ഗൗരീപരിണയം…ഭാഗം…41

നാല്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 40

ഭാഗം…41

വിഷ്ണുവിന്റെ മുറിയിലെ ബാൽക്കണിയിൽ നിന്ന് വീരഭദ്രൻ അപ്പുറത്തേക്ക് ഒളിഞ്ഞു നോക്കുന്നത് കണ്ടുകൊണ്ടാണ് വിഷ്ണു മുറിയിലേക്ക് കയറി വന്നത്……

“ഗൗരിയെ നോക്കുന്നതാണോ കണ്ണേട്ടാ…..”

വിഷ്ണുവിന്റെ ശബ്ദം കേട്ടതും വീരഭദ്രൻ വെപ്രാളത്തിൽ നോട്ടം മാറ്റി ചമ്മലോടെ അവനെ നോക്കി വിളറിയ ചിരി ചിരിച്ചു…..

“അവള് പുറത്തേക്ക് വരാൻ ഒരു സൂത്രമുണ്ട്…..കാണിച്ചു തരാം…..”

വിഷ്ണു അവിടെ ഒരു കോർണറിലായിരുന്ന തൂക്കിയിരുന്ന മണി ചെറുതായി അടിച്ചു നോക്കി…….മണിയുടെ ഒരു നേരിയ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു….

വീരഭദ്രൻ ആകാംഷയോടെ അപ്പുറത്തെ ബാൽക്കണിയിലേക്ക് നോക്കി….ഗൗരിയെ കാണാതെ അവന്റെ മുഖം മങ്ങുന്നത് കണ്ട് വിഷ്ണുവിനും സങ്കടമായി……..നിരാശയോടെ വീരഭദ്രൻ പോകാനായി തിരിഞ്ഞതും അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് അതേ മണിയൊച്ച മുഴങ്ങിക്കേട്ടു…….അവൻ അദ്ഭുതത്തോടെ തിരിഞ്ഞു നോക്കി…

അപ്പുറത്ത് പുഞ്ചിരിയോടെ നിൽക്കുന്ന ഗൗരിയെ കണ്ടപ്പോൾ വീരഭദ്രന്റെ കണ്ണുകൾ വിടർന്നു……..അവളുടെ അരികിലേക്ക് ഓടിയെത്താൻ അവന്റെ മനസ്സ് കൊതിച്ചു….. വിഷ്ണുവും നോക്കികാണുകയായിരുന്നു ചെകുത്താന്റെ ഭാവം…..മുരടനായ ചെകുത്താൻ ദേവനായി മാറിയത് അവൻ അദ്ഭുതത്തോടെ ഓർത്തു……ഗൗരിയോടുള്ള അവന്റെ പ്രണയം നേരിട്ട് കാണുകയായിരുന്നു വിഷ്ണു……

ചുറ്റുമുള്ളതൊക്കെ മറന്ന് പരസ്പരം നോക്കി നിൽക്കുന്ന ഗൗരിയെയും വീരഭദ്രനെയും നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് വിഷ്ണു അകത്തേക്ക് കയറിപ്പോയി……..

അവർ കണ്ണുകൾ കൊണ്ട് കഥ പറയുകയായിരുന്നു……മനസ്സ് കൊണ്ട് പ്രണയിക്കുകയായിരുന്നു……അവരുടെ ഓരോ നിമിഷങ്ങളിലും പ്രണയവും സ്നേഹവും നിറച്ച് സ്വയം മറന്ന് അങ്ങനെ നിന്നു..

“വാവേ……”

മുറിയിൽ നിന്ന് പ്രവീണിന്റെ ശബ്ദം കേട്ടപ്പോളാണ് ഗൗരി വീരഭദ്രനിൽ നിന്ന് കണ്ണുകൾ മാറ്റിയത്……വീരഭദ്രനും കണ്ടിരുന്നു ഗൗരിയുടെ മുറിയിൽ പ്രവീൺ നിൽക്കുന്നത്…. ഗൗരി ധൃതിയിൽ അകത്തേക്ക് കയറി…..വീരഭദ്രൻ ബാൽക്കണിയുടെ വാതിലിലേക്ക് മറഞ്ഞ് നിന്നു…..

വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചാണ് ഇപ്പോൾ പ്രവീൺ നടക്കുന്നത്….. എന്നാലും സ്റ്റെപ്പ് കയറാനും ഇരിക്കാനുമൊക്കെ ഒരാൾ കൂടി പിടിക്കണം…..എപ്പോഴും സുമിത്ര നിഴല് പോലെ അവന്റെ പുറകേ കാണും…..ഇപ്പോൾ ഒറ്റയ്ക്കാണ് മുറിയിലേക്ക് വന്നത്……

“വാവേ……..ഞാൻ അഡ്വക്കേറ്റിനെ വിളിച്ചിരുന്നു…….മോള് പോയി ഒപ്പിട്ടു കൊടുക്കണം……”

ഗൗരി മനസ്സിലാവാതെ ചോദ്യഭാവത്തിൽ അവനെ നോക്കി….

“മോളല്ലേ പറഞ്ഞത് വീരഭദ്രന്റെ കൂടെ ജീവിക്കാൻ ഇഷ്ടമല്ലെന്ന് ….അതുകൊണ്ട് ഡൈവോഴ്സിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്”

ഗൗരിയുടെ നോട്ടം കണ്ട് പ്രവീൺ ഒന്നു കൂടി വ്യക്തമാക്കിക്കൊടുത്തു…..

“മ്…..എനിക്ക് സമ്മതമാണ് ……എവിടെ വേണോ ഒപ്പിട്ടു തരാം…….ആ മനുഷ്യനിൽ നിന്ന് എനിക്കൊരു മോചനം കിട്ടിയാൽ മതി…..”

ഗൗരി നേരിയ വിതുമ്പലോടെ പറയുന്നത് കേട്ട് പ്രവീൺ ആകുലതയോടെ അവളെ നോക്കി…..

“ഏട്ടനോട് ക്ഷമിക്ക് മോളെ…..ഏട്ടൻ കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായത്…..സ്വന്തം ചോരയിൽ പിറന്ന സഹോദരിയെ മറ്റൊരു കണ്ണിലൂടെ കണ്ടത് തെറ്റ് തന്നെയാണ്……. ഞാൻ കാരണം ഡാഡിയും…… എന്റെ വൈദു……നഷ്ടങ്ങൾ മാത്രമാണ് എനിക്കുണ്ടായത്…..”

അവൻ ഒന്നു നിർത്തിയിട്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് ഭിത്തിയിലേക്ക് ചാരി നിന്നു…ഗൗരിയും അവന്റെ വാക്കുകൾ വിശ്വസിക്കാൻ പറ്റാതെ നിന്നു……

“മോളെ…..ഏട്ടന് നിന്നെ എന്റെ പഴയ അനിയത്തി കുട്ടിയായി വേണം………. ഇനി ഒരിക്കലും ഏട്ടൻ ചീത്തക്കണ്ണുകൾ കൊണ്ട് നിന്നെ നോക്കില്ല……..മോളുടെ പേരിലാണ് എല്ലാം….എനിക്കൊന്നും വേണ്ട…..സിദ്ധാർത്ഥിന്റെ ബിസിനസ് ഷെയറെല്ലാം ഏട്ടൻ തിരിച്ചു കൊടുത്തിട്ടുണ്ട്……ഇനി അതിന്റെ പേരിൽ അവൻ നിന്നെ ദ്രോഹിക്കില്ല……”

ഗൗരി അമ്പരന്നു അവനെ നോക്കി…. അവൻ ആദ്യമായാണ് ഇത്ര ശാന്തതയോടെ സംസാരിക്കുന്നതെന്ന് അവളോർത്തു……….

“എനിക്കറിയാം മോളെ.. നിനക്ക് എന്നെ വിശ്വാസമായിട്ടില്ലെന്ന്……….അതുപോലെയല്ലേ ഞാൻ കാണിച്ചു കൂട്ടിയതൊക്കെ……..വീരഭദ്രൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്……പക്ഷെ…. ദ്രോഹിക്കുന്നു എന്നറിഞ്ഞപ്പോൾ ഏട്ടന് ഒരുപാട് വിഷമമായി….ഇനി നീ വിഷമിക്കാൻ പാടില്ല….അതാണ് വക്കീലിനെ കണ്ട് എല്ലാം ശരിയാക്കിയത്…..”

അവന്റെ വാക്കുകളിൽ സത്യസന്ധത തോന്നിയെങ്കിലും ഗൗരിയുടെ മനസ്സ് അത് അംഗീകരിക്കാൻ വിസമ്മതിച്ചു…..എന്തോ ഒന്ന് അവളെ അതിൽ നിന്ന് തടഞ്ഞു……

“ആൽബിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളുടെ കല്യാണം ഞാൻ നടത്തിയേനെ….നിനക്ക് ഇഷ്ടമായിരുന്നില്ലേ അവനെ…..”

ഗൗരി അതിന് മറുപടി പറയാതെ തലകുനിച്ചു നിന്നു…..അവളുടെ മൗനം മനസ്സിലാക്കിയ പോലെ പ്രവീൺ ഒന്നു മൂളി….

“മ്……ഏട്ടൻ പോട്ടെ…. മോള് വിശ്രമിയ്ക്ക്….”

ഗൗരി മിണ്ടാതെ നിൽക്കുന്നത് കണ്ട് നെടുവീർപ്പോടെ പ്രവീൺ ഭിത്തിയിൽ ചാരി വച്ചിരുന്ന വോക്കിംഗ് സ്റ്റിക്ക് കയ്യിലെടുത്തു ഒന്നു നിവർന്നു നിന്നു….പിന്നെ പതിയെ കരുതലോടെ ശ്രദ്ധിച്ചു നടന്ന് പുറത്തേക്ക് പോയി……

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

വീരഭദ്രനും വിഷ്ണുവും കൂടി പുഴക്കരയിൽ പോയി ആൽബി മരിച്ചു കിടന്ന സ്ഥലമൊക്കെ അരിച്ചുപെറുക്കി……

പോലീസുകാര് നേരെത്തെ സൂക്ഷമമായി അവിടൊക്കെ പരിശോധിച്ച് കഴിഞ്ഞതിനാൽ അവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല……. വീരഭദ്രന് അവിടെ നിൽക്കുന്ന ഓരോ നിമിഷവും ആൽബിയുമായി സംസാരിച്ചതും ആൽബി മണൽത്തിട്ടയിലൂടെ ഉരുണ്ട് താഴേക്ക് പോയതും ഓർമ വന്നു…..അവന്റെ മിഴികൾ നിറഞ്ഞു നിന്നു…….

“കണ്ണേട്ടാ….. ദേ ഇതു കണ്ടോ…..സിദ്ധാർത്ഥിന്റെ ചെയിൻ……”

മണൽത്തിട്ടയുടെ കുറച്ചകലയായി നിന്ന് വിഷ്ണു വിളിച്ചു പറയുന്നത് കേട്ട് വീരഭദ്രൻ ഉത്കണ്ഠയോടെ അങ്ങോട്ട് പോയി…… അവൻ വിഷ്ണുവിന്റെ കൈയ്യിൽ നിന്ന് ചെയിൻ വാങ്ങി തിരിച്ചും മറിച്ചും നോക്കി…..

ഒരു സിൽവറിലുള്ള നീണ്ട ചെയിൻ….അറ്റത്തായി ഹാർട്ട് ഷെയ്പ്പിലുള്ള ഒരു ലോക്കറ്റും…..വീരഭദ്രൻ ലോക്കറ്റ് ഒന്നമർത്തി നോക്കിയതും അത് രണ്ട് പാർട്ടായി ഓപ്പണായി വന്നു……

ഒരു പാർട്ടിൽ ചിരിക്കുന്ന മുഖമുള്ള സിദ്ധാർത്ഥിന്റെ ഫോട്ടോ…അടുത്ത പാർട്ടിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിരിക്കുന്ന ഫോട്ടോ…..വിഷ്ണുവും അത് കണ്ട് അമ്പരന്നു വീരഭദ്രന്റെ മുഖത്തേക്ക് നോക്കി……..

“ഒരു കാര്യം ഉറപ്പാണ് വിഷ്ണൂ…..ഞാൻ പോയിക്കഴിഞ്ഞ് സിദ്ധാർത്ഥ് ഇവിടെ വന്നിട്ടുണ്ട്……..അവനാകും ആൽബിയെ…….”

പറഞ്ഞു പൂർത്തിയാകും മുൻപ് വീരഭദ്രന്റെ ഫോണിൽ ഒരു കോൾ വന്നു…..

“മനുവേട്ടാ…… എന്തായി…..”

അപ്പുറത്തെ സൈഡിൽ നിന്ന് കേൾക്കുന്നതിനെല്ലാം വീരഭദ്രൻ മൂളി കേട്ടു…. ഫോൺ വച്ച ശേഷം വിഷ്ണുവിന്റെ നേരെ തിരിഞ്ഞു…….

“……. സിദ്ധാർത്ഥ് അവനെന്തിന് ആൽബിയെ കൊല്ലണം…… പാർവ്വതിയ്ക്ക് വേണ്ടിയാണെങ്കിൽ കൊല്ലേണ്ടത് എന്നെയല്ലേ……”

വീരഭദ്രൻ ലോക്കറ്റിലേക്ക് സൂക്ഷിച്ചു നോക്കി….

“വിഷ്ണുവിന് അറിയാമോ ഈ പെൺകുട്ടിയെ……..സിദ്ധാർത്ഥ് ഇത് കഴുത്തിലണിഞ്ഞ് നടക്കണമെങ്കിൽ അയാൾക്ക് അത്രയും വേണ്ടപ്പെട്ട പെൺകുട്ടി യായിരിക്കും…..പിന്നെ പാർവ്വതിയുമായി കല്യാണമാലോചിച്ചത്……”

വീരഭദ്രൻ സംശയത്തോടെ തല കുടഞ്ഞു…..

നാല്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 42

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

1 thought on “ഗൗരീപരിണയം…ഭാഗം…41

Leave a Reply

Your email address will not be published. Required fields are marked *