കെട്ട്യോൾടെ ചീട്ടുകളി

രചന : കർമ

 

“ടാ വാടാ ഞങ്ങൾ കടപ്പുറത്തൊണ്ട്…. ”

“എടാ ഞാൻ വരുന്നില്ല ഒരു പണി കിട്ടി…..”

“എന്ത് പണി….. ഹാ കെട്ടിക്കഴിഞ്ഞപ്പോ ഞങ്ങളേം ചീട്ടുകളിയെയുമൊക്കെ മറന്നല്ലേ… അവള് പറഞ്ഞോ ഷോപ്പിങ്ങിന് പോണോന്ന് ”

“എടാ പന്നീ അതല്ല…. അവൾക്കും വരണോന്ന് നമ്മുടെ കൂടെ ചീട്ട് കളിക്കാൻ…… ”

“ആഹ് വരാൻ പറ അതിപ്പോ കൊള്ളാല്ലോ…. ”

“പോടാ ഒന്നാമതെ നമ്മളൊക്കെ കഞ്ചാവാണെന്നാണ് ഗ്രാമവാസീസ് പറയണേ… ഇനി ഒരു പെണ്ണും കൂടി വന്നാൽ തീർന്നു…. ”

“നീ വാടാ നമുക്ക് നേരെ തുറസായ മണ്ണിൽ ഇരിക്കാം… ആളുകൾ എന്നാ പറയാനാ…. നീ വാ…. ”

“എന്നാലും… പ്രശ്നമാകുമെടാ…എനിക്കൊരു ഇത് ”

“നീ വാ അളിയാ… നമുക്ക് നോക്കാല്ലോ… നീ ഫോൺ കട്ട് ചെയ് ”

*** ***

“ഡീ വാ… ഇത് അവസാനത്തെയാണെ.. ഇത്രെയും ചിണുങ്ങിയ കൊണ്ട് മാത്രാണ്…. ”

“ഹാ… താങ്ക്യു ഏട്ടാ… …. ഉമ്മ…. ഞാൻ വണ്ടിയോടിച്ചോളാം വാ….. ”

* കെട്ടിയപ്പോൾ ആകെയുള്ള സമാധാനം അതാരുന്നു.. പെണ്ണിന് ഏകദേശം ആൺപിള്ളേരുടെ മൈൻഡ്ആണ്… ബൈക്ക് ഓടിക്കും അല്പം ബിയറുമടിക്കും …. പക്ഷേ ഇതെല്ലാം കണ്ടപ്പോൾ തന്നെ അവള് തുറന്നു പറഞ്ഞു.. അതാണ് ഉടൻ കെട്ടിക്കൊണ്ട് പൊന്നെ…. ഇതിപ്പോ അതിലും വലിയ കുരിശായി…..

*** ****

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കൂട്ടുകാർ തെണ്ടികൾ ചീട്ടൊക്കെ എടുത്ത് കഴുത കളിക്കാനായി.. റെഡിയായി ഇരിപ്പൊണ്ട്….. അഞ്ചാറ് ഓലത്തൊപ്പിയും.. കുണുക്കുമൊക്കെ എടുത്തു സെറ്റ് ആയിട്ടാണ് ഇരിക്കുന്നത്….

“വാ ഇരിക്കെടാ…. അനുവെയ് നീയും ഇരി….. പിന്നെ തോറ്റാൽ തൊപ്പിയൊക്കെ വെച്ചോളണം പെണ്ണാണെന്ന് പറഞ്ഞിട്ടൊന്നും കാര്യവില്ല…. ”

‘”ആ വെച്ചോളാം… സജീഷേ നീയാണ് തോക്കുന്നതെങ്കിൽ നീയും വെച്ചോളണം ”

“ഞാൻ തോക്കാൻ ഒരു ചാൻസും ഇല്ല.. പത്താം ക്ലാസ് തൊട്ടു തുടങ്ങിയതാ ഈ കളി പത്തിൽ തോറ്റെങ്കിലും ചീട്ട് കളി തോൽക്കുകേല …. മോൾ ചീട്ടെടുക്ക്….. ”

കളി തുടങ്ങി..

” ടാ നിന്റെ കെട്ട്യോളെ സഹായിക്ക് വെറുതേ അവളെ നാണം കെടുത്തേണ്ട.”

“ശെരിയാടീ നീ ചീട്ട് കാണിക്ക് ഞാൻ സഹായിക്കാം… ”

“എന്നെ ആരും സഹായിക്കേണ്ട… ഞാൻ കളിച്ചോളാം….. ആസ് ഉള്ളയാൾ ആദ്യം കളിക്ക്…. ”

” ഹാ ഓൾക്ക് അറിയാല്ലോ കളി… ”

**** *** ***

“സജീഷേ ഇതിപ്പോ എട്ടാമത്തെ തൊപ്പിയാണ് തലേൽ വെക്കുന്നത്… ഇനീം തോറ്റാൽ പിടിച്ചു തെങ്ങിന്റെ താഴെയിരുത്തും…. ” അവള് ചിരിച്ചോണ്ട് പറഞ്ഞു

” ടാ നിന്റെ കെട്ട്യോളെ വിളിച്ചോണ്ട് പോക്കേ……. ഇവള് കോളേജിൽ ചീട്ട് കളിയാണോ പഠിക്കാൻ പോയെ…. ”

” ടാ ഞങ്ങൾ ഹോസ്റ്റലിൽ എല്ലാദിവസോം കളിക്കുവാരുന്നെടാ…. ഈ എന്നോടാ നീ… ഹും.. ”

*** ***- ***

രാത്രി ഏകദേശം രണ്ടുമണിയോട് അടുത്തു…. അവളുടെ കൈ വന്നു വയറിനിടിച്ചു… മുഖത്തിട്ട് തോണ്ടിക്കൊണ്ട് അവള് പറയുകയാണ്….

” ടാ നീ ക്ലാവർ ഇറക്കി വിട്…. ആസിനു വെട്ടും ഞാൻ…. ”

അതും പറഞ്ഞോണ്ട് മൂക്കിനിട്ട് ഒറ്റയിടി….

അപ്പൊ തന്നെ സജീഷിനെ ഫോണിൽ വിളിച്ചു….

” ടാ സജീഷേ… നിനക്കല്ലാരുന്നോ അവളെ ചീട്ട് കളിപ്പിക്കാൻ നിർബന്ധം… ”

” അതിന് ഈ രണ്ടു മണിക്കെന്താടാ കാര്യം ”

” പ്ഫാ….. എരപ്പാളീ….. വണ്ടിയെടുത്തോണ്ട് വാടാ…. എന്റെ മൂക്കീന്ന് ചോര വരണൊണ്ട്…. ഏതേലും ആശുപത്രീൽ കൊണ്ട് പോടാ പട്ടീ…. ”

.. … …. ഇപ്പൊ മനസ്സിലായി എന്തിനാണ് ചീട്ടുകളിക്കാൻ പോകരുതെന്ന് അച്ഛൻ പറയണെന്ന്……..

*********——*******———-********

ഒരു വെറൈറ്റി ഉദ്ദേശിച്ചതാണ്….. അധികം പേരുകളോ സ്ഥലങ്ങളോ ഐഡന്റിറ്റിയോ കൊടുത്തിട്ടില്ല….

ചീട്ട് കൊണ്ട് കഴുത കളിക്കുന്നത് അറിയാവുന്നവർക്ക് ദഹിക്കും…..

——- നന്ദി

രചന : കർമ

( ഞാൻ കെട്ടിയിട്ടില്ല കേട്ടോ…… 😂😂😂)

Leave a Reply

Your email address will not be published. Required fields are marked *