയായിരുന്നുവെന്ന്, തല വേദനായാണു നാളെ സംസാരിക്കാം എന്ന് പറഞ്ഞ്‌ അവൾ കിടന്നപ്പോഴും, മമ്മിക്ക്‌ സുഖമില്ലന്ന് പറഞ്ഞ്‌ അവൾ പിറ്റെന്ന്

രാവിലെ വീട്ടിലെക്ക്‌ പോയപ്പോഴും ഇതിനെ കുറിച്ച്‌ അവൾ ഒന്നും സംസാരിച്ചില്ല,

ഫേക്കാണെന്ന് തോന്നിയത്‌ കൊണ്ട്‌ ദീപക്കിനെയും അന്ന് തന്നെ ബ്ലോക്ക്‌ ലിസ്റ്റിലെക്കിട്ടിരുന്നു ഞാൻ , അന്നയുടെ പടിത്തം നിറുത്തിയെന്നും അവളുടെ

കല്ല്യാണം കഴിഞ്ഞുവെന്നും വഴിയെ അറിഞ്ഞെങ്കിലും അത്‌ ഒരിക്കലും ദീപുവാമായി ആയിരിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ല..

വാട്സപ്പിൽ വന്ന മെസ്സെഞ്ജ്‌ ട്യുണാണു അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്‌.. പുതിയ നമ്പർ കണ്ട അവൾ തുറന്ന് നോക്കിയപ്പോൾ കണ്ണുകൾ

നിറഞ്ഞിരുന്നുവെങ്കിലിം അവൾക്കത്‌ വായിക്കാൻ കഴിഞ്ഞിരുന്നു…..

ഒരുപാട്‌ തിരഞ്ഞു ഞാൻ , കണ്ടില്ല എവിടെയും, നന്ദിയുണ്ട്‌ എന്താണു ഒരു പെണ്ണു എന്ന് പടിപ്പിച്ച്‌ തന്നതിനു, അതിനെക്കാൾ നന്ദിയുണ്ട്‌ എന്നെ മനസ്സിലാക്കുന്ന ഇവളെ എനിക്ക്‌ സമ്മാനിച്ചതിനു….

രചന : ‎ദീപക്ക്‌…….

Leave a Reply

Your email address will not be published. Required fields are marked *