ഗൗരീപരിണയം…ഭാഗം…42

 നാല്പത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 41

ഭാഗം…42

“എനിക്കറിയില്ല കണ്ണേട്ടാ……ഒരു ബിസിനസ് മീറ്റിങിന്റെ പാർട്ടിയിൽ വച്ചാണ് സിദ്ധാർത്ഥിനെ ഞങ്ങള് പരിചയപ്പെടുന്നത്…..പിറ്റേന്ന് തന്നെ അയാൾ ഗൗരിയ്ക്ക് വേണ്ടി വിവാഹ ആലോചനയുമായി വീട്ടിലെത്തി…….. പ്രവീണിൽ നിന്ന് തത്കാലം രക്ഷപ്പെടാൻ ഗൗരി അത് സമ്മതിക്കുകയും ചെയ്തു……”

വിഷ്ണു അവനറിയാവുന്ന കാര്യങ്ങൾ പറഞ്ഞു……

കുറച്ചു നേരം കൂടി അവർ പുഴക്കരയിലും ചുറ്റുപാടുമൊക്കെ പരിശോധിച്ചു………

വീട്ടിലേക്ക് പോകുന്ന വഴിയിലും വീരഭദ്രൻ ആകെ അസ്വസ്ഥനായിരുന്നു……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സന്ധ്യ വരെ സുമിത്ര ഗൗരിയുടെ അടുത്ത് തന്നെയിരുന്നു…… അതുകഴിഞ്ഞപ്പോൾ പ്രവീണിനെ നോക്കാനായി മുറിയിലേക്ക് പോയി……ഗൗരി ഡാഡിയുടെ അടുത്ത് പോയി കുറച്ചു നേരമിരുന്നു…….പിന്നെ പ്രവീണിന്റെ മുറിയുടെ പരിസരത്തായി ചുറ്റിപ്പറ്റി നിന്നു…… പ്രവീണിനെ ഫോണിൽ ഒരു തവണ സിദ്ധാർത്ഥ് വിളിച്ചെങ്കിലും അവർ സംസാരിക്കുന്നത് ഗൗരിയ്ക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല…….ഗൗരി നിരാശയോടെ മുറിയിലേക്ക് പോയി……..

ബാൽക്കണിയിൽ പോയി മണിയടിച്ചിട്ടും വീരഭദ്രനെ കാണാഞ്ഞ് അവൾ മുറിയിലേക്ക് തിരികെ കയറി……..

“ദേവീ…..ദേവീ…..”

ബാൽക്കണിയുടെ ഭാഗത്ത് നിന്ന് വീരഭദ്രന്റെ ശബ്ദം കേട്ട് ഗൗരി സന്തോഷത്തോടെ അങ്ങോട്ടോടി…..എന്നാൽ അപ്പുറത്തെ ബാൽക്കണിയിലൊന്നും അവനെ കണ്ടില്ല…….

“ടീ……..പെണ്ണേ ഞാനിവിടെയാ….ഇങ്ങോട്ട് നോക്കെടീ…..”

ഗൗരി അമ്പരന്നു ചുറ്റും നോക്കി…. ബാൽക്കണിയുടെ സൈഡിലെ ജനലിൽ പിടിച്ച് ബാൽക്കണിയിലേക്ക് കയറാൻ ശ്രമിക്കുന്ന വീരഭദ്രനെ കണ്ട് അവള് അന്തം വിട്ട് വായും തുറന്ന് നിന്നു….😯..

“വായ തുറന്ന് നിൽക്കാതെ വന്ന് പിടിച്ച് കേറ്റെടീ……😡”

“മഹാദേവാ…….നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ മനുഷ്യാ……😯

ഗൗരി പരിഭവം പറഞ്ഞു കൊണ്ട് അവനെ മുകളിലേക്ക് പിടിച്ച് കയറ്റാൻ വേണ്ടി കൈയ്യിൽ പിടിച്ച് ആഞ്ഞു വലിച്ചു……പക്ഷേ ബാൽക്കണിയിലേക്ക് പിടി കിട്ടാതെ അവൻ വീണ്ടും ജനലിലേക്ക് തെന്നി മാറിപ്പോയി…

“എന്തൊരു വെയിറ്റാ……..തനിക്ക് വെയിറ്റെങ്കിലും ഒന്നു കുറച്ചൂടെ……അല്ലെങ്കിൽ ഇതൊക്കെ പഠിച്ചിട്ട് വന്നൂടെ….😬”

അവനെ വലിച്ചിട്ടും കഴിയാതെ കിതച്ചു കൊണ്ട് ഗൗരി ദേഷ്യത്തിൽ അവനെ നോക്കി…..

“ആഹാ……ഈ വെയിറ്റൊക്കെ നീ താങ്ങുന്നതല്ലേ പാറൂസേ…. 😉…..ഇപ്പോഴെന്താ നിനക്ക് പറ്റാത്തെ …”

“ദേ….മനുഷ്യാ വഷളത്തരം പറയാതെ…..തള്ളി താഴെയിടും ഞാൻ😡….കുറെ മസിലും പെരുപ്പിച്ച് നടക്കും….വൃത്തികെട്ടവൻ….😡”

“നീ ചെയ്യുമെടീ…..നിന്റെ സ്വഭാവം അനുസരിച്ച് നീ എന്നെ തള്ളിയിട്ട് കൊല്ലും…..😰”

വീരഭദ്രൻ എങ്ങനെയൊക്കെയോ ബാൽക്കണിയിലേക്ക് കൈനീട്ടി പിടിച്ചു….. ഗൗരിയും അവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു…….

ബാൽക്കണിയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ താഴെ ഗാർഡനിൽ ശബ്ദം കേട്ട് വീരഭദ്രൻ താഴേക്ക് നോക്കി….. അവന്റെ നേരെ താഴെയായി പ്രവീണും സുമിത്രയും……

“മഹാദേവാ😳….. മമ്മിയും പ്രവിയേട്ടനും……പെട്ടെന്ന് കേറി വാ മനുഷ്യാ….അവര് കണ്ടാൽ നമ്മുടെ പ്ലാനെല്ലാം പൊളിയും😨…..”

വീരഭദ്രൻ അവരെ കണ്ടതും ഗൗരിയുടെ കൈയിലേക്ക് പിടിച്ച് പെട്ടെന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചു…. മുകളിലെ ശബ്ദം കേട്ട് സുമിത്രയും പ്രവീണും ബാൽക്കണിയിലേക്ക് നോക്കിയതിന് മുൻപേ വീരഭദ്രൻ ബാൽക്കണിയിൽ കയറിയിരുന്നു…..

“മമ്മീ……വാവയുടെ മുറിയിൽ നിന്നാണല്ലോ ശബ്ദം കേൾക്കുന്നത്……ഒന്നു പോയി നോക്ക്…..”

“ശരിയാ….എനിക്കും തോന്നി…. മോനിവിടെ ബഞ്ചിലിരുന്നോ…..മമ്മി വരുന്നത് വരെ നടക്കണ്ടാട്ടോ……”

വാത്സല്യത്തോടെ പ്രവീണിനോട് പറഞ്ഞു കൊണ്ട് സുമിത്ര മുകളിലേക്ക് കയറിപ്പോയി……

കിതപ്പോടെ വീരഭദ്രൻ ബാൽക്കണിയിൽ കിടന്നു…..ഗൗരിയും കിതപ്പോടെ അവന്റെ അരികിലായിരുന്നു……..

“എന്തിനാ കണ്ണേട്ടാ…… മതില് ചാടിയത്…..വല്ലതും പറ്റിയിരുന്നെങ്കിലോ…..”

വീരഭദ്രന്റെ നെറ്റിയിൽ പൊടിഞ്ഞിരുന്ന വിയർപ്പ് അവളിട്ടിരിക്കുന്ന ബനിയൻ ചെറുതായി പൊക്കി തുടച്ചു കൊണ്ട് ഗൗരി ശാസിച്ചു…..ബനിയൻ പൊക്കിയപ്പോൾ അവളുടെ വയറ് അനാവൃതമായി…

….അവന്റെ കൈകൾ അവളുടെ വയറിലേക്ക് നീണ്ടതും അവൾ ശാസനയോടെ അവന്റെ കൈയിലേക്ക് ചെറുതായി അടിച്ചു….

വീരഭദ്രൻ കള്ളച്ചിരിയോടെ അവളുടെ ഇടുപ്പിലായി പിച്ചി….

“വഷളൻ………കാമദേവൻ……”

അവൾ കുറുമ്പോടെ അവനെ നോക്കി ചിറികോട്ടി….

“എന്റെ വഷളത്തരം എന്താണെന്ന് കാണിച്ചു തരട്ടേ…….കുറേ നാളായല്ലോ😉…..”

അവന്റെ കുസൃതിച്ചിരിയും പ്രണയം നിറഞ്ഞ കണ്ണുകളും അവളുടെ മുഖത്തെ ചുവപ്പിച്ചു….

“ഒന്നു പോ..കണ്ണേട്ടാ….. കൊഞ്ചാൻ വരാതെ……”

വാക്കുകളിൽ കപടപരിഭവമാണെങ്കിലും മുഖം നാണത്താൽ കുനിഞ്ഞിരുന്നു….. വീരഭദ്രൻ കള്ളച്ചിരിയോടെ അവളുടെ മുഖം കൈകുമ്പിളിലെടുത്ത് അവളുടെ ചുണ്ടുകളിലേക്ക് മുഖം താഴ്ത്തി…….

“വാവേ……മോളെ…..വാതില് തുറക്ക്……”

സുമിത്ര വാതിലിൽ മുട്ടുന്നത് കേട്ട് രണ്ടുപേരും പരിഭ്രമത്തോടെ പരസ്പരം നോക്കി…..

“മഹാദേവാ……. ശബ്ദം കേട്ട് വന്നതാവും…..ഇനിയിപ്പോൾ എന്തു ചെയ്യും😥…..”

“ഞാൻ ബാത്ത്‌റൂമിൽ കയറി നിൽക്കാം…..നീ എന്തെങ്കിലും ചെയ്തു പറഞ്ഞ് വിട് പെട്ടെന്ന്….😕”

ഗൗരി അത് സമ്മതിച്ചത് പോലെ തലയാട്ടിക്കൊണ്ട് ഡോർ തുറക്കാനായി പോയി…..

വാതിൽ തുറന്ന ഗൗരിയുടെ മുഖത്തെ പരിഭ്രമം കണ്ട് സുമിത്ര സംശയത്തോടെ മുറിയ്ക്കകത്തേക്ക് കണ്ണോടിച്ചു…….

“എന്താ മമ്മീ……എന്തിനാ വിളിച്ചേ……”

സുമിത്ര നോക്കുന്നത് കണ്ട് ഗൗരി അവരുടെ ശ്രദ്ധ മാറ്റാനായി ചോദിച്ചു…….

“ഒന്നുമില്ല………ഇവിടെ എന്തോ ശബ്ദം കേട്ടു…… മോള് ഓകെയല്ലേ…..”

“അത് മമ്മീ……..വലിയൊരു പെരുച്ചാഴി…. ജനലിൽ നിന്ന് ബാൽക്കണിയിലേക്ക് കയറി വന്നു….. അതിന്റെ ഒച്ചയായിരിക്കും മമ്മി കേട്ടത്….”

വീരഭദ്രൻ അത് കേട്ട് ബാത്ത്‌റൂമിൽ നിന്ന് ദേഷ്യത്തിൽ പല്ലിറുമ്മി….

“ഞാൻ പെരുച്ചാഴി ആണെല്ലേടീ……പുറത്തേക്ക് വരട്ടെ നിന്നെ ഞാൻ കാണിച്ചു തരാമെടീ…..😤”

സുമിത്ര പരിഭ്രമത്തിൽ അകത്തേക്ക് കയറി…..

“എന്നിട്ട് അതെങ്ങോട്ട് പോയി……” മുറിയിലാകെ കണ്ണോടിച്ചു കൊണ്ട് സുമിത്ര ചോദിച്ചു…..

“അത്…..ബാത്ത്റൂമിലേക്ക്……”

പെട്ടെന്ന് ഗൗരി അബദ്ധം പറ്റിയത് പോലെ സ്വന്തം തലയിൽ ഒന്ന് കൊട്ടി …….വീരഭദ്രനും അവള് പറഞ്ഞത് കേട്ട് തലയിൽ കൈ വച്ചു…….

“മോള് പേടിക്കണ്ട……മമ്മി നോക്കട്ടെ……”

ബാത്ത്റൂമിലേക്ക് നടക്കാൻ പോയ സുമിത്രയുടെ മുന്നിൽ പെട്ടെന്ന് ഗൗരി കേറി നിന്നു…..സുമിത്ര ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി…..

“അത് മമ്മീ…….ബാത്ത്റൂമിലല്ല…..ബാത്ത്റൂമിന്റെ പുറകിലെത്തെ പൈപ്പിൽ കൂടി താഴേക്ക് പോയെന്നാ ഞാൻ പറഞ്ഞത്……”

സുമിത്ര അവളുടെ വെപ്രാളം കണ്ട് സംശയത്തോടെ എല്ലായിടത്തും നോക്കി……

“എന്നാൽ മോള് കിടന്നുറങ്ങിക്കോ……ഒറ്റയ്ക്ക് കിടക്കാൻ പേടിയില്ലല്ലോ അല്ലേ…..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി….മമ്മി ഡാഡിയുടെ റൂമിൽ കാണും……”

“ശരി മമ്മീ….ഗുഡ്നൈറ്റ്…..”

“ഗുഡ്നൈറ്റ്…..”

ഗൗരിയുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒന്നു തഴുകിക്കൊണ്ട് സുമിത്ര താഴേക്ക് പോയി്‌….. ഗൗരി ആശ്വസിച്ചുകൊണ്ട് നെഞ്ചിൽ കൈവച്ചു……പെട്ടെന്ന് വാതിലടച്ചു കുറ്റിയിട്ടു…. തിരിഞ്ഞു നോക്കിയപ്പോൾ തന്നെ കണ്ടു കൈ രണ്ടും മാറിൽ പിണച്ചുകെട്ടി കള്ളച്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അവളുടെ ദേവനെ……

അവന്റെ തീഷ്ണമായ പ്രണയഭാവത്തിൽ അവളുടെ കവിളുകൾ ചുവന്നു….

വീരഭദ്രൻ ഗൗരിയെ പിടിച്ച് കട്ടിലിൽ ഇരുത്തിയിട്ട് അവളുടെ മടിയിലായി കിടന്നു……. ഗൗരി ചിരിയോടെ അവന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു……

“ദേവീ……..”

“മ്……”

“ഞാനൊന്നു കരഞ്ഞോട്ടെ…….”

ഗൗരി ഞെട്ടലോടെ അവന്റെ മുഖം തെല്ലൊന്നുയർത്തി……അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ അവളെ വേദനിപ്പിച്ചു……

“എന്താ കണ്ണേട്ടാ……ആൽബിയുടെ കാര്യമോർത്താണോ…….വിധിയെ തടുക്കാൻ നമുക്കു കഴിയില്ലല്ലോ ഏട്ടാ…..”

അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു കൊണ്ട് അവനെ നെഞ്ചിലേക്ക് അവൾ ചേർത്ത് പിടിച്ചു….ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ തുടച്ചു മാറ്റി….

“ആൽബി…..അവനൊരു പാവമായിരുന്നു……പപ്പയുടെ ദേഷ്യം കാരണം ഒരുപാട് ആഗ്രഹങ്ങൾ അവൻ ഉപേക്ഷിച്ചിട്ടുണ്ട്…..അധ്യാപകനാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടും പപ്പ സമ്മതിച്ചില്ല…അവനെ ബിസിനസ്കാരനാക്കി……..ഒരു പെണ്ണിനെ സ്നേഹിച്ചിട്ടും അതും അവന് നഷ്ടപ്പെട്ടു…… അവനെ ഞാൻ ചതിച്ചതല്ലേ ദേവീ……എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി……”

വീരഭദ്രൻ അവളിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു……. തന്റെ ദേവന്റെ കണ്ണുനീർ അവളെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു………

“കരഞ്ഞോളു……വിഷമം തീരുന്നത് വരെ…..ഒരിക്കലും കണ്ണേട്ടൻ എന്നെ ചതിച്ച് നേടിയതല്ല……നമ്മൾ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടല്ലേ ഒന്നായത്…… ആൽബിയോട് ഒരിക്കലും എനിക്ക് പ്രണയം തോന്നിയിട്ടില്ല……കണ്ണേട്ടനെ കണ്ടില്ലായിരുന്നെങ്കിലും ആൽബിയെ ഞാൻ വിവാഹം കഴിക്കില്ലായിരുന്നു……സ്നേഹിക്കുന്നവരല്ലേ കണ്ണേട്ടാ ഒന്നാകേണ്ടത്………”

ഗൗരിയുടെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് നീറുകയായിരുന്നു….. അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഗൗരി വിഷമിച്ചു…… അവന്റെ മനസ്സ് അത്രയും വേദനിക്കുന്നുണ്ടെന്ന് ഓർത്തപ്പോൾ അവളുടെ ഹൃദയം വിങ്ങി…

കണ്ണുനീർ പെയ്തൊഴിഞ്ഞപ്പോൾ അവന് കുറച്ചൊരു ആശ്വാസം കിട്ടി…..ഗൗരിയുടെ മടിയിൽ നിവർന്നു കിടന്നു അവളുടെ ഉടുപ്പ് കൊണ്ട് തന്നെ അവൻ മുഖം തുടച്ചു……

“മരിച്ചത് ആൽബിയാണെന്നുള്ള ഡി എൻ എ റിപ്പോർട്ട് വന്നത് മുതൽ ആനിയമ്മ തളർന്നു പോയെന്ന്……..ലിസിമോള് വിളിച്ചിരുന്നു…. ഒരുപാട് കരഞ്ഞു…..അവള് വിശ്വസിച്ചിട്ടില്ല ഞാനാണിത് ചെയ്തതെന്ന്…..മനസ്സാകെ കലങ്ങി മറിഞ്ഞപ്പോൾ നിന്നെ കാണണമെന്ന് തോന്നി…അതാ മതില് ചാടിയത്……കലിപ്പനും മുരടനുമായ ചെകുത്താൻ കരയുന്നത് ആരും കാണണ്ടെന്ന് കരുതി……….”അവന്റെ വാക്കുകൾ പലയിടത്തും സങ്കടം കൊണ്ട് ഇടറിയിരുന്നു….

ഗൗരി തല കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു……പിന്നെ അവന്റെ ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു……കവിളിൽ അവളുടെ കവിളുകൾ ചേർത്തുരസി……

“എന്നിലെ പ്രണയം തരട്ടെ ഈ ദേവന്…. സങ്കടങ്ങൾ മാറ്റാൻ…. നീറുന്ന മനസ്സിന് ഒരു മരുന്ന് തരട്ടേ…….”

അവളുടെ പ്രണയഭാവം കണ്ട് വീരഭദ്രൻ അദ്ഭുതത്തോടെ അവളെ നോക്കി….. അവന്റെ അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാനാണ് തന്നെ അവളിലേക്ക് ക്ഷണിക്കുന്നതെന്ന് അവന് മനസ്സിലായി….. അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ട് ഗൗരി നാണത്തോടെ മുഖം മറച്ചു………..

അവളുടെ കൈകളെ പുഞ്ചിരിയോടെ പിടിച്ച് മാറ്റി അവളുടെ കഴുത്തിലൂടെ കൈ ചുറ്റി തന്റെ മുഖത്തേക്ക് അടുപ്പിച്ച് അവളുടെ സുന്ദരമായ ചുണ്ടുകൾ അവൻ കവർന്നെടുത്തു…..ചുംബനത്തിന്റെ ആലസ്യത്തിൽ തളർന്ന ഗൗരിയെ അവൻ കട്ടിലിലേക്ക് കിടത്തി..ഉയർന്നു വന്ന വികാരങ്ങൾ അവരെ കീഴടക്കിയപ്പോൾ വീരഭദ്രൻ ഗൗരിയിലേക്ക് പടർന്നു കയറി……. പരസ്പരം പ്രണയിക്കുമ്പോൾ അവർ വേദനകൾ കുറച്ചു നേരെത്തെങ്കിലും മറന്നിരുന്നു……..

രാവിലെ മുറ്റത്തെ ബഹളം കേട്ടാണ് ഗൗരി താഴേക്ക് വന്നത്…….. പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു വാതിലിന്റെ മുന്നിലായി രൗദ്രഭാവത്തിൽ നിൽക്കുന്ന ചെകുത്താനെ……പ്രവീണും സുമിത്രയും അടുത്ത് തന്നെ ദേഷ്യത്തിൽ നിൽക്കുന്നുണ്ട്….

“ടീ……ഗൗരീ😡……നീയെന്നെ ഡൈവോഴ്സ് ചെയ്യാൻ പോകാനാണോ ഒരുങ്ങിക്കെട്ടി റെഡിയായി നിൽക്കുന്നത്…..”

ഗൗരി കുറ്റബോധത്തോടെ തലകുനിച്ചു…. അപ്പുറത്തെ വീട്ടിൽ നിന്ന് സരോജിനിയമ്മയും കാർത്തുവും വിഷ്ണുവും മഹേന്ദ്രനും രേണുകയുമൊക്കെ പുറത്ത് നിന്ന് ആകുലതയോടെ നോക്കുന്നുണ്ട്…..

“ഗൗരീ…….പറയെടീ….😡ഞാൻ നിന്നോടാണ് ചോദിച്ചത്…”

“വീരഭദ്രൻ…..താൻ മര്യാദയ്ക്ക് പോകുന്നുണ്ടോ…..എന്റെ അനിയത്തിയെ നീ ദ്രോഹിച്ചെന്നറിഞ്ഞിട്ടും ഞാൻ നിന്നെ വെറുതെ വിട്ടത്…..ഞാനും ഇതുവരെ തെറ്റായി നടന്നത് കൊണ്ടാണ്…….പക്ഷെ ഇനി അവളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല……..”

പ്രവീണിന്റെ വാക്കുകൾ കേട്ട് വീരഭദ്രൻ സംശയത്തിൽ മുഖം ചുളിച്ചു…. ഗൗരിയും അതേ സംശയത്തിൽ വീരഭദ്രനെ നോക്കി…..

“അല്ലെങ്കിലും എനിക്ക് വേണ്ടെടോ തന്റെ പെങ്ങളെ……..അവളെ എനിക്ക് മടുത്തു…..”

വീരഭദ്രൻ പറഞ്ഞത് കേട്ട് ഗൗരി ദേഷ്യത്തിൽ മുഖം കൂർപ്പിച്ചു അവനെ നോക്കി കണ്ണുരുട്ടി….. അവള് നോക്കുന്നത് കണ്ട് വീരഭദ്രൻ അബദ്ധം പറ്റിയത് പോലെ പേടിച്ച് അടുത്ത് പറയാൻ വന്നത് മറന്നു നിന്നു…..

“വലിയ ചെകുത്താനെന്ന് പറഞ്ഞിട്ട് കണ്ടില്ലേ കാർത്തൂ….ഭാര്യ കണ്ണുരുട്ടിയപ്പോൾ പേടിച്ച് നിൽക്കുന്നത്…..ബാക്കി ഡയലോഗ് പോലും ആള് മറന്നെന്ന് തോന്നുന്നു….😀”

വിഷ്ണു കളിയാക്കിയത് കേട്ട് കാർത്തു അവനെ ശാസനയോടെ നോക്കി…..

സുമിത്രയും പ്രവീണും ദേഷ്യത്തിൽ പരസ്പരം നോക്കി…..

“വാവേ……ഇനി നിനക്ക് വേണ്ട ഇവനെ…..ഇവൻ കെട്ടിയ താലി പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്ക്….😡”

പ്രവീൺ ആക്രോശിച്ചു കൊണ്ട് പറഞ്ഞത് കേട്ട് ഗൗരി പരിഭ്രമത്തിൽ വീരഭദ്രനെ നോക്കി….. വീരഭദ്രനും അത് കേട്ട് ഞെട്ടി നിൽക്കയാണ്….

“നിനക്ക് പൊട്ടിക്കാൻ പറ്റില്ലെങ്കിൽ ഞാൻ പൊട്ടിച്ച് ഇവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കാം….😡”

പ്രവീൺ വോക്കിംഗ് സ്റ്റിക്കിൽ അവളുടെ അടുത്തേക്ക് ധൃതിയിൽ നടന്നു…ഗൗരി താലീയിൽ മുറുകെ പിടിച്ച് കൊണ്ട് പുറകിലേക്കും നടന്നു….അവൾ വേദനയോടെ രക്ഷപ്പെടാനായി വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…. കാര്യങ്ങൾ കൈവിട്ടു പോയെന്ന് അവനും മനസ്സിലായി… പ്രവീൺ ഗൗരിയുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിച്ചു കൊണ്ട് അവളുടെ കഴുത്തിൽ കിടക്കുന്ന മാലയിൽ പിടുത്തമിട്ടു….

പ്രവീണിന്റെ കൈകൾ അത് പൊട്ടിക്കും മുൻപേ തന്നെ ചെകുത്താന്റെ ചവിട്ടിൽ അവൻ ദൂരേയ്ക്ക് തെറിച്ചിരുന്നു……ഒരു നിമിഷം എല്ലാവരും തരിച്ചു നിന്നു…..ചെകുത്താന്റെ രൗദ്ര ഭാവം കണ്ട് സുമിത്ര നടുങ്ങി…അവര് ഓടിച്ചെന്ന് പ്രവീണിനെ താങ്ങിയെഴുന്നേൽപ്പിച്ചു……നെറ്റി പൊട്ടി ഒഴുകി വരുന്ന ചോര തുടച്ചുമാറ്റി അവൻ ഗൗരിയെ നോക്കി പുഞ്ചിരിച്ചു…വീരഭദ്രനും ഗൗരിയും അത് കണ്ട് സംശയത്തോടെ പരസ്പരം നോക്കി…..പ്രവീൺ ചിരിയോടെ ഗൗരിയെ ചേർത്ത് പിടിച്ചിരിക്കുന്ന വീരഭദ്രന്റെ അടുത്തേക്ക് ചെറിയ മുടന്തലോടെ നടന്നു………ഇടറി വീഴാൻ പോയ പ്രവീണിനെ സുമിത്ര താങ്ങി നിർത്തി….

തങ്ങളുടെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന പ്രവീണിനെ രണ്ടു പേരും സംശയഭാവത്തിൽ നോക്കി നിന്നു….അത് മനസ്സിലാക്കിയത് പോലെ പ്രവീൺ ചിരിച്ചു കൊണ്ട് വീരഭദ്രന്റെ കൈകളിൽ പിടിച്ചു……

“ഇന്നലെ രാത്രി ഗൗരിയുടെ മുറിയിൽ നീയുണ്ടായിരുന്നത് ഞങ്ങളറിഞ്ഞിരുന്നു…..നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനും മമ്മിയുമാണ്…….. വീരഭദ്രാ……….എന്റെ വാവയ്ക്ക് നീ തന്നെയാണ് അനുയോജ്യമായ നല്ലപാതി….നിങ്ങളുടെ കള്ളത്തരം പൊളിക്കാനല്ലേ ഞാൻ താലിയിൽ പിടിച്ചത്…..എനിക്കറിയാം താലിയുടെ വിലയറിയുന്ന ഒരു ഭർത്താവും അത് കണ്ട് നിൽക്കില്ലെന്ന്…….”

“പ്രവീൺ നീ നാടകം കളിയ്ക്കുന്നതാണോ….”

വീരഭദ്രന്റെ ഗൗരവത്തിലുള്ള ചോദ്യം കേട്ട് പ്രവീൺ പൊട്ടിച്ചിരിച്ചു…….പ്രവീണിന്റെ പെരുമാറ്റം കണ്ട് വീരഭദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു….പ്രവീൺ ചിരി നിർത്തി ഭിത്തിയിലേക്ക് ചാരിയിരുന്നു… കാലുകൾ നിവർത്തുമ്പോൾ വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു….

“നിനക്ക് എന്താ അറിയേണ്ടത് വീരഭദ്രാ………ആൽബിയെ കൊന്നത് ആരാണെന്നോ…..മ്…….പറയാം……..”

അവൻ ചുമരിലേക്ക് തല ചാരി വച്ച് ശ്വാസം വലിച്ച് വിട്ടു……ചവിട്ടിന്റെ ആഘാതത്തിൽ അവന്റെ ശരീരം അവശത കൊണ്ട് വിറച്ചിരുന്നു…….

“ഞാനാണ്…… ഞാനാണ് ആൽബിയെ കൊന്നത്…….വീരഭദ്രൻ ആൽബിയെ കാണാൻ പോയതിന് ശേഷം ഞാനവനെ കണ്ടിരുന്നു….. നിങ്ങളുടെ ജീവിതത്തിൽ ഇനി ഇടപെടരുതെന്ന് അവന് താക്കീത് നൽകിയിട്ടും അവനത് അനുസരിച്ചില്ല…..എന്റെ ആളുകളെ വിട്ട് അവനെ ഞാൻ കൊല്ലിച്ചു….പിന്നെ തെളിവ് കിട്ടാതിരിക്കാൻ പെട്രോളൊഴിച്ച് കത്തിച്ചു ചാരമാക്കി…..നീ പേടിക്കണ്ട ഞാൻ പോലീസുകാരോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്….. എന്നെ അറസ്റ്റ് ചെയ്യാൻ അവരിപ്പോൾ എത്തും….”

പ്രവീണിന്റെ കുറ്റസമ്മതം ഞെട്ടലോടെയാണ് ബാക്കിയുള്ളവർ കേട്ടത്…..വീരഭദ്രൻ മാത്രം മുഖത്ത് ഭാവഭേദമൊന്നുമില്ലാതെ നിന്നു……..സുമിത്ര വേദനയോടെ മോനെ നോക്കി വിതുമ്പികരഞ്ഞു…

മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത് കണ്ട് സുമിത്ര വിങ്ങിപ്പൊട്ടി അകത്തേക്ക് ഓടിപ്പോയി….

ഗൗരി വെറുപ്പോടെ തന്നെ നോക്കുന്നത് കണ്ട് പ്രവീൺ ഭിത്തിയിൽ പിടിച്ച് എഴുന്നേറ്റു…അവളുടെ നേരെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൾ വെറുപ്പോടെ മുഖം തിരിച്ചു…

“മിസ്റ്റർ പ്രവീൺ……വരൂ….” രണ്ട് പോലീസുകാർ അവന്റെ അടുത്തേക്ക് വന്നു….

“സർ…ഒരു മിനുട്ട് എനിക്ക് വീരഭദ്രനോട് ഒന്ന് സ്വകാര്യമായി സംസാരിക്കണം…..”

അറസ്റ്റ് ചെയ്യാൻ അടുത്തേക്ക് വന്ന പോലീസിനോട് അവൻ അപേക്ഷിച്ചു….അവർ അത് സമ്മതിച്ചത് പോലെ മാറി നിന്നു…….. പ്രവീൺ ഗൗരിയുടെ മുഖത്തേക്ക് നോക്കി അവൾ അമർഷത്തോടെ അവിടുന്ന് കുറച്ചു മാറി നിന്നു…..

“വീരഭദ്രാ………ആൽബിയെ കൊന്ന കുറ്റം ഞാനേറ്റെടുത്താൽ ശത്രുക്കൾ നിന്റെ അടുത്ത കൂട്ടുകാരനെ തേടും നിന്നെ കുടുക്കാൻ….. വിപിനോട് ശ്രദ്ധിക്കാൻ പറയണം….എന്റെ വൈദു സന്തോഷത്തോടെയിരിക്കണം…എനിക്ക് അത്രയേ വേണ്ടു……അവരുടെ അടുത്ത ലക്ഷ്യം വിപിനാണ്……”

വീരഭദ്രൻ ഞെട്ടലോടെ പ്രവീണിനെ നോക്കി….. അവൻ മനസ്സിൽ തട്ടിയാണ് പറഞ്ഞതെന്ന് വീരഭദ്രന് മനസ്സിലായി….. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് മുന്നോട്ടു നടന്ന പ്രവീണിന്റെ കാലുകൾ വേച്ച് പോയതും പെട്ടെന്ന് വീരഭദ്രൻ അവനെ താങ്ങി……. പ്രവീൺ നന്ദിയോടെ സ്നേഹപൂർവ്വം അവന്റെ തോളിൽ കൈയമർത്തി……..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പ്രവീണിനെ ജാമ്യത്തിലെടുക്കാൻ വീരഭദ്രൻ ശ്രമിച്ചിട്ടും പ്രവീണിന് ജാമ്യം കിട്ടിയില്ല….. ഇതിനിടയിൽ തന്നെ വാർത്ത മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞിരുന്നു…..പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ശത്രുക്കൾ പകയോടെ അടുത്ത സന്ദർഭത്തിനായി കാത്തിരുന്നു….

കുറ്റവിമുക്തനായ വീരഭദ്രന്റെ സസ്‌പെൻഷൻ പിൻവലിച്ചു……..

ഗൗരിയും വീരഭദ്രനും ആനിയമ്മയെ കാണാൻ പോയിരുന്നു…… വീരഭദ്രനെ തെറ്റിദ്ധരിച്ചതിൽ ആനിയമ്മ അവനോടു മാപ്പ് പറഞ്ഞു….. ആൽബിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ ലിസിമോളുടെ കല്യാണം വളരെ ഭംഗിയായി വീരഭദ്രൻ നടത്തിക്കൊടുത്തു…….

വിപിനെ അവൻ വീട്ടിൽ തന്നെ നിർത്തി….ഒറ്റയ്ക്ക് പുറത്ത് പോകുന്നതിൽ നിന്ന് അവൻ എല്ലാവരെയും വിലക്കി…. വിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും വീരഭദ്രന്റെ വീടിനടുത്തായി ഒരു വീടെടുത്ത് താമസിപ്പിച്ചു….

ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി വീരഭദ്രന്റെ നാട്ടിൽ തന്നെയുള്ള ആശുപത്രിയിലേക്ക് മാറ്റി…..സുമിത്ര ബാലകൃഷ്ണൻ നോടൊപ്പം ആശുപത്രിയിൽ നിന്നു…..

ഗൗരിയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളും വീരഭദ്രൻ ഏറ്റെടുത്തു………പ്രവീൺ കിടപ്പിലായതോടെ നഷ്ടപ്പെട്ടുപോയ ബിസിനസ് മനുവിന്റെ സഹായത്തോടെ അവൻ തിരികെ പിടിച്ചു……ആരും ഒന്നുമറിയാതെ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…

“കണ്ണാ……ഇനിയെന്താണ് നിന്റെ പ്ലാൻ…. പ്രവീണിനെ പുറത്തിറക്കണ്ടേ…..ആൽബിയുടെ കൊലപാതകിയെ കണ്ടു പിടിക്കണ്ടേ……”

കോളേജ് കാന്റീനിലിരുന്ന് സംസാരിക്കയായിരുന്നു രണ്ടുപേരും….

“മ്……..അവൻമാര് കുറച്ചുകൂടി പ്ലാൻ ചെയ്യട്ടെ…. അത് വരെ നമുക്ക് സൈലന്റായിരിക്കാം….ഇനി എന്റെ വലയിൽ അവൻമാര് ഇങ്ങോട്ട് വന്ന് വീണോളും……”

വീരഭദ്രന്റെ മുഖം ദേഷ്യം കൊണ്ട് കടുത്തിരുന്നു……വിപിയുടെ മുഖത്തും ദേഷ്യമായിരുന്നു…..തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ കൊന്നവരെ കയ്യിൽ കിട്ടാത്തതിലുള്ള ദേഷ്യം……

“വിപീ……എനിക്കൊരു ഹെൽപ്പ് വേണം…..”

“എന്താടാ…..”അവന്റെ മുഖത്തെ ചമ്മൽ കണ്ട് വിപി ചോദ്യഭാവത്തിൽ അവനെ നോക്കി…

“അടുത്ത മാസത്തെ ആർട്‌സ് ഡേയില് പാർവ്വതിയുടെ ഒരു ഡാൻസ് വേണം…..”

വിപിൻ കണ്ണുരുട്ടി നോക്കുന്നത് കണ്ട് വീരഭദ്രൻ അവനെ നോക്കി വിളറിയ ചിരി ചിരിച്ചു….

“നിന്റെ ഭാര്യയോട് ഡാൻസ് ചെയ്യാൻ നിനക്ക് പറഞ്ഞൂടെ കണ്ണാ…..,☹️”

“ഞാൻ പറഞ്ഞതാടാ ഒരുപാട് വട്ടം…..അവള് പണ്ട് മുതലേ ഡാൻസ് ഉപേക്ഷിച്ചെന്ന്…. പണ്ട് അവളെ പഠിപ്പിക്കാൻ വന്ന ഡാൻസ് ടീച്ചറെ പ്രവീൺ ഉപദ്രവിച്ചെന്ന്…..അവര് ആത്മഹത്യയ്ക്ക് ശ്രമിച്ചൂന്ന്….അതിന് ശേഷം അവള് കളിച്ചിട്ടെല്ലെന്നൊക്കെയാ പറയുന്നത്……പിന്നേ ഇനി ചോദിക്കില്ലെന്ന് അവള് സത്യം ചെയ്തു വാങ്ങി😔”

“നീയെന്തിനാ ഇതൊക്കെ സത്യം ചെയ്തു കൊടുക്കുന്നത്….😬”

“അത്……രാത്രി ഒരു പ്രത്യേക സാഹചര്യത്തിൽ…ഒരു ദുർബലനിമിഷത്തിൽ…..സത്യം ചെയ്തു പോയി……😉…”

“മ്……മനസ്സിലായി…..അതിനൊന്നും ഒരു കുറവില്ല അല്ലേ …..നോക്കട്ടെ…..എന്തെങ്കിലും തറവേല കാണിക്കണം…..വൈദുവുമായിട്ടൊന്ന് ആലോചിക്കട്ടെ……🤔”

“എന്ത് കാണിച്ചിട്ടായാലും കുഴപ്പമില്ല…. അവളെ നീ സമ്മതിപ്പിക്കണം…….”

വീരഭദ്രന്റെ ദയനീയമായ മുഖം കണ്ട് വിപിയ്ക്ക് ചിരി വന്നു……

നാല്പത്തിമൂന്ന് ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 43

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

നിങ്ങളുടെ സംശയങ്ങൾ….

ആൽബി മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ… പ്രവീൺ നല്ലവനായോ അതോ അഭിനയിക്കുന്നതാണോ….. ആൽബിയെ കൊന്നത് സിദ്ധാർത്ഥ് ആണോ…. പിന്നെയും കുറേ ദുരൂഹത അല്ലേ……

എല്ലാത്തിനുമുള്ള മറുപടി ഉടൻതന്നെ അറിയാം…. നമ്മുടെ ചെകുത്താനെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചിട്ടുണ്ട്…..

ഇനി മുതൽ വിപിയും വൈദുവും വിഷ്ണുവും കാർത്തുവും ഉണ്ടാകും….

Leave a Reply

Your email address will not be published. Required fields are marked *